Time Taken To Read 3 Minutes.
സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ പാഠപുസ്തകങ്ങളിൽ ഒട്ടേറെ പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ തോന്നുന്നു.
ഭാരതത്തിലെ സ്കൂൾ – കോളേജ് സിലബസ്സുകളിൽ ഉൾപ്പെടുത്തിയ കരിക്കുലത്തിന് മതിയായ പരിഗണന ലഭിച്ചോ എന്ന് സംശയമാണ്. ചില പ്രത്യേക കാലഘട്ടങ്ങൾക്കും ചില നേതാക്കൾക്കും മാത്രം അമിത പ്രാധാന്യം നൽകിയപ്പോൾ, ഈ രാജ്യത്തിനായി ജീവൻ നൽകിയ ആയിരക്കണക്കിന് യഥാർത്ഥ ത്യാഗികളുടെ ചരിത്രം നമ്മുടെ കുട്ടികൾ അറിഞ്ഞതേയില്ല.
മുഗൾ രാജാക്കന്മാരുടെ വംശാവലിയും ബ്രിട്ടീഷുകാരുടെ ഭരണനേട്ടങ്ങളും പേജുകളോളം പഠിപ്പിച്ച സിലബസ്സിൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, റാണി ലക്ഷ്മിബായി, പഴശ്ശിരാജാ, വേലുത്തമ്പി ദളവ, ബിർസ മുണ്ട, റാണി അബ്ബക്ക തുടങ്ങിയ ധീരദേശാഭിമാനികൾക്ക് വെറും രണ്ടോ മൂന്നോ വരികൾ മാത്രമാണ് ലഭിച്ചത്.
ഫലത്തിൽ, സ്വാതന്ത്ര്യം ആരുടെയൊക്കെ ചോരയിലൂടെയാണ് നേടിയതെന്ന യഥാർത്ഥ ചരിത്രം പുതിയ തലമുറയ്ക്ക് പൂർണ്ണമായി എത്താതെ പോയി.
2014 ന് ശേഷമാണ് അതെല്ലാം മാറുന്നത്.
അതുകൊണ്ടാണോ ഇന്ന് PM – SHRI യെയും NEP യെയും ചിലർ എതിർക്കുന്നത്? NEP വന്നാൽ അവർ ഒളിപ്പിച്ച ചരിത്രം കൂടി പാഠപുസ്തകത്തിൽ വരേണ്ടി വരുമല്ലോ.?
ഇങ്ങനെ എഴുതാൻ കാരണം സ്വാതന്ത്ര്യദിനത്തിൽ ഞാൻ ഒരു ആർട്ടിക്കിൾ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷവും രണ്ടു ആർട്ടിക്കിൾ തുടർന്നു അനുബന്ധമായി രണ്ടെണ്ണം കൂടി എല്ലാം പരസ്പ്പരം ബന്ധപ്പെടുത്തിയുള്ള വിഷയം തന്നേ.
വിദേശാധിനിവേശങ്ങൾക്കെതിരെ പോരാടിയ നിരവധി പേരെ അതിൽ കാണിച്ചിരുന്നു. ഗാന്ധിയും നെഹ്‌റുവും അതിൽ ഉണ്ടായിരുന്നില്ല.
അത് കണ്ടിട്ട് ചോദ്ദ്യമുയർന്നു: “ഇത് സംഘികളുടെ അജണ്ടയാണോ?” 2014 മുതലല്ല തിരങ്ക യാത്രയുണ്ടായത് എന്ന് കമെന്റും?
ഞാൻ ഓർത്തു യഥാർത്ഥത്തിൽ സ്വാതന്ദ്ര്യ സമരം 1857 ൽ തുടങ്ങിയതല്ലേ? അങ്ങനെ വിലയിരുത്തിയാൽ അതല്ലേ യഥാർത്ഥ ഒന്നാം സ്വാതന്ത്ര്യ സമരം?
അത് വെറും ശിപായി ലഹള ആയിരുന്നില്ല. ബഹദൂർ ഷാ സഫർ, റാണി ലക്ഷ്മിബായി, താന്തിയ തോപ്പി, നാനാ സാഹിബ്, കുഞ്ഞാലി മരക്കാർ തുടങ്ങി മതം നോക്കാതെ ആയിരക്കണക്കിന് പേർ ചേർന്ന് നടത്തിയ മഹായുദ്ധമായിരുന്നു. പക്ഷെ പിന്നീട് എഴുതിയ ചരിത്രത്തിൽ അതിനെ ‘കലാപം’ ആക്കി ചെറുതാക്കി.
ഇതൊക്കെ ഓർത്തുകൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു: “ഗാന്ധിയും നെഹ്‌റുവും അല്ലാതെ 10 സ്വാതന്ത്ര്യ സമര നായകരുടെ പേര് പറയാമോ?”
അദ്ദേഹം എണ്ണി: ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, സർദാർ പട്ടേൽ, റാണി ലക്ഷ്മിഭായി…
5 ൽ ആവേശം തീർന്നു. പിന്നെ ചന്ദ്രശേഖർ ആസാദ്, മൗലാനാ ആസാദ്… 7 ൽ നിന്നു.
ഞാൻ വീണ്ടും ചോദിച്ചു: “നിങ്ങൾ പറഞ്ഞതിൽ എത്രപേർ ഗാന്ധിജിയുടെ സമാധാന വഴിയിൽ കൂടെ ഉണ്ടായിരുന്നു?”
ആയാണ് ഒന്നാലോചിച്ചു നിരങ്ങി പേര് പറഞ്ഞു ഭ….ഗ….വ…ദ് സിങ്… മുഴുമിപ്പിക്കാതെ നിർത്തി വീണ്ടും ആലോചനയിൽ ? അദ്ദേഹം ആലോചിച്ചത് ഒരു ഉപക്ഷേ ഇതായിരിക്കാം!
ഗാന്ധി – ഇർവിൻ കരാറിൽ ‘അക്രമക്കേസ്’ ഒഴിവാക്കിക്കൊണ്ടുള്ള ഒരു കരാർ ഉണ്ടാക്കി. അതുകൊണ്ടാണ് ഭഗത് സിംഗിനെ രക്ഷിക്കാൻ കഴിയാതെ പോയത്.
കരാർ ഒപ്പിട്ടത്: 1931 മാർച്ച് 5ന്! കരാറിലെ വ്യവസ്ഥ ഇങ്ങനെയായിരുന്നു:
“നിയമലംഘന സമരത്തിന്റെ പേരിൽ ജയിലിലായവരിൽ അക്രമം കാണിക്കാത്തവരെ വിട്ടയക്കും”
The government agreed to release all political prisoners except those charged with violence.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ കേസ് ബ്രിട്ടീഷുകാരുടെ കണ്ണിൽ ‘അക്രമക്കേസ്’ ആയിരുന്നു. സോണ്ടേഴ്‌സിനെ വധിച്ച കേസ്, അസംബ്ലി ബോംബ് കേസ്.
അതുകൊണ്ട് കരാറിന്റെ പരിധിയിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തിയില്ല എന്നറിയുന്നു.
പിന്നെ ഗാന്ധിജി ശ്രമിച്ചില്ലേ എന്ന് ചോദിച്ചാൽ?
ശ്രമിച്ചു, എന്ന് ചരിത്രത്തിൽ പറയുന്നു പക്ഷെ കരാറിന്റെ ഔദ്യോഗിക വ്യവസ്ഥയായി വെച്ചില്ല എന്നാണറിഞ്ഞത്.
ഗാന്ധിജി ഇർവിൻ പ്രഭുവിനോട് പലതവണ സ്വകാര്യമായി അപേക്ഷിച്ചു എന്നും പറയപ്പെടുന്നു – അതായത് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം എന്ന് പറഞ് കത്തുകളും എഴുതി.
പക്ഷെ ഇർവിൻ വഴങ്ങിയില്ല. “നിയമം നിയമത്തിന്റെ വഴിക്ക് പോകും” എന്ന് പറഞ്ഞു.
ഗാന്ധിജി ഇത് കരാറിന്റെ ഉപാധിയാക്കിയില്ല. അദ്ദേഹം കരുതിയത് അങ്ങനെ ചെയ്താൽ കരാർ തന്നെ പൊളിയുമെന്നും, ലക്ഷക്കണക്കിന് സമരക്കാരെ ജയിലിൽ നിന്ന് വിട്ടുകിട്ടില്ലെന്നും.
ഒടുവിൽ കരാർ ഒപ്പിട്ട് 18 ദിവസത്തിന് ശേഷം, 1931 മാർച്ച് 23ന് ഭഗത് സിംഗിനെ തൂക്കിലേറ്റി.
അതുകൊണ്ടാണ് കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ (മാർച്ച് 1931) യുവാക്കൾ ഗാന്ധിജിക്കെതിരെ “ഗാന്ധി മുർദാബാദ്” മുദ്രാവാക്യം വിളിച്ചത്. പ്രസ്തുത സംഭവത്തിൽ സുഭാഷ് ചന്ദ്രബോസ് പോലും ഗാന്ധിജിയെ വിമർശിച്ചു.
ചുരുക്കത്തിൽ? കരാറിൽ അക്രമക്കേസ് ഒഴിവാക്കിയത് സത്യമാണ്, അതാണ് ഭഗത് സിംഗിന് രക്ഷയില്ലാതെ പോയതിന്റെ നിയമപരമായ കാരണം.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് – ഭീകരവാദികളാക്കിയ ത്യാഗം?
1929 ൽ അസംബ്ലിയിൽ ബോംബെറിഞ്ഞത് ആരെയും കൊല്ലാനല്ല, “ബധിരരെ കേൾപ്പിക്കാൻ” ആയിരുന്നു. 23-ാം വയസ്സിൽ രാജ്യത്തിനായി തൂക്കിലേറി മരിച്ചവരെ നമ്മുടെ പാഠപുസ്തകങ്ങളിൽ ‘വഴിതെറ്റിയ യുവാക്കൾ’, ‘തീവ്രവാദികൾ’ എന്നാണ് ആദ്യകാലങ്ങളിൽ പഠിപ്പിച്ചിരുന്നത്. ഗാന്ധിജി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ അവരുടെ വധശിക്ഷ ഒഴിവാക്കാമായിരുന്നു എന്ന ചർച്ച ഇന്നും ബാക്കിയാണ്.
നേതാജിയെ ഇല്ലാതാക്കിയത്?
1945 ൽ തായ്‌വാനിൽ വിമാനാപകടത്തിൽ മരിച്ചു എന്ന് ഒരു തിരക്കഥ ഉണ്ടാക്കി വിട്ടു. എന്നാൽ അതിന് ഒരു തെളിവും ഇല്ലായിരുന്നു. ബ്രിട്ടീഷുകാർ ഏറ്റവും ഭയന്ന നേതാവായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെ ചരിത്ര പുസ്തകങ്ങളിൽ വെറും ഒരു പാരഗ്രാഫിൽ ഒതുക്കി. INA യുടെ യുദ്ധം ഇല്ലായിരുന്നെങ്കിൽ ബ്രിട്ടീഷുകാർ ഇത്ര പെട്ടെന്ന് പോകില്ലായിരുന്നു എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലി തന്നെ പറഞ്ഞിട്ടുണ്ട്.
ജനങ്ങൾ സംശയിക്കുന്ന കാരണം സുഭാഷ് ചന്ദ്രബോസ്: 1939-ൽ ഗാന്ധിജിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് കോൺഗ്രസ് പ്രസിഡന്റായി. പിന്നെ കടുത്ത സമ്മർദ്ദത്തിൽ രാജിവെക്കേണ്ടി വന്നു. ഒടുക്കം ഗാന്ധിയുമായി പിരിഞ്ഞ് സായുധ വിപ്ലവത്തിലേക്ക് പോയി.
വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല എന്നല്ലേ 2026 ഓഗസ്റ്റ് 13-ന് സുപ്രീം കോടതിയിൽ നേതാജിയുടെ ചിതാഭസ്മവുമായി ബന്ധപ്പെട്ട് ഒരു പ്രധാന കേസ് വന്നു.
എന്താണ് വാർത്ത? ജപ്പാനിലെ ടോക്കിയോയിലെ റെൻകോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി മറുപടി തേടി.
ഇപ്പോഴും ജപ്പാനിൽ എന്തുകൊണ്ട്? 1945 ഓഗസ്റ്റ് 18 ന് തായ്‌വാനിൽ (അന്നത്തെ തായ്‌ഹോകു) വിമാനാപകടത്തിൽ നേതാജി മരിച്ചു എന്നാണ് ഔദ്യോഗിക കണ്ടെത്തൽ. ഷാ നവാസ് കമ്മിറ്റി, ഖോസ്ല കമ്മീഷൻ എന്നിവ അതാണ് പറഞ്ഞത്. എന്നാൽ മുഖർജി കമ്മീഷൻ ഇതിനെ എതിർത്തിരുന്നു.
മകളുടെ ആവശ്യം: നേതാജിയുടെ മകൾ അനിത ബോസ് ഫാഫ് ആ ചിതാഭസ്മത്തിന്റെ DNA പരിശോധന നടത്തണമെന്നും അത് ഇന്ത്യയിൽ എത്തിക്കണമെന്നും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
80 വർഷം കഴിഞ്ഞിട്ടും നേതാജിയുടെ ചിതാഭസ്മം ഇപ്പോഴും ജപ്പാനിൽ തന്നെയാണ് എന്നത് തന്നെയാണ് പുസ്തകത്തിൽ പറയുന്ന “ചരിത്രത്തിന് മതിയായ പരിഗണന ലഭിച്ചില്ല” എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.
തിയതി: 1946 ഏപ്രിൽ 29 – ഇത് കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അവസാന തിയതിയായിരുന്നു. അന്ന് കോൺഗ്രസ് പ്രസിഡന്റ് ആകുന്നയാളായിരിക്കും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി / Interim Govt ന്റെ തലവൻ ആകുക എന്ന് എല്ലാവർക്കും അറിയാമായിരുന്നു.
അന്നത്തെ നോമിനേഷൻ സമ്പ്രദായമനുസരിച്ചു അന്ന് നിലവിലുണ്ടായിരുന്ന 15 പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് (PCC) മാത്രമേ നോമിനേറ്റ് ചെയ്യാൻ അവകാശമുണ്ടായിരുന്നുള്ളൂ.
ഗാന്ധിജി തന്റെ ഇഷ്ടം നെഹ്റു ആണെന്ന് പരസ്യമായി പറഞ്ഞിട്ടും, 15 ൽ 12 PCC കളും സർദാർ പട്ടേലിനെ നോമിനേറ്റ് ചെയ്തു. ബാക്കി 3 എണ്ണം ആരെയും നോമിനേറ്റ് ചെയ്തില്ല.
നെഹ്റുവിന് ഒരു PCC-യുടെ പോലും പിന്തുണ ലഭിച്ചില്ല.
പിന്നെ എന്ത് സംഭവിച്ചു?
ഗാന്ധിജി ആചാര്യ കൃപലാനിയോട് Working Committee അംഗങ്ങളെ കൊണ്ട് നെഹ്റുവിന്റെ പേര് നിർദ്ദേശിപ്പിക്കാൻ പറഞ്ഞു, PCC കൾക്ക് മാത്രമേ അധികാരമുള്ളൂ എന്നറിയാമായിരുന്നിട്ടും.
ഗാന്ധിജി നെഹ്റുവിനോട് പറഞ്ഞു:
“No PCC has put forward your name… only working committee has”. നെഹ്റു പൂർണ്ണ മൗനത്തിൽ ആയിരുന്നു.
പിന്നീട് ഗാന്ധിജിയെ അറിയിച്ചു നെഹ്റു രണ്ടാം സ്ഥാനം എടുക്കില്ല.
ഗാന്ധിജി പട്ടേലിനോട് പിന്മാറാൻ ആവശ്യപ്പെട്ടു, പട്ടേൽ ഒരു മടിയും കൂടാതെ പിന്മാറി.
ഗാന്ധിജിയുടെ വിശദീകരണം ഇതായിരുന്നു:
“Jawahar will not take second place. He is better known abroad… They will be like two oxen yoked to the governmental cart”.
നെഹ്റുവിന്റെ ജീവചരിത്രകാരൻ Michael Brecher പോലും എഴുതി: “If Gandhi had not intervened, Patel would have been the first de facto premier of India”
രാജേന്ദ്ര പ്രസാദ് പറഞ്ഞത്: ഗാന്ധിജി തന്റെ വിശ്വസ്തനായ പട്ടേലിനെ “ഗ്ലാമറസായ നെഹ്റുവിന്” വേണ്ടി വീണ്ടും ബലി നൽകി എന്നാണ്.
ഇനി ബാലഗംഗാധര തിലകിന്റെ കാര്യം പറയുമ്പോൾ?
തിലക്: “ശത്രുവിന് തക്ക മറുപടി” എന്ന് വിശ്വസിച്ചയാൾ
തിലക് മിതവാദി (Moderate) അല്ല, തീവ്രവാദി ആയിരുന്നു.
അദ്ദേഹത്തിന്റെ മുദ്രാവാക്യംതന്നെ “സ്വരാജ് എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും.”
ബ്രിട്ടീഷുകാർക്ക് നിവേദനം കൊടുക്കുന്ന രീതിയോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. ബഹിഷ്കരണം, സ്വദേശി, ദേശീയ വിദ്യാഭ്യാസം, നിഷ്ക്രിയ ചെറുത്തുനിൽപ്പ് (Passive Resistance) എന്നീ നാല് ആയുധങ്ങളാണ് അദ്ദേഹം നിർദ്ദേശിച്ചത്.
“Passive resistance is a means to an end, not the goal itself” എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് അഹിംസ ലക്ഷ്യമല്ല, മാർഗ്ഗം മാത്രം. ആവശ്യമെങ്കിൽ ശത്രുവിന് തക്ക മറുപടി കൊടുക്കണം.
ഗാന്ധിജി ഈ ആശയം അംഗീകരിച്ചോ? – ഇല്ല.
ഗാന്ധിജിയും തിലകും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഇതാണ്:
തിലക്: അഹിംസ ഒരു തത്വമായി കണ്ടില്ല. സ്വരാജിന് വേണ്ടി ഏത് മാർഗ്ഗവും സ്വീകരിക്കാം.
ഗാന്ധിജി: അഹിംസയും സത്യാഗ്രഹവും തന്നെയാണ് ലക്ഷ്യവും മാർഗ്ഗവും. അക്രമം പൂർണ്ണമായും തള്ളിക്കളഞ്ഞു.
തിലക് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കുറ്റം നിഷേധിച്ചു, ഗാന്ധിജി കുറ്റം സമ്മതിച്ചു എന്ന വ്യത്യാസം പോലും ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.
ഗാന്ധിജി തിലകിനെ “ആധുനിക ഇന്ത്യയുടെ ശില്പി” എന്ന് വിളിച്ച് ബഹുമാനിച്ചിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ “തക്ക മറുപടി” എന്ന ആശയത്തെ ഒരിക്കലും അംഗീകരിച്ചില്ല.
“ശത്രുവിന് തക്ക മറുപടി നൽകണമെന്ന് വിശ്വസിച്ച തിലകിന്റെ തീവ്ര ദേശീയതയെ, അഹിംസയെ മാത്രം ആശ്രയിച്ച ഗാന്ധിയൻ മാർഗ്ഗം പിന്നീട് മറികടന്നു.”
സവർക്കറും സെല്ലുലാർ ജയിലും?
ആൻഡമാൻ ജയിലിൽ 11 വർഷം, എണ്ണയാട്ടി, ഒറ്റമുറിയിൽ തളച്ച്, ഇരുട്ടിൽ കിടന്ന് ചരിത്രം എഴുതിയ വിനായക് സവർക്കറെ പാഠപുസ്തകങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. അദ്ദേഹത്തിന്റെ ത്യാഗം പറഞ്ഞാൽ മാപ്പ് എഴുതി എന്ന ഒറ്റവരി മാത്രം ഹൈലൈറ്റ് ചെയ്തു.
ഇത്രയും ഉണ്ടായിട്ടും “സ്വാതന്ത്ര്യം എന്നാൽ ഗാന്ധി” എന്ന കഥ മാത്രം നമ്മൾ കേട്ടത് എന്തുകൊണ്ട്?
കാരണം: സായുധ വിപ്ലവങ്ങളെ മറച്ചു വെക്കുക എന്നതായിരുന്നു അന്നത്തെ അജണ്ട എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
പറഞ്ഞുവരുമ്പോൾ ആരാണ് യഥാർത്ഥ പോരാളികൾ? മറന്നുപോയ ഗോത്ര നായകരും തെക്കിന്റെ നായകരും:
ബിർസ മുണ്ട, ടിൽക്ക മാഞ്ജി, റാണി അബ്ബക്ക, കേരള വർമ്മ പഴശ്ശി രാജാ, വേലുത്തമ്പി ദളവ, സർദാർ പട്ടേൽ, പൃഥ്വിരാജ് ചൗഹാൻ, മഹാറാണാ പ്രതാപ്, ശിവാജി, സംഭാജി, സുബ്രഹ്മണ്യ ഭാരതി, അല്ലൂരി സീതാരാമ രാജു, റാണി ചെന്നമ്മ, റാണി ലക്ഷ്മിഭായി, മംഗൾ പാണ്ഡെ, വീർ സവർക്കർ…
ഇവരെയൊക്കെ നമ്മുടെ പുസ്തകങ്ങളിൽ ഒന്നോ രണ്ടോ പേജിൽ ഒതുക്കി. എന്നാൽ മുഗൾ ചക്രവർത്തിമാരുടെ ഓരോ തലമുറയുടെ കഥയും 20 – 30 പേജ് വീതം വിശദമായി പഠിപ്പിച്ചു.
ചുരുക്കത്തിൽ പറഞ്ഞാൽ – സ്വാതന്ത്ര്യം കിട്ടിയത് ചർക്കയിൽ നൂൽ നൂറ്റ് മാത്രമല്ല, ലക്ഷക്കണക്കിന് പേരുടെ ചോര വീണിട്ടാണ്. ആ ചോരയുടെ കഥ മനപ്പൂർവ്വം മറച്ചു വെച്ചു.
പിന്നെ ബ്രിട്ടീഷുകാർ എന്തുകൊണ്ട് പോയി?
INA ചെങ്കോട്ട വിചാരണ 1945: “40 കോടി ജനങ്ങളുടെ ശബ്ദമാണ് അവർ” എന്ന് രാജ്യം തെരുവിലിറങ്ങി. സൈന്യം പോലും പിന്തുണച്ചു.
Royal Indian Navy Mutiny 1946: ബോംബെ മുതൽ കറാച്ചി വരെ. ഇനി ഇന്ത്യൻ സൈന്യത്തെ കൊണ്ട് അടിച്ചമർത്താൻ പറ്റില്ലെന്ന് ബ്രിട്ടന് മനസ്സിലായി.
1956 ൽ Clement Attlee തന്നെ പറഞ്ഞു: “INA-യും Naval Mutiny-യുമാണ് കാരണം. ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ സ്വാധീനം minimal ആയിരുന്നു.”
ആയിരക്കണക്കിന് ത്യാഗികളുടെ രക്തത്തിൽ കുതിർന്നതാണ് ഈ സ്വാതന്ത്ര്യം.
അത് 2 പേരിൽ ഒതുക്കാൻ പറ്റില്ല.
അവസാനം ഒരു കാര്യം മാത്രം:
കേട്ട് ശീലിച്ചതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാതെ… ചരിത്രം പുനർവായന ചെയ്യപ്പെടണം.
2014 മുതൽ അത് വായിച്ചുകൊണ്ടിരിക്കുന്നു. പല ചരിത്ര സത്യങ്ങളും മറ നീക്കി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നൂ.
അതെ, വളർന്നുവരുന്ന യുവത്വം സത്യം അറിയണമെങ്കിൽ കുട്ടികളുടെ പാഠ്യവിഷയങ്ങളിൽ യഥാർത്ഥ ചരിത്രം തിരികെ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.
ഇപ്പോൾ ഏതാണ്ട് ഉറപ്പായി പി.എം. ശ്രീയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുമെന്നറിഞ്ഞതിന്റെ വേവലാതിയിലാണ് ഇപ്പോൾ കോൺഗ്രസും കമ്മ്യൂണിസ്റ്റും വർഗീയ പാർട്ടികളും.
ശത്രുവിന്റെ ശത്രു മിത്രം എന്ന ആശയം ഇൻഡി മുന്നണിയിലൂടെ പ്രാവർത്തികമാക്കാനുള്ള അവസാന ശ്രമമാണിത്.
ഇതിനെ ചെറുക്കേണ്ടത് നമ്മുടെ കടമയാണ് ഇവിടെയാണ് നരേന്ദ്രന്റെ വാക്കുകളുടെ പ്രാധാന്ന്യം
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുർഗം പഥസ്തത് കവയോ വദന്തി
എഴുന്നേൽക്കുക, ഉണരുക,
ശ്രേഷ്ഠ ഗുരുക്കന്മാരെ സമീപിച്ച് ജ്ഞാനം നേടുക.
കൂർത്ത കത്തിമുനയുടെ മുകളിലൂടെയുള്ള നടത്തം പോലെ,
അതീവ ദുഷ്കരമാണ് ഈ മാർഗ്ഗമെന്ന്
ജ്ഞാനികൾ പറയുന്നു.
“Arise! Awake! And stop not until the goal is reached.”
ചുരുക്കി പറയുന്ന പ്രസിദ്ധമായ വാചകം: “എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യം പ്രാപിക്കും വരെ നിർത്തരുത്.”
തുടരും…
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No 9500716709
