ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റ് കണ്ണീരു കണ്ടാൽ മതി !

Time Taken To Read 6 Minutes

Disclaimer: ഇത് ഒരു രാഷ്ട്രീയ അഭിപ്രായ/വിശകലന കുറിപ്പാണ്. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനല്ല.

“NEET” എന്ന് പറഞ്ഞ് ജന്തർ മന്ദറിലെത്തിയവർ ആരുടെ തിരക്കഥയിലാണ് കളിക്കുന്നതെന്ന് സംശയം ബാക്കിവെച്ച് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു.

നീറ്റ് വിഷയം മറയാക്കി ചില പ്രതിപക്ഷ കക്ഷികൾ താത്കാലിക ലാഭത്തെപ്പറ്റി മാത്രം ചിന്തിച്ചാണ് ജന്തർ മന്തറിൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നു ജനങ്ങൾക്കാരോപണമുണ്ട്.

അവരേ, ഡൽഹി പോലീസിന് വേണമെങ്കിൽ തടയാമായിരുന്നു എന്നൊരു കൂട്ടർ!

രാജിയെപ്പറ്റി ചിലർ പറയുന്നത്: “ഈ തീരുമാനം നേരത്തെ ആകാമായിരുന്നു” എന്നും.

ചിലർ ഈ രാജിയെ അവരുടെ വിജയം ആയി ആഘോഷിക്കുന്നവരും ഉണ്ട്!

ഇവരുടെയൊക്കെ പറയട്ടേ…

BJP യും കേന്ദ്ര നേതൃത്വവും ചിന്തിച്ചത് വേറൊരു വഴിക്കായിരുന്നു.

ആ ദീർഘവീക്ഷണം തെരുവ് യുദ്ധം നടത്തുന്നവർക്കോ, അവർക്ക് പിന്നിൽ നിന്ന് റിമോട്ട് കൺട്രോൾ ചെയ്യുന്നവർക്കോ, മോഡിജിയെ ഭരണത്തിൽ നിന്നും താഴെയിറക്കുമെന്ന് ചിത്രഭ്രമം പിടിച്ചപോലെ സ്വപ്നം കാണുന്നവർക്കോ ഉണ്ടാകണമെന്നില്ല.

അവരിലെ ചിലർ ദൃശ്യ മാധ്യമങ്ങളിലൂടെ വിളിച്ചു പറയുന്നതും നമ്മൾ കണ്ടു.
“കേട്ടാൽ പറഞ്ഞതൊക്കെ സത്യമാവും” എന്ന് വിശ്വസിച്ച് കൂടെക്കൂടിയവരുമുണ്ട്.
ഇവരുടെ ഈ തോന്നൽ ഒരുതരം ഹാലൂസിനേഷനിൽ നിന്നുണ്ടാവുന്നതാണെന്ന് അവർക്കറിയില്ല. ഇതെന്റെ അഭിപ്രായമാണ്.

അഭിമന്യുവിനെ പോലെ ചില വിദ്യാർത്ഥികളും ചക്രവ്യൂഹത്തിൽ കുടുങ്ങിയ പോലെ തോന്നുന്നു.

അകത്തേക്ക് കടത്തിവിടാൻ ആളുണ്ട്, പക്ഷേ പുറത്തുകടക്കാനുള്ള വഴി കാണിച്ചു കൊടുക്കാൻ ആരുമില്ല.
പിന്നിൽ നിന്ന് “റിമോട്ട് കൺട്രോൾ” ചെയ്യുന്നവർക്ക് യഥാർത്ഥ നഷ്ടം സംഭവിക്കില്ല  എന്നത്? ഈ സമരത്തിന്റെ കാര്യത്തിൽ വെറും  തോന്നലാവാനാണ് സാദ്ധ്യത.?

എല്ലാവരുടെയും പിറകിൽ “എ.ഐ മാമൻ” ഉണ്ടെന്ന് അവർ ഓർത്തില്ല.

ഇതൊന്നുമോർക്കാതെയാണ് വെട്ടൊന്ന് തുണ്ടു രണ്ടു എന്ന ചിന്തയുമായി അവരോടൊപ്പം കൂടിയവരിലെ ചിലർ സ്വയം പൊട്ടിത്തെറിക്കാൻ വരെ തയ്യാറാകുന്നത്. ഹൂറികൾക്കടുത്ത് എത്തുമ്പോൾ ഉപയോഗിക്കാൻ ശരീരരത്തിലെ ഏതോ ഭാഗത്തു  ഇരുമ്പ് കവചം വരെ കെട്ടുന്ന മനസ്ഥിതി. ഒരു മുൻകരുതൽ.

നിങ്ങൾ പറഞ്ഞത് ശരിയാണ്. ധർമ്മേന്ദ്ര പ്രധാൻ ആദ്യമേ രാജിവെച്ചിരുന്നെങ്കിൽ കഥ മുഴുവൻ അവിടെ തീർന്നേനെ. 

“NEET ന്റെ പേര് പറഞ്ഞ്” വന്ന നീലക്കുറുക്കന്മാരെ, അവസരവാദികളെ പൊക്കാൻ പറ്റിയ അവസരം പോയേനെ.

രാവണൻ സീതയെ തട്ടിക്കൊണ്ടുപോകാൻ അയച്ചത് മാരീചനെ. മാരീചൻ സ്വർണ മാനായി വേഷം മാറി. സീതക്ക് അത് വേണമെന്ന് തോന്നി. രാമൻ അതിന്റെ പിന്നാലെ പോയപ്പോൾ ആണ് യഥാർത്ഥ പ്ലാൻ നടന്നത്.

ഇപ്പോൾ എന്തായി? പ്രതിഷേധത്തിന്റെ പേരിൽ വന്നത് സി ജെ പി ക്കാർ മാത്രമല്ല എന്ന സത്യം ജനങ്ങൾക്ക്‌ ബോദ്ധ്യമായി

വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരത്തിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും ഉമർ ഖാലിദിനെ ജയിലിൽ നിന്ന് വിട്ടയക്കണമെന്നും,  ആവശ്യപ്പെടുന്നത് സമരത്തെ ശരിയായ വഴിയിൽ നയിക്കാൻ വേണ്ടിയാണോ? ആഹ്വാനം ചെയ്യുന്നത് സമരത്തെ വഴിതിരിച്ചുവിടാനല്ലേ? ഇടയക്ക് പലസ്തീൻ ഫ്ലാഗ്‌മായി ഒരു സ്ത്രീനാരാണ് നീങ്ങുന്നതും കണ്ടു.

അവിടെ വിവിധ സംഘടനകളും വ്യക്തികളും സെലിബ്രിറ്റികളും  രാജ്യവിരുദ്ധരും ഉണ്ടായിരുന്നോ?  ഇങ്ങനെയും ആരോപണങ്ങൾ കേൾക്കുന്നുണ്ട്.

അതായത് വിവിധ സംഘടനകൾ, NGO കൾ, സ്റ്റുഡന്റ് ഗ്രൂപ്പുകൾ, സെലിബ്രിറ്റി ലോബികൾ ഒക്കെ ഒരേ സ്റ്റേജിൽ.

ഇപ്പോൾ കേന്ദ്രത്തിന്റെ കൈയിൽ സർവ്വ വിവരങ്ങളും എത്തിയിട്ടുണ്ടാവണം?

അതായത്  ഇവരെ നയിക്കുന്ന ശക്തി ആരാണ്, ഏത് രാജ്യത്ത് നിന്നാണ് റിമോട്ട് ഓപ്പറേറ്റ് ചെയ്യുന്നത്, പണം എവിടുന്ന് വരുന്നു എന്നതിന്റെ പൂർണ്ണ വിവരം ശേഖരിച്ചിട്ടുണ്ടെന്നു കേൾക്കുന്നു.

അന്വേഷണത്തിൽ കുറച്ച് പാകിസ്ഥാനി ലിങ്ക് ഉള്ളവരെയും പിടികിട്ടിയെന്നാണ്  വിവരം സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.

കേരളം അടക്കം പല സംസ്ഥാനങ്ങളിൽ നിന്ന് പ്രോട്ടസ്റ്റിനു ആളെ എത്തിച്ചതിന്റെയും  അവർക്ക് സ്യുവിഗ്ഗി വഴി ഭക്ഷണ മെതിച്ചക്കവരുടെയും വിവരങ്ങൾ!

കഴിഞ്ഞ ദിവസങ്ങളിൽ കണ്ട വീഡിയോകളും വാർത്തകളും ഒന്നൊന്നായി പുറത്തുവരുന്നു.

ചിലർ തീവ്രമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും, ചിലർ പോലീസിനെതിരെ അക്രമം ആഹ്വാനം ചെയ്യുന്നതും,
ചിലർ പാർലമെന്റിനെതിരെ പ്രസ്താവനകൾ നടത്തുന്നതും കണ്ടു.

ടിവി ക്യാമറയുടെ മുന്നിൽ ലൈവിൽ വന്ന് വലിയ വാക്കുകൾ പറഞ്ഞിട്ട്,
പിന്നീട് ചൂടാറുന്നതിന് മുമ്പേ മാപ്പ് പറയുന്ന വീഡിയോകളും നമ്മൾ കണ്ടു.

നീലക്കുറുക്കന്റെ വേഷമിട്ടു സംസ്ഥാന – കേന്ദ്ര സർക്കാരിന്റെ അവാർഡ് വാങ്ങിയവർ വർഗ സ്വഭാവം “അറിയാതെ കൂവിപ്പോയ” സെലിബ്രിറ്റികളും കുടുംബവും ആരെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.  

ഡൽഹി മുഴുവൻ AI camera network ആയിരുന്നു. ആരൊക്കെ ഏത് മാളത്തിൽ ഒളിച്ചാലും മുഴുവൻ ഡാറ്റയും കിട്ടിക്കാണണം. അറിഞ്ഞേടത്തോളം ഡൽഹിയിലെ ഇലക്ട്രിക് പോസ്റ്റുകളിലും കെട്ടിടത്തിന്  മുകളിലും തെരുവുകളിലും മാത്രമല്ല കേമറ വെച്ചത് . ഉദ്ദ്യോഗസ്ഥർ മെറ്റാ കേമറപിടിപ്പിച്ച കണ്ണടയും പോക്കറ്റിൽ പെൻ കേമറയും, ബട്ടൺ കേമറയും, കേപ്പ് കേമറയും ഒക്കെ ധരിച്ചാ പോലീസ്  ഫീൽഡിലിറങ്ങിയത് പാറ്റകളെ… എല്ലാം അൾട്രാ മോഡേൺ ഹൈ റസലൂഷനുള്ളതാണെന്നാണറിയുന്നതു.

BJP യുടെ കണക്ക് തെറ്റിയില്ലെന്നു ബോദ്ധ്യമാവുന്നു.

മോദിജി, അമിത് ഷാജി, ഡോവൽജി ഇവർ നേരത്തെ തന്നെ കണക്കുകൂട്ടി തീരുമാനിച്ചതാണ്. 

“അവർ ആവശ്യപ്പെടട്ടെ, ഞെരുക്കട്ടെ. എന്നിട്ട് നമുക്ക് വേണ്ടതെല്ലാം ഒറ്റയടിക്ക് എടുക്കാം” എന്നതായിരുന്നു അവരുടെ മാസ്റ്റർ പ്ലാൻ.

രാജി നേരത്തെ ആയിരുന്നെങ്കിൽ ഇതൊന്നും പുറത്തു വരില്ലായിരുന്നു. 

ഇപ്പോൾ Tihar-ൽ വരെ സ്ഥലം ബുക്ക് ചെയ്തു വെച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്.  അന്വേഷണം കഴിഞ്ഞു സ്ഥിരീകരിക്കാം ഇത്. നിയമം അതിന്റെ വഴിക്കു നടക്കട്ടെ.

ഇനി കാണാം Modi-Doval-Shah ത്രിമൂർത്തികളുടെ”ശിവതാണ്ഡവം”. 

എല്ലാം കേട്ടതുപോലെയാണെങ്കിൽ അടുത്ത കാലത്തൊന്നും തിഹാർ ജെയിലിൽ നിലവിളി ഒഴിയില്ലെന്നാണ് കേൾവി 

“ഈ വിശകലനം ലഭ്യമായ പൊതു വിവരങ്ങളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ്.”

2006 AIIMS MBBS ചോദ്യപേപ്പർ ചോർച്ച കോൺഗ്രസ് (UPA) 

2009 ഹരിയാന ടീച്ചർ റിക്രൂട്ട്മെന്റ്  കോൺഗ്രസ്

2011 AIEEE ചോദ്യപേപ്പർ ചോർച്ച കോൺഗ്രസ് (UPA)

2011 UPPCS BSP

2012 AIIMS MBBS കോൺഗ്രസ് (UPA)

2012 റെയിൽവേ ഗ്രൂപ്പ് D റിക്രൂട്ട്മെന്റ് കോൺഗ്രസ് (UPA)

2012 TNPSC AIADMK

2012 മുംബൈ യൂണിവേഴ്സിറ്റി  കോൺഗ്രസ്

2012 ജമ്മു & കാശ്മീർ മെഡിക്കൽ അഡ്മിഷൻ നാഷണൽ കോൺഫറൻസ് – കോൺഗ്രസ്

2012 അണ്ണാ യൂണിവേഴ്സിറ്റി AIADMK

2013 കർണാടക PUCകോൺഗ്രസ്

2014 CBSE 12-ാം ക്ലാസ് ഫിസിക്സ് കോൺഗ്രസ് (UPA)

2015 UPPCS സമാജ്വാദി പാർട്ടി

2021 REETകോൺഗ്രസ് (രാജസ്ഥാൻ)

2022 JSSC CGL JMM-കോൺഗ്രസ്

2022 ബീഹാർ റിക്രൂട്ട്മെന്റ്

മഹാഗത്ബന്ധൻ

2023 രാജസ്ഥാൻ SI റിക്രൂട്ട്മെന്റ് കോൺഗ്രസ്

2023 ബീഹാർ ടീച്ചർ റിക്രൂട്ട്മെന്റ് മഹാഗത്ബന്ധൻ

2024 ഝാർഖണ്ഡ്  CGL – JMM

മന്ത്രിമാർ രാജിവെച്ചിട്ടുണ്ടോ?

ഈ ലിസ്റ്റിലെ കേസുകളിൽ ഓരോ ചോദ്യപേപ്പർ ചോർച്ചയ്ക്കും മന്ത്രി രാജിവെക്കണമെന്ന നിയമില്ല. 

കേസിന്റെ വ്യാപ്തി, അന്വേഷണം, രാഷ്ട്രീയ സമ്മർദ്ദം എന്നിവ അനുസരിച്ചാണ്.

പ്രധാന സംഭവങ്ങളും നടപടികളും:

2011 AIEEE ചോർച്ച – കോൺഗ്രസ് (UPA) CBI അന്വേഷണം നടന്നു. കേന്ദ്ര HRD മന്ത്രി രാജിവെച്ചില്ല. പക്ഷേ മാഫിയയിലെ പലരെയും അറസ്റ്റ് ചെയ്തു.

2021 REET – കോൺഗ്രസ് (രാജസ്ഥാൻ) വലിയ പ്രതിഷേധം ഉണ്ടായി. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര രാജിവെച്ചില്ല. 2 കോൺഗ്രസ് MLA-മാരെ അറസ്റ്റ് ചെയ്തു. പിന്നീട് CBI ഏറ്റെടുത്തു.

2023 രാജസ്ഥാൻ SI റിക്രൂട്ട്മെന്റ് – കോൺഗ്രസ് – ഇത് വലിയ വിഷയമായി. ആഭ്യന്തര വകുപ്പും പോലീസ് ഉന്നതരും സമ്മർദ്ദത്തിലായി. മന്ത്രി രാജിവെച്ചില്ല. പക്ഷേ SIT + പിന്നീട് CBI അന്വേഷണം വന്നു.

2024 NEET / മറ്റ് കേസുകൾ 

ഇതിന്റെ പേരിലാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ല. പകരം “Public Examinations Act 2024” കൊണ്ടുവന്നു.

ചുരുക്കംത്തിൽ അറിയാൻ കഴിഞ്ഞത് 

അധിക കേസുകളിലും CBI/SIT അന്വേഷണം, അറസ്റ്റ്, പരീക്ഷ റദ്ദാക്കൽ എന്നിവ ഉണ്ടായി. 

പക്ഷേ മന്ത്രിമാരുടെ നേരിട്ടുള്ള പങ്ക് തെളിയാത്തിടത്തോളം രാജി ഉണ്ടായിട്ടില്ല.

ഈ ടേബിൾ വൈറലാക്കാനുള്ള കാരണം: “ചോദ്യപേപ്പർ ചോർച്ച എല്ലാ സർക്കാരുകളുടെ കാലത്തും നടന്നിട്ടുണ്ട്” എന്ന് കാണിക്കാനാണ്.

ബി ജെ പി മാന്ന്യത കാണിച്ചു അൽപ്പം താമസിപ്പിച്ചതിന്റെ കാരണമാണ് മുകളിലെഴുതിയതു …..

ഇത് നരേന്ദ്രനാണ്… രാജനീതി അങ്ങേയെ നിങ്ങൾ പഠിപ്പിക്കാതിരിക്കുക… ലോകത്തിന് രാജ്യനീതി പഠിപ്പിക്കുന്നവന്റെ പേരാണ് നരേന്ദ്ര ദാമോദർ ദാസ് മോഡി… 

മൂന്ന് സേനകളുടെയും പ്രിയങ്കരൻ… ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ ജന്മമെടുത്ത കലിയുഗ അവതാരകൻ

സമജ്‌ജാ

മഠത്തിൽ ബാബു ജയപ്രകാശ്………✍️My WatsApp Contact No 9500716709

Leave a Comment