Time Taken To Read 4 Minutes
2014-ൽ മോദിജി കേന്ദ്രത്തിൽ അധികാരമേറ്റതുമുതൽ അദ്ദേഹത്തെ താഴെയിറക്കാനുള്ള പദ്ധതി തുടങ്ങിയതാണ്. അതിനായി ആദ്യം അദ്ദേഹത്തെ ന്യൂനപക്ഷ വിരോധിയായും വംശീയ വിദ്വേഷിയായും മുദ്രകുത്താനാണ് ശ്രമിച്ചത്.
പലപ്പോഴും എഴുതിയതാണെങ്കിലും 2014 മുതൽ 2026 ലേക്കെത്തുമ്പോൾ ഏകദേശം 29 രാജ്യങ്ങളിൽ നിന്നും അവാർഡുകൾ വാങ്ങി അദ്ദേഹം ജൈത്രയാത്ര തുടരുകയാണ് . ഇതിൽ 10 – 11 ഇസ്ലാമിക് രാജ്യങ്ങളിലെ പരമോന്നത ബഹുമതിയും ഉൾപ്പെടും!
പൊതുവെ നമ്മുടെ ഭാരതത്തിൽ, സായിപ്പ് എന്ത് പറഞ്ഞാലും അത് ശരിയെന്ന് വീമ്പടിക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന അവസ്ഥയുണ്ട്. ഇടതുപക്ഷം എപ്പോഴും അമേരിക്കൻ സാമ്രാജ്യത്വം, ബ്രിട്ടീഷ് കൊളോണിയലിസം എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ നേതാക്കന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, നേതാക്കന്മാരുടെ ചികിത്സയ്ക്കും, പദ്ധതികളെപ്പറ്റി പഠിക്കാനും അവർ അമേരിക്കയിലും ബ്രിട്ടനിലും തന്നെ പോകും.
പറഞ്ഞുവരുന്നത് മോടിജിയെ താഴെയിറക്കാൻ കാത്തിരിക്കുന്നവർ ഒരു കരണത്തിനായി കാത്തിരിക്കുമ്പോഴാണ് തേടിയവള്ളി കാലിൽ ചുറ്റിയ എന്ന് പറഞ്ഞതുപോലെ ഇറാൻ ഇസ്രേയൽ അമേരിക്ക യുദ്ധവും അതിനോടനുബന്ധിച്ചു ഉടലെടുത്ത മിഡ്‌ഡിൽ ഈസ്റ്റ് ക്രൈസസും ഇന്ധന ക്ഷാമവും. എന്നാൽ ഇതുതന്നെ തക്കം ഇവരുടെ തർക്കങ്ങൾക്കും മോഡിജി കാരണം.
ഇപ്പോൾ മിഡിലീസ്റ്റ് മേഖലയിലെ പ്രതിസന്ധി കാരണം പെട്രോളിയം ഉത്പന്നങ്ങൾക്കുണ്ടാകുന്ന ക്ഷാമവും, തുടർന്നുള്ള വിലക്കയറ്റവുമാണ് പ്രതിപക്ഷം മോദിജിയെ താഴെയിറക്കാൻ കണ്ടെത്തിയ കാരണം. ഇത് മുൻകൂട്ടിക്കണ്ട് ശ്രീ മോദിജി രാഷ്ട്രത്തോട് ചില നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. അത് പാലിച്ചാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇത് രാഹുലിനും ഇടതുപക്ഷത്തിനും നന്നായി അറിയാം.
മുൻപുണ്ടായ കീഴ്‌വഴക്കം പോലെ അനാവശ്യ ചെലവുകളും ആർഭാടങ്ങളും ഒഴിവാക്കണം. അതിൽപെട്ടതാണ് സ്വർണം വാങ്ങുന്നതും. കാരണം കൂടുതൽ ഇറക്കുമതി ചെയ്യാൻ നമ്മൾ കൂടുതൽ ഡോളറിനെ ആശ്രയിക്കേണ്ടിവരും. ഡോളറിന് ഡിമാൻഡ് കൂടുമ്പോൾ ഇന്ത്യൻ രൂപ താഴേക്ക് പോകും. അത് പിടിച്ചുനിർത്താനാണ് മോദിജി മേക്ക് ഇൻ ഇന്ത്യയും, ഇന്ത്യൻ വസ്തുക്കൾ ഉപയോഗിക്കാനും ആവശ്യപ്പെടുന്നത്. എന്നാൽ ചില രാജ്യവിരുദ്ധർ വിദേശ ശക്തികളോടൊപ്പം ചേർന്ന് ഭാരതത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്.
മറിച്ചു രാജ്യത്തോട് കൂറുള്ള രാജ്യസ്നേഹമുള്ള ഒരു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത് ഇന്ത്യൻ നിർമ്മിത വസ്തുക്കളെ ആശ്രയിച്ചു കഴിയാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാതെ ഗുണകരമായ നിർദേശങ്ങൾ എതിർത്ത് ജനങ്ങളിൽ സമ്മർദ്ദമുണ്ടാക്കി അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. അതിനായി ഭാരതത്തിന്റെ വികസനക്കുതിപ്പിനെ തടയാൻ ശ്രമിക്കുന്ന അമേരിക്കയുടെയും ചൈനയുടെയും പദ്ധതികളോടൊപ്പം ചേർന്ന് രാജ്യത്തെ ജനങ്ങളിൽ ഭീതി പരത്തുകയാണ് രാഹുൽ ഇപ്പോൾ ചെയ്യുന്നത്. അതിന് നൂറ് ഉദാഹരണങ്ങളുണ്ട്. പെട്രോൾ ക്ഷാമവും വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും ഉയർത്തിക്കാട്ടിയുള്ള കവല പ്രസംഗങ്ങളാണ് അതിന്റെ ഏറ്റവും ഒടുവിലത്തേത്.
ഭാരതം സ്വാതന്ത്ര്യം നേടിയതുമുതൽ കണ്ടുവരുന്ന പ്രതിഭാസമാണ് വിലക്കയറ്റം. അത് ഇന്നലെയും ഇന്നും തുടങ്ങിയതല്ല. സർക്കാർ റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകളിലൂടെ അത് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ പറയുന്നത് ഭാരതവും യു എ ഇയും തമ്മിലുണ്ടാക്കിയ കരാർ കൊണ്ടുള്ള നേട്ടങ്ങളെപ്പറ്റിയാണ്.
ചില അഅവസരങ്ങളിൽ ഡോളറിന്റെ മൂല്ല്യത്തകർച്ച വിലക്കയറ്റം സൃഷ്ട്ടിക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ട്ടിക്കാതെ പിടിച്ചു നിർത്തുന്നുണ്ട്. പലപ്പോഴും വിലക്കയറ്റം ഇന്ത്യയ്ക്ക് നേട്ടമാകുന്നുമുണ്ട് എപ്പോൾ?
നേരിയ പണപ്പെരുപ്പം കയറ്റുമതി, നിക്ഷേപം, കടഭാരം കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കും. എന്നാൽ ക്രൂഡ് ഓയിൽ പോലുള്ള അവശ്യ വസ്തുക്കളുടെ വില കൂടുന്നത് നേരിട്ട് വിലക്കയറ്റം കൂട്ടും. അതിനാലാണ് ഊർജ്ജ സുരക്ഷ ഭാരതത്തിന് നിർണായകമാകുന്നത്.
ഇതിനെ മറികടക്കാനാണ് ഊർജ്ജ ഉപയോഗം കുറച്ചു രാജ്യത്തോടോപ്പം സഹകരിക്കാൻ മോദിജി ജനങ്ങളോട് ആവശ്യപ്പെടുന്നത്. അത് മുഖവിലയ്‌ക്കെടുക്കാതെ രാഹുലും പ്രതിപക്ഷങ്ങളും ഒന്നിച്ചു ഇതിനോട് നിസ്സഹകരണ മനോഭാവമാണ് പുലർത്തുന്നത്.
സ്ട്രാറ്റജിക് പെട്രോളിയം റിസർവ് – SPR എന്താണ്?
യുദ്ധം, സ്ട്രൈറ്റ് ഓഫ് ഹോർമുസ് അടയ്ക്കൽ പോലുള്ള അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ഭൂമിക്കടിയിൽ സൂക്ഷിക്കുന്ന എണ്ണയാണ് SPR. ഇന്ത്യയ്ക്ക് ഇപ്പോൾ 5.33 MMT ശേഷിയുള്ള 3 SPR ഉണ്ട് – വിശാഖപട്ടണം, പുദൂർ, മാംഗ്ലൂർ എന്നിവിടങ്ങളിൽ.
യു എ ഇ-യുമായുള്ള 2026 മെയ് 15-ലെ കരാർ എന്ത് മാറ്റമാണ് വരുത്തുന്നത്?
2026 മെയ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിനിടെ ഇന്ത്യയും യു എ ഇയും തമ്മിൽ പുതിയ “സ്ട്രാറ്റജിക് പെട്രോളിയം റിസർവ്” കരാറിൽ ഒപ്പുവച്ചു.
നിലവിൽ ADNOC 2018-ൽ തന്നെ മാംഗ്ലൂർ SPR-ൽ 50 ലക്ഷം ബാരൽ എണ്ണ സൂക്ഷിച്ചിട്ടുണ്ട്. പുതിയ കരാർ പ്രകാരം പുദൂർ SPR-ൽ കൂടി 30 മില്യൺ ബാരൽ, അതായത് 3 കോടി ബാരൽ എണ്ണ യു എ ഇ സ്വന്തം ചെലവിൽ കൊണ്ടുവന്ന് സംഭരിക്കും.
ഇതിലൂടെ അടിയന്തര ഘട്ടത്തിൽ മുഴുവൻ എണ്ണയും ഇന്ത്യയ്ക്ക് എടുക്കാം. സാധാരണ സമയത്ത് ADNOC-ന് കുറച്ച് എണ്ണ ഇന്ത്യൻ റിഫൈനറികൾക്ക് വിൽക്കാം. 3 കോടി ബാരൽ എന്നാൽ ഇന്ത്യയ്ക്ക് ഏകദേശം 10 ദിവസത്തേക്കുള്ള എണ്ണയാണ്. സ്ട്രൈറ്റ് ഓഫ് ഹോർമുസ് അടഞ്ഞാലും 10 ദിവസം പിടിച്ചുനിൽക്കാൻ ഇത് സഹായിക്കും.
“ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ യു എ ഇ എണ്ണ തരില്ല” എന്ന വാദത്തിന്റെ യാഥാർത്ഥ്യം:
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കോൺഗ്രസിന്റെ ചില നേതാക്കൾ ഗൾഫ് രാജ്യങ്ങൾ എതിർക്കും, എണ്ണ കിട്ടില്ല, ഹജ്ജ് ക്വാട്ട പോകും എന്ന് പ്രചരിപ്പിച്ചു. പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്.
2014-ന് മുൻപ് യു എ ഇയുമായുള്ള ബന്ധം വെറും വാങ്ങുന്നവൻ-വിൽക്കുന്നവൻ ബന്ധം മാത്രമായിരുന്നു.
2015-ൽ മോദിയുടെ ആദ്യ യു എ ഇ സന്ദർശനം – 34 വർഷത്തിന് ശേഷം ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം.
2017-ൽ SPR-ന് ADNOC കരാർ. ഒരു വിദേശ രാജ്യം ആദ്യമായി ഇന്ത്യയുടെ SPR-ൽ നിക്ഷേപിക്കുന്നു.
2018-ൽ 5.86 മില്യൺ ബാരൽ മാംഗ്ലൂരിൽ എത്തി, Article 370 റദ്ദാക്കുന്നതിന് മുൻപേ.
2019-2026-ൽ യു എ ഇന്ത്യയുടെ 4-ആം വലിയ ക്രൂഡ് ഓയിൽ സപ്ലയർ ആയി. 11% എണ്ണയും 40% LPG-യും UAE-ൽ നിന്ന്.
2026 മെയ് 15-ന് 3 കോടി ബാരൽ കൂടി സംഭരിക്കാൻ പുതിയ കരാർ. 75 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം റോഡ്, റെയിൽ, പോർട്ട് മേഖലയിൽ.
ആർട്ടിക്കിൾ 370 ഇല്ലാതായിട്ട് 7 വർഷം കഴിഞ്ഞിട്ടും യു എ ഇയുമായുള്ള ബന്ധം ശക്തമായെന്ന് മാത്രമല്ല, “Comprehensive Strategic Partnership” എന്ന നിലയിലേക്ക് ഉയർന്നു.
ഇത് വിലക്കയറ്റത്തെയും രൂപയെയും എങ്ങനെ ബാധിക്കുന്നു?
വിലക്കയറ്റ നിയന്ത്രണം*: സ്വന്തം SPR ഉള്ളതിനാൽ അന്താരാഷ്ട്ര ക്രൂഡ് വില കുതിച്ചുയർന്നാലും ഇന്ത്യയ്ക്ക് 10 ദിവസമെങ്കിലും സമ്മർദ്ദം കുറയ്ക്കാം. ഇത് പെട്രോൾ, ഡീസൽ, LPG വില നിയന്ത്രിക്കാൻ സഹായിക്കുന്നു.
രൂപയുടെ മൂല്യം*: എണ്ണ ഇറക്കുമതി ഇന്ത്യയുടെ ഡോളർ ചെലവിന്റെ 30% വരും. യു എ ഇ സ്വന്തം ചെലവിൽ എണ്ണ കൊണ്ടുവന്ന് സൂക്ഷിക്കുന്നത് വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നു. 75 ബില്യൺ ഡോളർ നിക്ഷേപം രൂപയിലേക്ക് വരുന്നത് രൂപയുടെ ഡിമാൻഡ് കൂട്ടുന്നു.
തന്ത്രപരമായ സ്വാതന്ത്ര്യം*: വെറും വാങ്ങുന്നവൻ-വിൽക്കുന്നവൻ എന്ന ബന്ധത്തിൽ നിന്ന് ഇരുരാജ്യങ്ങൾക്കും പ്രയോജനമുള്ള നിക്ഷേപ ബന്ധമായി ഇത് മാറി.
താരതമ്യ പഠനം: 2014-ന് മുൻപും ശേഷവും
യു എ ഇ ബന്ധം 34 വർഷം PM സന്ദർശനം ഇല്ല 2015 മുതൽ 6 തവണ മോദി സന്ദർശനം. കോമ്പ്രെഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ (Comprehensive Strategic Partnership)
SPR നിക്ഷേപം ഇല്ല 2017-ൽ ADNOC കരാർ. 2018-ൽ 5.86M ബാരൽ. 2026-ൽ 30M ബാരൽ കൂടി
എൽ പി ജി വിതരണം പരിമിതം ഇന്ത്യയുടെ 40%. എൽ പി ജി യു എ ഇ നൽകുന്നു
നിക്ഷേപം കുറവ് 75 ബില്യൺ ഡോളർ അടിസ്ഥാന സൗകര്യ നിക്ഷേപ വാഗ്ദാനം
രാഷ്ട്രീയ നിലപാട് ആർട്ടിക്കിൾ 370 വിഷയത്തിൽ പ്രതികൂല നിലപാട് ഭയന്നു 370 റദ്ദാക്കിയിട്ടും ബന്ധം ശക്തമായി
“370 പോയാൽ യു എ ഇ എണ്ണ തരില്ല” എന്ന് പറഞ്ഞവരോട് 2026-ലെ കരാർ ഉത്തരം നൽകുന്നു. ലോകം വോട്ട് ബാങ്ക് നോക്കിയല്ല, ബാങ്ക് ബാലൻസ് നോക്കിയാണ് ബന്ധം ഉണ്ടാക്കുന്നത്. മോദി സർക്കാർ എണ്ണ വാങ്ങുന്നതിൽ നിന്ന് എണ്ണ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് നയം മാറ്റി.
സ്ട്രൈറ്റ് ഓഫ് ഹോർമുസ് അടച്ചാലും ഇന്ത്യയ്ക്ക് പേടിക്കണ്ട. കാരണം മോദി ഭൂമിക്കടിയിൽ 3 കോടി ബാരൽ എണ്ണയുടെ ഖനി തന്നെ ഒരുക്കിവെക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇതിനൊക്കെ പുറമെ യു എ ഇ ഇപ്പോൾ ഹോർമുസ് കടലിടുക്കിനെ ബൈപാസ് ചെയ്യുന്നതിനുള്ള പുതിയ ഓയിൽ പൈപ്പ്‌ലൈൻ പ്രോജക്റ്റ് വേഗത്തിലാക്കുകയാണ്. ഇത് “വെസ്റ്റ് – ഈസ്റ്റ് പൈപ്പ് ലൈൻ 1” എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഈ പദ്ധതിയിലൂടെ അഡ്‌നോക്കിന്റെ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ഉള്ള പുതിയ പൈപ്പ്‌ലൈൻ. ഫുജൈറ വഴി എണ്ണ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം.
ഇപ്പ്പോഴത്തെ പ്ലാൻ പ്രകാരം പൈപ്പ്‌ലൈൻ നിർമ്മാണത്തിലാണ്, 2027-ൽ പ്രവർത്തനം തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ ആണ് വേഗത്തിലാക്കാൻ നിർദേശം കൊടുത്തത്.
ഇപ്പോൾ യു എ ഇ ഉപയോഗിക്കുന്നത് 380 കി.മീ നീളമുള്ള ഹബഷാൻ – ഫുജൈറ പൈപ്പ്‌ലൈൻ ആണ്. ഇതിന് 1.5 – 1.8 ദശലക്ഷം ബാരൽ/ദിവസം ശേഷിയുണ്ട്. പുതിയ പൈപ്പ്‌ലൈൻ വരുമ്പോൾ ഫുജൈറ വഴിയുള്ള കയറ്റുമതി ശേഷി ഇരട്ടിയാകും.
ഈ പദ്ധതി പ്രാവർത്തീക മാകുന്നതോടെ ഹോർമുസ് ആശ്രയം കുറയും ലോകത്തെ 20% എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം യു എ ഇയുടെ കയറ്റുമതിയെ ബാധിക്കില്ല. ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം കടലിടുക്ക് അടച്ചതുപോലുള്ള സാഹചര്യത്തിൽ ഇത് നിർണായകമാണ്.
തത്വത്തിൽ ഷിപ്പിംഗ് ചിലവ് ഒഴിവാക്കാം ഗൾഫിനകത്ത് പോകാതെ നേരെ ഒമാൻ കടലിലേക്ക് എണ്ണ എത്തിക്കാം. അതുകൊണ്ട് വാർ റിസ്ക് പ്രീമിയം ഒഴിവാകും.
അതോടെ ഫുജൈറ ഒരു വലിയ എനർജി ഹബ്ബായി മാറും. ഇപ്പോഴത്തെ പൈപ്പ്‌ലൈൻ തന്നെ ഫുജൈറയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പ് നൽകി കൊണ്ടിരിക്കുന്നുണ്ട്.
ഭൂമിശാസ്ത്രപരമായ മാറ്റം കണക്കിലെടുക്കുമ്പോൾ യു എ ഇ, സൗദി അറേബ്യ മാത്രമാണ് ഹോർമുസ് ഒഴിവാക്കാൻ പൈപ്പ്‌ലൈൻ ഉള്ള ഗൾഫ് രാജ്യങ്ങൾ. പുതിയ പൈപ്പ്‌ലൈൻ വരുന്നതോടെ യു എ ഇയുടെ എനർജി സെക്യൂരിറ്റി കൂടും
നിലവിലുള്ള ഹബഷാൻ – ഫുജൈറ പൈപ്പ്‌ലൈനിന് 14 കി.മീ ഓഫ്ഷോർ സെക്ഷൻ ഉണ്ട്, പക്ഷെ പുതിയ പ്രോജക്റ്റിനെ കുറിച്ച് “അണ്ടർവാട്ടർ” എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. ഇത് പ്രധാനമായും കരമാർഗ്ഗമുള്ള പൈപ്പ്‌ലൈൻ ആയിരിക്കാനും സാദ്ധ്യതകൾ ഏറെ
രാജ്യത്തിന്റെ നന്മയ്ക്കായി എടുക്കുന്ന ഓരോ ചുവടും ചിലർക്ക് അസഹ്യമാണ്. പക്ഷേ ജനങ്ങൾക്ക് സത്യം മനസ്സിലാകുന്ന കാലം വിദൂരമല്ല. ഭാരതത്തിന്റെ ശക്തിയും സ്വയംപര്യാപ്തതയും ഉറപ്പാക്കാൻ നാം ഒരുമിച്ച് നിൽക്കണം.
ജയ് ഹിന്ദ്.
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Wstsapp Contact No 9500716709
