Time Taken To Read 4 Minutes
ഭാരതീയരേ, പ്രബുദ്ധരായ കേരളീയരേ, നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും…!
ജന്തർ മന്തറിലെ സമരത്തിന് ശേഷം പാറ്റത്തലവൻ രാജസ്ഥാൻ സർക്കാരിന് കൊടുത്ത 48 മണിക്കൂർ അന്ത്യശാസനം. അതിന്റെ യാഥാർത്ഥ്യം ഇങ്ങനെയാണ്…
ഫേസ്ബുക്കിലൂടെ അറിഞ്ഞതാണ്. യാഥാർഥ്യമാണോ എന്നൊന്നുമറിയില്ല! ഇനി പറഞ്ഞാലും ഇല്ലെങ്കിലും സ്കൂളിന്റെ വിഷയം വാസ്തവമാണ്.
സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള രാജസ്ഥാൻ സർക്കാരുകളുടെ ചരിത്രം നമുക്കൊന്നുപരിശോദിക്കാം?
രാജസ്ഥാൻ സംസ്ഥാനം രൂപീകൃതമായത് 1949 മാർച്ച് 30 നാണ്. അതിനു മുൻപ് അത് പല രാജാക്കന്മാരുടെ നാട്ടുരാജ്യങ്ങളായിരുന്നു.
1947 മുതലുള്ള മുഖ്യമന്ത്രിമാർ:
1. 1949 – 1977: തുടർച്ചയായി 28 വർഷം കോൺഗ്രസ് ഭരണം.
ഹീരാലാൽ ശാസ്ത്രി, ജയനാരായൺ വ്യാസ്, മോഹൻലാൽ സുഖാഡിയ (17 വർഷം – ഏറ്റവും കൂടുതൽ കാലം ഭരിച്ചയാൾ)
2. 1977 – 1980: ആദ്യമായി കോൺഗ്രസ് ഇതര ഭരണം.
ഭൈറോൺ സിംഗ് ഷെഖാവത്ത് – ജനതാ പാർട്ടി (ഇന്നത്തെ BJP യുടെ പഴയ രൂപം)
3. 1980 – 1990: വീണ്ടും 10 വർഷം കോൺഗ്രസ് ഭരണം.
4. 1990 മുതൽ ഇന്നുവരെ – ഓരോ 5 വർഷവും മാറിമാറി വരുന്ന രീതി:
1990 – 1992: ഭൈറോൺ സിംഗ് ഷെഖാവത്ത് – BJP (ആദ്യ BJP സർക്കാർ)
1992 – 1993: രാഷ്ട്രപതി ഭരണം
(പ്രത്യക്ഷത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നേരിട്ടുള്ള ഭരണം)
1993 – 1998: ഭൈറോൺ സിംഗ് ഷെഖാവത്ത് – BJP
1998 – 2003: അശോക് ഗെഹ്ലോട്ട് – കോൺഗ്രസ്
2003 – 2008: വസുന്ധര രാജെ – BJP
2008 – 2013: അശോക് ഗെഹ്ലോട്ട് – കോൺഗ്രസ്
2013 – 2018: വസുന്ധര രാജെ – BJP
2018 – 2023: അശോക് ഗെഹ്ലോട്ട് – കോൺഗ്രസ്
2023 ഡിസംബർ മുതൽ ഇന്നുവരെ: ഭജൻ ലാൽ ശർമ്മ – BJP
ചുരുക്കത്തിൽ:
കോൺഗ്രസ് ഭരിച്ചത് – ഏകദേശം 48 വർഷം
BJP / ജനതാ പാർട്ടി ഭരിച്ചത് – 18 വർഷം + ഇപ്പോൾ ഭരിക്കുന്നു (അതും ഇടവേളകളിൽ)
അതുകൊണ്ടുതന്നെ സ്കൂളുകൾക്ക് കെട്ടിടമില്ല, ടോയ്‌ലറ്റ് ഇല്ല എന്ന പ്രശ്നം ഒരു പാർട്ടി 2 വർഷം കൊണ്ട് ഉണ്ടാക്കിയതല്ല. 75 വർഷമായുള്ള പോരായ്മ്മയാണ്.
പിന്നെ ബി ജെ പി ഭരിക്കുന്ന സമയങ്ങളിൽ പുതിയ സ്‌കൂൾ വന്നിട്ടുണ്ട് അതിനുള്ള? സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്വേഷിച്ചാൽ തിരിച്ചറിയാം
ഇപ്പോൾ പി എം ശ്രീ പോലുള്ള പദ്ധതി ആവിഷ്‌ക്കരിക്കാനുള്ള പദ്ധതി തുടങ്ങിയിട്ടുമുണ്ട് . ഇതിനെ കേരളത്തിൽപ്പോലും എതിർക്കുന്നു.
പാറ്റകൾക്കും ഇതിനെ പിന്തുണയ്ക്കുന്നവർക്കും അതറിയാം.
BJP ഉണ്ടാക്കിയ പുരോഗമന പ്രവർത്തികളെ പറ്റി ഒന്നും ആരും പറയുന്നില്ല എങ്കിലും, ഈ വിദ്യാഭ്യാസ മേഖലയിൽ NDA സർക്കാർ ചെയ്തത് ചിലതെങ്കിലും പറയട്ടെ:
മോദി സർക്കാർ വിദ്യാഭ്യാസത്തിന് വേണ്ടി ചെയ്ത പ്രധാന കാര്യങ്ങൾ:
NEP 2020 – 34 വർഷത്തിന് ശേഷം വന്ന പുതിയ വിദ്യാഭ്യാസ നയം:
കോൺഗ്രസ് കാലത്തെ പഴയ രീതി മാറ്റി, 5+3+3+4 എന്ന പുതിയ രീതി, മാതൃഭാഷയിൽ പഠനം, സ്കിൽ ഡെവലപ്മെന്റിന് പ്രാധാന്യം.
PM SHRI സ്കൂളുകൾ – 14,500 മാതൃകാ സ്കൂളുകൾ:
ആകെ ₹27,360 കോടി ചിലവിൽ രാജ്യത്താകെ 14,500 സ്കൂളുകൾ നവീകരിക്കുന്നു. ഇതിൽ 10,858 സ്കൂളുകൾ ഇതിനകം തിരഞ്ഞെടുത്തു. ഇതിൽ രാജസ്ഥാനിലെ സ്കൂളുകളും ഉൾപ്പെടും. സ്മാർട്ട് ക്ലാസ്, ലാബ്, ലൈബ്രറി, കളിസ്ഥലം എല്ലാം ഉള്ള മാതൃകാ സ്കൂളുകൾ.
സമഗ്ര ശിക്ഷാ അഭിയാൻ:
2018 മുതൽ 41,000-ലധികം സ്കൂളുകൾക്ക് പുതിയ ക്ലാസ് മുറികൾ, 13 ലക്ഷം സ്കൂളുകൾക്ക് ലൈബ്രറി, 11,000-ലധികം പെൺകുട്ടികൾക്ക് പ്രത്യേക ടോയ്‌ലറ്റുകൾ, കുട്ടികൾക്ക് സൗജന്യ യൂണിഫോം, പുസ്തകങ്ങൾ.
സ്വച്ഛ് ഭാരത് – സ്വച്ഛ് വിദ്യാലയ:
2014-ന് മുൻപ് ലക്ഷക്കണക്കിന് സ്കൂളുകളിൽ ടോയ്‌ലറ്റ് പോലും ഇല്ലായിരുന്നു. മോദി സർക്കാർ 4 ലക്ഷത്തിലധികം സ്കൂളുകളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ പണിതു.
മറ്റ് പദ്ധതികൾ:
PM പോഷൺ: 11.63 കോടി കുട്ടികൾക്ക് ഉച്ചഭക്ഷണം
DIKSHA App: 36 ഭാഷകളിൽ 3.5 ലക്ഷം ഡിജിറ്റൽ പാഠങ്ങൾ
NIPUN ഭാരത്: മൂന്നാം ക്ലാസ്സിനുള്ളിൽ എല്ലാ കുട്ടികൾക്കും വായനയും കണക്കും ഉറപ്പാക്കുന്നു
KGBV: 5116 പെൺകുട്ടികളുടെ റസിഡൻഷ്യൽ സ്കൂളുകളിൽ 7 ലക്ഷം പെൺകുട്ടികൾ പഠിക്കുന്നു
അതായത്, 60 കൊല്ലം കൊണ്ട് കോൺഗ്രസ് തകർത്ത സ്കൂൾ സംവിധാനത്തെ, 10 വർഷം കൊണ്ട് NDA പടിപടിയായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ കുറവുകളും PM SHRI വഴി തീരും.
രാജസ്ഥാൻ തിരഞ്ഞെടുപ്പ് അടുത്തു. ജനങ്ങളെ മണ്ടന്മാരാക്കാമെന്നാണ് സമരക്കാർ ചിന്തിക്കുന്നത്. സോഷ്യൽ മീഡിയ വ്യാപകമായ ഈ കാലത്ത്, ഒറ്റ വിരൽത്തുമ്പിൽ ‘വാട്ട് ഈസ് വാട്ട്’ എന്ന് തിരിച്ചറിയാൻ സാധിക്കും. ഈ കാലഘട്ടത്തിൽ ഇതൊന്നും വിലപ്പോവില്ല. ഇവർ ഇന്നും ഒന്നാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ് ജീവിക്കുന്നത് എന്നേ പറയാനുള്ളൂ.
ഉറപ്പിനായി ഇതൊന്നു വിലയിരുത്തിക്കോളൂ
അമൃത് ഭാരത് സ്റ്റേഷൻ. പണ്ടത്തെപ്പോലെ റെയിൽവേ ട്രാക്കിൽ മലമൂത്ര വിസർജ്ജനം നടത്തി നാറ്റിക്കുന്നത് 100 ശതമാനം ഇല്ലാതായി.
ഇനി ഇല്ല എന്ന് തെളിയിക്കാൻ പാറ്റത്തലവനും സംഘവും സെലിബ്രിറ്റികളും പിന്തുണക്കുന്നവരും പോയി മനഃപൂർവം ചെയ്താൽ ഒന്നും ചെയ്യാനില്ല. കാരണം ട്രെയിൻ കമ്പാർട്ട്മെന്റുകളിലെല്ലാം ഇപ്പോൾ ബയോ ടോയ്‌ലറ്റാണ്.
കോച്ചുകൾ നവീകരിച്ചു, വന്ദേഭാരത് ട്രെയിനും ഇറക്കി. എന്നാൽ ഈയിടെ കണ്ടു, ജെൻ-സി കളോ യാത്രക്കാരോ മലിനമാക്കി പോയ വന്ദേഭാരത് കമ്പാർട്ട്മെന്റ്. ജന്തർ മന്തറിൽ സമരം കഴിഞ്ഞപ്പോഴും ഇതുതന്നെ കണ്ടിരുന്നു.
നാഷണൽ ഹൈവേയെ പറ്റി പലപ്പോഴും എഴുതിയതാണ്, ആവർത്തിക്കുന്നില്ല. എങ്കിലും മഞ്ഞക്കമല പിടിച്ചവർക്കായി ഒന്നുകൂടി പറഞ്ഞു പോകാം. ഹൈവേ വിമാനത്താവളങ്ങൾ? സ്വേച്ച ഭാരതിൽ ഉൾപ്പെടുത്തി ടോയ്‍ലെറ്റുകൾ അങ്ങനെ സർവത്ര വികസനം നടത്തിക്കൊണ്ടിരിക്കുന്ന എൻ ഡി എ മുന്നണിയിലൂടെ മോഡി സർക്കാർ
സ്‌കൂളുകളെയും നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നു . ഇത് തിരിച്ചറിഞ്ഞു പണ്ട് വൈക്കം മുഹമ്മദ് ബഷീർ സാഹബ് പറഞ്ഞത് പോലെയുള്ള ആളാവാനുള്ള ശ്രമമാണ് . കാരണം തിരഞ്ഞെടുപ്പ് അടുത്തുവരികയല്ലേ ?
നിലനിൽപ്പാണ് . ആയിരം നുണ പ്രചരിപ്പിച്ചു സത്യമാക്കാനുള്ള ശ്രമം. അതായത് 58 – 60 കൊല്ലം തുടർച്ചയായി ഭരിച്ചപ്പോൾ ചെയ്യാത്തതു ഇപ്പോൾ ഇടയ്ക്കാലങ്ങളിൽ മാത്രം ഭരിച്ച ബി ജെ പി യെ കുറ്റം പറയുന്നു.
സ്‌കൂളുകളിൽ സൗകര്യക്കുറവുകളുണ്ട് അത് ബി ജെ പി പരിഹരിക്കും അത് സി ജെ പി ക്കും കോൺഗ്രസ്സിനുമറിയാം ഒരു നിശയദാർഢ്യത്തോടെ ലക്ഷ്യം വെച്ച പ്രവർത്തിച്ചു ഭരിക്കുന്ന സർക്കാരാണ് എൻ ഡി എ മുന്നണി .
അല്ലാതെ ആൾക്കൂട്ടത്തിൽ പെല്ലറ്റു ഗൺ കൊണ്ട് അരിപ്പയായ ഒരാളുടെ ശരീരം കാണിച്ചു ക്വസ്റ്റ്യൻ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പോലീസ് നടപടിയിലുണ്ടായ പെല്ലറ്റ് ഗൺ പരിക്കിനെപ്പറ്റി അന്വേഷണം നടക്കുകയാണ്. അന്വേഷണം തീരട്ടെ. വേണ്ടിവന്നാൽ ഒരു സി.ബി.ഐ അന്വേഷണം തന്നെ നടക്കട്ടെ..
മനസ്സിലായി രാഷ്ട്രീയമില്ലെങ്കിലും ജീവിച്ചിപോകാം.
ഇവർ തന്നെ പറയുന്നു 1000 ക്കണക്കിന് പാറ്റകൾക്കിടയിൽ പെല്ലറ്റു ഗൺ കൊണ്ട് വെടിവെച്ചുവെന്നു പരിക്ക് ഒരാൾക്ക് മാത്രം അതുഭുതം മെല്ലെ ഇത്?
അങ്ങനെ എനിക്ക് തോന്നി നിങ്ങൾക്കോ ഇതുപോലെ മറ്റാരും പരാതിയുമായി വന്നുകണ്ടില്ല
എഫ് ഐ ആർ മാത്രം കൊണ്ട് തീരുന്ന പ്രശ്നമല്ലിത് ഒരു സി ബി ഐ അല്ലെങ്കിൽ എൻ ഐ എ അന്വേഷണം തന്നെ വേണ്ടിവരും
എന്നാൽ ഇവരൊന്നും തന്നെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ പോലീസുകാരെ ആക്രമിച്ചവരുടെ പേരിൽ എഫ്.ഐ.ആർ ഇടാ ആവശ്യപ്പെടുന്നുമില്ല. നീതി രണ്ടു ഭാഗത്തും വേണ്ടേ?
പാറ്റ സമരത്തിൽ പങ്കെടുത്തവരുടെയും, ആവേശം മൂത്ത് അവസാനം ‘ലേലു അല്ലു, ലേലു അല്ലു’ എന്ന് പറഞ്ഞതും, സെലിബ്രിറ്റിയുടെ അറസ്റ്റും, സുപ്രീം കോടതി ഇടപെട്ടതും ഒക്കെ കാണുന്നുണ്ടല്ലോ.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഇത്രയേ പറയുന്നുള്ളൂ. രക്ഷിതാക്കളെയാണ് ഓർമ്മിപ്പിക്കുന്നത്.
മുകളിൽ എഴുതിയതൊക്കെ എന്റെ വെക്തിപരമായ വീക്ഷണങ്ങളാണ്
മഠത്തിൽ ബാബു ജയപ്രകാശ് ……..✍️ My WatsApp Contact No 9500716709
