Time Taken To Read 4 Minutes
Disclaimer:
ഈ ലേഖനം എന്റെ വ്യക്തിപരമായ അഭിപ്രായവും വിലയിരുത്തലും മാത്രമാണ്. ഇത് ഒരു നിയമോപദേശമോ, അന്തിമ വിധിയോ, സ്ഥിരീകരിച്ച വസ്തുതയോ അല്ല. ഇവിടെ പറയുന്ന കാര്യങ്ങൾ വായനക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്.
“കുറച്ചു ദിവസം മുൻപ് ശ്രീ. കെ. കരുണാകരനെ അനുസ്മരിച്ച് ചിലരുടെ മുതലക്കണ്ണീർ കണ്ടു. പറ്റുമെങ്കിൽ അവർ ഇതുകൂടി ഒന്ന് വായിക്കണം.” കാരണം അദ്ദേഹത്തെ കാലുവാരി പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയവരേയും കണ്ണീരൊലിപ്പിക്കുന്ന കൂട്ടത്തിൽ കണ്ടു.
ഇവരൊക്കെ മറന്ന മറ്റൊരു ചരിത്രമുണ്ട് കെ കരുണാകരന്. അദ്ദേഹത്തിന്റെ ഭരണകാലത്തു കേരളത്തിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെ ഒരു ചെറുലിസ്റ്റ് പരിശോദിക്കുമ്പോൾ അത് മനസ്സിലാകും.
വ്യവസായ – ടെക് മേഖലയെപ്പറ്റി പറയുമ്പോൾ?
AKGIM – A.K. Gopalan Institute of Management, കോഴിക്കോട്
മാനേജ്മെന്റ് പഠനത്തിന് വേണ്ടി തുടങ്ങിയ പ്രധാന സ്ഥാപനം.
KIT – Kerala Institute of Technology, കോഴിക്കോട്
ടെക് വിദ്യാഭ്യാസത്തിന്റെ വളർച്ചക്ക് തുടക്കം കുറിച്ചു.
Infopark കൊച്ചി – തുടക്കം
കേരളത്തിൽ IT സെക്ടറിന്റെ വളർച്ചക്ക് അടിത്തറ ഇട്ടത് കരുണാകരന്റെ കാലത്താണ്. പിന്നീടാണ് Technopark വലുതായത്.
Kinfra Industrial Parks
സംസ്ഥാനത്തുടനീളം ചെറുകിട – ഇടത്തരം വ്യവസായങ്ങൾക്ക് വേണ്ടി വ്യവസായ പാർക്കുകൾ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – Nedumbassery PPP മോഡലിൽ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം. കരുണാകരന്റെ സ്വപ്ന പദ്ധതി ആയിരുന്നു.
കൊച്ചി മെട്രോ – പ്രാരംഭ പ്രവർത്തനങ്ങൾ
കൊച്ചിയെ മെട്രോ സിറ്റി ആക്കാനുള്ള ആസൂത്രണം അദ്ദേഹത്തിന്റെ കാലത്ത് തുടങ്ങി.
NH 17, NH 47 നാലുവരി ആക്കൽ
സംസ്ഥാനത്തെ പ്രധാന ദേശീയപാതകളുടെ വികസനം.
ഊർജ്ജ-ജലസേചനത്തിനായി
കക്കി – ആനതടം പദ്ധതി വികസനം
വൈദ്യുതി ഉൽപ്പാദനം കൂട്ടാൻ വലിയ പങ്ക്.
ഗ്രാമീണ വൈദ്യുതീകരണം
സംസ്ഥാനം മുഴുവൻ 100% വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം.
സാമൂഹിക-വിദ്യാഭ്യാസ മേഖലയെ പറ്റിപറയുമ്പോൾ
പുതിയ മെഡിക്കൽ കോളേജുകൾ
തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളുടെ വികസനം.
Engineering Colleges
സർക്കാർ – സ്വകാര്യ എൻജിനീയറിംഗ് കോളേജുകൾക്ക് അനുമതി കൊടുത്ത് ഉന്നത വിദ്യാഭ്യാസം വ്യാപിപ്പിച്ചു.
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ
കമ്പ്യൂട്ടർ സാക്ഷരത ഗ്രാമങ്ങൾ വരെ എത്തിക്കാനുള്ള നീക്കം.
ജവഹർലാൽ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിയാരം മെഡിക്കൽകോളേജ് ഏഴിമല നവൽ അക്കാഡമി വേറേയും
നിയമ-സമാധാനം നിലനിർത്താൻ
നക്സൽ പ്രസ്ഥാനം മുളയിലേ നുള്ളി 80 – 90 കളിൽ കേരളത്തിൽ നക്സൽ വളരാതെ നോക്കിയത് കരുണാകരന്റെ കർശന നിലപാട് കൊണ്ടാണ്. അതുകൊണ്ടാണ് ഇന്ന് നമുക്ക് സമാധാനമായി ജീവിക്കാൻ പറ്റുന്നത്.
ചുരുക്കം
“കരുണാകരന്റെ ഭരണം എന്ന് പറഞ്ഞാൽ വികസനത്തിന്റെ കാലം” എന്നാണ് പലരും പറയുന്നത്.
അതായത് ടെക്, വ്യവസായം, റോഡ്, വിമാനത്താവളം ഇതെല്ലാം കേരളം ഇന്ന് കാണുന്ന രീതിയിൽ വളരാൻ കാരണം അദ്ദേഹത്തിന്റെ കാലത്തെ തീരുമാനങ്ങൾ തന്നെയാണ്.
എന്നാൽ സർവത്രമേഖലയിലും വികസനമെത്തിച്ച! കെ. കരുണാകരനോട് നീതികാട്ടിയില്ല ഇത് എന്റെ അഭിപ്രായമാണ്
കാരണം 4 തവണ ഒരു സംസ്ഥാനത്തെ നേരാംവണ്ണം മുൻപോട്ടു നയിച്ചുകൊണ്ടിരുന്ന കെ കരുണാകരന് അതിൽ 3 തവണ രാജിവെക്കേണ്ടി വന്നു.
കെ. കരുണാകരന്റെ രാജി ഒരു ചുരുക്കം
രാജൻ കേസ്
1977 March 25: ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കരുണാകരൻ രാജിവെച്ചു.
Emergency കാലത്ത് REC വിദ്യാർത്ഥി P. Rajan പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്നതായിരുന്നു ആരോപണം.
അന്ന് തെളിവുകൾ ഇല്ലാത്തതുകൊണ്ട് കേസ് പിന്നീട് CBI ഏറ്റെടുത്തു. കോടതി പോലീസിനെ കുറ്റക്കാരാക്കിയെങ്കിലും കരുണാകരനെതിരെ ഒന്നും തെളിഞ്ഞില്ല.
1995 – “Palm oil Case”
1991-1994 : കേരളത്തിന് പാചക എണ്ണ ഇറക്കുമതി ചെയ്തപ്പോൾ Palm oil ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടന്നു എന്ന് ആരോപണം.
ആരോപണം അന്നത്തെ ഭക്ഷ്യമന്ത്രി T.H. Mustafa ക്കെതിരെയും, കരുണാകരൻ സർക്കാരിനെതിരെയും.
1995 March 16: പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും, കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദവും കാരണം കരുണാകരൻ രാജിവെച്ചു.
പിന്നീട് CBI അന്വേഷണത്തിൽ കരുണാകരനെതിരെ തെളിവ് കിട്ടിയില്ല.
ചരിത്രത്തിലെ കള്ളക്കേസുകൾ / Character Assassination
ഉദാഹരണമായി പറയുമ്പോൾ കേരള രാഷ്ട്രീയ ചരിത്രത്തിൽ രാജൻ കേസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് കേസുകളാണ് 1994 ലെ ISRO ചാരക്കേസും 2013 ലെ സോളാർ കേസും.
1994 – ISRO ചാരക്കേസ്:
ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി. കേരള പോലീസും IB യും ചേർന്ന് ISRO “രാജ്യരഹസ്യം വിറ്റു” എന്ന് ആരോപിച്ചു. രാജ്യത്തിന്റെ നട്ടെല്ലിനേറ്റ ഒരു വലിയ പ്രഹരമായിരുന്നു ആ ആരോപണം.
1994 ഒക്ടോബർ 20ന് മാലി സ്വദേശി മറിയം റഷീദയെ തിരുവനന്തപുരത്ത് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തുടക്കം. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങി എന്നതായിരുന്നു കാരണം.
പിന്നാലെ ഒക്ടോബർ 30 ന് ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, നവംബർ 13ന് ബാംഗ്ലൂരിൽ നിന്ന് ഫൗസിയ ഹസൻ, ISRO ശാസ്ത്രജ്ഞൻ കൂടിയായ ശശികുമാർ എന്നിവരും അറസ്റ്റിലായി.
കോൺഗ്രസിനുള്ളിലെ A ഗ്രൂപ്പ് – I ഗ്രൂപ്പ് തർക്കങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം. ഈ കേസുമായി ബന്ധപ്പെട്ട് കരുണാകരന്റെ വിശ്വസ്ത ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങൾ വന്നു. സമ്മർദ്ദം കൂടിയപ്പോൾ 1994 ൽ കേസ് CBI ഏറ്റെടുത്തു.
1996 ൽ CBIകേസ് വ്യാജമാണെന്നുംതെളിവുകളില്ലെന്നും പറഞ്ഞ് ക്ലോസർ റിപ്പോർട്ട് കൊടുത്തു. 2018ൽ സുപ്രീം കോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. വിധിയിൽ അദ്ദേഹമനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കോടതി തന്നെ ചൂണ്ടിക്കാട്ടി.
ഇതിന്റെ ഇടയിൽ 1994 നവംബർ 25ന് കൂത്തുപറമ്പ് വെടിവെപ്പ്. 5 പേർ മരിച്ചു. അതിനെ തുടർന്ന് 1995ൽ കരുണാകരൻ രാജിവെച്ചു.
അന്ന് ഭരണ – പ്രതിപക്ഷ നേതാക്കൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു. മാധ്യമങ്ങളിൽ വലിയ കോലാഹലം.
അതുകൊണ്ടാണ് അദ്ദേഹത്തെ “വേട്ടയാടപ്പെട്ട നേതാവ്” എന്ന് പലരും വിളിക്കുന്നത്.
കേസുകൾ തെളിയിക്കപ്പെട്ടില്ലെങ്കിലും രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടി വന്നു.
പക്ഷേ അതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം തിരിച്ചുവന്നു. അതാണ് ജനകീയ നേതാവ് എന്നതിന്റെ അർത്ഥം.
പക്ഷേ ഈ മൂന്നു കേസുകളും നമ്മളോട് പറയുന്നത് വെറും രാഷ്ട്രീയ കഥയല്ല. രാജ്യത്തെ എങ്ങനെ അകത്തുനിന്നും പുറത്തുനിന്നും തകർക്കാം എന്നതിന്റെ ഒരു പാഠപുസ്തകം കൂടിയാണ്.
രാജൻ കേസ് രാഷ്ട്രീയ നേതാക്കളെ തകർക്കാനുള്ള ഗൂഢാലോചന ആയാണ് പലരും കാണുന്നത്. കരുണാകരന്റെ നിലപാട് മൂന്നു തവണയും അദ്ദേഹം പറഞ്ഞത് ഒരേ കാര്യം
“ഞാൻ തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തം എനിക്കുണ്ട്”
ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ മനസ്സിലാവുന്നത് ഒന്നേയുള്ളൂ. ഒരു മലയാളി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നതും, തുടർന്ന് പ്രധാനമന്ത്രി വരെ ആകുന്നതും തടയാനുള്ള ഒരു വലിയ ഗൂഢാലോചനയായിരുന്നില്ലേ അത്?
അതോടൊപ്പം രാജ്യത്തിന്റെ അഭിമാനമായ ISROയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും ശാസ്ത്രജ്ഞരുടെ മനോവീര്യം കെടുത്തുകയും ചെയ്തു.
2013 സോളാർ കേസ് – ഒരു സർക്കാരിനെ വീഴ്താനുള്ള സ്ക്രിപ്റ്റ്
2012ൽ സോളാർ പാനൽ സ്ഥാപിച്ചുനൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടന്നു എന്ന പരാതിയുമായാണ് തുടക്കം. പ്രധാന പ്രതികൾ സരിതാ എസ്. നായരും ബിജു രാധാകൃഷ്ണനും.
2013 ജൂണിൽ തലശ്ശേരിയിൽ കേസ് രജിസ്റ്റർ ചെയ്ത് സരിതയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ കിട്ടിയ പെൻഡ്രൈവുകളും രേഖകളും വെച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിലേക്ക് ആരോപണങ്ങൾ നീണ്ടു.
LDF ഉം CPM നേതാക്കളും ഇത് രാഷ്ട്രീയമായി ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി സർക്കാർ തന്നെ 2013ൽ ജി. ശിവരാജൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. 2017ൽ റിപ്പോർട്ട് വന്നു. ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ വീഴ്ചകളും പ്രോട്ടോക്കോൾ ലംഘനങ്ങളും പറഞ്ഞെങ്കിലും മുഖ്യമന്ത്രിക്കെതിരെ നേരിട്ടുള്ള ക്രിമിനൽ കുറ്റം കമ്മീഷൻ കണ്ടെത്തിയില്ല.
പക്ഷേ തെരഞ്ഞെടുപ്പിൽ അതൊരു വലിയ ആയുധമായി. 2016 ലും 2021ലും ഈ കേസ് പ്രധാന ചർച്ചാ വിഷയമായി.
ഈ നാല് കേസുകളും നമ്മളോട് പറയുന്ന പാഠങ്ങൾ
സ്ഥാപനങ്ങളെ കളങ്കപ്പെടുത്തരുത്
ശാസ്ത്രം, പോലീസ്, മാധ്യമം – ഇവയെ ആരുടെയും ആയുധമാക്കരുത്. നഷ്ടം നാടിനാണ്.
ആരോപണം എളുപ്പം, ഉത്തരവാദിത്തം പ്രയാസം
ഇന്ന് മറ്റൊരാളുടെ നേരെ എറിയുന്ന കല്ല്, നാളെ നമ്മുടെ നേരെ തിരികെ വന്നേക്കാം.
സമയമാണ് ഏറ്റവും വലിയ കോടതി
“കൊടുത്താൽ കൊല്ലത്തും കിട്ടും” എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. നമ്മൾ ഇന്ന് വിതയ്ക്കുന്നതിന്റെ വിളവ് നാളെ നമ്മൾ തന്നെ കൊയ്യും. നല്ലത് വിതച്ചാൽ നല്ലത്, ചീത്ത വിതച്ചാൽ ചീത്ത.
ഇതിവിടെ ഇപ്പോൾ പറയാൻ കാരണം
രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ മുമ്പും ഇത്തരം പല അതിക്രമങ്ങളും നടന്നിട്ടുണ്ട്. ISROയിലും സോളാറിലും ചെയ്തത് പോലെ.
ആർ.വി.എസ്. മണി കുറച്ചു ദിവസം മുൻപ് നമ്മളോട് പറഞ്ഞത് അതല്ലേ? രാജ്യത്തെ തകർക്കാൻ ഉള്ളിൽ നിന്നും പുറത്ത് നിന്നും ശക്തികൾ ഒന്നിക്കുന്നുണ്ട് എന്ന്.
അജ്മൽ കസബിനെ ജീവനോടെ പിടിച്ചില്ലായിരുന്നെങ്കിൽ
മുംബയിലെ താജ തീവ്രവാദ ആക്രമണ ത്തിന്റെ ആസൂത്രകന്മാർ 26/11 ആരോപണം മുഴുവൻ ഹിന്ദുക്കളുടെ മേൽ അടിച്ചേൽപ്പിച്ചേനെ.
എന്നിട്ടു കറകളഞ്ഞ രാജ്യസ്നേഹിയായ കേണൽ പുരോഹിതിനെ സ്ഥിരം ജയിലടച്ചേനെ.
എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നൂ എന്ന് ചിന്തിക്കുന്നവരുണ്ടാവും.
26/11 മുംബൈ ആക്രമണത്തിന് ശേഷം “ഹിന്ദു ഭീകരവാദം” എന്നൊരു പുതിയ പദം തന്നെ ഉണ്ടാക്കാൻ നോക്കി.
മാലേഗാവ്, സംഝോത എക്സ്പ്രസ് കേസുകൾ വെച്ച് കേണൽ പുരോഹിതിനെ പോലെയുള്ള പട്ടാളക്കാരെ പോലും “കാവി ഭീകരൻ” എന്ന് മുദ്രകുത്തി.
കസബ് ജീവനോടെ പിടിയിലായതുകൊണ്ടാണ് ലോകത്തിന് മുന്നിൽ പാകിസ്ഥാൻ ഭീകരതയുടെ യഥാർത്ഥ മുഖം തെളിഞ്ഞത്.
അല്ലായിരുന്നെങ്കിൽ ഈ കേസ് മുഴുവൻ തിരിച്ചുവിട്ട് ദേശീയതയെ തന്നെ കുറ്റക്കാരാക്കിയേനെ.
ഒരു പാക് ഭീകരൻ ജീവനോടെ കിട്ടിയത് രാജ്യത്തെ രക്ഷിച്ചു എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.
അതുപോലെ തന്നെ 2014 മുതൽ ഇന്നുവരെ നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. എൻ.ഡി.എ മുന്നണിക്ക് നേതൃത്വം കൊടുത്തുകൊണ്ട് ശ്രീ നരേന്ദ്ര മോദിജി.
ദേശവിരുദ്ധ ശക്തികളെ ചെറുത്തില്ലാതാക്കാനും രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ഭദ്രമാക്കാനും വിപ്ലവാത്മകമായ പല ബില്ലുകളും രാജ്യത്ത് പാസ്സാക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ അന്തിമ ഘട്ടത്തിലാണ് എൻ.ഡി.എ സർക്കാർ ഇപ്പോൾ.
ഇത് തിരിച്ചറിഞ്ഞിട്ടാണ് ഇതിനെ തകിടം മറിക്കാൻ FCRA, CAA, NRC, E20 ഇന്ധനം, കർഷക സമരം, പരിസ്ഥിതി എന്നൊക്കെ പറഞ്ഞ് ഒരു വിഭാഗത്തെ ഇളക്കി രാജ്യത്ത് ഒരു കലാപം ആസൂത്രണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുമ്പ് ISROയിലും സോളാറിലും ചെയ്ത പോലെ, ഇപ്പോഴും അതേ പാറ്റേൺ തന്നെയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തി, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ വീഴ്ത്തുക എന്നത് തന്നെ ലക്ഷ്യം.
അപ്പോൾ നമുക്ക് വേണ്ടത് എന്താണ്?
പ്രതികാര രാഷ്ട്രീയമാണോ, അതോ മൂല്യങ്ങളുടെ രാഷ്ട്രീയമാണോ?
ആരോപണങ്ങളുടെ കാലഘട്ടമാണോ നമുക്ക് വേണ്ടത്, അതോ ഉത്തരവാദിത്തത്തിന്റെ കാലഘട്ടമാണോ?
ഇന്ത്യയുടെ അഖണ്ഡതയ്ക്കും പുരോഗതിക്കും ഒപ്പം നിൽക്കുന്ന എൻ.ഡി.എ സർക്കാരിന്റെ കൈകൾ ശക്തിപ്പെടുത്തേണ്ട സമയം അതാണ്.
കാരണം രാജ്യമാണ് ഒന്നാമത്. രാഷ്ട്രസുരക്ഷയാണ് ഒന്നാമത്.
ആ തിരിച്ചറിവ് എല്ലാവർക്കുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
“കൊടുത്താൽ കൊല്ലത്തും കിട്ടും” എന്നത് ഒരു ഭീഷണിയല്ല.
അത് ചരിത്രം നമ്മൾ ഓരോരുത്തർക്കും തരുന്ന ഏറ്റവും വലിയ പാഠമാണ്.
അടിക്കുറിപ്പ്
ഇന്നലെ ഞാൻ എഴുതിയത് ഒന്നുകൂടി ആവർത്തിക്കുന്നു:
NEET ഒരുവിധം നീറ്റായി അവസാനിച്ചു. അതിൽ നിരാശപ്പെട്ടവർ അസ്വസ്ഥരായി നമുക്ക് ചുറ്റുമുണ്ട്….
ഇപ്പോൾ എല്ലാം E മയമാണല്ലോ ഇതുവരെ Electronic Voting Machine നെ പറ്റി പറഞ്ഞു.
വടക്കുനിന്നും തെക്കും – കിഴക്കുനിന്നും പടിഞ്ഞാറും ഒക്കെ പയറ്റിയിട്ടും ക്ലച്ച് പിടിച്ചില്ല….
ഒന്നോർത്തോളൂ, വൃത്തിയും വെടിപ്പും ആഗ്രഹിക്കുന്ന എല്ലാവരും പാറ്റകളെ അടിച്ചുകൊല്ലും.
ഇവിടെ പാറ്റകളെ ചെലവും കൊടുത്ത് പാർലമെന്റിലേക്ക് കയറ്റാനാണ് ശ്രമിക്കുന്നത്. ഒരുതവണ പാറ്റകൾ കയറിയാലുള്ള അനുഭവം അനുഭവിച്ചവർക്കറിയാം.
തൽക്കാലം വീര്യമുള്ള ഹിറ്റടിച്ച് നശിപ്പിച്ച് വെള്ളമടിച്ച് കഴുകി വൃത്തിയാക്കിയിട്ടുണ്ട്.
ഇപ്പോൾ മറ്റൊരു E… വിഷയവുമായി വരുന്നുണ്ടെന്നു കേൾവി.
ഒന്നുകൂടി പറയട്ടെ ഒരു രാഷ്ട്രീയ ഗൂഢാലോചന നടന്നാൽ നിരപരാധികൾ പോലും വേട്ടയാടപ്പെടും.
But we should also look at it from a genuine cause and national interest angle.
2014 മുതൽ ഇതുവരെ NDA സർക്കാർ രാജ്യത്ത് എല്ലാ മേഖലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.
ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ ഇന്ത്യ, ഇൻഫ്രാസ്ട്രക്ചർ, യുവാക്കൾക്ക് അവസരങ്ങൾ അങ്ങനെ എത്ര എത്ര പദ്ധതികൾ ഇതെല്ലാം ലോകം തന്നെ കാണുന്നുണ്ട്. മുഴുവൻ വിരൽത്തുമ്പിലൂടെ അറിയുന്നുണ്ട്
അപ്പോൾ പെട്ടെന്ന് “വീഴ്ചകൾ” എന്ന പേരിൽ ഒരു കൂട്ടം ആളുകൾ തെരുവിലിറങ്ങുന്നു.
അവരുടെ കൂടെ രാജ്യവിരുദ്ധ ശക്തികൾക്ക് പരോക്ഷ പിന്തുണ നൽകുന്ന പാർട്ടികൾ കൂടുമ്പോൾ അത് നിയമ – ലംഘന പ്രശ്നമായി മാറുന്നു.
സമരക്കാർ ആവശ്യപ്പെട്ടതുപോലെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു കുറ്റം തെളിഞ്ഞാൽ കർശന ശിക്ഷ നൽകുവാനുള്ള നിയമനിർമ്മാണം നടത്തുമ്പോൾ അതിനെതിരെ പാർലമെന്റിൽ ബഹളം വെക്കുന്നതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്തുപറയും. അതിനർത്ഥം?
ലക്ഷ്യം? സർക്കാരിനെ അസ്ഥിരപ്പെടുത്തുക, താഴെയിറക്കുക.
പഴയ പേപ്പർ ചോർച്ചകൾ മറക്കുകയും പഞ്ചാബിലും കേരളത്തിലും ഇപ്പോൾ നടക്കുന്ന ചോർച്ചകൾ കാണാതെ പോവുകയും ചെയ്യുന്ന ഇരട്ടത്താപ്പും ഇവിടെ കാണാം.
യുവാക്കളുടെയും യുവതികളുടെയും വിജയമാണ് ഇന്ന് NDA യുടെ ശക്തി.
വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നവർ മന്ത്രിയാവുന്നതും, കായികവുമായി ബന്ധമില്ലാത്തവർ കായിക മന്ത്രിയാവുന്നതുമായ കാലം കഴിഞ്ഞു. എന്ന് മഹേദ്രപ്രധാൻ തെളിയിച്ചതാണ്
NDA കൊണ്ടുവന്നത് Merit + Performance ന് പ്രാധാന്യമുള്ള സംസ്കാരമാണ്.
വിമർശനത്തെ “ദേശദ്രോഹം” എന്ന് പറയുന്നതിനോട് ഞങ്ങൾക്കും വിയോജിപ്പുണ്ട്.
വിമർശനം ജനാധിപത്യത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികളും യുവജനങ്ങളും ചോദ്യം ചെയ്യണം. പക്ഷേ അത് രാഷ്ട്രീയ അജണ്ടയോടെ അല്ല, രാജ്യസ്നേഹത്തോടെ ആയിരിക്കണം.
അല്ലാതെ രാഷ്ട്രത്തിൽ അക്രമം നടത്തി അരാചകത്വം സൃഷ്ടിച്ചായിരിക്കരുത് അത് തന്നെയാണ് കോടതിയും പറഞ്ഞത്
അവസാനം തീരുമാനിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ തിരഞ്ഞെടുക്കുകയും ജനങ്ങൾ തന്നെ താഴെയിറക്കുകയും ചെയ്യും.
2014 മുതൽ ജനങ്ങൾ NDA ക്കൊപ്പം നിൽക്കുന്നത് അതുകൊണ്ടാണ്.
രാജ്യം ആദ്യം. രാഷ്ട്രീയം പിന്നീട്.
Jai Hind
ജയ് ഹിന്ദ്. ജയ് ഭാരത്.
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Contact No 9500716709
