Time Taken To Read 4 Minutes
ഇന്ന് ഒരു വീഡിയോ കാണാൻ ഇടയായി!
ഡി.വൈ.എഫ്.ഐ. വനിതാ നേതാവും സംസ്ഥാന അദ്ധ്യക്ഷയുമായ ഡോ. ചിന്താ ജെറോമിന്റേതായിരുന്നു അത് !വിഷയം വിവിധ പെൻഷൻ വിതരണം എന്റെ അഭിപ്രായത്തിൽ?
പെൻഷൻ. വാർദ്ധക്യ പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങി വിവിധ പെൻഷനുകൾ ഇനിമുതൽ നേരിട്ട് വീട്ടിൽ എത്തിക്കില്ല, അർഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയേ ഉള്ളൂ എന്ന തീരുമാനം വന്നിരിക്കുന്നു.
പ്രത്യക്ഷത്തിൽ കേട്ടാൽ, ലോല ഹൃദയമുള്ളവർക്കു വിഷമം തോന്നും! പ്രത്യേകിച്ച് ദരിദ്രരോട് എന്നും അനുകമ്പയുള്ളവരെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും അണികൾക്കും.
പക്ഷേ, അതിന്റെ പിന്നാമ്പുറ സത്യം ചികഞ്ഞാൽ എന്താ കാണുന്നത്?
പത്രമാധ്യമങ്ങളിലൂടെ നാം വായിച്ച കഥകൾ ഓർക്കുക!
മരിച്ചവരുടെ പേരിൽ പെൻഷൻ പറ്റുന്ന വാർത്ത! ഇല്ലാത്ത ആളുകളുടെ പേരിൽ റേഷൻ വാങ്ങുന്ന വാർത്ത! മക്കളുടെ കല്യാണത്തിനും പഠനത്തിനും, ചികിത്സയ്ക്കും, അടിയന്തര ആവശ്യത്തിനായി ജീവിതകാലം മുഴുവൻ സ്വരൂപിച്ച പണം സഹകരണ സ്ഥാപനങ്ങൾ വിഴുങ്ങിയ കഥ!
അങ്ങനെ എത്ര കഥകൾ! ദൈവത്തിന്റെ നാടായ കേരളത്തിൽ ദിവസവും വായിക്കപ്പെടുന്നു!
ഇപ്പോൾ വി.ഡി. സതീശൻ പറഞ്ഞത്, പെൻഷൻ വീട്ടിലെത്തിക്കില്ല, ബാങ്ക് വഴിയേ നൽകൂ എന്നാണ്. അതിനെ വിമർശിച്ചുകൊണ്ടാണ് ചിന്തയുടെ വീഡിയോ. ചിന്തിക്കുന്നതിലും അപ്പുറം ചിന്താശേഷിക്കു പ്രചോദനം നൽകുന്ന വിഷയം ?
എന്റെ ചിന്തകൾ പോയത് ഈ വിഴിയിലൂടെയാണ്…
ഞാൻ ചോദിക്കട്ടെ – തളർന്നു കിടക്കുന്ന മനുഷ്യരുടെ കയ്യിൽ നേരിട്ട് 2000 രൂപ കൊടുത്താൽ അവർ എന്ത് ചെയ്യും? അവർക്ക് കടയിൽ പോയി സാധനം വാങ്ങാൻ കഴിയുമോ? ഇല്ലല്ലോ!
സ്ക്രീൻ സ്പേസ് കിട്ടാൻ വേറെ എത്രയോ വിഷയങ്ങളുണ്ടല്ലോ, ജെറോം! ഇങ്ങനെ സ്വയം പരിഹസിക്കരുത്.
വസ്തുത ഇതാണ്:
തളർന്നു കിടക്കുന്നവർക്ക് അവരുടെ വീട്ടിൽ തന്നെ പെൻഷൻ എത്തും! മരണപ്പെട്ടവർക്ക് ഇനി കിട്ടില്ല! അതാണ് മാറ്റം.
സഖാക്കളുടെ സഹകരണ സംഘം വഴിയുള്ള കമീഷൻ /ക്രമക്കേട് / ആരോപണം നിർത്തിയതിന് വി.ഡി. സതീശനോട് ജനങ്ങൾക്ക് നന്ദിയേ ഉള്ളൂ.
കഴിഞ്ഞ പത്ത് വർഷം ഈ സംസ്ഥാനത്ത് തളർന്നു കിടക്കുന്നവരെ പ്രത്യേകം സ്നേഹിച്ച, കരുതലുള്ള ഒരു ഗവൺമെന്റ് ആയിരുന്നുവെന്ന് പറയുന്നു. ശരിയാണോ!
62 ൽ നിന്ന് 26 ആയതും, 22 കോടി കണ്ടെടുത്തു എന്ന് ഇ.ഡി.യുടെ പത്രക്കുറിപ്പ് വന്നതും നമ്മൾ കണ്ടു! ആശാ സമരത്തിലും, അയ്യപ്പ സംഗമത്തിലും, റാങ്ക് ലിസ്റ്റിൽ വന്ന പി.എസ്.സി. ഉദ്യോഗാർത്ഥികളോടും, നെൽ കർഷകരോടും കാണിച്ച ആ മനുഷ്യസ്നേഹം കേരളത്തിലെ ജനങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്!
ഇത്തരം അരുതായ്മകൾക്കും കെടുകാര്യസ്ഥതയ്ക്കും ഒരു വിരാമമിടാനാണ് 2014 ൽ ജനങ്ങൾ ഒരു തീരുമാനം എടുത്തത്!
ഗുജറാത്ത് മോഡൽ വികസനം ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും എത്തണമെന്ന ഉദ്ദേശത്തോടെ, അതുവരെ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ബഹുപൂരിപക്ഷം ജനങ്ങളും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നണിയെ അധികാരത്തിലെത്തിച്ചു. അത് ഇപ്പോഴും തുടരുന്നു!
സത്യം മനസ്സിലാക്കിയ രാജ്യസ്നേഹികളായ ഭാരതീയർ ഇന്ന് 20 + 2 ഓളം സംസ്ഥാനങ്ങളിൽ എൻ.ഡി.എ.യെ അധികാരമേൽപ്പിച്ചിരിക്കുന്നു.
ഇനിയും ഒട്ടേറെ വികസനം നടത്താൻ ചില പഴയ നിയമങ്ങൾ തടസ്സമായി നിൽക്കുന്നുണ്ട്. അതിനെ മറികടക്കാൻ പുതിയ നിയമനിർമ്മാണങ്ങൾ വേണം.
അതുകൊണ്ട് ആ ഉത്തരവാദിത്തം ഏറ്റെടുത്ത്, വീണ്ടും പൂർവ്വാധികം ശക്തിയോടെ എൻ.ഡി.എ. മുന്നണിയെ വരും തിരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കാൻ നമ്മൾ പ്രതിജ്ഞ എടുക്കണം! ഇല്ലെങ്കിൽ 1977-ലെ ഭരണമാറ്റം പോലെയാകും – അന്തിയോളം വെള്ളം കോരിയ കുടം അന്തിക്ക് ഉടഞ്ഞതുപോലെ!
ഇതെല്ലാം തിരിച്ചറിഞ്ഞു തന്നെയാണ് മോദി സർക്കാർ നോട്ട് നിരോധനം കൊണ്ടുവന്നത്!
നോക്കിയാൽ, നിരോധനം വരുന്നതുവരെ എ.ടി.എം. പോലും പല ജില്ലകളിലും കാര്യമായി പ്രവർത്തിച്ചിരുന്നില്ല എന്നത് എന്റെ അനുഭവമാണ്.
സമാന്തര ബാങ്കിംഗ് സമ്പ്രദായമുള്ള കേരളത്തിൽ, നോട്ട് നിരോധനത്തെ മറികടക്കാൻ ഏറെ സഹായം കിട്ടിയിട്ടുണ്ടെന്ന് വ്യാപകമായി പറഞ്ഞു കേട്ടിട്ടുണ്ട്.
പാവപ്പെട്ടവന്റെ വീട്ടിലെത്തേണ്ട ചെറിയ പെൻഷൻ തുക, കാർഷിക സബ്സിഡി, ധനസഹായം വരെ വ്യാജ ഇടപാടിലൂടെ പോകാൻ സാധ്യത ഏറെയാണ്!
പണ്ടൊക്കെ ഇത്തരം തട്ടിപ്പുകൾ വ്യാജ കറൻസിയിലൂടെ നടന്നിരുന്നു. അതിന് രണ്ട് കാരണമുണ്ട്.
ഒന്ന് – പിടിക്കപ്പെടാൻ ബുദ്ധിമുട്ടാണ്! ചെറിയ തുക നേരിട്ട് ബാങ്കിലെത്തില്ല. ദിവസേനയുള്ള ചെറിയ ഇടപാടിലൂടെ കൈമാറി കൈമാറി, നല്ല നോട്ടുകൾക്കൊപ്പം ഒറ്റയൊറ്റയായി എത്തും. ബാങ്കിന് മനസ്സിലായാലും രക്ഷപ്പെടാൻ എളുപ്പമാണ്.
രണ്ട് – കൗണ്ടറിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ ഇടപാടുകാരനുമായുള്ള ബന്ധത്തിന്റെ പേരിൽ അവിടെ നിന്ന് തന്നെ നശിപ്പിക്കും! കേസിൽ ആരും അറിയുക പോലുമില്ല!
ഇതെല്ലാം മുൻകൂട്ടി തിരിച്ചറിഞ്ഞാണ്, നിരോധനത്തിന് മുൻപേ സാധാരണക്കാരിൽ സാധാരണക്കാരന് വരെ ജൻധൻ അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കിയത്! പിന്നീട് ലോകത്തെ ഞെട്ടിച്ചുകൊണ്ട് യു.പി.ഐ. ഇടപാട് നടത്താനും പഠിപ്പിച്ചു!
അന്ന് കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞരും പറഞ്ഞു നടന്നു – “മീൻ വിൽക്കുന്നവനും തെരുവ് കച്ചവടക്കാരനും ചെറുകിട കർഷകനും എന്ത് ചെയ്യും?” എന്ന്.
ഇന്ന് എന്തായി? യാചകർ വരെ ഒരു രൂപ മുതൽ ഡിജിറ്റൽ ഇടപാട് നടത്തുന്നു!
ഇതാണ് വികസനം!
അതുകൊണ്ടു ആവർത്തിച്ചു പറയട്ടെ ഈ വിഷയത്തിൽ വി ഡി സതീശനാണ് ശരി
ഇത് പത്രവാർത്തകളുടെ അടിസ്ഥാനത്തിലുള്ള എന്റെ വ്യക്തിപരമായ നിരീക്ഷണമാണ്, ആരെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല.”
മഠത്തിൽ ബാബു ജയപ്രകാശ്…………✍️
My WatasApp Contact No 9500716709

Thank you and have a brilliant Uthradam festivities,Babu Jayaprakash and
family.
Yours Gopalan Poozhiyil.
LikeLike