“പദ്മവ്യൂഹത്തിൽ കുടുങ്ങണ്ട! കള്ളച്ചൂതിന്റെ ട്രാപ്പിൽ വീഴണ്ട.!” 

Time Taken To Read 4 Minutes

Disclaimer:
കഴിഞ്ഞ NEET വിഷയത്തിൽ ഡൽഹിയിൽ CJP നടത്തിയ നിരാഹാര സമരവും, അവിടെ നടന്ന രാഷ്ട്രീയ കോപ്രായങ്ങളും, സമരം വഴിതെറ്റിക്കാൻ ഇറങ്ങിയ ചില രാജ്യവിരുദ്ധ ശക്തിക്കളെന്നു സംശയിക്കുന്നവരുടെ നുഴഞ്ഞുകയറ്റവും, അതിനെതിരെ വാ തുറക്കാത്ത CJP നേതൃത്വത്തിന്റെ മൗനവും കണ്ടപ്പോൾ ഒരു സാധാരണ പൗരനായി എന്റെ മനസ്സിൽ തോന്നിയ സംശയങ്ങളും അഭിപ്രായങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്.!

ഇവിടെ എഴുതിയിരിക്കുന്നത് മുഴുവൻ TV യിലും പത്രത്തിലും സോഷ്യൽ മീഡിയയിലും കണ്ടതും കേട്ടതും വെച്ചാണ്!

ഇത് അംഗീകരിക്കണോ തള്ളണോ എന്നത് വായിക്കുന്ന നിങ്ങളുടെ ധർമ്മം പോലെ ആവട്ടെ!

സുഹൃത്തുക്കളെ,

നീറ്റ് സമരത്തിന്റെ പിന്നിൽ ബിജെപിയാണെന്ന് ജയറാം രമേശ്! അല്ലെന്ന് ജോൺ ബ്രിട്ടാസ്!

പൊടുന്നനെ ഏറെ കെട്ടിഘോഷിക്കപ്പെട്ടനീറ്റ് സമരത്തിന് ഇന്ത്യ മുന്നണി പിന്തുണ അറിയിച്ചതും പിന്നീടുള്ള അതിന്റെ ഗതിമാറ്റം കണ്ടിട്ടായിരിക്കണം ജോൺ ബ്രിട്ടാസ് ഇങ്ങനെ പ്രതികരിച്ചത്?  ഈയിടെ നടന്ന INDIA മുന്നണിയോഗത്തിലെ പ്രധാന വിവാദമായിരുന്നു ഇതെന്ന് വാർത്ത.!

ഇതുകേട്ടപ്പോൾ പഴയൊരു ചൊല്ലാണ് ഓർമ്മയിലെത്തിയത് – “അച്ഛൻ പത്തായത്തിലില്ല” എന്ന ചൊല്ല്! (വിശദമായി താഴെ വിവരിച്ചിട്ടുണ്ട്)

ഇത് ഒരു നാടൻ പഴഞ്ചൊല്ലാണ്.

ചുരുക്കം; പ്രതിപക്ഷം തന്നെ ഒറ്റക്കെട്ടല്ല എന്ന് ജനങ്ങളോട് പരസ്യമായി പറയുന്ന അവസ്ഥ.

ഇനി  ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങട്ടെ…?

ഈ ജൻസി കുട്ടികളോടും അവരെ താങ്ങുന്നവരോടും പറയാനുള്ളത് ? സ്വാതന്ത്ര്യം കിട്ടിയിട്ട് 60 – 65 കൊല്ലം കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ എല്ലാ മേഖലകളിലുമുള്ള സൗകര്യങ്ങൾ.? കഴിഞ്ഞ 10 – 12 കൊല്ലം കൊണ്ട് ശ്രീ മോഡിജി സാധിച്ചെടുത്തിട്ടുണ്ട്‌ ! സംശയമുള്ളവർ കുറഞ്ഞപക്ഷം അടുത്ത റെയിൽവേ സ്റ്റേഷൻ വരെയോ നിങ്ങളുടെ അടുത്തുള്ള ഹൈ വേ  വരെയോ റെയിൽമാർഗ്ഗമോ ഒന്ന് യാത്ര ചെയ്യാനുള്ള സന്മനസ്സു കാണിച്ചാൽ മാത്രം മതി!

പട്ടിണി രാജ്യമെന്ന വിദേശികൾ നമ്മളെ 2013 വരെവിളിച്ചു ; ഇപ്പോൾ നമ്മുടെ രാജ്യം ലോകരാജ്യങ്ങളുടെ ഇടയിൽ നാലാം സ്ഥാനത്ത്! എത്തിയിരിക്കുന്നു! 

2014 വരെ എന്തായിരുന്നു സ്ഥിതി അറിയാമോ ജൻസികൾക്ക്? സ്വന്തം ജനതയെ പോലും വിശ്വാസത്തിലെടുക്കാതെ! ജോലിക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ അപേക്ഷിക്കാൻ പോയാൽ അനുബന്ധ സർട്ടിഫിക്കേറ്റുകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു. ബ്രിട്ടീഷുകാരൻ ഉണ്ടാക്കിയ നിയമം! പിന്നീട് വന്ന കോൺഗ്രസ്സ് ഭരണകൂടവും അത് പിന്തുടർന്നു! അത് ശ്രീ മോദിജി വന്നപ്പോൾ തൂക്കി എറിഞ്ഞു!

സ്വയം സാക്ഷ്യപ്പെടുത്തിയാൽ  മതി എന്നാക്കി. അതിന്റെ സുഖവും അതുകൊണ്ടുള്ള ധനലാഭവും എന്താണെന്ന് 2013 വരെ കഷ്ടപ്പെട്ടവർക്ക് മാത്രമേ അറിയൂ! ഈ ജൻസികൾക്ക് അതൊന്നും അറിയില്ല!

ഇനി പറയാനുള്ളത്, ഇപ്പോൾ നടക്കുന്ന “NEET സമരവും” അതിന്റെ ആവശ്യകതയും അതിന്റെ വിജയവുമാണ് പത്ര – ദൃശ്യ മാധ്യമങ്ങളിലെ ചർച്ച!

രാജ്യത്ത് സമാധാനമാഗ്രഹിക്കുന്ന ജനതയ്ക്ക് വേണ്ടി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മനപ്പൂർവ്വം ഒഴിവാക്കാനാണ് ഈ “ജൻസി സമരം” എന്ന് വിശ്വസിക്കേണ്ടി വരുന്നു! 

കാരണം എന്താ? അങ്ങ് വടക്ക് നായ ചത്താൽ പോലും അന്തി ചർച്ച നടത്തുന്ന മാധ്യമങ്ങൾ, രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന RVS മണി  (രവി ശങ്കർ വൈദ്യ മണി എന്ന മുൻ IB ഉദ്യോഗസ്ഥൻ ആണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ പറ്റി ഒരു ചർച്ചയുമില്ല! 

ആരെപ്പറ്റിയാണോ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും മനസ്സിലാക്കി വെളിപ്പെടുത്തിയത്… അവർ ഈ നിമിഷം വരെ ഒരു നിഷേധക്കുറിപ്പോ, മാനനഷ്ട കേസിനോ പോലും ശ്രമിച്ചിട്ടില്ല എന്നത് ഗൗരവമുള്ള വിഷയമാണ്!

നായ ചത്താലും പൂച്ച ചത്താലും വരെ കലി തുള്ളുന്ന സെലിബ്രിറ്റികളും സാംസ്കാരിക നായകന്മാരും ഈ വിഷയത്തിൽ മൗനത്തിലാണ്! 

വാസ്തവത്തിൽ ഇതല്ലേ ജനങ്ങൾ ചർച്ച ചെയ്യേണ്ട പ്രധാന വിഷയം മാധ്യമങ്ങൾക്ക് ഇതിൽ ഒളിപ്പിച്ചുവെക്കാനെന്താണുള്ളത്?! 

നേരോടെ നിർഭയം എന്നൊക്കെ പറയുമെങ്കിലും ചിലരെ കണ്ടാൽ മുട്ടിടിക്കുമിവർക്കു?

CJP ആഹ്വാനം ചെയ്ത NEET സമരം അവസാനിപ്പിച്ചു.  പക്ഷേ സമരം ഉണ്ടാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയോ നമുക്ക്? ഇല്ല! 

അതായത് ഞാൻ കഴിഞ്ഞ ആർട്ടിക്കിളിൽ എഴുതിയ ശിവതാണ്ഡവം നടക്കുകയാണ് ഇപ്പോൾ. അതിന്റെ ദൃക്‌സാക്ഷി വിവരങ്ങളാണ് സോഷ്യൽ മീഡിയകളിലൂടെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് 

ഇതൊക്കെ കാണുമ്പോൾ ന്യായം തോന്നി പങ്കെടുത്ത യുവതീ യുവാക്കളും വീട്ടിലിരുന്ന് കണ്ട പ്രേക്ഷകരും ഇപ്പോൾ ഒരു കൺഫ്യൂഷനിലാണെന്നാണറിയുന്നതു

ആരാണ് ശരി? CJP യോ? AAP യോ? കോൺഗ്രസോ? BJP യോ?

സാധാരണക്കാരന് തോന്നുന്നത് ഒന്നേയുള്ളൂ: ഇതൊക്കെ ഒരു നാലാംകിട സിനിമയിൽ കാണിക്കുന്നത് പോലെയുള്ള “Dirty Poli-trics” ആണോ?

അപ്പോൾ ഓർമ്മ വരുന്നത് ചാണക്യന്റെ വചനമാണ്:

“ഒരു രാജ്യത്തെ മുഴുവൻ പ്രതിപക്ഷങ്ങളും ഒന്നിച്ച് രാജാവിനെ എതിർക്കുന്നുണ്ടെങ്കിൽ,?

അത് ആക്രമണമല്ല. അതൊരു സർട്ടിഫിക്കറ്റ് ആണ്.”

അതായത്? 

രാജ്യം ശരിയായ ദിശയിലാണ് പോകുന്നത് എന്നതിനുള്ള സർട്ടിഫിക്കറ്റ്!  

നേതാവ് സത്യസന്ധനാണ് എന്നതിനുള്ള സർട്ടിഫിക്കറ്റ്!  !  

നേതാവ് വിട്ടുവീഴ്ചയില്ലാത്ത രാജ്യസ്നേഹിയാണ് എന്നതിനുള്ള സർട്ടിഫിക്കറ്റ്!    

കാരണം, സ്വാർത്ഥതയും അഴിമതിയും ഒത്തുകളിക്കാനുള്ള വഴികൾ അടയ്ക്കുമ്പോഴാണ് “പഴയ കളിക്കാർ” എല്ലാവരും ഒന്നിക്കുന്നത്.

 ഇനി വിഷയത്തിലേക്ക് വരാം.   

NEET വിഷയത്തിൽ NDA സർക്കാർ എന്ത് ചെയ്തു എന്ന് നമുക്ക് പരിശോദിക്കാം.

പേപ്പർ ചോർച്ച നടന്നത്  തെറ്റുതന്നെ. അതിൽ തർക്കമില്ല.  

പക്ഷേ മുൻപ് ഇതുപോലെ സംഭവിച്ചപ്പോൾ എന്തായിരുന്നു സ്ഥിതി? മൂടിവെപ്പും നിശബ്ദതയും!

ഇത്തവണ എന്താണ് സംഭവിച്ചത്?  

സർക്കാർ തന്നെ ആദ്യം അന്വേഷണം പ്രഖ്യാപിച്ചു.  

കുറ്റക്കാർക്കെതിരെ കർശന നടപടി എടുത്തു അറസ്റ്റും ചെയ്തു!

വീണ്ടും പരീക്ഷ നടത്താൻ തീരുമാനം.!

ഭംഗിയിയായി പരീക്ഷയും നടത്തി എല്ലാവരും ഹാപ്പി

ഹൈലെവൽ കമ്മിറ്റി രൂപീകരണം!

ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാൻ തയ്യാറായി.!

ഇതാണ് വ്യത്യാസം. ഇതാണ് Modi സർക്കാരിന്റെ ഉത്തരവാദിത്ത രാഷ്ട്രീയം.

തെറ്റ് സംഭവിക്കാം. പക്ഷേ മറച്ചുവെക്കില്ല. തിരുത്തും.

പിന്നെ എന്താണ് ഈ കൺഫ്യൂഷൻ?

സമരവേദിയിൽ കണ്ട ദൃശ്യങ്ങൾ കൺഫ്യൂഷൻ കൂട്ടി.  

രാജ്യവിരുദ്ധ മുദ്രാവാക്യം. കൊള്ളയും കൊള്ളിവെപ്പും.  

ഖലിസ്ഥാൻ, പാലസ്തീൻ പതാക  ഏന്തി മാർച് വിവിധ രാജ്യവിരുദ്ധ കേസുകളുമായി ബന്ധപെട്ടു തടവിലുള്ളവരെ മോചിപ്പിക്കാനുള്ള മുദ്രാവാക്യങ്ങളും പ്ളേ കാർഡ് പ്രദർശനവും

ഇന്നലെ കണ്ട മറ്റൊരു വാർത്ത! വിദ്യാർത്ഥികളോടുള്ള സ്നേഹം കണ്ടു അലിവ് തോന്നി, സ്വന്തം കമ്പനിയിലെ പ്രവർത്തികൾ നിർത്തിവച്ചു.;  അതും 23 ആൾക്കാരെ.. വിമാനക്കൂലിയും ചിലവും നൽകി.. സമരത്തിന് അയക്കണമെങ്കിൽ?

ചില്ലറ ആത്മാർത്ഥത പോരാ.. ഇത്രയും ചെയ്തതിന് കുറഞ്ഞത് 10 – 12 ലക്ഷം രൂപയെങ്കിലും ചിലവായി കാണും…. ആത്മാർത്ഥത നമ്മൾ കാണാതെ പോകരുത്… വിദ്യാർത്ഥികളോടുള്ള കരുതലാണ്..

എന്നിട്ടും സംഘാടകരിൽ നിന്ന് വ്യക്തമായ തള്ളിപ്പറച്ചിൽ ഉണ്ടായില്ല! അതായത് തള്ളിപ്പറയേണ്ട നിങ്ങൾ കണ്ടില്ലെന്നു നടിച്ചു മൗനംപാലിച്ചു 

ഈ വിഷയവും നീറ്റ് മായി എന്ത് ബന്ധം?

AAP ഭരിക്കുന്ന പഞ്ചാബിലും ഇപ്പോൾ പേപ്പർ ലീക്ക് സമരമുണ്ട്.  

അവിടെ ആരും മന്ത്രിയുടെ രാജി ചോദിക്കുന്നില്ല.  പിന്തുണ കൊടുത്ത കെജ്രിവാൾ ഒരക്ഷരം മിണ്ടുന്നില്ല.  

കേരളത്തിലെ ചിലർ CJP ക്ക് ഐക്യദാർഢ്യം കൊടുക്കും. പഞ്ചാബിനെ കുറിച്ച് മൗനം. ഒപ്പം നിങ്ങളും മൗനം.

പ്രതിപക്ഷ മുന്നണിയുടെ പച്ചയായ ഇരട്ടത്താപ്പാണ് ഇപ്പോൾ അഴിഞ്ഞുവീണത്!

ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഇത്രയും നാൾ മുതലക്കണ്ണീരൊഴുക്കിയവർ, മോദി സർക്കാർ കർശനമായ നിയമം കൊണ്ടുവന്നപ്പോൾ സഭയുടെ നടുക്കളത്തിലിറങ്ങി അലറിവിളിച്ച് അത് തടയാൻ നോക്കുന്നു!

വിദ്യാർത്ഥികളുടെ ഭാവിവെച്ച് ഇത്തരം വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ നാണമില്ലേ?
രാജ്യത്തെ യുവാക്കളെ വഞ്ചിച്ച ഈ അഴുക്കുചാൽ രാഷ്ട്രീയത്തിന് ഭാരതം ഒരിക്കലും മാപ്പ് തരില്ല!

ഇതൊക്കെ കാണുമ്പോൾ ജനങ്ങളുടെ സംശയം.  പ്രശ്നപരിഹാരമാണോ ലക്‌ഷ്യം അല്ലെങ്കിൽ രാഷ്ട്രീയ മുതലെടുപ്പാണോ ലക്‌ഷ്യം?

2014-ന് ശേഷം മാറിയ ഭാരതത്തെ പറ്റി ഒന്ന് താങ്കൾ വിലയിരുത്തി നോക്കിയോ?

ഇന്ന് സമരത്തിൽ നിൽക്കുന്ന പലർക്കും 2014 ന് മുമ്പത്തെ ഭാരതത്തെ അറിയില്ല.  

അറിയേണ്ടതുണ്ട്.

ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ 12 വർഷം  കൊണ്ടുണ്ടായ മാറ്റം അലാവുദ്ധീനും അത്ഭുത വിളക്കും കഥപോലെയാണ് 

ജനക്ഷേമം നിലനിർത്താനും സാദാരണക്കാരനും വേണ്ടി അദ്ദേഹം ചെയ്തത്

ജൻ ധൻ, ആയുഷ്മാൻ ഭാരത്, ജൻ ഔഷധി, ഉജ്ജ്വല, സൗജന്യ റേഷൻ, സൗജന്യ വാക്സിൻ.  5 ലക്ഷം വരേ സൗജന്ന്യ ഇൻഷൂറൻസ് 

ഇതൊക്കെ അർഹതപ്പെട്ട ഓരോ പൗരനും ഇടത്തട്ടുകാരെ ഒഴിവാക്കി നേരിട്ട് ലഭ്യമാക്കുമെന്ന് പറഞ്ഞത് പാഴ് വാക്കല്ല

ഭാരതത്തിലെ ജനങ്ങൾക്കായി അദ്ദേഹം സൃഷ്ട്ടിച്ച അവസരങ്ങൾ  പരിശോദിക്കുമ്പോൾ

18 AIIMS, 7 IIT, 7 IIM, 300+ മെഡിക്കൽ കോളേജുകൾ. 

Skill India, Mudra, 12 ലക്ഷം പുതിയ ജോലികൾ.  അതിൽ അഗ്‌നിപത്തും പെടും.

UPI, ഡിജി ലോക്കർ – ലോകം നോക്കി നിൽക്കുന്ന Digital India.

ദേശീയ സുരക്ഷയും അഭിമാനവും വിലയിരുത്തുമ്പോൾ?

ആർട്ടിക്കിൾ 370 നിർത്തലാക്കൽ.  

സർജിക്കൽ സ്ട്രൈക്ക്. ഓപ്പറേഷൻ സിന്ദൂർ.  

തേജസ്, ബ്രഹ്മോസ്, മേക്ക് ഇൻ ഇന്ത്യ.  

ചന്ദ്രയാൻ, മംഗൾയാൻ – ലോകം ഇന്ത്യയെ നോക്കി അത്ഭുതപ്പെടുന്നു.

അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഭാരതം ലോകത്തിനു തന്നെ മാതൃകയാവുന്നു ലോകത്തിലെ ആദ്ദ്യത്തെ ഹൈഡ്രജൻ വണ്ടി ഓടിത്തുടങ്ങി

വന്ദേ ഭാരത്, ചെനാബ് പാലം, 553 സ്റ്റേഷനുകളുടെ പുനർനിർമ്മാണം.  

ഹർ ഘർ ജൽ, 22 മണിക്കൂർ വൈദ്യുതി.  2014 മുതൽ 2026 വരേ 101900 കിലോമീറ്റർ നേഷണൽ ഹൈവേ നിർമ്മിച്ചു

കാശി വിശ്വനാഥ്, രാമക്ഷേത്രം, പുതിയ പാർലമെൻ്റ് – പൈതൃകവും പുരോഗതിയും ഒരുമിച്ച് നടത്തുന്നു

കാശ്മീരിൽ കല്ലെറിയാൻ പണം കിട്ടാതായത് നോട്ടുനിരോധനത്തോടെയാണ്.  

ഇന്ന് അവിടെ യുവാക്കൾ ബിസിനസ് ചെയ്യുന്നു, തൊഴിലെടുക്കുന്നു.

ഇതാണ് മോദിജിയുടെ പൗര – കേന്ദ്രീകൃത ഭരണം.  

രാജ്യ താൽപ്പര്യത്തിന് മുൻഗണന നൽകി, രാജ്യസ്നേഹത്തിനു വിട്ടുവീഴ്ച ചെയ്യാത്ത നേതൃത്വം.

അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്?

രാഷ്ട്രീയം വൃത്തികെട്ടതാണ് എന്ന് പറഞ്ഞ് മാറി നിന്നാൽ വൃത്തികേട് കൂടും.  നല്ലവർ ഇറങ്ങിയാൽ മാത്രമേ നാട് മാറൂ.

അതുകൊണ്ട് 3 കാര്യം ചെയ്യുക:

അറിയുക – Reel അല്ല  ജീവിതം വസ്തുതകൾ ശരിയായി പഠിക്കുക എല്ലാം ഇപ്പോൾ വിരൽത്തുമ്പിലാണ് ഇപ്പോൾ എ ഐ ടെക്‌നോളജിയിൽ എത്തി നിൽക്കുന്നു  

ചോദ്യം ചോദിക്കുക – എല്ലാവരോടും. “എന്തുകൊണ്ട്?”  

മോഡിജി പറയുന്നതുപോലെ  ബി ക്രിയേറ്റിവ്  – പരാതി പറയുന്നവനല്ല, പരിഹാരമാകുന്നവനാകുക  

Escape അല്ല. Engage  ആവുകയാണ് പരിഹാരം.

ഭാരതത്തിന്റെ അടുത്ത 100 വർഷം എങ്ങനെ പോകും എന്ന് തീരുമാനിക്കുന്നത് നമ്മുടെ vote ഉം voice ഉം ആണ്.

പ്രവർത്തനത്തിൽ  കൺഫ്യൂഷൻ വേണ്ട. Clarity വേണം  

ആ Clarityയുടെ പേര്: വികസിത ഭാരതം. മോദിയുടെ നേതൃത്വം.

അധികാരം ലഭിച്ചത് മുതൽ ഇന്നുവരെ ഒരു മെഡിക്കൽ ലീവ് പോലുമെടുക്കാതെ നമുക്കുവേണ്ടി പ്രവർത്തിക്കുന്നു.

ലോക നന്മയ്ക്കായി പ്രവർത്തിക്കുന്നത് കണ്ടിട്ടാണ് ആ രാജ്യങ്ങളിലെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത്. അത് ഭാരതത്തിനുള്ള അംഗീകാരമാണ്. രാജ്യസ്നേഹികളായ ഭാരതീയർക്കുള്ള അംഗീകാരമാണ്.

ഇത് തിരിച്ചറിയാത്ത CJP ക്കാരോട് പറയാനുള്ളത്: 

നിങ്ങൾ മഹാഭാരതം വായിക്കണം. പ്രത്യേകിച്ച് ‘കള്ളച്ചൂതും’… പദ്മവ്യൂഹത്തിൽ കുടുങ്ങിയ അഭിമന്യുവിന്റെ കഥയറിയണം.

ഇല്ലെങ്കിൽ കള്ളച്ചൂത് കളിക്കാരുടെ ട്രാപ്പിൽ പെടും. 

പദ്മവ്യൂഹത്തിൽ നിന്ന് പുറത്തുവരാൻ സാധിക്കില്ല.

എ ഐ യുഗമാണ് . അതാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. 

ഇപ്പോൾ ചോദ്യങ്ങൾ എല്ലാം മനസ്സിലായിക്കാണുമെന്ന് കരുതട്ടെ.

പണ്ടൊക്കെ കുട്ടികൾ വളരുന്നതോടൊപ്പം വായനാ ശീലവും വളർത്തിയിരുന്നു! എത്ര ദാരിദ്ര്യമായിരിക്കുമെങ്കിലും പത്രവും മാസികകളും മിക്ക വീടുകളിലും വാങ്ങിച്ചിരുന്നു. കുട്ടികൾക്കായി ബാലരമയും അമർ ചിത്രകഥയും പഞ്ചതന്ത്ര കഥകളടങ്ങിയ പുസ്തകങ്ങളും ഉണ്ടായിരുന്നു. അതിലൂടെ കുട്ടികൾക്ക് പുരാണങ്ങളും ധർമ്മ സങ്കൽപ്പങ്ങളും മനസ്സിലാക്കാമായിരുന്നു.

എന്നാൽ ഇന്ന് അതൊക്കെ പാടെ ഇല്ലാതായി! ഏകദേശം 20-25 കൊല്ലമായി. വായന ഇല്ലാതായതോടെ പൗരാണികമായ അറിവുകളും കുട്ടികളിൽ നിന്ന് അകന്നു. ശരിയും തെറ്റും, ധർമ്മവും അധർമ്മവും തിരിച്ചറിയാനുള്ള അടിത്തറ ഇല്ലാതെ വന്നു.

അതിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന ജൻസി ചുംബന സമരവും ആർത്തവ സമരവും പോലുള്ള ആഘോഷങ്ങൾ! ചരിത്രവും സംസ്കാരവും അറിയാതെ ഏതും ആഘോഷിക്കാൻ തോന്നുന്ന അവസ്ഥ.

ഇവരോടായി പറയട്ടെ… ഇത് രാമായണ മാസമാണ്! ശ്രീ രാമചന്ദ്ര ഭഗവാന് അധികാരം കൈമാറാൻ ദശരഥ മഹാരാജാവ് തീരുമാനിച്ചപ്പോഴാണ്, മന്ഥരയുടെ നിർദ്ദേശപ്രകാരം മൂന്നു വരം ചോദിച്ചുകൊണ്ട് ശ്രീരാമനെ കാട്ടിലേക്കയക്കുന്നതും ഭരതനെ രാജാവായി വാഴിക്കാനുള്ള തന്ത്രം മെനഞ്ഞതും.

ഇനി മഹാഭാരതത്തിലേക്ക് എത്തുമ്പോൾ, ജ്യേഷ്ഠാനുജന്മാരുടെ മക്കളായ കൗരവരും പാണ്ഡവരും തമ്മിൽ ബദ്ധശത്രുക്കളായി വളരേണ്ടി വന്നത് ചൂതുകളി ഭ്രമം കൊണ്ടാണ്! എതിർ ടീം കളിക്കുന്നത് കള്ള ചൂതാണെന്നു മനസ്സിലാക്കാതെ കളിച്ചതിന്റെ ഫലമാണ് മഹാഭാരത യുദ്ധം തന്നെയുണ്ടായത്!

ഒടുവിൽ രാജ്യം നഷ്ടപ്പെട്ട പാണ്ഡവർക്ക് ശ്രീകൃഷ്ണൻ മധ്യസ്ഥനായി ഒരു രാജ്യം, ഒരു ഗ്രാമം, ഒരു പ്രദേശം, ഒടുവിൽ താമസിക്കാനൊരു കൊട്ടാരം നൽകുവാൻ ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നപ്പോൾ “കേറി പൂശും” എന്നാണ് പറഞ്ഞത്!

അതുകൊണ്ടാണ് ഇന്ന് “Cockroach Strike” പോലുള്ള പേരുകൾ വരെ പ്രതിഷേധത്തിന് വരുന്നത്! പേരിൽ പോലും ഒരു ചരിത്ര ബോധമില്ല. ജൻസി ചുംബന സമരവും ആർത്തവ സമരവും ആഘോഷിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്.

നമ്മൾ മറന്നുപോയ പാഠങ്ങൾ രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്!

“ജൻസികളേ” എന്ന് വിളിച്ചു, 10 -12 വർഷം കൊണ്ട് രാജ്യത്തെ വികസന പാതയിലേക്ക് നയിച്ച് ലോകശ്രദ്ധ നേടിയ മോദിജിയെയും NDA മുന്നണിയെയും തകർക്കാനുള്ള ഒരു പാഴ് ശ്രമം മാത്രമാണിത്.

നല്ലത് ചിന്തിക്കൂ. 

നാടിനെ രക്ഷിക്കൂ.

മഠത്തിൽ ബാബു ജയപ്രകാശ്…….. My WatsApp Contact No 9500716709

Leave a Comment