Time Taken To Read This 4 Minutes
ഇന്നലെ എന്റെ ഒരു ആത്മ മിത്രത്തെ കാണാൻ പോയിരുന്നു! രണ്ടുമൂന്നു കൊല്ലമായി അടുത്തിരുന്നു മനസ്സുതുറന്നു സംസാരിച്ചിട്ട്. തിരക്കിട്ട ജീവിതത്തിൽ അങ്ങനെ സംസാരിക്കാൻ രണ്ടുപേർക്കും സമയവും സന്ദർഭവും ഒത്തുകിട്ടാറില്ലേ . പിന്നെ വല്ലപ്പോഴും ഹൃസ്വമായി ഫോണിലൂടെയുള്ള ബന്ധങ്ങൾ മാത്രം.
എന്നാൽ ഇന്നലെ മനസ്സുതുറന്നു അതിൽ പഴയതും പുതിയതുമായ ഒട്ടേറെക്കാര്യങ്ങൾ? പിന്നെ എന്റെ എഴുത്തിനെ പറ്റി, അതിൽ പറ്റാവുന്നതു പുസ്തക രൂപത്തിൽ ആക്കുന്നതിനെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ; പെട്ടെന്ന് എന്നോടൊരു ചോദ്ദ്യം എന്താണ് സനാതന ധർമ്മം?
ആദ്യം ഞാനൊന്നമ്പരന്നു എന്നിട്ടു തുടർന്ന് ലളിതമായി ചിലതൊക്കെ പറഞ്ഞെങ്കിലും അത് ഒഴുക്കൻ മറുപടി മാത്രമായിരുന്നെന്നു എനിക്കും തോന്നി . പിന്നീട വീട്ടിൽ വന്നപ്പോൾ ഗൂഗിൾ തിരഞ്ഞു കിട്ടിയതും അതൊക്കെത്തന്നെ. പക്ഷെ എന്റെ ഉത്തരം കേൾക്കുന്ന ആളിൽ അത്ര പതിയില്ല. വീട്ടിലെത്തി ഗൂഗിളിൽ നിന്നും ലഭിച്ച വിവരം എന്റേതായ സ്ലാങ്ങിൽ മൊഴിമാറ്റി എന്റെ വായനക്കാർക്കായി ചില ഉദാഹരഭങ്ങൾ താരതമ്യം ചെയ്തു സമർപ്പിക്കുന്നു.
സനാതന ധർമ്മം എന്നാൽ “ശാശ്വതമായ ധർമ്മം” അല്ലെങ്കിൽ “നിത്യമായ മാർഗ്ഗം” എന്നാണ് അർത്ഥം.
ഇന്ന് നമ്മൾ “ഹിന്ദുമതം” എന്ന് വിളിക്കുന്നതിന്റെ യഥാർത്ഥ പേരാണ് സനാതന ധർമ്മം. പിൽക്കാലത്തു അതി കഠിനായ ആചാരങ്ങൾ പാലിച്ചുപോരാനുള്ള ബുദ്ദിമുട്ടുകളിൽ സൗകര്യത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി ജീവിക്കുന്നവരെ ഹിന്ദുക്കളെന്നു വിളിച്ചു അങ്ങനെ പുറമേ നിന്നുള്ളവർ നൽകിയ പേരാണ് “ഹിന്ദു”, എന്നാൽ അതിന്റെ അനുയായികൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത് “സനാതന ധർമ്മം” എന്നാണ്.
സത്യയുഗം / കൃതയുഗം..? ധർമ്മം 100%. സത്യത്തിന്റെ യുഗം
ത്രേതായുഗം ധർമ്മം ? 75%. ശ്രീരാമാവതാരം നടന്നത് ഈ യുഗത്തിൽ
ദ്വാപരയുഗം ? ധർമ്മം 50%. ശ്രീകൃഷ്ണാവതാരം
കലിയുഗം ??? ധർമ്മം 25%.!!! ഇപ്പോൾ നാം ജീവിക്കുന്ന യുഗം.
ചുരുക്കത്തിൽ 100 ശതമാനം ധർമ്മം പാലിച്ചും സത്യ സന്താനതയോടും ജീവിച്ചുവന്നവരിൽ സത്യയുഗം കഴിഞ്ഞു ത്രേതായുഗത്തിലെത്തിയപ്പോൾ ധർമ്മം 75 ശതമാനമായി കുറഞ്ഞു. ഓരോ യുഗം കഴിയുന്തോറും മനുഷ്യർ ജീവിത സൗകര്യത്തിനായി വരുത്തുന്ന മാറ്റങ്ങൾ ചെറിയ ചെറിയ മൂല്യച്യുതി വരുത്തുമ്പോൾ ധർമ്മത്തിന് ക്ഷയം സംഭവിച്ചു 100 ൽ നിന്ന് 75 ആയും, പിന്നീട് ദ്വാപരയുഗത്തിലതു 50 ശതമാനം ക്ഷയം സംഭവിക്കുമെന്ന് കണ്ടപ്പോഴാണ് ഭഗവാൻ കൃഷ്‌ണൻ അവതാരമെടുത്തത്. എങ്കിലും ധർമ്മച്യുതികരണം ഭഗവൻ കൃഷ്‌ണനുപോലും ധർമ്മച്യുതിയിൽപെട്ടു ജീവത്യാഗം ചെയ്യേണ്ടി വന്നു .
ഓരോ യുഗം കഴിയുന്തോറും മനുഷ്യനിലെ സനാതന ധർമ്മങ്ങൾ മറന്നു ജീവിച്ചു ഓരോ യുഗം കഴിയുമ്പോഴും ധർമ്മം ക്ഷയിച്ചു ക്ഷയിച്ചു നമ്മളിപ്പോൾ കലിയുഗത്തിലാണ്.
പുരാണം പറയുന്നത് കലിയുഗത്തിന്റെ ഒടുവിൽ ധർമ്മം പാടെ ഇല്ലാതായി ലോകത്തു അസ്വസ്ഥതയുടെ അശാന്തിയുടെ കാലമായിരിക്കുമെന്നാണ് ! അതാണോ നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അതാണ് തമിഴ്നാട് നിയമസഭയിലെ ഉദയനിധി സ്റ്റാലിന്റെ പ്രസംഗവും ശബരിമലയിലെ സ്വർണ്ണ ക്കൊള്ളയും , മീശ നോനോ വിവാദവും സരസ്വതിയെ നഗ്നമായി വരച്ചതും ശ്രീകൃഷ്ണന് ചിക്കൻ മന്തി പ്രസാദമായി വെച്ചതും അന്യമതസ്ഥരെ തിരുപ്പതി പോലുള്ള മഹാക്ഷേത്രത്തിൽ നിയമിച്ചതും തിരുപ്പുറം കുണ്ടറത്തിലെ ആരാധനാ നിരോധനവുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.
എങ്കിലും നമ്മളെ രക്ഷിക്കാൻ ലോകത്തെ രക്ഷിക്കാൻ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡി അവതരിച്ചത് നമുക്കൊരു ആശ്വാസമായി കാണാം.
പറഞ്ഞു വരുമ്പോൾ സനാതന ധർമ്മത്തിന്റെ പ്രധാന ആശയങ്ങൾ?
സനാതന = ശാശ്വതമായത്, കാലാതീതമായത്, തുടക്കമോ ഒടുക്കമോ ഇല്ലാത്തത്
ധർമ്മം = നീതി, കടമ, സത്യം, പ്രപഞ്ച നിയമം, ശരിയായ ജീവിത രീതി
അതായത്, കാലത്തിനും സ്ഥലത്തിനും അതീതമായി നിലനിൽക്കുന്ന ശാശ്വതമായ ജീവിതമൂല്യങ്ങളും കടമകളുമാണ് സനാതന ധർമ്മം.
സനാതന ധർമ്മത്തിന്റെ അടിസ്ഥാനങ്ങൾ
വേദങ്ങളായ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിവയാണ് പ്രമാണ ഗ്രന്ഥങ്ങൾ.
കർമ്മ സിദ്ധാന്തം പറയുമ്പോൾ ഓരോ പ്രവൃത്തിക്കും ഫലമുണ്ട്. നല്ല കർമ്മം നല്ല ഫലം തരും.
പുനർജന്മം എന്ന ചിന്ത നമ്മളെ ഓർമ്മിപ്പിക്കുന്നു ആത്മാവ് ശാശ്വതമാണ്. ഒരു ശരീരം വിട്ട് മറ്റൊന്നിൽ വീണ്ടും ജെനിക്കിമെന്നു ഓർമ്മിപ്പിക്കുന്നു
മോക്ഷം എന്നാൽ ജനന – മരണ ചക്രത്തിൽ നിന്നുള്ള മോചനമാണ് ആത്യന്തിക ലക്ഷ്യം.
ഏകത്വം എന്നു പറയുന്നത് ഈശ്വരൻ ഒന്നാണ്, പല രൂപങ്ങളിൽ ആരാധിക്കപ്പെടുന്നു. “ഏകം സത് വിപ്രാ ബഹുധാ വദന്തി” – സത്യം ഒന്നാണ്, ജ്ഞാനികൾ പല പേരിൽ വിളിക്കുന്നു.
പ്രധാന മൂല്യങ്ങൾ എല്ലാത്തിന്റെയും അന്തസത്ത എന്ന് പറയുന്നത്
സത്യം പറയുക, സത്യമായി ജീവിക്കുക
മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് ഹിംസിക്കാതിരിക്കുക
എല്ലാ ജീവജാലങ്ങളോടും കാരുണ്യം
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക
ഉള്ളതിൽ തൃപ്തിപ്പെടുക
സനാതന ധർമ്മം ഒരു “മതം” മാത്രമല്ല, അതൊരു ജീവിതരീതിയാണ്. ഏതൊരു വ്യക്തിക്കും തന്റെ സ്വഭാവത്തിനും കഴിവിനും അനുസരിച്ച് ഈശ്വരനെ അറിയാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നു. ഭക്തി, കർമ്മം, ജ്ഞാനം, യോഗം – ഇതിൽ ഏത് മാർഗ്ഗവും സ്വീകരിക്കാം.
ചുരുക്കത്തിൽ, സത്യം, ധർമ്മം, സമാധാനം, സ്നേഹം എന്നിവയിലൂടെ മനുഷ്യജന്മത്തിന്റെ ലക്ഷ്യമായ മോക്ഷത്തിലേക്ക് നയിക്കുന്ന ശാശ്വത പാതയാണ് സനാതന ധർമ്മം.
രണ്ടു ദിവസം മുൻപ് തമിഴ്നാട് നിയമ സഭയിൽ പുതുതായി തിരഞെടുക്കപെട്ടവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയ നിധി സ്റ്റാലിൻന്റെ പ്രസംഗത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു നിർത്തിയതിങ്ങനെ . സനാതന വിശ്വാസികളെ? ഇല്ലാതാക്കണമെന്നു ! ഇതിനു മുൻപും അദ്ദേഹം ഇതാവർത്തിച്ചിട്ടുണ്ട്. സനാതന ധർമ്മത്തെ എതിർക്കുന്നവർ ഓർക്കാതെ പോവുന്ന അടിസ്ഥാന പരമായ കാര്യം ഇവർ മറക്കുന്നു ! നേരർത്ഥം ധർമ്മത്തെ ഇല്ലാതാക്കുമെന്ന്!
അത് പറയുമ്പോൾ അദ്ദേഹം ഓർക്കാതെ പോയ കാര്യങ്ങൾ?
അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേര് ‘കരുണാ നിധി’ ‘ഇത് പലപ്പോഴും ദൈവത്തിനെയോ സന്യാസിമാരെയോ അതീവ ദയാലുക്കളായ ആളുകളെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്. പ്രാർത്ഥനകളിലും ഭക്തിഗാനങ്ങളിലും നമ്മൾ ഇത് സ്ഥിരം കേൾക്കാറുണ്ട്. ഉദാഹരണത്തിന് ശ്രീകൃഷ്ണനെയോ യേശുവിനെയോ മൊഹമ്മദ് നബിയെയോ ? കരുണാ നിധി എന്ന് വിളിക്കുന്നു; അതായത് എല്ലാ കരുണയുടെയും ഉറവിടം എന്നർത്ഥം.ദക്ഷിണേന്ത്യയിൽ ഇത് ഒരു വ്യക്തിനാമം.
ഇനി ഇദ്ദേഹത്തിന്റെ മൂന്നു അച്ഛമ്മമാരുടെ പേര് പരിശോദിക്കുമ്പോൾ കണ്ടെത്തുക?
പദ്മാവതി അമ്മാൾ
പദ്മാവതി എന്നാൽ “താമരയിൽ വസിക്കുന്നവൾ” എന്നാണ് അർത്ഥം. ലക്ഷ്മി ദേവി യെയാണ് ഈ പേരുകൊണ്ട് സൂചിപ്പിക്കുന്നത്. താമര ലക്ഷ്മി ദേവിയുടെ ഇരിപ്പിടവും ചിഹ്നവുമാണ്. തിരുപ്പതി വെങ്കടേശ്വരന്റെ പത്നിയായ പദ്മാവതി ദേവിയും പ്രസിദ്ധയാണ്. അതുകൊണ്ട് പദ്മാവതി എന്ന പേര് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയായ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദയാലു അമ്മാൾ
ദയാലു എന്ന വാക്കിന് “കരുണയുള്ളവൾ”, “ദയയുള്ളവൾ” എന്നാണ് അർത്ഥം. ഇത് നേരിട്ട് ഒരു ദേവിയുടെ പേരല്ല. പക്ഷേ പാർവതി ദേവി, മീനാക്ഷി, അന്നപൂർണേശ്വരി തുടങ്ങിയ ദേവിമാരുടെ പ്രധാന ഗുണം ദയയും കരുണയുമാണ്. അതിനാൽ ദയാലു എന്ന പേര് ദേവിമാരുടെ കാരുണ്യ ഭാവത്തെ സൂചിപ്പിക്കുന്നു.
രാജാത്തി അമ്മാൾ
രാജാത്തി എന്നാൽ “രാജ്ഞി”, “ദേവിമാരിൽ രാജ്ഞി” എന്നാണ് അർത്ഥം. രാജ + അതി = രാജാത്തി. ഇത് രാജരാജേശ്വരി, മീനാക്ഷി, ലക്ഷ്മി തുടങ്ങിയ ദേവിമാരുടെ സ്ഥാനപ്പേരാണ്. മധുര മീനാക്ഷിയെ “രാജാത്തി” എന്ന് ഭക്തർ വിളിക്കാറുണ്ട്. അങ്ങനെ രാജാത്തി എന്ന പേര് പരാശക്തിയുടെ രാജകീയ ഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇനി ഇദ്ദേഹത്തിന്റെ അമ്മയുടെ പേര് പരാമർശിക്കുമ്പോൾ പറയാനുള്ളത്
എന്തിനും ഏതിനും തമിഴ് തായ് എന്ന് പറഞ്ഞു തമിഴരെ അരിശം കൊള്ളിക്കുന്ന ഇദ്ദേഹത്തിന്റെ അമ്മയുടെ പേര് ദുർഗ്ഗാ സ്റ്റാലിൻ!
“ദുർഗ” എന്ന പേരിന്റെ അർത്ഥം
സംസ്കൃതത്തിൽ “കടക്കാൻ പ്രയാസമുള്ളവൾ”, “കോട്ട പോലെ ശക്തയായവൾ” എന്നാണ് അർത്ഥം. ദുർ + ഗ = ദുഃഖങ്ങളെ അകറ്റുന്നവൾ എന്നും പറയാറുണ്ട്.
ദുർഗ്ഗ പാർവതി ദേവിയുടെ യുദ്ധഭാവമാണ്. തിന്മയെ നശിപ്പിക്കാനും ധർമ്മം സംരക്ഷിക്കാനും അവതരിച്ച ശക്തിസ്വരൂപിണി.
പ്രധാന സവിശേഷതകൾ
വാഹനം സിംഹം
ആയുധങ്ങൾ ത്രിശൂലം, ചക്രം, ശംഖ്, വാൾ തുടങ്ങി 10 ആയുധങ്ങൾ
ഭാവം മഹിഷാസുരനെ വധിച്ച മഹിഷാസുരമർദ്ദിനി
ആഘോഷം നവരാത്രി, ദുർഗ്ഗാ പൂജ
ദുർഗ്ഗ ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമാണ്. ഭയത്തെ അകറ്റി, പ്രതിസന്ധികളിൽ നിന്ന് കാത്ത്, വിജയം നൽകുന്ന അമ്മയായി ദേവിയെ ആരാധിക്കുന്നു.
ഇനി അദ്ദേഹത്തിന്റെ പിതാവിന്റെ പേരിനെപ്പറ്റി പരാമർശിക്കുമ്പോൾ എം കെ സ്റ്റാലിൻ. മുത്ത് വേൽ കരുണാനിധി സ്റ്റാലിൻ…. സ്റ്റാലിനെന്ന പദത്തിന് പ്രത്യേക അർത്ഥമൊന്നുമില്ല . പക്ഷെ മുത്തുവേൽ കരുണാനിധി എന്ന പേരിനു ദിവ്യമായ അർത്ഥങ്ങളും ബന്ധങ്ങളുമുണ്ട്.
അതായതു നമ്മളൊക്കെ ആരാധിക്കുന്ന പഴനി ആണ്ടവൻ മുരുകന്റെ മറ്റൊരു പേരാണ് മുത്തുവേൽ കരുണാനിധി
നമ്മൾ നേരത്തെ പറഞ്ഞത് പോലെ “കരുണയുടെ നിധി“ = അതായത്
മറ്റൊരാളുടെ വേദനയോ കഷ്ടപ്പാടോ കാണുമ്പോൾ ഉണ്ടാകുന്ന മനസ്സലിവ്, കൂടെ അവരെ സഹായിക്കണമെന്ന ആഗ്രഹവും ചേർന്ന വികാരം.
ലളിതമായി പറഞ്ഞാൽ മറ്റുള്ളവരുടെ വേദന സ്വന്തം വേദന പോലെ തോന്നി, അവരെ സഹായിക്കാൻ തോന്നുന്ന നല്ല മനസ്സ്.
പറഞ്ഞു വരുന്നത് ലഭിക്കാവുന്ന എല്ലാ ദിവ്യമായ പേരുകളും നിഘണ്ടുവൊക്കെ നോക്കി കണ്ടത്തി സ്വന്തം മക്കൾക്കും മരുമക്കൾക്കും നൽകി ജ്യോതിഷ പ്രകാരമുള്ള പരിഹാരകർമ്മങ്ങളും നടത്തി സ്വന്തം അനുയായികളെക്കൊണ്ട് ആ പേരു വിളിപ്പിച്ചു അനുയായികളെ ആധുനികതയും നിരീശ്വരവാദവും പറഞ്ഞു വഴി തെറ്റിക്കുന്ന ഇവരുടെ തനി നിറം ഇനിയും മനസ്സിലാകാത്ത നമ്മളിൽ പലരും കുറച്ചുകാലമായി ഐക്യത്തിന്റെ പാതയിലാണ്.
ഇത് തിരിച്ചറിഞ്ഞപ്പോൾ ഇവരിലുണ്ടാക്കിയ മാനസീക വിഭ്രാന്തിയുടെ ഫലമാണ് സനാതന ധർമ്മത്തെ ഇല്ലായ്‌മ ചെയ്യുക എന്നത്. ഇവർ അറിയുന്നില്ല! ഇവർ ഇല്ലായ്മ്മചെയ്യണമെന്നു പറയുന്നത് ഇവരുടെ അമ്മയുടെ? അച്ചാച്ചന്റെ? മുത്തച്ഛന്റെ? വേരുകളാണെന്നു. ഇവരെ പോലുള്ളവരെ നിഗ്രഹിക്കാൻ ദുർഗ്ഗയായി ഇവരുടെ കുടുംബത്തിൽത്തന്നെയുണ്ട് കാലം പോകെ എല്ലാം അവർ നോക്കിക്കൊള്ളും!
വാൽക്കഷണം
മുകളിൽ എഴുതിയതിനെ വ്യാക്ക്യാനിക്കുമ്പോൾ നമ്മൾക്ക് മനസ്സിലാവുന്ന സത്യം ഈ ഭൂമിയിൽ എവിടെ ജനിച്ചു വീഴുന്ന മനുഷ്യരും സനാതനികൾ തന്നെ! അതായതു നമ്മൾ ഇന്ന് ഹിന്ദുവെന്നും മുസൽമാനെന്നും കൃസ്ത്യാനിയെന്നും സിഖ് മതസ്ഥരും ബുദ്ധമതസ്ഥരും ജൈന മതസ്ഥരും ഒക്കെയായി മുനുഷ്യനുണ്ടാക്കിയ ചടങ്ങുകളിലൂടെ കൺവെർട്ട് ചെയ്യപ്പെടുകയാണ്!
28 ദിവസത്തിന് ശേഷം അരയിൽ ചരടുകെട്ടി കുട്ടിക്ക് ആദ്ദ്യമായി പശുവിൻ പാൽ തൊട്ടുകൊടുത്തു ചെവിയിൽ പതിയെ ഉദയ നിധീ, മുത്തുവേൽ, ദുർഗാ എന്നൊക്കെ പറഞ്ഞു ഹിന്ദുവാക്കുന്നു .
മുസൽമാനിലെ ആൺ കുട്ടികളെ സുന്നത്തു ചെയ്തു ഉസ്മാൻ, റഹ്‌മാൻ സുലൈമാൻ എന്ന് വിളിച്ചു ഇസ്ലാമിലേക്ക് മാറ്റുന്നു
കൃസ്തീയ വിഭാഗം ബാപ്റ്റിസം ചെയ്തു ജോസഫ്, സെബാസ്റ്റിൻ, മാത്യു എന്നോ മേരി, ജോസഫെൻ, എലിസബത് എന്നൊക്കെ വിളിച്ചു കൃസ്ത്യാനിയാക്കുമ്പോഴും..? ഒരു സംശയം എന്നിലുണ്ട്
മുസ്‌ലിം വിഭാഗങ്ങളിലെ സ്ത്രീകൾ ഇന്നും സനാതന ധർമ്മവിശ്വാസികൾ തന്നെയല്ലേ ?
നിങ്ങളുടെ അറിവാനായി കത്ത് നിൽക്കുന്നു
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No 9500716709