E V M മുതൽ E 20 വരേ ഒരു E യുഗ യാത്ര

Time Taken To Read 4 Minutes

E-20 പെട്രോൾ: “വാഹനം കേടാകും” എന്ന 100 നുണകൾക്കെതിരെ ഞാൻ തിരിച്ചറിഞ്ഞ സത്യം.

“മനസ്സിലാക്കുന്നേടത്തോളം E-20 പെട്രോളിനെതിരെ ഏറ്റവും ഉറക്കെ നുണ പറയുന്നവരിൽ പലരും, തിരിഞ്ഞു നോക്കിയാൽ അവരുടെ വണ്ടിയിൽ E-20 തന്നെയാണ് നിറക്കുന്നത്.

ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ആശയക്കുഴപ്പം. കേട്ടറിവും പേടിയും വെച്ച് ഒരു നല്ല കാര്യത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കേട്ടപാതി കേൾക്കാത്ത പാതി പ്രതികരിക്കും സ്വന്തമനുഭവമുള്ളതുപോലെ. ഒരാളെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ ബബ്ബ ബ്ബ …. ലേലു അല്ലു … ലേലു അല്ലു.

എന്നാൽ ഇതിനെ നയിക്കുന്നവരുടെ പിറകേപോയാൽ ചില വസ്തുതകൾ കാണാൻ കഴിയും

E – 20 യോടല്ല, “മോദിയോടാണ്” അവരുടെ വെറുപ്പ് – ഇവരുടെ രാഷ്ട്രീയം നുണയുടെ രാഷ്ട്രീയം

വസ്തുതകൾ നോക്കാം.

എന്താണ് E-10, E-20?വാസ്തവത്തിൽ കുഴപ്പമുണ്ടോ?

ഇന്ത്യൻ സർക്കാരിന്റെ എത്തനോൾ ബ്ലെൻഡ് പെട്രോൾ എന്നാൽ ഒരു നിശ്ചിത അനുപാതത്തിൽ എത്തനോളും പെട്രോളും കൂടി ചേർത്ത് നിർമ്മിക്കുന്ന ഇന്ധനമാണ്. അതിൽ എത്ര ശതമാനം എത്തനോൾ ചേർത്തിട്ടുണ്ട് എന്ന് E10, E20 എന്നിങ്ങനെ കൃത്യമായി പമ്പിൽ അടയാളപ്പെടുത്തിയിരിക്കും.

“E – 10? = 10% എത്തനോൾ + 90% പെട്രോൾ. 2022 മുതൽ ഇന്ത്യയിൽ ഉപയോഗിച്ചു വരുന്നു ആർക്കും കുഴപ്പമില്ല

E – 20 = 20% എത്തനോൾ + 80% പെട്രോൾ. 2023 ഏപ്രിൽ മുതൽ ഘട്ടം ഘട്ടമായി ലഭ്യമാണ്.

ഉറപ്പുള്ള ഒരു അനുഭവം പറയാം: (എന്റെ സ്വന്തം അനുഭവം)

എന്റെ വാഹനം  2010 Model Volkswagen Vento Highline Petrol – ഞാൻ  2022 സെപ്റ്റംബർ മുതൽ E-10, പിന്നെ 2023 മുതൽ E-20 അടിക്കുന്നു. ഇതുവരെ ഒരു കുഴപ്പവുമില്ല.
എനിക്ക് അറിയാവുന്ന കാർ, ബൈക്ക്, ഓട്ടോ ഡ്രൈവർമാർക്കും ഇതുവരെ പരാതിയില്ല.

കാരണം? 2008 ന് ശേഷമുള്ള മിക്ക വാഹനങ്ങളും E-10, E-20 സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് കമ്പനികൾ നിർമ്മിച്ചിരിക്കുന്നത്. ഇതിനെ “E-20 മെറ്റീരിയൽ കൊമ്പാറ്റബിൾ” എന്ന് പറയും.

എന്താണ് രാജ്യത്തിന് ഇതിന്റെ യഥാർത്ഥ ഗുണം?

ഇത് “മോദി കൊണ്ടുവന്നത്” എന്ന് മാത്രം നോക്കി എതിർക്കുന്നതിന് പകരം, രാജ്യത്തിന് കിട്ടുന്ന 4 വലിയ ഗുണങ്ങൾ നോക്കൂ:

വിദേശ കറൻസി ലാഭം: ഇന്ത്യ പ്രതിവർഷം 12 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു. എത്തനോൾ ചേർക്കുമ്പോൾ അത്രയും പെട്രോൾ കുറയ്ക്കാം. 2025 ഓടെ 40,000 കോടി രൂപ ലാഭിക്കാൻ സാധ്യത.

കർഷകന് നേട്ടം: പഞ്ചസാര, ചോളം, നെല്ല്, ചീത്തയായ ധാന്യങ്ങൾ എന്നിവയിൽ നിന്ന് എത്തനോൾ ഉണ്ടാക്കുന്നു. കർഷകന്റെ അധിക വിളയ്ക്ക് വില കിട്ടുന്നു. അതുകൊണ്ടാണ് കർഷക സംഘടനകൾ ഇന്ന് E – 10 നേയും E 20 യേയും സ്വീകരിക്കാൻ തെയ്യാറാവുന്നതു വേണ്ടിവന്നാൽ അവർ E 30 യും – E 40 യും സ്വീകരിക്കുംമായിരിക്കും! 

എവിടെപ്പോയി കർഷക പ്രേമികൾ?

വായിച്ചറിഞ്ഞത് ഇന്ന് ലോകത്ത് ബ്രസീൽ – E30, പരാഗ്വേ – E30, ഇന്ത്യ – E20, തായ്‌ലൻഡ് – E20/E85, ബൊളീവിയ – E25, സിംബാബ്‌വേ – E20 എന്നിങ്ങനെ പല രാജ്യങ്ങളും എത്തനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നുണ്ട്.

അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ E10 ആണ് സ്റ്റാൻഡേർഡ്. 5% മുതൽ 85% വരെ ബ്ലൻഡിങ് നടത്തിയ പെട്രോൾ ലോകത്ത് ഉണ്ട്. 85% എന്നത് Flex-fuel വാഹനങ്ങൾക്ക് മാത്രം.

ഇത് വായിച്ചിട്ട് ഞാൻ മോഡി ഭക്തനായത് കൊണ്ടാണ് എഴുതുന്നതെന്നൊന്നും വിലയിരുത്തേണ്ട. ഡാറ്റകൾ എല്ലാവരുടെയും വിരൽത്തുമ്പിലുണ്ട്.

പറഞ്ഞുവരുന്നത് ഇവിടെ എന്ത് പുരോഗമനം കൊണ്ടുവന്നാലും സമരം തന്നെയായിരുന്നില്ലേ? ബ്രസീൽ 50 വർഷം മുന്നേ തുടങ്ങിയ കാര്യം നമ്മൾ ഇപ്പോഴാണ് തുടങ്ങുന്നത്.

ഇവരൊക്കെ ഭാരതത്തിൽ നടത്തിയ വികസന വിരോധ  സമരങ്ങളൊക്കെ  വിജയിച്ചിരുന്നെങ്കിൽ ഇന്നും നമ്മൾ കാളവണ്ടിയുഗത്തിൽ ജീവിക്കേണ്ടി വന്നേനെ.

കമ്പ്യൂട്ടർ വരുമ്പോൾ ‘തൊഴിൽ പോകും’ എന്നും, വിമാനത്താവളം വരുമ്പോൾ ‘പരിസ്ഥിതി നശിക്കും’ എന്നും, ഉപഗ്രഹ വിക്ഷേപണം വരുമ്പോൾ ‘നാട് നശിക്കും’ എന്നും, ഗെയിൽ പദ്ധതി വരുമ്പോൾ നാട് കത്തിപ്പോകുമെന്നും നാഷണൽ ഹൈവേ വരുമ്പോഴും ‘വേണ്ട’ പശുവിനെ കെട്ടാൻ സ്വന്തം പറമ്പിൽ കിലോമീറ്റർ ചുറ്റി പോകേണ്ടി വരുമെന്നൊക്കെ പറഞ്ഞും.

“വിമാനത്താവളം വരണമെങ്കിൽ നെഞ്ചിൽ ആദ്യം ലാൻഡ് ചെയ്യണമെന്ന്, കമ്പ്യൂട്ടർ തൊഴിൽ തിന്നുന്ന ഭൂതമാണെന്ന് പറഞ്ഞ് സമരം. സാറ്റലൈറ്റ് വിട്ടപ്പോൾ ‘പട്ടിണിപ്പാവങ്ങൾ ഉള്ള നാട്ടിൽ ഈ പണം കൊണ്ട് പട്ടിണി മാറ്റൂ’ എന്ന് പറഞ്ഞ് സമരം.

“കമ്പ്യൂട്ടർ വരുമ്പോൾ ‘തൊഴിൽ പോകും’ എന്ന്, വിമാനത്താവളം വരുമ്പോൾ ‘പരിസ്ഥിതി നശിക്കും’ എന്ന്, ഉപഗ്രഹ വിക്ഷേപണം വരുമ്പോൾ ‘നാട് നശിക്കും’ എന്ന്, ഗെയിൽ പദ്ധതി വരുമ്പോഴും നാഷണൽ ഹൈവേ വരുമ്പോഴും ‘വേണ്ട’ എന്ന് പറഞ്ഞ സമരങ്ങൾ വിജയിച്ചിരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ

ആ സമരങ്ങളൊക്കെ വിജയിച്ചിരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.”

ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും കർഷകരെന്ന് പറയുന്നവരെയും കൂട്ടി ഡൽഹിയിൽ പഞ്ചനക്ഷത്ര സമരം ചെയ്തവരെയും ചെയ്യിച്ചവരെയും ഓർത്തുപോയി.”

അവർക്കു കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട് അതാണല്ലോ അവർ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നത്?

E 20 പെട്രോൾ ഉപയോഗിച്ചാലുള്ള നേട്ടങ്ങൾ ഒന്ന് വിലയിരുത്താം    മലിനീകരണം കുറവ്: എത്തനോൾ കത്തുമ്പോൾ CO, HC, NOx എന്നീ വിഷവാതകങ്ങൾ കുറവാണ്. ഡൽഹി പോലെയുള്ള നഗരങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്.

ഊർജ്ജ സ്വയംപര്യാപ്തത: ആത്മനിർഭർ ഭാരത് (“Atmanirbhar Bharat)” ന്റെ ഭാഗം. പെട്രോളിയത്തിന് പുറത്തുള്ള ഒരു ഇന്ധനം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കുന്നു.  

പിന്നെന്തിനാണ് ഈ “വടക്കുനോക്കി യന്ത്രം” ആക്രമണം?                      

സോഷ്യൽ മീഡിയയിൽ 100 നുണ പറഞ്ഞ് ഒരു സത്യത്തെ ഇല്ലാതാക്കുന്ന രീതിയാണിത്.    

“ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന പോലെയാണ്.

നീറ്റിൽ പേപ്പർ ലീക്ക്, PSC നിയമന തട്ടിപ്പ് പോലുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ കാണാത്ത “മനുഷ്യാവകാശ പ്രവർത്തകരും കോക്കരോച്ചുകളും” പെട്രോളിൽ എത്തനോൾ വന്നപ്പോൾ മാത്രം പ്രത്യക്ഷപ്പെടുമെന്നു

ഇപ്പോൾ കേൾക്കുന്നു, അതിനു ടാക്സി ഡ്രൈവർമാരെയും വണ്ടി പോലുമില്ലാത്ത ആളുകളെയും സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. നീറ്റ് കള്ളക്കളി പൊളിഞ്ഞതോടെ വേണ്ടത്ര ക്ലച്ച് പിടിക്കുന്നില്ല എന്നറിയുന്നു.”

സത്യം ഇതാണ്: E-20 മോശമാണെന്ന് തെളിയിക്കപ്പെട്ട ഒരു റിപ്പോർട്ടും, ഒരു കോടതി വിധിയും, ഒരു കമ്പനിയുടെ ഔദ്യോഗിക പരാതിയും ഇതുവരെ ഇല്ല.

നമ്മൾ രാജ്യസ്നേഹമുള്ളവർ രാജ്യ സുരക്ഷ ആഗ്രഹിക്കുന്നവർ രാജ്യത്തു സമാധാനം വേണമെന്നാഗ്രഹിക്കുന്നവർ എന്ത് ചെയ്യണം?

ഒരുഭയവുമില്ലാതെ 2008 ന് ശേഷമുള്ള വാഹനമാണെങ്കിൽ E-20 അടിക്കാം. പഴയ വാഹനമാണെങ്കിൽ കമ്പനിയോട് ചോദിക്കുക.

മൈലേജ് 2-3% കുറഞ്ഞേക്കാം: എത്തനോളിന് കലോറി കുറവാണ്. പക്ഷേ പെട്രോളിന്റെ വിലയും കുറയും. മൊത്തത്തിൽ നഷ്ടമില്ല.

ഗുണത്തെ പറ്റി മാത്രം ചിന്തിക്കുക: നിങ്ങൾ അടിക്കുന്ന ഓരോ ലിറ്റർ E-20 യിലും 200ml നമ്മുടെ കർഷകന്റെ വിയർപ്പുണ്ട്. വിദേശത്തേക്ക് പോകുന്ന 200 രൂപ ഇവിടെ നിൽക്കുന്നു.  

ഉപസംഹാരമായി പറയാനുള്ളത്    

ഈ വിഷയവുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലത്തിന്റെയും നീതി ആയോഗിന്റെയും ക്ലാരിഫിക്കേഷൻ ഇറക്കിയിട്ടുണ്ട് 

പ്രധാനമായും മൂന്നു കാര്യങ്ങളി ലാണ് സാക്ഷ്യപത്രം ഇറക്കിയത്

കൊമ്പാറ്റാബിലിറ്റിയെ പറ്റി വിലയിരുത്തുമ്പോൾ ? 2008 ന് ശേഷം നിർമ്മിച്ച മിക്ക വാഹനങ്ങളും “E10 ഇന്ധനത്തിന് കൊമ്പാറ്റബിൾ ആണ് . 

2023 ഏപ്രിൽ മുതൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങളും “E20 കോമ്പാറ്റിബിൾ മെറ്റീരിയലായിരിക്കണം”. ഇത് സൊസയിറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ച്ചറേസ്, (SIAM)  മിനിസ്റ്ററി ഓഫ് റോഡ് ട്രാൻസ്‌പോർട് & ഹൈവെസ് (MoRTH) നിയമമാണ് ആണ്.

ഇനി മൈലേജിന്റെ കാര്യം  E 20 യിൽ 6 – 7% വരെ മൈലേജ് കുറയാം. കാരണം എത്തനോളിന് എനർജി കുറവാണെന്നാണ് കമ്പനി പറയുന്നത് ഇത് സർക്കാരും അംഗീകരിച്ചിട്ടുണ്ട് .

E – 20പെട്രോൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രധാന ഗുണം?  കർഷക വരുമാനം, ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയും അതിലൂടെ ഡോളറിന്റെ ഉപയോഗം കുറയും, അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് കുറയും.

E 20 പെട്രോൾ ഉല്പാദനം 2025 – 26 ഓടെ 20% ബ്ലൻഡിങ് ടാർജറ്റ് ഇട്ടുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിക്കുന്നത് എന്നാണു അറിയാൻ കഴിഞ്ഞത് 

ഈ വിവരങ്ങളൊക്കെ സർക്കാർ വെബ് സൈറ്റിലും + IOC, BPCL, HPCL പമ്പിന്റെ സൈറ്റുകളിലും  ലഭ്യമാണ് കൂടാതെ ഇവരുടെ പമ്പുകളിലും E20 – 20% എത്തനോൾ ബ്ലൻഡ്ഡ് പെട്രോൾl” എന്ന് ബോർഡും വെച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ 2025 ജൂലായിൽ ഡൽഹി ഹൈ ക്കോർട്ടിൽ E 20 ക്കെതിരെ ഒരു PIL വന്നിരുന്നു. 

പരാതിക്കാരന്റെ ആരോപണം: പഴയ വാഹനങ്ങൾക്ക് ഡാമേജ് – മൈലേജ് കുറവ്, Govt മുന്നറിയിപ്പ് നൽകിയില്ല.

കോടതിയുടെ വിധി: “No stay. No ban.” 

ഒപ്പം മറ്റു രണ്ടു കാര്യം കൂടി പറഞ്ഞു?

Policy decision ആണ്. അതിൽ ഇടപെടുന്നില്ല!

Govt already FAQ, advisories issue ചെയ്തിട്ടുണ്ട്!

ഭാരതത്തിലെ ഒട്ടുമിക്ക വാഹന നിർമ്മാതാക്കൾ E20 compatible വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട് കൊമ്പാറ്റബിലിറ്റി സർട്ടിഫിക്കറ്റും വാറന്റിയും നൽകുന്നു 

അതായത് കോടതി E20 ക്ക് ക്ലിയറൻസ് കൊടുത്തിരിക്കുന്നു..

ഇപ്പോൾ ഇ-യുഗമാണ്

ഇ – മെയിൽ, ഇ – വി എം, ഇ – പേയ്മെന്റ്, ഇ – ടിക്കറ്റ്, ഇ-ലേണിംഗ്…

എല്ലാം ‘ഇ’ ആണ്. അപ്പോൾ E 20 യും കൂടി വരട്ടെ?”

പറഞ്ഞുവരുന്നത് ഒരു നയം കൊണ്ടുവരുമ്പോൾ അതിന്റെ പോരായ്മകൾ ചർച്ച ചെയ്യണം. പക്ഷേ “നല്ലത് ചെയ്താൽ പോലും എതിർക്കണം” എന്ന മനോഭാവം രാജ്യത്തിന് നല്ലതല്ല.

E-20 ഒരു പരീക്ഷണമല്ല. ബ്രസീൽ 40 വർഷമായി E-27 ഉപയോഗിക്കുന്നു. അമേരിക്കയും , യൂറോപ്പും, ജപ്പാനും E-15 ഉപയോഗിക്കുന്നു.

100 നുണ പറഞ്ഞ് സത്യമാക്കാൻ നോക്കരുത്.

വാഹനം നോക്കുക, ബിൽ നോക്കുക, രാജ്യത്തിന്റെ ലാഭം നോക്കുക.

“ഇപ്പോൾ നുണപ്രചരണത്തിന്റെ ഇടയിൽ കുപ്പിയിൽ എന്തൊക്കെയോ ദ്രാവകങ്ങൾ നിറച്ച് രണ്ട് ലെയറായി ഇങ്ങനെയാണ് ലഭിക്കുന്നത് എന്ന് പറഞ്ഞ് പല നുണയൻ വീഡിയോകളും പ്രചരിക്കുന്നുണ്ട്. എല്ലാം ഫേക്ക് വീഡിയോകളാണെന്ന് തിരിച്ചറിയുക.

എത്തനോൾ മിക്സ് ചെയ്ത പെട്രോൾ അത്തരത്തിൽ രണ്ട് ലെയറായിരിക്കില്ല. മാത്രമല്ല നഗ്ന നേത്രം കൊണ്ട് തിരിച്ചറിയാനും സാധിക്കില്ല

അങ്ങനെ എവിടെയെങ്കിലും ലഭ്യമാകുന്നുണ്ടെങ്കിൽ ആ പമ്പിന്റെ പേരിൽ വാങ്ങിയ ബില്ലടക്കം പരാതി നൽകുക.

ഇത്തരം ഫേക്ക് വീഡിയോകൾ ലഭിച്ചാൽ ഉടൻ റിപ്പോർട്ട് അടിക്കുക.”

നിങ്ങളുടെ അനുഭവം എന്താണ്? കമന്റിൽ എഴുതൂ. നമുക്ക് വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാം.

അടിക്കുറിപ്പ്

പറയുമ്പോൾ എല്ലാം പറയണമല്ലോ?

2007 ൽ  കോൺഗ്രസ് നേതൃത്വത്തിലുള്ള UPA കാലം.  UPA സർക്കാർ E10 10% എഥനോൾ കലർത്തൽ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 

2008 ഒക്ടോബർ മുതൽ നടപ്പാക്കാൻ ലക്ഷ്യമിട്ടു.

എത്തനോളിന്റെ ലഭ്യതക്കുറവും വില നിർണ്ണയിക്കുന്നതിലെ തർക്കവും കാരണം നിർമ്മാണം 2013 ലേ സാദ്ധ്യമായുള്ളൂ എന്നാണറിഞ്ഞത് 

2013 ജനുവരി: ഈ നയം ഔദ്യോഗികമായി Gazette of India-യിൽ വിജ്ഞാപനം ചെയ്തു.

2010: ഓയിൽ കമ്പനികൾക്ക് 5% നിർബന്ധമാക്കി

2013 – 14: യഥാർത്ഥത്തിൽ കലർത്തിയത് വെറും 1.53% മാത്രമായിരുന്നു.

2022 നവംബർ: 10% കലർത്തൽ ലക്ഷ്യം 5 മാസം നേരത്തെ പൂർത്തിയാക്കി.

2023 ഫെബ്രുവരി: E20 പെട്രോൾ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഏപ്രിൽ 1 മുതൽ വിതരണം തുടങ്ങി.

2025: 20% എഥനോൾ കലർത്തൽ  E20 ലക്ഷ്യം 2030 ന് 5 വർഷം മുന്നേ നേടി.

2026 ജൂലൈ: 20% ൽ കൂടുതൽ കൂട്ടാൻ ഇപ്പോൾ തീരുമാനമില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു.

പറഞ്ഞു വരുന്നത് കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പിനെപ്പറ്റിയാണ്.  തുടങ്ങിയത്: കോൺഗ്രസ്/UPA  2007-ൽ E5/E10?   

വടക്കൻ പാട്ടിലെ ഒരു ചൊല്ല് ഓർമ്മവരുന്നു കൊണ്ട് നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ 

മഠത്തിൽ ബാബു ജയാ പ്രകാശ്……….✍️ My WatsApp Contact No 9500716709

https://chuvannakatukanittamayyazhi.com/wp-content/uploads/2026/07/wp-17828854852111140355876466918099.jpgynjmj

Leave a Comment