Time Taken To Read as 3 Minutes
ശ്രീ മോഹൻലാലിനോട് പറയാനുള്ളത്?
താങ്കൾ ഒരു സാധാരണ നടനല്ല! താങ്കൾ അഭിനയ വൈഭവത്തിലൂടെ നേടിയെടുത്തത് 140 കോടി ജനങ്ങളുടെ ആദരവാണ്. അതിലൂടെ രാജ്യത്തിന്റെ ആദരവാണ്, അംഗീകാരമാണ്.
*കീർത്തിചക്രയിലൂടെയും *കാണ്ഡഹാറിലൂടെയും താങ്കൾ സൈന്യത്തിന്റെ ഭാഗവുമായി.
നിങ്ങളിലൂടെ സിനിമ ഉൾക്കൊണ്ടുവേണം ഒരു പുതിയ തലമുറ വളരാൻ. നെഗറ്റിവിറ്റി ഉള്ള ചിത്രങ്ങൾ ധാരാളമുണ്ടെങ്കിലും അതേപ്പറ്റിയൊന്നും പരാമർശിക്കുന്നില്ല. നമുക്ക് വേണ്ടത് പോസിറ്റിവിറ്റിയാണ്. നിങ്ങൾ ഈ മെസ്സേജിലൂടെ പറഞ്ഞത് ശരിയായിരിക്കാം.
എങ്കിലും പെട്ടെന്ന് ഓർമ്മ വന്നത് ?
“കമലദള”ത്തിൽ മാളവിക (മോനിഷ) നൃത്തമാടിയപ്പോൾ സദസ്സിലിരുന്ന് കൂവിയ നന്ദഗോപനെയാണ്.
ഒടുവിൽ കൂവിയതിന് കളരിയിൽ സ്ട്രൈക്ക് നടത്തി നന്ദഗോപനെക്കൊണ്ട് മാപ്പ് പറയിച്ചതിന് ശേഷം മാളവികയും നന്ദഗോപനും തമ്മിൽ ചില വാദങ്ങൾ നടത്തുന്നുണ്ട്.
അതിൽ നന്ദഗോപൻ എന്താണോ മാളവികയുടെ ടീച്ചറോട് ഉപദേശിച്ചത്, അത്രയേ വിസ്മയുടെ കാര്യത്തിലും പറയാനുള്ളൂ.
ബോർഡിംഗ് പഠനത്തിലൂടെ ലഭിച്ച അറിവിനേക്കാൾ പ്രാധാന്യമുണ്ട് വിസമ്മയുടെ ജീവിതത്തിനു. അപ്പോൾ പൊതുവേദിയിൽ അഭിപ്രായം പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു.
ഇങ്ങനെ പറയാൻ കാരണം? വിസമ്മയ ലഫ്റ്റനന്റ് കേണൽ ശ്രീ ഭരത് മോഹൻലാലിന്റെ മകളാണ്!
അതുപോലെ താങ്കൾ അഭിനയിച്ചു നമ്മുട മനസ്സിൽ പ്രതിഷ്ഠിച്ച മേജർ മഹാദേവന്റെ മകളായി, ബിയോണ്ട് ദ ബോർഡർലെ കേണൽ സഹദേവന്റെ മകളായി ഞങ്ങൾ വിസ്മയയേ കാണാൻ ആഗ്രഹിക്കുന്നു.
ഒരു ഭാരതീയനെന്ന നിലയ്ക്ക് രാജ്യം കാക്കുന്ന പട്ടാളക്കാരെ ദ്രോഹിക്കുന്ന, അല്ലെങ്കിൽ അതിനെ എതിർക്കാനും തള്ളിപ്പറയാനും ശ്രമിക്കാത്ത സംഘടനയ്ക്ക് പിന്തുണ കൊടുക്കുന്നതിനോട് യോജിപ്പില്ല.
വാസ്തവത്തിൽ സമരാനുകൂലികൾ സമരക്കാരെ പോലീസ് തല്ലുന്നതെ വിസ്‌മയ കണ്ടുള്ളൂ.? എന്നാൽ സമരക്കാരിലെ ചിലർ പോലീസിനെ തിരിച്ചാക്രമിക്കുന്നതു കണ്ടപ്പോൾ പട്ടാള വേഷമിട്ട താങ്കളെ അക്രിമിക്കുന്നതായി തോന്നി താങ്കളെ സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്കു.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറയുന്നവർ നിഴഞ്ഞുകയറിയ സമരത്തോട് യോജിപ്പില്ല എന്ന് താങ്കളുടെ മകളെ പറഞ്ഞു മനസ്സിലാക്കുക.
മകൾക്ക് ഉൾക്കൊള്ളാൻ ബുദ്ദിമുട്ടുണ്ടെങ്കിൽ?
കീർത്തിചക്രയും കാണ്ഡഹാറും ബിയോണ്ട് ദ ബോർഡറും വീണ്ടും കാണിച്ച് അതിന്റെ പശ്ചാത്തലം പറഞ്ഞുകൊടുക്കുക.
ചിലപ്പോൾ മകൾ ലൂസിഫറും ഗോൾഡും പോലുള്ള സിനിമ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ.
ഒന്നുകൂടി പറയട്ടെ. മകളോടും നിങ്ങളോടും നെഞ്ചിൽ കൈവെച്ച് പറയൂ.
കുറഞ്ഞപക്ഷം CJP യുടെ ഇരട്ടത്താപ്പ് അന്ന് മകൾക്ക് ചിലപ്പോൾ മനസ്സിലായിക്കാണില്ല.
അതിനുശേഷമുള്ള അവരുടെ നിലപാടും പ്രവർത്തനവും കണ്ടിട്ട്, അതിൽ നടന്ന അക്രമങ്ങളെ അംഗീകരിക്കുന്നില്ല എന്നെങ്കിലും പറയാതെ, വീണ്ടും വീണ്ടും പല ചാനലുകളിലൂടെയും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് ആവർത്തിച്ചു പറയുമ്പോൾ, താങ്കളെ സ്നേഹിക്കുന്ന ആർക്കും വേദനിക്കും.
അടിക്കുറിപ്പ് :
രാജവിരുന്നിൽ പായസത്തിന് കൈപ്പുണ്ടെന്ന് രാജാവ് പറഞ്ഞപ്പോൾ, കൂടെയുള്ളവരും രുചിച്ചുനോക്കി കൈപ്പാണെന്ന് പറഞ്ഞ് മാറ്റിവെച്ച കഥ കേട്ടിട്ടുണ്ട്.
അപ്പോൾ കൂട്ടത്തിൽ സരസനായ ഒരാൾ “പഞ്ചസാരയുടെ കൈപ്പ് എനിക്ക് ഇഷ്ടമാണ്” എന്ന് പറഞ്ഞ് ആ പായസം രുചിച്ചുകഴിച്ച ഒരു കഥയും കേട്ടിട്ടുണ്ട്.
വിസ്മയ വിഷയത്തിൽ താങ്കളുടെ സദസ്സിലെ ഒരാൾ വിസ്മയ പറഞ്ഞതിനെ ലഘൂകരിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹത്തെയും തള്ളിപ്പറഞ്ഞത് വിമർശനങ്ങൾക്ക് ആക്കം കൂട്ടി എന്നാണ് എന്റെ അഭിപ്രായം.
All the best 🙏
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My WatsApp Contact 9500716709
