Time Taken To Read 3 Minutes
നിലവിലെ വാർത്തകൾ പ്രകാരം വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്നും കേൾക്കുന്നു.
ആഭ്യന്തര തർക്കങ്ങൾ കാരണം ഇനി സംഭവിക്കാൻ സാധ്യതയുള്ളത്?
മന്ത്രിസഭാ രൂപീകരണത്തിലെ വടംവലികൾ? 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരാണ് ലഭിക്കുവാൻ സാദ്ധ്യത
കെ.സി. വേണുഗോപാൽ തന്റെ അനുയായികൾക്ക് മന്ത്രിസ്ഥാനം ഉപാധിയായി ഉറപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കാര്യം കഴിഞ്ഞ സ്ഥിതിക്ക് സതീശനും രാഹുലും നൽകിയ വാക്കുകൾ കുറുപ്പിന്റെ ഉറപ്പു പോലെയാക്കുമോയെന്നു പലർക്കും ആശങ്കയുണ്ട്.
രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. നിയമസഭാകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത് അതൃപ്തിയുടെ ഭാഗമാണെന്നും റിപ്പോർട്ടുണ്ട്.
ഇതുമൂലം മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
മുന്നണിയിലെ സമ്മർദ്ദം വെളിപ്പെടുത്തുന്നത് മുസ്‌ലിം ലീഗിന്റെ മീറ്റിങ്ങിലെ തീരുമാനമറിയാൻ വേണ്ടിയാണ് മുഖ്യമന്ത്രി തീരുമാനം വൈകിയതു എന്ന് പറയപ്പെടുന്നു.
മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനനെടുക്കാൻ മുസ്ലീം ലീഗ് അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി ലീഗിന്റെ അഭിപ്രായം എ.ഐ.സി.സി നിരീക്ഷകരെ അറിയിച്ചതായും പറയുന്നു. അതിനു ശേഷമാണു ഹൈക്കമാൻഡ് – ലോക്കമാന്ഡായി മുഖ്യ മന്ത്രിയെ പ്രഖ്യാപിച്ചത് എന്ന് വ്യക്തം.
ആർ എസ് പി കോൺഗ്രസ് നിലപാടിനൊപ്പമാണെന്ന് ആദ്ദ്യമേ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും വീതംവെക്കുന്നതിൽ തർക്കം ഉണ്ടായേക്കാം.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വിലയിരുത്തുമ്പോൾ?
മുഖ്യമന്ത്രി മത്സരത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സജീവമായിരുന്നുവെങ്കിലും? എല്ലാ വാദങ്ങളും വാശികളും ആഗ്രഹങ്ങളും ലീഗും സതീശനും വിഴുങ്ങി. മതത്തിനും മേലെ പരുന്തും പറക്കുകയില്ല എന്ന് നമുക്ക് മാറ്റിപ്പറയാം. എ കെ ആന്റണി അനുഭവസ്ഥർ പിന്നെയല്ലേ ആർ സി യും കെ സി യും.
എ.കെ. ആന്റണി, വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവരുടെ നിലപാടുകൾ സതീശന് അനുകൂലമായെങ്കിലും, തോറ്റ ഗ്രൂപ്പുകൾ മന്ത്രിസഭയിലും പാർട്ടി പദവികളിലും പ്രാതിനിധ്യം ഉറപ്പിക്കാൻ ശ്രമിക്കും.
സതീശൻ തന്നെ പറഞ്ഞത്: മന്ത്രിമാരെ തീരുമാനിക്കുന്നത് മുതിർന്ന നേതാക്കളുമായി ആലോചിച്ച് പാർട്ടിയാണ് എന്നാണു ഇത് ഒരു പറച്ചൽ മാത്രം
ഇവരെല്ലാം ഇങ്ങനെ പറയും പക്ഷേ കാര്യത്തോടടുക്കുമ്പോൾ ഹൈ കമെന്റുമില്ല ലോകമെന്റുമില്ല എന്ത് രാഹുൽ എന്ത് പ്രിയങ്ക ഇവരൊന്നുമില്ലെങ്കിൽ പിന്നെന്തു കോൺഗ്രസ് എന്ന നിലപാടാ. ആ നിലപാടിന് ആർ സി എന്നോ കെ എസ എന്നോ വി ഡി എസ എന്നോ കെ സി എന്നോ എന്നൊന്നുമില്ല എല്ലാം അപ്നാ അപ്നാ…
അങ്ങനെയായിരുന്നെങ്കിൽ ഇവർക്കൊക്കെ പലപ്രഖ്യാപനത്തിന്റന്നു തന്നെ പറയാമായിരുന്നല്ലോ ? എന്തെ പറയാതിരുന്നത്?
ചുരുക്കത്തിൽ ഒന്ന് മനസ്സിലാക്കുന്നു സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമായിരിക്കും? നടന്നാൽ നടന്നു എന്നുപറയാം. പക്ഷേ മന്ത്രിസഭാ വികസനം കുറച്ച് വൈകാൻ സാധ്യതയുണ്ട്. വേണുഗോപാൽ – ചെന്നിത്തല പക്ഷങ്ങളെ തൃപ്തിപ്പെടുത്തുക, ഘടകകക്ഷികൾക്ക് കൊടുക്കേണ്ട വകുപ്പുകൾ തീരുമാനിക്കുക എന്നിവയാണ് സതീശന് മുന്നിലെ ആദ്യ വെല്ലുവിളി.
ഇതിനിടയിൽ നായർ മൂപ്പനെ നോക്കണം, തീയ്യർ മൂപ്പനെ നോക്കണം, മെത്രാന്മാരെയും അവർക്കുള്ളിലെ മെത്രാൻന്മാരെയും തൃപ്തിപ്പെടുത്തണം! തങ്ങളെ നോക്കണം, അവർക്കുള്ള സംവരണത്തിനുള്ളിലെ സംവരണവും നോക്കണം!. ഇതെല്ലാം ഒരുവിധം ഒപ്പിച്ചുവരുമ്പോഴേക്കും പിന്നെ വകുപ്പ് വിഭഗിക്കുന്നതിനെ പറ്റിയുള്ള തർക്കം ഉയരും.
തർക്കം രൂക്ഷമാകും എന്നുള്ളതുകൊണ്ട് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി മാത്രമോ, കുറച്ച് മന്ത്രിമാരോ മാത്രം സത്യപ്രതിജ്ഞ ചെയ്ത് പിന്നീട് മന്ത്രിസഭ വികസിപ്പിക്കുന്ന രീതിയും വരാം.
ഹൈക്കമാൻഡ് തീരുമാനിച്ചത് “പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാർട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ്”. അതുകൊണ്ട് തൽക്കാലം വലിയ പൊട്ടിത്തെറിയുണ്ടാകാതെ നോക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. ലക്ഷണം കണ്ടിട്ട് ഈയ്യിടെ തൃശൂരിൽ നടന്ന പടക്ക നിർമ്മാണ കേന്ത്രത്തിലെ പൊട്ടിത്തെറിയേക്കാൾ ഭീകരമാവാനാണ് സാദ്ധ്യത?
അത് മുഖവിലക്കെടുക്കുന്നതൊക്കെ വഴിയേ കണ്ടറിയാം.
ഇതെല്ലാം കഴിഞ്ഞു അൽപ്പം വിശ്രമിക്കാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല അമ്മാതിരി ഉറപ്പല്ലേ ജനങ്ങൾക്ക് നൽകിയിരിക്കുന്നത് ! ഖജാനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്നാ കേൾവി. പിന്നെ ആകെ ആശ്വസിക്കാമെന്നത് പദ്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും ശബരിമലയുമൊക്കെയായിരുന്നു ഇനി അതും നടക്കുമെന്ന് തോന്നുന്നില്ല ജനങ്ങളുടെയും കോടതിയുടെയും കണ്ണുകൾ ഈ സ്ഥാപനങ്ങളുടെ മേലുണ്ട്
രാഹുൽ ഗാന്ധിയുടെയും സതീശന്റെയും പ്രഖ്യാപനങ്ങൾ പ്രകാരം UDF സർക്കാരിന്റെ ആദ്യദിവസത്തെ മുൻഗണനകൾ ഇങ്ങനെ ആകാൻ സാധ്യതയുണ്ട്:
സ്ത്രീകൾക്ക് സൗജന്യ യാത്ര “രാഹുൽ ഗ്യാരണ്ടി”അതായതു രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിന് മുൻപ് “കർണാടക മോഡൽ” പോലെ കേരളത്തിലും KSRTC ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന സ്ഥാപനത്തെ ആ ഗണേശൻ മന്ത്രി ഒന്ന് ശരിയാക്കി കൊണ്ടുവരികയായിരുന്നു. ഇനി അതിന്റെ കാര്യം നോക്കേണ്ട
സത്യപ്രതിജ്ഞ കഴിഞ്ഞ് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകേണ്ടിവരും. KSRTC ക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കേണ്ടിവരും. “ശക്തി” സ്മാർട്ട് കാർഡ് അല്ലെങ്കിൽ ആധാർ/ഐഡി കാർഡ് കാണിച്ച് സ്ത്രീകൾക്ക് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം. ആദ്യഘട്ടം സാധാരണ സർവീസുകളിൽ, പിന്നീട് ഫാസ്റ്റ് ഉൾപ്പെടെ വ്യാപിപ്പിക്കുമായിരിക്കും.
അങ്ങനെയൊരു തീരുമാനമെടുത്താൽ എൻ ഡി എ ക്ക് ഒരു കൊട്ടുമാവും …? റെയിൽവേ സീനിയർ സിറ്റിസൺ കൺസഷൻ കൊറോണയുടെ പേരും പറഞ്ഞു എടുത്തുകളഞ്ഞിട്ട് 8 കൊല്ലമായില്ലേ ? ഇതാ ഞങ്ങളെ കണ്ടു പഠിക്കൂ എന്ന് പറയാതെ പറയുന്നു..
ചില ദുഷ്ടന്മാർ പറഞ്ഞു നടക്കുന്നുണ്ട് ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ പണ്ട് യുപിയിലും ബീഹാറിലും ഡൽഹിയിലും സ്ത്രീകൾ പിന്നാലെ ഓടിയത് പോലെ ഓടുമെന്നുള്ള ഭയമുള്ളതുകൊണ്ടു ചെയ്യുമെന്നാണ്, അതുകൊണ്ടു സങ്ങതി പാസാക്കും.
ആശാ വർക്കർമാരുടെ ഫയൽ സതീശന്റെ ആദ്യ ഒപ്പ്” പ്രഖ്യാപനം “മുഖ്യമന്ത്രിയായി ഞാൻ ഒപ്പിടുന്ന ആദ്യ ഫയൽ ആശാ വർക്കർമാരുടേതായിരിക്കും” എന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇത് കേട്ടപ്പോഴാ ഓർത്തത്?
പണ്ട് സിനിമാ നടനായ എം ജി ആർ അതുപോലെ ഒരു പെരുമഴക്കാലത്തു സൈക്കിൾ റിക്ഷാക്കാരന് തന്റെ റെയിൻ കൊട്ട് നൽകി ഒരു വാഗ്ദാനവും കൂടെ നൽകിയിരുന്നു . അതായത് എം ജി ആർ മുഖ്യമന്ത്രിയായാൽ ആദ്യം ഒപ്പിടുന്ന ഫയൽ സൈക്കിൾ റിക്ഷക്കാർക്കു റെയിൻ കൊട്ട് ഫ്രീയായി നൽകുമെന്നതായിരുന്നു അത് വർഷങ്ങൾ കഴിഞ്ഞാണെങ്കിലും അദ്ദേഹം മുഖ്യമന്ത്രി പദമേറ്റപ്പോൾ ചെയ്യുകയും ചെയ്തു അതുപോലെ സതീശനും ഒപ്പിടുമെന്നു നമുക്ക് പ്രതീക്ഷിക്കാം
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 7000 രൂപയിൽ നിന്ന് 10000+ രൂപയാക്കി വർധിപ്പിക്കൽ.
കുടിശ്ശിക ഉണ്ടെങ്കിൽ അത് ഉടൻ വിതരണം ചെയ്യാനുള്ള ഉത്തരവ്.
ആശാ വർക്കർമാരെ “ഹെൽത്ത് വോളണ്ടിയർ” എന്നതിൽ നിന്ന് “ഹെൽത്ത് വർക്കർ” ആക്കി സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കാനുള്ള നിർദേശം.
സത്യപ്രതിജ്ഞ കഴിഞ്ഞ് സെക്രട്ടേറിയറ്റിൽ എത്തിയ ഉടൻ ഈ ഫയലിൽ ഒപ്പിടും ഇല്ലെങ്കിൽ മറ്റൊരു മുനമ്പം സമരം സതീശന്റെ വീട്ടിനുമുന്പിൽ നടത്തും.
“ഇന്ദിരാ ഗ്യാരണ്ടി” നടപ്പാക്കുന്നത് എങ്ങനെ? UDF പ്രകടനപത്രികയിൽ “ഇന്ദിരാ ഗ്യാരണ്ടി” എന്ന പേരിൽ 5 പ്രധാന വാഗ്ദാനങ്ങൾ ഉണ്ട്. അവ ആക്ടിവേറ്റ് ചെയ്യുന്നത് ഇങ്ങനെയാണ് മനസ്സിലിരിപ്പ്.
ഗ്യാരണ്ടി നടപ്പാക്കുന്ന രീതി
ഗൃഹലക്ഷ്മി പദ്ദതി കുടുംബത്തിലെ വനിതാ നാഥയ്ക്ക് മാസം 2000 രൂപ. ആദ്യ മന്ത്രിസഭാ യോഗം പദ്ധതി അംഗീകരിക്കും. അക്ഷയ/വില്ലേജ് വഴി അപേക്ഷ സ്വീകരിച്ച് 3 മാസത്തിനകം വിതരണം തുടങ്ങും.
യുവശക്തി പദ്ദതി 18 – 25 പ്രായക്കാർക്ക് 2 വർഷം മാസം 3000 രൂപ തൊഴിലില്ലായ്മ വേതനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്.
അന്നപൂർണ പദ്ദതി BPL കുടുംബങ്ങൾക്ക് മാസം 10 കിലോ അരി സൗജന്യം. റേഷൻ കടകൾ വഴി നിലവിലെ കാർഡിൽ തന്നെ അധിക അലോട്ട്മെന്റ്. സപ്ലൈകോ വഴി സംഭരണം.
വിദ്യാജ്യോതി പെൺകുട്ടികൾക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം + ഹോസ്റ്റൽ. വിദ്യാഭ്യാസ വകുപ്പ് ഫീസ് റീഇംബേഴ്സ്മെന്റ് ഉത്തരവിറക്കും.
ആരോഗ്യശ്രീ എല്ലാ കുടുംബങ്ങൾക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ഇൻഷുറൻസ്. കാരുണ്യ പദ്ധതി വിപുലീകരിച്ച് “ഇന്ദിരാ ആരോഗ്യശ്രീ” ആക്കും.
ടൈംലൈൻ സതീശൻ പറഞ്ഞത് “ആദ്യ 100 ദിവസത്തിനകം 5 ഗ്യാരണ്ടികളും നടപ്പാക്കും” എന്നാണ്. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും പദ്ധതി രൂപരേഖ തയ്യാറാക്കാൻ നിർദേശം നൽകും.
സാമ്പത്തിക ബാധ്യത വലുതായതിനാൽ ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് വാങ്ങി ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സാധ്യത. സ്ത്രീകൾക്ക് ബസ് സൗജന്യവും ആശാ വർക്കർമാരുടെ വേതന വർധനയും “ഉടൻ പ്രാബല്യത്തിൽ” വരുന്ന ആദ്യ രണ്ട് തീരുമാനങ്ങളാകും
എന്ന് നമുക്ക് പ്രതീക്ഷിക്കാം ഇതിനു മുൻപും വയനാട്ടിൽ വീടൊക്കെ വാഗ്ദാനം ചെയ്തിട്ടുണ്ട് ….
ഇതൊക്കെ കണ്ടിട്ട് ആർ സി – കേസിയോട് എന്താ കെ സീ നമുക്ക് ഇതൊന്നും നേരത്തെ തോന്നാഞ്ഞതെന്നു …. കെ സി പറഞ്ഞു ഇത് ഞാൻ അങ്ങോട്ട് ചോദിക്കാനിരുന്നതാണ്…
അപ്പോഴാണ് പഴയ ബഡ്ജറ്റ് കഥയിൽ ഞാനെഴുതിയ കഥ ഓർത്തെടുത്ത് .
നഗര മദ്ധ്യത്തിൽ സുപ്രഭാദത്തിൽ ഒരാൾ കാർ ആക്സിഡന്റായി ബോധം പോയി. നാട്ടുകാർ ഓടിക്കൂടി അദ്ദേഹത്തെ ആശുപത്രിയിലുമാക്കി ആശുപത്രി ഒരു ഫൈവ് സ്റ്റാർ ആശുപത്രിയായിരുന്നു. പ്രൈവറ്റ് ആശുപത്രിയിലെ ആദ്ദ്യ പ്രക്രിയ കിട്ടുന്ന രോഗിയെ ആദ്ദ്യം സി സി യു വിൽ! അടുത്ത ദിവസം ഐ സി സി യു വിലും രണ്ടു ദിവസം കഴിഞ്ഞു വാർഡിലും ആക്കി
ഇതിനിടയിൽ രണ്ടു ആൺ മക്കളും അച്ഛന്റെ ചുറ്റും കൂടി നിന്ന് . ഇതിനിടയിൽ നഴ്‌സ് വന്നു അച്ഛനോട് സംസാരിക്കാൻ പറഞ്ഞു.
അച്ചൻ പതിയെ പറഞ്ഞു മക്കളെ എനിക്കിനി അധിക നാളില്ല നിങ്ങളിങ്ങനെ കളിച്ചും ചിരിച്ചും നടന്നാൽ പോര പ്രായമായി എനിക്കിനി എല്ലാം നോക്കി കൊണ്ടുപോകാൻ പറ്റത്തില്ല. എത്ര നാളായി ഞാൻ പറയുന്നു എന്നോടൊപ്പം ചേർന്ന് കാര്യങ്ങളെല്ലാം പഠിക്കാൻ. പെട്ടെന്ന് എനിക്ക് വയ്യാണ്ടായാൽ നിങ്ങൾക്ക് കാര്യങ്ങളൊക്കെ നടത്തികളൊണ്ടുപോകാൻ ബുദ്ദിമുട്ടും . ആയതിനാൽ നാളെ മുതൽ?
വേണൂ നീ എർണാകുളം എം ജി റോഡിലെ 54 കടയും മെറയിൻ ഡ്രൈവിലെ 24 കടയും എറണാകുളം സൗത്തിലുള്ള ഓഫീസ് കെട്ടിടങ്ങളും നീ വേണം നോക്കാൻ, വേണു എല്ലാം കേട്ടിട്ട് ഒന്നും മിണ്ടിയില്ല .
അടുത്തത് രമേഷിനെ വിളിച്ചിട്ട് പറഞ്ഞു കാക്കനാട്ടെ ഇൻഡസ്ട്രിയൽ പാർക്കും കടവന്തറയിലെ ആ കമേഴ്‌സ്യൽ സെന്ററും വൈറ്റിലയിലെ കമേഴ്‌സ്യൽ കോംപ്ലക്‌സും നീയും പ്രിയയും കൂടി നോക്കണം. ഉഴപ്പരുത് .
പിന്നെ എന്റെ വണ്ടി ആ റോഡരികിലുണ്ട് ചെറിയ റിപ്പയർ ആണെങ്കിൽ നന്നാക്കാൻ ശ്രമിക്കൂ കൂടുതൽ റിപ്പയർ ആവശ്യമാണെകിൽ കൊടുത്തിട്ട് പുതുതൊന്നു വാങ്ങിച്ചോളൂ . വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്നത് വേണു ഉപയോഗിച്ചോളൂ.
ഇതിനിടയിൽ എല്ലാം ശ്രദ്ദിച്ചു കേട്ട നേഴ്സ് പറഞ്ഞു നിങ്ങളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ.. നല്ല സ്നേഹമുള്ള അച്ഛൻ. ഇതും പറഞ്ഞു മൂന്നു ദിവസത്തെ ആശുപത്രി ബില്ല് വേണുവിന്റെ കയ്യിൽ കൊടുത്തു . വേണു ബില്ല് വാങ്ങിയിട്ട് ഇടിവെട്ട് കൊണ്ടതുപോലെ… എന്നിട്ട് ബില്ല് രമേഷിനു കൈമാറി . രമേഷും അന്താളിച് പോയി .
ഇതിനിടയിൽ നേഴ്സ് വന്നു പറഞ്ഞു ബിൽ സെറ്റിൽ ചെയ്തുവരൂ ഡിസ്ചാർജ് ആയി . വേറെ രോഗി ക്യു വിലാണ്….! വേഗം സെറ്റിൽ ചെയ്യൂ . എന്ത് ചെയ്യണ മെന്നറിയാതെ രമേഷും വേണുവും പകച്ചു നിൽക്കുന്നത് കണ്ടു നേഴ്സ് പറഞ്ഞു ഇത്രയും കെട്ടിടങ്ങളൊക്കെ ഉണ്ടായിട്ടും നിങ്ങളെന്താ താമസിക്കുന്നത് ?
അതുകേട്ടതും വേണുവും രമേഷും ഒരുമിച്ചു പറഞ്ഞു നിങ്ങളെന്തെറിഞ്ഞിട്ടാ സിസ്റ്ററെ..? അച്ഛൻ പറഞ്ഞത് അവിടങ്ങളിലൊക്കെ പേപ്പർ വിതരണം ചെയ്യുന്നതിനെ പറ്റിയാ …. പിന്നെ നേഴ്‌സിനെ ആശുപത്രി മൊത്തം തിരഞ്ഞിട്ടു കണ്ടില്ലെന്നാ കേൾവി …. കാരണം ഇവരുടെ സമ്പത്തിന്റെ കഥകേട്ടിട്ടു ഇവരോടൊരു മൊഹബത് നേഴ്‌സിനും തോന്നിയിരുന്നു എന്ന് പിന്നാമ്പുറ സത്യം…
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്നത് ? കേരളത്തിൽ വോട്ടുചെയ്ത പ്രബുദ്ധ മലയാളിക്ക് ഇതുപോലെയുള്ള അനുഭവം നൽകരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം …. പിന്നെ ആകെയുള്ള ആശ്വാസം വിജയ് തരംഗം കേരളത്തിലും വരുന്നു എന്നുകേൾക്കുമ്പോൾ ആണ് .
അപ്പോഴും എന്നെ അതിശയിപ്പിച്ചതതല്ല ഈ പ്രബുദ്ധർ വേടനെ മറന്നോ …..? അതോ കൊണ്ട് നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ …. എന്ന് പറയേണ്ടി വരുമോ ?
മഠത്തിൽ ബാബു ജയപ്രകാശ്…….✍️ My Watsapp Contact No 9500716709
