അമ്മാവന് അടുപ്പിലുമാകാം: പ്രതിപക്ഷത്തിന്റെ പുതിയ അടുപ്പ്” C J P യോ?

Time Taken To Read 4 Minutes

വെടിവെപ്പ് 1956 മുതൽ 2023 വരെ!

ഇന്നലെ ഒരു യൂട്യൂബർ പറഞ്ഞ ഒരു വാദം കേട്ടു. “ഞാൻ പ്രധാനമന്ത്രിയാണെങ്കിൽ കോക്രോച്ച ജനതാ പാർട്ടി നടത്തിയ സമരം കർഫ്യൂ പ്രഖ്യാപിച്ച് പിരിച്ചുവിടും. പിരിയാതെ അക്രമം തുടർന്നാൽ വെടികൊണ്ടു മരണപ്പെടുകയാണെങ്കിൽ മറവ് ചെയ്യും.”

പരിക്കേറ്റവരെ ആസ്പത്രിയിൽ ആക്കുമെന്നു.

അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു. കേൾക്കുമ്പോൾ കുറച്ചു പ്രകോപനപരമായ സ്റ്റേറ്റ്‌മെന്റ് തന്നെ?

അറിഞ്ഞേടത്തോളം എൻ ഡി എ യും ബി ജെ പി യും ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞുവെന്നതാണ്

അങ്ങനെ പറയുമ്പോഴും അദ്ദേഹം അങ്ങനെ പറയാനുണ്ടായ സാഹചര്യവും നമ്മൾ കാണാതെപോവരുത്.!

പക്ഷേ ഒരു സത്യം കൂടി പറയാതെ വയ്യ. സമരമുഖത്ത് അക്രമവും അരാജകത്വവും ഉണ്ടാവുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും സാധാരണ ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുമ്പോൾ ഭരണകൂടത്തിന് ചിലപ്പോൾ കർശന നടപടി എടുക്കേണ്ടി വന്നിട്ടുണ്ട്. അത് ഏത് രാഷ്ട്രീയ പാർട്ടി ഭരിക്കുമ്പോഴും സംഭവിച്ചിട്ടുണ്ട്. അവിടെ “പഴയ ഗാന്ധിസത്തിന്” പ്രസക്തിയില്ലാതെ വരുന്ന സന്ദർഭങ്ങളും ഉണ്ട്.

എന്നാൽ ചരിത്രം നോക്കുമ്പോൾ, വെടിയുണ്ടയ്ക്ക് ഇരയായത് എല്ലായ്പ്പോഴും അക്രമികളായിരുന്നോ?  ഇതാണ് നമ്മൾ ഇന്ന് ചർച്ചയ്ക്കു വിഷയമാക്കുന്നത്. 

സ്വതന്ത്ര ഭാരതത്തിലെ പ്രധാന സംഭവങ്ങൾ ഓരോന്നായി നമുക്ക് പരിശോധിക്കാം.

1956 – പോറ്റി ശ്രീരാമുലു അനുശോചന സമരം, ആന്ധ്രയിലായിരുന്നു സംഭവം.
അന്ന് കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് – പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു.

ഭാഷാടിസ്ഥാനത്തിൽ ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്നു പറഞ്ഞു
നിരാഹാരം കിടന്ന് മരിച്ച പോറ്റി ശ്രീരാമുലുവിന്റെ അനുശോചന യോഗത്തിൽ പോലീസ് ലാത്തിചാർജും വെടിവെപ്പും നടത്തി.

നിരവധി പേർക്ക് പരിക്ക്. ഈ സമരമാണ് പിന്നീട് ആന്ധ്ര സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ചത് എന്നു പറയപ്പെടുന്നു.

1966 നവംബർ 7ഡൽഹി പാർലമെന്റിലേക്ക് നടന്ന മാർച്ചിനെതിരെ നടത്തിയ വെടിവെപ്പ്.

ഡൽഹിയും കേന്ദ്രവും ഭരിക്കുന്നത് കോൺഗ്രസ് – പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി

രാജ്യവ്യാപകമായി ഗോവധ നിരോധനം ആവശ്യപ്പെട്ടുള്ള സമരം നയിച്ചത്
സ്വാമി കരപത്രി, സ്വാമി രാമേശ്വരാനന്ദ് എന്നിവരുടെ നേതൃത്വത്തിൽ. ലക്ഷക്കണക്കിന് സന്യാസിമാരും ഗോരക്ഷാ പ്രവർത്തകരും പാർലമെന്റിലേക്ക് മാർച്ച് നടത്തി.

ബാരിക്കേഡ് തകർത്ത് അക്രമം ഉണ്ടായപ്പോൾ പോലീസ് വെടിവെച്ചു.
ഔദ്യോഗിക കണക്ക് പ്രകാരം 7 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്ക്. നിരവധി പേർ അറസ്റ്റിലായി.

1980 ജൂൺ 17 – മണിപ്പൂരിലെ ഇംഫാലിൽ  നടന്ന വെടിവെപ്പ്.

ഡൽഹിയും – കേന്ദ്രവും ഭരിക്കുന്നത് കോൺഗ്രസ് – പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. 1980 ജനുവരിയിലാണ് ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിൽ വന്നത്. സംസ്ഥാന – മുഖ്യമന്ത്രി രാധാചരൺ സിംഗ്

1980 ൽ മണിപ്പൂരിൽ കടുത്ത അരി ക്ഷാമവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടായിരുന്നു.

റേഷൻ കടകളിൽ അരി കിട്ടുന്നില്ല പെട്രോൾ, ഡീസൽ, ക്ഷാമം അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകം

ഇതിനെതിരെ AMSU – All Manipur Students Union, MSF – Manipuri Students Federation, സ്ത്രീ സംഘടനകൾ, വ്യാപാരി സംഘടനകൾ എന്നിവർ സംയുക്തമായി “Anti-Price Rise Agitation” തുടങ്ങി


ആദ്ദ്യം 1980 ജൂൺ 17ന് ഇംഫാലിൽ വിദ്യാർത്ഥികളും സ്ത്രീകളും ആയിരക്കണക്കിന് ആളുകൾ റാലി നടത്തി. അവർ മുഖ്യമന്ത്രിയുടെ വസതിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് ചെയ്തു.

പ്രതിഷേധക്കാർ കർഫ്യൂ നിയമം ലംഘിച്ചു, റോഡ് ഉപരോധിച്ചു, കല്ലെറിഞ്ഞു.
നിയന്ത്രണം വിട്ടപ്പോൾ CRPF ഉം മണിപ്പൂർ പോലീസും ലാത്തിചാർജ് നടത്തി. പിന്നീട് വെടിവെപ്പിലേക്ക് കടന്നു.

ഇംഫാൽ നഗരത്തിലെ തൗബൽ റോഡ്, പോൾ ക്ലബ്, കെയ്ഷാംതോങ് ഏരിയകളിലാണ് പ്രധാന വെടിവെപ്പ് നടന്നത്.

ഔദ്യോഗിക കണക്ക് പ്രകാരം 5 പേർ കൊല്ലപ്പെട്ടു, 50 ലേറെ പേർക്ക് വെടിയേറ്റു, നൂറുകണക്കിന് പേർ അറസ്റ്റിലായി.

അനൗദ്യോഗിക റിപ്പോർട്ടുകൾ പറഞ്ഞത് മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ്

സംഭവത്തിന് ശേഷം ഇംഫാൽ നഗരത്തിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. സൈന്യത്തെ വിന്യസിച്ചു.

ഈ വെടിവെപ്പ് മണിപ്പൂരിൽ വലിയ രോഷം ഉണ്ടാക്കി. വിദ്യാർത്ഥി സംഘടനകൾ 12 മണിക്കൂർ ബന്ദ് ആചരിച്ചു. ഒടുവിൽ കേന്ദ്രം ഇടപെട്ട് അരിയും അവശ്യസാധനങ്ങളും എത്തിച്ചു.

ഈ സംഭവം മണിപ്പൂരിലെ വിദ്യാർത്ഥി – യുവജന രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി. “ഭരണകൂടം ജനങ്ങളുടെ പ്രശ്നം കേൾക്കുന്നില്ല” എന്ന വികാരം ശക്തമായി

1984 –  മധ്യപ്രദേശിലെ ഭണ്ഡാര ജില്ലയിൽ  നടന്ന വെടിവെപ്പ്,
സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം കോൺഗ്രസ് – പ്രധാനമന്ത്രി രാജീവ് ഗാന്ധി, സംസ്ഥാനത്ത് അർജുൻ സിങ്

ആദിവാസികളുടെ ഭൂമിയും വനാവകാശവും സംരക്ഷിക്കുക- (“ജൽ, ജംഗിൾ, ജമീൻ”) ഭണ്ഡാരയിൽ ആദിവാസികളുടെ സമരത്തിൽ പോലീസ് വെടിവെച്ചു. 20 ലേറെ ആദിവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.

1994 നവംബർ 25 ന് കൂത്തുപറമ്പ് വെടിവെപ്പ്, കേരള സംസ്ഥാനത്ത് യു ഡി എഫ് – മുഖ്യമന്ത്രി കെ കരുണാകരൻ കേന്ദ്രത്തിൽ കോൺഗ്രസ്സ്; നരസിംഹറാവു പ്രധാന മന്ത്രി

യു ഡി എഫ് സർക്കാരിന്റെ നവീന വിദ്യാഭ്യാസ നയത്തിനെതിരെ
ഡി വൈ എഫ് ഐ പ്രവർത്തകരുടെ മാർച്ചിൽ പോലീസുമായി സംഘർഷം. പോലീസ് വെടിവെച്ചു. 5 യുവാക്കൾ കൊല്ലപ്പെട്ടു – കെ. രോഷൻ, കെ. മധു, കെ. ബാബു, കെ. സജീവൻ, കെ. ഷുക്കൂർ.

2006 ൽ ബംഗാളിലെ നന്ദിഗ്രാമിലുണ്ടായ വെടിവെപ്പ്, പശ്ചിമ ബംഗാൾ
സംസ്ഥാനത്ത് സിപിഎം – മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ! കേന്ദ്രത്തിൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ്.

SEZ നായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ
നന്ദിഗ്രാമിൽ കർഷകരുടെ പ്രതിഷേധത്തിൽ പോലീസ് വെടിവെച്ചു.
14 കർഷകർ കൊല്ലപ്പെട്ടു. ഈ സംഭവം പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിന്റെ അന്ത്യത്തിന് കാരണമായി.

2011 ൽ ധർ വെടിവെപ്പ്, ഒഡീഷ
സംസ്ഥാനത്ത് ബി.ജെ.ഡി – മുഖ്യമന്ത്രി നവീൻ പട്നായിക്
POSCO സ്റ്റീൽ പ്ലാന്റിനായി ഗ്രാമവാസികളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അന്നും കേന്ദ്രത്തിൽ കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി മൻമോഹൻ സിങ്

3 വർഷമായി നടന്ന സമരത്തിൽ പോലീസ് ലാത്തിചാർജും വെടിവെപ്പും നടത്തി.
ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്.

2018 മെയ് 22-23 – തൂത്തുക്കുടി സ്റ്റെർലൈറ്റ് വെടിവെപ്പ്, തമിഴ്നാട്
സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ – മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
സ്റ്റെർലൈറ്റ് പ്ലാന്റ് മൂലമുള്ള പാരിസ്ഥിതിക മലിനീകരണത്തിനെതിരെ
100 ദിവസത്തെ സമരത്തിന് ശേഷം പോലീസ് വെടിവെച്ചു.
13 പേർ കൊല്ലപ്പെട്ടു. സുപ്രീംകോടതി പോലും ഈ നടപടിയെ വിമർശിച്ചു.

2023 മെയ് മുതൽ – മണിപ്പൂർ സംഘർഷം
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി – പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ്

മെയ്തി സമുദായത്തിന് ST പദവി നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നുണ്ടായ ഗോത്ര സംഘർഷം
സംസ്ഥാനത്ത് വൻതോതിൽ വെടിവെപ്പ്, തീവെപ്പ്, കൊലപാതകങ്ങൾ. സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.
200 ലേറെ പേർ കൊല്ലപ്പെട്ടു. 60,000 ത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ. ഇന്നും പൂർണ സമാധാനം തിരികെ വന്നിട്ടില്ല.

ചരിത്രം നമ്മോട് പറഞ്ഞത്

കോൺഗ്രസ് ഭരിക്കുമ്പോൾ 1956, 1966, 1984
സിപിഎം ഭരിക്കുമ്പോൾ 1994, 2006
ബിജെഡി ഭരിക്കുമ്പോൾ 2011
എ.ഐ.എ.ഡി.എം.കെ ഭരിക്കുമ്പോൾ 2018
ബിജെപി ഭരിക്കുമ്പോൾ 2023

ആവശ്യങ്ങളും വ്യത്യസ്തം – ഭാഷ, വിശ്വാസം, വിദ്യാഭ്യാസം, ഭൂമി, പരിസ്ഥിതി, ഐഡന്റിറ്റി.
പക്ഷേ അധികാരത്തിൽ ഇരിക്കുന്നവർ കൊടുത്ത ഉത്തരം ഒന്നു തന്നെ.

ഇനി കേരളത്തിലെ സെലിബ്രിറ്റികളോടും സാംസ്ക്കാരിക നായകൻമ്മാരോടും മാത്രം പറയട്ടെ EMS ഭരണകാലം മുതൽ ഇതുവരെയുള്ള കേരളത്തിലെ പ്രധാന പോലീസ് വെടിവെപ്പ് ഉണ്ടായിട്ടുണ്ട് അതെപ്പറ്റി വല്ലവിവരവും ഓർമ്മവരുന്നുണ്ടോ  ?

മട്ടാഞ്ചേരി വെടിവയ്പ്   1953 സെപ്റ്റംബർ 15 ന്. കൊച്ചി രാജാവിന്റെ കാലത്താണ്.

കൊച്ചിൻ തുറമുഖത്തെ ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി സമരത്തിലാണ് പോലീസ് വെടിവെച്ചത്.

ജോലി കിട്ടാൻ തൊഴിലാളികൾ രാവിലെ ക്യൂ നിന്ന് “ചാപ്പ” എന്ന ടോക്കൺ കിട്ടുന്നവർക്ക് മാത്രമേ അന്നത്തെ ജോലി കിട്ടൂ. ഇത് വലിയ ചൂഷണത്തിനും അഴിമതിക്കും വഴിവെച്ചു.

ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ തുറമുഖ തൊഴിലാളികൾ പണിമുടക്കി. 

മട്ടാഞ്ചേരിയിൽ നടന്ന പ്രതിഷേധം സംഘർഷത്തിലായപ്പോൾ പോലീസ് വെടിവെച്ചു. മരണം: 3 പേർ

പരിക്കേറ്റവർ: നിരവധി!

ഈ സംഭവം കേരളത്തിലെ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. പിന്നീട് ചാപ്പ സമ്പ്രദായം നിർത്തലാക്കാൻ ഇത് വലിയ സമ്മർദ്ദമായി.

EMS ഭരണകാലം – 1957-1959

ചന്ദനത്തോപ്പ് വെടിവയ്പ് – 26 ജൂലൈ 1958 ൽ, കൊല്ലം ചന്ദനത്തോപ്പിൽ കശുവണ്ടി തൊഴിലാളി സമരവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ

മരണം: 2 പേർ – രാമനും, സുലൈമാനും

പിന്നീട് RSP സഖ്യം വിട്ടു, വിമോചന സമരത്തിന് ആക്കം കൂട്ടി

1959 ജൂൺ 13 ന് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ വിമോചന സമരവുമായി ബന്ധപ്പെട്ടു 7 പേർ മരണപ്പെട്ടു. 

EMS മന്ത്രിസഭ പിരിച്ചുവിടാൻ കാരണമായി. വിമോചന സമരത്തിൽ മൊത്തം 15 പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതായി രേഖയുണ്ടെന്നും കേൾക്കുന്നു. 

വയലാർ രവി, എ കെ ആന്റണി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ഇവർ ഈ കഥ മറന്നുകാണാൻ വഴിയില്ല

എന്നാൽ  ഈ കഥ” പലപ്പോഴും പുതിയ തലമുറ മറന്നുപോകുന്നുണ്ട്. പക്ഷേ 1959 ലെ ആ വിദ്യാർത്ഥികൾ ഇന്ന് കേരള-കേന്ദ്ര രാഷ്ട്രീയത്തെ നിർണയിച്ചു എന്നതാണ് വസ്തുത.

കൂത്തുപറമ്പ് വെടിവയ്പ്പ്  1994 നവംബർ 25 ന്  കണ്ണൂർ കൂത്തുപറമ്പിൽ, സ്വാശ്രയ മെഡിക്കൽ കോളേജിനെതിരെ DYFI പ്രതിഷേധം. അക്രമാസക്തരായ ജനത്തിനെതിരെ പോലീസ്ന വെടിവെക്കേണ്ടിവന്നു 

5 DYFI പ്രവർത്തകർ, മരണപ്പെട്ടു  6 പേർക്ക് പരിക്ക്

നാദാപുരം വെടിവയ്പ് – 2009

250 പേരടങ്ങുന്ന സംഘം പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ 13 റൗണ്ട് വെടിവെച്ചു. ആളപായമില്ല.

2009-ൽ നാദാപുരം വെടിവയ്പ് നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത്:

V.S. Achuthanandan നേതൃത്വം നൽകുന്ന LDF സർക്കാർ ആയിരുന്നു.

അട്ടപ്പാടി – 2015 ഒക്ടോബർ 17 നുണ്ടായ വെടിവപ്പ്?

പാലക്കാട്, സൈലന്റ് വാലി വനം; മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു 

അട്ടപ്പാടിയിലേ ഏറ്റുമുട്ടൽ  നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത്: Oommen Chandy നേതൃത്വം നൽകുന്ന UDF സർക്കാർ ആയിരുന്നു.

സൈലന്റ് വാലി വനത്തിൽ Thunderbolt കമാൻഡോസും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  

ഇതിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു – Ajitha എന്ന കൂപ്പർ, Ramakrishna എന്ന RK.

പറഞ്ഞുവരുന്നത്?

ഒരു സമരത്തിൽ അക്രമവും പൊതുമുതൽ നശീകരണവും ഉണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകണം. അതിൽ തർക്കമില്ല.

പക്ഷേ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ വിയോജിപ്പിന്റെ ശബ്ദത്തെ ആദ്യം കേൾക്കാനും പിന്നീട് സംവാദത്തിലൂടെ പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.

“വെടിവെച്ച് മരിച്ചാൽ മറവ് ചെയ്യും” എന്നത് ഒരു ഭരണാധികാരിയുടെയും ഭാഷ ആകരുത്. കാരണം ഇന്നലെ ആരോ പറഞ്ഞത് പോലെ നാളെ അത് നമ്മുടെ ഊഴമായിരിക്കാം.

ചരിത്രം ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓർക്കേണ്ടത്? ഒരു സമരവും വെടിയുണ്ട കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല.

നീറ്റ് വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെയും ദൃശ്യമാദ്ധ്യമങ്ങളിലൂടെയും രംഗങ്ങൾ കാണുമ്പോൾ ഇത് നടത്തിയവർക്കും പിന്തുണച്ചവർക്കും ഒരു വെടിവെപ്പിനുള്ള സാഹചര്യമൊരുക്കായിരുന്നോ ഉദ്ദേശമെന്ന് സംശയിച്ചാൽ തെറ്റില്ല .

ഇപ്പോൾ കേൾക്കുന്നു നീറ്റ് സമരത്തിന് കൊക്കറോച് ജനതാപാർട്ടി സ്വരുക്കൂട്ടിയ സമരംപോലെ ഭാരതത്തിലെ ടാക്സി ട്രാൻസ്‌പോർട് ഉടമകളുടെയും തൊഴിലാളികളെയും സംഘടിപ്പുച്ചു ഇ 20 പെട്രോളിനെതിരെ സമരം നടത്താൻ ആലോചിക്കുന്നുണ്ടെന്നു? ഒന്ന് പറയട്ടെ

വസ്തുതകൾ മറച്ച് രാജ്യത്തെ തളർത്താനുള്ള ശ്രമമോ?

കഴിഞ്ഞ 10 – 12 വർഷമായി രാജ്യം Energy Security യിലും Digital India യിലൂടെയും കുതിക്കുകയാണ്. ഇത്തരമൊരു സമയത്ത് ചില ശക്തികൾ വ്യാജവാർത്തകൾ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനും അരാജകത്വം സൃഷ്ടിക്കാനും ശ്രമിക്കുന്നു എന്ന ആശങ്ക ശക്തമാണ്.

ഉദാഹരണം: E20 Ethanol Petrol
കേന്ദ്രസർക്കാരിന്റെ Ethanol Blending Programme രാജ്യത്തിന്റെ 3 പ്രധാന ലക്ഷ്യങ്ങൾക്കാണ്:

Crude Import കുറയ്ക്കൽ വർഷം 22  ലക്ഷം കോടി രൂപ വിദേശത്തേക്ക് പോകുന്ന പണം ലാഭിക്കാൻ

കർഷക ക്ഷേമം: കർഷകർ “അന്നദാതാവ്” മുതൽ “ഊർജദാതാവ്” ആകാനുള്ള അവസരമൊരുക്കുകയാണ് ൽ ലക്ഷ്യം ഒപ്പം പരിസ്ഥിതി: Carbon emission 30% വരെ കുറയ്ക്കാനുമുള്ള പദ്ധതി

എന്നാൽ അടുത്തിടെ Taxi Driver മാരുടെയും വാഹന ഉടമകളുടെയും ഇടയിൽ “E20 engine തകരും, mileage 50% കുറയും” എന്ന തരത്തിലുള്ള അശാസ്ത്രീയവും തെളിവില്ലാത്തതുമായ വ്യാജ വാർത്തകൾ AI ഉപയോഗിച്ച് നിർമ്മിച്ച് Social Media-യിൽ പ്രചരിപ്പിക്കുന്നു.

യാഥാർത്ഥ്യം എന്ത്?
Petroleum Ministry: E20 ൽ 3 – 5% മാത്രം mileage drop. പക്ഷേ higher octane, better pickup, cleaner engine എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ

വാഹന കമ്പനികൾ: Maruti, Tata, Hyundai, Hero എല്ലാം E20 ന് warranty honour ചെയ്യുന്നു. 2.84 കോടി വണ്ടികൾ service ചെയ്തിട്ടും E20 linked damage റിപ്പോർട്ടില്ല

ARAI Test: 40,000 km വരെ ടെസ്റ്റ് ചെയ്തു. Engine breakdown ഇല്ല

Bombay HC: “E20 യിൽ നിന്ന് കുടുംബം ലാഭം കൊയ്യുന്നു” എന്ന വ്യാജ വാർത്തകൾക്കെതിരെ  കേസ് നടക്കുന്നു

Petroleum Ministry യും, Ethanol കമ്പനികളും, വാഹന കമ്പനികളും സത്യവാങ്മൂലം കൊടുത്തിട്ടും ഒരു വിഭാഗം വസ്തുത മറച്ചുവെച്ച് “സർക്കാരിനെതിരെ സമരം” എന്ന പേരിൽ ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇത് നമ്മുടെ Energy Independence നെ തടയാനുള്ള ശ്രമമാണ്.

നമ്മുടെ കടമ: Fact check ചെയ്യാതെ ഒന്നും share ചെയ്യരുത്. രാജ്യത്തിനൊപ്പം നിൽക്കുക.

യഥാർത്ഥ പോരാട്ടം വേണ്ടത് ഇവിടെയാണ് – ഭക്ഷ്യ-മരുന്ന് കലർപ്പ്

E20 യെ കുറിച്ച് നുണ പ്രചരിപ്പിക്കുന്ന അതേ energy, നമ്മുടെ അടുക്കളയിലെയും മെഡിക്കൽ ഷോപ്പിലെയും യഥാർത്ഥ അപകടം ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കണം.

ആധുനീക എ ഐ പോലുള്ള സാങ്കേതിക വിദ്ദ്യകളുപയോഗിച്ചു കൃതൃമ വീഡിയോകളും വാർത്തകളും സൃഷ്ട്ടിച്ചു പ്രചരിപ്പിച്ചു നുണകൾ പറഞ്ഞു നടന്നു ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തെ കുറ്റംപറഞ്ഞു നടന്നതുപോലെ യുള്ള ഇരു ശ്രമം

ഈ എഴുതുന്ന ഞാനും എനിക്കറിയാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇ 20 ഇന്ധനം നിറയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി അതായതു 2023 മുതൽ . ഇതുവരെ എനിക്കോ എന്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഈ പറഞ്ഞതായ അനുഭവം പറഞ്ഞു കേട്ടിട്ടില്ല. ഇത് വായിക്കുന്ന നിങ്ങളിലാർക്കെങ്കിലും അത്തരം അനുഭവങ്ങളുണ്ടെന്നലിൽ പങ്കുവെക്കുക.

വാൽക്കഷണം

“ഇ” എന്ന അക്ഷരത്തോടുള്ള ഇരട്ടത്താപ്പ്

ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്നു എന്ന് അവകാശപ്പെടുന്ന പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും ഇപ്പോൾ “ഇ” എന്ന അക്ഷരത്തോട് കടുത്ത എതിർപ്പാണ് എന്ന് ചില അനുഭവങ്ങളിലൂടെ മനസ്സിലാക്കേണ്ടി വരുന്നുണ്ട്.

“ഇ” വിരോധത്തിന്റെ ടൈംലൈൻ:

EVM – ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ
തുടങ്ങിയത് ഇവിടുന്നാണ്. “EVM കൊണ്ട് കൃത്രിമം നടക്കും” എന്ന് പറഞ്ഞുള്ള എതിർപ്പ്. തോറ്റാൽ EVM കുറ്റം, ജയിച്ചാൽ ജനവിധി.

E20 – ഇന്ധനം
ഇപ്പോൾ എത്തിനിൽക്കുന്നത് ഇവിടെ. പെട്രോളിൽ 20% എത്തനോൾ കലർത്തുന്ന E20 നയം. “വണ്ടി കേടാകും, മൈലേജ് കുറയും” എന്ന വലിയ പ്രതിഷേധം.

കാരണം രണ്ടിലും “E” ഉണ്ട്.

പക്ഷേ ഇതിന് ചില “നീക്കുപോക്കുകൾ” ഉണ്ട്

അതേ “E” യോട് ചില സംസ്ഥാനങ്ങളിൽ വിരോധമില്ല!

കർണാടകയിലെ E – അവിടെ കോൺഗ്രസ് സർക്കാർ, “E” ക്ക് പ്രശ്നമില്ല

രാജസ്ഥാനിലെ E – അവിടെയും “E” കുഴപ്പമില്ല

പഞ്ചാബിലെ E – അവിടെയും “E” നല്ലതാണ്

ആന്ധ്രയിലെ E – അവിടെയും “E” യെ സ്വീകരിച്ചു

അതായത് പ്രതിപക്ഷം ഭരിക്കുന്നിടത്തെ “E” നല്ലത്.

ഭരണപക്ഷം കൊണ്ടുവരുന്ന “E” കുറ്റം.

സത്യം എന്താണ്?

EVM വന്നിട്ട് 20+ വർഷമായി. കേന്ദ്രത്തിലും സംസ്ഥാനത്തും എല്ലാ പാർട്ടികളും EVM ഉപയോഗിച്ച് ജയിച്ചിട്ടുണ്ട്.

E20 കൊണ്ടുവരുന്നത് കാർബൺ കുറക്കാനും കർഷകർക്ക് വരുമാനം കൂട്ടാനും ആണ്. ബ്രസീൽ 10 വർഷമായി E27 ഉപയോഗിക്കുന്നു.

എന്നാൽ രാഷ്ട്രീയത്തിൽ “E” എന്ന അക്ഷരം കണ്ടാൽ തന്നെ ചിലർക്ക് അലർജി വരും. കാരണം എന്താണെന്ന് വെച്ചാൽ E” എന്നത് എതിർപ്പിന്റെ E ആണ്.

സ്വാതന്ത്ര്യം തന്ന പാർട്ടി തന്നെ ഇപ്പോൾ “E”യോട് യുദ്ധത്തിലാണ്.

പക്ഷേ “E” ഇല്ലാതെ ഒരു ഇന്ത്യയെയും മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല.

Education, Economy, Electricity, Export… എല്ലാത്തിലും “E” വേണമല്ലോ

എന്താണ് നിങ്ങളുട അഭിപ്രായം?

ഭാരത്തിൽ പ്രതിപക്ഷത്തിന്റെ സ്വഭാവം ഇപ്പോൾ ഏതാണ്ടിങ്ങനെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അദ്ധ്യാപകന്  ഇഷ്ടമല്ലാത്ത ഒരു കുട്ടിയോട് ‘സ്റ്റൂൾ’ എന്നതിന്റെ സ്പെല്ലിംഗ് ബ്ലാക്ക് ബോർഡിൽ എഴുതാൻ പറഞ്ഞു.

കുട്ടി പോയി സ്പെല്ലിംഗ് എഴുതി ഇങ്ങനെ: STOOL

ഉടനെ അദ്ധ്യാപകൻ ആലോചിച്ചു. “ശരിയാണല്ലോ” ?


ഇവനെ അങ്ങനെ “ശരി” എന്ന് പറഞ്ഞ് ഗുഡ്” എന്ന് പറയാൻ മനസ്സില്ല.

അൽപ്പം ആലോചിച്ചിട്ട് പറഞ്ഞു: 
“S ഉം T ഉം കഴിഞ്ഞുള്ള മൂന്നാമത്തെ O നാലാമത്തെ O വിന്റെ സ്ഥാനത്തും, നാലാമത്തെ O മൂന്നാമത്തെ O വിന്റെ സ്ഥാനത്തുമാണ് വേണ്ടത്. O കൾ തമ്മിൽ പരസ്പരം മാറിയെഴുതിയിരിക്കുന്നു”

കഥയുടെ ചുരുക്കം:
കുട്ടി 100% ശരിയാണ്. എന്നിട്ടും അദ്ധ്യാപകന് അത് അംഗീകരിക്കാൻ പറ്റുന്നില്ല.
അതുകൊണ്ട് എന്തെങ്കിലും ഒരു കുറ്റം കണ്ടുപിടിച്ച് “മാറിയെഴുതിയിരിക്കുന്നു” എന്ന് പറയുന്നു.

ഇതുപോലെയാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ നിലപാട് എന്ന് ആരെങ്കിലും ധരിച്ചുപോയാൽ ഒന്നും പറയാനില്ല

സർക്കാർ എന്ത് ചെയ്താലും ആദ്യം “ശരിയാണല്ലോ” എന്ന് ഉള്ളിൽ തോന്നും.
പക്ഷേ “ഗുഡ്” എന്ന് പറയാൻ മനസ്സ് സമ്മതിക്കില്ല.
അപ്പോൾ S, T, O ഒന്ന് മാറ്റിപ്പിടിച്ച് ഒരു വിമർശനം ഉണ്ടാക്കും.

EVM ശരി – പക്ഷേ “ഹാക്ക് ചെയ്യാം” 
E20 ശരി – പക്ഷേ “എഞ്ചിൻ കേടാകും” 
പദ്ധതി ശരി – പക്ഷേ “ടൈമിംഗ് ശരിയല്ല”

O കൾ മാറിയത് പോലെ വാദം മാറും, പക്ഷേ എതിർക്കണം എന്ന നിലപാട് മാറില്ല.

കുറിപ്പ്: മരണസംഖ്യയിലും സംഭവിവരണത്തിലും ഔദ്യോഗികവും അനൗദ്യോഗികവുമായ വ്യത്യാസങ്ങളുണ്ടാവാം. ഈ ലേഖനം പൊതുസഞ്ചയത്തിലുള്ള രേഖകളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്.

മഠത്തിൽ ബാബു ജയപ്രകാശ്…….✍️ My WatsApp Contact No 9500716709

Leave a Comment