Time Taken To Read 2 Minutes
പ്രിയപ്പെട്ട ഡോ. ഹസീന ഭാസ്കർ
കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് 2025 ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പ്രഖ്യാപിച്ച ഈ സംസ്ഥാനതല അവാർഡ് നിങ്ങളുടെ ഗവേഷണത്തിനും സമർപ്പണത്തിനും കിട്ടിയ വലിയ അംഗീകാരമാണ്.
കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ ഹെഡുമായ നിങ്ങൾ, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യം നമുക്ക് കാണിച്ചു തന്നു.
എന്തുകൊണ്ട് ഇത് പ്രധാനമാണ്?വിദ്ദ്യാഭ്യാസത്തോടൊപ്പം ഗവേഷണവും നല്ല പഠനവും ഉണ്ടാകുമ്പോൾ മാത്രമേ കർഷകർക്ക് പുതിയ സാങ്കേതികവിദ്യയും പരിഹാരങ്ങളും കിട്ടൂ.
ഒരു പ്രൊഫസർ എന്ന നിലയിൽ നിങ്ങൾ ചെയ്യുന്നത് വെറും പഠിപ്പിക്കൽ അല്ല. വിദ്യാഭ്യാസം വഴി കർഷകരുടെ ജീവിതം മാറ്റുകയാണ്
അതായത്, നിങ്ങളെപ്പോലെയുള്ള ശാസ്ത്രജ്ഞരുടെ ഗവേഷണം കാരണം, ഇന്ന് കർഷകർക്ക് പുതിയൊരു വരുമാനമാർഗം കൂടി കിട്ടി. അധിക വിളകൾക്ക് നല്ല വിലയും ഡിമാൻഡും ഉണ്ട്. ഇത് കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നു.
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന E20 പെട്രോളിൽ 20% എഥനോൾ കലർത്തുന്നുണ്ട്. ഈ എഥനോൾ ഉണ്ടാക്കുന്നത് കരിമ്പ്, ചോളം, കേടായ അരി പോലുള്ള കാർഷിക ഉത്പന്നങ്ങളിൽ നിന്നാണ്.
നിങ്ങളെപ്പോലെയുള്ള അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോഴാണ് നാളത്തെ കാർഷിക മേഖല ശക്തമാവുന്നത്. അറിവ് പങ്കുവെക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ട് ഗുണം കിട്ടുന്നു.
നിങ്ങളുടെ ഈ നേട്ടം എല്ലാ വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും വലിയ പ്രചോദനമാണ്.
കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ആശംസകൾ.
അഡ്വക്കേറ്റ് ടി അശോക് കുമാറിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സ്നേഹത്തോടെ
മഠത്തിൽ ബാബു ജയപ്രകാശ് ………..My WatsApp Contact No 9500716709
