തിരങ്ക യാത്ര 2025 – 2026? ദേശീയത: വിദ്യാഭ്യാസം: ആരോഗ്യം: ഇ – 20 : പിഎം ശ്രി: – ഭാരതത്തിന്റെ പുതിയ പാതകൾ?

Time Taken To Read 5 Minutes

ഒരു കൊടി, കോടി പ്രതിജ്ഞകൾ!

തിരങ്ക യാത്ര (Tiranga Yatra) എന്നത് ഒരു റാലി മാത്രമല്ല. അത് 140 കോടി ഇന്ത്യക്കാരെ “ഒരു രാഷ്ട്രം” എന്ന ചിന്തയിൽ കോർത്തിണക്കുന്ന ആശയമാണ്.

2025-ൽ ഇതിന് പുതിയ 3 അർത്ഥങ്ങൾ കൂടിയുണ്ടായിരുന്നു: പി എം ശ്രീ, ഇ 20, ആത്മനിർഭർ ഭാരത്. (PM SHRI, E20 Fuel, Make In India) പറഞ്ഞുവരുന്നത്?

ഇന്ന് നമ്മൾ നേരിടുന്ന ജനസംഖ്യാ വർദ്ധന, പൗരബോധത്തിന്റെ ക്ഷയം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഉത്തരം തേടികൊണ്ടായിരിക്കണം ഈ യാത്ര.

തിരങ്ക യാത്രയുടെ (Tiranga Yatra)  പ്രാധാന്യം എന്തുകൊണ്ട് ഇപ്പോൾ?പ്രശ്നവും പരിഹാരവും തേടിയുള്ള യാത്ര

ഐഡന്റിറ്റി പ്രതിസന്ധി: ജാതി – മതം – ഭാഷയുടെ പേരിൽ നമ്മൾ പിരിയുന്നു. “ഞാൻ ആദ്യം! ഭാരതീയൻ” എന്ന ബോധം കുറഞ്ഞു വരുന്നു.

പൗരബോധത്തിന്റെ കുറവ്: റോഡ്, ശുചിത്വം, ട്രാഫിക് നിയമം… “അത് സർക്കാരിന്റെ ജോലി” എന്ന് കരുതുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്നു.

ചരിത്രം മറക്കൽ: ഭഗത് സിംഗ്, ഝാൻസി റാണി, നേതാജി…സവർക്കർ മഹാത്മാ ഗാന്ധി! ത്യാഗികളുടെ കഥകൾ പുതിയ തലമുറയിലേക്ക് എത്തുന്നില്ല.

വിഭജന രാഷ്ട്രീയം ഒരൊറ്റ പതാകയുടെ കീഴിൽ ഐക്യം?

ഇതൊക്കെ പറയുന്നതിനേക്കാൾ മുൻപേ ആദ്ദ്യമോർക്കേണ്ടവസ്ഥുത?

ഭൂമി വളരുന്നില്ല. പക്ഷേ ജനസംഖ്യ ഓരോ ദിവസവും കൂടുന്നു. വിഭവങ്ങൾക്കുള്ള സമ്മർദ്ദം കുറയ്ക്കാൻ ദേശീയതയും ഉത്തരവാദിത്തവും രണ്ടും വേണം.അതിനുള്ള ഒരു പരിഹാര നിർദ്ദേശം?

യുവത്വവും പി. എം. ശ്രീയും (PM SHRI) ദേശീയതയുടെ ക്ലാസ് മുറിയാണെന്ന് പറയാം.

അതായത് വിവിധ കാലഘട്ടത്തിൽ  ഒഴിവാക്കപ്പെട്ട “മാഞ്ഞുപോയ ദേശീയ ചിന്ത” തിരികെ കൊണ്ടുവരാനുള്ള ഏറ്റവും വലിയ സർക്കാർ പദ്ധതിയാണ് പി. എം. ശ്രീ (PM Schools for Rising India.)

ഇതിനെ സഹായിക്കാൻ പി. എം. ശ്രീ എങ്ങനെ സഹായിക്കുന്നുഎന്ന് നമുക്ക് വിലയിരുത്താം?

വിദ്യാഭ്യാസത്തെപറ്റിയും ദേശീയത്തെപ്പറ്റിയും പറയുമ്പോൾ?

NEP 2020 പ്രകാരം. പാഠപുസ്തകത്തിലെ ചരിത്രം തിരങ്കാ യാത്രയിലൂടെ “അനുഭവം” ആക്കുന്നു.

ശാസ്ത്രമേളയിലൂടെ  ആത്മ നിർഭർ ഭാരതും, അസ്സംബ്ലിയിലൂടെ ദേശ ഭക്തിയും ദേശീയ ഗാനത്തെയും പ്രോത്സാഹിപ്പിക്കുക

ആരോഗ്യം എന്നാൽ രാഷ്ട്രത്തിന്റെ ശക്തി എന്നുപറയുമ്പോൾ?

പി. എം. ശ്രീയിലൂടെ യോഗ, കായികം, പോഷകാഹാരം, മാനസികാരോഗ്യം ലക്ഷ്യമിടുന്നു (Mental Health Counselling) നിർബന്ധമാക്കണം

ആയുഷ്മാൻ ഭാരതും പി എം ശ്രീയും ചേരുമ്പോൾ?  ആരോഗ്യമുള്ള യുവത്വം/ ജനത ഒപ്പം ആത്മനിർഭർ ഭാരതും എന്ന ലക്ഷ്യത്തിലെത്തും

പൗരബോധത്തിന്റെ പരിശീലനം നൽകുമ്പോൾ? ഇക്കോ ക്ലബ് സ്വച്ഛത ഡ്രൈവ്  വൃക്ഷത്തൈ നടൽ’ എന്റെ സ്കൂൾ? എന്റെ രാജ്യം ; എന്ന് കുട്ടികളെ പഠിപ്പിക്കുന്നു. ഈ അനുഭവത്തിലൂടെ പിഎം ശ്രി വിദ്യാർത്ഥികൾ തിരങ്ക യാത്രയുടെ നേതാക്കളായി മാറുന്നു.

ആത്മനിർഭർ ഭാരതിനൊപ്പം E20: തിരംഗയുടെ പുതിയ 3 നിറങ്ങൾ?

ഇന്നത്തെ തിരംഗാ യാത്ര “വികസിത ഭാരത് 2047” ലക്ഷ്യത്തിലേക്കുള്ളതാണ്.

ആത്മനിർഭർ ഭാരത് – (Make in India)

പ്രതിരോധം, സെമികണ്ടക്ടർ, മൊബൈൽ, മരുന്ന് – എല്ലാം ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുക

ഇതിലൂടെ തൊഴിലവസരങ്ങൾ, വിദേശനാണ്യം ലാഭം, “Vocal for Local” (പ്രാദേശികത്തെ പ്രോത്സാഹിപ്പിക്കുക) പ്രധാനമന്ത്രി 2020 ൽ കോവിഡ് സമയത്തു നൽകിയ മുദ്രാവാക്യമാണിത്.

E20 ഇന്ധനം – Energy-യിൽ സ്വാതന്ത്ര്യം
E20 = Petrol-ൽ 20% Ethanol ഉപയോഗിക്കുമ്പോൾ?

കർഷകന്: കരിമ്പ്, നെല്ല് എന്നിവയ്ക്ക് നല്ല വില ലഭിക്കും.

രാജ്യത്തിനുള്ള നേട്ടം? എണ്ണ ഇറക്കുമതി കുറയ്ക്കുന്നു. വർഷം ലക്ഷം കോടി ലാഭം
പരിസ്ഥിതിക്ക്: 30% വരെ മലിനീകരണം കുറവ്. അതിലൂടെ രൂപയുടെ മൂല്യ ശോഷണം കുറയ്ക്കാം.

ഇത് നൽകുന്ന സന്ദേശം: “എന്റെ രാജ്യത്തെ കർഷകന്റെ വിയർപ്പാണ് എന്റെ വണ്ടി ഓടിക്കുന്നത്”

ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന  ഏറ്റവും വലിയ വെല്ലുവിളി? ജനസംഖ്യയും പൗരബോധവും

ഇന്ന് ഞാൻ കണ്ട ഒരു വീഡിയോ പറഞ്ഞത്? നല്ല പരിസ്ഥിതി വേണം. ഇതും പറഞ്ഞു ജനങ്ങൾക്ക് സിവിക്ക് സെൻസില്ലെന്നു കുറ്റം പറയുന്നവർ അതിനുള്ള പരിഹാരം നിര്ദ്ദേശിക്കുന്നുമില്ല. അവരോട് പറയാനുള്ളത്?  ആദ്യം നല്ല പൗരബോധം വേണം.”  

അതിൽ നാം കാണാതെ പോകുന്ന യാഥാർഥ്യങ്ങൾ

ഭൂമി വളരുന്നില്ല: റോഡ്, വെള്ളം, ആശുപത്രി, സ്കൂൾ – എല്ലാത്തിനും പരിമിതിയുണ്ട്.

ജനസംഖ്യ കൂടുന്തോറും മാലിന്യം, ട്രാഫിക്, മലിനീകരണം കൂടും.

പരിഹാരമായി നിർദ്ദേശിക്കാനുള്ളത് ചെറിയ കുടുംബം സന്തുഷ്ട കുടുംബം. ജനസംഖ്യാ നിയന്ത്രണ ബോധം തിരങ്ക യാത്രയുടെ ഭാഗമാക്കണം.

അനുബന്ധമായി പറയട്ടെ

ഭാരതത്തിലെ കുടുംബാസൂത്രണം ഒരു ചെറു ചരിത്രം

1951 – ജവഹർലാൽ നെഹ്‌റു, ലോകത്ത് ആദ്യമായി ഭാരതീയ കുടുംബാസൂത്രണ പദ്ധതി തുടങ്ങി (Bharath “Family Planning Programme”) . ലക്ഷ്യം: ജനസംഖ്യാ വർദ്ധന രാജ്യ വികസനത്തിന് തടസ്സമാകരുത്. സ്വയം തിരിച്ചറിവിലൂടെ എന്ന് ബോധവൽകരണം നൽകി.

1970 ൽ – ശ്രീമതി ഇന്ദിരാഗാന്ധി  പഞ്ചവത്സര പദ്ധതിയിയിലൂടെ (5 Year Plan) കുടുംബാസൂത്രണത്തിനു  (Family Planning) മുൻതൂക്കം. Newsreel, Health Centers വഴി ബോധവൽക്കരണം. 1976-ൽ ചില നിർബന്ധിത നടപടികൾ കാരണം എതിർപ്പുണ്ടായി. പിന്നീട് വീണ്ടും സൊയബോധത്തിലൂടെ ആയി.

ഒരു പക്ഷെ ഇന്ദിരാഗാന്ധിയുടെ പതനത്തിനുള്ള തുടക്കം ഇവിടം മുതൽ ആയിരിക്കുമോ എന്ന് എന്റെ തോന്നൽ.?

ഇന്ന്  ആ പദ്ധതി തന്നെ പേരുമാറ്റി ഫേമലി വെൽഫെയർ എന്നാക്കി ( “Population Control”  “Family Welfare”)
പദ്ധതികൾ: Mission Parivar Vikas, PM SHRI, Ayushman Bharat.
സന്ദേശം: “ചെറിയ കുടുംബം, സന്തുഷ്ട കുടുംബം”

ത്യത്വത്തിൽ നെഹ്‌റുവും ഇന്ദിരാജിയും പറഞ്ഞത് തന്നെ

ഫലം: ടോട്ടൽ ഫെർട്ടിലിറ്റി റേഷ്യോ  പ്രത്യുത്പാദന നിരക്ക്? TFR 6 – ൽ നിന്ന് 2.0 ആയി കുറഞ്ഞു.

സത്യമായി വിലയിരുത്തുമ്പോൾ ഭാരതത്തിൽ ഇത് നിർബന്ധമല്ല. ഇത് വിവരം നൽകിയുള്ള അവകാശമാണ്.
ഇതിലൂടെ ലക്ഷ്യമിടുന്നത് വിഭവങ്ങൾ സംരക്ഷിക്കുക. കാരണം ഭൂമി വളരുന്നില്ല എന്നതുതന്നെ (“Earth is not growing”.)

ഒരുകാര്യം കൂടി പറയട്ടെ തിരങ്കാ യാത്ര കഴിഞ്ഞാൽ നിർബന്ധമായും  പഴയതു പോലെ സ്‌കൂളുകളിലും സർക്കാർ പരിപാടികളിലും ബോധവൽക്കരണത്തിന്റെ ഭാഗമായി  നാടിനു ഗുണം ലഭിക്കുന്ന പൗര പ്രതിജ്ഞകൾ എടുക്കണം

ശുചിത്വത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കുപ്പി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ വെച്ച് തരംതിരിച്ചു നശിപ്പിക്കും പൊതു ഇടങ്ങളിൽ നിക്ഷേപിക്കില്ല. പൊതുസ്ഥലം വൃത്തിയാക്കും.

ഡിസിപ്ളിന്റെ ഭാഗമായി: ട്രാഫിക് നിയമം, ക്യൂ പാലിക്കും. + +  +

ഉത്തരവാദിത്തത്തിന്റെ ഭാഗമായി: വെള്ളം വൈദ്ദുതി ഭക്ഷണം മുതലായവ വിഭവങ്ങൾ ലാഭിക്കും.  ഉത്തരവാദിത്തമുള്ള കുടുംബം.  ഇങ്ങനെ ഓരോ പൗരനും പ്രതിജ്ഞയെടുക്കുമ്പോൾ  രാജ്യത്തിനും ലോകത്തിനും ഉള്ള ഗുണം ചെയ്യും

ഭാരതത്തിനുള്ള ഗുണം

സാമ്പത്തീകമായി:  E 20 – സ്വദേശി ഉൽപ്പന്നം ഉപയോഗിക്കുന്നതിലൂടെ നമുക്ക് സാമ്പത്തിക ലാഭം, കർഷകർക്ക് അധിക വരുമാനം, യുവാക്കൾക്ക് തൊഴിൽ, രാജ്യത്തിന് കാർബൺ എമിഷൻ കുറവ് എന്നിവ നേടാം.

സാമൂഹികം: PM SHRI വഴി ഐക്യവും അച്ചടക്കവുമുള്ള തലമുറ

ആരോഗ്യം: Ayushman + Yoga = ആരോഗ്യമുള്ള രാഷ്ട്രം

ലോകത്തിനുള്ള ഭാരതത്തിന്റെ സംഭാവന:

Green Model: E20 പോലെയുള്ള Climate Solution

Stability: 1.4 Billion ജനാധിപത്യ രാഷ്ട്രം എന്നാൽ ലോക ശാന്തിയുടെ സ്തംഭം

Vasudhaiva Kutumbakam: “ലോകം ഒരു കുടുംബം” എന്ന ഇന്ത്യൻ ആശയം

ഉപസംഹാരമായി പറയുമ്പോൾ കയ്യിലൊരു ത്രിവർണ്ണ പതാക മനസ്സിൽ നിറയെ മഴവില്ലിൻ നിറമുള്ള ദൗത്യങ്ങൾ

പറഞ്ഞു നിർത്തട്ടെ തിരങ്ക യാത്ര അവസാനിക്കുന്നത് കൊടി താഴ്ത്തുമ്പോഴല്ല. അത് തുടങ്ങുന്നത് കൊടി ഉയർത്തുമ്പോളാണ് അതായത്?

പി എം ശ്രീയിലൂടെ വിദ്ദ്യാഭ്യാസം നേടുന്ന കുട്ടി പുസ്തകം തുറക്കുമ്പോൾ,?

E20 അടിക്കുന്ന യുവാവ് ബൈക്ക് ഓടിക്കുമ്പോൾ,?

“2 കുട്ടി മതി” എന്ന് തീരുമാനിക്കുന്ന കുടുംബം ?

പൊതുവിടം ശുചീകരിക്കുമ്പോൾ വൈദ്ദുതി വെള്ളം ഭക്ഷണം പാഴാക്കാതിരിക്കുമ്പോൾ

അപ്പോഴാണ് യഥാർത്ഥ തിരങ്ക യാത്ര വിജയിക്കുന്നത്.

കൊടി ചോദിക്കു? “നീ നിന്റെ രാജ്യത്തിനായി ഇന്ന് എന്ത് ചെയ്തു?”

ഉത്തരം നിങ്ങളുടെ കൈയിലാണ്.

ജയ് ഹിന്ദ്! വന്ദേ മാതരം! ഭാരത് മാതാ കീ ജയ്! 🇮🇳

മഠത്തിൽ ബാബു ജയപ്രകാശ്………..✍️My WatsAPP Contact No 9500716709

1 Comment

  1. Unknown's avatar Anonymous says:

    Jai Hind Jai Bharath , Babu Jayaprakash.

    Thank you and have a beautiful day of joyful happenings, dear.

    Like

Leave a Comment