Time Taken To Read 3 Minutes.
നമ്മുടെ ഋഷിമാർ വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും എഴുതിവെച്ചത് വെറും കഥകളായിരുന്നില്ല.
അവ മിത്തുകളുടെ വേഷം ധരിച്ച ശാസ്ത്രസൂത്രങ്ങൾ ആയിരുന്നു.
ചെറുതായിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന പുരാണ കഥകൾ…?
പിന്നീട് സ്കൂളിൽ പഠിച്ച സയൻസ് പാഠങ്ങൾ…?
“നാരദമുനിയുടെ ബഹിരാകാശ സഞ്ചാരം” അദ്ദേഹം മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നത്.. സിനിമയിലൂടേയും കാർട്ടൂണുകളിലൂടെയും കണ്ടതിനെപ്പറ്റി.
“ഗണപതിയുടെ ശിരസ്സ് മാറ്റിവെക്കൽ” പറയുന്നത് ശസ്ത്രക്രിയയെക്കുറിച്ചാണ്. (ഈ അടുത്തും വിവാദമായിട്ടുണ്ട്)
രാമായണത്തിലെ “പുഷ്പക വിമാനം” പറയുന്നത് ഇന്നത്തെ വ്യോമഗതാഗതത്തെക്കുറിച്ചാണ്.
അന്ന് അവർക്ക് പറയാൻ പറ്റിയ ഭാഷ മിത്തിന്റെ ഭാഷയായിരുന്നു.
ഇന്ന് നമുക്ക് പറയാൻ പറ്റിയ ഭാഷ ശാസ്ത്രത്തിന്റെ ഭാഷയാണ്.
ഈ ആർട്ടിക്കിളിൽ ഞാൻ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും സമന്വയിപ്പിച്ച് എഴുതുന്നതാണ്.
ലക്ഷ്യം ഒന്നേയുള്ളൂ പുരാതന ജ്ഞാനവും ആധുനിക ശാസ്ത്രവും ഒന്നുതന്നെയാണ് എന്ന് ഓർമ്മിപ്പിക്കുക.
അത് മനസ്സിലാക്കുന്ന ദിവസം, നമ്മൾ നമ്മുടെ വേരുകളിലേക്ക് തിരികെ എത്തു മെന്നു പറഞ്ഞു തുടങ്ങട്ടെ
പുരാതന ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പറഞ്ഞിട്ടുള്ള പല കാര്യങ്ങളും, ആധുനിക കണ്ടുപിടിത്തങ്ങളുമായി അത്ഭുതകരമായ സാമ്യമുള്ളതായി തോന്നുന്നില്ലേ?
ആ ഇതിഹാസങ്ങളിലൊക്കെ നൂതന സാങ്കേതികവിദ്യകളുടെയും ആശയങ്ങളുടെയും വിവരണങ്ങൾ അടങ്ങിയിട്ടുണ്ട്! നമ്മുടെ പുരാണങ്ങളിലെ ശാസ്ത്ര കഥയിലൂടെ ഒരു യാത്രനടത്തുമ്പോൾ മനസ്സിലാവും!
ഉദാഹരണത്തിന് സഞ്ജയന്റെ ദിവ്യദൃഷ്ടി മുതൽ പുഷ്പകവിമാനം വരേയുള്ള
ആകർഷകമായ ബന്ധങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം!
ഇന്ന് നമ്മൾ ഫോണിൽ “Video Call” ചെയ്ത് ലോകത്തിന്റെ ഏത് മൂലയിലും എന്താണ് നടക്കുന്നതെന്ന് കാണുന്നു. അതുപോലെ ടി വിയിലും.
അതേ കാര്യം മഹാഭാരതത്തിലെ സഞ്ജയൻ ചെയ്തിരുന്നുവെന്നതെന്നു എത്രപേർ ആലോചിക്കുന്നു.?
വ്യാസമഹർഷി നൽകിയ ദിവ്യദൃഷ്ടിയിലൂടെ അദ്ദേഹം കുരുക്ഷേത്ര യുദ്ധം മുഴുവൻ ധൃതരാഷ്ട്രർക്കു “ലൈവായി” വിവരിച്ചു കൊടുത്തു എന്നു ചരിത്രം പറയുന്നു.
ഇന്ന് ടെക്‌നോളജി ഏറെ മാറി. പക്ഷേ ആശയം അതുതന്നെയല്ലേ? .
സാങ്കേതികവിദ്യ! അത്ഭുതം! അല്ലേ?
പക്ഷേ ഒരു നിമിഷം… 5000 വർഷം മുൻപ് കുരുക്ഷേത്രത്തിൽ സഞ്ജയൻ ഇതേ കാര്യം ചെയ്തിരുന്നുവെന്നു ചരിത്രം നമ്മളോട് പറഞ്ഞിട്ടുണ്ട്. അത് ഒരു കഥ ചിലർക്ക് അതൊരു മിത് മാത്രം എന്നാൽ ഇന്നത് സത്യമായി
…”രാജാവേ! ഇപ്പോൾ അർജുനൻ അമ്പെയ്തു!”
കർണ്ണൻ മണ്ണിൽ പുതഞ്ഞ രഥ ചക്രം ഉയർത്താൻ ശ്രമിക്കുന്നു.
“ഇപ്പോൾ കർണ്ണന്റെ രഥം തകർന്നു!”
അന്ന് അതിനെ “ദിവ്യദൃഷ്ടി” എന്ന് വിളിച്ചു. ഇന്ന് നമ്മൾ “Live Streaming” എന്ന് വിളിക്കുന്നു. പേരുകൾ മാറി. പക്ഷേ ആശയം? അതേ ആശയം തന്നെ!
ഇതാണ് നമ്മുടെ ഭാരത സനാതന ധർമ്മം!
നമ്മുടെ ഋഷിമാർ ജ്ഞാനത്തെ ഒരിക്കലും പെട്ടിയിലാക്കി വെച്ചില്ല. അവകാശങ്ങൾ സ്ഥാപിച്ചില്ല പകരം അവർ അതിനെ കഥയാക്കി, ധർമ്മമാക്കി, ജീവിതമാക്കി മാറ്റി താളിയോല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വരും തലമുറയ്ക്കായി ഒരുക്കിവെച്ചു അവർ പറഞ്ഞത് ഇതാണ്: “അറിവ് ശാശ്വതമാണ്. ഉപകരണങ്ങൾ മാറും, പക്ഷേ സത്യം മാറില്ല.”
(ചുരുക്കിപ്പറഞ്ഞാൽ ആ അറിവുകളൊന്നും പേറ്റന്റാക്കിയില്ലെന്നാണ്)
“ടെസ്റ്റ് ട്യൂബ് ശിശു”? അതായത് ദ്രോണാചാര്യർ?
“ആദ്യത്തെ ടെസ്റ്റ് ട്യൂബ് ബേബി = ദ്രോണാചാര്യർ” എന്നൊരു രസകരമായ ബന്ധം പുരാണങ്ങളിലെഴുതി വെച്ചിട്ടുണ്ട്.
ദ്രോണാചാര്യരുടെ ജനനകഥ വായിച്ചറിഞ്ഞതിങ്ങനെ?
മഹാഭാരതം അനുസരിച്ച്: പിതാവായ മഹർഷി ഭരദ്വാജൻ ഒരു ദിവസം നദിയിൽ കുളിക്കുമ്പോൾ അപ്സരസ്സായ ഘൃതാചിയെ കണ്ടു. അതുകണ്ട് അദ്ദേഹത്തിന്റെ വീര്യം സ്ഖലിച്ചു.
ആ വീര്യം അദ്ദേഹം ഒരു “ദ്രോണത്തിൽ”/ കലത്തിൽ ശേഖരിച്ച് വെച്ചു. ആ ദ്രോണത്തിൽ നിന്നാണ് ദ്രോണാചാര്യർ ജനിച്ചത്.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് “ദ്രോണൻ” എന്നായത്. “ദ്രോണ” എന്നാൽ കുടം/പാത്രം എന്നാണ് അർത്ഥം.
ആധുനിക അർത്ഥത്തിൽ പറഞ്ഞാൽ അതെ, ഒരു തരത്തിൽ സാമ്യം ഉണ്ട്!
“IVF” എന്ന് കേൾക്കുമ്പോൾ നമ്മൾ കരുതുന്നത് ഇത് പുതിയ സയൻസാണെന്നാണ്.
പക്ഷേ മഹാഭാരതം തുറന്നു നോക്കൂ!
മുകളിലെഴുതിയ കഥ നിങ്ങൾക്ക് വായിക്കാം.
മഹാഭാരതത്തിലെ മറ്റൊരു കഥ ഇങ്ങനെ പറയുന്നു – “കൗരവർ 100 + “ദുഃശള” 1″
ഗാന്ധാരി 2 വർഷം ഗർഭിണിയായിരുന്നു. അവസാനം ഒരു “മാംസപിണ്ഡം” ആണ് ജനിച്ചത്. അപ്പോൾ വ്യാസമഹർഷി വന്ന് ആ പിണ്ഡത്തെ 101 കഷ്ണങ്ങളാക്കി.
100 കഷ്ണം നെയ്യ് നിറച്ച 100 കുടങ്ങളിലാക്കി. അതിൽ നിന്നാണ് ദുര്യോധനൻ മുതലുള്ള 100 കൗരവർ ഉണ്ടായത്.
പിന്നെ ഒരു കുടം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നാണ് ഗാന്ധാരിയുടെ 101-ാമത്തെ മകളായ “ദുഃശള” ജനിച്ചത്.
ഇവിടെ “നിക്ഷേപം” എന്ന് പറയുന്നത് നെയ്യ് നിറച്ച കുടങ്ങളിൽ സൂക്ഷിച്ചു വളർത്തി എന്നാണ്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കൃതൃമ ഗർഭപാത്രം (“Artificial Womb” / “Test Tube”) ടെക്നിക്കിന് സമാനമായി പലരും കാണുന്നു.
ഇനി വാൽമീകി രാമായണത്തിൽ പറഞ്ഞത് രാജാവായ ദശരഥന് പുത്രലാഭത്തിനു വേണ്ടി ചെയ്തത് “പുത്രകാമേഷ്ടി യാഗം” ആണ് മറ്റൊരു സംഭവം
അയോധ്യാ രാജാവ് ദശരഥന് 3 ഭാര്യമാർ ഉണ്ടായിരുന്നിട്ടും മക്കൾ ഇല്ലായിരുന്നു.
കൗസല്യ, കൈകേയി, സുമിത്ര.
പരിഹാരത്തിനുവേണ്ടി ഋഷ്യശൃംഗ മഹർഷിയെ വെച്ച് പുത്രകാമേഷ്ടി യാഗം നടത്തി. യാഗം കഴിഞ്ഞപ്പോൾ യാഗാഗ്നിയിൽ നിന്ന് അഗ്നിദേവൻ പ്രത്യക്ഷനായി.
അദ്ദേഹത്തിന്റെ കയ്യിൽ ഒരു ദിവ്യമായ “പായസം” നിറച്ച സ്വർണ്ണ പാത്രം ഉണ്ടായിരുന്നു.
അഗ്നിദേവൻ പറഞ്ഞു: “ഈ പായസം ദേവന്മാർ തന്നതാണ്. ഇത് ഭാര്യമാർക്ക് കൊടുക്കൂ. അവർക്ക് പുത്രന്മാർ ഉണ്ടാകും.”
ദശരഥൻ ആ പായസം 3 ഭാര്യമാർക്ക് പങ്കിട്ട് കൊടുത്തു.
കൗസല്യ പകുതി രാമൻ ജെനിച്ചു
കൈകേയി നാലിലൊന്ന് ഭരതൻ ജെനിച്ചു
സുമിത്ര ബാക്കി പകുതി ലക്ഷ്മണൻ, ശത്രുഘ്നൻ ജെനിച്ചു
സുമിത്രയ്ക്ക് 2 കുട്ടികൾ ഉണ്ടായതിന്റെ കാരണം: അവർക്ക് കൗസല്യയും കൈകേയിയും അവരവരുടെ പായസത്തിൽ കുറച്ച് കൊടുത്തു എന്നും ഒരു കഥയുണ്ട്.
ഇവിടുത്തെ “സയൻസ്” ആംഗിൾ എന്താണ്?
അഗ്നിദേവൻ കൊണ്ടുവന്നത് ഒരു പ്രത്യേക “പായസ പാത്രം” ആയിരുന്നു.
ജൈവ – രാസ പ്രക്രിയ ആ പായസം ഒരു ദിവ്യ ഔഷധം പോലെയായിരുന്നു. അത് കഴിച്ചതിലൂടെയാണ് 4 പേരും ജനിച്ചത്.
IVF – നോട് സാമ്യപ്പെടുത്തുമ്പോൾ അമ്മയുടെ ശരീരത്തിൽ മാത്രമല്ല, പുറത്തുനിന്ന് ഒരു “പാത്രം” വഴി കിട്ടിയ ദിവ്യവസ്തു കൊണ്ടാണ് ജനനം നടന്നത്.
അതുകൊണ്ടാണ് ആളുകൾ ഇതിനെയും പുരാതനകാലത്തെ “ജനിതക/ബയോ ടെക്നോളജി” ആയി കാണുന്നത്.
നമ്മുടെ ഇതിഹാസങ്ങൾ മുഴുവൻ ഇങ്ങനെയുള്ള അത്ഭുത “പാത്ര കഥകൾ” കൊണ്ട് നിറഞ്ഞതാണ്
എന്തിനാണ് നമ്മുടെ പൂർവികർ ഇതൊക്കെ ചെയ്തത്?
വംശത്തെ രക്ഷിക്കാൻ! ധർമ്മത്തെ മുന്നോട്ട് കൊണ്ടുപോകാൻ! അതായിരുന്നു അവരുടെ ലക്ഷ്യം.
ഇനി ഇന്നത്തെ ഐ എസ ആർ ഓ ഗവേഷണം നടത്തി വിജയിപ്പിച്ചെടുത്ത മിസൈൽ ടെക്‌നോളജി (“മിസൈൽ”?) അഥവാ ബ്രഹ്മാസ്ത്രം?
സിനിമയിൽ കാണുന്ന മിസൈൽ വിക്ഷേപണം പോലെ തന്നെ!
രാമായണത്തിലും മഹാഭാരതത്തിലും നാഗാസ്ത്രം, അഗ്നി അസ്ത്രം, വരുണാസ്ത്രം എന്നിവയെക്കുറിച്ച് പറയുന്നു.
നാഗാസ്ത്രം = ടാങ്ക് തകർക്കുന്ന മിസൈൽ.
അഗ്നി അസ്ത്രം = തീ പെയ്യിക്കുന്ന ബാലിസ്റ്റിക് മിസൈൽ.
പണ്ടൊക്കെ മഹാഭാരതം രാമായണം സീരിയലിലൂടെയും സിനിമയിലൂടേയും കണ്ടത് ഇറാൻ ഇറാഖ് യുദ്ധത്തിലൂടെ മിസൈൽ ആക്രമണം നമ്മൾ കണ്ടു
പിന്നെയുണ്ട് ബ്രഹ്മാസ്ത്രം! ഒരു അസ്ത്രം! എയ്താൽ ഒരു നഗരം തന്നെ ചാമ്പലാകും! ഇന്ന് നമ്മുടെ “ന്യൂക്ലിയർ ബോംബിനേ ” പോലെ!
പക്ഷേ ഒരു വലിയ വ്യത്യാസമുണ്ട് !
നമ്മുടെ ഋഷിമാർ ആയുധം കൊടുക്കുമ്പോൾ ഒരു നിബന്ധന വെച്ചു: “ഇത് ധർമ്മത്തിനു വേണ്ടി മാത്രം ഉപയോഗിക്കണം!” ശക്തിക്കൊപ്പം ഉത്തരവാദിത്തവും അവർ പഠിപ്പിച്ചു.
അങ്ങനെ ചെയ്യാത്തതിന്റെ ഫലമാണ് ഇന്ന് ലോകമനുഭവിക്കുന്നതു.
“വിമാനം”? അതായത് പുഷ്പകവിമാനം?
രാവണന്റെ പുഷ്പക വിമാനം ഓർക്കുന്നുണ്ടോ?
10 പേർക്ക് ഒരുമിച്ച് കയറി ആകാശത്ത് പറക്കുന്ന ഒരു സ്വർണ്ണ വിമാനം! ബട്ടൺ അമർത്തിയാൽ പറക്കും, ഇറങ്ങും!
ഇന്ന് നമ്മുടെ Aeroplane, Drone എന്നിവയുടെ പൂർവികൻ അല്ലേ അത്?
നാരദ മഹർഷിയോ? അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ലോകങ്ങളും ചുറ്റി വരുമായിരുന്നു! അതല്ലേ നമ്മുടെ “Space Travel”?
എന്തിനായിരുന്നു ഇതെല്ലാം?
“വസുധൈവ കുടുംബകം” – ലോകം മുഴുവൻ ഒരു കുടുംബമാണ് എന്ന് മനസ്സിലാക്കാൻ!
“ലേസർ”? അതോ ശിവന്റെ മൂന്നാം കണ്ണ്?
ലേസർ ടെക്നോളജി എന്താണ്? കേന്ദ്രീകൃതമായ ഒരു പ്രകാശകിരണം! അതിന് സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയും!
ഭഗവാൻ ശിവന്റെ മൂന്നാം കണ്ണ് എന്താണ്? അതേ! കേന്ദ്രീകൃത ഊർജ്ജം! ഒരു നോട്ടം കൊണ്ട് മൂന്നുലോകവും ഭസ്മമാക്കാൻ കഴിയുന്ന ശക്തി! പല സിനിമകളിലും സീരിയലുകളിലും നമ്മൾ കണ്ടിട്ടില്ലേ?
“റേഡിയോ”? അതോ ആകാശം?
നമ്മുടെ വേദങ്ങൾ പറയുന്നു “ആകാശം” എന്നത് ഒരു സൂക്ഷ്മ മണ്ഡലമാണ്. അതിൽ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു. “നാദം” എന്നത് ശബ്ദത്തിന്റെ വൈബ്രേഷനാണ്.
ഓം = ॐ
ലോകത്തിലെ ഏറ്റവും പവിത്രവും ശക്തവുമായ ശബ്ദമാണ് “ഓം”.
ഓം എന്നത് പ്രപഞ്ചത്തിന്റെ മൂലശബ്ദമാണ്.
സൃഷ്ടി, സ്ഥിതി, ലയം എന്ന 3 ഘട്ടങ്ങളുടെയും ശബ്ദം കൂടിച്ചേർന്നതാണ്.
ഇതിനെ 3 അക്ഷരങ്ങളായി പിരിക്കാം:
ഓം = A + U + M
അർത്ഥം – കാലം – ദേവൻ
(A) സൃഷ്ടി തുടക്കം ബ്രഹ്മാവ് ഉണർന്ന അവസ്ഥ
(U) നടുക്ക് വിഷ്ണു സ്വപ്നാവസ്ഥ
(M) ലയം അവസാനം ശിവൻ ഉറങ്ങുന്നവസ്ഥ
ഈ 3 ഉം കഴിഞ്ഞ് വരുന്ന നിശബ്ദതയാണ് “തുരീയം” അതായത് പരമാത്മാവ്, ബോധം.
എന്താണ് ഓംമിന്റെ പ്രത്യേകത?
ഓം ചൊല്ലുന്നത് നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു. സ്ട്രസ് കുറയ്ക്കുന്നു.
വൈബ്രെഷനിലൂടെ ശരീരത്തിലെ 72000 നാഡികളെയും വൈബ്രേറ്റ് ചെയ്യിക്കുന്നു. അതുകൊണ്ടാണ് യോഗയുടെയും ധ്യാനത്തിന്റെയും തുടക്കം ഓം കൊണ്ടാണ്.
വേദങ്ങൾ പറയുന്നത് ഓം ആണ് പ്രപഞ്ചത്തിലെ “Life Force” അല്ലെങ്കിൽ “Cosmic Energy” എന്നാണ്.
ഒരു വാചകത്തിൽ പറയുമ്പോൾ?
ഓം എന്നാൽ ധ്വനിയുടെ ധന്വന്തരി
ശരീരത്തിനും മനസ്സിനും ആത്മാവിനും ഒരുപോലെ മരുന്നാണ്.
യോഗ ചെയ്യുമ്പോൾ, മന്ത്രം ചൊല്ലുമ്പോൾ, ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യം കേൾക്കുന്നത് ഓം തന്നെ.
ഇന്ന് നമ്മൾ “Radio Waves” “WiFi” എന്ന് പറയുന്നതല്ലേ ഇത്? അദൃശ്യമായ തരംഗങ്ങളിലൂടെ വിവരം കൈമാറുക!
അരൂപി ശബ്ദങ്ങളും റേഡിയോ തരംഗങ്ങളും? പണ്ടുള്ളവർ അശരീരി എന്ന് പറഞ്ഞു
അശരീരി ശബ്ദങ്ങൾ: പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ, അജ്ഞാതമോ അദൃശ്യമോ ആയ ഉറവിടങ്ങളിൽ നിന്ന് പുറപ്പെടുന്നതായി തോന്നുന്ന ശബ്ദങ്ങളുടെ വിവരണങ്ങളുണ്ട്. റേഡിയോ പ്രക്ഷേപണങ്ങൾ കേൾക്കുന്നതിലെ ആധുനിക അനുഭവങ്ങളുമായോ മറ്റ് തരത്തിലുള്ള വയർലെസ് ആശയവിനിമയങ്ങളുമായോ ഇവയെ താരതമ്യം ചെയ്യാം.
സുഹൃത്തുക്കളേ, ഇതൊക്കെ വായിക്കുമ്പോൾ നമുക്ക് തോന്നുന്നത് എന്താണ്?
അഭിമാനം!
നമ്മുടെ പൂർവികർ ശാസ്ത്രജ്ഞർ മാത്രമായിരുന്നില്ല. അവർ ധർമ്മത്തിന്റെ ശാസ്ത്രജ്ഞർ ആയിരുന്നു.
അവർ പറഞ്ഞു: “ടെക്നോളജി ഉണ്ടാകട്ടെ. പക്ഷേ അത് മനുഷ്യനെ സേവിക്കണം. ലോകത്തെ നശിപ്പിക്കരുത്!”
അതുകൊണ്ടാണ് നമ്മുടെ പുരാണങ്ങൾ ഇന്നും പ്രസക്തമായിരിക്കുന്നത്. അവ വെറും കഥകളല്ല. അവ ഭാവിയിലേക്കുള്ള ഒരു കുറിപ്പാണ്!
ഇതാണ് നമ്മുടെ ഭാരതം! ഇതാണ് നമ്മുടെ സനാതന ധർമ്മം!
ഒരു രസകരമായ എന്റെ അനുഭവം പറയട്ടെ?
ഞാൻ ദുബായിൽ ജോലി ചെയ്യുന്ന സമയത്ത് റേഡിയോ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. റേഡിയോ ഏഷ്യ ആണെന്ന് ഓർമ്മ.
ഒരു ക്വിസ് പരിപാടിയിൽ ഒരു ദിവസം ചോദിച്ചു:
“ബഹിരാകാശത്ത് ആദ്യം പോയത് ആരാണ്? ഏതു രാജ്യം?”
ഞാൻ വിളിച്ചു. ലൈൻ കിട്ടി!
അവർ ചോദ്യം ആവർത്തിച്ചു. ഞാൻ ഉത്തരം പറഞ്ഞു: “നാരദമുനി!”
പ്രതീക്ഷിക്കാതെ എന്റെ ഉത്തരം കേട്ടതും… ടക്! ലൈൻ ഡിസ്കണക്റ്റ് ചെയ്തു!
രണ്ട് ദിവസം കഴിഞ്ഞു. വീണ്ടും അതേ പരിപാടി.
ചോദ്യം: “ഓടക്കുഴൽ കണ്ടുപിടിച്ചത് ആരാണ്? ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ആരാണ്?”
വീണ്ടും എനിക്ക് ലൈൻ കിട്ടി!
ഞാൻ ഉത്തരം പറഞ്ഞു: “ഭഗവാൻ ശ്രീകൃഷ്ണൻ!”
ഉത്തരം കേട്ടതും വീണ്ടും… ടക്! ലൈൻ ഡിസ്കണക്റ്റ്!
എന്താണ് സംഭവിച്ചത്?
ഞാൻ പറഞ്ഞത് തെറ്റാണെന്ന് അവർക്ക് തോന്നിയതല്ല.
പക്ഷേ അവർ “യൂരി ഗഗാറിൻ – റഷ്യ”, എന്ന സയൻസ് ഉത്തരമാണ് പ്രതീക്ഷിച്ചത്.
ഞാൻ പറഞ്ഞത് ഭാരതീയ സനാതന ദൃഷ്ടിയിലെ ഉത്തരം ആയിരുന്നു!
നാരദമുനി: നമ്മുടെ പുരാണങ്ങളിൽ അദ്ദേഹം മൂന്ന് ലോകങ്ങളും നിമിഷങ്ങൾക്കുള്ളിൽ സഞ്ചരിച്ചിരുന്നു. അതല്ലേ ഏറ്റവും ആദ്യത്തെ “Space Travel”?
ശ്രീകൃഷ്ണൻ: വേണുഗാനത്തിലൂടെ ലോകത്തെ മുഴുവൻ മയക്കിയ ഓടക്കുഴലിന്റെ നാഥൻ. ഏറ്റവും കൂടുതൽ ഉപയോഗിച്ചതും അദ്ദേഹം തന്നേ!
അന്ന് ലൈൻ കട്ട് ആയെങ്കിലും, എന്റെ ഉത്തരത്തിൽ ഞാൻ ഇന്നും ഉറച്ചു നിൽക്കുന്നു.
ശാസ്ത്രത്തിന് ഒരു ഉത്തരമേ ഉള്ളൂ. പക്ഷേ ജ്ഞാനത്തിന് ഒരുപാട് വഴികളുണ്ട്.
നമ്മുടെ പുരാണങ്ങൾ അതാണ് പഠിപ്പിക്കുന്നത്!
ഇനി ചികിത്സയുടെ കാര്യം പറയുമ്പോൾ?
“പ്ലാസ്റ്റിക് സർജറി”? അതോ സുശ്രുത സംഹിത?
ഇന്ന് Cosmetic Surgery, Skin Graft എന്നൊക്കെ നമ്മൾ അഭിമാനത്തോടെ പറയുന്നു.
പക്ഷേ 2500 വർഷം മുൻപ് സുശ്രുതാചാര്യർ “സുശ്രുത സംഹിത” എന്ന ഗ്രന്ഥത്തിൽ ഇതെല്ലാം വിശദമായി എഴുതി വെച്ചിട്ടുണ്ട്!
മൂക്കിന്റെ പുനർനിർമ്മാണം, കണ്ണിന്റെ ശസ്ത്രക്രിയ… എല്ലാം!
മഹാഭാരതത്തിൽ സത്യവതി രാജ്ഞിക്ക് പരിക്കേറ്റപ്പോൾ “സ്വർണ്ണ ഇടുപ്പ്” വെച്ചതായി പറയുന്നു. അതല്ലേ നമ്മുടെ ആദ്യത്തെ “Artificial Limb” അഥവാ “Prosthetic Organ”!
ഇതാണ് നമ്മുടെ സംസ്കാരം: “സർവേ ജനാ: സുഖിനോ ഭവന്തു” – എല്ലാ ജനങ്ങളും സുഖമായിരിക്കണം!
ഇനി മെഡിക്കൽ എംബ്ലം ശ്രദ്ദിച്ചിട്ടുണ്ടോ.
ലോകം ഉപയോഗിക്കുന്നത് Rod of Asclepius – ഒരു വടിയിൽ ഒരു പാമ്പ്.
നമ്മൾ ഭാരതീയർ ഉപയോഗിച്ചത് “രണ്ട് നാഗങ്ങൾ + മധ്യത്തിൽ ഊർജ്ജം” എന്ന ആശയമാണ്.
നാഗം – ആയുർവേദത്തിന്റെയും യോഗയുടെയും ചിഹ്നം
പുരാതന കാലത്ത് ആയുർവേദത്തിൽ: വൈദ്യന്മാരെ “നാഗ വൈദ്യർ” എന്ന് വിളിച്ചിരുന്നു.
എന്തുകൊണ്ട്? കാരണം പാമ്പിന്റെ വിഷത്തിൽ നിന്നാണ് പല മരുന്നുകളും ഉണ്ടാക്കുന്നത്. “വിഷം തന്നെ ഔഷധം” ഇതാണ് ആയുർവേദ സിദ്ധാന്തം.
പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ മുരുക വിഗ്രഹം 18 സിദ്ധന്മാരിൽ ഒരാളായ ബോഗർ സിദ്ധർ നിർമ്മിച്ചതാണ്.
`നവപാഷാണം` എന്ന 9 വിഷ/ലോഹ മിശ്രിതം കൊണ്ടാണ് വിഗ്രഹം. അതുകൊണ്ടാണ് അതിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം “പഴനി പഞ്ചാമൃതം“* എന്ന പേരിൽ ഔഷധമായി ഭക്തർക്ക് കൊടുക്കുന്നത്.
ധന്വന്തരിയുടെ കൂടെ പലപ്പോഴും നാഗത്തെ കാണിക്കാറുണ്ട്. കാരണം വിഷഹാരിയായ ഔഷധങ്ങളുടെ പ്രതീകമാണ് നാഗം.
യോഗയിലും തന്ത്രത്തിലും പഠിപ്പിക്കുന്നത്?നമ്മുടെ ശരീരത്തിൽ “കുണ്ഡലിനി ശക്തി” എന്ന് പറയുന്ന ഒരു ഊർജ്ജം ഉറങ്ങുന്നുണ്ട്. അതിനെ ചിത്രീകരിക്കുന്നത് “ചുരുണ്ട് കിടക്കുന്ന പാമ്പായാണ്.
യോഗ ചെയ്യുമ്പോൾ ഈ കുണ്ഡലിനി ഉണർന്ന് നട്ടെല്ലിലൂടെ മുകളിലേക്ക് പോകുന്നു. രോഗങ്ങൾ മാറി, ശരീരവും മനസ്സും ആരോഗ്യമാകുന്നു.
അതായത് പാമ്പ് എന്നത് “ജീവ ഊർജ്ജം” / “Life Force” / “Prana”
പാശ്ചാത്യ “Rod of Asclepius” vs ഭാരതീയ “കുണ്ഡലിനി”
Rod of Asclepius ഭാരതീയ കുണ്ഡലിനി/നാഗം
1 പാമ്പ്, 1 വടി ശരീരത്തിലെ 7 ചക്രങ്ങൾ, 2 നാഡികൾ – ഇഡ, പിംഗള
രോഗം മാറ്റുന്ന ദേവന്റെ ചിഹ്നം രോഗം വരാതെ ശരീരത്തെ ബാലൻസ് ചെയ്യുന്ന ഊർജ്ജം
ബാഹ്യ ചികിത്സയുടെ പ്രതീകം ആന്തരിക സന്തുലനത്തിന്റെ പ്രതീകം
പാശ്ചാത്യർ പാമ്പിനെ “രോഗശാന്തി” ആയി കാണുന്നു.
നമ്മൾ പാമ്പിനെ “ജീവൻ തന്നെ” ആയി കാണുന്നു.
ഇതെങ്ങനെ ആധുനിക വൈദ്യശാസ്ത്രവുമായി ചേരുന്നു?
ഇന്ന് സയൻസ് പറയുന്നത് എന്താണ്?
DNA Double Helix: നമ്മുടെ ജീവന്റെ കോഡ്. രണ്ട് ചുരുണ്ട നൂലുകൾ പോലെ. അതല്ലേ രണ്ട് നാഗങ്ങൾ പിണഞ്ഞ പോലെ?
നർവ് സിസ്റ്റം എന്നുപറയുന്നത് നമ്മുടെ നട്ടെല്ലും ഞരമ്പുകളും. സിഗ്നൽ കൈമാറുന്നത് വൈദ്യുതി പോലെ. അതല്ലേ “കുണ്ഡലിനി ശക്തി”?
അതുകൊണ്ടാണ് പല യോഗ സെന്ററുകളുടെയും ആയുർവേദ ആശുപത്രികളുടെയും ലോഗോയിൽ പാമ്പുകൾ പിണഞ്ഞ രൂപം കാണുന്നത്.
ഈയ്യിടെ നമ്മുടെ ആരാദ്ധ്യനായ പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ ?
World Health Conference-ൽ അദ്ദേഹം പറഞ്ഞത്:
“ഭാരതം ലോകത്തിന് രണ്ട് കാര്യം നൽകുന്നുണ്ട് Treatment ഉം Wellness ഉം”
ഗണപതി = Treatment, Surgery, Science
ധന്വന്തരി + നാഗം/കുണ്ഡലിനി = Wellness, Prevention, Life Force, Yoga
“ലോകം ഒരു പാമ്പിനെ വടിയിൽ കാണിക്കുമ്പോൾ, ഭാരതം ശരീരത്തിനുള്ളിലെ രണ്ട് നാഗങ്ങളെ കാണിക്കുന്നു – ഇഡയും പിംഗളയും. ഒന്ന് രോഗം മാറ്റാനുള്ള ഉപകരണമാണ്, മറ്റൊന്ന് രോഗം വരാതെ നമ്മെ ജീവിപ്പിക്കുന്ന ഊർജ്ജമാണ്. വിഷത്തെ പോലും ഔഷധമാക്കി മാറ്റിയ ജ്ഞാനമാണ് നമ്മുടെ നാഗാരാധന. അതുകൊണ്ടാണ് ഭാരതീയ വൈദ്യശാസ്ത്രം വെറും ചികിത്സയല്ല, അത് ഒരു ജീവിതശൈലി കൂടിയാണ്.” എന്നുപറയുന്നത്
കഴിഞ്ഞ World Health Conference ൽ പ്രധാനമന്ത്രി ഭാരതീയ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ “ലോകത്തിലെ ആദ്യത്തെ Plastic Surgery – ഭഗവാൻ ഗണപതിയുടെ ശിരസ്സ് മാറ്റിവെക്കൽ” എന്ന ഉദാഹരണം കൊടുത്തിരുന്നു.
പ്ലാസ്റ്റിക് സർജറിയും ഭഗവാൻ ഗണപതിയും: ഒരു സനാതന വീക്ഷണം
ലോകാരോഗ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞ ഒരു വാചകം പലരെയും ചിന്തിപ്പിച്ചു:
“നമ്മുടെ പൂർവികർക്ക് Plastic Surgery അറിയാമായിരുന്നു. തെളിവ്? ഭഗവാൻ ഗണപതി!”
ഇത് വെറും ഒരു “Myth” അല്ല. ഇത് നമ്മുടെ ഭാരതീയ ശാസ്ത്ര – ധർമ്മ ദർശനത്തിന്റെ* ഒരു പ്രതീകമാണ്.
കഥ എന്താണ് പറയുന്നത്?
ഗണപതിയുടെ ജന കഥ നമുക്കെല്ലാവർക്കും അറിയാം. പാർവതി ദേവി തന്റെ ശരീരത്തിലെ ചേറ് കൊണ്ട് ഒരു ബാലനെ സൃഷ്ടിച്ചു. പിന്നീട് ശിവൻ കോപിച്ച് ആ ബാലന്റെ ശിരസ്സ് അറുത്തു. പാർവതി ദുഃഖിച്ചപ്പോൾ, ശിവൻ ഉത്തരദിക്കിൽ കാണുന്ന ആദ്യത്തെ ജീവിയുടെ ശിരസ്സ് കൊണ്ടുവന്ന് ആ ബാലന് ചേർത്തു. അതായിരുന്നു ഒരു ആനക്കുട്ടി.
അങ്ങനെ ജനിച്ചതാണ് “ഗജാനനൻ”
ഇവിടെ ശാസ്ത്രം എവിടെ?
ഇന്ന് നമ്മൾ Plastic Surgery എന്ന് പറയുന്നത് എന്താണ്?
ഒരു ശരീരഭാഗം നീക്കം ചെയ്ത്, മറ്റൊരു ശരീരത്തിൽ നിന്നോ മറ്റൊരു ഉറവിടത്തിൽ നിന്നോ എടുത്ത ഭാഗം വിദഗ്ധമായി ഘടിപ്പിക്കുന്ന കല.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് എഴുതിയ പുരാണം ഇതേ പ്രക്രിയയാണ് വിവരിക്കുന്നത്:
ശിരസ്സ് നീക്കം ചെയ്യൽ – Decapitation
മറ്റൊരു ജീവിയുടെ ശിരസ്സ് കൊണ്ടുവരൽ – Grafting / Transplant
അത് വിജയകരമായി ഘടിപ്പിക്കൽ – Reattachment
സുശ്രുത സംഹിതയിൽ നമ്മുടെ ഋഷി സുശ്രുതൻ മൂക്കിന്റെ പുനർനിർമ്മാണ ശസ്ത്രക്രിയയെക്കുറിച്ച് 800 BCE-ൽ തന്നെ എഴുതിയിട്ടുണ്ട്. “Rhinoplasty” എന്ന പദം തന്നെ സംസ്കൃതത്തിലെ “Nasa” എന്ന വാക്കിൽ നിന്നാണ് വന്നത്.
അപ്പോൾ ഗണപതിയുടെ കഥ, അന്ന് നമ്മുടെ ഋഷിമാർക്ക് ശരീര ശാസ്ത്രത്തെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചും ഉണ്ടായിരുന്ന ആഴത്തിലുള്ള ധാരണയെ സൂചിപ്പിക്കുന്നു.
പക്ഷേ ഇതിന്റെ യഥാർത്ഥ സന്ദേശം എന്താണ്?
ഭാരതത്തിനു ഇതൊക്കെ പണ്ടേ അറിവുണ്ടായിരുന്നു ലോകം ഇന്നും ഈ വുഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു വിജയിച്ചാൽ ശാസ്ത്ര വിജയം പരാജയപ്പെട്ടാൽ വെറും മിത്
സനാതന ധർമ്മം വെറും ശാസ്ത്രം മാത്രമല്ല പഠിപ്പിക്കുന്നത്. അതിനൊപ്പം ധർമ്മവും കൂടിയുണ്ട്.
ഗണപതിയുടെ രൂപം നമുക്ക് 3 വലിയ സന്ദേശങ്ങൾ തരുന്നു:
അറിവ് + ബുദ്ധി = ആനയുടെ തല വലിയ തല = വലിയ ബുദ്ധി. നമ്മൾ അറിവ് നേടണം.
മനുഷ്യ ശരീരം + മൃഗത്തിന്റെ തല = സമന്വയം: മനുഷ്യനും പ്രകൃതിയും ഒന്നാണ്. നമ്മൾ പ്രകൃതിയെ ബഹുമാനിക്കണം. “വസുധൈവ കുടുംബകം”
തടസ്സങ്ങൾ നീക്കുന്നവൻ: ഏത് പ്രയാസകരമായ “ശസ്ത്രക്രിയ”യും, ഏത് പ്രയാസകരമായ പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ.
പ്രധാനമന്ത്രി എന്തുകൊണ്ട് ഈ ഉദാഹരണം പറഞ്ഞു?
ലോകത്തോട് പറയാൻ:
“ഭാരതം ശാസ്ത്രത്തെ ഒരിക്കലും ധർമ്മത്തിൽ നിന്ന് വേർതിരിച്ചിട്ടില്ല. ഞങ്ങൾക്ക് ശസ്ത്രക്രിയ അറിയാമായിരുന്നു, പക്ഷേ അത് മനുഷ്യനെ രക്ഷിക്കാനും, പ്രകൃതിയോട് ചേർന്നും ആയിരുന്നു.”
കൊറോണ കാലത്തു ലോകം പകച്ചു നിൽക്കുമ്പോൾ ഭാരതം ലോകത്തിനു ഫാർമസിയായി ഭാരതം ലോകത്തിനു ഡോക്ടറായി
പാശ്ചാത്യ ശാസ്ത്രം 200 വർഷം മുൻപ് തുടങ്ങിയ Plastic Surgery-യുടെ വേരുകൾ, ഭാരതത്തിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ കഥയിലും ഗ്രന്ഥങ്ങളിലും ഉണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കാനാണ്.
ചുരുക്കം?
ഗണപതിയുടെ കഥ വെറും വിശ്വാസമല്ല. അത് നമ്മുടെ പൂർവികരുടെ Medical Knowledge + Scientific Temper + Spiritual Values എന്നിവയുടെ കൂടിച്ചേരലാണ്.
അതാണ് ഭാരതീയ സംസ്കാരം! “ശാസ്ത്രവും ധർമ്മവും ഒരുമിച്ച് പോകണം” എന്ന് ലോകത്തോട് പറയാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഗണപതി.
ഇത് വായിക്കുന്നവരിൽ പലരും കണ്ടിട്ടുണ്ടാകും. റിട്ടയേഡ് DGP അലക്സാണ്ടർ ജേക്കബ് സാറിന്റെ സർപ്പക്കാവുകൾ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച്.
അദ്ദേഹം അനുഭവത്തിലൂടെ എടുത്തുപറഞ്ഞിട്ടുണ്ട്,
എന്തുകൊണ്ടാണ് സന്താനലബ്ധിക്ക് സർപ്പക്കാവുകളിൽ പൂജ നടത്തേണ്ടത് എന്ന്. പാമ്പും മനുഷ്യ ബീജത്തിന്റെ സാമ്യതയും!
അലക്സാണ്ടർ ജേക്കബ് സാർ പറയുന്നത് ശരിയാണ്. കാവ് സംരക്ഷണം വെറും വിശ്വാസം മാത്രമല്ല, അതൊരു പാരമ്പര്യ പരിസ്ഥിതി സംരക്ഷണ രീതി കൂടിയാണ്.
മറ്റൊരു കഥയുമായി ഇനിയും വരാം.
മഠത്തിൽ ബാബു ജയപ്രകാശ്……..✍️ My WatsApp Contact No 9500716709
