Time Taken To Read 3 Minutes
കെ. കരുണാകരനും കേരളത്തിന്റെ വികസനവും
കെ. കരുണാകരന്റെ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വികസന കുതിപ്പുകളിൽ ഒന്നാണ് നടന്നത്. പക്ഷേ ആ വികസനത്തിന്റെ മുഖമായിരുന്ന അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് പോലും നീതി കിട്ടിയില്ല എന്നതാണ് കേരള രാഷ്ട്രീയത്തിന്റെ ഒരു വലിയ വൈരുദ്ധ്യം.
കരുണാകരന്റെ കാലത്തെ വികസനം വിലയിരുത്തുമ്പോൾ?1980കളുടെയും 90കളുടെയും തുടക്കത്തിലാണ് കരുണാകരൻ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഭരിച്ചത്. ഈ കാലയളവിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി.
റോഡും പാലങ്ങളും, ദേശീയപാത വികസനം, കോഴിക്കോട് ബൈപ്പാസ്, കൊച്ചി ബൈപ്പാസ് തുടങ്ങിയവയ്ക്ക് തുടക്കം
വൈദ്യുതിയുടെ കാര്യം പറയുമ്പോൾ ഇടുക്കി, കക്കി, ലോവർ പെരിയാർ പദ്ധതികൾക്ക് ഊർജം കൊടുത്തു. കേരളത്തെ വൈദ്യുതിയിൽ സ്വയംപര്യാപ്തമാക്കാൻ ശ്രമിച്ചു
വ്യവസായം കൊച്ചി കപ്പൽശാല, കൊച്ചിൻ റിഫൈനറി വിപുലീകരണം, ടെക്‌നോപാർക്ക് എന്ന ആശയത്തിന് തറക്കല്ല് നെടുമ്പാശേരി വിമാനത്താവളം പരിയാരം മെഡിക്കൽ കോളേജ് ഏഴിമല നേവൽ അക്കാദമി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം അങ്ങനെ എത്രയെത്ര പദ്ധതികൾ?
ആരോഗ്യവും വിദ്യാഭ്യാസവും മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവ ജില്ലകളിൽ എത്തിച്ചു
“വികസനമാണ് രാഷ്ട്രീയം” എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് പലരും പറയുന്നത് കേരളത്തിന്റെ ആധുനിക അടിത്തറ ഇട്ടത് കരുണാകരൻ കാലത്താണെന്ന്.
എന്നാൽ വികസന വിരോധികൾ കെ കരുണാകരനെ രാജൻ കേസും പാംഓയിൽ കേസും മുതൽ ISRO ചാരക്കേസ് വരെ ചാർത്തി വേട്ടയാടാൻ തുടങ്ങി അതിനു ഒരു പരിധിവരെ കോൺഗ്രസ്സ് പാർട്ടിയിലുള്ളവരും കൂടി പ്രോത്സാഹിപ്പിച്ചു എന്ന് വേണം കരുതാൻ
കെ. കരുണാകരൻ നക്സൽ പ്രസ്ഥാനത്തെ അടിച്ചമർത്തിയ ചരിത്രം പരിശോദിക്കുമ്പോൾ കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് നക്സൽ പ്രസ്ഥാനം വലിയ ഭീഷണിയായിരുന്നു.
കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവൻ വ്യാപിച്ചു രാജ്യത്തിനു ഭീഷണിയായി നിൽക്കുമ്പോൾ അതിന്റെ വേരുകൾ കേരളത്തിലേക്ക് പടരുന്നതിന് മുൻപുതന്നെ അടിവേരടക്കം നശിപ്പിച്ചു കരുണാകരൻ
അത് അടിച്ചമർത്താൻ വേണ്ടി അദ്ദേഹം കേരള പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി. “നിയമം കൈയിലെടുക്കാൻ” വരെ പോലീസിന് അനുമതി കൊടുത്തു എന്നാണ് അന്ന് ആരോപിക്കപ്പെട്ടത്. എൻകൗണ്ടറുകളും കസ്റ്റഡി കൊലപാതകങ്ങളും ഉണ്ടായി.
ഇതിന്റെ പേരിൽ കരുണാകരന് നേരെ വലിയ വിമർശനങ്ങൾ വന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ അദ്ദേഹം തന്നെ ബലിയാടാകേണ്ടി വന്നു. ഇന്ന് യു പി യിലും ഭാരതത്തിൽ പല സ്ഥലത്തും ഈ പാത പിന്തുടരുന്നു ..
അന്ന് രാജ്യം മുഴുവൻ നക്സലിസവും ഭീകരതയും വലിയ പ്രശ്നമായിരുന്ന സമയം. ആ സാഹചര്യത്തിൽ കർശന നടപടി വേണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
പിന്നീട് ചരിത്രം തിരിഞ്ഞുനോക്കുമ്പോൾ പലരും പറയുന്നത്: “അന്ന് കരുണാകരൻ ചെയ്തത് ശരിയായിരുന്നു” എന്നാണ്. നക്സൽ പ്രസ്ഥാനത്തെ കേരളത്തിൽ നിന്ന് ഏറെക്കുറെ ഇല്ലാതാക്കാൻ ആ കർശന നടപടികൾക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.
പാംഓയിൽ ഇറക്കുമതി കേസ് 1992
കരുണാകരൻ സർക്കാരിനെതിരെ വന്ന ആദ്യ വലിയ ആരോപണമായിരുന്നു ഇത്. ശ്രീലങ്കയിൽ നിന്ന് പാംഓയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.ബി.ഐ അന്വേഷണം വന്നു. വർഷങ്ങൾ നീണ്ട കേസിൽ ഒടുവിൽ കരുണാകരനെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. പക്ഷേ അതിനകം രാഷ്ട്രീയമായും വ്യക്തിപരമായും അദ്ദേഹത്തിന് വലിയ ക്ഷതമേറ്റിരുന്നു
എന്നാൽ ആരോപണമുന്നയിച്ച ഇടതു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്തു ഇറക്കുമതി ചെയ്ത വെസ്റ്റ് ബംഗാൾ $407 ന് പാംഓയിൽ കേരളം $405 ന് വാങ്ങി. മുപ്പതിനായിരം ഡോളർ ലാഭത്തിൽ വാങ്ങിയത് ടി എഛ് മുസ്തഫ സിവിൽ സപ്പ്യയ്‌സ് മന്ത്രിയായപ്പോൾ ഇടപാട് ന്യായമെന്ന് തോന്നിയതുകൊണ്ട് കരുണാകരൻ മന്ത്രിയെ സംരക്ഷിച്ചു പകരം കേരളത്തിന് പ്രതിപക്ഷം വരുത്തിവെച്ച നഷ്ടം എത്ര Rs 2.32 കോടിയുടെ ആരോപണത്തിന് കരുണാകരനെ വേട്ടയാടിയപ്പോൾ, വിവാദം കൊണ്ട് ഖജനാവിന് ഉണ്ടായ നഷ്ടം അതിനേക്കാൾ പലമടങ്ങായി.
ISRO ചാരക്കേസ് 1994
ഇത് കരുണാകരൻ സർക്കാരിനെ നേരിട്ട് കോർണർ ചെയ്ത കേസായി മാറി.
1994 ഒക്ടോബറിൽ മാലി സ്വദേശി മറിയം റഷീദയുടെ അറസ്റ്റോടെ തുടങ്ങിയ കേസ്, ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അടക്കമുള്ളവരുടെ അറസ്റ്റിലേക്ക് എത്തി. അന്വേഷണം സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘമായിരുന്നു നടത്തിയത്.
ഈ സമയത്ത് കോൺഗ്രസിനുള്ളിൽ A ഗ്രൂപ്പ് – I ഗ്രൂപ്പ് പോരാട്ടം മുറുകിയിരുന്നു. കരുണാകരന്റെ വിശ്വസ്ത ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങൾ ഉയർന്നതോടെ സർക്കാരിന് മേൽ സമ്മർദ്ദം കൂടി. ഒടുവിൽ 1995 ൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് സി.ബി.ഐയും സുപ്രീംകോടതിയും കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയെങ്കിലും, അപ്പോഴേക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർന്നിരുന്നു.
പിന്നെ എന്തുകൊണ്ട് നീതി കിട്ടിയില്ല?
ഏറ്റവും വലിയ വിമർശനം ഇവിടെയാണ്. സ്വന്തം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് കരുണാകരനെ ഏറ്റവും കൂടുതൽ വേട്ടയാടിയത്. പാംഓയിൽ കേസിലും ISRO കേസിലും പ്രതിപക്ഷം ആയുധമാക്കിയപ്പോൾ, പാർട്ടിക്കുള്ളിലെ എതിരാളികൾ അത് രാഷ്ട്രീയമായി ഉപയോഗിച്ചു. നേതൃത്വം അദ്ദേഹത്തെ സംരക്ഷിക്കാൻ ശക്തമായ നിലപാട് എടുത്തില്ല.
വികസനത്തിന്റെ പേരിൽ അദ്ദേഹം നേടിയെടുത്ത ജനസ്വീകാര്യത പോലും, പാർട്ടി നേതൃത്വത്തിന് ഒരു ഭീഷണിയായി മാറി എന്നാണ് പലരുടെയും വിലയിരുത്തൽ.
കരുണാകരൻ കാലം കേരളത്തിന്റെ നിർമ്മാണ കാലമായിരുന്നു. റോഡ്, വൈദ്യുതി, വ്യവസായം, വിദ്യാഭ്യാസം എന്നിവയിൽ അദ്ദേഹം ഇട്ട അടിത്തറയിലാണ് ഇന്നും നമ്മൾ നിൽക്കുന്നത്. എന്നാൽ പാംഓയിൽ കേസും ISRO ചാരക്കേസും വഴി അദ്ദേഹത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി. കുറ്റവിമുക്തനായെങ്കിലും നഷ്ടപ്പെട്ടത് സമയവും സ്ഥാനവുമാണ്. സ്വന്തം കോൺഗ്രസ് പാർട്ടി തന്നെ ആ സമയത്ത് അദ്ദേഹത്തോടൊപ്പം പൂർണമായി നിന്നില്ല എന്നത് ചരിത്രം.
അതിന്റെ ശാപമേറ്റു ഇന്നും കോൺഗ്രസ്സ് ഭാരതം മുഴുവൻ തിക്തഫലമനുഭവിക്കുന്നു… ഇനിയെത്രകാലം കോൺഗ്രസ്സിന് പിടിച്ചുനിൽക്കാനാവും.
എന്നും ലീഡറോടൊപ്പം ലീഡറിന്റെ നിലപാടിനോടോപ്പം
മഠത്തിൽ ബാബു ജയപ്രകാശ്…….✍️ My Watsapp Contact No 9500716709
