🇮🇳 🇮🇳 കീഴ് വഴക്കമെന്ന പേരിൽ പൂർണ്ണതയേ വെട്ടിക്കുറക്കരുത്  🇮🇳

Time Taken To Read 6 Minutes

വന്ദേ മാതരം” മുഴുവൻ പാടണ്ട, രണ്ടുവരി മതി എന്ന് പറയുന്നവരോട്…* 🇮🇳 🇮🇳

സുഹൃത്തുക്കളെ!

സ്വാതന്ത്ര്യദിനം അടുത്തെത്തുമ്പോൾ ഇപ്പോൾ പ്രധാനമായുള്ള ചർച്ച. “വന്ദേ മാതരം ഗാനം മുഴുവനായും പാടണോ? അതോ ആദ്യത്തെ രണ്ടുവരി മതിയോ? അതാണ് കീഴ് വഴക്കം”  ” എന്ന വാദം.

ഇതിന് മറുപടിയായി നമ്മുടെ ദൈനംദിന ജീവിതത്തിലെ മൂന്നു കാര്യങ്ങൾ കൂടി ആലോചിച്ചുനോക്കാം.

ഒരു സർക്കാർ ജീവനക്കാരനായാലും ഭരണ കർത്താക്കളായാലും ശമ്പളം എങ്ങനെയാണ്?  

“ശമ്പളം” എന്ന് പറയുന്നത് വെറും ഒരു സംഖ്യയല്ല. അത് Basic + എന്ന ഫോർമുലയാണ്.  

ശമ്പളം = Basic Pay + DA + HRA + CCA + മറ്റ് അലവൻസുകൾ 

Basic Pay അതായത് അടിസ്ഥാന ശമ്പളം. ഇതാണ് അടിസ്ഥാന തുക. Pay Scale ലെ ആദ്യത്തെ സംഖ്യ.  

DA – Dearness Allowance: വിലക്കയറ്റം അനുസരിച്ച് കിട്ടുന്ന അലവൻസ്. ഇത് ഇല്ലെങ്കിൽ Basic ന് ഒരു വിലയുമില്ല.  

HRA – House Rent Allowance: വീട് വാടകയ്ക്ക്.  CCA, TA, Medical മറ്റ് അലവൻസുകൾ.  ഇതെല്ലാം ചേരുമ്പോഴാണ് ശമ്പളം എന്ന് പറയുന്നത്

ഇനി സർക്കാർ നിങ്ങളോട് പറഞ്ഞാൽ: “നിങ്ങളുടെ Basic മാത്രമേ തരൂ. ബാക്കി DA, HRA ഒന്നും തരില്ല. അതാണ് കീഴ് വഴക്കം”  

നിങ്ങൾ തൃപ്തിയടയുമോ?!  

ഇല്ലല്ലോ! കാരണം പൂർണ്ണ ശമ്പളം കിട്ടിയാലേ നിങ്ങൾക്കും കുടുംബത്തിനും മതിയാവുകയുള്ളു. കാരണം ശമ്പളം പൂർണ്ണമല്ലെങ്കിൽ. സന്തോഷവുമുണ്ടാവില്ല

ഇനി സംവരണാനുകൂല്യമുള്ള വിദ്യാർത്ഥികൾ പറയുന്നൂ     

പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യപേപ്പർ ഉണ്ട്. “പകുതി ഉത്തരങ്ങൾ മാത്രം എഴുതുകയുള്ളു  അതാണ് കീഴ് വഴക്കം ”  

ആ വിദ്യാർത്ഥി 100 മാർക്ക് കൊടുത്തു പാസാക്കുമോ.? 

ഇപ്പോൾ ചിലരെടുക്കുന്ന മറ്റൊരു തീരുമാനം നോക്കൂ.  

പിന്നോക്കക്കാർക്കും ദുർബല വിഭാഗങ്ങൾക്കും കൊടുക്കുന്ന ആനുകൂല്യം.  

അത് കൊടുക്കുമ്പോൾ നമ്മൾ പറയുന്നത് “പൂർണ്ണ ആനുകൂല്യം കിട്ടണം” എന്നാണ്. “പകുതി സ്കോളർഷിപ്പ് മതി, പകുതി സംവരണം മതി” എന്ന് ആരും പറയില്ല.  

കാരണം അവർക്കും പൂർണ്ണ അവസരം അർഹതപ്പെട്ടതാണ്.

ഇനി വന്ദേ മാതരം വിഷയത്തിലേക്ക് വരാം.  

വന്ദേ മാതരം എന്നത് ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ദേശീയഗാനമാണ്. അതിൽ 6 വരികളുണ്ട്.  

ചിലർ പറയുന്നു: “രണ്ടുവരി മാത്രം പാടിയാൽ മതി. അതാണ് കീഴ് വഴക്കം.”

ഇവിടെയാണ് ചോദ്യം:  

ഒരു രാഷ്ട്രത്തോടുള്ള പൂർണ്ണമായ ആദരവ് രണ്ടുവരികൊണ്ട് തീരുമോ?

ശമ്പളത്തിന്റെ കാര്യത്തിൽ Basic മാത്രം മതിയാവില്ലെന്ന് നമ്മൾ പറയുന്നു.  

പരീക്ഷയിൽ പകുതി ഉത്തരം മതിയെന്ന് പറയുന്നില്ല.  

ആനുകൂല്യത്തിന്റെ കാര്യത്തിൽ പകുതി മതിയെന്ന് പറയുന്നില്ല.  

പക്ഷേ ദേശസ്‌നേഹത്തിന്റെ കാര്യത്തിൽ മാത്രം ഗാനത്തിന്റെ രണ്ടുവരി മതിയെന്ന് പറയുന്നത് ശരിയാണോ?

ബേസിക്കിനൊപ്പം DA, HRA കൂടി ചേരുമ്പോഴാണ് അത് “പൂർണ്ണ ശമ്പളം” ആകുന്നത്.  

100 ചോദ്യത്തിനും ഉത്തരം എഴുതുമ്പോഴാണ് അത് “പൂർണ്ണ പരീക്ഷ” ആകുന്നത്.  

പൂർണ്ണ ആനുകൂല്യം കിട്ടുമ്പോഴാണ് അത് “നീതി” ആകുന്നത്.  

അതുപോലെ വന്ദേ മാതരത്തിന്റെ എല്ലാ വരികളും ചേർന്നപ്പോഴാണ് അത് “പൂർണ്ണ ഗാനം” ആകുന്നത്.

പറഞ്ഞു വരുന്നത് ഏതൊരു കാര്യത്തിന്റെയും പൂർണ്ണത അതിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. ശമ്പളത്തിൽ Basic + Allowance പോലെ, പരീക്ഷയിൽ എല്ലാ ചോദ്യത്തിലും, ആനുകൂല്യത്തിൽ എല്ലാ ആനുകൂല്യത്തിലും, ഗാനത്തിലും എല്ലാ വരികളിലും.

നിങ്ങളുടെ ജോലിക്ക് പൂർണ്ണ ശമ്പളം വേണമെന്ന് നിർബന്ധമുള്ള നമ്മൾ, പരീക്ഷയിൽ പൂർണ്ണ മാർക്ക് വേണമെന്ന് ആഗ്രഹിക്കുന്ന നമ്മൾ, ആനുകൂല്യത്തിൽ പൂർണ്ണത വേണമെന്ന് പറയുന്ന നമ്മൾ, രാഷ്ട്രത്തിന് കൊടുക്കുന്ന ആദരവിൽ “Discount” ചോദിക്കുന്നത് ശരിയാണോ?

“കീഴ് വഴക്കം.” എന്ന പേരിൽ പൂർണ്ണതയെ വെട്ടിക്കുറക്കരുത്. നല്ല “കീഴ് വഴക്ക”ങ്ങൾ നിലനിർത്തണം. മോശം “കീഴ് വഴക്ക”ങ്ങൾ മാറ്റണം.

ഇല്ലെങ്കിൽ, പിന്നെ 15-ആം തീയതി ദേശീയഗാനം പാടുമ്പോൾ “രണ്ടുവരി മതി” എന്ന് പറയുന്നതും ശരിയാവില്ല.

കാരണം, പൂർണ്ണതയിൽ മാത്രമാണ് അർത്ഥമുള്ളത്. അത് ശമ്പളത്തിനും ബാധകമാണ്, പരീക്ഷയ്ക്കും ബാധകമാണ്, ആനുകൂല്യത്തിനും ബാധകമാണ്, ദേശസ്‌നേഹത്തിനും ബാധകമാണ്.

“പൂർണ്ണമദഃ പൂർണ്ണമിദം”  എന്നല്ലേ?

ഇത് ഈശോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ശാന്തി മന്ത്രമാണ്.

സംസ്കൃത ശ്ലോകം  

ഓം പൂർണമദഃ പൂർണമിദം  

പൂർണാത് പൂർണമുദച്യതേ  

പൂർണസ്യ പൂർണമാദായ  

പൂർണമേവാവശിഷ്യതേ  

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പൂർണ്ണ അർത്ഥം  

“അത് പൂർണ്ണമാണ്. ഇതും പൂർണ്ണമാണ്.  

പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണം ഉണ്ടാകുന്നത്.  

പൂർണ്ണത്തിൽ നിന്ന് പൂർണ്ണത്തെ എടുത്തു കളഞ്ഞാലും  

ബാക്കി നിൽക്കുന്നത് പൂർണ്ണം തന്നെയാണ്.  

ഓം ശാന്തി ശാന്തി ശാന്തി”

ദൈവം പൂർണ്ണമാണ്. ഈ ലോകവും പൂർണ്ണമാണ്.  

കടലിൽ നിന്ന് ഒരു കുടം വെള്ളം മുക്കിയാൽ കടലിന് കുറവില്ല. കുടത്തിലെ വെള്ളവും പൂർണ്ണം തന്നെ.  

അതുപോലെ പരമാത്മാവിൽ നിന്ന് ജീവാത്മാവ് വന്നാലും, പരമാത്മാവിന് ഒരു കുറവും ഇല്ല.  

അതായത് “പൂർണ്ണതയിൽ നിന്ന് പൂർണ്ണത എടുത്താലും പൂർണ്ണത തന്നെ അവശേഷിക്കുന്നു”

Basic മാത്രം ശമ്പളം, പകുതി ഉത്തരം, പകുതി ആനുകൂല്യം, രണ്ടുവരി മാത്രം ഗാനം… അതൊന്നും പൂർണ്ണമല്ല.

പണ്ട് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷതയിൽ ഒരു പരിപാടി നടക്കുകയായിരുന്നു. വന്ദേ മാതരം ആലപിക്കാൻ തുടങ്ങി. ആദ്യചരണം കഴിഞ്ഞ് ആരോ തുടർന്നപ്പോൾ സ്റ്റേജിലുള്ള പലർക്കും വരികൾ അറിയില്ലായിരുന്നു. പിന്നീട് കുറേ അപശബ്ദങ്ങൾ മാത്രമായി. അത് വലിയ നാണക്കേടുണ്ടാക്കി.

പിന്നീട് ഒരവസരത്തിൽ മറ്റൊരു പരിപാടിയിൽ വന്ദേ മാതരം പാടാൻ തീരുമാനിച്ചപ്പോൾ, ഒരു മുതിർന്ന നേതാവ് നല്ല ഉദ്ദേശത്തോടെ പറഞ്ഞു: “പാടി വികലമാക്കേണ്ട. അതുകൊണ്ട് വേണ്ട” എന്ന്. അതും വലിയ വിവാദമായി.

പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ, പലർക്കും വരികൾ പൂർണ്ണമായും അറിയില്ല.

അതിനാൽ ഓഗസ്റ്റ് 15 ന് ഒരു തുണ്ട് കടലാസിൽ വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങളും എഴുതി കൈയിൽ എടുത്താൽ മതി. ഭംഗിയായി ആലപിക്കാൻ കഴിയും. എല്ലാ പ്രശ്നവും തീരും.

ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു: ജനഗണമന പാടാൻ അറിയാത്തവരും കാണും. അവർ ഒന്നുകിൽ ചുണ്ടു മാത്രം അനക്കുക. ഇല്ലെങ്കിൽ വരികൾ എഴുതിക്കൊണ്ടുവരിക.

വന്ദേ മാതരം ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ “ആനന്ദമഠം” എന്ന നോവലിലെ ഗാനമാണ്. ദേശീയഗാനമായി അംഗീകരിച്ചത്

വന്ദേ മാതരം 

വന്ദേ മാതരം  

സുജലാം സുഫലാം മലയജശീതലാം  

സസ്യശ്യാമലാം മാതരം  

വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം  

ഫുല്ലകുസുമിത ദ്രുമദലശോഭിനീം  

സുഹാസിനീം സുമധുരഭാഷിണീം  

സുഖദാം വരദാം മാതരം  

വന്ദേ മാതരം

കോടി… കോടി കണ്ഠകലകലനിനാദ കരാലേ  

കോടി … കോടി ഭുജൈർധൃത ഖരകരവാലേ  

അഭയദേ മാ തരസേ ജനതാ സേവേ  

സപ്തകോടി കണ്ഠകലകലനിനാദേ  

ഭുവി ത്വം സിംഹവാഹിനീ  

വന്ദേ മാതരം

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ  

കമലാകമലദളവിഹാരിണീ  

വാണീ വിദ്യാദായിനീ  

നമാമി ത്വാം നമാമി കമലാം  

അമലാം അതുലാം സുജലാം സുഫലാം മാതരം  

വന്ദേ മാതരം

ശ്യാമലാം സരലാം സുസ്മിതാം ഭൂഷിതാം  

ധരണീം ഭരണീം മാതരം  

വന്ദേ മാതരം

വന്ദേ മാതരം  

വന്ദേ മാതരം  

വന്ദേ മാതരം  

വന്ദേ മാതരം

ഇത് ഒരു തുണ്ട് കടലാസിൽ പ്രിന്റ് ചെയ്ത് കൈയിൽ കരുതാം. ഓഗസ്റ്റ് 15-ന് ഉപകാരപ്പെടും 🇮🇳

ഓം ശാന്തിഃ 🙏  

ജയ് ഹിന്ദ്! വന്ദേ മാതരം! 🇮🇳

മഠത്തിൽ ബാബു ജയപ്രകാശ് ………..✍️ My WatsApp Contact No 9500716709

https://chuvannakatukanittamayyazhi.com/wp-content/uploads/2026/07/wp-17828854852111140355876466918099.jpg⁶

വരികളിൽ അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

Leave a Comment