ലോകകപ്പ് ഫുട്ബോൾ  കളിയും? കളിയിലെ നിഷ്പക്ഷതയും!

Time Taken To Read 4 Minutes

2026 ലെ ലോകകപ്പ് ലോകകപ്പ് നമ്മളോട് പറയുന്നത്”?

കാൽപ്പന്തു കളിയുടെ സർവ്വ ആവേശവും ഉൾക്കൊണ്ടു ലോക ഫുട്ബോൾ ആരാധകർ ജാതിയും മതവും രാഷ്ട്രവും – രാഷ്ട്രീയവും മറന്നു  നിറഞ്ഞ സ്റ്റേഡിയത്തിൽ, നീല ജേഴ്സിയിലെ നമ്മുടെ ടീം, കൈകളിലെ ത്രിവർണ പതാകകൾ, നടുവിൽ തിളങ്ങുന്ന ലോകപ്പ്… ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു നൂറു കൊല്ലത്തെ സ്വപ്നം പോലെ തോന്നുന്നു അല്ലേ?

https://www.facebook.com/share/r/1EKbGP1cvZ/

(സ്പോർട്സ് ഗാലറിയുടെ വീഡിയോവിനോട് കടപ്പാട്)

മോദിജിയുടെ സ്വപ്നവും ഭാരതവും

ഇവിടെയാണ് നമ്മൾ ഏറ്റവും വലിയ പാഠം പഠിക്കേണ്ടത്. അടുത്തിടെ ശ്രീ നരേന്ദ്ര മോദിജി പറഞ്ഞത് പോലെ, ഒരു ദിവസം ഭാരതത്തിന് ഒരു ഫുട്ബോൾ ലോകപ്പ് നടത്താനുള്ള ഭാഗ്യം ലഭിച്ചാൽ, നമ്മുടെ ടീമിനും ആ ലോകവേദിയിൽ കളിക്കാനുള്ള അവസരം ലഭിക്കും.

സങ്കൽപ്പിച്ചു നോക്കൂ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1.3 ലക്ഷം ആളുകൾ “ഭാരതം… ഭാരതം…” എന്ന് മുദ്രാവാക്യം വിളിക്കുന്നു. നീല ജേഴ്സിയിൽ നമ്മുടെ കുട്ടികൾ ലോക ചാമ്പ്യന്മാർക്കെതിരെ കളിക്കുന്നു.!

അതിനു നമുക്ക് വേണ്ടത് 3 കാര്യങ്ങൾ മാത്രം!

നിഷ്പക്ഷത പാലിച്ചു ആതിഥേയ രാജ്യം എന്ന നിലയിൽ നമ്മൾ ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത് നീതിയാണ്. ഏത് ടീം ജയിച്ചാലും കൈയടിക്കാനുള്ള വലിയ മനസ്സ്.

അതിനായി അടിസ്ഥാന സൗകര്യമൊരുക്കി കളിക്കാനും കളി കാണാനും ലോകോത്തര സ്റ്റേഡിയങ്ങൾ നിർമ്മിക്കുക.

പ്രതിഭകളെ വളർത്തുക തെരുവിലെ കാൽപ്പന്ത് അക്കാദമികളിലെ കാൽപ്പന്താക്കണം.

“കളി ജയിക്കുന്നത് ടീമായിരിക്കാം. കളിയുടെ മൂല്യം നിലനിർത്തുന്നത്  കാണികളായ നമ്മളാണ്.”

“ഒരു ദിവസം ഈ സ്വപ്നം യാഥാർത്ഥ്യമാകും. അതുവരെ നമ്മൾ കളിക്കും, കാണും, വളരും.”

ഇത്രയും ആമുഘമായി പറഞ്ഞുകൊണ്ട്     പറയുന്നത്  ഫുട്ബോൾ ഒരു കളി മാത്രമല്ല. അത് രാഷ്ട്രങ്ങളെ  ജനതകളെ  ഒന്നിപ്പിക്കുന്ന ഉത്സവമാണ്. 2026 – ലെ ലോകപ്പ് ഫൈനൽ കഴിഞ്ഞപ്പോൾ സ്പെയിൻ 1 – 0 അർജന്റീന എന്ന സ്കോറോടെ പുതിയ ചാമ്പ്യന്മാരായി ലോക കിരീടം സ്വന്തമാക്കി. ഫെറാൻ ടോറസിന്റെ 106 -ാം മിനിറ്റിലെ ഗോളാണ് സ്പെയിനിന് രണ്ടാമത്തെ ലോകപ്പ് സമ്മാനിച്ചത്.

പക്ഷേ കളി കഴിഞ്ഞ ഉടനെ ഗ്രൗണ്ടിനേക്കാൾ ചർച്ചയായത് മറ്റൊരു കാര്യമാണ് – കളിയിലേയും കളിക്കളത്തിലേയും നിഷ്പക്ഷത.?

സംശയങ്ങളും ചർച്ചകളും  വിശകലനം  ചെയ്യുമ്പോൾ

ടൂർണമെന്റ് തുടങ്ങിയത് മുതൽ തന്നെ ഒരു പൊതു സംസാരം ഉണ്ടായിരുന്നു. ചില തീരുമാനങ്ങൾ, ചില റഫറി വിസിലുകൾ, ചില മഞ്ഞക്കാർഡുകൾ… ഇതൊക്കെ കണ്ടപ്പോൾ “കളി ഒരു ടീമിന് അനുകൂലമാണോ” എന്ന സംശയം ആരാധകർക്കിടയിൽ ഉയർന്നു. 

ആ സംശയങ്ങളൊക്കെ അന്വർത്ഥമാക്കുംവിധം അർജന്റീനയ്ക്കു റെഡ് കാർഡ് കിട്ടി പുറത്തുപോയത് അറം പറ്റി അത് പുറത്തു പോകുവാനുള്ള വഴിയും തെളിച്ചു എന്ന് കരുതുന്ന ആരാധകരും ഉണ്ട് അങ്ങനെ ചിന്തിച്ചാൽ തെറ്റില്ല . ഇതിനെയൊക്കെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലായിരുന്നു കളികഴിഞ്ഞുള്ള പെരുമാറ്റം. അതായത്?

കളി കഴിഞ്ഞിട്ടും ടെൻഷൻ തീർന്നില്ല. അർജന്റീന താരങ്ങൾ  സ്പെയിൻ കളിക്കാരെ നെഞ്ചിൽ പിടിച്ച് തള്ളുകയും കയർത്ത് സംസാരിക്കുകയും ചെയ്തു. സ്പെയിനിന്റെ റോഡ്രിയും അർജന്റീനയുടെ പരേദസും തമ്മിൽ നേരിട്ട് വാക്കേറ്റമുണ്ടായി. റഫറിയും മറ്റ് താരങ്ങളും ഇടപെട്ടാണ് രണ്ടുപേരെയും മാറ്റിയത്.

മാച്ചിനിടയിൽ തന്നെ ഫൗളുകളും ടാക്കിളുകളും കൂടിയതാണ്. അതിന്റെ ദേഷ്യം കളി കഴിഞ്ഞിട്ടും പോയില്ല. ‘കളി തോറ്റതിന്റെ ഫ്രസ്ട്രേഷൻ’ എന്നാണ് പലരും പറയുന്നത്.

കളി കഴിഞ്ഞാൽ ഹാൻഡ് ഷേക്ക് കൊടുത്ത് പോകുന്നതാണ് ശീലം. പക്ഷേ ഇന്നലെ അത് ഉണ്ടായില്ല. പകരം തർക്കമായി.
ഫിഫ ഇത് നോട്ട് ചെയ്തിട്ട് രണ്ടു ഫെഡറേഷനോടും വിശദീകരണം ചോദിക്കുമായിരിക്കുമെന്നു നമുക്ക് വിശ്വസിക്കാം.

ഫൈനലിന് ശേഷം സോഷ്യൽ മീഡിയയിൽ കണ്ട മന്ദമായ പ്രതികരണങ്ങൾ കാണുമ്പോൾ ഒരു സംശയം തോന്നും.

അർജന്റീന ജയിക്കുമെന്ന് ഏറെ പ്രതീക്ഷിച്ച ആരാധകരെ തൃപ്തിപ്പെടുത്താനുള്ള മാധ്യമങ്ങളുടെ ശ്രമം കൂടിയാണോ ഇത് എന്ന്.

2022 ൽ അർജന്റീന ജയിച്ചപ്പോൾ മാധ്യമങ്ങൾ നൽകിയ ആഘോഷത്തിന്റെയും പ്രകീർത്തനത്തിന്റെയും 10 – ൽ 1 ഭാഗം പോലും ഇത്തവണ സ്‌പെയിൻ വിജയിച്ചപ്പോൾ ഉണ്ടായില്ല എന്ന പരാതിയും കേട്ടു. പ്രത്യേകിച്ച് ഇന്ത്യൻ മാധ്യമങ്ങളിൽ സ്പെയിനിന്റെ കഠിനാധ്വാനത്തെക്കാൾ, അർജന്റീനയുടെ തോൽവിയെക്കുറിച്ചുള്ള വിശകലനങ്ങൾക്കാണ് പ്രാധാന്യം കിട്ടിയത് എന്ന് ചിലർക്ക് തോന്നി.

ഇവിടെ നമ്മൾ ഓർക്കേണ്ടത്? ആരോപണം തെളിയിക്കപ്പെടുന്നത് വരെ അത് ആരോപണം മാത്രമാണ്. FIFA പോലുള്ള സംഘടനകൾക്ക് ലോകം മുഴുവൻ നോക്കുന്ന കളിയിൽ പക്ഷപാതം കാണിക്കാൻ കഴിയില്ല  എന്നാണു പൊതുവുശ്വാസം. 

എന്നാൽ ആധുനീക എ ഐ സംവിധാനങ്ങൾ ഉപയോഗിച്ച് കളിയെ വിലയിരുത്തുന്ന ഈ കാലഘട്ടത്തിൽ  ആരാധകന് തോന്നുന്ന സംശയം കൂടി അവഗണിക്കാനും പറ്റില്ല. അതാണ് കളിയുടെ സൗന്ദര്യം. 

അപ്പോഴു അന്താരാഷ്ട്ര നിയമമനുസരിച് കളി നിയന്ത്രിക്കുന്ന റഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്നതും അച്ചടക്കത്തോടെ ലോകം മാനിക്കുന്നു

സ്പെയിനിന്റെ വിജയത്തിലൂടെ അർജന്റീനയും ആരാധകരും മാച്ച് റഫറിമാരും ഉൾക്കൊള്ളേണ്ട പാഠം

സ്പെയിൻ ജയിച്ചത് യാദൃശ്ചികമായിട്ടല്ല. 20 ഷോട്ടുകൾ vs 2 ഷോട്ടുകൾ. 120 മിനിറ്റിൽ അർജന്റീനക്ക് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് ഉണ്ടായില്ല. 10 പേർ ആയിട്ടും അവസാനം വരെ പോരാടിയ അർജന്റീനയും അഭിനന്ദനം അർഹിക്കുന്നു.

ഇതിനിടയിൽ ഏറെ പ്രതീക്ഷയോടെ ആരാധകരെ നിരാശപ്പെടുത്തി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ഫ്രാൻസിന് അൽപ്പം ആശ്വാസം എംബാപ്പയ്ക്ക് ലഭിച്ച ഗോൾഡൻ ബൂട്ട് കൊണ്ട് ആരാധകർ തൃപ്തിപ്പെടട്ടെ. 

ഇതാണ് കായികം. ഇന്ന് ജയിക്കുന്നവർ നാളെ തോൽക്കും. നാളെ തോൽക്കുന്നവർ മറ്റന്നാൾ ചരിത്രം എഴുതും. 2010  ൽ ജയിച്ച സ്പെയിൻ 16 വർഷത്തിന് ശേഷമാണ് വീണ്ടും കപ്പ് ഉയർത്തുന്നത്. ക്ഷമയും കഠിനാധ്വാനവും ഉണ്ടെങ്കിൽ കിരീടം തിരികെ വരും. 

കളി ജയിക്കുന്നത് ഒരു ടീമാണ്. പക്ഷേ കളിയുടെ മൂല്യം നിലനിർത്തുന്നത് നമ്മുടെ നിഷ്പക്ഷതയാണ്. അർജന്റീന തോറ്റാലും മെസ്സി നമ്മുടെ ഹീറോ തന്നെ. സ്പെയിൻ ജയിച്ചാലും അവരുടെ ടീം വർക്കിനെ നമ്മൾ അംഗീകരിക്കണം.

ലോകപ്പ് നമ്മളിലേക്ക് വരുന്ന ദിവസം അധികം അകലെയല്ല. അന്ന് നമ്മൾ തെളിയിക്കണം – ഭാരതത്തിന് കളിക്കാനും അറിയാം, കളി നീതിയായി നടത്താനും അറിയാം.

“കളി ജീവിതം പോലെയാണ്. റഫറി തെറ്റിയാലും, ഗോൾ കിട്ടിയില്ലെങ്കിലും, അവസാന വിസിൽ വരെ ഓടണം. കാരണം അടുത്ത അവസരം നമ്മൾക്ക് വേണ്ടിയും കാത്തിരിക്കുന്നുണ്ടാകും.”

ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ ആദ്ദ്യമോടിയെത്തിയത് 1970 – 1980 കളിലെ മയ്യഴിയിലും പരിസരത്തും നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളും അതിൽ മയ്യഴി മൈതാനം ബ്രതെർസിന്റെ പങ്കുമൊക്കെയാണ്.

സുഡാനീസ് ഫ്രം നൈജീരിയ എന്ന സൗബിൻ അഭിനയിച്ച ആ സിനിമ ഫുട്ബോൾ കളിയോട് താൽപ്പര്യമുള്ളവർക്ക് കണ്ണ് നിറഞ്ഞേ കാണാൻ പറ്റുകയുള്ളൂ. ഒരു നിമിഷം ഞാൻ എന്നെത്തന്നെയായി സൗബീനിനെക്കണ്ടു.

ഒരു ടൂർണ്ണമെന്റ് കാലം മൈതാനം ബ്രതേസിനു വേണ്ടി ഒരു ടീമിനെ ഇറക്കണം. ക്ലബ്ബയുമായി ബന്ധപ്പെട്ടുള്ള വിജയനും വത്സരാജയം ജയശീലനും ജയനും ജയരാജ്ഉം സലിലും എല്ലാം മസ്‌ക്കറ്റിൽ. ഒടുവിൽ നാട്ടിലുള്ളവരെല്ലാം ടീമിനെഅറേഞ്ച് ചെയ്യാൻ നമുക്ക് വേണ്ടി സ്ഥിരം കളിച്ചുകൊണ്ടിരുന്ന അശോകൻ വഴി റെയിൽവേയുടെ ഒരു കളിക്കാരനെ കാണാൻ പോത്തന്നൂരിലേക്കു വിട്ടു. 

രാവിലെ എട്ടു മണിക്ക് മെഡിക്കൽ ഷോപ്പ് തുറന്നിരിക്കുമ്പോഴാണ് പപ്പൻ എന്നോട് വന്നു പറയുന്നത് കോഴിക്കോട് വരെ ഒന്ന് പോകണം ഒരാളെക്കണ്ടു ടീമെറേഞ്ചു ചെയ്യാൻ അശോകൻ ഏല്പിച്ചിരിക്കുന്നു.

അങ്ങനെ ഞാനും പപ്പനും കൂടി പുറപ്പെട്ടു. കട തൽക്കാലം നാലകത്തെ മമ്മൂക്കയെ ഏൽപ്പിച്ചിട്ടു പറഞ്ഞു ഓ പി ഏട്ടൻ വന്നാൽ ഞാൻ ഉച്ചയാകുമ്പോഴെക്കെത്തുമെന്നു പറഞ്ഞാൽ മതി . 

ആ പോക്ക് കോഴിക്കോട്ടേക്ക് അവിടെന്നു പോത്തന്നൂർ പിറ്റേന്ന് പുലർച്ചെ പൊന്നാനി അവിടെന്നു തിരൂർ . ഒടുവിൽ തിരൂരിൽനിന്നും പിറ്റേന്ന് കാലത്തു 10 – 11 മണിയോടെ മയ്യഴിയിൽ. ഇതിനിടയിൽ വിളിച്ചു അന്വേഷിക്കാനോ ഷോപ്പിലെന്തു സംഭവിച്ചെന്നറിയാനോ ഞാൻ ഇവിടെ പോയിരിക്കുന്നു എന്ന് വീട്ടിലറിയിക്കാനോ ഉള്ള സൗകര്യമില്ലാത്ത കാലം  . ഇതിനിടയിൽ നടന്ന കാര്യങ്ങൾ പലതും എഴുതാൻ തന്നെ വിഷമമുണ്ട് 

എന്തായാലും 2022 ലെ ലോക കപ്പിന് ശേഷം 2026 ലെ ലോകകപ്പുമവസാനിച്ചു. മറ്റൊരു ലോകകപ്പിനായി ഇനിയും നാല് വർഷത്തെ കാത്തിരിപ്പു . പറഞ്ഞു വരുന്നത് ഇനിയുമൊരു 8 വർഷം കാത്തിരുന്നാൽ ശ്രീ മോഡിജി ആഗ്രഹിച്ചതുപോലെ ഭാരതത്തിനു ഒരു ലോകകപ്പ് വേദിയാകാനുള്ള നിശ്ചയ ദാർഢ്യമുണ്ട് ഇനി വേണ്ടത് ഒരേ മനസ്സോടെയുള്ള പ്രാർത്ഥന ജാതി മത രാഷ്ട്രീയ ചിന്ത മറന്നുള്ള പ്രാർത്ഥന വസുദൈവക കുടുംബകം എന്നുള്ള പ്രാർത്ഥന ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുള്ള പ്രാർത്ഥന 

വർഷങ്ങളായി നമ്മൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “ഭാരതം എപ്പോൾ ലോകപ്പ് കളിക്കും?”

ആ ഉത്തരം ഇപ്പോൾ അക്കാദമികളിൽ നിന്നും, യൂത്ത് ലീഗുകളിൽ നിന്നും, 17 വയസ്സുള്ള കുട്ടികളുടെ ബൂട്ടുകളിൽ നിന്നും വരുന്നുണ്ട്.

 ബ്ലൂ കബ്സ (Blue Cubs) – നമ്മുടെ ഭാവിയുടെ നീലക്കുഞ്ഞുങ്ങൾ

AIFF തുടങ്ങിയ ബ്ലൂ കബ്സ U-17 പ്രോജക്ട് ആണ് ഗെയിം ചേഞ്ചർ ആകാൻ പോകുന്നത്

എന്താണ് ഇത്? 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 12 – 17 വയസ്സുള്ള ഏറ്റവും മികച്ച 100+ കുട്ടികളെ കണ്ടെത്തി, അവർക്ക് ലോകോത്തര പരിശീലനം, വിദ്യാഭ്യാസം, പോഷകാഹാരം, വിദേശ ടൂറുകൾ എന്നിവ കൊടുക്കുന്ന പദ്ധതിയാണിത്. 

ലക്ഷ്യം ഒന്നേയുള്ളൂ – 2036 ഒളിമ്പിക്സിനും 2034/2038 ലോകപ്പിനും ഒരു ടീമിനെ റെഡി ആക്കുക. 

“കളിക്കാൻ മാത്രമല്ല, ജയിക്കാൻ” എന്ന മൈൻഡ്സെറ്റോടെയാണ് ഈ കുട്ടികളെ വളർത്തുന്നത്.

ISL യൂത് ലീഗ് – കളിക്കാൻ ഒരു വേദി! മുന്നേ നമ്മുടെ പ്രശ്നം എന്തായിരുന്നു? നല്ല കുട്ടികൾ ഉണ്ടായിരുന്നു, പക്ഷേ കളിക്കാൻ മത്സരം ഇല്ലായിരുന്നു. 

ഇപ്പോൾ ISL യൂത് ലീഗ്  (Youth League) വന്നതോടെ ആ പ്രശ്നം മാറി. 

കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ബെംഗളൂരു FC പോലുള്ള ക്ലബ്ബുകളുടെ U – 17, U – 21 ടീമുകൾ ഇവിടെ ഏറ്റുമുട്ടുന്നു. 

ആഴ്ചയിൽ മാച്ച്, പ്രൊഫഷണൽ റഫറി, ലൈവ് സ്ട്രീമിംഗ്, ക്ലബ്ബിലെ ഏറ്റവും നല്ല സ്‌കോറർ ആരെന്നു കണ്ടെത്തുന്നു.

ഇതിന്റെ റിസൾട്ട് ആണ് നമ്മൾ SAFF U-19-ൽ കണ്ടത്. നേപ്പാളിനെ 4-0 ന് തോൽപ്പിച്ച ടീമിലെ മിക്ക കുട്ടികളും ബ്ലൂ കബസിലൂടെയും ISL Youth ലൂടെയും വന്നവരാണ്.

ഇവിടെ തിളങ്ങുന്ന കുട്ടിക്ക് നേരെ ISL ന്റെ സീനിയർ ടീമിലേക്ക് അവസരം. ഇതാണ് അവർക്കു നടന്നു കയറാനുള്ള പാലം.

സുനിൽ ഛേത്രി ഒറ്റക്ക് ചുമന്ന ടീം എന്ന കാലം കഴിഞ്ഞു. ഇനി വരുന്നത് ഒരു “ടീം” ആണ്.

ശ്രീ മോദിജി പറഞ്ഞത് പോലെ ഇന്ത്യയിൽ ഒരു ഫിഫ ലോകപ്പ് നടക്കുന്ന ദിവസം വരും. ആ ദിവസം ഗ്രൗണ്ടിൽ ഇറങ്ങുന്നത് ഈ ബ്ലൂ കബസിലെ കുട്ടികൾ ആയിരിക്കും.

അവർക്ക് നമ്മൾ കൊടുക്കേണ്ടത് രണ്ട് കാര്യം മാത്രം! സമയവും , പിന്തുണയും.

ലോകം ബ്രസീലിനെയും അർജന്റീനയെയും കുറിച്ച് സംസാരിക്കട്ടെ. നമുക്ക് നമ്മുടെ ബ്ലൂ കബസിലെക്കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിക്കാം.

“ഇന്ന് അവർ യൂത്ത് ലീഗ് കളിക്കുന്നു. നാളെ അവർ ലോക കപ്പിന് വേണ്ടി കളിക്കും. ”

അതിനു പരിപൂർണ്ണ പിന്തുണയും പ്രോത്സാഹനവും ധനസഹായവും ചെയ്തുകൊടുക്കാനുള്ള ഒരു സർക്കാരും ഇന്ന് നമുക്കുണ്ട്

ആ ആത്മാവ്ശ്വാസത്തോടെ നമുക്ക് 2034 നേയും 2038 നേയും പ്രതീക്ഷയോടെ കാത്തിരിക്കാം

അടിക്കുറിപ്പ്

അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങൾ നെഞ്ചിലേറ്റി അതാഘോഷിക്കുന്ന നമ്മൾ ഭാരതീയർ ഇടയ്ക്കെങ്കിലും നമ്മുടെ രാജ്യത്തിന്റെ മാനം കാക്കുന്ന കായികതാരങ്ങളുടെ വൻ വിജയങ്ങൾ കൂടി ആഘോഷിക്കാൻ മറന്നു പോകരുത്

പറഞ്ഞുവന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ അഭിമാന നിമിഷമാണ് പി വി സിന്ധുവിന്റെ സുവർണ നേട്ടം. ജാപ്പാൻ ഓപ്പൻ   ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ( 2026) ഫൈനലിൽ ലോക ചാമ്പ്യനായ അക്കാനേ യമാഗുച്ചി നേരിട്ടുള്ള രണ്ടു സെറ്റിൽ ( 2 – 0 )  സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ച  തോൽപ്പിച്ചത്

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No 9500716709

Leave a Comment