UPA കാലത്തെ ആലിംഗനങ്ങളെല്ലാം ധൃതരാഷ്ട്രാലിംഗനമോ?”

Time Taken To Read As 4 Minutes

1947 മുതൽ 2013 വരെയുള്ള കാലത്തും 2014 ന് ശേഷവും പ്രധാനമന്ത്രിമാർ വിദേശ നേതാക്കളെ കണ്ടിട്ടുണ്ട്. അതൊക്കെ നയതന്ത്ര കോളിൽ പെട്ടതാണ്.

ചിലർ കെട്ടിപ്പിടിക്കും ചിലർ ഷേക്ക്ഹാൻഡ് ചെയ്യും ചിലർ നമസ്തേ പറയും. ചിലരേ കണ്ടാൽത്തന്നെ കെട്ടിപ്പിടിക്കാൻ തോന്നില്ല അപ്പോൾ ഒരു നമസ്തേയിൽ ഒതുക്കി കൈകൂപ്പും.

മോഡിജിയുടെ പേരുപറഞ്ഞു സ്റ്റേജിൽ കിട്ടിപ്പിടിക്കുന്ന രംഗമാഭിനയിച്ചു വഷളത്തരം കാണിച്ചത് കണ്ടു  പ്രോൽസാഹിപ്പിച്ചവർ?  അതുകണ്ടു കയ്യടിച്ചവരോടുമായി ചോദിക്കട്ടെ?

മോദി വിദേശത്ത് പോയി ലോകനേതാക്കളെ കെട്ടിപ്പിടിക്കുകയും കൈകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതിലൂടെ ഭാരതത്തിന് ഉണ്ടായ നേട്ടങ്ങളെപ്പറ്റി സർക്കാർ കണക്കുകളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഉദാഹരണത്തിന്: വിദേശത്തുനിന്നും നേരിട്ടുള്ള നിക്ഷേപം FDI 2014 ൽ 45 ബില്യൺ ഡോളർ ആയിരുന്നത് 2023 – 24 ൽ 70.97 ബില്യൺ ഡോളറായി ഉയർന്നു എന്ന് പത്ര വാർത്ത കണ്ടു.

ആത്മ നിർഭർ ഭാരത്  (“Make in India”,) ഉൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള പ്രോത്സാഹന പദ്ധതി( “PLI Scheme”) എന്നിവ വഴി ഇലക്ട്രോണിക്സ്, പ്രതിരോധം, സെമികണ്ടക്ടർ മേഖലകളിൽ 1.97 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 60 ലക്ഷത്തിലധികം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു എന്നും വായിച്ചു.

സ്വാതന്ദ്ര്യ ദിനത്തിൽ ഭാരതത്തിന്റെ ഇനിയങ്ങോട്ടുള്ള കുതിപ്പ് എങ്ങനെയാവണമെന്നു നമ്മുടെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

ഹിന്ദി അറിയാവുന്നവർ പ്രസംഗം കേൾക്കുക.

അറിയാത്തവർ തർജ്ജിമ ചെയ്തു കേൾക്കുക.

എത്ര ദീർഘ വീക്ഷണത്തോടെയുള്ള പ്രസംഗം. ലകരാജ്യങ്ങൾ ശ്രദ്ദിക്കുന്നുണ്ട് ആർക്കെങ്കിലും കുരുപൊട്ടുന്നുണ്ടെങ്കിൽ?

അത് രാജ്യത്തിന് പുറത്തുള്ള മൂന്നോ നാലോ രാജ്യങ്ങൾക്കു മാത്രം.

ഇവിടെയാണ് BRICS ന്റെ പ്രസക്തി.

അതിർത്തിയിൽ പ്രശ്നങ്ങൾ വരുമ്പോൾ ഉഭയകക്ഷി ചർച്ച ഉപേക്ഷിച്ച് മൂന്നാം കക്ഷി മധ്യസ്ഥത തേടുന്ന പ്രവണത ചിലർക്കുണ്ട്.

എന്നാൽ BRICS പോലുള്ള ബദൽ കൂട്ടായ്മകൾ ശക്തമാകുമ്പോൾ, പതിറ്റാണ്ടുകളായി തുടർന്ന “പാശ്ചാത്യ മധ്യസ്ഥത” എന്ന പഴയ കളിക്ക് ഇനി അത്ര സ്ഥാനമില്ല. അതാണ് പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നത്.

കാരണം ഡോളറിന്റെ നിലനിൽപ്പിനെ ബാധിക്കുമോ?  ഡോളറിന്റെ അപ്രമാദിത്തത്തെ ചോദ്ദ്യം ചെയ്യുമോ എന്നുള്ള ഭയം!

രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം വേണമെങ്കിൽ സംവാദവും ശക്തമായ നയതന്ത്രവുമാണ് വഴി. പ്രതിപക്ഷത്തിന്റെ ധർമ്മം ക്രിയാത്മക വിമർശനം ആണ്. വെറും നെഗറ്റീവ് രാഷ്ട്രീയമല്ല.

സഭയിൽ ചോദ്ധ്യങ്ങൾ എറിഞ്ഞിട്ടു ഉത്തരം കേൾക്കാനുള്ള ക്ഷമ കാട്ടാതെ ബഹളം വെച്ച് സഭ ബഹിഷ്‌ക്കരിക്കുന്നതുകൊണ്ട് രാജ്യത്തിന് കഴിഞ്ഞ പാർളി മന്റ് സെഷനുണ്ടായ നഷ്ട്ടം എത്രയെന്നു വല്ല നിശ്ചയവുമുണ്ടോ പറഞ്ഞു കേൾക്കുന്നത് 142 കോടി രൂപ എന്നാണു.

പൊതുവേദികളിൽ സ്വന്തം രാജ്യത്തെ തന്നെ അപഹസിക്കുന്നത് ആത്മാഭിമാനമില്ലായ്മ മാത്രമല്ല, പൂർവികർ കെട്ടിപ്പടുത്ത പാരമ്പര്യത്തെ കൂടി അപമാനിക്കുന്നതാണ്.

UPA കാലത്തും പ്രധാനമന്ത്രിമാർ വിദേശ നേതാക്കളെ കണ്ടതിന്റെ ഫോട്ടോകളും വാർത്തകളും ധാരാളമുണ്ട്. നയതന്ത്രം അങ്ങനെയാണ് നടക്കുന്നത്. അതിൽ പുതുമയില്ല.

അതുപോലെ UPA കാലത്തെ നയതന്ത്ര കൂടിക്കാഴ്ചകളെക്കുറിച്ചും, അന്ന് ഉയർന്ന 2G, Coal തുടങ്ങിയ ആരോപണങ്ങളെക്കുറിച്ചും CAG റിപ്പോർട്ടുകളും കോടതി രേഖകളും ഇന്ന് പൊതുജനത്തിന് മുന്നിലുണ്ട്.

ഓർക്കണം, നയതന്ത്രത്തിന്റെ വിജയം അളക്കുന്നത് ഫോട്ടോ സെഷനുകളെ കൊണ്ടല്ല. രാജ്യത്തിന് കിട്ടുന്ന നേട്ടങ്ങളെ കൊണ്ടാണ്.

പറഞ്ഞു വരുന്നത്  UPA കാലത്ത് നയതന്ത്ര കൂടിക്കാഴ്ചകളെ കുറിച്ചും, അന്ന് ഉണ്ടായ 2G, Coal തുടങ്ങിയ അഴിമതി ആരോപണങ്ങളെ കുറിച്ചും CAG റിപ്പോർട്ടുകളും കോടതി വിധികളും പൊതുഡൊമൈനിൽ ലഭ്യമാണ്.

എന്നാൽ ഇവിടെ എടുത്തുപറയേണ്ട ഒരു പ്രധാന കാര്യം 1972 ലെ ഷിംലാ കരാർ (Shimla Agreement) ആണ്.

1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് ശേഷം 1972 ജൂലൈ 2 ന് സിംലയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ചേർന്നാണ് ഈ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചത്.

ലഭ്യമായ പൊതുവിവരങ്ങളും മാധ്യമ റിപ്പോർട്ടുകളും അനുസരിച്ച് ഈ കരാറിൽ രണ്ട് പ്രധാന കാര്യങ്ങൾ ഉണ്ടായിരുന്നു: 
1.  1971 ലെ യുദ്ധത്തിൽ ഉണ്ടായ സ്ഥിതിഗതികൾക്ക് ശേഷമുള്ള കാര്യങ്ങളിൽ ധാരണ.
2.  ഇന്ത്യ-പാകിസ്ഥാൻ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതും “ലൈൻ ഓഫ് കൺട്രോൾ LoC” യെ ബഹുമാനിക്കും എന്നതും.

കരാർ ചർച്ചകളിൽ വിദേശകാര്യ, പ്രതിരോധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു എന്നത് രേഖകളിൽ നിന്ന് വ്യക്തമാണ്.

അതേസമയം, കരാർ ഒപ്പിടുന്നതിന് മുന്നോടിയായി ജൂലൈ 2 ന് രാത്രി ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നേരിൽ കൂടിക്കാഴ്ച നടത്തിയതായി പല പൊതു ജീവചരിത്രങ്ങളിലും പരാമർശമുണ്ട്. ആ കൂടിക്കാഴ്ചയുടെ പൂർണ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ അതിനെക്കുറിച്ച് പൊതുചർച്ചകളും വിവിധ ആത്മകഥകളിലെ പരാമർശങ്ങളും ഇന്നും നിലനിൽക്കുന്നു.

ചുരുക്കത്തിൽ, ഷിംലാ കരാർ ഉഭയകക്ഷി ചർച്ചയുടെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്. കരാറിന്റെ വ്യവസ്ഥകളും അതിന്റെ ഫലങ്ങളും സംബന്ധിച്ച വിശകലനങ്ങൾ പൊതുഡൊമൈനിൽ ലഭ്യമായ രേഖകളുടെയും ചരിത്രകാരന്മാരുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്.

1971-ൽ യുദ്ധാനന്തരം പിടിച്ചെടുക്കപ്പെട്ട ചമ്പ്, സിയാൽകോട്ട് മേഖലകളിലെ ചില തന്ത്രപ്രധാന പ്രദേശങ്ങൾ ഷിംലാ കരാറിന് ശേഷം തിരികെ നൽകപ്പെട്ടു എന്നാണ് ചരിത്രരേഖകളിൽ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് “Chicken’s Neck” എന്നറിയപ്പെടുന്ന സിലിഗുരി കോറിഡോറിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പിന്നീട് വിവിധ വേദികളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

1971 ലെ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഏകദേശം 93,000 പാക് യുദ്ധത്തടവുകാരെ ഷിംലാ കരാറിന്റെ ഭാഗമായി വിട്ടയച്ചു. അതേസമയം POK-യിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് കരാറിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല എന്നത് പൊതുവായ ഒരു വിമർശനമാണ്.

1971 ലെ യുദ്ധത്തിൽ കാണാതായ ഇന്ത്യൻ സൈനികരെക്കുറിച്ച് പിന്നീട് വിവിധ തലങ്ങളിൽ ആവശ്യങ്ങൾ ഉയർന്നിരുന്നു. അവരുടെ കാര്യത്തിൽ വ്യക്തത ഇന്നും പൊതുചർച്ചയുടെ വിഷയമാണ്.

കരാറിലെ “പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും” എന്ന വകുപ്പ് കാരണം കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിലേക്കോ മൂന്നാം കക്ഷിയിലേക്കോ കൊണ്ടുപോകുന്നത് പാകിസ്ഥാന് ബുദ്ധിമുട്ടായി എന്ന നിരീക്ഷണം പല രാഷ്ട്രീയ-നയതന്ത്ര വിശകലനങ്ങളിലും ഉണ്ട്.

അതേസമയം LoC കടന്നുള്ള നുഴഞ്ഞുകയറ്റവും അതിർത്തി സംഘർഷങ്ങളും തടയുന്നതിൽ ഷിംലാ കരാർ പൂർണമായി വിജയിച്ചില്ല എന്ന വാദവും ഉയരാറുണ്ട്. 1999-ലെ കാർഗിൽ സംഘർഷം പലപ്പോഴും ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നയതന്ത്രത്തിന്റെ വിജയം അളക്കുന്നത് ഫോട്ടോകളോ കൂടിക്കാഴ്ചകളോ കൊണ്ടല്ല. അത് രാജ്യത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടം, ദേശീയ സുരക്ഷ, തൊഴിൽ അവസരങ്ങൾ എന്നിവയിലൂടെയാണ്.

ഷിംലാ കരാർ ഇന്ത്യ-പാക് ബന്ധത്തിൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു. അതിന്റെ നേട്ടങ്ങളും പരിമിതികളും നമ്മൾ ഇന്നും ചർച്ച ചെയ്യുന്നു. അതുകൊണ്ടാണ് പ്രധാനപ്പെട്ട ഏത് അന്താരാഷ്ട്ര കരാറും ഒപ്പിടുമ്പോൾ പാർലമെന്റിന്റെയും വിദഗ്ധരുടെയും വിശാലമായ ചർച്ച ഉണ്ടാകുന്നത് നല്ലതാണ്.

ചരിത്രത്തിൽ ഓരോ സർക്കാരിന്റെയും കാലത്ത് ചർച്ച ചെയ്യപ്പെട്ട “നേട്ടങ്ങളും” “വിമർശനങ്ങളും”

ഇത് ഒരു രാഷ്ട്രീയ ആരോപണമല്ല. Policy decisionsന്റെ ദീർഘകാല ഫലങ്ങളെക്കുറിച്ചുള്ള Fact + Official Records അടിസ്ഥാനത്തിലുള്ള ഒരു അവലോകനം ആണ്.

ജവഹർലാൽ നെഹ്‌റു 1947-1964
ചർച്ചയായ വിഷയങ്ങൾ:

1962 ലെ ചൈന യുദ്ധം: അക്‌സായി ചിൻ (Aksai Chin) ലെ ഏകദേശം 38,000 sq km പ്രദേശം ചൈനയുടെ നിയന്ത്രണത്തിൽ വന്നു. ഇത് ഇന്നും അതിർത്തി തർക്കവിഷയമാണ്.

1947 – 48 യുദ്ധം: യുദ്ധാനന്തരം POK-യുടെ ഏകദേശം 1/3 ഭാഗം പാകിസ്ഥാന്റെ നിയന്ത്രണത്തിൽ വന്നു. വിഷയം UN-ൽ കൊണ്ടുപോയതിനെ തുടർന്ന് Ceasefire ഉണ്ടായി.

UNSC സീറ്റ്: 1950-കളിൽ US ഇന്ത്യക്ക് UNSC Permanent Seat ഓഫർ ചെയ്തു എന്ന് ചില പുസ്തകങ്ങളിലും ലേഖനങ്ങളിലും പരാമർശമുണ്ട്. അത് നെഹ്‌റു ചൈനക്ക് നൽകാൻ നിർദ്ദേശിച്ചു എന്ന ആരോപണവും ഉണ്ട്. എന്നാൽ Govt ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നേട്ടങ്ങൾ: Non-Alignment നയം, IIT-കളുടെ സ്ഥാപനം, വലിയ ഡാമുകൾ, ജനാധിപത്യ സ്ഥാപനങ്ങളുടെ അടിത്തറ.

ലാൽ ബഹദൂർ ശാസ്ത്രി 1964 – 1966
ചർച്ചയായ വിഷയങ്ങൾ:

1965 യുദ്ധം & താഷ്കന്റ് കരാർ: യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത ചില പാക് പ്രദേശങ്ങൾ കരാർ പ്രകാരം തിരികെ നൽകി. പകരം സമാധാനത്തിന് ധാരണയായി.
സൈനികമായി നേടിയ നേട്ടം നയതന്ത്രത്തിൽ പൂർണമായി ഉപയോഗിച്ചില്ല എന്ന വിമർശനവും അക്കാലത്ത് ഉയർന്നു.

താഷ്കന്റിൽ വെച്ചുള്ള നിര്യാണം: കരാറിന്റെ follow-up ചർച്ചകൾക്ക് അവസരം കുറഞ്ഞു.

നേട്ടങ്ങൾ: “Jai Jawan Jai Kisan” മുദ്രാവാക്യം, ഭക്ഷ്യ സ്വയംപര്യാപ്തതക്ക് തുടക്കം.

ഇന്ദിരാ ഗാന്ധി 1966 – 1977, 1980 – 1984
ചർച്ചയായ വിഷയങ്ങൾ:

ഷിംലാ കരാർ 1972: 1971 യുദ്ധാനന്തരം ചില പ്രദേശങ്ങളും ഏകദേശം 93,000 POW-കളും വിട്ടയക്കുന്നതിൽ കരാറിലെത്തി. കരാറിന്റെ നേട്ടങ്ങളും പരിമിതികളും ഇന്നും ചർച്ച ചെയ്യപ്പെടുന്നു.

1971 യുദ്ധം & ബംഗ്ലാദേശ് രൂപീകരണം: ഇന്ത്യയുടെ വലിയ നയതന്ത്ര-സൈനിക വിജയം.

1974 Nuclear Test: ഇന്ത്യയുടെ ആണവ ശേഷിയുടെ തുടക്കം.

രാജീവ് ഗാന്ധി 1984 – 1989
ചർച്ചയായ വിഷയങ്ങൾ:

ശ്രീലങ്ക – IPKF ഇടപെടൽ 1987: 1200-ലധികം ഇന്ത്യൻ സൈനികരുടെ ജീവഹാനിയും 3000 കോടിയിലധികം ചെലവും കണക്കാക്കുന്നു. പ്രതീക്ഷിച്ച നേട്ടം കിട്ടാതെ IPKF പിൻവാങ്ങി.

പ്രതിരോധ കരാർ വിവാദം: ഇത് 1989 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായി.

നേട്ടങ്ങൾ: Computer, Telecom മേഖലയിലെ പരിഷ്കാരങ്ങൾക്ക് തുടക്കം.

പി.വി. നരസിംഹ റാവു 1991-1996
വിലയിരുത്തൽ: ഈ കാലത്ത് വലിയ വിദേശനയ വിവാദങ്ങൾ കുറവായിരുന്നു. പകരം സാമ്പത്തിക പരിഷ്കാരങ്ങളുടെ “നേട്ടങ്ങൾ” ആണ് കൂടുതൽ ചർച്ചയായത്.

മൻമോഹൻ സിംഗ് 2004-2014
ചർച്ചയായ വിഷയങ്ങൾ:

അഴിമതി ആരോപണങ്ങൾ: 2G Spectrum കേസിൽ CAG 1.76 ലക്ഷം കോടി “notional loss” റിപ്പോർട്ട് ചെയ്തു. പിന്നീട് കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
Coal Allocation-ൽ CAG 1.86 ലക്ഷം കോടി “notional loss” പറഞ്ഞു.

2013 Depsang സംഭവം: ചൈനീസ് സൈന്യം Depsang-ൽ 19km അകത്ത് കയറി 21 ദിവസം നിന്ന് പിന്നീട് പിൻവാങ്ങി.

ഇതെല്ലാം UPA കാലത്തെ policy decisions-ന്റെ ഭാഗമായി ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളാണ്.

അവസാനത്തെ നിരീക്ഷണം
നയതന്ത്രം എന്നത് ഫോട്ടോയുടെയോ കൂടിക്കാഴ്ചയുടെയോ കണക്കല്ല. അതിന്റെ ഫലം രാജ്യത്തിന് ഉണ്ടാകുന്ന സുരക്ഷ, സാമ്പത്തിക നേട്ടം, തൊഴിൽ എന്നിവയിലാണ്.

ഷിംലാ കരാർ പോലെയുള്ള പ്രധാന കരാറുകൾ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അവയുടെ നേട്ടങ്ങളും പരിമിതികളും നമ്മൾ ഇന്നും വിലയിരുത്തുന്നു. അതുകൊണ്ടാണ് പ്രധാനപ്പെട്ട ഏത് അന്താരാഷ്ട്ര കരാറും ഒപ്പിടുമ്പോൾ പാർലമെന്റിന്റെയും വിദഗ്ധരുടെയും സുതാര്യമായ ചർച്ച ഉണ്ടാകുന്നത് നല്ലതാണ്.

സോഷ്യൽ മീഡിയയിൽ പഴയ ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത് സാധാരണമാണ്. പക്ഷേ അവയുടെ പശ്ചാത്തലവും പൂർണമായ സന്ദർഭവും കൂടി മനസ്സിലാക്കുന്നതാണ് ഉചിതം.

ദേശീയ ദിനങ്ങളിലെ ആഘോഷങ്ങളും വന്ദേമാതരവും എല്ലാവരും ഒരുമിച്ച് ആദരിക്കേണ്ടതാണ്.

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറഞ്ഞത് പോലെയായി ഇപ്പോൾ വന്ദേ മാതരം പ്രശ്നത്തിൽ വിനാശകാലേ വിപരീത ബുദ്ദി..

വേറെന്തു പറയാൻ.

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Vontact No 9500716709

Leave a Comment