Time Taken To Read 4 Minutes.
കഴിഞ്ഞ 14 – 15 തീയ്യതികളിലായി എഴുതിയ രണ്ട് ആർട്ടിക്കിളിലും പരസ്പര പൂരകമായ വിഷയങ്ങൾ ഉള്ളതിനാൽ, പറ്റാവുന്നത്ര സത്യസന്ധമായ രീതിയിൽ ഞാൻ എഴുതി നിങ്ങളിലേക്കെത്തിച്ചു എന്നാണു എന്റെ ബോദ്ദ്യം.
അതിൽ എഴുതിയതായ എല്ലാ കാര്യങ്ങളും ഞാൻ വായിച്ചും, വാമൊഴിയായി കേട്ടതും, പലപ്പോഴും ചർച്ച ചെയ്തതുമായ വിഷയമായിരുന്നു. ഒടുവിൽ, അറിയാതെ അത് അവസാനിപ്പിക്കേണ്ടി വന്നത് എൻ.ഡി.എ സർക്കാരിന്റെ P.M. SHRI യെ സ്വാഗതം ചെയ്തുകൊണ്ടാണ്!
ഈ ആർട്ടിക്കിൾ ഒട്ടേറെ പേർ കണ്ട്? വായിച്ചവരുടെ കൂട്ടത്തിൽ. എന്റെ അയൽവാസിയായ സുഹൃത്തും കൂടിയുണ്ടായിരുന്നു. ചെറുപ്പം മുതലേ ഒരേ വീട് പോലെ, പരസ്പരം ബഹുമാനം നൽകി, നാട്ടിലും വിദേശത്തും സ്നേഹിച്ച് സഹകരിച്ച് കഴിഞ്ഞ ആളാണ് അദ്ദേഹം.
എന്റെ ലേഖനം വായിച്ചപ്പോൾ അതൊരു ഏകപക്ഷീയമായ വിലയിരുത്തലാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം അതുകൊണ്ട് ആ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു വോയ്‌സ് ക്ലിപ്പും അയച്ചു.
എന്നിൽനിന്നും അത്തരത്തിലുള്ള ഒരു ലേഖനം പ്രതീക്ഷിച്ചിരുന്നില്ല ആ വിഷമം ആണ് എന്നോട് നേരിട്ട് പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ അഭിപ്രായം ക്ഷമയോടെ കേട്ടപ്പോൾ എനിക്കും തോന്നി; ഇത്രയും വിശദമായി കാര്യങ്ങൾ എഴുതുമ്പോൾ, സുഹൃത്ത് ഉന്നയിച്ച കാര്യങ്ങൾ കൂടി പരാമർശിച്ചിരുന്നുവെങ്കിൽ ആ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നല്ലോ എന്ന്.
അതിനർത്ഥം സുഹൃത്തു ഉന്നയിച്ച പോയിന്റിനെ ഞാൻ നെഗറ്റിവായൊന്നും എവിടെയും പരാമർശിച്ചിട്ടില്ല പൊതുവായി ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി എന്നുമാത്രം.
എങ്കിലും എന്റെ പോരായ്മ മനസ്സിലാക്കി, അപ്പോൾ തന്നെ ഞാൻ മറുപടി അയച്ചു. അതിങ്ങനെയായിരുന്നു:
Dear ……,
ഒരു മുൻവിധിയോടെയും എഴുതിയതല്ല!
മിച്ചിക്കൽ പദ്മനാഭന്റെ ആർട്ടിക്കിളിനിടയിൽ എന്റെ മയ്യഴി എന്നതിനെ പരാമർശിച്ചതിനു ഒരു ന്യായീകരണം! ആ വരികളെ പരാമർശിച്ചാണ് എഴുതിത്തുടങ്ങിയത്. താങ്കൾ ശ്രദ്ധിച്ചുവോ എന്നറിയില്ല, അതിനു തൊട്ടു മുൻപുള്ള രണ്ട് ആർട്ടിക്കിളും പരോക്ഷമായി അതുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു നിമിത്തം പോലെ ഇതുകൂടി വന്നപ്പോൾ ഒന്ന് ന്യായീകരിക്കണമെന്ന് തോന്നി, അതുകൊണ്ടാണ് എഴുതിയത്.
ശരിയാണ്, താങ്കൾ പറഞ്ഞത്! മുഗളന്മാരിലെ നല്ല ഭരണാധികാരികളെയും അവർ ചെയ്ത നല്ല കാര്യങ്ങളെയും പരാമർശിക്കണമായിരുന്നു. അത് എന്റെ നിഷ്പക്ഷത നിലനിർത്തുന്നതിന് ഒരു പോരായ്മ തന്നെയാണ്.
തെറ്റ് തിരുത്താനുള്ള ശ്രമത്തിലാണ്. താങ്കൾ ചൂണ്ടിക്കാണിച്ച പോയിന്റുകളിലെ സത്യം കണ്ടെത്തി, വേണ്ടുന്ന മാറ്റം വരുത്തുന്നതാണ്.
ക്ഷമാപണത്തോടെ,
സത്യസന്ധമായ അഭിപ്രായത്തിന് നന്ദി!
സ്നേഹത്തോടെ,
ബാബുവേട്ടൻ
അങ്ങനെ, സുഹൃത്ത് ചൂണ്ടിക്കാണിച്ച കാര്യങ്ങളെ പറ്റി കൂടുതൽ ആധികാരികമായി വായിച്ചറിഞ്ഞപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതാണ് ഈ ബ്ലോഗിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
…… എല്ലാ മുഗൾ ഭരണാധികാരികളും ഒരുപോലെ ആയിരുന്നില്ല. ചിലർ “വിദേശ” ഭരണാധികാരികൾ ആയി മാത്രം നിന്നു. ചിലർ ഇവിടുത്തെ സംസ്കാരവുമായി ഇഴുകിച്ചേർന്ന് “ഭാരതീയർ” ആയി മാറി.
ഭാരതീയ സംസ്കാരം ഉയർത്തിപ്പിടിച്ച പ്രധാന മുഗൾ ഭരണാധികാരികളേപ്പറ്റി പറയുമ്പോൾ
അക്ബർ -1556 -1605 “ഭാരതത്തിന്റെ അക്ബർ” ദ് ഗ്രെറ്റായി മാറി നിഷേധിക്കുന്നില്ല.
അക്ബറിനെ “Great” എന്ന് വിളിക്കാനുള്ള കാരണം അദ്ദേഹം ഒരു വിജയി മാത്രമായിരുന്നതുകൊണ്ടല്ല, ഒരു സംസ്കാര നിർമ്മാതാവ് കൂടിയായിരുന്നു എന്നതാണ് വസ്ഥുത.
അക്ബറുടെ ഭാരതീയ സംസ്കാരത്തോടുള്ള സമീപനം വിലയിരുത്തുമ്പോൾ
ദീൻ ഇ ഇലാഹി അതായത് എല്ലാ മതങ്ങളുടെയും നല്ല കാര്യങ്ങൾ എടുത്ത് ഒരു പുതിയ സൗഹാർദ്ദ നയം വളർത്തിയെടുക്കുക. ഇത് ഒരു പുതിയ മതമല്ല, മറിച്ച് സഹിഷ്ണുതയുടെ നയമായി വളർത്തിയെടുക്കാനുള്ള വഴി തുറന്നുതന്നു.
ബാബറിന്റെയും ഹുമയൂണിന്റെയും ഷേർ ഷാ യുടെയും കാലത്തു 1564 കളിൽ ഹിന്ദുക്കളിൽ നിന്ന് പിരിച്ചെടുത്തിരുന്ന മതനികുതി നിർത്തലാക്കി. പിന്നീട് 200 വർഷത്തിന് ശേഷം ഔറംഗസീബ് അത് തിരികെ കൊണ്ടുവന്നു. (ജെസിയ നികുതി)
പകരം രജപുത്ര സഖ്യത്തിലൂടെ പരസ്പ്പരം യുദ്ദം ചെയ്യുന്നത് ഒഴിവാക്കി അംബർ, മാർവാർ, ബിക്കാനീർ രാജാക്കന്മാരുമായി വിവാഹബന്ധം ഉണ്ടാക്കി. ഭാര്യമാരിൽ പ്രധാനി ജോധാബായി.
ഭാഷയും സാഹിത്യവും പരിശോദിക്കുബോൾ മനസ്സിലാവും പേർഷ്യൻ കൊട്ടാരഭാഷ ആയിരുന്നെങ്കിലും ഹിന്ദി, സംസ്കൃത പണ്ഡിതന്മാരെ പ്രോത്സാഹിപ്പിച്ചു. രാമായണവും മഹാഭാരതവും പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു.
അക്ബർ ചക്രവർത്തിയുടെ കൊട്ടാര സദസ്സിലെ നവരത്നങ്ങൾ – 9 രത്നങ്ങൾ എന്ന് കരുതുന്നത്?
താൻസെൻ, ബീർബൽ, അബുൽ ഫസൽ, രാജാ ടോഡർമൽ പോലെയുള്ള ഹിന്ദു – മുസ്ലിം പണ്ഡിതന്മാർ അദ്ദേഹത്തിന്റെ സദസ്സിൽ ഉണ്ടായിരുന്നു
താൻസെൻ – സംഗീതം
ബീർബൽ – ബുദ്ധി, നർമ്മം
രാജാ ടോഡർമൽ – ധനകാര്യ പരിഷ്കാരം
അബുൽ ഫസൽ – “അക്ബർനാമ” എഴുതിയ ചരിത്രകാരൻ
അബ്ഉൽ ഫസൽ – മുഖ്യ ഉപദേഷ്ട്ടാവ്
ഫൈസി – കവി
രാജാ മാൻ സിങ് പടനായകൻ
അബ്ദുൾറഹീം ഖാൻ കവിയും പടനായകനും
ഇവരിൽ പലരും ഹിന്ദുക്കളായിരുന്നു.
ഫത്തേപ്പൂർ സിക്രിയേപറ്റി വിലയിരുത്തുമ്പോൾ
ഹിന്ദു – ഇസ്ലാമിക് വാസ്തുശില്പം കൂടിച്ചേർന്ന അദ്ദേഹത്തിന്റെ സ്വപ്ന നഗരം. ഇവിടുത്തെ ബുലന്ദ് ദർവാസ ഇന്നും നിൽക്കുന്നു.
സുലൈ ഇ കുൽ – എല്ലാ മതങ്ങളോടും സമാധാനം എന്ന നയം കൊണ്ടുവന്നു
മത സംവാദം – ഇബാദത്ത് ഖാനയിൽ എല്ലാ മതങ്ങളിലെയും പണ്ഡിതന്മാരുമായി ചർച്ച
ഹിന്ദി ഭാഷയും സാഹിത്യവും കൊട്ടാരത്തിൽ പ്രോത്സാഹിപ്പിച്ചു
ഇതെല്ലാംകൊണ്ട്തന്നെ അദ്ദേഹത്തെ അക്ബർ ദ് ഗ്രെറ്റ് എന്ന് വിളിച്ചു. അതിനു ശേഷം വന്ന?
ജഹാംഗീർ – 1605 മുതൽ 1627 വരെ ഭരണംതുടർന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്
കലയുടെയും ചിത്രകലയുടെയും വലിയ രക്ഷാധികാരിയായിട്ടായിരുന്നു. അക്ബർ തുടങ്ങിവെച്ച ഹിന്ദു രജപുത്ര കുടുംബങ്ങളുമായുള്ള ബന്ധം തുടർന്നും പ്രോത്സാഹിപ്പിച്ചു.
ഹിന്ദു രജപുത്ര രാജകുടുംബങ്ങളുമായി വിവാഹബന്ധം തുടർന്നു
നീതിക്ക് വേണ്ടി “സ്വർണ്ണ ചങ്ങല” കൊട്ടാരത്തിന് പുറത്ത് കെട്ടി.
തുടർന്ന് ന്നുള്ള കാലഘട്ടം ഷാജഹാന്റേതായിരുന്നു – 1628 മുതൽ 1658 വരെ
താജ് മഹൽ, ഷാജഹനാബാദ്, ജമാ മസ്ജിദ് – ഭാരതീയ – പേർഷ്യൻ വാസ്തുശില്പത്തിന്റെ ഉച്ചകോടി എന്നൊക്കെ വിലയിരുത്തിയ കാലഘട്ടം.
സംസ്കൃത ഗ്രന്ഥങ്ങൾ പേർഷ്യനിലേക്ക് വിവർത്തനം ചെയ്യാൻ പ്രോത്സാഹനം നൽകി.
ദാരാ ശികോ – Dara Shikoh 1615 – 1659
ഷാജഹാനിന്റെയും മുംതാസ്ന്റെയും മൂത്ത മകനും കിരീടാവകാശിയും ആയിരുന്നു ദാരാ ശികോ.
ജനനം: 1615 മാർച്ച് 20, അജ്മീറിൽ
അച്ഛൻ: ഷാജഹാൻ – താജ് മഹൽ പണിത രാജാവ്
അമ്മ: മുംതാസ്
ദാരാ ശികോ കാലത്ത് “ഉപനിഷത്തുകൾ” പേർഷ്യനിലേക്ക് വിവർത്തനം ചെയ്തു – “സിർ ഇ അക്ബർ”
സ്വഭാവം: പടയാളിയേക്കാൾ ഒരു പണ്ഡിതൻ, സൂഫി, കലാകാരൻ, ചിന്തകൻ ആയിരുന്നു
അദ്ദേഹത്തിന്റെ 3 വലിയ സംഭാവനകൾ
ഹിന്ദു – ഇസ്ലാം സംസ്കാരങ്ങളുടെ പാലം
എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.
പുസ്തകം: “മജ്മ ഉൽ ബഹ്റൈൻ” “രണ്ട് സമുദ്രങ്ങളുടെ സംഗമം”
ഇതിൽ അദ്ദേഹം പറഞ്ഞു:
“അല്ലാഹുവും ഈശ്വരനും ഒന്ന് തന്നെ”. സൂഫിസവും വേദാന്തവും അടിസ്ഥാനപരമായി ഒന്നാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു.
ഉപനിഷത്തുകൾ പേർഷ്യനിലേക്ക് വിവർത്തനം
അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രവർത്തി: “സിർ ഇ അക്ബർ” – “The Greatest Secret ഏറ്റവും വലിയ രഹസ്യം”
1657ൽ 50 ഉപനിഷത്തുകൾ സംസ്കൃതത്തിൽ നിന്ന് പേർഷ്യനിലേക്ക് വിവർത്തനം ചെയ്തു.
ഉപനിഷത്തുകൾ ലോകത്തിന് മുന്നിൽ എത്തിയത് ഇദ്ദേഹം വഴിയാണ്. പിന്നീട് ഇത് ലാറ്റിനിലേക്കും ഫ്രഞ്ചിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു.
തത്ത്വചിന്തകനായ ഷോപ്പൻഹോവർ ഇത് വായിച്ച് “ലോകത്തിലെ ഏറ്റവും ഉയർത്തുന്ന വായന” എന്ന് വിശേഷിപ്പിച്ചു. അതായത് ദാരാ ശികോ പാശ്ചാത്യ ചിന്തയെ പോലും സ്വാധീനിച്ചു.
അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഹിന്ദു മുസ്ലിം കവികളും ചിത്രകാരന്മാരും സംഗീതജ്ഞരും നിറഞ്ഞിരുന്നു. അതുകൊണ്ടു അദ്ദേഹത്തെ കലയുടെ രക്ഷാധികാരിയായി കരുതി ആദരിച്ചു
അദ്ദേഹം മുള്ളാ ഷാ ബദഖ്ഷി എന്ന സൂഫി സന്യാസിയുടെ ശിഷ്യനായിരുന്നു.
1657 ൽ ഷാജഹാന് അസുഖം വന്നപ്പോൾ 4 മക്കളും കിരീടത്തിനായി ഏറ്റുമുട്ടി.
ദാരാ ശികോ – മതസൗഹാർദ്ദം, ലിബറൽ, പ്രഭുക്കന്മാരുടെ പിന്തുണ
ഔറംഗസീബ് – യാഥാസ്ഥിതികൻ, കർശനക്കാരൻ, നല്ല പടയാളി
1659 ലെ സമൂഗഢ് യുദ്ധത്തിൽ ഔറംഗസീബ് ദാരയെ തോൽപ്പിച്ചു.
ദാരാ ഗുജറാത്തിലേക്കും സിന്ധിലേക്കും ഓടി, പക്ഷേ പിടിക്കപ്പെട്ടു.
1659 ഓഗസ്റ്റ് 30 ന് ഔറംഗസീബ് ദാരയെ വധിച്ചു.
അദ്ദേഹത്തിന്റെ തല ഷാജഹാന് ആഗ്ര കോട്ടയിലേക്ക് അയച്ചുകൊടുത്തു.
“ദാരാ ജയിച്ചിരുന്നെങ്കിൽ?”
പല ചരിത്രകാരന്മാരും പറയുന്നു: ദാരാ രാജാവായാൽ ഇന്ത്യയുടെ ചരിത്രം മാറുമായിരുന്നു.
കൂടുതൽ മതസൗഹാർദ്ദം
ഹിന്ദു – ഇസ്ലാം സാംസ്കാരിക സമന്വയം
കുറവ് മതസംഘർഷം
അതുകൊണ്ടാണ് അദ്ദേഹത്തെ “നഷ്ടപ്പെട്ട ഇന്ത്യയുടെ കിരീടാവകാശി” എന്ന് വിളിക്കുന്നത്.
ചുരുക്കം
ദാരാ ശികോ = ഒരു സൂഫി രാജകുമാരൻ, തത്ത്വചിന്തകൻ, വിവർത്തകൻ.
അദ്ദേഹം ഭാരതം ഭരിക്കാൻ മാത്രം ശ്രമിച്ചില്ല, ഒപ്പം ഭാരതസംസ്ക്കാരം ഉൾക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു.
ഉപനിഷത്തുകൾ ലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.
ഔറംഗസീബ് സിംഹാസനം നേടി. പക്ഷേ ദാരാ ശികോ സത്യാന്വേഷിയായി ചരിത്രത്തിൽ ജീവിക്കുന്നു
എതിർ വശം ചിന്തിക്കുമ്പോൾ ഔറംഗസീബ് – 1658 മുതൽ 1707 വരെ
ഇദ്ദേഹം കൂടുതൽ യാഥാസ്ഥിതിക നയം സ്വീകരിച്ചു. ജിസിയ നികുതി തിരികെ കൊണ്ടുവന്നു, ക്ഷേത്രങ്ങൾ പൊളിച്ച സംഭവങ്ങളും ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ “ഭാരതീയ സംസ്കാര വിരുദ്ധൻ” എന്ന് ചിലർ പറയുന്നത്. ഒരു പക്ഷെ ഇവിടം മുതലായിരിക്കാം ഹിന്ദു മുസ്‌ലിം സംഘർഷങ്ങളുടെ ആരംഭം കുറിച്ചത്.
ചുരുക്കത്തിൽ ? അക്ബർ മുതൽ ഷാജഹാൻ വരെ ഉള്ള മുഗൾ ഭരണാധികാരികൾ ഭാരതീയ ഭാഷ, കല, വാസ്തുശില്പം, സംഗീതം, ഭക്ഷണം എന്നിവയെ വളരെയധികം സ്വാധീനിക്കുകയും വളർത്തുകയും ചെയ്തു.
അവർ “ഭാരതത്തിൽ ഭരിച്ച വിദേശികൾ” എന്നതിൽ നിന്ന് “ഭാരതീയ സംസ്കാരത്തിന്റെ ഭാഗം” ആയി മാറി.
അതുകൊണ്ടാണ് ഇന്നും നമ്മുടെ ബിരിയാണി, കുർത്ത, താജ് മഹൽ, ഹിന്ദുസ്ഥാനി സംഗീതം എന്നിവയിലെല്ലാം മുഗൾ സ്വാധീനം കാണുന്നത്.
“ഇതൊക്കെ തിരിച്ചറിഞ്ഞു ഇനിയും നമ്മൾ മിണ്ടാതിരുന്നാൽ ഉറങ്ങിയാൽ ഉറക്കം നടിച്ചാൽ നമ്മുടെ വരും തലമുറ വഴിതെറ്റി നശിക്കും”
ചരിത്രം നമ്മളോട് കള്ളം പറയുന്നില്ല. ചരിത്രകാരൻമ്മാരാണ് നമ്മളോട് കള്ളം പറയാൻ ശ്രമിക്കുന്നത്.
കച്ചവടം ചെയ്യാൻ വന്ന 100 പേർ 33 കോടി ജനങ്ങളെ അടിമയാക്കിയത് എങ്ങനെ? എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മൾ തമ്മിൽ തല്ലിയതുകൊണ്ടാണ്.
ഒരു ചെറിയ വിഭാഗം അവരുടെ താൽപ്പര്യം സംരക്ഷിക്കാൻ അവർക്കു കൂട്ടുനിന്നു. ജാതിയും മതവും പറഞ്ഞു നമ്മൾ പിരിഞ്ഞപ്പോൾ, എണ്ണത്തിൽ കുറഞ്ഞവർ നമ്മളെ എല്ലാവരെയും ചവിട്ടി മെതിച്ചു.
രക്തം കൊടുത്ത് സ്വാതന്ത്ര്യം വാങ്ങിയിട്ടും ഇന്നും നമ്മൾ അതേ കെണിയിൽ വീഴുന്നു. കാരണം എന്ത്? രാഷ്ട്രീയക്കാരുടെ ചാംചാഗിരി ഇന്നും തുടരുന്നു.
ഇന്ന് നടക്കുന്നത് എന്താണ്?
ചിലർക്ക് ജോലി തരാനും വികസനം കൊണ്ടുവരാനും കഴിയുന്നില്ല.
അപ്പോൾ എന്ത് ചെയ്യും? ഒരു തന്ത്രം – ജാതി പറ, മതം പറ, നമ്മളെ തമ്മിൽ അടിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കൽ.
“ഹിന്ദു അപകടത്തിലാണ്” – എന്ന് പറഞ്ഞ് ഒരു വിഭാഗത്തെ പേടിപ്പിക്കും.
“മുസ്ലിംകളെ വേട്ടയാടുന്നു” – എന്ന് പറഞ്ഞ് മറ്റൊരു വിഭാഗത്തെ പ്രകോപിപ്പിക്കും.
“ക്രിസ്ത്യാനികൾ മതം മാറ്റുന്നു” എന്ന് പറഞ്ഞ് മൂന്നാമത്തെയാളെ സംശയിപ്പിക്കും.
ഫലം? നമ്മൾ F B യിൽ കമന്റിൽ തല്ലും. അവർ A C റൂമിൽ ഇരുന്ന് ചിരിക്കും.
ഇത് യാദൃശ്ചികമല്ല. ഇത് പ്ലാൻ ചെയ്തതാണ്. Divide and Rule എന്ന ബ്രിട്ടീഷ് തന്ത്രം ഇപ്പോഴും ജീവനോടെ ഉണ്ട്. ഇത്തവണ ബ്രിട്ടീഷുകാരല്ല, നമ്മുടെ സ്വന്തം നേതാക്കളാണ് അത് ചെയ്യുന്നത്.
സത്യം ഇതാണ്:
നിന്റെ വിശപ്പിന് മതമില്ല. പട്ടിണി കിടക്കുമ്പോൾ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോറ് ചോദിക്കില്ല.
നിന്റെ തൊഴിലില്ലായ്മയ്ക്ക് ജാതിയില്ല. ഡിഗ്രി ഉണ്ടായിട്ടും ജോലി കിട്ടാത്തപ്പോൾ “നീ ഏത് സമുദായം” എന്ന് കമ്പനി ചോദിക്കില്ല.
നിന്റെ കുട്ടിയെ നശിപ്പിക്കുന്ന ലഹരിക്ക് മതമില്ല. MDMA വിൽക്കുന്നവൻ “നീ ഏത് മതം” എന്ന് നോക്കുന്നില്ല.
പിന്നെ എന്തിനാണ് നമ്മൾ തമ്മിൽ തല്ലുന്നത്?
ഇനി വേണ്ടത് എന്താണ്?
കാഴ്ചക്കാരനായി നിൽക്കുന്ന കാലം കഴിഞ്ഞു.
ആരെങ്കിലും വന്ന് “അവർ നമ്മുടെ ശത്രു” എന്ന് പറഞ്ഞാൽ ഒരു ചോദ്യം ചോദിക്ക്:
“അത് പറഞ്ഞിട്ട് നിനക്ക് എന്ത് കിട്ടും? എനിക്ക് എന്ത് കിട്ടും?”
ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നവനെ തെരുവിൽ ഇറക്കി വിട്. മതം പറഞ്ഞ് കലാപം ഉണ്ടാക്കുന്നവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക.
“ഞാൻ ഹിന്ദു, ഞാൻ മുസ്ലിം, ഞാൻ ക്രിസ്ത്യൻ” എന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് മുൻപ് “ഞാൻ ഭാരതീയൻ” എന്ന് നെഞ്ചത്ത് കൈ വെച്ച് പറയാൻ പഠിക്കുക.
അവസാനത്തെ താക്കീത്
ഇനിയും നമ്മൾ പിരിഞ്ഞാൽ, നമ്മുടെ അടുത്ത തലമുറയും അടിമകളാകും.
ഇത്തവണ അടിമയാക്കുന്നവൻ വിദേശിയല്ല. നമ്മളെ ഭിന്നിപ്പിക്കുന്ന നമ്മുടെ സ്വന്തം ആളുകളായിരിക്കും.
ഒന്നിച്ചാൽ നമ്മൾ രാജാവ്. പിരിഞ്ഞാൽ നമ്മൾ അടിമ.
തീരുമാനം നമ്മുടേതാവണം.
ഇത്രയൊക്കെ എഴുതി അവസാനിപ്പിക്കുമ്പോഴും ഒരു പൊതു നിരീക്ഷണം കൂടി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.
സാഹചര്യ തെളിവുകളും അനുഭവങ്ങളും വെച്ച് നോക്കുമ്പോൾ ഒരു കാര്യം കാണാൻ സാധിക്കുന്നു. ഒരു പ്രദേശത്ത് ഇസ്ലാം മതവിശ്വാസികളുടെ എണ്ണം വളരെ കുറവായിരിക്കുമ്പോൾ, അവർ അവിടെയുള്ള മറ്റ് സമുദായക്കാരുമായി വളരെ സഹകരിച്ച്, രമ്യതയിൽ ജീവിക്കുന്നതായി കാണാം. ചെറിയ കാര്യങ്ങളിൽ പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറില്ല. അത്രമാത്രം പരസ്പര സഹകരണവും സൗഹാർദ്ദവും ദൈവീകമായ കരുത്തിൽ പോലും നമുക്ക് അവരുടെ ഭാഗത്ത് നിന്ന് കാണാൻ കഴിയും.
എന്നാൽ അതേ സമുദായത്തിലെ അംഗസംഖ്യ വർദ്ധിച്ചു വരുന്നതോടൊപ്പം ഒരു മാറ്റം കൂടി ദൃശ്യമാകുന്നുണ്ട്. “ഞങ്ങളുടെ മതവിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവരും കൂടി പാലിക്കണം” എന്ന ആവശ്യം ചെറുതായി തുടങ്ങുന്നു. അംഗബലം കൂടുംതോറും ഈ ആവശ്യത്തിന്റെ തീവ്രതയും കൂടി വരുന്നത് കാണാം.
ഇതൊന്നും ഇഷ്ടമല്ലാത്തവരായിരിക്കും ആ സമുദായത്തിലെ ഭൂരിപക്ഷവും. എന്നാൽ ഈ തീവ്ര നിലപാടുള്ള ഒരു ചെറിയ വിഭാഗത്തെ, ഫണ്ടമെന്റലിസ്റ്റുകളെ, പരസ്യമായി എതിർത്ത് സംസാരിക്കാൻ ഭൂരിപക്ഷം പേരും തയ്യാറാകാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
ഇത് ഭാരതത്തിൽ മാത്രമുള്ള കാര്യമാണോ? അല്ല. സിറിയ, ലെബനൻ, ഇറാൻ മുതൽ യു.കെ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ വരെയുള്ള പല രാജ്യങ്ങളിലും സമാനമായ സാമൂഹിക ചർച്ചകൾ നടക്കുന്നുണ്ട്. ജനസംഖ്യാ അനുപാതവും സാംസ്കാരിക സംഘർഷങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദ്യാത്മീകവും സാമൂഹികവുമായ പഠനങ്ങൾ ഇന്ന് ലോകമെമ്പാടും നടക്കുന്നുണ്ട്.
അതുകൊണ്ടാണ് “സഹവർത്തിത്വം” എന്നത് ഒരു ദിശയിൽ മാത്രമുള്ളതാകരുത് എന്ന് പറയേണ്ടി വരുന്നത്. എല്ലാ വിഭാഗങ്ങളും മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ജീവിതരീതികളെയും ബഹുമാനിക്കുമ്പോൾ മാത്രമേ യഥാർത്ഥ സാമൂഹിക ഐക്യം സാധ്യമാകൂ.
“ജാതിയില്ല, മതമില്ല, ഒരേ രക്തമാണ്” എന്ന് പറയാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഈ പോസ്റ്റ് ഷെയർ ചെയ്യ്. ഇല്ലെങ്കിൽ സ്ക്രോൾ ചെയ്തു പോകുക.
മഠത്തിൽ ബാബു ജയപ്രകാശ്………….✍️My WatsApp Contact 9500716709
