സിനിമ: അറിവിനും വിനോദത്തിനും! പകരം ഉത്കണ്ഠയോ?

Time Taken To Read 5 Minutes

കുറിപ്പ്: ഇത് എന്റെ വ്യക്തിപരമായ അഭിപ്രായവും സാമൂഹിക വിലയിരുത്തലുമാണ്

എന്റെ ഒരു സംശയം ആദ്ദ്യമെഴുതട്ടെ

19770 – 1980 കളിലെ സിനിമകളും 2026 ലെ സിനിമകളും തമ്മിൽ കഥ പറയുന്ന രീതിയിലും ചിത്രീകരണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. അന്ന് “നന്മ – തിന്മ” വ്യക്തമായിരുന്നു. ഇന്ന് ചില സിനിമകളിൽ ഏന്റി – ഹീറോ, grey character കൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ?

അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. ഒരു തർക്കവുമില്ല അതേ സമയം കലാകാരന്റെ ഉത്തരവാദിത്തം എന്താണ് എന്ന ചോദ്യവും പ്രസക്തമല്ലേ.

സിനിമയുടെ തായാലും സീര്യലുകളുടെതായാലും സ്ക്രീനിൽ കാണിക്കുന്ന അക്രമവും കുറ്റകൃത്യവും, പ്രത്യേകിച്ച് ചെറുപ്പക്കാരിലും വിദ്ദ്യാർഥികളിലും, എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് സമൂഹത്തിൽ ചർച്ച നടക്കേണ്ടതുണ്ട്. “സ്വാതന്ത്ര്യം” എന്നത് പൊതു “ഉത്തരവാദിത്തം” കൂടിയാണെന്നാണു എന്റെ അഭിപ്രായം

നിങ്ങളുടെ അഭിപ്രായം എന്താണ്? സിനിമ ഒരു കണ്ണാടി മാത്രമാണോ, അതോ അത് സമൂഹത്തെ രൂപപ്പെടുത്തുന്നുണ്ടോ?

ഈ ചോദ്ദ്യം വായിക്കുന്നവർക്ക് നൽകി എഴുതട്ടെ.

അന്നൊക്കെ അതായത് 1970 – 1980 കളിൽ കുടുംബസമേതം കാണാവുന്ന സിനിമകളായിരുന്നു. ഇന്ന് അക്രമവും ലഹരിയും പകയും “സ്റ്റൈലായി”  അവതരിപ്പിക്കുന്നു. കുറ്റവാളിയെ പോലും നായകനാക്കുന്ന ട്രെൻഡ് യുവതലമുറയുടെ മനസ്സിൽ “എല്ലാം നേടാൻ ഏത് വഴിയും ശരിയാണ്” എന്ന തെറ്റായ സന്ദേശമാണോ നൽകുന്നത്?.

ഒന്ന് പറയട്ടെ അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതാണ്. എന്നാൽ ചിലപ്പോൾ അതൊരു ഒഴിവ്‌കഴിവായി മാറുമ്പോൾ നമ്മുടെ സാംസ്കാരിക മൂല്യങ്ങളും കുടുംബന്ധങ്ങളും ആണ് അടർന്നുവീഴുന്നത്. ഈ പ്രവണത നമ്മെ എവിടെയാണ് എത്തിക്കുന്നത്?

പത്ര ദൃശ്യ മാധ്യമങ്ങളോടാണ്. എന്റെ പ്രധാന ചോദ്ദ്യം! ഒരു പരിധി വരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശരിയും തെറ്റും ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. എങ്കിലും മുഖ്യധാര മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് പാറ്റേണിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കട്ടെ!

നമ്മുടെ രാജ്യത്ത് ദിവസവും ആയിരക്കണക്കിന് പോസിറ്റീവ് സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.
ശാസ്ത്ര കണ്ടുപിടുത്തങ്ങൾ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം, സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ നേട്ടങ്ങൾ, ഡോക്ടർമാരുടെയും സാധാരണക്കാരുടെയും സേവനങ്ങൾ  ഇവയെല്ലാം പലപ്പോഴും പത്രങ്ങളുടെ ഉൾപേജുകളിലും വാർത്താ ചാനലുകളുടെ അവസാന ഭാഗങ്ങളിലും മാത്രമായി ഒതുങ്ങുന്നതായി തോന്നുന്നു.

അതേസമയം, അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ തർക്കങ്ങൾ തുടങ്ങിയ സംഭവങ്ങൾക്ക് വലിയ പ്രാധാന്യവും വിശദമായ കവറേജും ലഭിക്കുന്നതും നാം കാണുന്നു.

ഇത് TRP റേറ്റിംഗുകളും പ്രേക്ഷകരുടെ ശ്രദ്ധയും കണക്കിലെടുത്തുള്ള ഒരു എഡിറ്റോറിയൽ തിരഞ്ഞെടുപ്പ് ആകാം.
എന്നിരുന്നാലും, സ്ഥിരീകരിക്കാത്തതോ ഭാഗികമായതോ ആയ വിവരങ്ങൾ വേഗത്തിൽ പ്രചരിക്കുമ്പോൾ, അത് പൊതുജനങ്ങളിൽ അനാവശ്യമായ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പിന്നീട് വരുന്ന തിരുത്തുകളേക്കാൾ ആദ്യത്തെ വാർത്തയാണ് പലപ്പോഴും ആളുകളുടെ മനസ്സിൽ നിൽക്കുന്നത്.

പോസിറ്റീവ് വാർത്തകൾക്കും തുല്യ പ്രാധാന്യം ലഭിക്കേണ്ടതല്ലേ എന്നതാണ് എന്റെ ചോദ്യം.

മറ്റൊരു പ്രധാന കാര്യം! വാർത്തയായാലും ചർച്ചയായാലും പ്രക്ഷേപണ സമയത്ത് സ്ക്രീനിൽ അവതാരകൻ സംസാരിക്കുന്നതിനിടയിൽ, സ്ക്രീനിൽ ബോൾഡായും ചെറുതായും മൂന്നും നാലും വിവരങ്ങൾ സ്ലൈഡിങ്ങായും ഫ്ലാഷായും നീങ്ങിക്കൊണ്ടിരിക്കും.

തത്വത്തിൽ ഒരു ശരാശരി പ്രേക്ഷകന് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. പ്രധാന വാർത്തകൾ / ചർച്ചയുടെ ഭാഗങ്ങൾ പോലും…

അവതാരകർ നിഷ്പക്ഷരാണെന്നവകാശപ്പെടുമ്പോഴും ഓരോ ചാനലിനും ഓരോ പക്ഷമുണ്ട് അത് പ്രകാരം ചർച്ച ചാനലിന്റെ താൽപ്പര്യത്തിന് അനുസരിച്ചു നിയന്ത്രിച്ചു ചർച്ച അവർ ഉദ്ദേശിക്കുന്നേടത്തു എത്തിക്കും.

എന്താണ് സംഭവിക്കുന്നത്?
നമ്മുടെ തലച്ചോറ് ഒരേ സമയം Audio, Video, Sliding Text, Flash Alert  ചർച്ചയുടെ ഗതി മാറ്റം എന്നിങ്ങനെ 4 – 5 കാര്യങ്ങൾ ഒരുമിച്ച് process ചെയ്യാൻ നിർബന്ധിതമാകുന്നു. ഇതിനെ “Information Overload” എന്ന് പറയുന്നു.

ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും നമ്മുടെ തലച്ചോറിന് തുടർച്ചയായി ജോലി ചെയ്യേണ്ടി വരുമ്പോൾ അതിന് അമിത സമ്മർദ്ദം ഉണ്ടാകും. അത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകും

ക്രമേണ ഇത് പല അസുഖങ്ങൾക്കും കാരണമാകും. തലവേദന, കണ്ണിന് ക്ഷീണം, ഉറക്കുറവ്, വെർട്ടിഗോ, തലകറക്കം പോലുള്ള അസുഖങ്ങൾ!

അതുകൊണ്ട് 30 മിനിറ്റിൽ കൂടുതൽ തുടർച്ചയായി വാർത്തകൾ കാണാതെ, ഇടവേള എടുക്കുക. നിങ്ങളുടെ തലച്ചോറിന് വിശ്രമം കൊടുക്കുക!ഒരർത്ഥത്തിൽ അതും ഒരു തരം സൃഷിട്ടിതന്നെയല്ലേ?

സൃഷ്ടി എന്ന പേരിൽ അക്രമം കാണിക്കുന്നതും, വിമർശനം എന്ന പേരിൽ വ്യക്തികളെ അപമാനിക്കുന്നതും, സ്വാതന്ത്ര്യം എന്ന പേരിൽ എന്തും പറയുന്നതും ശരിയാണോ? 70 – 80 കളിലെ സിനിമകൾ നമ്മെ ചിന്തിപ്പിച്ചിരുന്നു. ഇന്നത്തെ പല ഉള്ളടക്കങ്ങളും നമ്മെ ഉത്കണ്ഠാകുലരാക്കുന്നു എന്ന് പറയാതെ വയ്യ എന്റെ അഭിപ്രായമാണ് വിലയിരുത്തലാണ്.

സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തം കൂടി വേണമെന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് അനാവശ്യമായി എന്തും കാണിക്കാനുള്ള ലൈസൻസ് അല്ല. കാണുന്നവരിൽ, പ്രത്യേകിച്ച് കുട്ടികളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നമ്മൾ കൂടി ആലോചിക്കണം!  പ്രത്യേകിച്ച് രക്ഷിതാക്കൾ.

സമാനമായ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടില്ലേ? കോളേജുകളിൽ റാഗിങ്ങിന്റെയും രാഷ്ട്രീയ കുടിപ്പകയുടെയും പേരിൽ!

സമൂഹത്തെയും സിനിമയെയും തമ്മിൽ ബന്ധിപ്പിക്കുന്നത് കഥയും തിരക്കഥയും; അത് ജനഹൃദയങ്ങളിൽ പതിയത്തക്ക രീതിയിൽ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ സംവിധായകൻ കണ്ടെത്തുന്ന നായക – വില്ലൻ കഥാപാത്രങ്ങളുമാണ് അവരിൽ പ്രേക്ഷകർക്കുള്ള സ്വാധീനമാണ് ആ സിനിമയുടെ വിജയ പരാജയം തീരുമാനിക്കുന്നത്.

എന്നാൽ സമീപകാലത്ത് പുറത്തിറങ്ങിയ ചില സിനിമകളിൽ സംഘടിത കുറ്റകൃത്യങ്ങളെ ചിത്രീകരിക്കുന്നതിനൊപ്പം, അവയെ ഒരു “style” ആയി അവതരിപ്പിക്കുന്ന പ്രവണത കാണുന്നതായി തോന്നുന്നു.`

കമേഴ്ഷ്യൽ സിനിമകളായാലും കുടുംബ സിനിമകളായാലും നിരീക്ഷിക്കപ്പെടുന്ന രീതി വിലയിരുത്തുമ്പോൾ പല പ്രധാന സിനിമകളിലും ആവർത്തിക്കുന്ന കഥാഗതി ഇത്തരത്തിൽ തന്നെയല്ലെ?

കുറ്റവാളിയെ നായകനാക്കിക്കൊണ്ട് മയക്കുമരുന്ന് കടത്ത്, സ്വർണ്ണക്കള്ളക്കടത്ത്, വ്യാജനോട്ട് നിർമ്മാണം എന്നിവയിൽ ഏർപ്പെടുന്ന കഥാപാത്രങ്ങളെ ശൈലിയും അധികാരവും ജനസ്വീകാര്യതയുമുള്ള “ഹീറോ” ആയി അവതരിപ്പിക്കുന്നു.

സത്യ സന്തമായി ജോലി ചെയ്യുന്ന ഉദ്ദ്യോഗസ്ഥരെ ചിലപ്പോൾ കുടുംബങ്ങളെ വരേ ക്രൂരമായി ഇല്ലായ്‌മ ചെയ്യുന്ന രംഗങ്ങളും കാണിക്കുന്നുണ്ട് ഇതും ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിന്റെ ഭാഗമാണോ?

നല്ലരീതിയിൽ നിയമങ്ങൾ പാലിച്ച്, സത്യസന്ധമായി, യാതൊരു സ്വാധീനത്തിനും വഴങ്ങാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും!

വഴങ്ങിയില്ലെങ്കിൽ ശാരീരികമായി പീഡിപ്പിക്കുകയും, ചിലപ്പോൾ വധിക്കുകയും ചെയ്യുന്ന സിനിമകൾ കണ്ടിട്ടുണ്ട് ഇത്തരം അനുഭവങ്ങൾ കണ്ടുവളരുന്ന കുട്ടികളുടെ മാനസികാവസ്ഥ തെറ്റില്ലേ?.

ചില സിനിമകളിൽ കണ്ടിട്ടുണ്ട്  സംശയത്തിന്റെ പേരിലോ സാമ്യതയുടെ പേരിലോ എന്തെങ്കിലും ഒരുതരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്, പുതിയ പുതിയ മർദ്ദനമുറകൾ കാണിച്ച്, അറസ്റ്റ് ചെയ്തവരെ പീഡിപ്പിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ കാണിക്കുന്നതിലൂടെ എന്ത് മെസേജാണ് നൽകുന്നത്?” അത്തരം രംഗങ്ങളുടെ തീവ്രതയൊന്നും ഇവിടെ എഴുതുന്നില്ല.

ഇതൊക്കെ ഒരു ഹീറോയിസത്തിന്റെ ഭാഗമായിഎടുത്തു ഇന്ന് നമ്മുടെ ദൈനം ദിന ജീവിതത്തിൽ പരീക്ഷിക്കുന്നുണ്ടോ ചില അനുഭവങ്ങൾ അത്തരത്തിലില്ലേ

ഇത്തരത്തിലുള്ള ഒട്ടേറെ സിനിമകൾ നമുക്കുമുന്നിലുണ്ട് പേരെടുത്ത പറയുന്നില്ല.

ജീവിതത്തിലും ഇതുപോലെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടെങ്കിലും, “കിരീടം” ചെങ്കോൽ സ്പടികം പോലുള്ള സിനിമകളിൽ കാണുന്ന രീതി ഇതാണോ നമ്മളെ ഓർമ്മപ്പെടുത്തുന്നത്?

നിയമപാലകരെ അപമാനിക്കുന്ന തരത്തിൽ അതായത് നിയമപരമായ ചുമതല നിർവഹിക്കാൻ വരുന്ന കസ്റ്റംസ്, പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യവാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയും, പരസ്യമായി ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഗ്ലോറിഫൈ ചെയ്‌താണോ കാണിക്കുന്നതെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും!

പരോക്ഷമായ ഒത്താശ ചെയ്യുന്ന തരത്തിൽ പലപ്പോഴും ഈ കുറ്റവാളി കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് സഹതാപം തോന്നുന്ന വിധത്തിലുള്ള തിരക്കഥ. നിയമത്തെക്കാൾ നിയമലംഘകനോടാണ് പ്രേക്ഷകൻ പക്ഷം ചേരുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഈ വേഷങ്ങൾ ചെയ്യുന്നത് സമൂഹത്തിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടന്മാരായിരിക്കും ഏറെക്കുറെ. ഇത് ഒരു ഫാൻ കൾച്ചർ സൃഷ്ടിക്കുകയും, യുവാക്കൾക്കിടയിൽ അനുകരണത്തിന് പ്രേരകമാവുകയും ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം സിനിമ നിർമ്മിക്കുന്ന പ്രൊഡ്യൂസറോടും തിരക്കഥാ കൃത്തിനോടും സംവിധായകരോടും അഭിനയിക്കുന്നവരോടും അതിലുപരി സെൻസർ ബോർഡ്അംഗങ്ങളോടും ചോദിക്കട്ടെ ഇത് സംരക്ഷിക്കപ്പെടേണ്ട “സ്വാതന്ത്ര്യം” ആണോ?

ഇങ്ങനെ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ഇന്നത്തെ ഒരു വാർത്തയാണ്! ഒരു യൂട്യൂബറുടെ അറസ്റ്റ്. അദ്ദേഹം പറഞ്ഞ ചില വാക്കുകളോട് എനിക്ക് വിയോജിപ്പുണ്ട്.

അതിനെ നിഷേധിച്ചുകൊണ്ട് പറയുമ്പോൾ, എന്റെ സംശയം ഇത്തരം സിനിമകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചാണ് രക്ഷപ്പെടുന്നത്!

അപ്പോൾ ആ അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികൾക്കും വേണ്ടേ?

ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (a) അഭിപ്രായപ്രകടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ ആർട്ടിക്കിൾ 19 (2) പ്രകാരം ഇന്ത്യയുടെ പരമാധികാരം, പൊതുക്രമം, മാന്യത, ധാർമ്മികത എന്നിവയുടെ പേരിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയും. കഴിയണം.

അപ്പോൾ ഉയരുന്ന പ്രധാന നിയമപരമായ ചോദ്യം?

കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കുകയും നിയമപാലക ഏജൻസികളെ അപമാനിക്കുകയും ചെയ്യുന്നത് “സർഗാത്മക സ്വാതന്ത്ര്യം” ആണോ, അതോ നിയമപ്രകാരം നിലനിൽക്കുന്ന സ്ഥാപനങ്ങളോടുള്ള പൊതുബഹുമാനം ഇല്ലാതാക്കുന്ന പ്രേരണയാണോ?

ഇത് സംബന്ധിച്ച് ഒരു അന്വേഷണം അനിവാര്യമല്ലേ. പ്രത്യേകിച്ച്:

നിയമപരമായി നോക്കുമ്പോൾ ഉദ്ദ്യഗസ്ഥരേയോ പൊതു പ്രവർത്തകരേയോ സെലിബ്രിറ്റിയെയോ സാധാരണക്കാരേയോ  അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ രംഗങ്ങൾ നിലവിലുള്ള നിയമങ്ങളുടെ പരിധിയിൽ വരുമോ എന്ന് നിയമവിദഗ്ധർക്ക് പരിശോധിക്കാവുന്നതാണ്.

തീർച്ചയായും പരിശോദിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.

പ്രത്യേക നിയമങ്ങൾ പ്രകാരം, മയക്കുമരുന്ന്, കള്ളക്കടത്ത്, വ്യാജനോട്ട് എന്നിവയെ മഹത്വവൽക്കരിക്കുന്നത് NDPS Act, Customs Act, UAPA എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ വരുമോ?

സെൻസർഷിപ്പിലൂടെ ഇത്തരം ഉള്ളടക്കങ്ങൾക്ക് കൂടുതൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ CBFC കൊണ്ടുവരേണ്ടതല്ലേ.? 

മുമ്പ് ഇത്തരം പ്രമേയങ്ങൾസിനിമയായി വന്നപ്പോൾ പോലും ഒരു ധാർമ്മിക ചട്ടക്കൂടുണ്ടായിരുന്നു. അവസാനം കുറ്റവാളി ശിക്ഷിക്കപ്പെടുകയും നിയമം ജയിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ ഇന്ന് “അഭിപ്രായ സ്വാതന്ത്ര്യം” എന്ന പേരിൽ, നിയമപ്രകാരം ശിക്ഷാർഹമായ പ്രവർത്തികളെ സാധാരണവൽക്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് വരുന്നത്. ഇത് സർഗാത്മകതയല്ല. ഇത് ഉത്തരവാദിത്തക്കുറവല്ലേ എന്ന് തോന്നിപ്പോകുന്നു

ഒന്നുകൂടി പറയട്ടെ? ഉത്തരവാദിത്തം ഇരുവശത്തും വേണം. അതായത്

അഭിപ്രായസ്വാതന്ത്ര്യം പരമപ്രധാനമാണ്. എന്നാൽ സ്വാധീനത്തോടൊപ്പം ഉത്തരവാദിത്തവും വരുന്നു.
പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്താനുള്ള ശക്തി സിനിമയ്ക്കുണ്ടെങ്കിൽ, നിയമത്തോടും ക്രമത്തോടുമുള്ള പൊതുവിശ്വാസത്തെ തകർക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും അതിനുണ്ട്.

നമ്മുടെ നിലവിലെ നിയന്ത്രണ സംവിധാനങ്ങൾ ഇത്തരം ഉള്ളടക്കങ്ങളെ നേരിടാൻ പര്യാപ്തമാണോ എന്ന് നയരൂപകർത്താക്കളും CBFC യും സിവിൽ സമൂഹവും പരിശോധിക്കേണ്ട സമയമാണിത്.

നാം സിനിമ കാണുകയാണോ, അതോ കുറ്റകൃത്യങ്ങളെ അംഗീകരിക്കാൻ നമ്മളെ പരിശീലിപ്പിക്കുകയാണോ എന്ന സംശയം തോന്നിപ്പോകും?

എന്റെ സംശയത്തിലുള്ള രണ്ടു മൂന്നു  സിനിമയുടെ പേരുകൾ മുകളിലെഴുതിയിട്ടുണ്ട് എങ്കിലും ഈ സിനിമകൾ കൂടി എന്റെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

ഉദാഹരണത്തിന്: അൻവർ, (ANWAR) L2: Empuraan, Gold, ദ കാശ്മീർ ഫയൽസ് -, ദ കേരളാ സ്റ്റോറി തുടങ്ങിയ സിനിമകളെ കുറിച്ച് സമൂഹത്തിൽ ഇത്തരം ചർച്ചകൾ ഉയർന്നിരുന്നു.`

ഒരു നൂറു സിനിമകളെടുത്താൽ, പ്രേക്ഷകരിൽ നെഗറ്റീവിറ്റി ഉണ്ടാക്കുന്ന രീതിയിലാണ് ചിലതൊക്കെ തിയേറ്ററുകളിലെത്തുന്നത് എന്ന് ആക്ഷേപമുണ്ട്.

കൂടാതെ ചരിത്ര സംഭവങ്ങൾ അടിസ്ഥാനമാക്കി സിനിമകളിറങ്ങുമ്പോൾ ക്രമസമാധാനം തകരാറിലാവും എന്ന കാരണത്താൽ നിരോധന ആവശ്യങ്ങളും പ്രതിഷേധങ്ങളും ഉയരാറുണ്ട്.

ഇനി അഥവാ തിയേറ്ററിലെത്തിയാൽ ഭീഷണിയുണ്ടാകുമെന്ന വാർത്തകളും കേൾക്കാറുണ്ട്.

ഉദാഹരണത്തിന്  മുകളിൽ പറഞ്ഞതായ സിനിമകൾ റിലീസ് സമയത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ചിലത് കോടതി വരെ എത്തിയിട്ടുമുണ്ട്.”

കാശ്മീർ ഫയൽസും കേരളാസ്റ്റോറിയും ദുരന്ദറും ഇതല്ലെവെക്തമാക്കുന്നതു?

കൊലയും കൊലപാതകവും പ്രതികാരവും ഒക്കെയുള്ള കഥകൾ എഴുതി സിനിമയാക്കാൻ അനുമതി നൽകുമ്പോൾ…

യഥാർത്ഥ അനുഭവം വെച്ച് കഥയെഴുതി സിനിമയാക്കുന്നതിനെ, “ക്രമസമാധാന”ത്തിന്റെ പേരിൽ തടയുന്നു.

1udവ്യത്യാസം വേണം – വെറും വയലൻസ് കാണിക്കുന്നതിനും, ഒരു സന്ദേശം ഉള്ള സിനിമയ്ക്കും ഒരേ scale വെക്കരുത്.

ഇത് ന്യായമാണോ?

കോളേജ് ജീവിതം എന്ന് സങ്കല്പിക്കുമ്പോൾ ഏവരുടെയും മനസ്സി തെളിഞ്ഞുവരിക നമ്മുടെ ജീവിതത്തിലെ ഏറ്റവും സ്വർണ്ണ നിമിഷങ്ങൾ. കൂട്ടുകാർ, ഫെസ്റ്റുകൾ, ആദ്യത്തെ പ്രണയം, career-നെ പറ്റിയുള്ള ടെൻഷൻ, നല്ല ടീച്ചേഴ്സ്… 

പക്ഷേ ഇന്ന് തിയേറ്ററിൽ കാണുന്ന മലയാളം College സിനിമകൾ നോക്കിയാൽ തോന്നും: “കോളേജ് എന്ന് പറഞ്ഞാൽ അടിയും ഡ്രഗ്സും റാഗിംഗും മാത്രം” എന്ന്.

പല മലയാളം കോളേജ് സിനിമകളും ഒരു നെഗറ്റീവ് കഥയാണ് പറയുന്നത്.

ഡ്രഗ്സ് + റാഗിംഗ് + ഗ്യാങ് വഴക്ക് 

കോളേജിലെ ക്ലാസ് റൂമിനേക്കാൾ കൂടുതൽ കാണിക്കുന്നത് ഹോസ്റ്റലിലെയും കാന്റീനിലെയും അടിയാണ്.

പ്രണയം = Breakup + Toxic 

പഠിത്തം, placement, ഭാവിയെ പറ്റിയുള്ള ആകുലതകൾ ഒന്നുമില്ല. പ്രണയിച്ച് പിരിയുക മാത്രം.

സ്റ്റുഡന്റ് പൊളിറ്റിക്സ് = ഗുണ്ടായിസം*  

Debate, Discussion, Idealism ഒന്നുമില്ല. വെട്ടും കുത്തും മാത്രം.

ടീച്ചേഴ്സും വീടും എവിടെ? 

കോളേജ് ഒരു lawless place പോലെയാണ്. മുതിർന്ന ആരുടെയും നിയന്ത്രണമില്ല.

ഉദാഹരണങ്ങൾ – നമ്മൾ കണ്ട സിനിമകൾ

തല്ലുമാല – Style ഉം mass ഉം ഉണ്ടായിരുന്നു. പക്ഷേ കോളേജ് ഒരു fight club ആയി.  

രോമാഞ്ചം, സൂപ്പർ ശരണ്യ – Realistic ആക്കാൻ ശ്രമിച്ചു. പക്ഷേ റാഗിംഗും പേടിയും മാത്രം എടുത്തുകാട്ടിയോ എന്ന് സംശയം.  

അജഗജാന്തരം – Youth നെ ലക്ഷ്യമില്ലാത്തവരായി ചിത്രീകരിച്ചു.

ദൃശ്യം എന്ത് മെസേജാണ് ജനങൾക്ക് നൽകുന്നത് ? ഈ സിനിമ ഇറങ്ങിയതിനു ശേഷം  ചില ക്രൈം വാർത്തകളിൽ സിനിമാ മോഡൽ എന്നവാക്കുകൾ ഉപയോഗിക്കുന്നത് കാണാറുണ്ട്

ഇതിനു വിപരീതമായി പണ്ടത്തെ

വന്ദനം? Classmates, Notebook, Chocolate സിനിമകൾ നോക്കൂ. കഥയുണ്ടായയിരുന്നു. പക്ഷേ കൂടെ

ചങ്ങാത്തം ഓർമ്മകൾ (Nostalgic) കോളേജിന്റെ ചൂടും – ചൂരുമുണ്ടായിരുന്നു

അതുപോലെ റോബിൻഹുഡ് , കോളേജ് കുമാരൻ  

പറയുന്നത്, അക്രമം അമിതമായി കാണിക്കുന്നതും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമായ സിനിമകൾക്ക്  ശക്തമായ സെൻസർഷിപ്പോടെ മാത്രം പ്രദർശനാനുമതി നൽകണം.

അതേ സമയം, യഥാർത്ഥ അനുഭവങ്ങൾ വെച്ച് എഴുതുന്ന സിനിമകളെ “ക്രമസമാധാന”ത്തിന്റെ പേരിൽ തടയുന്നത് ശരിയല്ല. കൊലയും കൊലപാതകവും പ്രതികാരവും ഉള്ള കഥകൾക്ക് green signal കിട്ടുമ്പോൾ, നാട്ടിലെ യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന സിനിമകൾക്ക് വിലക്കെന്തിന്?

ഇതിനൊപ്പം കുറച്ച് കാര്യങ്ങൾ കൂടി നിർബന്ധമാക്കണം:

സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട് ഫിലിമുകൾ – പണ്ടത്തെ പോലെ സിനിമ തുടങ്ങുന്നതിന് മുൻപ് News Reel ആയി പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കണം.

ബോധവൽക്കരണ റീലുകൾ – പണ്ട് family planning, പരിസര ശുചീകരണം, പോളിയോ, traffic rules പോലുള്ള കാര്യങ്ങൾ reel ആയി കാണിച്ചിരുന്നല്ലോ. അത് വീണ്ടും തുടങ്ങണം.

ആവിഷ്കാര സ്വാതന്ത്ര്യം– വ്യക്തികൾക്കും ആ അവകാശം വേണം. സിനിമകൾക്ക് മാത്രമല്ല.

അവസാനമായി:
സിനിമ എന്നത് വെറും വിനോദോപാധി മാത്രമല്ല. അത് സമൂഹത്തിന്റെ കണ്ണാടി കൂടിയാണ്. അതുകൊണ്ട് വിനോദവും ഉത്തരവാദിത്തവും രണ്ടും കൂടെ കൊണ്ടുപോകുന്ന നിയമങ്ങൾ വേണം.

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി പറയൂ. ആരോഗ്യകരമായ ചർച്ചയെ ഞാൻ സ്വാഗതം ചെയ്യുന്നു.

മഠത്തിൽ ബാബു ജയപ്രകാശ്………✍️My Watsapp Contact No 9500716709

Leave a Comment