Time Taken To Read 7 Minutes
രാജ്യം ആദ്യം, രാഷ്ട്രീയം പിന്നീട്!
ഡൽഹിയിലെ NEET സമരം തുടങ്ങിയത് പരീക്ഷയിലെ ക്രമക്കേടുകളെ ചോദ്യം ചെയ്തായിരുന്നു. ജനാധിപത്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ സമരത്തിന്റെ ദിശ മാറുന്നതായി കാണുന്നു. ഇത് ആശങ്കയുണ്ടാക്കുന്നുതാണെന്നു പറയാതെ വയ്യ.
ചർച്ച ഒഴിവാക്കുന്നതും മാറുന്ന ആവശ്യങ്ങളും മനസ്സിലൊളിപ്പിച്ചു സമരം ചെയ്യുന്നവർ ആദ്ദ്യം ന്യായമെന്ന് തോന്നുന്ന കാര്യങ്ങൾ മുൻപോട്ടുവെക്കും
സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ – ആരോഗ്യ മന്ത്രിമാർ മൂന്ന് തവണ ചർച്ചയ്ക്ക് ക്ഷണിച്ചു. NEET-ലെ പേപ്പർ ചോർച്ചയിൽ CBI അന്വേഷണം, NTA പുനഃസംഘടന, കുറ്റക്കാർക്ക് കർശന ശിക്ഷ എന്നീ പ്രാരംഭ ആവശ്യങ്ങൾക്ക് സർക്കാർ നടപടി എടുത്തു.
എന്നിട്ടും ചില പ്രതിപക്ഷ നേതാക്കൾ ചർച്ച ബഹിഷ്കരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് അവരുടെ ആവശ്യം NEET റദ്ദാക്കണം, നാളെ പരീക്ഷാ സമയം മാറ്റണം. സർക്കാർ ഒരു ആവശ്യത്തിന് സമ്മതിക്കുമ്പോൾ ഉടൻ പുതിയ ആവശ്യം വരുന്നു. ഇതിൽ നിന്ന് സംശയം ഉണ്ടാകുന്നത്: ലക്ഷ്യം പരിഹാരമാണോ, അതോ സംഘർഷമാണോ?
പാർലമെന്റിലേക്ക് മാർച്ച്, പോലീസുമായുള്ള ഏറ്റുമുട്ടൽ പോലുള്ള വാർത്തകളും വീഡിയോകളും കാണുമ്പോൾ സമാധാനപരമായ പ്രതിഷേധത്തിന്റെ പരിധി ലംഘിക്കപ്പെട്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.
സമരം നടത്തുന്നവർക്കും അതിനു നേതൃത്വം കൊടുക്കുന്നു എന്ന് പറയുന്ന സംഘടനകൾക്കും അതിനെ നയിക്കുന്ന നേതാക്കന്മാർക്കും ഇവർക്ക് പിന്തുണ നൽകുന്ന സെലിബ്രിറ്റികൾക്കും രാജ്യത്തോട് ചില കടപ്പാടുകളുണ്ട് ഉത്തരവാദിത്തമുണ്ടു അത് മറന്നവരുത് ഒരു പിന്തുണയും ഈ അവസരത്തിൽ രാജ്യതാൽപ്പര്യമായിരിക്കണം മുൻപിൽ
വിദ്യാർത്ഥികളെ ശാന്തരാക്കി ചർച്ചയുടെ മേശയിലേക്ക് കൊണ്ടുവരേണ്ട സമയത്ത് ചില പ്രസ്താവനകൾ തീയിൽ എണ്ണയൊഴിക്കുന്നതായി തോന്നുന്നു.
“മോദിയെ സ്ഥാനഭ്രഷ്ടനാക്കും” എന്ന തരത്തിലുള്ള പ്രസ്താവനകൾ സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നു.
ഇപ്പോളറിയുന്നു ജൂലൈ 17, 2026 ന് ഡൽഹിയിലെ അമേരിക്കൻ എംബസി അമേരിക്കൻ പൗരന്മാർക്ക് ഒരു “Demonstration Alert” പുറത്തിറക്കിയിരുന്നു. അമേരിക്കൻ എംബസി ഡൽഹിക്ക് നൽകിയ മുന്നറിയിപ്പ് എന്താണ്?
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്ന വേദികളിൽ ആരൊക്കെ പങ്കെടുക്കുന്നു എന്നത് സർക്കാരും അന്വേഷണ ഏജൻസികളും പരിശോധിക്കേണ്ടതാണ്. ഈ വിഷയത്തിൽ സുതാര്യമായ അന്വേഷണം അത്യാവശ്യമാണ്. ആരാണ് സമരത്തിന് ഫണ്ട് ചെയ്യുന്നതെന്നും ആരാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും ജനങ്ങൾ അറിയേണ്ടതുണ്ട്.
ജനങ്ങളുടെ മൂന്നു പ്രധാന സംശയങ്ങൾ!
1. “പ്രതിഷേധത്തിന് ആത്മാർത്ഥതയുണ്ടോ?” – സോനം വാങ്‌ചുക്കിന്റെ ഭാര്യയുടെ ചോദ്യം
സോനം വാങ്‌ചുക്ക് ലഡാക്കിനു വേണ്ടി നിരാഹാരം കിടന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും തെരുവിലിറങ്ങിയിരുന്നു. അവർക്ക് വിദ്യാർത്ഥി പ്രശ്നങ്ങളുടെ വേദന നേരിട്ടറിയാം.
അവർ ഉയർത്തുന്നത്: NEET പ്രശ്നം വന്നപ്പോൾ സർക്കാർ CBI അന്വേഷണവും കർശന നിയമവും കൊണ്ടുവന്നു. അപ്പോൾ ചർച്ചയ്ക്ക് വരാതെ തെരുവ് മാത്രം തിരഞ്ഞെടുക്കുന്നത് ശരിയാണോ?
വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുകയാണോ, അതോ ഇതിനെയും രാഷ്ട്രീയ ആയുധമാക്കുകയാണോ ലക്ഷ്യം?
2. “എന്തിനു ഇപ്പോൾ തെരുവിൽ?” – NEET ടോപ്പറുടെ ചോദ്യം
NEET ൽ ഉയർന്ന മാർക്ക് നേടിയ വിജയിച്ച വിദ്യാർത്ഥികൾ പോലും ചോദിക്കുന്നു: “ഞങ്ങൾക്ക് നീതി കിട്ടി. CBI അന്വേഷണം നടക്കുന്നു. പിന്നെ എന്തിനാണ് ഇപ്പോൾ കലാപം?”
വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യം സർക്കാർ അംഗീകരിച്ചു. NTA പുനഃസംഘടിപ്പിച്ചു, പുതിയ നിയമം വന്നു.
പിന്നെ ആരുടെ അജണ്ടക്കാണ് വിദ്യാർത്ഥികളെ തെരുവിലിറക്കുന്നത്? ഇത് വിദ്യാർത്ഥികൾക്ക് ചെയ്യുന്ന ഏറ്റവും വലിയ ചതിയല്ലേ?
3. “വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അരാജകത്വം?”
സമരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്:
“NEET മുഴുവൻ റദ്ദാക്കും!” “സർക്കാർ വിദ്യാർത്ഥികളെ ജയിലിൽ അടക്കും!”
ഇതിൽ പലതും Fact Check-ൽ തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുവാക്കൾക്കിടയിൽ ഭയം സൃഷ്ടിച്ച് അരാജകത്വം ഉണ്ടാക്കുകയാണോ ലക്ഷ്യം?
“സമരത്തിനിടയിൽ പോലീസുകാരുടെ മർദ്ദനമേറ്റു ഒരു പെൺകുട്ടി മരിച്ചു എന്ന് വ്യാജ വാർത്ത വ്യാപകമായി പ്രചരിപ്പിച്ച് വിദ്യാർത്ഥികളിൽ ഭീതിയും വൈരാഗ്യവും സൃഷ്ടിക്കുന്നതിലൂടെ സമരക്കാർ എന്താണ് ലക്ഷ്യമിടുന്നത്?”
തുടക്കം വിദ്യാർത്ഥി പ്രശ്നം. ഇപ്പോൾ അത് “Modi vs All” രാഷ്ട്രീയമായി മാറുന്നുണ്ടോ?
ഇരകൾ ആരാണ്? യഥാർത്ഥത്തിൽ NEETന് പഠിക്കുന്ന കുട്ടികളുടെ സമയം, മനസ്സമാധാനം, കരിയർ ആണ് ഇതുകൊണ്ട് നശിക്കുന്നത്!
രാജ്യം അഭിമാനത്തോടെ നൽകിയ പദ്മ പുരസ്കാരം കിട്ടിയ ചില അഭിനേതാക്കളും കുടുംബങ്ങളും ഈ സമരത്തെ പിന്തുണയ്ക്കുന്നു.
ചോദ്യം: അവിടെ ഉയരുന്ന “ഇന്ത്യ വിരുദ്ധ” മുദ്രാവാക്യങ്ങൾ അവർ കേൾക്കുന്നില്ലേ? രാജ്യദ്രോഹികളോടൊപ്പം നിന്ന് സെൽഫി എടുക്കുമ്പോൾ രാജ്യം തന്ന ബഹുമതിയെ നിങ്ങൾ അപമാനിക്കുകയാണ്!
*മയക്കുമരുന്ന് കടത്തും, കള്ളക്കടത്തും, കള്ളനോട്ടടിയും, സ്വർണ്ണക്കടത്തും നടത്തി പണക്കാരനാകുന്നതും!*
അതിനെ തടയിടാൻ വരുന്ന പോലീസുകാരെ ആക്രമിച്ചു കൊല്ലുന്നതും!
അതിനു ഉത്തരവിടുന്ന ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്യുന്നതും!
വേണ്ടിവന്നാൽ ഭരണം അട്ടിമറിക്കാൻ വർഗീയ ലഹള വരെ ഉണ്ടാക്കി, ഇടയിൽ സ്ത്രീകളെയും കുട്ടികളെയും വരെ പീഡിപ്പിക്കുന്നതും!
ഇത്തരത്തിലുള്ള സിനിമകൾ എത്രയോ നമ്മൾ കാണേണ്ടിവന്നിട്ടുണ്ട്! പേരുകൾ പറയാൻ തുടങ്ങിയാൽ സ്ഥലം മതിയാവാതെ വരും.
പണ്ടും ഇത്തരം വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോൾ അത് ഒരു ഹാസ്യസിനിമ പോലെയോ, “വില്ലനെ അടിച്ചു തോൽപ്പിക്കുന്ന മസാല” പോലെയോ നമുക്ക് ഉൾക്കൊള്ളാമായിരുന്നു. അതിന് ഒരു പരിധിയും ധാർമ്മികതയും ഉണ്ടായിരുന്നു.
ഇപ്പോഴോ?
ഇപ്പോൾ അതൊക്കെ “റിയലിസം” എന്ന പേരിൽ, “ഗ്ലോറിഫൈ” ചെയ്ത് കാണിക്കുകയാണ്!
കള്ളക്കടത്ത് ചെയ്യുന്നവൻ ഹീറോ!
പോലീസിനെ വെട്ടുന്നവൻ സ്റ്റൈൽ ഐക്കൺ!
രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നവൻ “വിപ്ലവകാരി”!
പല സിനിമകളും വിവാദമായിട്ടില്ലേ? സെൻസർ ബോർഡ് വരെ കൈമലർത്തിയിട്ടില്ലേ?
ഇത് കാണുന്ന ഓരോ അഭിനേതാക്കളും, ഓരോ വിദ്യാർത്ഥികളും ചിന്തിക്കേണ്ടിയിരിക്കുന്നു!
ഒരു രാജ്യത്തെ തകർക്കാൻ വേണ്ട ആയുധങ്ങൾ എന്തൊക്കെയാണ്?
മയക്കുമരുന്ന്, കള്ളപ്പണം, സ്വർണ്ണക്കടത്ത്, വർഗീയത, പോലീസിനോടുള്ള വിദ്വേഷം!
ഇതെല്ലാം ഒരു സിനിമയിൽ കൂടി 2 മണിക്കൂറിൽ യുവാക്കളുടെ മനസ്സിലേക്ക് കുത്തിനിറക്കുകയാണ്. പിന്നെ പറയുന്നു “കലയ്ക്ക് സ്വാതന്ത്ര്യം” എന്ന്!
ചോദ്യം ഇതാണ്:
രാജ്യത്തെ തന്നെ ആഘോഷിച്ച് പദ്മ അവാർഡ് വാങ്ങിയിട്ട്, അതേ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന സിനിമകളിൽ അഭിനയിക്കുന്നത് എത്രത്തോളം ന്യായമാണ്?
നികുതിദായകരുടെ പണം കൊണ്ട് നിർമ്മിക്കുന്ന, സർക്കാർ സബ്സിഡി കിട്ടുന്ന സിനിമകൾ കൊണ്ട് രാജ്യത്തെ തന്നെ കുത്തുന്നത് അംഗീകരിക്കാൻ പറ്റുമോ?
കലയ്ക്ക് ഉത്തരവാദിത്തമുണ്ട്! സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവുമുണ്ട്!
രാജ്യത്തെ സ്നേഹിക്കുന്നവനാണെങ്കിൽ, ആദ്യം രാജ്യത്തെ തകർക്കുന്ന കഥകളെ ബഹിഷ്കരിക്കണം!
“രാജ്യവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ സിനിമകൾ ബഹിഷ്കരിക്കണം എന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്.
ജന്തർ മന്ദറിൽ സമരം ചെയ്യുന്നവരെക്കാൾ ആയിരം മടങ്ങ് പുറത്ത് സമാധാനം ആഗ്രഹിക്കുന്നവരാണ്. ഈ സമരം തെറ്റായ ദിശയിലേക്ക് പോയാൽ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് നമ്മൾ ഓർക്കണം.”
NDA സർക്കാർ ചെയ്തതും ചെയ്യുന്നതും!
മോദി സർക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളോട് ഗൗരവമായി പ്രതികരിച്ചു.
യഥാർത്ഥ വസ്തുതകൾ പരിശോദിച്ചാൽ ഇതല്ലേ സത്യം
1. NEET പേപ്പർ ചോർച്ചയിൽ CBI അന്വേഷണവും 24ഓളം അറസ്റ്റും! ഇതിനകം നടന്നു.
2. NTA ചെയർമാനെ മാറ്റി, സംവിധാനം പുനഃസംഘടിപ്പിച്ചു.
3. “Public Examination Act 2024” കൊണ്ടുവന്ന് പേപ്പർ ചോർച്ചക്ക് 10 വർഷം വരെ ജയിൽ ശിക്ഷ!
4. ചർച്ചയ്ക്ക് വാതിൽ ഇപ്പോഴും തുറന്നിരിക്കുന്നു!
ജനാധിപത്യ സർക്കാരിന്റെ രീതി ഇതാണ് – പ്രശ്നം കേൾക്കുക, പരിഹരിക്കുക! എന്നാൽ അക്രമവും രാഷ്ട്രീയ കളിയും ഈ രാജ്യം അംഗീകരിക്കില്ല!
സെലിബ്രിറ്റികളോടും രാഷ്ട്രീയക്കാരോടും സമരത്തിന് ആൺകണ്ടീഷണൽ പിന്തുണ നല്കുന്നവരോടും പറയാനുള്ളത് !
ജനാധിപത്യം എന്നാൽ തെരുവിൽ കലാപമുണ്ടാക്കി രാജ്യത്തെ ദുർബലപ്പെടുത്തുകയല്ല! വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് NDA സർക്കാരിന് പരിഹാരമുണ്ട്.
വിദ്യാർത്ഥികളുടെ തോളിൽ കയറി രാഷ്ട്രീയം കളിക്കുന്നതിനെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു!
ഈ നിർണായക സമയത്ത് നമുക്ക് ഒന്നിച്ച് പറയാം:
രാജ്യം ആദ്യം! NDA സർക്കാരിനൊപ്പം! ജനാധിപത്യത്തിനൊപ്പം!
അടിക്കുറിപ്പ്:
കോക്രോച്ച ജനതാ പാർട്ടി. പൊതുവെ അൽപ്പം വൃത്തിയും വെടിപ്പും ആഗ്രഹിക്കുന്ന ഒരുസമൂഹം ഈ പാറ്റയെകണ്ടാൽ ചൂലുകൊണ്ടു അടിച്ചുകൊല്ലും. ആ അവസ്ഥയും കടന്നിരിക്കുന്നു അതാണ് ചെറിയ രീതിയിൽ ഹിറ്റ് കൊണ്ട് നേരിടുന്നത് .
ഇനിയും വഷളാവുമെന്നു കാണുകയാണെങ്കിൽ ഇതിന്റെ മുട്ടകൾ വരെ കരിക്കുന്ന അമോണിയം നൈറ്ററേറ്റ് അടങ്ങിയ മരുന്ന് പ്രയോഗിക്കേണ്ടിവരുമോ എന്നാണു എന്റെ സംശയം.
C J P മറ്റൊരർഥം ഞാൻ കാണുന്നുണ്ട്.
Civilians Justice for Peace
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Vontact No 9500716709
