“മോന്തായം വളഞ്ഞാൽ കോലും വളയും”

Time Taken zTo Read 4 Minutes

ഇതൊരു പഴക്കംചെന്ന പഴഞ്ചൊല്ലാണ്

അർത്ഥം:
വീടിന്റെ തലപ്പത്ത് / മേൽക്കൂരയുടെ മോന്തായം വളഞ്ഞാൽ അതിനെ താങ്ങുന്ന കോലുകളും വളഞ്ഞുപോകും.

അതായത്?

ഉത്തരവാദിത്തം മുകളിൽ നിന്ന് തുടങ്ങണം: മൗനം നേതൃത്വമല്ല! 

ജനാധിപത്യത്തിൽ ഒരു നേതാവിനെ വിലയിരുത്തുന്നത് അവർ പറയുന്നതുകൊണ്ട് മാത്രമല്ല. 

അവർ പറയാത്തതും തിരുത്താത്തതും കൂടി നോക്കിയാണ്!

കഴിഞ്ഞ കുറച്ച് മാസങ്ങളായി  കോൺഗ്രസ്  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, സഹോദരിയും വയനാട് എം പി യുമായ  പ്രിയങ്കാ ഗാന്ധിയുടെയും  പല പ്രസ്താവനകളും നിലപാടുകളും രാജ്യത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. 

ദേശീയ സുരക്ഷ, നിയമവുമായും രാജ്യ താൽപ്പര്യ വിരുദ്ധമായും വ്യക്തിഹത്യ നടത്തുന്നതിലൂടെയും , രാജ്യത്തിന്റെ അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെ ചില ഇടപെടലുകളെ പലതും “ഉത്തരവാദിത്തമില്ലാത്തത്” എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാൽ ഏറ്റവും വലിയ ആശങ്ക മറ്റൊന്നാണ്: 

ഇത്തരം പ്രസ്താവനകൾ വരുമ്പോൾ ഇവരെ രണ്ടുപേരെയും , പാർട്ടിയോ, അമ്മയോ പരസ്യമായി മുന്നോട്ട് വന്ന് തിരുത്താനോ വിശദീകരിക്കാനോ തയ്യാറാവുന്നില്ല!

ഇവരൊക്കെ ഇവരുടെ മുന്നിൽ മൗനം തുടരുമ്പോൾ പറയാനുള്ളത്   

രാഷ്ട്രീയത്തിൽ മൗനവും ഇവർക്കനുകൂലമായുള്ള സന്ദേശം തന്നെയല്ലേ! 

അതിർത്തി വിഷയങ്ങൾ, പ്രതിരോധ നയം, ദേശീയ ഐക്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ ഒരു മുതിർന്ന നേതാവ് വിവാദ പ്രസ്താവന നടത്തുമ്പോൾ, പാർട്ടി നേതൃത്വം മിണ്ടാതിരുന്നാൽ പലതും  സംഭവിക്കും

പ്രവർത്തകർക്ക് ആശയക്കുഴപ്പംഉണ്ടാക്കും പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന് ആർക്കും അറിയാതെവരും!

എതിരാളികൾക്കുള്ള സിഗ്നൽ? പാർട്ടി ആ പ്രസ്താവനയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്ന തോന്നൽ ഉണ്ടാവും!

ജനവിശ്വാസം നഷ്ടപ്പെടും: ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തെ പ്രതീക്ഷിക്കുന്ന ജനങ്ങൾക്ക് സംശയം!

ഒരു ഉത്തരവാദിത്തമുള്ള പാർട്ടി തെറ്റ് പറ്റിയാൽ സ്വന്തം ആളുകളെ പരസ്യമായി തിരുത്തും! അതാണ് വിശ്വാസ്യത ഉണ്ടാക്കുന്നത്. അത് ഒഴിവാക്കുന്നത് സംശയം കൂടാൻ മാത്രമേ ഉപകരിക്കൂ!

പ്രതിപക്ഷം എന്ന പേരിൽ അനാവശ്യ ഇടപെടൽ?

പ്രതിപക്ഷം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്! സർക്കാരിനെ ചോദ്യം ചെയ്യുന്നത് ആരോഗ്യകരമാണ്. 

പക്ഷേ “നയം ചോദ്യം ചെയ്യൽ” എന്നതും “രാഷ്ട്രവിരുദ്ധ നിലപാടുകളിൽ ഇടപെടൽ” എന്നതും തമ്മിൽ നേർത്തൊരു രേഖയുണ്ട്!

ഒരു ദേശീയ പാർട്ടിയും അതിന്റെ നേതാക്കളും ആവർത്തിച്ച് രാജ്യത്തിന്റെ മനോവീര്യം തകർക്കുന്നതും, വിദേശ പ്രചാരണങ്ങൾക്ക് തീറ്റ കൊടുക്കുന്നതും, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളോടൊപ്പം നിൽക്കുന്നതുമായ നിലപാട് എടുക്കുകയാണെങ്കിൽ ജനം അത് ശ്രദ്ധിക്കും!

കഴിഞ്ഞ 10 – 12 വർഷമായി ഇന്ത്യയിലെ ജനം കാണിച്ചുതന്നതാണ്: “രാഷ്ട്രം ഫസ്റ്റ്” എന്ന് പറയുന്നവർക്ക് അവർ വോട്ട് ചെയ്യും. 

സുരക്ഷയിലും ഐക്യത്തിലും പോലും രാഷ്ട്രീയം കളിക്കുന്നവരെ അവർ തള്ളിക്കളയും!

ഫുട്ബോൾ പാഠം – Argentina ഉദാഹരണം

ഫുട്ബോളിൽ ഒരു കളിക്കാരൻ rough ആയി കളിക്കുകയും, foul ചെയ്യുകയും, ടീം സ്ട്രാറ്റജി പാലിക്കാതിരിക്കുകയും ചെയ്താൽ കോച്ച് അവനെ bench ചെയ്യണം! 

അത് ചെയ്യാത്തപക്ഷം മുഴുവൻ ടീമും തോൽക്കും. ഒടുവിൽ കാണികൾ ആ ടീമിനെ തള്ളിക്കളയും!

2018 World Cup-ലെ Argentina തന്നെ ഉദാഹരണം! ടീം കോർഡിനേഷൻ ഇല്ല, അച്ചടക്കം ഇല്ല. ഫലം Round of 16ൽ പുറത്താകൽ!

രാഷ്ട്രീയത്തിലും അതുതന്നെ! 

ഒരു പാർട്ടി സ്വന്തം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം തിരുത്താതെയും, രാഷ്ട്രതാൽപ്പര്യത്തിന് കോട്ടം വരുന്ന വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്നാൽ, യഥാർത്ഥ കാണികളായ ജനം ആ പാർട്ടിയെ മനസ്സിൽ നിന്ന് പുറത്താക്കും!

അതായിരിക്കും അവരുടെ രാഷ്ട്രീയ അന്ത്യം!

പറഞ്ഞുവരുന്നത്

കോൺഗ്രസിന് ഇപ്പോഴും വലിയ അടിത്തറയും ചരിത്രപരമായ പാരമ്പര്യവും ഉണ്ട്. പക്ഷേ പാരമ്പര്യം മാത്രം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കില്ല! ഉത്തരവാദിത്തം വേണം!

ജനം പ്രതീക്ഷിക്കുന്നത് മുതിർന്ന നേതാക്കൾ വികാരം കൊണ്ടല്ല, വസ്തുതകൾ കൊണ്ട് സംസാരിക്കണം എന്നാണ്! 

നേർ രേഖകകൾ മുറിക്കുമ്പോൾ പാർട്ടി നേതൃത്വം ഇടപെടണം എന്നാണ്!

കോൺഗ്രസിന് ഒരു ദേശീയ ബദലായി നിൽക്കണമെങ്കിൽ:

അതിർവരമ്പുകൾ വെക്കണം: വിമർശനം എന്ത്, രാഷ്ട്രവിരുദ്ധ ശബ്ദം എന്ത് എന്ന് വ്യക്തമാക്കണം!

സ്വന്തം നേതാക്കളെ പരസ്യമായി തിരുത്തണം: മൗനം പാലിക്കരുത്!

ജനപ്രശ്നങ്ങളിൽ ശ്രദ്ധിക്കണം: വികസനം, സമ്പദ്വ്യവസ്ഥ, ഭക്ഷ്യ സുരക്ഷ, Energy – വിദ്ദ്യാഭ്യാസം ഇതൊക്കെയാണ് സാധാരണക്കാരനെ ബാധിക്കുന്നത്!

അല്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുന്ന സന്ദേശം ഇതായിരിക്കും: 

“കളി fair ആയി കളിക്ക്, അല്ലെങ്കിൽ ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോകണം!”

ഇങ്ങനെ പറയേണ്ടിവരുന്നത് 69 – 70 വർഷത്തെ പാരമ്പര്യം അറിഞ്ഞുള്ള വകതിരിവ് കാണിക്കണം  

2014 – 2019: ആദ്യ മോഡി സർക്കാർ കാലം…. എന്ത് ചെയ്തു?

ഭൂമി ഏറ്റെടുക്കൽ ബിൽ – 2015ൽ കർഷകർക്കൊപ്പം രാഹുൽ “Suit -Boot Ki Sarkar” എന്ന മുദ്രാവാക്യവുമായി വലിയ പ്രതിഷേധം നടത്തി. “കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള സർക്കാർ” എന്നായിരുന്നു ആരോപണം. ജനങ്ങൾ തള്ളിയില്ലേ?

നോട്ട് നിരോധനം 2016 – “ഇത് ജനങ്ങൾക്ക് എതിരായ തീരുമാനം” എന്ന് പറഞ്ഞ് രാഹുൽ പാർലമെന്റിലും പുറത്തും ശക്തമായി വിമർശിച്ചു.

എന്ത് സംഭവിച്ചു സാധാരണക്കാരിലെ സാദാരണക്കാർക്കുവരെ ബേങ്ക് അകൗണ്ടായി ഡബ്സിഡികളും പെൻഷനും നേരിട്ട് ബേങ്കിലെത്തി. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്ന രാജ്യമായി (യാചകർ മുതൽ – മൾട്ടി നേഷനാൽ കമ്പനികൾ വരെ ഡിജിറ്റൽ ഇടപാടിനെ സ്വീകരിക്കുന്നു )

GST – “Gabbar Singh Tax” എന്ന് പേരിട്ട് ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് പ്രചാരണം. ഇന്ന് രാജ്യം സമ്പദ്‌വ്യവസ്ഥയിൽ നാലാം സ്ഥാനത്തെത്തി

2019 – 2024: രണ്ടാം മോഡി സർക്കാർ കാലം

പ്രധാന സംഭവങ്ങൾ:

CAA + NRC സമരം 2019-2020 – പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസും ഇടതും ഒപ്പം നിന്നു. രാഹുൽ, പ്രിയങ്ക ഗാന്ധി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കർഷക സമരം 2020 – 2021 കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ 1 വർഷത്തെ സമരം. രാഹുൽ ഗാന്ധി പലതവണ കർഷകരെ കാണാൻ പോയി. ഒടുവിൽ മോഡി നിയമങ്ങൾ പിൻവലിച്ചു.

പെഗാസസ് വിഷയം 2021- സർക്കാർ ചാരപ്പണി നടത്തുന്നു എന്ന ആരോപണം. പാർലമെന്റ് സ്തംഭിപ്പിച്ചു.

ഭാരത് ജോഡോ യാത്ര 2022-2023 – കന്യാകുമാരി മുതൽ കാശ്മീർ വരെ 4000km പാദയാത്ര. “രാജ്യത്ത് വെറുപ്പ് കൂടുന്നു, സ്നേഹം കൊണ്ടുവരാൻ” എന്നതായിരുന്നു ലക്ഷ്യം. ഇത് രാഹുലിന്റെ ഏറ്റവും വലിയ പ്രചാരണമായിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഉള്ളതും പോയി എന്നായി 

അദാനി വിഷയം 2023 – ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം പാർലമെന്റിൽ JPC ആവശ്യപ്പെട്ട് വലിയ പ്രതിഷേധം.

2024 മുതൽ ഇപ്പോൾ വരെ: മൂന്നാം മോഡി സർക്കാർ

INDIA കൂട്ടായ്മ – 26 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പ് നേരിട്ടു. “400 ” എന്ന BJP മുദ്രാവാക്യത്തിനെതിരെ “സംവിധാനം രക്ഷിക്കാൻ” എന്നതായിരുന്നു മുദ്രാവാക്യം.

ഭാരത് ജോഡോ ന്യായ് യാത്ര 2024 മണിപ്പൂർ മുതൽ മുംബൈ വരെ രണ്ടാമത്തെ യാത്ര.

നീറ്റ്, പേപ്പർ ലീക്ക് വിഷയങ്ങൾ – യുവാക്കൾക്കൊപ്പം പ്രതിഷേധം.

ബജറ്റ്, തൊഴിലില്ലായ്മ വിഷയങ്ങൾ – പാർലമെന്റിലും പുറത്തും നിരന്തര വിമർശനം.

രാഹുൽ ഗാന്ധിയുടെ പ്രധാന ആയുധങ്ങൾ

“നഫ്രത് കേ ബസാർ മേം മുഹബ്ബത്ത് കി ദുകാൻ” – വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട

“ജുംല ജീവി സർക്കാർ” – വാഗ്ദാനങ്ങൾ മാത്രം

“അദാനി – മോഡി” ബന്ധം എന്ന ആരോപണം

ഫലം എന്തായി?

2014, 2019 ൽ BJP വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. പക്ഷേ 2024 ൽ BJP ക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ല. NDA സഖ്യം വെച്ചാണ് സർക്കാർ.

ചുരുക്കി പറഞ്ഞാൽ, കഴിഞ്ഞ 11 വർഷമായി കോൺഗ്രസിന്റെ പ്രധാന അജണ്ട “മോഡിയെ ഇറക്കുക” എന്നത് തന്നെയാണ് 

അതിനു രണ്ടുപേരും കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്! 

എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴും, അവർ തന്നെ ഓരോന്നും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും…

രണ്ടു ദിവസം മുമ്പ് രാജ്യം മുഴുവൻ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു ശാസ്ത്രജ്ഞനെ അപമാനിക്കുന്ന രീതിയിൽ പ്രിയങ്കാ ഗാന്ധി സംസാരിച്ചു! 

പേര് പരാമർശിച്ചിട്ടില്ലെങ്കിലും അത് ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് എല്ലാവർക്കും മനസ്സിലായി 

Date 2026 ജൂലൈ 28 – ലോക്സഭയിലെ Public Examinations Amendment Bill ചർച്ചക്കിടയിൽ 

Priyanka Gandhi എന്ത് പറഞ്ഞു?

ലോക്സഭയിൽ സംസാരിക്കുമ്പോൾ ടാസ്ക് ഫോഴ്സ് അംഗങ്ങളെ കുറിച്ച് പറയുന്നതിനിടെ “ഒരു ‘ഗോമൂത്ര വിദഗ്ദൻ’/ ‘Cow Urine Expert’ കൂടി ഉണ്ട്” എന്ന് പരിഹസിച്ചു 

പരീക്ഷാ പരിഷ്കാരങ്ങൾക്കായി കേന്ദ്രം രൂപീകരിച്ച പുതിയ ടാസ്ക് ഫോഴ്സ് അംഗമാണ് അദ്ദേഹം 

എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്?

2025 ജനുവരിയിൽ ചെന്നൈയിലെ ഒരു Maatu Pongal പരിപാടിയിൽ Prof. Kamakoti പശുവിന്റെ മൂത്രത്തിന് antibacterial, antifungal, ഔഷധഗുണങ്ങൾ ഉണ്ടെന്ന് ചില പഠനങ്ങളെ ഉദ്ധരിച്ച് പറഞ്ഞിരുന്നു. അതിനെയാണ് Priyanka പരിഹസിച്ചത്. 

പിന്നെ എന്തായി?

215 അക്കാദമിഷ്യൻസ് രംഗത്ത്  VC മാർ, മുൻ VC മാർ ഉൾപ്പെടെ 215 പേർ open letter എഴുതി Priyankaയെ വിമർശിച്ചു

“ഒരു പണ്ഡിതനെ label ഒട്ടിച്ച് തള്ളുന്നതിനു പകരം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ നേരിടണം. ഇത് നമ്മുടെ ശാസ്ത്രീയ മനോഭാവത്തെ തന്നെ undermine ചെയ്യുന്നു” എന്ന് അവർ പറഞ്ഞു

അതിന് ബി ജെ പി കണക്കിന്  Anurag Thakur  മറുപടികൊടുത്തു “ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളെയാണ് നിങ്ങൾ പരിഹസിക്കുന്നത്” എന്ന് പറഞ്ഞു

രാഹുലാകട്ടെ പാർലിമെന്റിൽ പച്ചക്കള്ളം പറഞ്ഞ് പൊറാട്ടുനാടകം കളിക്കുന്നു! 

ഉച്ചത്തിൽ സ്പീക്കർക്ക് നേരേ വിളിച്ചുകൂവുന്നു! 

മൈക്കിലൂടെ “എന്റെ മൈക്ക് ഓഫ് ചെയ്തു” എന്ന് ആവർത്തിക്കുന്നു! 

അത് പാർലിമെന്റ് ഹാൾ മുഴുവൻ കേൾക്കാം!

മൈക്കിലൂടെ സ്പീക്കറും ആവർത്തിച്ച് പറയുന്നു: “മൈക്ക് ഓഫ് ചെയ്തിട്ടില്ല” എന്ന്! അതും കേൾക്കാം!

ഈ വിഡ്ഢിത്തം തിരിച്ചറിഞ്ഞ് ഒടുവിൽ രാഹുൽ സ്വന്തം മൈക്ക് ഓഫ് ചെയ്യുന്നതും നമുക്ക് കാണാം!

ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും പറയുമ്പോഴും ഇദ്ദേഹം ഒന്നോർക്കണം – ഭാരതം ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ പിന്മുറക്കാരനാണ് താനെന്ന്!

കൂടാതെ ഇനിയും ചിലത് കൂടി കാണുന്നുണ്ട്:

പാർലിമെന്റിൽ പേപ്പർ കീറി എറിയൽ ഇതാണോ ഒരു പ്രതിപക്ഷ നേതാവിന്റെ രീതി?

രാജ്യത്തിന് പുറത്ത് പോയി രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കൽ – ഇത് രാഷ്ട്രീയമാണോ അതോ രാജ്യദ്രോഹമാണോ?

സൈന്യത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും, കോടതിയെയും പോലും സംശയത്തോടെ കാണൽ  ജനാധിപത്യത്തിന്റെ നാല് തൂണുകളെയും തകർക്കാനുള്ള ശ്രമം!

ഇല്ലെങ്കിൽ അറിയുന്നവർ ഇവരെ ഓർമ്മിപ്പിക്കണം! 

ഇവർക്ക് വിലയില്ലെങ്കിലും, ആ കസേരയ്ക്കും ആ പാരമ്പര്യത്തിനും ഒരു വിലയുണ്ട്!

ജനങ്ങൾ കാണുന്നുണ്ട്! ചരിത്രം കുറിക്കുന്നുണ്ട്!

“ജനഹിതം, രാഷ്ട്രഹിതം” 

മഠത്തിൽ ബാബു ജയപ്രകാശ് ……✍️. My WatsApp Contact No 9500716709

Leave a Comment