വീണാധാരി

Time Taken To Read 3 Minutes

പ്രിയ വീണാധാരി ധൻജിത്!

ഭാരതത്തിന്റെ പാർലമെന്റിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ലഭിച്ച ഈ സുവർണാവസരത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

‘വീണാധാരി’ എന്ന പേര് അന്വർത്ഥമാക്കുന്ന വിധം, വിദ്യയും വിജ്ഞാനവും പാർലമെന്റിൽ പ്രതിധ്വനിക്കട്ടെ. നിങ്ങളുടെ വാക്കുകൾ നാരീശക്തിയുടെ ശബ്ദമായി രാജ്യം മുഴുവൻ കേൾക്കട്ടെ!

നമ്മുടെ നാട്ടിൽ നിന്ന് ഭാരതത്തിന്റെ പാർലമെന്റിലേക്കുള്ള മോളുടെ യാത്ര അഭിമാനകരമാണ്. പുതുച്ചേരിയുടെ ശബ്ദമായി, നാരീശക്തിയുടെ പ്രതിനിധിയായി മയ്യഴിക്കാരിയായ മോൾ അവിടെ സംസാരിക്കുമ്പോൾ അത് ഓരോ ഭാരതീയ പെൺകുട്ടിക്കും ലഭിക്കുന്ന അംഗീകാരമാണ്.

വീണയേന്തുന്നവൾ സരസ്വതിയാണ് എന്നാണ് നമ്മുടെ സങ്കൽപം. ഇന്ന് ആ വീണാധാരി അതിനെ അന്വർഥമാക്കും വിധം, ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ മധുരമായ വീണാനാദം മുഴക്കുകയാണ്.

ഇത് ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. നമ്മുടെ നാടിന്റെയും ഭാരതത്തിന്റെ നാരീശക്തിയുടെയും അഭിമാന വിജയമാണിത്. ഈ ചരിത്രനിമിഷം നാടിന് അഭിമാനം പകരുമ്പോൾ, മോളുടെ ഈ യാത്ര നാളെയുടെ ഒട്ടേറെ പെൺകുട്ടികൾക്ക് വഴികാട്ടിയാകട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് ആദ്യം കുടുംബങ്ങളിൽ നിന്നുതന്നെയാണ്.  യാദൃശ്ചികമാകാം (ഇന്നലത്തെ എന്റെ ബ്ലോഗ് വിഷയവും അതെപറ്റിയായിരുന്നു) പിന്നീട് അതിന് തുടർച്ച കിട്ടേണ്ടത് വിദ്യാലയങ്ങളിൽ നിന്നും. വീണയ്ക്ക് മാഹി മഹാത്മാ ഗാന്ധി കോളേജിൽ നിന്ന് നല്ല പ്രോത്സാഹനം കിട്ടിക്കാണും എന്നുറപ്പുണ്ട്. കാരണം കോളേജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ശിവദാസൻ കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ്, അവർക്ക് താല്പര്യമുള്ള മേഖലകളിൽ ഇന്റേൺഷിപ്പിനുള്ള സൗകര്യം ചെയ്തുകൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞുവരുമ്പോൾ

YUVA – MY BHARAT എന്ന കേന്ദ്ര സർക്കാർ പരിപാടിയിലേക്ക് പ്രിൻസിപ്പാളിൻ്റെ നിർദ്ദേശപ്രകാരം കോളേജിലെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസേഴ്സായ ഡോ. മൂകാംബികയും ഡോ. സിന്ധുവും ചേർന്ന് വിവിധ തലങ്ങളിൽ നടത്തിയ മത്സരത്തിലൂടെയാണ് വീണാധാരി ധൻജിത്തിനെ കണ്ടെത്തിയത്.

ഈ അവസരത്തിൽ പ്രിൻസിപ്പൽ ശിവദാസനും, അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് അധ്യാപകർക്കും, ഒപ്പം മാതാപിതാക്കൾക്കും എന്റെ അഭിനന്ദനം.

ഒപ്പം എഴുതട്ടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ‘നാരീശക്തി’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ തുടങ്ങിയ ദർശനങ്ങൾ ഇന്ന് രാജ്യത്തെ പെൺകുട്ടികൾക്ക് പുതിയ ചിറകുകൾ നൽകുന്നു. ഈ ഭരണകൂടത്തിന്റെ കാഴ്ചപ്പാടും പിന്തുണയും ഇത്തരം വിജയങ്ങൾക്ക് ഊർജ്ജമാകുന്നു.

2026 ഏപ്രിൽ 13 ന് നടന്ന നാരീ ശക്തി വന്ദൻ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ‘മാറ്റത്തിന്റെ ദൂതന്മാർ’ ആയി വിദ്യാർത്ഥികളെ പാർലമെന്റുമായി ഇടപെടാൻ ക്ഷണിച്ചിട്ടുണ്ട്.

പെൺമക്കളെ പഠിപ്പിക്കാനും ഉയർത്തിക്കൊണ്ടുവരാനും ഈ സർക്കാർ കാണിക്കുന്ന ഇച്ഛാശക്തി തന്നെയാണ് ഇന്നത്തെ മാറ്റത്തിന് കാരണം. ആ ദീർഘവീക്ഷണം അഭിനന്ദനം അർഹിക്കുന്നു.

My blog link:

https://chuvannakatukanittamayyazhi.com

മഠത്തിൽ ബാബു ജയപ്രകാശ്………….✍️My Watsapp Contact No 9500716709

1 Comment

  1. mortallybearc1f2f65e5e's avatar mortallybearc1f2f65e5e says:

    A good write up Babu Jayaprakash.

    Keep going dear.

    Like

Leave a Comment