Time Taken ato Read 3 Minutes
ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച
ഇന്ന് എനിക്ക് ലഭിച്ച ഒരു പോസ്റ്റിലെ പോസ്റ്ററാണ് മുകളിൽ പോസ്റ്റ്ചെയ്തത്
അനിൽ പനച്ചൂരാന്റെ ആ വരികൾ ഓർത്തു പോകാം നമുക്ക് … (കവിതാ വരികളോട് കടപ്പാട്)
തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായൻ തവളകൾ പതിവായിക്കരയുന്ന
നടവരമ്പോർമ്മയിൽ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു..(തിരികെ )
ഇന്ന് നമ്മൾ “പഴയ കാലം നല്ലതായിരുന്നു, വില കുറവായിരുന്നു” എന്ന് പറയുമ്പോൾ, 80 വർഷം മുൻപത്തെ ജീവിതം ഒന്ന് ഓർത്ത് നോക്കൂ.
രാവിലെ മുതൽ രാത്രി വരെ
ഫോണിൽ അലാറം ഇല്ല. രാത്രി മുഴുവൻ ചീവീടുകളുടെയും മാക്രികളുടെയും ശബ്ദം.
കോഴി കൂവുന്നതും ക്ഷേത്രങ്ങളിലെ ശംഖു നാദവും ബാങ്ക്വിളിയും പള്ളിമണിയുടെ ശബ്ദവും , കേട്ടാണ് ഉണരുന്നത്.
വെള്ളം കിണറ്റിൽ നിന്ന് കോരണം. കറണ്ട് പല വീടുകളിലും ഇല്ല. രാത്രി വെളിച്ചം മണ്ണെണ്ണ വിളക്ക് മാത്രം.
8 മണി ആയാൽ നാട് മുഴുവൻ ഉറങ്ങും. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടിവി, യൂട്യൂബ് എന്നൊന്നും സ്വപ്നത്തിൽ പോലും ഇല്ല.
യാത്രകൾ മിക്കതും നടന്നു ദൂരെയുള്ള ബന്ധുവീട്ടിൽ പോകാൻ കഴുതപ്പുറത്തും കാളവണ്ടിയിലും. ബസ് കിട്ടിയാൽ അത് ഭാഗ്യം. റോഡിലൂടെ പോകുന്ന സൈക്കിൾ കണ്ടാൽ നോക്കി നിൽക്കും.
വിമാനം എന്ന വാക്ക് കേട്ടിട്ടുള്ളത് രാവണന്റെ പുഷ്പക വിമാനത്തെ കുറിച്ച് മാത്രം.! സ്കൂളിൽ പോകാൻ 5 – 6 കിലോമീറ്റർ നടക്കണം
അടുക്കള – വിറക് അടുപ്പ്
ഗ്യാസ് സിലിണ്ടർ ഇല്ല. വിറക്, ചാണകം കത്തിച്ചായിരിക്കും പാചകം. രാവിലെ തന്നെ വിറക് പെറുക്കാൻ പോകണം.
അമ്മമാർ പുക കൊണ്ട് കണ്ണ് നിറച്ച് ചോറ് വെക്കും. മിക്സി, ഗ്രൈൻഡർ ഇല്ല. ഉരലും ഉലക്കയും അമ്മിക്കല്ലും മാത്രം.
ഫ്രിഡ്ജ് ഇല്ല, കിട്ടുന്നത് അന്നുതന്നെ കഴിക്കണം.
അതും കിട്ടണമെങ്കിൽ അതിരാവിലെ റേഷൻ കടയിൽ ക്യൂ നിൽക്കണം. കൊള്ളിക്കിഴങ്ങ് വരെ റേഷനിൽ കിട്ടിയ കാലം.
പെട്രോൾ 70 രൂപയോ ഗ്യാസ് 400 രൂപയോ അന്ന് പ്രശ്നമല്ലായിരുന്നു. കാരണം ആ സാധനം വാങ്ങാൻ കാശ് തന്നെ ഇല്ലായിരുന്നു. വിശപ്പ് മാറ്റാൻ സ്വന്തം കൃഷി മാത്രം.
ഓല മേഞ്ഞ സ്കൂൾ, കാലില്ലാത്ത ബെഞ്ച്. ചോക്ക്കൊണ്ട് എഴുതി വെളുപ്പിച്ച ബ്ലാക്ക് ബോർഡ്.
കുട്ടികൾ ചിരട്ടയിൽ പൂഴി കൊണ്ടുവന്ന് അതിൽ അക്ഷരം എഴുതി പഠിക്കും. എഴുത്താണി, പനയോല, സ്ലേറ്റ്, പനയോലക്കുട ആയിരുന്നു പുസ്തകവും ബാഗും.
ഫീസ് കൊടുക്കാൻ കാശില്ലാത്തതുകൊണ്ട് പലരും പാതിവഴിയിൽ പഠിത്തം നിർത്തി.
ആശുപത്രികൾ ഇല്ല ഉണ്ടെങ്കിൽ ത്തന്നെ ഒരു പേരിനു – ആശുപത്രി ദൂരെയാണ്. പോകാൻ വണ്ടിയില്ല. പനി വന്നാൽ നാട്ടുവൈദ്യം!
മഞ്ഞൾ, ഇഞ്ചി, കീഴാർനെല്ലി അരച്ച കൂട്ട്, പനിക്കൂർക്ക, ആടലോടകം പിഴിഞ്ഞ വെള്ളം.
പരിക്ക് പറ്റിയാൽ നാട്ടുവൈദ്യൻ. വലിയ രോഗം വന്നാൽ ദൈവത്തെ വിളിക്കുക മാത്രം. 108, ആംബുലൻസ് എന്നൊന്നും ഇല്ല.
കല്യാണം – നാട്ടുകാർ കൂടിയുള്ള ഉത്സവം!
കല്യാണ പത്രിക ഇല്ല. നേരിൽ ചെന്ന് ക്ഷണിക്കും. ഫോട്ടോ, വീഡിയോ ഇല്ല. ഓർമ്മയിൽ മാത്രം.
സദ്യക്ക് വാഴയില. സൗണ്ട് സിസ്റ്റം ഇല്ല, ചെണ്ടയും മേളവും മാത്രം.
വിവരങ്ങൾ അറിയാൻ കത്ത് കാത്ത് നിൽക്കണം. വാർത്ത അറിയാൻ പത്രം. അത് കിട്ടാൻ 2 – 3 ദിവസം എടുക്കും.
അടിയന്തര വിവരം കത്ത് എഴുതി അയച്ചാൽ കിട്ടാൻ 1 മാസം.
നാട്ടിലെ കാര്യം അറിയുന്നത് കിണറ്റിൽ വെള്ളം കോരുമ്പോഴാണ്.
വിനോദം എന്നത് മുത്തശ്ശി പറയുന്ന കഥയും നിലാവത്ത് ഇരിക്കുന്നതും മാത്രം.
ശമ്പളം കൂലി യൂറോ – ഡോളറിൽ നിന്നും രൂപയിലേക്കും , അണയിലേക്കും മുക്കാലിലേക്കും പോയാൽ ഹോ കേൾക്കാൻ തന്നെ എന്ത് സുഖം നാടോടിക്കാറ്റിൽ ദാസനും (വിജയനും പറഞ്ഞത് പോലെ ! )
ലിസ്റ്റുകൾ ഇനിയുമുണ്ട് വായിക്കാനുള്ള ക്ഷമയുണ്ടോ ?
അപ്പോൾ “പഴയ ദിനം” വേണോ?
അന്ന് വില കുറവായിരുന്നു. പക്ഷേ ബുദ്ധിമുട്ടും കൂടുതലായിരുന്നു.
ഇന്ന് നമ്മൾ പരാതി പറയുന്ന പെട്രോളും ഗ്യാസും അന്ന് പലർക്കും സ്വപ്നം മാത്രമായിരുന്നു.
രാവിലെ സൂര്യൻ മൂട്ടിലടിച്ച ചൂടുകാരണം എഴുന്നേറ്റു സെൽഫോണിൽ കുത്തി പിസയും ബർഗറും കോളയ്ക്കും ഓർഡർ ചെയ്യാൻ ഫോൺകുത്തിയാൽ
ഇൻ സഫിഷ്യന്റ് ബാലൻസ്! എന്ന കണ്ടാൽ ഉടൻ വീട്ടിൽ കൂലിക്ക് പോകാനിരിക്കുന്ന അച്ഛനമ്മ മാരെ വിളിച്ചു പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു
നാറുന്ന ജീന്സുമിട്ട് ചുംബന സമരത്തിനും ആർത്തവസമരത്തിനും കോക്രോച്ച സമരത്തിനും പോകും
ഒത്താൽ ലഹരിയും പുകച്ചു വെട്ടവെളിയന്മാരുടെ ഡാഡി – മമ്മി വീട്ടിൽ ഇല്ലെന്ന പാട്ടുകേൾക്കാൻ പോകുന്ന ന്യൂ ജൻ പിള്ളേർക്ക് തിന്നിട്ടെല്ലിൽ കുത്തുമ്പോൾ ഇങ്ങനെയൊക്കെ പോസ്റ്റിടാൻ തോന്നും.
എന്ത് പറയാൻ പറഞ്ഞിട്ട് വല്ല ബോധവും വേണ്ടേ ?
ഈ ഇട്ട പോസ്റ്റ് തന്നെ ആധുനീകതകളുടെ സംഭവനയാണെന്നു ചിന്തിക്കാൻ ശേഷിയില്ലാത്ത ജൻസികൾ വിനാശകാലേ വിവരീത ബുദ്ദി
ജൻസികൾക്ക് ഒരു ഉപദേശം
കൂട്ടുകാരെ, നമ്മൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗകര്യത്തിനും പിന്നിൽ മുൻതലമുറയുടെ കഷ്ടപ്പാട് ഉണ്ട്.
മൊബൈൽ കിട്ടിയാൽ മാത്രം മതി എന്ന് വിചാരിക്കരുത്. പഴയവരുടെ അധ്വാനം, ലാളിത്യം, പരസ്പര സഹായം എന്നീ നന്മകൾ കൂടി എടുക്കണം.
ടെക്നോളജി ഉപയോഗിക്കാം. പക്ഷേ മനുഷ്യത്വം നഷ്ടപ്പെടുത്തരുത്.
പഴയതിന്റെ നന്മ എടുത്ത്, ഇന്നത്തെ സൗകര്യവും കൂടി ചേർത്ത് ജീവിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.
എല്ലാ കാലത്തിനും നല്ലതും ചീത്തയും ഉണ്ട്.
മഠത്തിൽ ബാബു ജയപ്രകാശ് ………..✍️My WatsApp Contact 9500716709


Sathyam.
LikeLike