Time Taken To Read 5 Minutes
Disclaimer:
ഈ ആർട്ടിക്കിൾ രക്ഷിതാക്കളുടെ ഉത്കണ്ഠ പങ്കുവെക്കാനും കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാനുള്ള അഭ്യർത്ഥനയ്ക്കും വേണ്ടി മാത്രമാണ്.
ഇവിടെ എഴുതിയിരിക്കുന്ന സംഭവങ്ങളെല്ലാം പൊതു മാധ്യമങ്ങളിലും കോടതി രേഖകളിലും വന്നിട്ടുള്ളതാണ്.
ആരെയും വ്യക്തിപരമായോ ഒരു പ്രത്യേക സ്ഥാപനത്തെയോ ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തുന്നില്ല.
തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമല്ലോ.?
സ്വകാര്യ കോച്ചിങ് സെന്ററുകളെയും “ബ്രാൻഡ് മോഹ”ത്തെയും കുറിച്ച് രക്ഷിതാക്കൾക്ക് ഒരു തുറന്ന കത്ത്
ഇന്ന് ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവൻ തിരഞ്ഞാൽ മനസ്സിലാകുന്നത് വിദ്യാഭ്യാസം ഒരു സേവനം അല്ല. ഒരു മുതൽമുടക്കാണ്. ഒരു കച്ചവടമാണ്.
നാല് ചുമരും ഒരു ബോർഡും ഉണ്ടെങ്കിൽ മതി. “NEET കോച്ചിങ്”, “PSC കോച്ചിങ്” എന്ന ബോർഡ് തൂക്കി ലക്ഷങ്ങൾ പിരിക്കാം. ആർക്കും ഒരു ചോദ്യവുമില്ല.
പല കെട്ടിടങ്ങളുടെയും അവസ്ഥ കണ്ടാൽ അപകടത്തിന്റെ ഒരു കാത്തിരിപ്പിനായി കാത്തിരിക്കുന്നതുപോലെ തോന്നും.
ഒരു മാനദണ്ഡവും നോക്കാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറികൾ, ഒരേ ഒരു വാതിൽ, ഫയർ സുരക്ഷ ഇല്ല. നൂറുകണക്കിന് കുട്ടികളെ ആട്ടിൻ കൂട്ടം പോലെ അടച്ചിരിക്കുന്നു.
കേരളത്തിൽ ഇന്ന് ഒരു MBBS സീറ്റിന് 70 ലക്ഷം മുതൽ 1 കോടി വരെ “Donation” ആവശ്യപ്പെടുന്നു. B.Tech, Nursing, Pharmacy ഫീസും ആകാശം മുട്ടിനിൽക്കുന്നു.
ഗുണനിലവാരമില്ലായ്മയും, സീറ്റിനായുള്ള കച്ചവടവും കൊണ്ടാണ്
ഒട്ടേറെ മിടുക്കരായ കുട്ടികൾ ഭാരതം വിട്ട് വിദേശത്തേക്ക് പോകുന്നത്.
പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള കുട്ടികൾ ഏറ്റവും കൂടുതൽ പോകുന്ന രാജ്യങ്ങൾ:
എം ബി ബി എസ മെഡിക്കലിന്
റഷ്യ – Russia , ഉക്രെയ്ൻ – Ukraine ഈജിപ്ത് – Egypt, ചൈന – China, ഫിലിപ്പീൻസ് – Philippines, കസാക്കിസ്ഥാൻ – Kazakhstan , കിർഗിസ്ഥാൻ – Kyrgyzstan, ഉസ്ബെക്കിസ്ഥാൻ – Uzbekistan, നേപ്പാൾ – Nepal, ബംഗ്ലാദേശ് – Bangladesh, ജോർജിയ – Georgia, ആർമേനിയ – Armenia
എഞ്ചിനീയറിങ്ങിനും മറ്റു പ്രൊഫഷണൽ കോഴ്സുകൾക്ക്:
ജർമ്മനി – Germany, കാനഡ – Canada, ഓസ്ട്രേലിയ – Australia
നമ്മൾ രാഷ്ട്രീയക്കാരും രക്ഷിതാക്കളും ചിന്തിക്കേണ്ട കാര്യം
ഈ കുട്ടികൾക്ക് ഇന്ത്യയിൽ തന്നെ പഠിക്കാൻ താൽപര്യം ഉണ്ടായിരുന്നു.
പക്ഷേ ഫീസും കച്ചവടവും അവരെ പുറത്താക്കി.
ഇത് രാഷ്ട്രീയ പ്രശ്നമല്ല. നമ്മുടെ തലമുറയുടെ ഭാവി പ്രശ്നമാണ്.
കുട്ടികൾ ഇവിടങ്ങളിൽ പഠിച്ചുകൊണ്ടിരിക്കെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കാണാം നാടകം. ആദ്യം സർക്കാരിനെ തെറി പറയും. പിന്നെ കുറച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കും. യഥാർത്ഥത്തിൽ ഉത്തരവാദികളായവർ കൈ കഴുകി മാറും.
വിദ്യാർത്ഥികളുടെ ജീവന് ഒരു വിലയും കൊടുക്കാതെയുള്ള ഈ പ്രവണത അവസാനിപ്പിക്കണം. കർശനമായ പരിശോധനയും ലൈസൻസും നിർബന്ധമാക്കണം. (നമുക്ക് വിദിഷ രാജ്യങ്ങളിലെ കാര്യം വിട്ട് സംസാരിക്കാം)
അതിനു എത്രയോ ഉദാഹരങ്ങൾ നമുക്ക് മുന്നിലുണ്ട് …. തമിഴ്‌നാട്ടിൽ രാജസ്ഥാനിൽ ബീഹാറിൽ ലിസ്റ്റുകൾ അങ്ങനെ നീളും കേരളത്തിലും ഉണ്ടായിട്ടുണ്ട് വയനാട്ടിൽ.
പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഓർമ്മപെടുത്തട്ടെ
2004 ൽ തമിഴ്‌നാട്ടിലെ കുംഭകോണത്തിലെ ഒരു സ്‌കൂളിലുണ്ടായ തീപിടിത്തം
തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുള്ള ശ്രീ കൃഷ്ണ സ്കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനിടെ തീപിടിച്ചു.
കാരണം സ്കൂളിന് തീ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു. Fire extinguisher, emergency exit ഒന്നുമില്ല.
കെട്ടിടം വൈക്കോൽ മേൽക്കൂരയും മരം കൊണ്ടുമായിരുന്നു. ഒറ്റ വാതിൽ മാത്രം. പാചകം ചെയ്യുന്നത് ക്ലാസ് റൂമിന് അടുത്തായിരുന്നു. 94 കുട്ടികളും 3 അധ്യാപകരും മരിച്ചു. 18 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇതിന് ശേഷമാണ് ഇന്ത്യയിൽ സ്കൂളുകൾക്ക് തീ സുരക്ഷാ നിയമങ്ങൾ കർശനമാക്കിയത്.
ധർമ്മസാത്തി ഘണ്ടാവാൻ പ്രൈമറി സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധ? ബീഹാറിലെ സരൺ ജില്ലയിൽ 2013 ലാണ് സംഭവം. അതായത് സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 47 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.
പാചകത്തിന് ഉപയോഗിച്ച എണ്ണയും പച്ചക്കറിയും കേടായതായിരുന്നു. അടുക്കള വൃത്തിഹീനമായിരുന്നു. എന്ന് അന്വേഷിച്ച കണ്ടെത്തി
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. അധ്യാപകരും മാനേജ്മെന്റും ഭക്ഷണം പരിശോധിച്ചില്ല. 23 കുട്ടികൾ മരിച്ചു. നൂറുകണക്കിന് പേർക്ക് ചികിത്സ വേണ്ടിവന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ ദുരന്തങ്ങളിൽ ഒന്നായിരുന്നു ഇത്.
2024 ജൂലൈ 30 ലെ വയനാട് ഉരുൾപൊട്ടൽ പറയുന്ന സംഭവം.
ഒരു സ്കൂൾ “തകർന്നു” എന്നതിനേക്കാൾ, ഉരുൾപൊട്ടലിൽ സ്കൂളുകൾ പൂർണ്ണമായും മണ്ണിനടിയിലായി എന്നതാണ്.
അന്ന് സംഭവിച്ചത് – മുണ്ടക്കൈ, ചൂരൽമല, മേപ്പാടി സമയം: 2024 ജൂലൈ 30 രാവിലെ 2 മണിക്കും 4.10 നും രണ്ട് വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായി
ഏറ്റവും കൂടുതൽ നാശം സംഭവിച്ച സ്കൂളുകൾ:
വെള്ളാർമല GVHSS, ചൂരൽമല: ഈ സ്കൂൾ പൂർണ്ണമായും മണ്ണിലും വെള്ളത്തിലും മൂടിപ്പോയി. ഉരുൾപൊട്ടിയ സമയത്ത് സ്കൂൾ relief camp ആയി ഉപയോഗിച്ചിരുന്നു.
മുണ്ടക്കൈ ഗവ. പ്രൈമറി സ്കൂൾ: ഇതും വലിയ രീതിയിൽ തകർന്നു.
ഈ രണ്ട് സ്കൂളുകളിൽ നിന്ന് മാത്രം 27 വിദ്യാർത്ഥികൾ മരിച്ചു, 23 പേരെ കാണാതായി. മൊത്തം 53 സ്കൂൾ കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് കണക്കാക്കി.
49 കുട്ടികളുടെ വീടുകൾ പൂർണ്ണമായും നശിച്ചു.
കാരണം അതിശക്തമായ മഴയെ തുടർന്നുണ്ടായ സ്വാഭാവിക ഉരുൾപൊട്ടൽ ആയിരുന്നു. മുണ്ടക്കൈ, ചൂരൽമല, അട്ടമല ഗ്രാമങ്ങൾ പൂർണ്ണമായും ഒലിച്ചുപോയി.
ഈ സംഭവങ്ങളിൽ നിന്ന് പഠിക്കാനുള്ളത്:
അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെ അഗ്നി സുരക്ഷ കെട്ടിടത്തിന്റെ സ്റ്റെബിലിറ്റി ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം
മുൻകൂർ പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്തത്
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിരീക്ഷണം വളരെ പ്രധാനമാണ്.
“ബ്രാൻഡ്” മോഹം: ചില പ്രൈവറ്റ് കോൺവന്റുകൾ ഏറേ പരസ്സ്യം ചെയ്ത ഒരു വലിയ ഓൺലൈൻ കമ്പനി വരെ. പറഞ്ഞുവരുന്നത്?
ഏറെ കെട്ടിഘോഷിച്ച്, ലോകം മുഴുവൻ ശാഖകളുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ ഒരു വലിയ ഓൺലൈൻ വിദ്യാഭ്യാസ കമ്പനിയുടെ ഇന്നത്തെ അവസ്ഥ നമ്മൾ കണ്ടതല്ലേ? കോടികൾ മുതൽമുടക്കി, പരസ്യത്തിന് പിന്നാലെ പോയി. ഒടുവിൽ?
അതുപോലെ തന്നെയാണ് “എന്റെ മകൻ നക്ഷത്ര കോൺവെന്റിൽ പഠിക്കണം” എന്ന മാതാപിതാക്കളുടെ മത്സരവും. സ്കൂളിന്റെ പേരും ഫീസും കൂടിയാൽ മാത്രം മതിയോ? അവിടുത്തെ അദ്ധ്യാപകരുടെ യോഗ്യത, കുട്ടികൾക്ക് കിട്ടുന്ന ശ്രദ്ധ, മാനസിക സമ്മർദ്ദം ഇതൊന്നും നമ്മൾ നോക്കുന്നില്ല.
അന്തരിച്ച ശ്രീനിവാസൻ സംവിധാനം ചെയ്ത ഇഗ്ളീഷ് മീഡിയം സിനിമയും മറിമായം ഹാസ്സ്യ സീരിയലും ജയറാമും കലാഭവൻ ഷാജോണും അഭിനയിച്ച മറ്റൊരു സിനിമ (പേരോർക്കുന്നില്ല) ഒക്കെ കണ്ടിട്ടും നമ്മൾ ഉൾക്കൊണ്ട പാഠം എന്താണ്? പരസ്യം കണ്ട്, ബ്രാൻഡ് കണ്ട്, കൂട്ടത്തിൽ ചേരാനുള്ള മോഹം കൊണ്ട് മാത്രം കുട്ടികളുടെ ഭാവി തീരുമാനിക്കരുത് എന്നതാണ്.
രക്ഷിതാക്കളേ, ഉണരുക! കുട്ടിയെ ഏൽപ്പിച്ചിട്ട് കണ്ണടക്കരുത്
ഫീസ് അടച്ചു, ബാഗ് കൊടുത്തു വിട്ടു. അതോടെ നമ്മുടെ ഉത്തരവാദിത്തം തീർന്നു എന്ന് കരുതുന്ന വലിയൊരു വിഭാഗം രക്ഷിതാക്കളുണ്ട്.
ഇത് ഏറ്റവും വലിയ അപകടമാണ്.
കുട്ടി വീട്ടിൽ നിന്ന് ഇറങ്ങുന്ന നിമിഷം മുതൽ അവസാനം വീട്ടിൽ തിരികെ എത്തുന്നത് വരെ അവനെ നിരീക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
ഇന്ന് അവൻ എവിടെ പോയി? ആരോടൊപ്പം നിന്നു? ഏത് മീറ്റിങ്ങിൽ പങ്കെടുത്തു? എന്ന് അറിയാതെ ഒരു രക്ഷിതാവും ഉറങ്ങരുത്.
കുട്ടികളെ രാഷ്ട്രീയത്തിന്റെ കരുവാക്കരുത് ഇതാണ് ഏറ്റവും അപകടകരമായ ഭാഗം. പഠിക്കാൻ പോകുന്ന സ്ഥലം, പലപ്പോഴും രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറുന്നു. പ്രത്യേകിച്ച് കേരളത്തിൽ.
രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു പുറത്തുനിന്നുള്ള ചിലർ കുട്ടികളെ സമീപിക്കും. “നാടിനു വേണ്ടി”, “അവകാശത്തിനു വേണ്ടി” എന്നൊക്കെ പറഞ്ഞ് അവരെ തെരുവിലിറക്കും.
“നീറ്റ് സമരത്തിന്റെ ഇപ്പോഴത്തെ ഗതി അത് തന്നെ അല്ലേ വ്യക്തമാക്കുന്നത്? ഇതിന്റെ പേരിൽ ഇവരെ മുൻനിർത്തി ദേശവിരുദ്ധ ശക്തികളും ഇതിന്റെ പേരിൽ അന്നം മുടങ്ങിയവരും മുതലെടുക്കുന്നു എന്ന് സത്യാഗ്രഹം ഇരിക്കുന്നവർക്കും മനസ്സിലായി, നിരാഹാരം അവസാനിപ്പിച്ചു.” എന്നിട്ടും പല പാറ്റ കുട്ടികൾക്കും മനസ്സിലായിട്ടില്ല.
സാഹചര്യം പഴയതു പോലെയല്ല കേട്ടോ…
ഇപ്പോൾ AI സംവിധാനത്തിലൂടെ പോലും ആക്രമ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ പൊക്കും…. പൊക്കിയിട്ടുമുണ്ട്.
സമരത്തിന് ആഹ്വാനം ചെയ്തവർ മുങ്ങും.
പെട്ടവർ പെട്ടതുതന്നെ. ജീവിതം പാഴാവും.
ഇപ്പോൾ തന്നെ ED ക്കെതിരെ അക്രമം നടത്തിയവർ അകത്താണ്.
ആർക്കുവേണ്ടിയാണോ സമരം നടത്തിയത്, അവർ സുഖമായി പുറത്ത് വിലസുന്നു.
ഒന്ന് വ്യക്തമായി മനസ്സിലാക്കുക. അവർക്ക് നമ്മുടെ കുട്ടികളുടെ ഭാവിയിൽ ഒരു താല്പര്യവുമില്ല. പ്രശ്നം വരുമ്പോൾ ആദ്യം അകപ്പെടുന്നത് നമ്മുടെ കുട്ടികൾകളായിരിക്കും. പിന്നീട് കോടതിയിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങി കരയുന്നത് രക്ഷിതാക്കളും. ഇത്തരം എത്രയോ അനുഭവങ്ങൾ നമുക്ക് മുൻപിലുണ്ട്.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഇതുപോലെ എത്രയോ കുടുംബങ്ങൾ വഴിയാധാരമായിട്ടുണ്ട്.
കുട്ടികളുടെ കാര്യം തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. പാർട്ടി ഓഫീസുകളല്ല.
പഠിക്കുന്ന പ്രായത്തിൽ രാഷ്ട്രീയം കുട്ടികളുടെ തലയിൽ കയറ്റുന്നത് അവരുടെ ഭാവി ഇരുട്ടാക്കുന്നതിന് തുല്യമാണ്.
പറഞ്ഞുവരുന്നത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയേ പറ്റിപറയുമ്പോൾ
അടുത്തിടെ നീറ്റ് പോലെയുള്ള മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി മരണപ്പെട്ട വാർത്ത കേട്ടു. വളരെ വേദനയുള്ള കാര്യം.
ഇവിടെ എന്റെ ഒരു സംശയം കൂടി പങ്കുവെക്കുന്നു. തെറ്റിദ്ധരിക്കരുത്.
ലക്ഷക്കണക്കിന് കുട്ടികൾ എഴുതുന്ന ഒരു പരീക്ഷയിൽ, അതിന്റെ സമ്മർദ്ദം കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചതെന്നാണോ? അതോ ഇതിന് പുറമെ മറ്റ് കാരണങ്ങൾ കൂടി ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതല്ലേ?
ഇന്ന് പരീക്ഷാ പേപ്പർ ചോർച്ച, റാങ്ക് കച്ചവടം എന്നൊക്കെ വലിയ ആരോപണങ്ങൾ നമ്മൾ കേൾക്കുന്നുണ്ട്.
“അതിനു ഇത്തരം കോച്ചിങ് സെന്ററുകളും കുട്ടികളെ ആകർഷിക്കാൻ വേണ്ടി ഏതുവഴിയും സ്വീകരിക്കുന്നുണ്ടോ? ഈ കേസിൽ ഉണ്ടായ അറസ്റ്റ് അതല്ലേ നമ്മളോട് പറയുന്നത്. ഇവർ കുട്ടികളെ ഏജന്റുമാരായി ഉപയോഗിക്കുന്നുണ്ടോ? അന്വേഷിക്കേണ്ടതല്ലേ?”
ആകർഷിക്കാൻ ഏതുവഴിയും ഇവർ സ്വീകരിക്കും “100% സെലക്ഷൻ ഗ്യാരണ്ടി”, “IIT- യിൽ 50 പേർ”, “ടോപ്പർ ഞങ്ങളുടെ വിദ്യാർത്ഥി” എന്നൊക്കെ ഉള്ള പരസ്യങ്ങൾ. റിസൾട്ട് വന്നിട്ട് 2-3 കുട്ടികളെ മാത്രം ഫോട്ടോയിൽ വെച്ച് ബാക്കി 1000 പേരെ മറക്കുന്നതും കാണാം.
കുട്ടികളെ ഏജന്റുമാരാകാൻ പ്രേരിപ്പിക്കും “നിന്റെ മൂന്നു ഫ്രണ്ട്സിനെ കൊണ്ടുവന്നാൽ നിനക്ക് 10% ഡിസ്കൗണ്ട്” , “റഫറൽ കോഡ്” , സ്കൂളിൽ പോയി ക്ലാസ് എടുക്കാൻ സീനിയർ വിദ്യാർത്ഥികളെ ഇറക്കുന്നത് – ഇതൊക്കെ ഏജന്റ് സിസ്റ്റം തന്നെ.
ഒരു കുട്ടി ഇത്തരം അനധികൃത പ്രവർത്തനങ്ങളുടെ ഏതെങ്കിലും ശൃംഖലയിൽ അറിയാതെയോ അറിഞ്ഞോ ഉൾപ്പെട്ടിട്ടുണ്ടായിരുന്നെങ്കിൽ, പിടിക്കപ്പെടുമെന്ന പേടി കൊണ്ടോ മാനസിക സമ്മർദ്ദം കൊണ്ടോ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതാണോ എന്ന സംശയം സ്വാഭാവികമായും വരുന്നുണ്ട്.
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുട്ടിയുടെ ജീവൻ പോയിട്ടുണ്ട്. അതുകൊണ്ട് പോലീസും വിദ്യാഭ്യാസ വകുപ്പും ഇതിനെ ഒരു “സാധാരണ സംഭവം” ആയി മാത്രം കാണാതെ, എല്ലാ ആംഗിളിൽ നിന്നും അന്വേഷിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്.
അപ്പോൾ എന്ത് ചെയ്യണം?
സർക്കാർ ശ്രദ്ദിക്കേണ്ടത് രക്ഷിതാക്കൾ അന്വേഷിക്കേണ്ടത് വ്യാജ പരസ്സ്യങ്ങൾ നൽകി കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കുക. എല്ലാ സ്ഥാപനത്തിനും കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുക. ക്യാമ്പസിൽ രാഷ്ട്രീയ ഇടപെടൽ പൂർണമായും തടയുക.
നമ്മൾ രക്ഷിതാക്കളും കുട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങിയും “ബ്രാൻഡ്” കണ്ടും കൂട്ടത്തിൽ ചേരാനും വേണ്ടി ഫീസ് അടക്കരുത്. സ്ഥാപനത്തിന്റെ നിലവാരവും സുരക്ഷയും നോക്കുക.
പറ്റാവുന്നത്ര കുട്ടികളുടെ പഠനം കഴിയുന്നത് വരെ രക്ഷിതാക്കളുടെ പേരിലെടുത്ത സിംകാർഡ് മാത്രം നൽകുക ഇത് കുട്ടികളുടെ ഫോൺ ട്രേക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് സാദിക്കും. കുട്ടികളുട സുഹൃത്തുക്കളുടെ നീക്കങ്ങളും ശ്രദ്ദിക്കണം.
അരുതാത്തതു ശ്രദ്ധയിൽ പെട്ടാൽ “നീ പഠിക്കാൻ മാത്രം പോയാൽ മതി” എന്ന് കർശനമായി പറഞ്ഞു മനസ്സിലാക്കുക.
ആരെങ്കിലും കുട്ടിയെ തെറ്റായ വഴിക്ക് കൊണ്ടുപോകാൻ ശ്രമിച്ചാൽ ഉടൻ ചോദ്യം ചെയ്യുക.
അവസാനമായി പറയട്ടെ ഒരു മാനദണ്ഡവുമില്ലാതെ കെട്ടിപ്പൊക്കുന്ന കെട്ടിടം ഇടിഞ്ഞു വീഴുന്നതും,
ഒരു നിയന്ത്രണവുമില്ലാതെ വിടുന്ന കുട്ടി തെറ്റായ വഴിയിൽ പോകുന്നതും
പരസ്യം കണ്ട് “ബ്രാൻഡിന്റെ” പിന്നാലെ പോകുന്നതും ഒരേ പോലെ അപകടമാണ്.
വിദ്യാഭ്യാസം കച്ചവടമാക്കുന്നവരെയും, നമ്മുടെ കുട്ടികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നവരെയും നമ്മൾ തന്നെ ചോദ്യം ചെയ്യണം. കാരണം, കുട്ടി നമ്മുടേതാണ്. ഉത്തരവാദിത്തവും നമ്മുടേത് തന്നെ.
നഷ്ടപ്പെടുന്നത് നമുക്ക് മാത്രം!
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Vontact No 9500716709
