ആളൊഴിഞ്ഞു … അരങ്ങൊഴിഞ്ഞു !

Time Taken To Read 4 Minutes

ഇനി വീണ്ടുവിചാരത്തിനുള്ള സമയമാണ്!

അടിയന്തരാവസ്ഥയ്ക്ക്ശേഷം (1975 -1977) ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് 1977 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റു, അതോടെ പാർട്ടിക്കുള്ളിൽ പഴിചാരലും അധികാര തർക്കവും തുടങ്ങി.

ഇന്ദിരാ ഗാന്ധി സ്വന്തം വിഭാഗം ഉണ്ടാക്കി സ്വൊയം പെരുവിളിച്ചു കോൺഗ്രസ് ( I ) അതായത് ഇന്ദിരാ കോൺഗ്രസ്സ്.

മറ്റു തലമുതിർന്ന നേതാക്കന്മാരായ ഡി. ദേവരാജ് അർസ്, വൈ.ബി. ചവാൻ, ബ്രഹ്മാനന്ദ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ സംഘടന കോൺഗ്രസ് (അർസ്) അഥവാ കോൺഗ്രസ് (U) ആയി. പിന്നീട് ശരദ് പവാറിന്റെ കീഴിൽ കോൺഗ്രസ് (S) എന്നറിയപ്പെട്ടു.

അങ്ങനെ 1977 ലെ തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ ഇന്ദിരയുടെ മേൽ ചാർത്തി, അതുവരെ അവരോടൊപ്പം ഉറച്ചുനിന്ന  വിശ്വസ്തരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

പാർട്ടി പ്രവർത്തകസമിതിയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ ഇന്ദിര തയ്യാറായില്ല. 1978 ജനുവരിയിൽ അവർ അനുയായികളുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തപ്പോൾ അടിയന്തരാവസ്ഥക്കാലത്ത് പാറപോലെ ഉറച്ചുനിന്നവർ പിന്നീട് പഴംപോലെ അടർന്നുവീണു.

പിന്നീടുള്ള പ്രധാന തർക്കം ? കോൺഗ്രസിന്റെ പാരമ്പര്യവും ചിഹ്നവും ആർക്കാണ് എന്നതായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് കോൺഗ്രസ് ( I ) നെ “യഥാർത്ഥ” കോൺഗ്രസ് ആയി അംഗീകരിച്ചു.

പിന്നീട് സംഭവിച്ചത്  കോൺഗ്രസ് ( I ) 1980 ൽ 153 സീറ്റ് നേടി ഇന്ദിര പ്രധാനമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തി.

കോൺഗ്രസ് (U) ക്രമേണ ക്ഷയിച്ചു. പല നേതാക്കളും പിന്നീട് ഇന്ദിരയുടെ കോൺഗ്രസിലേക്ക് തിരിച്ചുവന്നു.

ഈ പിളർപ്പോടെ പാർട്ടിയുടെ മേലുള്ള ഇന്ദിരയുടെ വ്യക്തിപരമായ നിയന്ത്രണം ഉറപ്പായി. “I” എന്നാൽ ആദ്യം ഇന്ദിര എന്നായിരുന്നു, പിന്നീട് “Indian” എന്നാക്കി മാറ്റി.

ഫലം? സ്വാതന്ത്ര്യം മുതൽ നിലനിന്ന ഏകീകൃത കോൺഗ്രസ് അവസാനിച്ചു. കോൺഗ്രസ് (I) ആണ് ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

തിരഞ്ഞെടുപ്പ് ചിഹ്നമായി 1978 ഫെബ്രുവരി 2- ന് ഇന്ദിരാഗാന്ധിയുടെ പാർട്ടിക്ക് അനുവദിച്ച “കൈപ്പത്തി” ചിഹ്നം ഉൾപ്പെടെയുള്ള ആ കാലത്തെ കാര്യങ്ങൾ ഒന്ന് ചുരുക്കിപ്പറപറഞ്ഞുകൊണ്ട് തുടങ്ങാം

1978 ജനുവരി 2 കോൺഗ്രസിൽ നിന്ന് പിളർന്ന് ഇന്ദിരാഗാന്ധി കോൺഗ്രസ് ( I ) രൂപീകരിച്ചുവെന്നു ആമുഖമായി പറഞ്ഞുവല്ലോ ?

1978 ഫെബ്രുവരി 2  തിരഞ്ഞെടുപ്പ് കമ്മീഷൻ തുറന്ന കൈപ്പത്തി/ പാർട്ടിക്ക് ചിഹ്നമായി അനുവദിച്ചു!

ശ്രീമതി ഇന്ദിരാഗാന്ധിയടങ്ങുന്ന കോൺഗ്രസ്സ് പാർട്ടിക്ക് അനുവദിക്കപ്പെട്ട   മുൻകാല ചിഹ്നങ്ങൾ?

 1951 – 1969 വരേ “നുകം വെച്ച… പൂട്ടിയ കാള ”

 1971 – 1977: കോൺഗ്രസ് ( R ) – ന് “പശുവും കിടാവും”

കൈയുടെ അർത്ഥം ? ശക്തി, ഐക്യം, ഭയരാഹിത്യത്തിന്റെ മുദ്രയായ അഭയ മുദ്ര!

1978 ൽ ഇന്ദിരാഗാന്ധി “കൈപ്പത്തി” ചിഹ്നം തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും?

ഔദ്യോഗികമായി കാരണമൊന്നുമില്ല എന്ന് പറയാമെങ്കിലും;  ബൂട്ടാസിംഗിന്റേയും തുടർന്നു  കെ കരുണാകരന്റെയും ഉറപ്പോടെയുള്ള ഉപദേശം അതിന്റെ പിറകിൽ ഉണ്ടായിരുന്നുവെന്നു പരക്കെ വിശ്വസിച്ചുവരുന്നു. കുറഞ്ഞപക്ഷം കരുണാകര അനുകൂലികളെങ്കിലും.

എങ്കിലും അത് അംഗീകരിക്കാൻ കെ കരുണാകരന്റെ എതിർ ചേരിയിലുള്ളവർക്ക് താല്പര്യമില്ലായിരുന്നു രാഷ്ട്രീയ സാഹചര്യവും കുറച്ച് ഉപജാപ കഥകളുമുണ്ട് അതിന് പിന്നിൽ!

1978 ജനുവരി 2 ന് കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധി പഴയ “പശുവും കിടാവും” ചിഹ്നം തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.  തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചില്ല, ആ ചിഹ്നം മരവിപ്പിച്ചിരിക്കുന്നു എന്ന് അസന്നിഗ്ദമായി പറഞ്ഞു.

ബദലായി പഴയ ചിഹ്നമായ പൂട്ടിയ കാള ആവശ്യപ്പെട്ടപ്പോൾ 1971 മുതൽ പഴയ “പൂട്ടിയ കാളയുടെ” ചിഹ്നവും മരവിപ്പിച്ച നിലയിലായിരുന്നു.

പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മൂന്നു ഓപ്ഷനുകൾ? 

അന്ന് A I C C ജനറൽ സെക്രട്ടറിയായിരുന്ന ബൂട്ടാ സിങ്ങിനോട്  ആന, സൈക്കിൾ, തുറന്ന കൈപ്പത്തി ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പക്ഷെ ആ സമയം; തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു ശ്രീമതി ഇന്ദിരാഗാന്ധി ആന്ത്രയിലെ വിജയവാഡയിൽ  പര്യടനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വിജയവാഡയിൽ ഉണ്ടായിരുന്ന ഇന്ദിരാഗാന്ധിയെ ഫോണിൽ വിളിച്ചു. ലൈൻ ക്ലിയർ അല്ലായിരുന്നതിനാൽ

ഫോണിലൂടെയുള്ള സംഭാഷണത്തിന്റെ അവ്യക്തതയിൽ  ഇന്ദിരാഗാന്ധിയ്ക്ക് ഹാത്ത്’ (കൈ) എന്നതിന് പകരം ‘ഹാഥി’ (ആന) എന്നാണ് കേട്ടത്, അവർ വേണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു.  കൂടെയുണ്ടായിരുന്ന കെ കരുണാകരൻ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുക്കുകയും കാര്യം വ്യക്തമായപ്പോൾ അവർ കൈ തിരഞ്ഞെടുത്തു.

“പശുവും കിടാവും” ചിഹ്നത്തെ എതിരാളികൾ “ഇന്ദിരയും സഞ്ജയും” എന്ന് കളിയാക്കിയിരുന്നത് കൊണ്ട് അതിൽ നിന്ന് ഒഴിവായതിൽ അവർക്ക് ആശ്വാസവുമുണ്ടായിരുന്നു. അങ്ങനെ ഒരു തമാശയും എതിർചേരിയിലുള്ളവർ ട്രോളിക്കൊണ്ടിരുന്നു എന്നും കേട്ടിരുന്നു.

1978 ൽ ഇന്ദിര ദേവ്‌രഹാ ബാബയേ കാണാൻ പോയി. ബാബ കൈ ഉയർത്തി അനുഗ്രഹിച്ചു:

“യഹി ഹാത്ത് തുമ്ഹാരാ ഭലാ കരേഗാ” ഈ കൈ നിങ്ങൾക്ക് നന്മ ചെയ്യും.

അതിന് ശേഷമാണ് അവർ തുറന്ന കൈപ്പത്തി ചിഹ്നമാക്കിയത് എന്ന് ആശ്രമത്തിലെ മഹന്ത് പറഞ്ഞുവെന്നു അക്കാലങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നാൽ ഈ സംഭവങ്ങളൊക്കെ നടക്കുന്നതിനു മുൻപ് അതായത് 1970 – കളുടെ അവസാനം കെ കരുണാകരൻ അവരെ പാലക്കാടുള്ള  ഹേമാംബിക ക്ഷേത്രത്തിൽ കൊണ്ടുപോയി കൈയ്യുടെ മാഹാത്മ്യവും ശക്തിയും പറഞ്ഞുകൊടുത്തിരുന്നു എന്നും കേട്ടിട്ടുണ്ട്.

ഹേമാംബിക ക്ഷേത്രം, പാലക്കാട ഈ ക്ഷേത്രത്തിൽ ദേവിയുടെ “കൈകൾ” മാത്രമാണ് പ്രതിഷ്ഠ.  ആ കൈകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിഹ്നം തിരഞ്ഞെടുത്തത് എന്നും നാട്ടുകാർ വിശ്വസിക്കുന്നു. കോൺഗ്രസ് നേതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കോൺഗ്രസ് പിന്നീട് നൽകിയ അർത്ഥം

അഭയ മുദ്ര!  ഭയരാഹിത്യം, സംരക്ഷണം, “പേടിക്കേണ്ട” എന്ന സന്ദേശം. ശക്തി, ഐക്യം, ഊർജ്ജം എന്നിവയുടെ പ്രതീകമാണെന്നാണ്.

എന്നാൽ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൈ ചിഹ്നത്തിൽ പ്രധാനപ്പെട്ട രേഖകൾവരെ മുറിഞ്ഞോ, തെളിയാതെയോ ആണ് ഇരിക്കുന്നത്!
അതായത്… ലക്ഷണമില്ലാത്ത കൈപ്പത്തി!

“ഭാഗ്യമില്ലാത്ത കൈ” എന്ന ഹസ്തരേഖാ ശാസ്ത്ര വാദത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ.

തലവര, ജീവരേഖ, ഹൃദയരേഖ മുറിഞ്ഞിരിക്കുക, വിധിരേഖ ഇല്ലാതിരിക്കുക, ചന്ദ്രമണ്ഡലം ഒഴിഞ്ഞിരിക്കുക  ഇതൊക്കെ ഹസ്തരേഖാ ശാസ്ത്രത്തിൽ അസ്ഥിരത/ഭാഗ്യക്കുറവായി വ്യാഖ്യാനിക്കാറുണ്ട്. അതുകൊണ്ട് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെ അതുമായി ബന്ധിപ്പിക്കുന്നത് മനസ്സിലാകും.

അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്!


അങ്ങനെയാണെങ്കിൽ ഇതേ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചിട്ടും കോൺഗ്രസ്സ് വിജയിച്ചിട്ടില്ലേ?
മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചിട്ടില്ലേ? എന്നൊക്കെ!

തീർത്തും ന്യായമായ ചോദ്യം തന്നെ!

അതിനു അൽപ്പം ജ്യോതിഷത്തിൽ ഊന്നിയുള്ള മറുപടികൊണ്ട് തൃപ്തിപ്പെടാം!

അതായത് രാമായണ കാലം മുതലുള്ള കാര്യം പറയുകയാണെങ്കിൽ…
പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരുടെ ജന്മ സമയം നല്ലതാണെന്ന് നമുക്ക് കരുതാം.

അവരുടെ സമയ ദോഷവും, കൈപ്പത്തിയുടെ ലക്ഷണക്കേടും കൂടി ആകുമ്പോൾ
വീഴ്ചകൾ വേഗത്തിൽ സംഭവിക്കും!

ഇതൊരു വിശ്വാസം!
വിശ്വാസമല്ലേ എല്ലാം!

തിരഞ്ഞെടുപ്പ് ചിഹ്നം ഒരു യഥാർത്ഥ കൈപ്പത്തി അല്ല  വോട്ടർമാർക്ക് ബാലറ്റ് പേപ്പറിൽ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി വരച്ച ലളിതമായ ചിത്രം മാത്രം. അതിൽ രേഖകൾ വരയ്ക്കാറില്ല. “ഒഴിഞ്ഞ” തോന്നുന്നത് ഡിസൈൻ ലളിതമാക്കിയത് കൊണ്ടാണ് എന്നൊക്കെ വാദിക്കുന്നുണ്ടാവരുണ്ടാവാം

ചിഹ്നം വന്ന ശേഷമാണ് കോൺഗ്രസ് ഏറ്റവും ശക്തമായത്  കൈ ചിഹ്നം വന്ന ശേഷം 1980 ൽ 353 സീറ്റോടെ വൻ വിജയം നേടി. പിന്നീടുള്ള തളർച്ച രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്  മുന്നണികൾ, ഭരണവിരുദ്ധ വികാരം, പ്രാദേശിക പാർട്ടികളുടെ വളർച്ച തുടങ്ങിയവ. ചിഹ്നം മാത്രമല്ല തിരഞ്ഞെടുപ്പ് ജയാപജയങ്ങൾ തീരുമാനിക്കുന്നത് എന്നും വാദിക്കുന്നവരുണ്ടാവാം

മുകളിൽ പറഞ്ഞ കാര്യവും ഈ ശാസ്ത്രത്തിൽ ഊന്നി സംഭവിക്കുന്നതാണെന്ന വിശ്വാസം.

ചുരുക്കത്തിൽ: 1978 ലെ പിളർപ്പിന്റെ സമ്മർദ്ദത്തിലും ECI നൽകിയ പരിമിതമായ ഓപ്ഷനുകളിലും നിന്നാണ് കൈ വന്നത്. ദേവ്‌രഹാ ബാബയുടെയോ ഹേമാംബിക ക്ഷേത്രത്തിന്റെയോ പ്രചോദനവും കഥകളായി നിലനിൽക്കുന്നു.

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ രാജ്യം ഭരിച്ച കോൺഗ്രസ്സിനെ…!

ഓരോ സംസ്ഥാനത്തിൽ നിന്നും അധികാരമോഹികൾ പിന്നിൽ നിന്നും കുത്തി! നേതൃത്വത്തെ കുറ്റപ്പെടുത്തി പുറത്തുപോയി! കോൺഗ്രസ്സിന്റെ  അന്ത്യം കാണാൻ നിൽക്കുന്നവരുമായി കൈകോർത്തു അധികാരത്തിൽ കയറി!
ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കെ. കരുണാകരനെയും വരെ കുറ്റം പറഞ്ഞു! അതുണ്ടാക്കിയ ഡാമേജ് എത്രയെന്നു ഉണ്ടാക്കിയർ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?

തള്ളിപ്പറഞ്ഞതും തെറിവിളിച്ചതും അബദ്ധമായി എന്ന തിരിച്ചറിവിലൂടെ  ഒന്നും നടക്കുന്നില്ല എന്നുകണ്ടപ്പോൾ പിന്നെ എന്താ ചെയ്തത്?
വീണ്ടും സംഘടനയിൽ തിരിച്ചുവന്നു! പാരവെപ്പു പണി തുടങ്ങി.
കോൺഗ്രസ്സിനെ ഇന്നലെ വരെ എതിർത്തവരെ കൂട്ടി, ഇന്ന് അവരെയല്ലേ പാർട്ടി തലപ്പത്തിരുത്തുന്നത്?!

ഇതിനു കെ കരുണാകരന്റെ അനുഭവം മാത്രം മതി ഉദാഹരണമായി പറയാൻ.

1977 ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസ് തോറ്റപ്പോൾ പിളർന്നു. കോൺഗ്രസ് (I), കോൺഗ്രസ് (U), കോൺഗ്രസ് (S) എന്നൊക്കെ ആയി.
അന്ന് പുറത്തുപോയവർ പിന്നീട് തിരിച്ചുവന്നു. പാർട്ടി വീണ്ടും പിടിച്ചെടുത്തു. 1980 ൽ ഇന്ദിര വീണ്ടും പ്രധാനമന്ത്രിയായി!

1990 കളിലും ഇതുതന്നെ സംഭവിച്ചു. അധികാരത്തിനുവേണ്ടി ഉള്ളിൽ നിന്ന് അടിച്ച്, പുറത്ത് ചെന്ന് കൈകോർത്ത്, പിന്നെ തിരിച്ചുവന്നു നേതൃസ്ഥാനം പിടിച്ചു.

ഇതിന്റെ ഫലം എന്തായി?

പാർട്ടിയുടെ വിശ്വാസ്യത പോയി! ജനങ്ങൾക്ക് ആരെയാണ് വിശ്വസിക്കേണ്ടതെന്ന് മനസ്സിലായില്ല.

പ്രവർത്തകർ ആശയക്കുഴപ്പത്തിലായി! ഇന്നലെ ശത്രു, ഇന്ന് സഖാവ് എന്നായപ്പോൾ ആർക്കും ഒന്നും മനസ്സിലായില്ല.

സംഘടന ദുർബലമായി! അധികാരമോഹം മാത്രം മുന്നിൽ വെച്ചപ്പോൾ ആദർശം പിന്നോട്ടുപോയി.

അലുമിനിയം പട്ടേൽ എന്നും, ഭാരത് യക്ഷി എന്നും, കരിങ്കാലി കരുണാകരൻ എന്നും വിളിച്ചു കൂവിയവർ…
സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു വിട്ടവർ…

ഇവരൊക്കെയാണ് ഇന്നത്തെ കോൺഗ്രസ്സിന്റെ കൂട്ടുകക്ഷികൾ!

സ്പെക്ട്രം കേസ് കൊടുത്ത് കരുണാനിധിയെയും ദയാനിധി മാരനെയും എതിർത്തവർ!
ലാലു പ്രസാദിനെതിരെ കേസ് കൊടുത്തവർ!
ആം ആദ്മി പാർട്ടി നേതാവ് കെജ്‌രിവാളിനെതിരെ കേസ് കൊടുത്തവർ!

ഇന്നവരുമായി കൈകോർക്കുന്നു!
എന്തൊരു വിരോധാഭാസം!

അതുകൊണ്ടാണ് ചോദിക്കുന്നത്…

പുറത്തുനിന്ന് കുത്തിയവരെയും, എതിർത്തവരെയും, കോൺഗ്രസിന്റെ അന്ത്യം ആഗ്രഹിച്ചവരെയും കൂടെക്കൂട്ടി പാർട്ടി തലപ്പത്ത് ഇരുത്തിയാൽ പിന്നെ എങ്ങനെ കോൺഗ്രസ്സ് ഗതിപിടിക്കും?  കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ ഒരു കാര്യം മാത്രം!

ആദർശം വേണം! അച്ചടക്കം വേണം! അധികാരമോഹത്തിന് അപ്പുറം പാർട്ടിയോടുള്ള വിശ്വസ്തത വേണം!

അല്ലെങ്കിൽ… “കൊടുത്താൽ കൊല്ലത്തും കിട്ടും” എന്ന ചൊല്ല് പോലെ, ഇന്ന് നമ്മൾ ചെയ്യുന്നത് നാളെ നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും!

പാർട്ടി ആർക്കും പണയം വെക്കാനുള്ളതല്ല!
അത് ത്യാഗത്തിന്റെ, പോരാട്ടത്തിന്റെ, നെഹ്റുവിന്റെയും ഗാന്ധിയുടെയും ഇന്ദിരയുടെയും കരുണാകരന്റെയും പാർട്ടിയാണ്!

ചിന്തിക്കണം… വീണ്ടുവിചാരം വേണം!

എന്നു പറയുമ്പോൾ ഒരു പഴഞ്ചൊല്ല് കൂടി ഓർമ്മ വരുന്നു…
“തെളിച്ച വഴിയേ പോയില്ലെങ്കിൽ, പോകുന്ന വഴിയെ തെളിക്കൂ!”

അടിക്കുറിപ്പ്

സർവത്ര മേഖലകളിലും അത്ഭുതകരമായ വളർച്ചയാണ് ഭാരതം കൈവരിച്ചിരിക്കുന്നത്.
ഇന്ന് നമ്മൾ മത്സരിക്കുന്നത് വികസിത രാജ്യങ്ങൾക്കൊപ്പമാണ്.  സ്കൈറൂട്ടിലെ (Skyroot)  28 വയസ്സുകാരായ യുവാക്കൾ ബഹിരാകാശത്ത് പതാക നാട്ടുന്നത്, Digital India, Make in India, Semiconductor Policy – ഇതെല്ലാം NDA സർക്കാരിന്റെ കരുത്താണ്.

എന്നാൽ ഇതിലൊക്കെ അസൂയപൂണ്ട ചിലർ ഒത്തുചേർന്നിട്ടുണ്ട്.
രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും, നിഷ്കളങ്കരായ യുവാക്കളെ വഴിതെറ്റിക്കാനും ശ്രമിക്കുന്ന വിഘടനവാദികളും, ക്രിമിനൽ സ്വഭാവമുള്ള ചിലരും ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

NEET പരീക്ഷയിലെ ക്രമക്കേട് NDA സർക്കാർ വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തു, അന്വേഷണം പുരോഗമിക്കുന്നു. സ്വതന്ത്ര ഭാരതത്തിൽ ഇതിലും വലിയ സ്കാമുകൾ നടന്നപ്പോൾ കണ്ടില്ലായ്മയായിരുന്നു. ഇന്ന് നിയമം അതിന്റെ വഴിക്ക് പോകുന്നു.

ഇപ്പോൾ നടത്തുന്ന NEET പരീക്ഷയുടെ നടത്തിപ്പിനെതിരെ ചില കൂറകൾ സമരം ചെയ്ത് NEET സമ്പ്രദായം ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്!

എന്നാൽ മറുഭാഗത്ത് ലക്ഷക്കണക്കിന് സാധാരണക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും NEET പരീക്ഷയിലും അതിന്റെ നടത്തിപ്പിലും സന്തോഷം പങ്കുവെക്കുന്നതും നമ്മൾ കണ്ടു! വിദ്യാർത്ഥികളോട് പറയട്ടെ – അവരുടെ കഠിനാധ്വാനത്തെ കൂടി നമ്മൾ മാനിക്കണം.

പൊതുവെ ജനങ്ങളുടെ അഭിപ്രായം ഇതൊരു “ജൻസി കലാപത്തിനുള്ള ശ്രമമാണ്” എന്നാണ്.


1977 ൽ കോൺഗ്രസ് പിളർന്നപ്പോൾ “ആളൊഴിഞ്ഞു… അരങ്ങൊഴിഞ്ഞു” എന്ന സ്ഥിതി വന്നത് പോലെ,  ഇന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരുടെ അരങ്ങും ഒഴിയേണ്ട സമയമാണ്. അതിനു ഡൽഹിയിലെ ഈ കൂറകളെയും ഹിറ്റടിച്ചോ അതിലും മാരകമായ കീടനാശിനി തളിച്ചോ തിരുച്ചുവരവില്ലാത്തവിധം ഇല്ലാതാക്കണം

ഇതിനെ അടിച്ചൊതുക്കാൻ രാജ്യസ്നേഹമുള്ള സജീവ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണം.

ഭാരതം മുന്നോട്ട് പോകുകയാണ്. ചില ശബ്ദങ്ങൾ ഉയർന്നാലും, രാജ്യത്തിന്റെ അരങ്ങ് ഒഴിയില്ല. കാരണം ഈ

അരങ്ങിൽ 140 കോടി ജനതയുടെ പ്രതീക്ഷയുണ്ട്.

പറഞ്ഞുവരുന്നത് പ്രൊഫഷണൽ കോളേജ് വിദ്യാഭ്യാസത്തെ ഒരു ബിസിനസ്സായി കാണുന്ന മാനേജ്മെന്റിനും, അതിനെ പണസമ്പാദനത്തിനുള്ള ഉപാധിയായി കാണുന്ന ചില രാഷ്ട്രീയക്കാർക്കും NEET ഇല്ലാതാക്കുക എന്നതാണ് അജണ്ട!

ഏതാനും വർഷങ്ങൾക്ക് മുൻപ് വരേ ഈ മേഖല ഒരു പ്രത്യേക സമ്പന്നർക്ക് മാത്രം എത്തിപ്പെടാൻ സാധിക്കുന്നതായിരുന്നു. എന്നാൽ ഇന്ന് അത് സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും പ്രാപ്യമായിട്ടുണ്ട്! അത് തിരിച്ചറിയാതെ പോകരുത്.

കാപിറ്റേഷൻ ഫീസിന് കടിഞ്ഞാണിട്ട് സാധാരണക്കാരായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ ഇല്ലാതാക്കരുത്!

അവസാനമായി ഒന്നുകൂടി പറയട്ടെ!
ഭാരതം വളരുന്നത് തടയാൻ പല രീതിയിലും വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് പ്രസ്ഥാനം അത് അനുഭവിച്ചിട്ടുമുണ്ട്. അതിന്റെ മൂർദ്ധന്യം കണ്ടവരും അതിനു കൂട്ടുനിന്നവരിൽ പലരും മണ്മറഞ്ഞു. ചുരുക്കം ഒന്നോ രണ്ടോ നേതാക്കന്മാർ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന രീതിയിലായിരിക്കുന്നു.

ഇവരിൽ ചിലരുടെ വാക്ക് കേട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കിയവരാണ് ഇന്ന് പാർട്ടിയുടെ തലപ്പത്ത്! 415 സീറ്റുകൾ നേടി രാജ്യം ഭരിച്ച പാർട്ടിക്ക് ക്രിയാത്മകമായ പ്രതിപക്ഷമാകാൻ പോലും സാധിക്കാത്ത സ്ഥിതി. വിദേശ ശക്തികളുടെ ഒത്താശയോടെ എന്ന് സംശയിക്കുന്ന “കോക്രോച്ച് പാർട്ടി”യോടൊപ്പം ചേർന്നാൽ…

ഞങ്ങളെപ്പോലുള്ള കോൺഗ്രസ് അനുഭാവികൾ മാറി ചിന്തിച്ചതുകൊണ്ടാണ് NDA സർക്കാർ ഇന്ന് അധികാരത്തിൽ ഇരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് നേതൃത്വത്തിനുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

ജയ് ഹിന്ദ്! ജയ് ഭാരത്!

മഠത്തിൽ ബാബു ജയപ്രകാശ്……….✍️ My WatsApp Contact 9500716709

Leave a Comment