Time Taken To Read 4 Minutes
1947-ൽ ഭാരതം സ്വാതന്ത്ര്യം നേടി 2026-ലേക്കെത്തുമ്പോൾ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തെക്കുറിച്ച് നാം ഏറെ ചർച്ച ചെയ്യുന്നുണ്ട്.
മുത്തലാഖ് നിരോധനം പോലുള്ള നിയമനിർമ്മാണങ്ങളും വനിതാ സംവരണ ബില്ലിന്റെ കരട് ചർച്ചകളും പ്രതീക്ഷ നൽകുമ്പോഴും, ഒരു തവണ പാർലമെന്റിൽ പ്രസ്തുത ബിൽ പാസാകാതെ പോയത് രാഷ്ട്രീയത്തിൽ പുരുഷ മേധാവിത്വം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ സ്വാർത്ഥതയല്ലേ? മതങ്ങളും അതിന് കൂട്ടുനിൽക്കുമ്പോൾ അതിന്റെ ഭവിഷ്യത്തും ചർച്ച ചെയ്യപ്പെടാതെ പോകരുത്. ആ നൊമ്പരം ഇന്നും ബാക്കിനിൽക്കുന്നു.
നിയമങ്ങൾ മാറ്റി സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുമ്പോഴും, ഇന്നും പല വീടുകളുടെയും ഉമ്മറപ്പടിക്കപ്പുറം സ്വപ്നങ്ങൾ കാണാൻ സാദിക്കാത്ത / മടിക്കുന്ന അനേകം സ്ത്രീകളുണ്ട്. ഗാർഹിക ചുറ്റുപാടുകളുടെ അദൃശ്യ വേലിക്കെട്ടുകൾ ഭേദിക്കാൻ പലർക്കും കഴിയുന്നില്ല. ഈ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് മയ്യഴിക്കാരിയായ ശ്രീമതി അരുണാ വത്സരാജ് എന്ന പേര് വേറിട്ട് നിൽക്കുന്നത്.
60 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പൂർണ്ണമായും വിരമിച്ചിട്ടില്ലെങ്കിലും, ആവശ്യമുള്ളിടത്ത് അണികൾക്ക് വഴികാട്ടിയായും, താൻ കെട്ടിപ്പടുത്ത സഹകരണ സ്ഥാപനങ്ങളുടെ ഗ്രൂപ്പ് ചെയർമാനായും നിറഞ്ഞുനിൽക്കുന്ന ശ്രീ ഇ. വത്സരാജിന്റെ ജീവിതപങ്കാളിയാണ് അരുണ. പക്ഷേ അവരെ ആ വിശേഷണത്തിൽ മാത്രം ഒതുക്കാനാവില്ല. കാരണം, അവർ ഒരു വെറ്ററൻ ദീർഘദൂര ഓട്ടക്കാരിയാണ്.
ശ്രീ ഇ വത്സരാജ് രാഷ്ട്രീയ മാരത്തൺ ഓടി മയ്യഴിക്ക് പേരും പെരുമയും നൽകി വിശ്രമത്തിലേക്ക് നീങ്ങുമ്പോൾ, അദ്ദേഹത്തിന്റെ സഹധർമ്മിണി വെറ്ററൻ മാരത്തൺ റോഡിലൂടെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.
രാഷ്ട്രീയത്തിൽ 90 ലെത്തിയാലും അധികാര കസേരയിൽ കടിച്ചു തൂങ്ങിനിൽക്കുന്ന രാഷ്ട്രീയക്കാരിൽ നിന്ന് വേറിട്ട മുഖമാണ് ശ്രീ ഇ ജിന്റേത്.
പുതുച്ചേരി രാഷ്ട്രീയത്തിൽ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന പൊതുജന ആഗ്രഹം സ്നേഹത്തോടെ നിരസിച്ച് തന്റെ പിൻഗാമികൾക്ക് വഴിമാറിക്കൊടുത്ത് സ്വയം വിരമിക്കുമ്പോൾ ?,
അദ്ദേഹത്തിന്റെ സഹധർമ്മിണി പ്രായം ഒരു അതിരല്ല, അതൊരു തുടക്കമാണ് എന്ന് വിശ്വസിച്ച്കൊണ്ട് അരുണ കാണിച്ച ആത്മവിശ്വാസവും സ്ഥിരോത്സാഹവും ശ്രദ്ധേയമാണ്. കൃത്യമായ പരിശീലനത്തിലൂടെയും അർപ്പണബോധത്തിലൂടെയുമാണ് അവർ ഈ നേട്ടങ്ങളൊക്കെ സാധ്യമാക്കിയത്.
ഒരു സ്ത്രീയുടെ വയസ്സും പുരുഷന്റെ ശമ്പളവും വെളിപ്പെടുത്തരുത് എന്ന തത്വം മാനിച്ച് അതവരുടെ സ്വകാര്യതയായി നിലനിർത്തുന്നു അങ്ങനെ പറയുമ്പോഴും?
വാർദ്ധക്യത്തെ വെല്ലുവിളിച്ച്, ഓരോ പ്രഭാതത്തിലും ഓട്ടപ്പാതയിലേക്കിറങ്ങിയ കാലുകളുടെ കഥയാണത് അരുണയ്ക്ക് പറയാനുള്ളത്! വിയർപ്പും വേദനയും സഹിച്ച്, ‘മതിയാക്കാം’ എന്ന് തോന്നിയ നിമിഷങ്ങളിലും മുന്നോട്ട് മാത്രം ഓടിയ ഒരു മനസ്സിന്റെ നിശബ്ദ സാക്ഷ്യങ്ങളാണവ. അതിരാവിലെ ഉണർന്നു യോഗ ചെയ്ത്, ഒരു ദീർഘദൂര ഓട്ടക്കാരിയാവാൻ തന്റെ ശരീരത്തെ മെരുക്കിയെടുത്തു കൊണ്ടായിരുന്നു അരുണ ഈ വിജയങ്ങളെല്ലാം നേടിയെടുത്തത്
അതിന്റെയൊക്കെ സാക്ഷി പത്രമാണ് മയ്യഴിയിലെ ആ വീടിന്റെ സ്വീകരണമുറിയിലെ ഭിത്തിയിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നത്! തിളങ്ങുന്ന മെഡലുകളുടെയും ട്രോഫികളുടെയും ഒരു വൻ ശേഖരം റേക്കിൽ ഒതുക്കി വെച്ചതുകാണാം; ആ മെഡലുകൾക്ക് ഒട്ടേറെ കഥകൾ പറയാനുണ്ട്? കേൾക്കാം നമുക്ക്.
അവിടെ വിവിധ വർണ്ണങ്ങളിൽ തൂങ്ങിക്കിടക്കുന്നതൊക്കെ അലങ്കാരമല്ല. ഓരോ ദീർഘ ദൂര ഓട്ടത്തിന്റെയും ഫിനിഷിങ് പോയിന്റിലെത്തുമ്പോൾ മനസ്സിൽ വിരിഞ്ഞ വർണ്ണങ്ങളാണത്. തനിക്ക് മുന്നിൽ എത്ര പേർ എത്തിയെന്നതിലുപരി, തന്റെ പിന്നിൽ നൂറുകണക്കിന് പേർ ഓടിവരുന്നുണ്ട് എന്നുള്ളതാണ് അരുണയുടെ കരുത്ത് തേടിപ്പോയാൽ നമുക്ക് മനസ്സിലാകുക
ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരന്റെ, അതും ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പടക്കം 7-ഓളം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥയുടെ തിരക്കുള്ള ജീവിതം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.
പുലർച്ചെയുള്ള യോഗ പരിശീലനം, പിന്നെ വീട്ടുകാര്യങ്ങൾ, ഭർത്താവിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കൽ. ശേഷിക്കുന്ന സമയം കണ്ടെത്തി, വൈകുന്നേരം കൃത്യം 6.30 ആകുമ്പോഴേക്കും മയ്യഴി മഞ്ചക്കലിലെ സ്പോർട്സ് കോംപ്ലക്സിൽ ഷട്ടിൽ ബാഡ്മിന്റൺ പ്രാക്ടീസിനും അവർ എത്തും. മത്സരങ്ങൾക്കായുള്ള യാത്രകൾ, കൃത്യമായ ഡയറ്റ്, വിശ്രമസമയത്തെ കൃത്യമായി വിനിയോഗിച്ചാൽ ‘തിരക്കാണ്’ എന്നത് ഒരു ഒഴികഴിവ് മാത്രമാണെന്ന് അവർ തെളിയിക്കുന്നു.
കുടുംബ ജീവിതം വിജയകരമായി മുൻപോട്ടു നയിക്കുന്നതിനിടയിൽ സമയം കണ്ടെത്തി കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന മാരത്തണുകളിൽ അരുണ ഒരു സ്ഥിരം സാന്നിധ്യമാണ്. 5 കിലോമീറ്റർ മുതൽ 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ വരെ നീളുന്ന ട്രാക്കുകളിൽ അവർ തന്റെ കരുത്ത് ഇതിനകം തെളിയിച്ചു കഴിഞ്ഞു. ആ മെഡൽശേഖരത്തിലെ ചില തിളക്കങ്ങളിൽ ചിലതേതൊക്കെയെന്നു നോക്കാം
കൊച്ചിൻ സ്‌പൈസ് ജെറ്റ് മാരത്തൺ ഫിനിഷ് ചെയ്തപ്പോൾ യാദൃശ്ചികവുമായി ഉമാ തോമസിനെ കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷം
കൊച്ചി മാരത്തൺ 2025-ന്റെ ഫിനിഷിങ് പോയിന്റിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ശ്രീ ഐ ബി ഐഡൻ എം പി എന്നിവർക്കൊപ്പം പങ്കുചേരാനായത് അഭിമാനകരമായ നിമിഷമായി. ആസ്റ്റർ മെഡ്‌സിറ്റിയും കേരള ടൂറിസവും കൈകോർത്ത ഈ വേദി കൊച്ചിക്ക് ഉണർവിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകി. നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ഓട്ടക്കാരെ ഒരുമിപ്പിച്ച ഈ പരിപാടിക്ക് അവരുടെ സാന്നിധ്യം കൂടുതൽ മിഴിവേകി.
ബാംഗ്ലൂരിൽ TCS സംഘടിപ്പിച്ച World 10K മാരത്തൺ. കോഴിക്കോടിന്റെ കരുത്ത്. ഫിനിഷ് ലൈൻ കടന്നതിന് ശേഷം TCS ബാനറിന് മുന്നിൽ.”
ഓറോവിൽ മാരത്തൺ ഫിനിഷ് ചെയ്ത് “I AM A FINISHER” ബോർഡിന് മുന്നിൽ മെഡലുമായി ചിരിച്ചുനിൽക്കുന്ന അരുണ.
റോട്ടറി ക്ലബ്ബിന്റെ ട്രോഫിയടക്കം മറ്റനേകം പുരസ്കാരങ്ങൾ അവരുടെ സ്ഥിരതയ്ക്ക് തെളിവായി വേറെയും നിൽക്കുന്നു.!
ഈ മെഡലുകളൊന്നും ലോഹത്തകിടുകളല്ല. ഓരോന്നിനും പിന്നിൽ വിയർപ്പിന്റെ, തളർച്ചയുടെ, എന്നിട്ടും തോൽക്കാൻ മനസ്സില്ലാത്ത ഒരു മനസ്സിന്റെ കഥയുണ്ട്. അരുണ ഓടുന്നത് മെഡലുകൾക്ക് വേണ്ടി മാത്രമല്ല. സ്വയം കണ്ടെത്താൻ, “നിങ്ങൾക്കും കഴിയും” എന്ന് മറ്റുള്ളവരോട്, പ്രത്യേകിച്ച് സ്ത്രീകളോട്, ഉറക്കെ വിളിച്ചുപറയാനും കൂടിയാണ്.
മാരത്തൺ എന്നത് ശരീരത്തിന്റെ മാത്രം പരീക്ഷണമല്ല. മനസ്സിന്റെ കൂടിയാണ്. ക്ഷീണം തോന്നുമ്പോഴും “നിർത്തരുത്” എന്ന് സ്വയം പറയാനുള്ള കരുത്ത്. അരുണ അത് തെളിയിച്ചു.
ഓരോ കിലോമീറ്ററും അരുണ ഓടിയത് നിശ്ചയദാർഢ്യത്തിന്റെ കഥ! മയ്യഴിയുടെ മണ്ണിൽ നിന്ന് ഭാരതത്തിന്റെ മാരത്തൺ ട്രാക്കുകളിലേക്ക് ഓടിക്കയറുന്ന അരുണ, ഓരോ സ്ത്രീക്കും നൽകുന്ന സന്ദേശം ഒന്നുമാത്രം നിങ്ങളുടെ ഫിനിഷിങ് ലൈൻ നിങ്ങൾ തന്നെ തീരുമാനിക്കുക. പറഞ്ഞുകൊണ്ടാണ്.
ആ കഥ നമുക്കെല്ലാം ഒരു പ്രചോദനമാകട്ടെ?
തുടങ്ങിവെച്ചാൽ ഫിനിഷ് ചെയ്യണം.!
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My Watsapp Contact No 9500716709






