ഭാരതം എന്തുകൊണ്ട് കർമ്മഭൂമി?

Time Taken To Read 5 Minutes

സത്യലോകം മുതൽ പാതാളലോകം വരെ 14 ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രപഞ്ചം എന്നാണ് നമ്മുടെ ശാസ്ത്രങ്ങൾ പറയുന്നത്. ഓരോ ലോകത്തിലും നിരവധി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ട്.

സനാതന ധർമ്മ വിശ്വാസനനുസരിച്ചു ഭൂലോകത്തിൽ 7 ദ്വീപുകളുണ്ട്,  അതിൽ ഒന്നാണ് ജംബൂദ്വീപ്. ജംബൂദ്വീപിൽ 9 വർഷങ്ങളുണ്ട് എന്നാണു പറയുന്നത്? അതിൽ ഒന്നാണ് ഭരതവർഷം.!

സപ്ത ദ്വീപുകൾ – 7 ഭൂഖണ്ഡങ്ങൾ
ഭൂലോകത്തെ 7 ദ്വീപുകളായി തിരിച്ചിരിക്കുന്നു. ഉപ്പു കടലുകളാൽ ചുറ്റപ്പെട്ട 7 വലിയ ഭൂഖണ്ഡങ്ങൾ.

1. ജംബൂദ്വീപ് – നമ്മൾ ജീവിക്കുന്ന ഭൂഖണ്ഡം

ജംബു എന്നാൽ ഞാവൽ മരം / നാവൽ മരം എന്നാണ് അർത്ഥം.

പുരാണ കഥ ഇങ്ങനെയാണ്:

ജംബൂദ്വീപിന്റെ മധ്യത്തിൽ മേരുപർവ്വതം ഉണ്ട്. മേരുവിന്റെ തെക്ക് ഭാഗത്ത് ജംബു എന്ന് പേരുള്ള വളരെ വലിയൊരു ഞാവൽ മരം ഉണ്ട് എന്ന് ഭാഗവതത്തിൽ പറയുന്നു.

ആ മരത്തിന്റെ ഉയരം 1100 യോജന (ഏകദേശം 8800 കി.മീ എന്ന് കണക്കാക്കാം, പുരാണ കണക്ക്)
അതിന്റെ ശാഖകൾ അത്രയും വലുതാണ്
അതിൽ നിന്ന് വീഴുന്ന വലിയ ഞാവൽ പഴങ്ങളുടെ നീര് ഒഴുകി ജംബൂനദി ഉണ്ടാകുന്നു
ആ നദിയിലെ മണ്ണിൽ നിന്നാണ് ജാംബൂനദം എന്ന സ്വർണ്ണം ഉണ്ടാകുന്നത് – ദേവന്മാർ പോലും ആഭരണമാക്കുന്ന സ്വർണ്ണം.

ആ ജംബു മരം ഉള്ള ദ്വീപ് ആയതുകൊണ്ട് ജംബൂദ്വീപ് എന്ന് പേരുവന്നു.

ചുരുക്കത്തിൽ:
ജംബു (ഞാവൽ മരം) + ദ്വീപ് = ജംബൂദ്വീപ്

നമ്മൾ ജീവിക്കുന്ന ഭൂമി തന്നെയാണ് ജംബൂദ്വീപ് എന്ന് പുരാണങ്ങൾ പറയുന്നു.

2. പ്ലാക്ഷദ്വീപ്
പേര് വന്നത്: പ്ലാക്ഷം എന്ന പേരുള്ള അത്തിമരം കൊണ്ട് നിറഞ്ഞത് കൊണ്ട്.
വലിപ്പം: ജംബൂദ്വീപിന്റെ ഇരട്ടി.
ചുറ്റുമുള്ള കടൽ: കരിമ്പിൻ നീര് കടൽ (ഇക്ഷുരസ സമുദ്രം)
അധിപൻ: ജംബൂദ്വീപിന്റെ അധിപൻ ആയിരുന്ന പ്രിയവ്രതന്റെ മകൻ ഇധ്മജിഹ്വൻ.
സവിശേഷത: ഇവിടെ സൂര്യനെ സോമ രൂപത്തിൽ ആരാധിക്കുന്നു. ഇന്നത്തെ മെഡിറ്ററേനിയൻ / തെക്കേ അമേരിക്ക ഭാഗമായി ചില പണ്ഡിതന്മാർ കണക്കാക്കുന്നു.

3. ശാൽമലദ്വീപ്
പേര് വന്നത്: ശാൽമലി (പഞ്ഞിമരം) കൊണ്ട്.
വലിപ്പം: പ്ലാക്ഷത്തിന്റെ ഇരട്ടി.
ചുറ്റുമുള്ള കടൽ: മദ്യത്തിന്റെ കടൽ (സുരാ സമുദ്രം)
അധിപൻ: യജ്ഞബാഹു.
സവിശേഷത: ഇവിടെ ചന്ദ്രനെ ആരാധിക്കുന്നു. ആഫ്രിക്കയുടെ ഭാഗങ്ങൾ ആയി കണക്കാക്കുന്നു.

4. കുശദ്വീപ്
പേര് വന്നത്: കുശപ്പുല്ല് നിറഞ്ഞത് കൊണ്ട്.
വലിപ്പം: ശാൽമലത്തിന്റെ ഇരട്ടി.
ചുറ്റുമുള്ള കടൽ: നെയ്യിന്റെ കടൽ (ഘൃത സമുദ്രം)
അധിപൻ: ഹിരണ്യരേതസ്.
സവിശേഷത: ഇവിടെ അഗ്നി ദേവനെ ആരാധിക്കുന്നു. അഗ്നി അവിടെ കുശപ്പുല്ലിൽ കുടികൊള്ളുന്നു എന്ന് സങ്കൽപ്പം.

5. ക്രൗഞ്ചദ്വീപ്
പേര് വന്നത്: ക്രൗഞ്ചം എന്ന വലിയ പർവ്വതം അവിടെ ഉള്ളത് കൊണ്ട്. ഈ പർവ്വതത്തെ കാർത്തികേയൻ തന്റെ വേലുകൊണ്ട് തകർത്തു എന്ന് കഥയുണ്ട്.
വലിപ്പം: കുശദ്വീപിന്റെ ഇരട്ടി.
ചുറ്റുമുള്ള കടൽ: പാലിന്റെ കടൽ (ക്ഷീര സമുദ്രം)
അധിപൻ: ഘൃതപൃഷ്ഠൻ.
സവിശേഷത: ഇവിടെ വരുണനെ ആരാധിക്കുന്നു.

6. ശാകദ്വീപ്
പേര് വന്നത്: ശാകം (തേക്ക് മരം) കൊണ്ട്.
വലിപ്പം: ക്രൗഞ്ചത്തിന്റെ ഇരട്ടി.
ചുറ്റുമുള്ള കടൽ: തൈരിന്റെ കടൽ (ദധി സമുദ്രം)
അധിപൻ: മേധാതിഥി.
സവിശേഷത: ഇവിടെ വായുവിനെ ആരാധിക്കുന്നു. യൂറോപ്പ് / ഇറാനിയൻ പ്രദേശം ആയി കണക്കാക്കുന്നു.

7. പുഷ്കരദ്വീപ്
പേര് വന്നത്: വലിയ താമരപ്പൂവ് (പുഷ്കരം) പോലെ.
വലിപ്പം: ശാകദ്വീപിന്റെ ഇരട്ടി. ഏറ്റവും വലിയ ദ്വീപ്.
ചുറ്റുമുള്ള കടൽ: ശുദ്ധജല കടൽ (ശുദ്ധോദ സമുദ്രം)
അധിപൻ: വീതിഹോത്രൻ.
സവിശേഷത: നടുക്ക് മാനസോത്തര പർവ്വതം എന്ന സ്വർണ്ണ മലയുണ്ട്. ഈ മലയുടെ ഒരു വശത്ത് ദേവലോകവും മറുവശത്ത് അസുരലോകവും. ബ്രഹ്മാവ് ഇവിടെയാണ് വസിക്കുന്നത്. ബ്രഹ്മാവിനെ ഇവിടെ ആരാധിക്കുന്നു. ചുറ്റും ലോകാലോക പർവ്വതം ഉണ്ട്, അതിനപ്പുറം ഇരുട്ടാണ്.

ഇതിൽ പുഷ്കരത്തെ Eurasia എന്ന് പറയുന്നത് ശരിയല്ല, ജംബൂദ്വീപ് തന്നെയാണ് Eurasia ആയി പൊതുവെ കണക്കാക്കുന്നത്. പുഷ്കരം അതിനപ്പുറമുള്ള ഭൂപ്രദേശം ആണ് എന്ന് വിലയിരുത്തുന്നു

ജംബൂദ്വീപിലെ 9 വർഷങ്ങൾ – 9 മേഖലകൾ
ജംബൂദ്വീപിനെ വീണ്ടും 9 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അതിനാണ് നവ വർഷം എന്ന് പറയുന്നത്. ഇതിനെ ഇന്നത്തെ 9 ഉപ ഭൂഖണ്ഡങ്ങളായി   കണക്കാക്കാം. ഹിമാലയം പോലുള്ള വലിയ പർവ്വതങ്ങൾ കൊണ്ടാണ് ഇവയെ തിരിച്ചിരിക്കുന്നത്.

മധ്യത്തിൽ മേരുപർവ്വതം (പാമീർ / സുമേരു) ആണ്.

1. ഭരതവർഷം – മേരുവിന് തെക്ക്, ഹിമാലയത്തിന് തെക്ക് ഉള്ള ഭാഗം. നമ്മുടെ ഇന്ത്യൻ ഉപഭൂഖണ്ഡം. ഇതിനെയാണ് ഭരത ഖണ്ഡം എന്നും പറയുന്നത്.
2. കിമ്പുരുഷ വർഷം – ഹിമാലയത്തിനും ഹേമകൂടത്തിനും ഇടയിൽ (തിബത്ത് ഭാഗം)
3. ഹരിവർഷം – ഹേമകൂടത്തിനും നിഷധത്തിനും ഇടയിൽ
4. ഇളാവൃത വർഷം – മധ്യഭാഗം, മേരുവിന് ചുറ്റും (മധ്യേഷ്യ)
5. രമ്യക വർഷം – മേരുവിന് വടക്ക്
6. ഹിരണ്മയ വർഷം – അതിന് വടക്ക്
7. കുരു വർഷം – ഏറ്റവും വടക്ക് [സൈബീരിയ / റഷ്യൻ ഭാഗം]
8. ഭദ്രാശ്വ വർഷം – മേരുവിന് കിഴക്ക് (ചൈന, തെക്കുകിഴക്കൻ ഏഷ്യ)
9. കേതുമാല വർഷം – മേരുവിന് പടിഞ്ഞാറ് (മധ്യപൂർവ്വേഷ്യ, യൂറോപ്പ്)      

ഭരതവർഷത്തെ കുറിച്ച് വിഷ്ണു പുരാണത്തിൽ പറയുന്നത്:
ഉത്തരം യത് സമുദ്രസ്യ ഹിമാദ്രേശ്ചൈവ ദക്ഷിണം
വർഷം തത് ഭാരതം നാമ ഭാരതീ യത്ര സന്തതിഃ

അതായത് സമുദ്രത്തിന് വടക്കും ഹിമാലയത്തിന് തെക്കുമുള്ള ഭൂമിയാണ് ഭരതവർഷം.

ഭരതവർഷത്തിൽ പല ഖണ്ഡങ്ങളുണ്ട്, അതിൽ ഒന്നാണ് ഭരതഖണ്ഡം. ആ ഭരതഖണ്ഡത്തിലെ ഒരു രാജ്യമാണ് ഭാരതം.

അണ്ഡകടാഹത്തിൽ നമ്മുടെ ഭൂമിയുടെ അനുപാതം നോക്കിയാൽ അത് ഒരു പൊടി പോലും അല്ല. 10 ന്റെ മൈനസ് അനന്തം പവർ പോലെ നിസ്സാരം. 

അതായത്, മൊത്തം പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഭൂമി അത്രയും നിസ്സാരമാണ്, അത് കണക്കിൽ പൂജ്യം പോലെയാണ് എന്ന് പറയാനാണ് ആ പ്രയോഗം ഉപയോഗിച്ചത്.

കൂടുതൽ ചിന്തിക്കുമ്പോൾ  അഖണ്ഡ ഭാരതം എന്ന രാഷ്ട്രീയ പദം കൊണ്ട് മാത്രമല്ല, “ബൃഹത്തര ഭാരതം / Greater Bharath” എന്ന സാംസ്കാരിക പദം കൊണ്ടാണ് ചരിത്രകാരന്മാർ വിളിക്കുന്നത്.

നമ്മുടെ അതിർത്തി രാജ്യം വിട്ടുപോയതല്ല, നമ്മുടെ സംസ്കാരം അവിടെ വരെ എത്തിയിരുന്നു എന്നതാണ് സത്യം. 

ഉദാഹരണത്തിന്? കംബോഡിയയിലെ അങ്കോർവാട്ട് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം!. മഹാവിഷ്ണുവിന് വേണ്ടി 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്നുവിശ്വസിക്കുന്നു.

അങ്കോർവാട്ട് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം തന്നെ.

സ്ഥലം: കംബോഡിയയിലെ സീം റീപ് നഗരത്തിൽ

12-ാം നൂറ്റാണ്ടിൽ, ഖമർ രാജാവായിരുന്ന രണ്ടാം സൂര്യവർമ്മൻ (Suryavarman II) ആദ്യം മഹാവിഷ്ണുവിന് വേണ്ടി നിർമ്മിച്ചത്, ആദ്യം ഹിന്ദു ക്ഷേത്രം ആയിരുന്നെങ്കിലും, ഇന്ന് അവിടെ പ്രധാനമായും ബുദ്ധമത ആരാധനയാണ് നടക്കുന്നത്.

ഇതിന്റെ പ്രത്യേകത: 162 ഹെക്ടറിൽ പരന്നു കിടക്കുന്നു, യുനെസ്കോ ലോക പൈതൃക സൈറ്റ് ആണ്. കംബോഡിയയുടെ ദേശീയ പതാകയിൽ പോലും അങ്കോർവാട്ടിന്റെ ചിത്രമുണ്ട്.

പറഞ്ഞുവരുമ്പോൾ ഒരു നഗരം മുഴുവൻ  ക്ഷേത്രമാണ്. ഇതിന്റെ കല്ലുകൾ ഇന്റർലോക്ക് ചെയ്ത് വെച്ചിരിക്കുന്നത് ഇന്നത്തെ സിമന്റ് ഇല്ലാതെയാണ്. ഇന്നത്തെ ക്രെയിൻ കൊണ്ട് പോലും അത്രയും വലിയ കല്ലുകൾ അത്രയും കൃത്യതയിൽ വെക്കാൻ പ്രയാസമാണ്.

ഇന്തോനേഷ്യ – പ്രാംബനാൻ, ബാലി

ഇന്തോനേഷ്യയിലെ ജനസംഖ്യ 87% മുസ്ലീം ആണ്, എന്നിരുന്നാലും അവരുടെ വിമാനക്കമ്പനിയുടെ പേര് ഗരുഡ, നോട്ടിന്റെ പടത്തിൽ ഗണപതി.

പ്രാംബനാനിൽ 240 ഓളം ഹിന്ദു ക്ഷേത്രങ്ങളുണ്ട്. ബാലിയിൽ ഇന്നും ദിവസവും തെരുവിൽ ഹിന്ദു പൂജ നടക്കുന്നു. ബോറോബുദൂർ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്.

ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമാണെങ്കിലും,  അവരുടെ പേരുകൾ മിക്കതും ഹിന്ദു / സംസ്കൃത പേരുകളാണ്. അതാണ് രസം!

സുകർണോ – ആദ്യ പ്രസിഡന്റ്  സംസ്കൃതത്തിലെ സു – കർണ്ണൻ (മഹാഭാരതത്തിലെ കർണ്ണൻ)

സുഹാർത്തോ – രണ്ടാമത്തെ പ്രസിഡന്റ്

മേഘവതി സുകർണോപുത്രി – പുത്രി എന്നാൽ മകൾ എന്ന് സംസ്കൃതം തന്നെ

സുബിയാന്റോ – ഇപ്പോഴത്തെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ

2018-ൽ മോദി ആദ്യമായി ഇന്തോനേഷ്യ സന്ദർശിച്ചപ്പോൾ  ഇന്തോനേഷ്യൻ  പ്രസിഡന്റ് ജോക്കോ വിഡോഡോ (ജോക്കോവി) മോദിയോട് പറഞ്ഞത് തന്റെ പേരക്കുട്ടിയുടെ പേരും മോദിയുടെ പേരുമായി സാമ്യം ഉണ്ട് എന്നാണ്.

പേരക്കുട്ടിയുടെ പേര്: ജാൻ ഏതെസ് ശ്രീനരേന്ദ്ര!

2016 മെയ് മാസത്തിൽ ജനിച്ചു, മകൻ ഗിബ്രാന്റെ മകൻ ? ശ്രീനരേന്ദ്ര എന്നത് നരേന്ദ്ര യുമായി സാമ്യം ഉള്ളതുകൊണ്ടാണ് രണ്ടുപേരും അതിനെക്കുറിച്ച് സംസാരിച്ചത്   

ബഹുമാനസൂചകമായി നരേന്ദ്ര മോദി എന്ന് പേരിട്ടതല്ല, പേരിന്റെ അവസാന ഭാഗം യാദൃശ്ചികമായി മോദിയുടെ പേരുമായി ചേർന്നു വന്നതാണ്.

കാരണം 1000 വർഷം മുൻപ് അവിടെ ശ്രീവിജയ, മജാപഹിത് എന്ന വലിയ ഹിന്ദു രാജ്യങ്ങൾ ആയിരുന്നു. ബാലി ദ്വീപ് ഇന്നും 100% ഹിന്ദു ആണ്.

ഇന്തോനേഷ്യയിൽ അവർ സിനിമാ പേരുകൾ ഇടാറില്ല, സംസ്കൃത + ജാവനീസ് പേരുകളാണ് ഇടാറ്.           

അഫ്ഗാനിസ്ഥാൻ – ഗാന്ധാരം
ഇന്നത്തെ അഫ്ഗാനിസ്ഥാൻ അന്നത്തെ ഗാന്ധാരം ആയിരുന്നു. ഗാന്ധാരിയുടെ നാട്. അവിടെ ബാമിയാൻ ബുദ്ധ പ്രതിമകൾ 6-ാം നൂറ്റാണ്ടിൽ 180 അടി ഉയരത്തിൽ പാറ തുരന്ന് ഉണ്ടാക്കിയതായിരുന്നു. 2001 ൽ താലിബാൻ അത് തകർത്തു.  

പാക്കിസ്ഥാൻ – തക്ഷശില
ലോകത്തിലെ ആദ്യത്തെ സർവ്വകലാശാല തക്ഷശില ഇന്നത്തെ പാക്കിസ്ഥാനിലാണ്. ചാണക്യൻ പഠിപ്പിച്ച സ്ഥലം. അവിടത്തെ ശിൽപങ്ങളും നഗര നിർമ്മാണവും ഇന്നും അത്ഭുതമാണ്.

മാലിദ്വീപ് (Maldives) 

അതെ, മാലിദ്വീപിന് ഭാരതവുമായി വളരെ പഴയ ബന്ധമുണ്ട്. മാലിദ്വീപ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല, പക്ഷെ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.

ചരിത്രം പറയുമ്പോൾ, പേര് തന്നെ സംസ്കൃതമാണ്!

മാലിദ്വീപ് എന്ന പേര് വന്നത് സംസ്കൃതത്തിൽ നിന്നാണ് – “മാലാ ദ്വീപ്” – മാല കോർത്തത് പോലുള്ള ദ്വീപുകൾ. 1200 ദ്വീപുകൾ മാല പോലെ കിടക്കുന്നു.

2000 വർഷം മുൻപ് വരെ ഹിന്ദു – ബുദ്ധ രാജ്യം? 1153 വരെ മാലിദ്വീപ് ഒരു ബുദ്ധ രാജ്യമായിരുന്നു. ഇസ്ലാം വരുന്നതിന് മുൻപ് അവിടെ ബുദ്ധ ഹിന്ദു രാജാക്കന്മാരായിരുന്നു.

തെളിവുകൾ തേടിപ്പോകുമ്പോൾ മനസ്സിലാകും

അവിടെന്ന് കുഴിച്ചെടുത്ത “ഹവിത്ത” എന്ന ബുദ്ധസ്തൂപങ്ങൾ ഉണ്ട്. ഇന്ത്യയിലെ സാഞ്ചി സ്തൂപം പോലെ തന്നെ.

ശിവലിംഗങ്ങൾ, വിഷ്ണുവിന്റെ ശംഖ്, ഗണപതി വിഗ്രഹങ്ങൾ മാലിദ്വീപിലെ മ്യൂസിയത്തിൽ ഇപ്പോഴും ഉണ്ട്.

അവരുടെ പഴയ ഭാഷയിലെ ലിപി “ദിവെഹി അകുരു” ഗ്രന്ഥ ലിപിയിൽ നിന്ന് വന്നതാണ്, അത് പല്ലവർ ഉപയോഗിച്ചിരുന്ന ലിപിയാണ്.

മറ്റൊരു ചരിത്രം പറയുന്നത്  ചോളന്മാരുടെ കാലത്തു

രാജരാജ ചോളനും രാജേന്ദ്ര ചോളനും മാലിദ്വീപ് കീഴടക്കിയിരുന്നു എന്ന് തഞ്ചാവൂരിലെ ശിലാലിഖിതത്തിൽ ഉണ്ട്. അന്ന് അതിനെ “മുനീർ പാലന്തീവ് – പന്ത്രണ്ടായിരം ദ്വീപുകൾ” എന്നാണ് വിളിച്ചിരുന്നത്. ചോളന്മാരുടെ നാവികസേനയുടെ ഒരു പ്രധാന താവളമായിരുന്നു അത്.

അത് പിന്നീടെങ്ങനെ മുസ്ലീം രാജ്യമായി?

1153ൽ ഒരു മൊറോക്കൻ സഞ്ചാരി അബുൽ ബറകാത്ത് വന്നതിനു ശേഷമാണ് അവസാനത്തെ ബുദ്ധ രാജാവ് ഇസ്ലാം സ്വീകരിച്ചത് എന്നാണ് അവരുടെ ചരിത്രം പറയുന്നത്. അതിനു ശേഷം ബുദ്ധസ്തൂപങ്ങൾ തകർക്കപ്പെട്ടു.

മാലിദ്വീപിലെ പഴയ പവിഴക്കല്ലുകൊണ്ടുള്ള പള്ളികൾ (Hukuru Miskiy) ഇന്നും ആർക്കും മനസ്സിലാകാത്ത എഞ്ചിനീയറിംഗ് ആണ്. പവിഴപ്പുറ്റ് കടലിൽ നിന്ന് എടുത്ത്, അത് ഉണങ്ങും മുൻപ് മുറിച്ച്, ഇന്റർലോക്ക് ചെയ്ത് കെട്ടിടം ഉണ്ടാക്കുന്ന വിദ്യ – ആ വിദ്യ ഇന്ന് ആർക്കും അറിയില്ല. AC ഇല്ലാതെ തന്നെ അകം തണുപ്പായിരിക്കും.

അതുകൊണ്ട് മാലിദ്വീപ് രാഷ്ട്രീയമായി ഇന്ത്യയുടെ ഭാഗമായിരുന്നില്ല, പക്ഷെ സാംസ്കാരികമായി അത് 100% ഭാരതീയ ലോകത്തിന്റെ ഭാഗമായിരുന്നു

മലേഷ്യ….? മലേഷ്യയിലെ ബത്തു ഗുഹയിൽ 140 അടി ഉയരമുള്ള മുരുകൻ പ്രതിമയുണ്ട്. മൗറീഷ്യസിൽ ജനസംഖ്യയുടെ 48% ഇന്ത്യൻ വംശജരാണ്, അവിടെ ഗംഗാ തലാവ് എന്ന പുണ്യ തടാകമുണ്ട്

ഇത്രയും പറയുന്നത്  ഇതൊക്കെ ഇന്നത്തെ സാങ്കേതികവിദ്യ കൊണ്ട് പറ്റുമോ? എന്ന് ചിന്തിപ്പിക്കുവാനാണ്.

ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം ഇതിന്റെയൊക്കെ നിർമ്മാണരീതി പരിശോധിക്കുമ്പോൾ?

കല്ലിന്റെ കണക്കുകൂട്ടൽ: ഒരു കല്ല് പോലും വീഴാതെ 1000 വർഷം നിൽക്കുന്ന രീതി.

ജ്യോതിശാസ്ത്രപരമായി ചിന്തിക്കുമ്പോൾ അങ്കോർവാട്ടിന്റെ വാതിൽ സൂര്യൻ ഉദിക്കുന്ന ദിശ നോക്കി 0.75 ഡിഗ്രി കൃത്യതയിൽ വെച്ചിരിക്കുന്നു.

ഇന്ന് JCB കൊണ്ട് ചെയ്യുന്നത് അന്ന് ലക്ഷക്കണക്കിന് ആളുകൾ 30 – 40 വർഷം കൊണ്ട് ചെയ്തു. ആ ക്ഷമ ഇന്ന് ഒരു കോൺട്രാക്ടർക്കും ഇല്ല. 

അതുകൊണ്ട് അതൊരു രാഷ്ട്രീയ അഖണ്ഡ ഭാരതമല്ലായിരുന്നു, ഒരു സാംസ്കാരിക അഖണ്ഡ ഭാരതമായിരുന്നു. യുദ്ധം കൊണ്ടല്ല, വ്യാപാരവും ഋഷിമാരും കൊണ്ട് പടർന്ന ഒരു സംസ്കാരം. 

അതാണ് ഇന്നും ആ ശേഷിപ്പുകൾ പറയുന്ന സത്യം. 

എന്നിട്ടും അണ്ഡകടാഹത്തിൽ ഒരു പൊടി പോലും അല്ലാത്ത ഈ ഭൂമിയെ എന്തുകൊണ്ട് കർമ്മഭൂമി എന്ന് വിളിക്കുന്നു? ഭഗവാൻ അവതാരം എടുക്കുന്നതും വേദങ്ങൾ ഉണ്ടായതും ഇവിടെ മാത്രമാണല്ലോ? മറ്റ് ലോകങ്ങളിലുള്ളവർക്ക് മോക്ഷം ഇല്ലേ?

ഭഗവാൻ അവതാരം എടുക്കുന്നതും, വേദശാസ്ത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതും, നദികൾക്കും പർവ്വതങ്ങൾക്കും ദിവ്യത്വം കൽപ്പിക്കുന്നതും ഇവിടെ മാത്രമാണല്ലോ?

ഇത് ഭഗവാന്റെ പക്ഷപാതമാണോ? മറ്റ് രാജ്യങ്ങളിലോ ഗ്രഹങ്ങളിലോ ഉള്ളവർക്ക് സ്വർഗ്ഗവും മോക്ഷവും കിട്ടില്ലേ? കിട്ടുമെങ്കിൽ ശാസ്ത്രത്തിൽ പ്രവേശനം ഇല്ലാതെ എങ്ങനെ?  ഇതാണ് എന്റെ ചിന്ത. 

ചരിത്രത്തെക്കുറിച്ചുള്ള ഒരു ചർച്ച!?

ഈ ചിന്തയ്ക്ക് സമാനമായി, ഇന്ത്യയുടെ ചരിത്രബോധത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടക്കുന്നുണ്ട്.

ബ്രിട്ടീഷ് കാലത്ത് ഹണ്ടർ കമ്മീഷൻ പോലുള്ള കമ്മീഷനുകളിൽ അംഗമായിരുന്ന ചില പ്രമുഖ കുടുംബങ്ങളിലെ പിൻതലമുറക്കാർ, പിന്നീട് സ്വാതന്ത്ര്യാനന്തരം ഉയർന്ന സ്ഥാനങ്ങളിൽ എത്തിയിരുന്നു എന്ന് പറയപ്പെടുന്നു. അവരിൽ ചിലർ പിന്നീട് ഇന്ത്യയുടെ നിയമ, വിദ്യാഭ്യാസ മേഖലകളിൽ സ്വാധീനം ചെലുത്തി എന്നതാണ് ആരോപണം.

അതുപോലെ, ചില സാമൂഹിക പ്രവർത്തകരുടെ സംഘടനകൾക്ക് 2004 – 2012 കാലത്ത് വലിയ തോതിൽ വിദേശ ഫണ്ട് ലഭിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ അന്വേഷണം ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.

ഈ പശ്ചാത്തലത്തിൽ, കൊളോണിയൽ കാലത്തെ ചിന്താഗതികൾ ഇന്നും ചില ബൗദ്ധിക വൃത്തങ്ങളിൽ തുടരുന്നുണ്ടോ? ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഉയർച്ചയെ തടയാൻ ശ്രമിക്കുന്ന ഒരു പ്രവണത ഇന്നും ഉണ്ടോ? എന്നുള്ളത് പൊതുസമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണ്.

ഇവിടെയാണ് ഇപ്പോൾ വിവാദമാക്കുന്ന FCRA നിയന്ത്രണത്തിന്റെ പ്രസക്തി!

പറഞ്ഞുവരുന്നത്, ചില സാമൂഹിക പ്രവർത്തകരുടെ സംഘടനകൾക്ക് 2004 2012 കാലത്ത് വലിയ തോതിൽ വിദേശ ഫണ്ട് ലഭിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ അന്വേഷണം ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ FCRA നിയമം കൂടുതൽ പ്രസക്തമാകുന്നത്.

2010 ലെ FCRA നിയമവും 2020 ലെ ഭേദഗതിയും വന്നതോടെ, വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കി. എല്ലാ സംഘടനകളും ഡൽഹിയിലെ SBI പ്രധാന ശാഖയിൽ മാത്രം അക്കൗണ്ട് തുറക്കണമെന്നും, ലഭിക്കുന്ന ഫണ്ട് മറ്റൊരു സംഘടനയ്ക്ക് കൈമാറാൻ പാടില്ലെന്നും, ഭരണപരമായ ചിലവ് 20% ആയി പരിമിതപ്പെടുത്തണമെന്നും നിബന്ധനകൾ കൊണ്ടുവന്നു.

ഈ നിബന്ധനകൾ പാലിക്കാത്ത 16,000 ത്തിലധികം സംഘടനകളുടെ ലൈസൻസ് കഴിഞ്ഞ വർഷങ്ങളിൽ റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ന് ഉയരുന്ന ചില ആന്റി – ഭാരത് മുദ്രാവാക്യങ്ങളെ ഈ പഴയ ചിന്താഗതിയുമായി ബന്ധപ്പെടുത്തി കാണുന്നവരും ഉണ്ട്. ഇതിൽ എത്രമാത്രം വസ്തുതയുണ്ടെന്ന് വായനക്കാർ തന്നെ പരിശോധിച്ച് തീരുമാനിക്കട്ടെ. 

ഈ ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷേ ഇതാണ് – കർമ്മം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെ മാത്രമേ ഉള്ളൂ. മറ്റ് ലോകങ്ങൾ ഭോഗഭൂമികളാണ്. ഇവിടെ മാത്രമാണ് നമുക്ക് നമ്മുടെ ഭാവി തീരുമാനിക്കാൻ കഴിയുന്നത്.

അതുകൊണ്ട് തന്നെ ഇന്നത്തെ ഭാരതം എന്ത് കർമ്മം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. അതിൽ ചിലത്:

E20 പെട്രോൾ – ഊർജ്ജ സ്വാതന്ത്ര്യം

E20 എന്നാൽ 20% എഥനോൾ ചേർത്ത പെട്രോൾ. കരിമ്പിൽ നിന്നും മറ്റ് കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ഉണ്ടാക്കുന്നതാണ് എഥനോൾ.

ഗുണം: വിദേശത്തു നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയും, കർഷകന് വരുമാനം കിട്ടും, മലിനീകരണം കുറയും. 

പ്രശ്നം: പഴയ വാഹനങ്ങളിൽ (2023-ന് മുൻപുള്ളത്) E20 ഉപയോഗിക്കുമ്പോൾ മൈലേജ് 2-5% കുറയുകയും ചില റബ്ബർ പാർട്സിന് തേയ്മാനം വരികയും ചെയ്യും എന്ന് ആളുകൾ പറയുന്നു. സർക്കാർ ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ട്

വാഹന നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട് ഇതൊന്നുംചെവിക്കൊള്ളാതെ 1000 നുണകൾ പ്രചരിപ്പിച്ചു സത്യമാണെന്നുവരുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്യുന്നത്.

ഇത് കർമ്മഭൂമിയുടെ സ്വാശ്രയത്വത്തിലേക്കുള്ള ഒരു ചുവടാണ്.

PM SHRI സ്കൂളുകൾ

PM SHRI എന്നാൽ PM Schools for Rising India. 14,500 ലധികം പഴയ കേന്ദ്ര – സംസ്ഥാന സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി മാറ്റുന്ന പദ്ധതി.

ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് സ്മാർട്ട് ക്ലാസ്, സ്കിൽ ലാബ്, ഭാരതീയ സംസ്കാരം ഉൾപ്പെടുന്ന പാഠ്യപദ്ധതി എന്നിവ കൊണ്ടുവരുന്നു.

ചില സംസ്ഥാനങ്ങൾ ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണ് എന്ന് പറഞ്ഞ് എതിർക്കുന്നുണ്ട്, പക്ഷെ കുട്ടികളുടെ ഭാവിക്ക് നല്ല സ്കൂൾ എന്നത് നല്ല കർമ്മം തന്നെയാണ്.

CAA – അഭയവും കർമ്മവും. 

CAA എന്നാൽ പൗരത്വ ഭേദഗതി നിയമം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായി പീഡിപ്പിക്കപ്പെട്ട് 2014 ന് മുൻപ് ഭാരതത്തിൽ എത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന നിയമം.

ഇത് ആരുടേയും പൗരത്വം എടുത്തുകളയുന്ന നിയമമല്ല, മറിച്ച് അഭയം നൽകുന്ന നിയമമാണ് എന്നാണ് സർക്കാർ നിലപാട്. ഭാരതം എക്കാലവും അഭയം നൽകുന്ന കർമ്മഭൂമിയായിരുന്നു എന്നതിന്റെ തുടർച്ചയായി ഇതിനെ കാണാം.

ജനസംഖ്യാ നിയന്ത്രണം – ജെനങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള കർമ്മം?

ഭാരതം ഇന്ന് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. വിഭവങ്ങൾ പരിമിതമാണ്.

ജനസംഖ്യാ നിയന്ത്രണം മതത്തിന്റെ പേരിലല്ല, രാജ്യത്തിന്റെ ഭാവിയുടെ പേരിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ കൊടുക്കണമെങ്കിൽ ഈ ചർച്ച ആവശ്യമാണ്.

എന്റെ കാഴ്ചപ്പാടിൽ കർമ്മഭൂമി എന്ന് പറഞ്ഞാൽ പഴയ കഥകൾ മാത്രമല്ല. ഇന്ന് നമ്മൾ ചെയ്യുന്ന ഓരോ കർമ്മവും – ഏത് ഇന്ധനം ഉപയോഗിക്കുന്നു, കുട്ടികളെ എന്ത് പഠിപ്പിക്കുന്നു, ആർക്ക് അഭയം നൽകുന്നു, ഭാവി തലമുറയ്ക്ക് എന്ത് ഭാരതം നൽകുന്നു – ഇതെല്ലാം ആ കർമ്മഭൂമി എന്ന സങ്കൽപ്പത്തിന്റെ ഭാഗമാണ്.

ചരിത്രത്തെ തെറ്റായി പഠിപ്പിച്ചവരെ കുറ്റം പറയുന്നതിന് പകരം, ശരിയായ ചരിത്രവും ശരിയായ കർമ്മവും ഈ തലമുറ ചെയ്യുന്നുണ്ടോ എന്ന് നമ്മൾ ഉറപ്പാക്കണം.

എനിക്ക് മനസ്സിലാകുന്നത് ഇതാണ്  2014 മുതൽ എൻ ഡി എ സർക്കാരിന്റെ ഭരണത്തിലൂടെ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദിജി പ്രവർത്തീകമാക്കൻ ശ്രമിക്കുന്നത്.

രാജ്യസ്നേഹമുള്ള പ്രജകൾ എന്നരീതിയിൽ വരും തലമുറയുടെ അറിവിനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ജാതി മത രാഷ്ട്രീയ വൈര്യം മറന്നു നമുക്ക് പിന്തുണയ്ക്കാം

ജെയ് ഹിന്ദ് ! വന്ദേ മാതരം !

കുറിപ്പ്: ഇതിൽ പറയുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരിക്കലും എന്റെ വ്യക്തിപരമായ അധിക്ഷേപമായി വിലയിരുത്തരുത്.

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No 9500716709

Leave a Comment