Time Taken To Read 4 Minutes
ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റാണ് മുകളിലേത്. പ്രത്യക്ഷത്തിൽ ആളുകളിൽ തെറ്റിദ്ധാരണയും കൺഫ്യൂഷനും ഉണ്ടാക്കാൻ ഉതകുന്ന ഫോട്ടോ.
രാജ്യത്തെ ഒരു കാര്യക്ഷമതയുള്ള ഗൃഹനാഥനെപ്പോലെ പരിപാലിക്കുക എന്നത് എളുപ്പമല്ല.
140 കോടി ജനങ്ങൾക്ക് വെള്ളം, വൈദ്യുതി, ശൗചാലയം, വീട്, പാചകവാതകം, വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ, അത്യാധുനിക ട്രെയിൻ എന്നിവ എത്തിക്കണം. എന്തിന്, സിയാച്ചിൻ മലനിരകളിൽ വരെ ഇന്ന് ട്രെയിൻ എത്തി.
കശ്മീർ മുതൽ കന്യാകുമാരി വരെ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി ആറുവരി, എട്ടുവരി പാതകൾ വരുന്നു. ഇൻഷുറൻസ്, ജാമ്യമില്ലാത്ത വായ്പ എന്നിവയും ലഭ്യമാണ്.
എല്ലാ വീട്ടിലും കറന്റ് എത്തി. 11 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചു. 4 കോടിയിലേറെ പേർക്ക് പിഎം ആവാസ് യോജന വഴി വീട് കിട്ടി. 10 കോടിയിലേറെ കുടുംബങ്ങൾക്ക് ഉജ്ജ്വല വഴി സൗജന്യ കണക്ഷൻ ലഭിച്ചു. 50 കോടി ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് പരിരക്ഷയുണ്ട്. മുദ്ര വഴി ജാമ്യമില്ലാതെ വായ്പ കിട്ടുന്നു.
ഇതിനിടയിൽ ലോകശാസ്ത്രജ്ഞരെ മറികടന്ന് ഭാരതം ചന്ദ്രനെയും സൂര്യനെയും കീഴടക്കി ലോകത്തിനു അത്ഭുതമായി ജൈത്രയാത്ര തുടരുന്നു.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ ആയുധനിർമ്മാണം നടത്തി ലോകരാജ്യങ്ങൾക്ക് തുണയാകുന്നു. ലോകത്തിന്റെ ഫാർമസിയായി മാറുന്നു, ലോകത്തിനു സുരക്ഷയൊരുക്കുന്നു.
ഡിജിറ്റൽ മേഖലയിലും ബഹിരാകാശ ഗവേഷണത്തിലും ഭാരതം പുതിയ മാനങ്ങൾ തുറക്കുന്നു. UPI പോലുള്ള സാങ്കേതികവിദ്യകൾ ലോകത്തിനു മാതൃകയാകുന്നു.
ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചും യോഗ, ആയുർവേദം പോലുള്ള പൈതൃകങ്ങൾ പങ്കുവെച്ചും ഭാരതം ലോകസമാധാനത്തിനും ആരോഗ്യത്തിനും വഴികാട്ടുന്നു.
പട്ടിക ഇങ്ങനെ നീളുന്നു.
ഇതൊക്കെ എത്തിക്കുമ്പോൾ അതിന്റെ സാമ്പത്തികഭാരം വലുതാണ്. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം സാമ്പത്തികമായി തകരാതെ നോക്കാൻ ദുർവ്യയം ഒഴിവാക്കണമെന്ന് ഭരണനേതൃത്വം പറയുന്നു. അപ്പോൾ പെട്രോൾ, ഡീസൽ, പാചകവാതക വിലയിലെ ചെറിയ വർധനവിന്റെ പേരിൽ സമരം ചെയ്യുന്നവർ ഒന്ന് ചിന്തിക്കേണ്ടതുണ്ട്.
ഇതൊക്കെ നടത്തിക്കൊണ്ടുപോകാൻ ലോകത്ത് ക്രൂഡ് ഓയിൽ വില കയറുമ്പോൾ ഇവിടെയും ചെറിയ വർധനവ് വരും. അതാണ് ഈ കുപ്പിയുടെയും സിലിണ്ടറിന്റെയും കണക്ക്.
രണ്ട് ഉൽപ്പന്നങ്ങൾ, രണ്ട് സമീപനങ്ങൾ
മദ്യക്കുപ്പി: 750 ml, Rs. 1300. കുടിച്ചു തീർക്കാൻ 2 മണിക്കൂർ. മൂന്ന് പേർ ഉപയോഗിക്കും. വിൽക്കുന്നത് സ്വകാര്യ മേഖല.
പാചകവാതകം: 14.5 kg, Rs. 900. ഏകദേശം 40 ദിവസം ഉപയോഗിക്കാം. സർക്കാർ സംവിധാനം.
പറഞ്ഞുവരുന്നത് ഇതാണ്. 750 ml മദ്യം Rs. 1300 കൊടുത്ത് വാങ്ങി 2 മണിക്കൂറിൽ തീർക്കാൻ മടിയില്ല. എന്നാൽ 40 ദിവസം ഒരു കുടുംബത്തിന്റെ അടുപ്പ് കാക്കുന്ന Rs. 900ന്റെ സിലിണ്ടറിന് Rs. 50 കൂടിയാൽ നമ്മൾ തെരുവിലിറങ്ങും.
രാജ്യത്ത് സബ്സിഡി സിലിണ്ടറിനേക്കാൾ മൂന്നിരട്ടി പണം നമ്മൾ മദ്യത്തിനായി ചെലവഴിക്കുന്നു. നാളെ ആ കുപ്പിയുടെ വില Rs. 2000 ആയാലും ബാറിലെ ക്യൂ കുറയില്ല.
പക്ഷേ സിലിണ്ടർ Rs. 900ൽ നിന്ന് Rs. 950 ആയാൽ അത് “ജനവിരുദ്ധം” ആകും. കാരണം അത് സർക്കാർ വിൽക്കുന്നതാണ്. സർക്കാരിനെ പഴിചാരാൻ എളുപ്പമാണ്. സ്വന്തം ചെലവുശീലത്തെ ചോദ്യം ചെയ്യാൻ പ്രയാസവും.
നല്ല കാര്യക്ഷമതയുള്ള ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത്?
ഒരു വീട് നടത്തുന്ന ഗൃഹനാഥൻ എല്ലാ മാസവും വരവ്, ചെലവ് നോക്കും. കുട്ടികളുടെ പഠിപ്പ്, ആശുപത്രി, കറന്റ് ബിൽ, അരി, പലവ്യഞ്ജനം ഇതൊക്കെ ഉറപ്പാക്കിയിട്ടേ വിനോദത്തിനും ആഡംബരത്തിനും പണം മാറ്റിവെക്കൂ. വരുമാനം കുറയുമ്പോൾ അനാവശ്യ ചെലവ് കുറയ്ക്കാൻ വീട്ടിലുള്ളവരോട് പറയും. അതിനെ “പിശുക്ക്” എന്നല്ല, “ദീർഘവീക്ഷണം” എന്നാണ് പറയുക.
ഇനി ഇതിനെ വിമർശിക്കുന്നവർ എന്താണ് പറയുക?
സിലിണ്ടർ വില കൂടുമ്പോൾ നമ്മൾ ചോദിക്കുന്നത് ഭരണകൂടത്തോടാണ്. ശരിയാണ്, ചോദിക്കണം. പക്ഷേ കുപ്പിയുടെ വില കൂടുമ്പോൾ നമ്മൾ ആരോടും ചോദിക്കാറില്ല. എന്തുകൊണ്ട്?
കാരണം സിലിണ്ടർ “അവകാശം” ആണ്. കുപ്പി “ആഗ്രഹം” ആണ്.
അവകാശത്തിന് വില കൂടിയാൽ സമരം ചെയ്യും. ആഗ്രഹത്തിന് വില കൂടിയാൽ കൂടുതൽ പണം ഉണ്ടാക്കാൻ നോക്കും.
അതിനു വേണ്ടിവന്നാൽ സ്കൂൾ ഫീസ് അടച്ചില്ലെങ്കിലും ബാങ്കിൽ നിന്ന് ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി പണയം വെച്ചും കുടിക്കും. ഒരു പരാതിയുമില്ല.
ഒടുവിൽ പണം തിരിച്ചടയ്ക്കാതെ ജപ്തി വരുമ്പോൾ ഭരണകൂടത്തെയും ബാങ്കിനെയും പഴിക്കും. കാരണം അത് “വ്യക്തിപരമായ സന്തോഷം” ആണ്.
ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന സിലിണ്ടറിനെക്കാൾ, രണ്ട് മണിക്കൂർ ലഹരി തരുന്ന കുപ്പിയോട് നമുക്ക് സഹിഷ്ണുത കൂടുതലാണ് എന്നത് ചിന്തനീയമാണ്.
മിഡിൽ ഈസ്റ്റ് മുതൽ നമ്മുടെ അടുക്കള വരെ പ്രശ്നങ്ങളാണ്. ഗ്യാസിന്റെ കാര്യം പറഞ്ഞ് ഭർത്താവ് ഭാര്യയോട് തർക്കം. ഭാര്യ കുട്ടികളോട് തർക്കം.
അതിന്റെ കാര്യകാരണങ്ങൾ ചിന്തിക്കാതെ ഭരണനേതൃത്വത്തെ വിമർശിക്കും. പിന്നെ വാക്കാലുള്ള തർക്കം. ഒടുവിൽ അത് “അങ്ങാടിയിൽ തോറ്റതിന് അമ്മയോട്” എന്ന് പറഞ്ഞതുപോലെ ബന്ദായി, ഹർത്താലായി, പന്തംകൊളുത്തി ജാഥയായി.
ഇന്ന് ലോകം മുഴുവൻ സാമ്പത്തിക അനിശ്ചിതത്വമാണ്. ക്രൂഡ് ഓയിൽ വില, ഡോളർ നിരക്ക്, ഷിപ്പിങ് ചാർജ് ഇതൊക്കെ ഇന്ത്യയുടെ നിയന്ത്രണത്തിലല്ല.
ഈ സാഹചര്യത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലാകാതെ പിടിച്ചുനിർത്താൻ സർക്കാർ ദുർവ്യയം കുറയ്ക്കാൻ പറയുമ്പോൾ അത് ജനങ്ങളോടുള്ള സഹകരണ അഭ്യർത്ഥനയാണ്.
Rs. 1300ന്റെ കുപ്പി രണ്ട് മണിക്കൂറിൽ തീർക്കുന്ന നമ്മൾ, Rs. 900ന്റെ സിലിണ്ടർ 40 ദിവസം ഉപയോഗിക്കുന്നത് മറക്കരുത്. പ്രതിഷേധിക്കാം, വിമർശിക്കാം. പക്ഷേ താരതമ്യത്തിന്റെ യുക്തി കൂടി നോക്കണം.
വില കൂടുന്നതും കുറയുന്നതും വിപണിയുടെയും ആഗോള സാഹചര്യത്തിന്റെയും ഭാഗമാണ്. പക്ഷേ നമ്മുടെ പ്രതികരണം കൂടുന്നതും കുറയുന്നതും നമ്മുടെ മുൻഗണനകളുടെ ഭാഗമാണ്.
സിലിണ്ടറിനെതിരെ ബഹളം വെക്കുന്നതിനുമുമ്പ്, കുപ്പിയോടുള്ള നമ്മുടെ മൗനം എന്തുകൊണ്ടാണെന്ന് സ്വയം ചോദിക്കണം. ഉത്തരം കിട്ടിയാൽ, രാജ്യത്തെ “ഗൃഹനാഥൻ” പറയുന്നതിന്റെ അർത്ഥവും മനസ്സിലാകും.
വികസനം വേണമെങ്കിൽ വിവേകവും വേണം. അതാണ് ഈ കുപ്പിയും സിലിണ്ടറും നമ്മെ പഠിപ്പിക്കുന്ന പാഠം.
എന്ത് പറയുന്നു? കുപ്പിവേണോ, സിലിണ്ടർ വേണോ? ഇത് വായിക്കുന്ന നിങ്ങളുടെ അഭിപ്രായം എന്താണ്?
മഠത്തിൽ ബാബു ജയപ്രകാശ്……. Watsapp Contact No: +91 95007 16709
പഴം വിടാത്തവരുടെ കഥ!
ഒരു കാലത്ത് വലിയ പ്രതീക്ഷ നൽകിയ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ വിശ്വാസ്യത തകർന്നുപോയ ദിവസം ഇന്ന് ഓർക്കുന്നു.
അന്നത് അംഗീകരിക്കാൻ പലർക്കും കഴിഞ്ഞില്ല. പക്ഷേ പിന്നീട് വന്ന തുടർച്ചയായ പിഴവുകളും ദീർഘവീക്ഷണമില്ലായ്മയും ഇന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു.
ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒരു ആഫ്രിക്കൻ കഥ ഓർമ്മ വരും.
വേടന്മാർ ഒരു തുളയിൽ പഴം വെക്കും. മൃഗം വന്ന് മുഷ്ടി ചുരുട്ടി പഴം പിടിക്കും. പിന്നെ എത്ര വലിച്ചാലും കൈ ഊരില്ല. കാരണം മുഷ്ടി തുറക്കാൻ അതിന് മനസ്സില്ല.
ജീവൻ പോകുമെന്ന് ഉറപ്പായാലും ആ പിടി വിടില്ല. അവസാനം എന്താകുമെന്ന് പറയേണ്ടല്ലോ.
ഈ “പഴം വിടാത്ത” നയം കൊണ്ട് ശിഷ്ടകാലം ലോകത്തെ മുഴുവൻ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചിലർ.
Nizamabadലെ നടപടി മുതൽ സ്‌കൂബാ ഡൈവിങ്ങും തേജസ് എയർ ക്രേഷും വരെ സംശയത്തിന്റെ മുനയിലാ പടച്ചോനെ കാത്തോളണേ …
ഇപ്പോൾ ഒറ്റ ഡയലോഗ് മാത്രമേ പറയാനുള്ളൂ: “സാറേ, ആ പഴം ഒന്ന് വിട്ടിട്ട് പുറത്തേക്ക് വാ!”
പക്ഷേ കേൾക്കാൻ ആളില്ല. കാരണം ചുറ്റും നിന്ന് കൈയടിക്കാൻ ഇപ്പോഴും ആൾക്കാരുണ്ട്!
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My Watsapp Contact No +9500716709


