Time Taken To Read 5 Minutes
അടിതെറ്റിയാൽ ആനയുംവീഴും ആദ്യമേ പറയട്ടെ? ഞാൻ ഒരു പുരോഗമന പദ്ധതികൾക്കും എതിരല്ല. വെള്ളവും വൈദ്യുതിയും നമുക്ക് വേണം. പക്ഷേ ആ വെള്ളത്തിനു വേണ്ടി ഒരു നദിയുടെ ജീവൻ ബലി കൊടുക്കണോ എന്നതാണ് ചോദ്യം.?
നമ്മൾ കേരളക്കാർ ഡാമുകളുടെ നാട്ടിലാണ് ജീവിക്കുന്നത്. ഇടുക്കി, മുല്ലപ്പെരിയാർ, കക്കയം, ബാണാസുര സാഗർ… ലിസ്റ്റ് നീളും.
പക്ഷേ എത്ര പേർക്ക് അറിയാം, ഈ “വികസനത്തിന്റെ” അടിയിൽ ഒഴുകുന്നത് എത്രയെത്ര പേരുടെ ജീവനും കണ്ണുനീരുമാണെന്നു?
നമ്മൾ മറക്കുന്ന സത്യം
മനുഷ്യർ പെറ്റു പെരുകിക്കൊണ്ടേയിരിക്കുന്നു.! 1951ൽ 1.3 കോടി ആയിരുന്ന നമ്മൾ ഇന്ന് 3.5 കോടി. പക്ഷേ ഭൂമിയും നദിയും മലയും അതേപടി തന്നെ.
ആവർത്തിച്ച് ഇത് ഓർമ്മിപ്പിക്കുന്നവരെ “സംഘി”, “വികസനവിരുദ്ധൻ”, “ചാണകബുദ്ധി” എന്ന് വിളിച്ച് ഒതുക്കുന്നു. വോട്ട്ബാങ്ക് നഷ്ട്ടപ്പെടുമെന്ന ഭീതിയിൽ മിക്ക രാഷ്ട്രീയക്കാരും അതിനൊപ്പം കൂടുന്നു.
ഞാൻ പറഞ്ഞ 1000 അടിയുടെ കണക്കും യാഥാർത്ഥ്യവും
കേരളത്തിലെ അണക്കെട്ടുകളുടെ ഉയരവും ജലനിരപ്പും – കുറച്ച് ഉദാഹരണങ്ങൾ
ആർട്ടിക്കിളിൽ പറഞ്ഞ “1000 അടി ഡിസൈൻ, പക്ഷേ 700 അടി മതി” എന്ന കണക്ക് മനസ്സിലാക്കാൻ കേരളത്തിലെ ഡാമുകളുടെ യഥാർത്ഥ കണക്കുകൾ സഹായിക്കും.
മുല്ലപ്പെരിയാർ ഡാം – ഇടുക്കി
അടിത്തട്ടിൽ നിന്നുള്ള മുഴുവൻ ഉയരം: 176 അടി
Full Reservoir Level – FRL – ഡിസൈൻ ചെയ്തത്: 152 അടി
ഇപ്പോൾ അനുവദനീയമായ പരമാവധി ജലനിരപ്പ്: 142 അടി – സുരക്ഷ കാരണം കുറച്ചു
സ്പിൽവേയുടെ ഉയരം: 136 അടി
വിഷയം: കോടതി 142 അടി വരെ അനുവദിച്ചിട്ടുണ്ട്. പക്ഷേ കേരളം 136 അടിയിൽ താഴ്തണം എന്ന് ആവശ്യപ്പെടുന്നു. 2018 ൽ 142 അടി കടന്നപ്പോഴാണ് ഇടുക്കിയിലേക്ക് പെട്ടെന്ന് വെള്ളം തുറന്നുവിട്ടത് വിട്ടത്.
ഇടുക്കി ആർച്ച് ഡാം
ഉയരം: 554.5 അടി / 168.91 മീറ്റർ – ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം
FRL: 2403 അടി
MWL – Maximum Water Level: 2408.5 അടി
സ്പിൽവേ Crest: 2373.6 അടി
വിഷയം: FRL ഉം MWL ഉം തമ്മിൽ വെറും 5.5 അടി മാത്രം. മഴ കൂടിയാൽ പെട്ടെന്ന് ഷട്ടർ തുറക്കേണ്ട ഗതി വരും.
ബാണാസുര സാഗർ ഡാം – വയനാട്
ഉയരം: 126 അടി / 38.5 മീറ്റർ
FRL / MWL: 775.60 മീറ്റർ
വിശേഷം: ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് ഡാം (ചുണ്ണാമ്പു കല്ലുകൊണ്ട് നിർമ്മിച്ച ഡാം)
വിഷയം: സ്പിൽവേ വേറെ കോൺക്രീറ്റ് ഡാമിലാണ്. ഇതും “ചെറുതും സുരക്ഷിതവും” എന്ന മോഡലിന് ഉദാഹരണമാണ്.
കക്കയം – കുറ്റിയാടി അഗ്മെന്റേഷൻ ഡാം – കോഴിക്കോട്
FRL: 2487 അടി
MWL: 2487 അടി
സ്പിൽവേ Crest: 2466 അടി
“ചെറിയ ഡാം” മോഡൽ. കുടിവെള്ളത്തിനും വൈദ്യുതിക്കും. വലിയ നദിയെ തടയുന്നില്ല.
കല്ലാർകുട്ടി ഡാം – ഇടുക്കി
ഉയരം: 141 അടി / 43 മീറ്റർ
FRL / MWL: 456.90 മീറ്റർ
പാംബ്ല ഡാം – ഇടുക്കി
ഉയരം: 106 അടി / 32.36 മീറ്റർ
FRL: 253 മീറ്റർ
MWL: 256 മീറ്റർ
ഈ കണക്കുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട 3 കാര്യങ്ങൾ
ഡിസൈൻ vs യഥാർത്ഥം: മുല്ലപ്പെരിയാർ 152 അടിക്ക് വേണ്ടി കെട്ടിയതാണ്. പക്ഷേ ഇപ്പോൾ 142 അടിയിൽ ഒതുക്കുന്നു. സുരക്ഷ കാരണം.
സിൽറ്റിംഗ്: വർഷങ്ങൾ പോകുംതോറും ചെളി അടിഞ്ഞ് സംഭരണശേഷി കുറയും. അപ്പോൾ “ഷട്ടർ താഴ്തി” വീണ്ടും ഉയർത്താൻ നോക്കും. അപ്പോഴാണ് നദി വറ്റുന്നത്.
വലിയത് vs ചെറുത്: ഇടുക്കി പോലെ 554 അടി ഉള്ളതിന് പകരം കക്കയം, കല്ലാർകുട്ടി പോലെ 100 – 140 അടി ഉള്ള ചെറിയ ഡാമുകൾ നാട്ടാവശ്യത്തിന് നല്ലതാണ്. മുക്കുന്നത് കുറവ്.
രണ്ട് മലകൾക്കിടയിലൂടെ ഒഴുകുന്ന നദിക്ക് കുറുകെ ഒരു അണക്കെട്ട്. ഡിസൈൻ ചെയ്യുന്നത് 1500 – 2500 അടി വെള്ളം പിടിക്കാൻ. “ഭാവിയിലെ ആവശ്യം” കണക്കിലെടുത്ത്.
ഇപ്പോൾ 700 – 800 അടി മതി. ബാക്കി വെള്ളം സ്വാഭാവികമായി ഒഴുകട്ടെ. കരയിലുള്ളവർക്കും, കൈവഴികൾക്കും, കാട്ടിലെ ആനയ്ക്കും കിട്ടട്ടെ.
പക്ഷേ വർഷങ്ങൾ പോകുംതോറും എന്ത് സംഭവിക്കുന്നു?
സിൽറ്റിംഗ്. മഴയോടൊപ്പം വരുന്ന മണ്ണും കല്ലും ചെളിയും അണക്കെട്ടിൽ അടിയുന്നു. 1500 അടി ഉണ്ടായിരുന്ന സംഭരണശേഷി 10 – 20 വർഷം കൊണ്ട് 300 – 400 അടിയായി കുറയുന്നു.
പിന്നെ രണ്ട് വഴി:
നദി വറ്റിക്കൽ പ്രക്രിയ: ഷട്ടർ താഴ്തി വെള്ളം പിടിക്കുന്നു. താഴെ പുഴ വറ്റുന്നു. കൃഷി നശിക്കുന്നു.
വൃഷ്ടി പ്രദേശം മുക്കൽ പ്രക്രിയ: മഴ ശക്തമായാലും ഒരു മുൻവിധിയുമില്ലാതെ വെള്ളം ഷട്ടർ താഴ്ത്തി “ടാർഗറ്റ് ലെവൽ” ആയില്ല എന്ന് പറഞ്ഞ് പിടിക്കുന്നു. പിന്നീട് മഴ ഖനക്കുന്നു എന്നുപറഞ്ഞു ഒറ്റയടിക്ക് തുറക്കുന്നു.
നമ്മുടെ ഡാമുകൾ പറയുന്ന കഥ
മുല്ലപ്പെരിയാർ – പ്രായവും രാഷ്ട്രീയവും പരിശോദിക്കുമ്പോൾ?
126 വർഷം പഴക്കമുള്ള അണക്കെട്ട്. 142 അടി.
ഇവിടെ പ്രശ്നം സിൽറ്റിംഗ് മാത്രമല്ല. കരാറും സംസ്ഥാനങ്ങൾ തമ്മിലുള്ള ഈഗോ തർക്കങ്ങളാണ്.
തമിഴ്നാട് “വെള്ളം വേണം” എന്ന് പറയുന്നു. കേരളം “സുരക്ഷ വേണം” എന്ന് പറയുന്നു. രണ്ടും നമുക്ക് വേണം.
ഇതിനിടയിൽ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 35 ലക്ഷം ആളുകൾ അനിശ്ചിതത്വത്തിൽ.
മഴക്കാലത്ത് ജലനിരപ്പ് 136 ആക്കണോ 142 ആക്കണോ എന്ന ചർച്ച പോലും സമയത്ത് അലേർട്ട് കൊടുക്കുന്നില്ല എന്ന ആരോപണം പറഞ്ഞുകേൾക്കുന്നു.
ഇടുക്കി – ഏഷ്യയിലെ വലിയ ആർച്ച് ഡാം
168.91 മീറ്റർ. പെരിയാർ, ചെറുതോണി, കുളമാവ് 3 ഡാമുകൾ ചേർന്ന സിസ്റ്റം.
2018 ൽ നമ്മൾ കണ്ടതാണ്. ഷട്ടർ വൈകി തുറന്നതിന്റെ ഫലം.
ഇടുക്കി ഡാമിന്റെ ഏറ്റവും വലിയ ഭീഷണി ഇപ്പോൾ സിൽറ്റ്. പെരിയാറിന്റെ മുകളിൽ നിന്ന് ഒഴുകിയെത്തുന്ന മണ്ണ്. ശേഷി കുറഞ്ഞാൽ പിന്നെ അതേ കഥ: വറ്റിക്കും അല്ലെങ്കിൽ മുക്കും.
കക്കയം, ബാണാസുര സാഗർ പോലെയുള്ള ചെറിയ ഡാമുകൾ
ഇവയാണ് യഥാർത്ഥത്തിൽ “സുരക്ഷിത” മോഡൽ ആകേണ്ടത്.
കക്കയം ഡാം – കോഴിക്കോട്. കുടിവെള്ളത്തിന്. ചെറുതാണ്, ലോക്കൽ ആവശ്യത്തിന് വളരേ ഉത്തമം.
ബാണാസുര സാഗർ – വയനാട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് ഡാം.
ഇവയുടെ ഗുണം: ഒരു വലിയ നദിയെ മുഴുവൻ തടയുന്നില്ല. ചെറിയ തോടുകളും അരുവികളും ഉപയോഗിക്കുന്നു. നാശം കുറവ്.
പക്ഷേ ഇവയ്ക്കും സിൽറ്റിംഗ് ഉണ്ട്. പരിപാലനം ഇല്ല. 5 വർഷം കൂടുമ്പോൾ ഒരു ഓഡിറ്റ് പോലും ഇല്ല.
അപ്പോൾ പരിഹാരമില്ലേ? സർക്കാരും ജനങ്ങളും എടുക്കേണ്ട നിലപാട്
സർക്കാർ സർക്കാർ ചെയ്യേണ്ടത് ചെയ്യിച്ചുറപ്പാക്കേണ്ടത്:
ഡാം സേഫ്റ്റി + സിൽറ്റ് ഓഡിറ്റ് നിയമം: മുല്ലപ്പെരിയാർ, ഇടുക്കി ഉൾപ്പെടെ എല്ലാ ഡാമിന്റെയും ശേഷി ഓരോ 3 വർഷത്തിലും ഡ്രോൺ + സോനാർ വെച്ച് അളക്കണം. റിപ്പോർട്ട് പബ്ലിക് ആക്കണം. എത്ര % ചെളി അടിഞ്ഞു എന്ന് നിർബന്ധമായും കണ്ടെത്തണം.
Environmental Flow നിർബന്ധം: ഇടുക്കിയിൽ നിന്ന് പെരിയാറിലേക്ക് ഒരു സെക്കൻഡിൽ കുറഞ്ഞത് 5 cumec വെള്ളം വിടണം. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാടിന് കൊടുക്കുന്നതുപോലെ കേരളത്തിലെ നദിക്കും അവകാശമുണ്ട്. ഇത് നിയമാക്കണം.
കുറഞ്ഞത് 48 മണിക്കൂർ അലേർട്ട് നൽകണം. അതായത്
മുല്ലപ്പെരിയാറിന്റെയും ഇടുക്കിയുടെയും ഷട്ടർ തുറക്കുന്നതിന് 2 ദിവസം മുൻപേ SMS, സൈറൺ. “പെട്ടെന്ന് തുറന്നു” എന്നൊഴിവാക്കൽ പറ്റില്ല. 2018 – ന് ശേഷവും നമ്മൾ പഠിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്?
വലിയ ഡാമിന് പകരം ചെറിയ പദ്ധതികൾ: കക്കയം മോഡൽ പ്രോത്സാഹിപ്പിക്കുക. ഓരോ പഞ്ചായത്തിലും ചെക്ക് ഡാം, റൂഫ് ടോപ്പ് ഹാർവെസ്റ്റിംഗ്, കുളം പുനരുദ്ധാരണം. വെള്ളം വികേന്ദ്രീകരിക്കുക. ഒരു ഡാമിന്റെ മേൽ എല്ലാ ആശ്രയവും ആവണ്ട.
ഇനി ജനങ്ങൾ ചെയ്യേണ്ടത്:
“24 മണിക്കൂർ ടാപ്പിൽ വെള്ളം” എന്ന് മാത്രം ചോദിക്കാതെ “ഈ വെള്ളം ഏത് ഡാമിൽ നിന്ന്, എത്ര പാഴാക്കുന്നു” എന്നും ചോദിക്കണം.
ഇവിടെ നദീസംരക്ഷണ സമിതിയും പ്രകൃതി സംരക്ഷണ സമിതിയുമൊക്കെയുണ്ട്: പെരിയാറിനും, കബനിക്കും, ചാലിയാറിനും കരയിൽ watchdog കമ്മിറ്റി. മൊബൈൽ ആപ്പ് വഴി ലെവൽ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം സൃഷ്ട്ടിച്ചു വിലയിരുത്തണം.
വോട്ട് ചോദിക്കാൻ വരുമ്പോൾ ചോദിക്കുക: “മുല്ലപ്പെരിയാറിന്റെ പുതിയ സിൽറ്റ് റിപ്പോർട്ട് എവിടെ? ഇടുക്കിയുടെ Emergency Action Plan എവിടെ?”
ഡാം വേണം. പക്ഷേ ഡാമിന് വേണ്ടി നദി വേണ്ട എന്ന നിലാപാട് ശരിയല്ല നമുക്ക് നദിയും വേണം ഡ്രാമ വേണം സാദിക്കും.
വൈദ്യുതി വേണം. പക്ഷേ വൈദ്യുതിക്ക് വേണ്ടി ഒരു ഗ്രാമം മുക്കേണ്ട.
മുല്ലപ്പെരിയാറിന്റെ പ്രായം നമ്മെ ഓർമ്മിപ്പിക്കുന്നു: ഒന്നിനും ആയുസ്സുണ്ട്.
ഇടുക്കി ഓർമ്മിപ്പിക്കുന്നു: ഒരു തെറ്റായ തീരുമാനം എത്ര വലിയ ദുരന്തം ഉണ്ടാക്കും എന്ന്.
കക്കയം ഓർമ്മിപ്പിക്കുന്നുത് (രാജൻ കേസല്ല) ചെറുതും സുരക്ഷിതവുമായ വഴികളുണ്ട് എന്ന്.
നമ്മൾ പ്രകൃതിയിൽ നിന്ന് കടം എടുക്കുന്നവരാണ്. കടം വീട്ടാം. പക്ഷേ നദിയുടെ കഴുത്ത് ഞെരിച്ചിട്ടല്ല. ശ്വാസം മുട്ടിച്ചിട്ടു വേണ്ട എന്നെ പറയുന്നുള്ളൂ
1947 ലെ കേരളവും 2026 ലെ കേരളവും തമ്മിൽ നോക്കിയാൽ നമുക്ക് ഒരു കാര്യം വ്യക്തമാവും. ഭൂമി അതേപടി. പക്ഷേ ആളുകളും ആവശ്യങ്ങളും ആകാശം കീറി.
1947 ലെ കേരളം
ജനസംഖ്യ: ഏകദേശം 1.3 കോടി.
അന്ന് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയിരുന്ന ജലം: കണക്ക് കൃത്യമില്ലെങ്കിലും, ജനസംഖ്യ കുറവായത് കൊണ്ട് നദിയും കുളവും കിണറും മതിയായിരുന്നു.
അന്ന് നമുക്കുണ്ടായിരുന്ന ഡാമുകൾ: വളരെ കുറവ്. പെരിയാർ, പള്ളിവാസൽ പോലെ 2 – 3 എണ്ണം. നദികൾ? 44 എണ്ണം സ്വച്ഛന്ദമായി ഒഴുകുന്നുണ്ടായിരുന്നു. മലയും കുന്നും കാവും വനവും നിറഞ്ഞിരുന്നു.
2026 ലെ കേരളം
ജനസംഖ്യ: ഏകദേശം 3.6 കോടി.
79 വർഷം കൊണ്ട് ജനസംഖ്യ 276% വർദ്ധിച്ചു. അതായത് ഏകദേശം 3 മടങ്ങ്.
ഇന്ന് കൃഷിക്കും വീട്ടാവശ്യത്തിനും വ്യവസായത്തിനും വേണ്ടുന്ന ജലം: ദിവസം 1500 – 1800 MCM വരെ വേണമെന്ന് കണക്ക്. 1947 നേക്കാൾ 4 – 5 മടങ്ങ് കൂടുതൽ.
ഇപ്പോൾ ഉള്ളത്: 57 വലിയ ഡാമുകൾ. പക്ഷേ നദികൾ? പലതും തോടായി. പലതും കെട്ടി. പലതും പ്ലാസ്റ്റിക്കും ചെളിയും കൊണ്ട് മൂടി.
അപ്പോൾ വെള്ളം എവിടുന്ന് കിട്ടും?
ഉത്തരം ജനങ്ങൾ തന്നെ കണ്ടുപിടിച്ചു.
മല ഇടിച്ചു. കുന്ന് മാന്തി. നദി തടഞ്ഞു. കാവ് വെട്ടി. പ്രകൃതി നശീകരണം കാരണം കാടില്ലാതായി.
ഫലം: മൃഗങ്ങൾ നാട്ടിലിറങ്ങി തുടങ്ങി. ആനയും പന്നിയും കാട്ടുപോത്തും.
എന്നിട്ടും മനുഷ്യൻ പെറ്റുപെരുകുന്നു. പെറ്റുപെരുകിയ നാടുകളിൽ നിന്ന് നമ്മുടെ രാജ്യത്തേക്ക് അറിഞ്ഞും അറിയാതെയും നുഴഞ്ഞുകയറാൻ അനുവദിക്കുന്നു. അവർക്ക് സംരക്ഷണവും ചില രാഷ്ട്രീയക്കാർ ചെയ്തുകൊടുക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ നടന്ന SIR പ്രക്രിയ അത് തെളിയിക്കുകയും ചെയ്തു. കോടതി കുറച്ച് കടുപ്പിച്ചതോടെ അൽപ്പം ആശ്വാസമുണ്ട്.
പക്ഷേ അടിസ്ഥാന പ്രശ്നം അതല്ലേ?
നമ്മൾ പറയുന്നത് ഡാമിനെതിരല്ല. ഇടുക്കി വേണം, മുല്ലപ്പെരിയാർ വേണം, കക്കയം വേണം. വെള്ളവും ലൈറ്റും വേണം.
പക്ഷേ ഒരു കാര്യം ഓർക്കണം.
1000 അടിക്ക് ഡിസൈൻ ചെയ്ത ഡാമിൽ 10 വർഷം കൊണ്ട് ചെളി അടിഞ്ഞ് 400 അടിയാവുമ്പോൾ എന്ത് ചെയ്യും? ഷട്ടർ താഴ്തും. നദി വറ്റും. പിന്നെ മഴ വന്നാൽ പെട്ടെന്ന് തുറക്കും. നാട് മുങ്ങും.
ഇതാണ് ഇന്നത്തെ കണക്ക്.
അപ്പോൾ പരിഹാരം?
ഇന്നത്തെ ജനസംഖ്യയുടെ അനിയന്ത്രിതമായ പെരുപ്പം കാണുമ്പോൾ എനിക്ക് ഒരു കാര്യം തോന്നുന്നു.
നെഹ്റുജിയോടും ഇന്ദിരാജിയോടും എന്ത് വിയോജിപ്പുണ്ടെങ്കിലും, അവർക്ക് അന്നുണ്ടായിരുന്ന ഒരു ദീർഘവീക്ഷണം നമ്മൾ കാണാതെ പോകരുത്.
അവരുടെ കാലത്ത് “നാം രണ്ടു, നമുക്ക് മൂന്നു” എന്ന് പറഞ്ഞ് ഒരു ബോധവൽക്കരണം നടത്തിയിരുന്നു.
പിന്നെ ഇന്ദിരാജി അതിനൊരു പടി കൂടി മുന്നോട്ട് പോയി “നാം രണ്ടു, നമുക്ക് രണ്ടു” എന്ന് ജനങ്ങളെ പഠിപ്പിച്ചു.
അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ അവസ്ഥ എന്താവുമായിരുന്നു എന്ന് ആലോചിച്ചുപോകുന്നു.
ഇന്ന് 1947 ലെ 1.3 കോടിയിൽ നിന്ന് 3.6 കോടിയിലേക്ക് എത്തി നിൽക്കുകയാണ്. 79 വർഷം കൊണ്ട് 276% വർദ്ധന.
വെള്ളം, ഭൂമി, നദി – ഇതൊന്നും 3 മടങ്ങ് ആയില്ല. പക്ഷേ ആവശ്യം 5 മടങ്ങ് ആയി.
ഇനിയും ഇതുപോലെ പോയാൽ അടുത്ത 30 വർഷം കൊണ്ട് നമ്മൾ എവിടെ എത്തും?
അതുകൊണ്ട് എനിക്ക് മോദിജിയോടും എൻ.ഡി.എ സർക്കാരിനോടും ഒരു അഭ്യർത്ഥനയുണ്ട്.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സാമാന്വയത്തോടെ ഒരു നിയമനിർമ്മാണം നടത്തണം. ഭരണഘടനയിൽ തന്നെ എഴുതിച്ചേർക്കണം.
“നാം രണ്ടു, നമുക്ക് രണ്ടു”
അല്ലെങ്കിൽ *“നാം രണ്ടു, നമുക്ക് ഒന്നു”*
ഇത് നിർബന്ധമാക്കണം. പ്രസംഗം കൊണ്ട് മാത്രം പറ്റില്ല. നിയമം വേണം.
ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ.
ജനസംഖ്യ കൂട്ടുന്നവർക്ക് വെള്ളവും ഭൂമിയും നദിയും കൂട്ടി കൊടുക്കാൻ ആർക്കും പറ്റില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ഇപ്പോൾ തന്നെ തീരുമാനിച്ചില്ലെങ്കിൽ?
ഒരുകാര്യം പറയാതെ വയ്യ രേഖകളില്ലാതെ അനധികൃത കുടിയേറ്റം വർദ്ദിക്കുന്നു.
ഇതിങ്ങനെ നിർബ്ബാധം തുടർന്നാൽ പഴയ അറബിക് ചൊല്ലുപോലെ ഒട്ടകത്തിനിടം കൊടുത്തത് പോലെ എന്ന ചൊല്ലുപോലെയാകും.
നമുക്ക് പാലായനം ചെയ്യാൻ ചുറ്റും ശത്രു രാജ്യങ്ങൾ മാത്രം. ഈ നാട് നശിച്ചാൽ നമ്മൾ എവിടെ പോകും?
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ദുരമൂത്താൽ കരയേണ്ടി വരും.
ജനസംഖ്യ 3 മടങ്ങ് ആയി. ജലത്തിന്റെ ആവശ്യം 5 മടങ്ങ് ആയി. പക്ഷേ നദിയും മലയും അതേപടി തന്നെ. ഈ കണക്ക് മറന്നാൽ അടുത്ത തലമുറയോട് നമ്മൾ കുറ്റക്കാരാവും.
നിങ്ങളുടെ അഭിപ്രായം എന്താണ്?
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My WatsApp Contact No 9500716709
