Time Taken To Read 5 Minutes
ഇന്നലത്തെ എന്റെ തിരംഗാ യാത്രയെപ്പറ്റി എഴുതിയ ആർട്ടിക്കിൾ വായിച്ചപ്പോൾ, എന്റെ അനുജനെപ്പോലെ കരുതുന്ന, എനിക്ക് ഏറെ ബഹുമാനം നൽകിക്കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തിൽ നിന്നും ഒരു മറുപടി ലഭിച്ചു.
ആ മറുപടി ഇവിടെ ഹൈലൈറ്റ് ചെയ്ത് എഴുതുന്നില്ലെങ്കിലും, പ്രധാനമായും രണ്ടു – പോയിന്റുകൾ എടുത്ത് ചോദിച്ചുകൊണ്ടായിരുന്നു അത്.
കേട്ടപ്പോൾ ആദ്യം എനിക്ക് വെറുതെ ഇഗ്നോർ ചെയ്യാനാണ് തോന്നിയത്.
സോഷ്യൽ മീഡിയ വ്യാപകമായ ഈ കാലത്ത്, സത്യമെന്നു തോന്നിപ്പിക്കുന്ന ഏറെ അർദ്ധസത്യങ്ങളും നുണകളും മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന വാർത്തകൾ ആവർത്തിച്ചു പറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
ഇത്തരം നുണകൾ ആവർത്തിക്കുന്നത് പതിവായതോടെ, പലരും സത്യം അറിയാൻ വഴി തേടി. പലതിന്റെയും സത്യം അറിഞ്ഞപ്പോഴാണ്, നമ്മൾ ഇതുവരെ പഠിച്ചതും കേട്ടതും അറിഞ്ഞതും പലതും അർദ്ധസത്യവും പലതും നുണയുമാണെന്ന് മനസ്സിലാകുന്നത്.
ഇത് തിരിച്ചറിഞ്ഞ ഭാരതീയരാണ് ഇന്ന് പല പാർട്ടികളിൽ നിന്നും കേൾക്കുന്ന നുണപ്രചാരണത്തിൽ നിന്ന് മോചനം തേടി, RSS ലും BJP യിലും ചേർന്നും സഹകരിച്ചും BJP യെ അധികാരത്തിലെത്തിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.
നുഴഞ്ഞുകയറി രാജ്യത്ത് റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും ആധാറും സൃഷ്ടിച്ച് വോട്ട് ചെയ്തവരും ഉണ്ടായിരുന്നു!
അവരിൽ കുറേപ്പേരെ SIR ലൂടെ കണ്ടെത്തി വേണ്ട നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നു.
അത് പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികൾ ഏതാണ്ട് അവസാനഘട്ടത്തിലാണ്.
ഇനി അത്തരക്കാരെ തിരിച്ചറിയാൻ നമ്മളാണ് ജാഗ്രത പുലർത്തേണ്ടത്.!
എന്റ്റെ സുഹൃത്തിന്റെ/അനുജന്റെ ചോദ്ദ്യം ഒന്ന്, “2014 ന് ശേഷമല്ല ഇന്ത്യ ഉണ്ടായത്!”
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്ദ്യം സ്വാതന്ത്ര്യം ലഭിച്ചിട്ട് 52 വർഷം കഴിഞ്ഞിട്ടല്ലേ RSS ദേശീയ പതാക അംഗീകരിച്ച് ഉയർത്താൻ തുടങ്ങിയത് എന്ന്?
പെട്ടെന്ന് കേൾക്കുമ്പോൾ ഈ അർദ്ധസത്യം വിശ്വസിച്ചുപോകും.
താങ്കൾ കേട്ടതും ഇതുവരെ വിശ്വസിപ്പിച്ചതും അർദ്ധസത്യങ്ങളായിരുന്നു.
അതിന്റെ യഥാർത്ഥ പൊരുളിതായിരുന്നു.
2014 വരെ ഞാനും വിളിച്ചിരുന്നു കോൺഗ്രസ് മുദ്രാവാക്യങ്ങൾ.
ഞാനും എതിർത്തിരുന്നു BJP യെ.
പക്ഷെ RSS നെ ഞാൻ വെറുത്തിരുന്നില്ല ചെറിയൊരു ഇഷ്ട്ടമുണ്ടായിരുന്നു.
എന്റെ പ്രവാസ ജീവിതമാണ് എന്നെ മോദിയിലേക്ക് അടുപ്പിച്ചത്.
കാരണം, 2000 മുതൽ വിശ്വാസയോഗ്യമായ അനുഭവമുള്ള ഗുജറാത്തി ബിസിനസ്സുകാരുമായിട്ടായിരുന്നു എനിക്ക് പ്രവർത്തിക്കേണ്ടി വന്നത്. (കച്ചു മുസ്‌ലിം ബോറ മുസ്‌ലിം വിഭാഗത്തിൽ പെട്ടവരായിരുന്നു അധികവും)
കാരണം എന്റെ ജോലിയുടെ സ്വഭാവം അങ്ങനെയായിരുന്നു.
ലോകബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും നിർദ്ദേശപ്രകാരം, ഇമ്പോർട്ട് – എക്സ്പോർട്ട് സമയത്ത് നടക്കാൻ സാധ്യതയുള്ള അണ്ടർ വാല്യുവേഷനും ഓവർ വാല്യുവേഷനും കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു എന്റെ ജോലി. അതിലൂടെ ആ രാജ്യത്തിന് ലഭിക്കേണ്ട യഥാർത്ഥ നികുതി സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ഈ വിഭാഗത്തിന്റെ മിഡിൽ ഈസ്റ്റ് ഓഫീസുകൾക്കായി ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ജനീവയിൽ ഹെഡ് ക്വാർട്ടേഴ്സുള്ള ഒരു കമ്പനിയുടെ (COTECNA INSPECTIPN SA) ഇൻസ്പെക്ഷൻ ആൻഡ് പ്രൈസിംഗ് വിഭാഗത്തിന്റെ മാനേജരായിരുന്നു ഞാൻ. അതുകൊണ്ടാണ് എന്റെ ജോലിയെക്കുറിച്ച് പരാമർശിച്ചത്.
തിരങ്കാ വിഷയത്തിൽ അതിനെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ലായിരുന്നു. പക്ഷേ, മോദിജിയെക്കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലും, അതിന്റെ വിശ്വാസ്യതയ്ക്ക് ഒരു തെളിവാകട്ടെ എന്ന് കരുതിയും മാത്രമാണ് ഞാൻ അത് എഴുതിയത്.
അവരിൽ ഏറെപ്പേരും കച്ച് മുസ്‌ലിംകളും ബോറാ കമ്മ്യൂണിറ്റിയിൽ പെട്ടവരുമായിരുന്നു.
അവർ മോദിയെ വിലയിരുത്തുന്നതും, ഗോദ്ര സംഭവം വരെയുള്ള ഓരോ കാര്യങ്ങളും അവരിലൂടെയാണ് ഞാൻ സത്യം അറിഞ്ഞത്.
അതാണ് സത്യമെന്ന്.
മോദിജിക്ക് ഓരോ രാഷ്ട്രവും, ഇസ്ലാമിക രാജ്യങ്ങൾ അടക്കം അംഗീകാരം നൽകി ചേർത്തുപിടിക്കുമ്പോൾ, ഞാൻ കൂടുതൽ മോദിയോട് അടുത്തു.
ഇനി എന്റെ സുഹൃത്തിനുള്ള ഉത്തരം!
“2014 ശേഷമല്ല ഇന്ത്യ ഉണ്ടായത്”
100% ശരിയാണ് താങ്കൾ പറഞ്ഞത്
1947 മുതൽ ഇന്നുവരെ എല്ലാ സർക്കാരുകളും, എല്ലാ പാർട്ടികളും, എല്ലാ സൈനികരും ചേർന്നാണ് ഇന്ത്യയെ ഇവിടെ വരെ എത്തിച്ചത്.
നെഹ്റു മുതൽ വാജ്പേയി വരെ, മൻമോഹൻ മുതൽ മോദി വരെ എല്ലാവരുടെയും സംഭാവനയുണ്ട്.
ദേശസ്നേഹം ഒരു പാർട്ടിയുടെയും കുത്തകയല്ല.
ജാതി മത വർണ്ണം മറന്നു കക്ഷി രാഷ്ട്രീയം നോക്കാതെ ഭാരതത്തിൽ ജീവിക്കുന്ന ഭാരതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും തോന്നേണ്ട ഒരു വികാരമാണ് ദേശസ്നേഹം. പക്ഷെ അതുണ്ടോ ഇപ്പോൾ ?
“RSS 52 വർഷം തിരംഗ ഉയർത്തിയില്ല”
ഇതാണ് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന പോയിന്റ്. സത്യം ഇതാണ്
ഇത് നമ്മൾ കേട്ടുപഠിച്ച അർദ്ധസത്യമാണ്.
ആവർത്തനത്തിലൂടെ നമ്മളെപ്പോലുള്ളവർ അതിന്റെ യഥാർത്ഥ വസ്തുത തേടിപ്പോയില്ല.
അങ്ങനെ ആവർത്തിച്ച് പ്രചരിച്ച ആ നുണ, നമ്മളിലൂടെ പ്രചരിപ്പിച്ച് സത്യമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം 52 വർഷം കൊണ്ട് നടന്നു.
കാലം പോകെ, അതിന്റെ സത്യം കൂടുതൽ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.
വസ്തുത RSS ന്റെ നാഗ്പൂർ ഹെഡ് ഓഫീസിൽ 1950 മുതൽ 2002 വരെ തിരംഗ ഉയർത്തിയില്ല.
കാരണം: അന്നത്തെ ഫ്ലാഗ് കോഡ് പ്രകാരം സാധാരണ പൗരന്മാർക്കും സംഘടനകൾക്കും ദിവസവും തിരംഗ ഉയർത്താൻ അനുമതിയില്ലായിരുന്നു. Independence Day, Republic Day ഒഴികെ.
ഈ വസ്തുത നിലനിൽക്കെ 2002 ൽ Jindal എന്ന വ്യവസായി കോടതിയിൽ കേസ് കൊടുത്ത്, ഫ്ലാഗ് കോഡ് മാറി. അതിന് ശേഷം 2002 ഡിസംബർ 26 ന് RSS നാഗ്പൂർ ആസ്ഥാനത്ത് ആദ്യമായി തിരംഗ ഉയർത്തി.
അതായത് RSS മാത്രമല്ല, നിങ്ങളും ഞാനും 2002 ന് മുമ്പ് വീട്ടിൽ ദിവസവും തിരംഗ ഉയർത്താൻ നിയമപരമായി പറ്റില്ലായിരുന്നു. കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയ നിയമം ആയിരുന്നു അത്.
R S S ന്റെ “മുഖപത്രമായ ഓർഗനൈസറിലൂടെ പതാകയെ എതിർത്തു” പകുതി ശരി .
1947 ജൂലൈയിൽ ഓർഗനൈസറിൽ ഒരു എഡിറ്റോറിയൽ വന്നു. അതിൽ ത്രിവർണ്ണ പതാകയെക്കാൾ “ഭഗവാ ധ്വജം” ആണ് പഴക്കമുള്ളതെന്ന അഭിപ്രായം ഉണ്ടായിരുന്നു.
പക്ഷേ ഭരണഘടനാ അസംബ്ലി തീരുമാനിച്ചതിന് ശേഷം RSS ആ തീരുമാനം അംഗീകരിച്ചു. അതാരും പറയുന്നില്ല.
ഒരു പത്രവും ഒരു മദ്ധ്യമവും പറയുന്നില്ല. ഏതാണ്ട് മാദ്ധ്യങ്ങൾ ഇന്നും ഇത്തരം വാർത്തകൾ നൽകുന്നതിൽ വിമുഖത കാട്ടുന്നില്ലേ ?
ഇതേ പറ്റി പലതും എടുത്തു പറയേണ്ടതുണ്ടെങ്കിലും കേൾക്കുന്ന വാർത്തകൾ ശരിയോ തെറ്റോ?
മുംബൈ ആക്രമണത്തിന്റെ പിന്നാമ്പുറ കഥകൾ?
2008 ലെ മാലേഗാവ് സ്ഫോടന കേസിൽ പുരോഹിത്തിനൊപ്പം അറസ്റ്റിലായവരിൽ RSS മായി ബന്ധമുള്ള പ്രധാന വനിതാ നേതാവ് സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ
അറസ്റ്റു ചെയ്തത് കേട്ടിട്ടില്ലേ ?
1947 ആഗസ്റ്റ് 15 ന് തന്നെ RSS ശാഖകളിൽ തിരംഗ ഉയർന്നിട്ടുണ്ട്. ഫോട്ടോകൾ ഉണ്ട്.
“ഇപ്പോൾ രാജ്യസ്നേഹത്തിന്റെ പേറ്റന്റ്” ആർക്ക് RSS നോ ?
ഇവിടെയാണ് പ്രശ്നം.!
ദേശസ്നേഹം ആരും പേറ്റന്റ് എടുത്തിട്ടില്ല.!
2014 ന് മുമ്പ് കാർഗിൽ യുദ്ധം ചെയ്തതും, 370 ന് വേണ്ടി ജൻസംഘം സത്യാഗ്രഹം നടത്തിയതും, ഇന്ന് അതിർത്തി കാക്കുന്നതും ഒരേ രാഷ്ട്രീയ കുടുംബത്തിലെ ആളുകളല്ല.
അപ്പോൾ നമ്മൾ എന്ത് ചെയ്യണം?
ചരിത്രം ഓർക്കണം. പക്ഷേ കുറ്റപ്പെടുത്താൻ മാത്രമല്ല, പഠിക്കാനും.
2002ൽ ഫ്ലാഗ് കോഡ് മാറിയത് നല്ലത്. ഇന്ന് സ്കൂളിലും, വീട്ടിലും, ലാൽ ചൗക്കിലും തിരംഗ പറക്കുന്നത് നല്ലത്.
ഇത് ഞാനും നിങ്ങളും അറിയാതെ പോയത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്താത്തതുകൊണ്ടാണ്.
ഇത്തരം പല സത്യങ്ങൾക്കും പകരം മറ്റുപല ചരിത്രങ്ങളാണ് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നത്.
അത് മാറണമെങ്കിൽ, യഥാർത്ഥ ചരിത്രം അറിയണമെങ്കിൽ PM SHRI വരണം, NEP വരണം.
വെറുതെയല്ല ഇതിനെ പലരും എതിർക്കുന്നത്. അത് തിരിച്ചറിയുക.
“തിരംഗ യാത്ര” നടത്തുന്നത് 2014 ന് ശേഷം മാത്രമല്ല.
1980 കളിൽ ജൻസംഘം നടത്തി. 1992 ൽ മുരളി മനോഹർ ജോഷി ശ്രീനഗർ ലാൽ ചൗക്കിൽ പതാക ഉയർത്തി. 2013 ൽ മോദി ഈദ്ഗായിൽ ഉയർത്തി.
അവസാനമായി ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ
തിരംഗയുടെ നിറം കാവിയും, വെള്ളയും, പച്ചയും ആണ്.
അതുപോലെ നമ്മുടെ ചരിത്രത്തിലും നല്ലതും ചീത്തയുമുണ്ട്.
ഒരു പാർട്ടിയെ കുറ്റപ്പെടുത്തിയാൽ മറ്റേ പാർട്ടി വിശുദ്ധനാകില്ല.
നമുക്ക് രണ്ടുപേർക്കും ഒരേ പതാകയുടെ കീഴിൽ നിൽക്കാം. അതാണ് യഥാർത്ഥ ദേശസ്നേഹം.
കുറച്ച് ബോധമുണ്ടെങ്കിൽ AICC-യിൽ ഓഗസ്റ്റ് 15-ന് വന്ദേമാതരം പാടുമ്പോൾ അങ്ങനെയൊന്നും ചെയ്യരുതായിരുന്നു.
ഇത് ജനാധിപത്യ രാഷ്ട്രമാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ച് രാജ്യം ഭരിച്ച പാർട്ടിയെ ഇപ്പോൾ ജനങ്ങൾ മാറ്റി നിർത്തിയിരിക്കുകയാണ്.
അവർക്കും കൂടി തൃപ്തി നൽകുന്ന പ്രവർത്തനമായിരിക്കണം നേതാക്കളിൽ നിന്നും ഉണ്ടാവേണ്ടത്.
അത് കണ്ടുവേണം അനുയായികൾ വളരേണ്ടത്.
അല്ലാതെ മോദിജിയോടുള്ള വ്യക്തി വിരോധവും, 10 – 15 വർഷം അധികാരത്തിൽ നിന്നും വിട്ടു നിൽക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും രാജ്യവിരുദ്ധമാകരുത്.
അതാണ് തിരങ്കാ യാത്ര.
ഭാരത് മാതാ കി ജയ്
മഠത്തിൽ ബാനു ജയപ്രകാശ്………..✍️ My WatsApp Contact No 9500716709

