അമൃതാഞ്ജൻ-ബോറോലിൻ

Time Taken To Read 4 Minutes

റേഡിയോവും ടെലിവിഷനും എന്തിനു ഭാരതത്തിനു സ്വാതന്ദ്ര്യം ലഭിക്കുന്നതിനും മുൻപ് ഒരു ചെറിയ കുപ്പി പച്ചമര്ന്നുകൊണ്ടു ബ്രിട്ടീഷുകാരെ പോലും അത്ഭുതപ്പെടുത്തിയ ഒരു ഭാരതീയ കമ്പനിയുടെ പേര് നിങ്ങൾക്കറിയാമോ? 

ഇന്ന് നമുക്ക് ഒരു തലവേദനയോ ശരീര വേദനയോ കൈ കാലുകൾക്കു കടച്ചാലോ വന്നാൽ നെറ്റിയിൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കുന്ന മെന്തോൾ മണമുള്ള വെറും ഒരു വേദന സംഹാരി മാത്രമല്ല അതിന്റെ പിന്നിൽ നമ്മുടെ പത്രപ്രവർത്തനത്തിനു വേണ്ടിയും സ്വതന്ദ്ര്യ സമരത്തിനു വേണ്ടിയും പിന്നിൽ നിന്നും ഫണ്ട് ചെയ്ത ഒന്നര നൂറ്റാണ്ടു പഴക്കമുള്ള ചരിത്രമുണ്ട്. അതിനുവേണ്ടി അഹോരാത്രം നിശ്ചയദാർദ്ധ്യത്തോടെ പ്രയത്നിച്ച ഒരാളുണ്ട്.

ആ ചെറിയ പച്ച – മഞ്ഞ കുപ്പിയുടെ വലിയ കഥ തുടങ്ങുന്നത് ആന്ദ്രാ സ്വദേശിയും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ കാശിനാഥുനി നാഗേശ്വര റാവുവിൽ നിന്നാണ്

1893-ൽ ബോംബെയിൽ വെച്ച് ആണ് അമൃതാഞ്ജൻ ഉണ്ടാക്കിയത്. ഇന്നത്തെ വമ്പൻ മാർക്കറ്റിങ് കമ്പനികളുടെ ചിന്താഗതിയെ പോലും തോൽപ്പിക്കുന്ന തന്റെ മാർക്കറ്റിങ് തന്ത്രത്തിലൂടെയായിരുന്നു ഈ മരുന്ന് ജനപ്രിയമാക്കി മാറ്റിയത്. 

സാദാരണക്കാർക്കു മനസ്സിലാക്കത്തക്കരീതിയിലുള്ള പരസ്സ്യങ്ങൾ ചിത്ര സഹിതം വെച്ച് റേഡിയോയും ടെലിവിഷനും ഇല്ലാത്ത കാലത്ത് സംഗീത സഭകളിലും ക്ഷേത്ര ഉത്സവങ്ങളിലും സൗജന്യമായി വിതരണം ചെയ്താണ് അദ്ദേഹം ഇത് ജനകീയമാക്കിയത്. അമൃത് + അഞ്ജൻ അതായതു ജീവൻ രക്ഷിക്കുന്നത് (അമൃത്) അഞ്ജൻ എന്നാൽ (പുരട്ടുക) അങ്ങിനെ അത് അമൃതാഞ്ജനായി രൂപപ്പെട്ടു 

ഒരു സാദാരണ രോഗമായ തല വേദനയ്ക്കുപോലും വിദേശ മരുന്നുകളെ ജനങ്ങൾ ആശ്രയിച്ചിരുന്നകാലം. ദൗർലഭ്യം മാത്രമല്ല സാദാരണക്കാർക്കു താങ്ങാവുന്നതിലുമപ്പുറമാണ് അതിന്റെ വിലയും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കാലം!

അക്കാലത്ത് വേദനസംഹാരിയായ ബാം വിപണി പൂർണമായും ബ്രിട്ടീഷ് ഇറക്കുമതി ഉൽപ്പന്നങ്ങളുടെ കുത്തകയായിരുന്നു. നാഗേശ്വര റാവുവിന്റെ ഫോർമുല ലണ്ടനിൽ നിന്ന് വരുന്ന എന്തിനേക്കാളും ശക്തമായിരുന്നു. ബ്രിട്ടീഷ് ഓഫീസർമാരുടെ ഭാര്യമാർ പോലും ലണ്ടനിൽ നിന്ന് കൊണ്ടുവന്നതിനേക്കാൾ നല്ലത് ഇന്ത്യൻ ബാം ആണെന്ന് കണ്ടെത്തി, അതേസമയം ബ്രിട്ടീഷുകാർ അവരുടെ ‘സങ്കീർണ്ണവും മണമില്ലാത്തതുമായ’ ബാമുകൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു, അമൃതാഞ്ജന്റെ രൂക്ഷമായ കർപ്പൂരത്തിന്റേയും മെന്തോൾ ന്റേയും മണത്തെ ‘പ്രാകൃതം’ എന്ന് കളിയാക്കി. പക്ഷേ റാവു ആ മണത്തെ തന്നെ ബ്രാൻഡാക്കി മാറ്റി – നിരക്ഷരരായ ആളുകൾക്ക് പോലും മണം കൊണ്ട് ‘വിശ്വാസം’ തിരിച്ചറിയാൻ പറ്റി എന്നുള്ളതായിരുന്നു വാസ്തവം.

നാഗേശ്വര റാവു അമൃതാഞ്ജന്റെ ലാഭം ഉപയോഗിച്ച് ആന്ധ്ര പത്രിക എന്ന ബ്രിട്ടീഷ് വിരുദ്ധ പത്രം നടത്തി. വിറ്റുപോകുന്ന ഓരോ മഞ്ഞ ടിൻ ബാമും സ്വാതന്ത്ര്യ സമരത്തിന്റെ ഫണ്ടിലേക്കാണ് പോയത്. അതായത്, ബ്രിട്ടീഷുകാർ ഉൾപ്പെടെ അമൃതാഞ്ജൻ വാങ്ങിയ എല്ലാവരും അറിയാതെ തന്നെ സ്വാതന്ത്ര്യ സമരത്തിന് പണം നൽകി. ഇത് പൂർണമായും നിയമപരമായിരുന്നു, അതുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് തടയാനും കഴിഞ്ഞില്ല. 

1920 കളോടെ അമൃതാഞ്ജന്റെ മണം തലവേദന മാറ്റാൻ മാത്രമല്ല ഉപയോഗിച്ചത്. ആ മണം ഉള്ളിടത്ത് ‘സ്വദേശി ഉൽപ്പന്നം തിരഞ്ഞെടുത്ത ഒരു ഇന്ത്യക്കാരൻ’ ഉണ്ടെന്ന് അർത്ഥമായി. ഒരു ലഘുലേഖയോ മുദ്രാവാക്യമോ ഇല്ലാതെ, വെറും മണം കൊണ്ട് രാഷ്ട്രീയ നിലപാട് അറിയിക്കുന്ന സിഗ്നലായി അത് മാറി. 

എഴുത്ത് വായിക്കാൻ അറിയാത്തവർക്ക് പോലും മണം വെച്ച് അമൃതാഞ്ജൻ തിരിച്ചറിയാമായിരുന്നു.

“ഇത് നമ്മുടെ നാട്ടിലെ മരുന്ന്” എന്ന വികാരം പരസ്യങ്ങളിൽ ഉപയോഗിച്ചു. അതുകൊണ്ട് തന്നെ 1920 – 30 കളിൽ അമൃതാഞ്ജന്റെ മണം ഒരു രാഷ്ട്രീയ സിഗ്നൽ കൂടിയായി.

ചുരുക്കി പറഞ്ഞാൽ റേഡിയോ – ടിവി ഇല്ലാത്ത കാലത്ത്, ഒരു പത്രപ്രവർത്തകൻ ഉണ്ടാക്കിയ മെന്തോൾ മണമുള്ള ബാം ബ്രിട്ടീഷ് ഉൽപ്പന്നങ്ങളെ തോൽപ്പിച്ചു, സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നൽകുന്ന പത്രപ്രവർത്തനത്തിന് പണം കണ്ടെത്തി, ഒരു രാജ്യത്തിന്റെ സാംസ്കാരിക അടയാളമായി മാറി.

1936ൽ ഇത് പബ്ലിക് ലിമിറ്റഡ് കമ്പനിയായി  Amrutanjan Limited. ഇന്നും ചെന്നൈ ആസ്ഥാനമായി Amrutanjan Healthcare എന്ന പേരിൽ പ്രവർത്തിക്കുന്നു. 130 + വർഷമായി ആ മഞ്ഞ ബാം ഇന്ത്യൻ വീടുകളിൽ ഉണ്ട്. 

1893  ൽ തുടങ്ങിയപ്പോൾ തന്നെ അമൃതാഞ്ജൻ മഞ്ഞ നിറത്തിലുള്ള ചെറിയ ടിന്നിലാണ് വന്നത്. ഇന്നും അതേ മഞ്ഞ ടിൻ തന്നെ. ആ നിറം മാറിയിട്ടില്ല. പിന്നീട് വന്ന ഗ്ലാസ് കുപ്പികൾക്ക് പച്ച ലേബലും പച്ച മൂടിയുമാണ്. ‘പച്ചമരുന്ന്’ എന്ന ഇന്ത്യൻ സങ്കൽപ്പം, ആയുർവേദ ഫീൽ, വിശ്വാസം – അതാണ് പച്ച കൊണ്ട് ഉദ്ദേശിച്ചത്.

ഇന്നും അമൃതാഞ്ജൻ ബാമിന്റെ മൂടിയിൽ “Bombay” എന്ന് എഴുതിയിട്ടുണ്ട്. കാരണം കമ്പനി തുടങ്ങിയത് 1893  ൽ ബോംബെയിൽ വെച്ചാണ്. 1914 ൽ ആസ്ഥാനം മദ്രാസിലേക്ക് മാറ്റിയെങ്കിലും ആ ബ്രാൻഡിങ് നിലനിർത്തി.

പഴയകാല പരസ്യ വാചകങ്ങൾ

1900 കളിലെ പരസ്യങ്ങളിൽ പ്രധാന ടാഗ് ലൈൻ ഇതായിരുന്നു. “ഒരു മിനിറ്റിൽ തലവേദന മാറും”.

സ്വാതന്ത്ര്യ സമര കാലം ആന്ധ്ര പത്രിക പത്രത്തിൽ അമൃതാഞ്ജന്റെ പരസ്യം സ്ഥിരമായിരുന്നു. പരസ്യത്തിന്റെ കാശ് കൊണ്ട് തന്നെയാണ് പത്രം നടന്നത്.

“എല്ലാ രോഗത്തിനും പരിഹാരം എന്ന രീതിയിലാണ് ആദ്യകാലത്ത് പ്രചരിപ്പിച്ചത് – തലവേദന, ജലദോഷം, ശരീരവേദന, പ്രാണികടി എല്ലാത്തിനും അമൃതാഞ്ജൻ!

ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച പരസ്യ വാചകത്തിലൂടെ വളർത്തിയെടുത്ത ഒരു ഭാരതീയ സ്ഥാപനം.

വിക്സ് പോലെയുള്ള ബ്രിട്ടീഷ് ബാമുകൾ വന്നപ്പോൾ അമൃതാഞ്ജൻ പരസ്യത്തിൽ പറഞ്ഞത്? “ലണ്ടനിൽ നിന്ന് വരുന്ന മണമില്ലാത്ത പേസ്റ്റിനേക്കാൾ ശക്തി ഞങ്ങളുടെ മഞ്ഞ കുഴമ്പിനുണ്ട്” എന്ന രീതിയിൽ. അത് ശരിക്കും വർക്ക് ചെയ്തു. ബ്രിട്ടീഷ് ഓഫീസർമാരുടെ ഭാര്യമാർ വരെ രഹസ്യമായി അമൃതാഞ്ജൻ ഉപയോഗിക്കാൻ തുടങ്ങി.

ഇന്നും ആ മഞ്ഞ ടിന്നും പച്ച കുപ്പിയും മെഡിക്കൽ ഷോപ്പിൽ കാണുമ്പോൾ 130 വർഷത്തെ സമര ചരിത്രമാണ് മനസ്സിൽ വരുന്നത്.

അമൃതാഞ്ജൻ ബാം പോലെ തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ മണം ഉള്ള മറ്റൊരു പച്ച ട്യൂബുണ്ട്  ബോറോലിൻ.

ബോറോലിൻ! സ്വദേശി പ്രസ്ഥാനത്തിന്റെ പച്ച ട്യൂബ്

ആരംഭം  1929, കൊൽക്കൊത്തയിൽ

സ്വദേശി പ്രസ്ഥാനം കൊടുമ്പിരികൊണ്ട സമയത്ത്, കൽക്കത്തയിലെ ഒരു വ്യാപാരിയായ ഗൗർ മോഹൻ ദത്ത ആണ് ബോറോലിൻ തുടങ്ങിയത്. ബ്രിട്ടീഷ് ക്രീമുകൾക്ക് ബദലായി ഒരു പൂർണ ഇന്ത്യൻ ആന്റിസെപ്റ്റിക് ക്രീം. പേര് വന്നത് Borolic acid + Oleo line + Lano line ചേർന്നാണ്.

സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം പറയുമ്പോൾ അമൃതാഞ്ജനെപ്പോലെ നേരിട്ടുള്ള ധനസഹായം ചെയ്തുള്ള ബന്ധമില്ല

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ, ബോറോലിൻ കമ്പനി ഒരു ലക്ഷം ട്യൂബ് ക്രീം സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്തു. അതൊരു ആഘോഷവും രാഷ്ട്രീയ പ്രസ്താവനയും ആയിരുന്നു.

ട്യൂബിൽ തന്നെ “സ്വദേശി” എന്ന് വലുതായി എഴുതി. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് ഇന്ത്യൻ സാധനങ്ങൾ വാങ്ങണം എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിന് കിട്ടിയ മികച്ച ഉത്തരമായിരുന്നു ബോറോലിൻ.

ബംഗാളിന്റെ വികാരം വിഭജന കാലത്തും കലാപ കാലത്തും ബംഗാളി കുടുംബങ്ങളുടെ “ഫസ്റ്റ് എയ്ഡ് കിറ്റ്” ആയിരുന്നു ബോറോലിൻ. മുറിവ്, പൊള്ളൽ, വരണ്ട ചർമ്മം ! എല്ലാത്തിനും ഒരു ട്യൂബ് ബോറോലിൻ!

ബോറോലിന്റെ പച്ച നിറത്തിലുള്ള ട്യൂബും ആ പ്രത്യേക മണവും മാറിയിട്ടേയില്ല. 95 വർഷമായി ഒരേ ഡിസൈൻ, ഒരേ ഫോർമുല. അച്ഛനമ്മമാർ ഉപയോഗിച്ചത്, മക്കൾ ഉപയോഗിക്കുന്നു, ഇപ്പോൾ കൊച്ചുമക്കളും. അതുകൊണ്ട് തന്നെ ഇതിനെ ബംഗാളി വാസ്‌ലിൻ  (Bengali Vaseline) എന്നും ഹാത്തിവാല ക്രീം എന്നും വിളിക്കും (“Hathiwala Cream”) ആനയുടെ ലോഗോ ഉള്ളതുകൊണ്ടാണ് ഹാത്തിവാല ക്രീം എന്ന് പേര് വന്നത്.

അമൃതാഞ്ജനും ബോറോലിനും തമ്മിലുള്ള വ്യത്യാസം

അമൃതാഞ്ജൻ? 1893, ബോംബെ വേദനസംഹാരി ബാം. ലാഭം വെച്ച് പത്രം നടത്തി സമരത്തിന് ഫണ്ട് ചെയ്തു മഞ്ഞ ടിൻ, പച്ച കുപ്പി സ്ഥാപകൻ: നാഗേശ്വര റാവു

ബോറോലിൻ 1929, കൽക്കത്ത ആന്റിസെപ്റ്റിക് സ്കിൻ ക്രീം സ്വാതന്ത്ര്യ ദിനത്തിൽ ഒരു ലക്ഷം ട്യൂബ് ഫ്രീ കൊടുത്തു. പച്ച ട്യൂബ്, ആന ലോഗോ സ്ഥാപകൻ ഗൗർ മോഹൻ ദത്ത

G D Pharmaceuticals എന്ന പേരിൽ ദത്ത കുടുംബം തന്നെയാണ് ഇപ്പോഴും ബോറോലിൻ ഉണ്ടാക്കുന്നത്. ബംഗാളിലും കിഴക്കൻ ഇന്ത്യയിലും ഇന്നും ഒരു വികാരമാണ് ബോറോലിൻ. “ബോറോലിൻ ഇല്ലാത്ത ബംഗാളി വീടില്ല” എന്ന് പോലും പറയും.

ചുരുക്കത്തിൽ: അമൃതാഞ്ജൻ തലവേദന മാറ്റി സമരം നടത്തിയെങ്കിൽ, ബോറോലിൻ മുറിവുണക്കി സ്വാതന്ത്ര്യം ആഘോഷിച്ചു. രണ്ടും വെറും മരുന്നല്ല, രണ്ടും ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളാണ്. തല വേദന ശരീര വേദന മുറിവ് ഇൻസ്ക്ട് ബൈറ്റ് ൽ നിന്നും പൂർണ്ണ സ്വാതന്ദ്ര്യം ഉപയോഗിക്കൂ അമൃതാഞ്ജൻ & ബോറോലിൻ

60 കളിലെ ക്രിക്കറ്റ് കമന്ററിയും ബോറോലിനേപ്പറ്റിയും ഓർമ്മയിലെത്തുന്നത്?

അന്ന് ടെലിവിഷൻ ഇല്ല. ആളിന്ത്യാ റേഡിയോവിലൂടെ  ക്രിക്കറ്റ് കമന്ററി ആണ് രാജ്യം മുഴുവൻ കേട്ടിരുന്നത്. ഒരു ടെസ്റ്റ് മാച്ച് നടക്കുന്ന ദിവസം റോഡിൽ ആളുണ്ടാവില്ല! എല്ലാവരും റേഡിയോയുടെ മുന്നിൽ.

പിന്നെ പരസ്യം പറഞ്ഞാൽ ബോറോലിൻ, ബോറോലിൻ, ബോറോലിൻ.

ആദ്യത്തെ സ്പോൺസർമാരിൽ ഒന്ന് 60 കളിൽ ക്രിക്കറ്റ് കമന്ററി സ്പോൺസർ ചെയ്യാൻ അധികം ഇന്ത്യൻ ബ്രാൻഡുകൾ ഉണ്ടായിരുന്നില്ല. ബോറോലിൻ അതിൽ മുൻപന്തിയിൽ നിന്നു.

“ഓരോ ഓവറിനും ഇടയിൽ; വിക്കറ്റ് വീണാലും, ഡ്രിങ്ക്സ് ബ്രേക്കായാലും, ലഞ്ച് ബ്രേക്കായാലും  “This broadcast is brought to you by Boroline, the antiseptic cream for the whole family” എന്ന് കേൾക്കാതെ ഒരു നിമിഷം മുന്നോട്ട് പോകില്ല.

കമന്റേറ്റർമാരുടെ വായിൽ വിജയ് മർച്ചന്റ്, ദേവരാജ് പൂരി പോലുള്ള ഇതിഹാസ കമന്റേറ്റർമാർ വരെ ഇടയ്ക്ക് ചേർത്ത് പറയും “And as we wait for the next over, remember Boroline for cuts and bruises” എന്ന് പറയും. അത് പരസ്യമാണോ കമന്ററിയുടെ ഭാഗമാണോ എന്ന് സംശയം തോന്നും.

ടി വി പരസ്യം വ്യാപകമായതോടെ ക്രിക്കറ്റ് കളിക്കുമ്പോൾ കുട്ടികൾക്ക് മുട്ട് പൊട്ടുന്നത് സാധാരണം. “കളി കഴിഞ്ഞ് ബോറോലിൻ തേക്ക്” എന്നത് വീട്ടിലെ ഒരു ചൊല്ല് തന്നെയായി. അതുകൊണ്ട് ക്രിക്കറ്റും ബോറോലിനും മാനസികമായി ലിങ്ക് ആയി.

70 – 80 കളിൽ ദൂരദർശൻ വന്നപ്പോൾ

ടി വി വന്നപ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമായി. ഒരു ക്രിക്കറ്റ് മാച്ചിന്റെ ഇടയിൽ സ്കോർ കാണിക്കുന്ന സ്ലൈഡ് ബോറോലിൻ

റീപ്ലേക്ക് മുന്നേ…?  ബോറോലിൻ

മാൻ ഓഫ് ദി മാച്ച് “പ്രസന്റഡ് ബൈ ബോറോലിൻ

അന്ന് “ക്രിക്കറ്റ് എന്നാൽ ബോറോലിൻ, ബോറോലിൻ എന്നാൽ ക്രിക്കറ്റ്” എന്നൊരു തോന്നലായിരുന്നു.

“Boroline – Antiseptic Cream for Cuts, Wounds, Chaps, and for the Soft and Beautiful Skin” – ഈ ലൈൻ റേഡിയോ കേട്ടു വളർന്ന ഒരു തലമുറ മുഴുവൻ മനഃപാഠമായിരിക്കും.

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No 9500716709

Leave a Comment