Time Taken To Read 4 Minutes
2001 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ അമൻഡ് മന്റിനു ശേഷം കുറെ വ്യാജ വാർത്തകൾ ഒഴിവായിക്കൊണ്ടിരിക്കയായിരുന്നു. എന്നാൽ ഈയ്യിടെയായി കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ഒട്ടേറെ വ്യാജ പ്രചരണങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്?
വന്നു വന്നു ഇപ്പോൾ വ്യാജൻ ഏതാ ഒറിജിനൽ ഏതാണെന്നു തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. അത്തരത്തിൽ എനിക്ക് വിവിധ ഗ്രൂപ്പിൽ നിന്നും ലഭിച്ച തുമ്പില്ലാ വാർത്ത വായിച്ചപ്പോൾ ആർക്കും ഉപദ്രവകരമാകാതെ അൽപ്പം നർമ്മം കലർത്തി എഴുതാമെന്ന് കരുതി എന്റെ ബ്രെയ്‌നും ആക്റ്റിവാവും വായിക്കുന്നവർക്കു ഒരു സുഖവും കിട്ടും
അതിലൊന്ന് ഇങ്ങനെയായിരുന്നു; “പ്രധാന മന്ത്രിക്ക് മറവി രോഗം!” നാഗപ്പൂരിലെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുന്ന രീതിയല്ല എ ഐ സി സി യുടേതെന്ന്.
മൻമോഹൻ സിംഗിനെപ്പോലെ എന്നെയും സഹായിക്കണം: രേവന്ത് റെഡ്ഢിയോട് മോദിയുടെ മറുപടി”
പറഞ്ഞ ആളെ പറ്റിയും പറഞ്ഞ സത്യത്തെപ്പറ്റിയും ഒരു വ്യക്തത ഇല്ലെങ്കിലും സമാനമായ വാർത്ത വിവിധ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എനിക്കും കിട്ടി വിവിധ ഗ്രൂപ്പുകളിലൂടെ ഇത്തരം മെസേജുകൾ
പലപ്പോഴും കരുതും ഒന്നും എഴുതേണ്ടെന്നു. ഫോൺ തുറക്കേണ്ട താമസം എന്തെങ്കിലും മെസെജ്കിട്ടും വായിച്ചാൽ പിന്നെ വെറുതെയിരിക്കാൻ തോന്നില്ല എങ്ങനെയാണെന്നറിയില്ല കറക്റ്റായി കുറിക്കുകൊള്ളുന്ന മറുപടി കൊടുക്കാൻ പാകത്തിൽ വേറെന്തെങ്കിലും ലഭിക്കും!
അങ്ങനെകിട്ടിയ ഒന്നാണ് ഇന്നലത്തെ തെലുങ്കാനയിലെ മോദിയുടെ പ്രസംഗം രണ്ടിനും കുറിക്കുകൊള്ളുന്ന മറുപടി ഒരു വെടിക്ക് രണ്ടുപക്ഷി!
ഇന്നലെ പ്രധാനമന്ത്രി തെലുങ്കാനയിൽ ഉത്ഘടനത്തിനു വന്നപ്പോൾ രേവന്ത റെഡ്ഢി മോഡിയെ ചെറുതായൊന്നു ചൊറിഞ്ഞു! മോദിജിയല്ലേ ആൾ?; പണ്ടേ പറഞ്ഞിട്ടുണ്ട് കളിയെന്നോട് വേണ്ട എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തി പുണ്ണാക്കുമെന്നു?
പറഞ്ഞുവരുന്നത് നാഗ്പൂർ ട്രെയിനിങ് കിട്ടിയ തൈ ആണ് തെലങ്കാനയിൽ ഇപ്പൊ നട്ടിരിക്കുന്നത് എന്ന് സമ്മതിച്ചു. ഡൽഹിയിലെ നഴ്സറിയിൽ “മൂക്കാതെ ഞെക്കി പഴുപ്പിച്ച” ഹൈബ്രിഡ് തൈകളെ പോലെയല്ല ഇത്.
എന്താ വ്യത്യാസം എന്നല്ലേ?
ഡൽഹി ഹൈക്കമാൻഡ് നഴ്സറി സ്റ്റൈൽ
വിത്ത് “മുകളിൽ നിന്ന് വീണത്” രാസവളം കെമിക്കൽ കീട നാശിനി ഇൻസ്റ്റന്റ് ബൂസ്റ്റർ വളം ഒക്കെ ഇട്ടു വേഗം വളരും, പക്ഷെ വേര് ഉറക്കില്ല
കീടനാശിനി പ്രയാഗത്തിലൂടെ”റെയ്ഡ് സ്പ്രേ” അടിക്കും ഫലം വേഗം കായ്ക്കും, പക്ഷെ തേങ്ങ പൊട്ടിച്ചാൽ ഉള്ളിൽ വെള്ളം കുറവ്. കേരളത്തിലെ മണ്ഡരി ബാധിച്ച തേങ്ങ പോലെ ? പുറമെ കൊള്ളാം, അകം ചീഞ്ഞു.
നാഗ്പൂർ RSS ശാഖാ നഴ്സറി സ്റ്റൈൽ
വിത്ത് സ്വയംസേവകനെപ്പോലെ ചെറുപ്പത്തിലേ നട്ട് നനച്ചത്
വളപ്രയോഗം ജൈവം മാത്രം ! ശാഖ, പ്രചാരക് വർക്ക്, പദയാത്ര. പതിയെ വളരും, പക്ഷെ വേര് ഗംഗ വരെ പോകും
കീടനാശിനി പ്രയോഗം ജൈവ ഗീതാ നാശിനി ദിവസവും ഒരു ശ്ലോകം, എതിരാളിക്ക് പോലും നമസ്കാരം
ഫലം ഗംഗാ ബോണ്ടൻ തേങ്ങ. പൊട്ടിക്കാൻ പ്രയാസം, പക്ഷെ പൊട്ടിച്ചാൽ വെള്ളം തെളിനീർ. വെയിലത്തിട്ടാൽ കൊപ്ര ആയാലും കേടാവില്ല.
മോദിജി ഇന്നലെ രേവന്തണ്ണന് കണക്ക് ക്ലാസ് എടുത്തു എന്ന് പറഞ്ഞല്ലോ? വീഡിയോ കണ്ടു കാണും! അതാണ് ട്രെയിനിങ് സാറേ.
ഇവിടെ “100 ദിവസം കൊണ്ട് 6 ഗ്യാരണ്ടി” എന്ന കണക്കല്ല. “50 വർഷം കൊണ്ട് ഒരു കേഡർ” എന്ന ജൈവ കൃഷിയാണ്.
അതുകൊണ്ട് പാഴാവില്ലാന്ന് ഉറപ്പ്. കാരണം ഇത് “ഇറക്കുമതി തൈ” അല്ല, “നാടൻ വിത്ത്”. ഡൽഹിയിൽ നിന്ന് പാരച്യൂട്ടിൽ ഇറക്കുന്നതല്ല, നാഗ്പൂരിൽ നിന്ന് കാൽനടയായി വന്നതാ.
പിന്നെ മണ്ഡരി രോഗത്തെ പേടിക്കണ്ട. ഇവിടെ രാവിലെയും വൈകിട്ടും “ഭാരത് മാതാ കീ ജയ്” സ്പ്രേ അടിക്കുന്നുണ്ട്. ജൈവം ആയതോണ്ട് സൈഡ് എഫക്റ്റും ഇല്ല. ഉറപ്പിനായി വന്ദേമാതരവും സ്പ്രേ ചെയ്യാൻ പറഞ്ഞിട്ടുണ്ട് മോദിജി!
അനുസരണയോടെ ഇന്നലെ തമിഴ് നാട്ടിൽ വിജയ് ജോസഫും പരീക്ഷിച്ചിട്ടുണ്ട്
മോദിജിയുടെ കാർഷിക നയം ശരിയല്ല എന്ന് വ്ശ്വസിപ്പിച്ചു അതിനെതിരെ നിലവിലെ കർഷക സംഘടന ഒന്നും ചയ്യുന്നില്ല എന്ന് വിശ്വസിപ്പിച്ചു 108 വിത്തുകൾ ശേഖരിച്ചു കൃഷിക്കിറങ്ങിയപ്പോൾ ചില തടസ്ഥം വിത്ത് മതിയാവില്ല ലോൺ പാസായിക്കിട്ടണമെങ്കിൽ കുറച്ചു കൂടി വിത്തുകൾ ശേഖരിക്കണം
അപ്പോഴാണ് ഓർക്കാപ്പുറത്തു കുറച്ചു വിത്തുകൾ ലഭിച്ചത് ആ വിത്തുകൾ രോഗം വന്നു വാടി വീണ വിത്തുകളാ തൽക്കാലം പരീക്ഷിക്കാമെന്ന വ്യവസ്ഥിയിൽ കൃഷി ഇറക്കാൻ പാകത്തിൽ നിലം ഉഴുതു വെച്ചിട്ടുണ്ട്!
എന്ത് കൃഷി ചെയ്യണം എങ്ങനെ കൃഷിചെയ്യണം കൃഷി ചെയ്‌താൽ കൂടെ കൂട്ടിയ രാസവള കൃഷിക്കാരുടെ രീതി തന്റെ കൃഷിയെ ബാദിക്കുമോ എന്നൊന്നുമറിയില്ല . ഒരു പരീക്ഷണം
അടിക്കുറിപ്പ് തേങ്ങയുടെ കാര്യം പറഞ്ഞപ്പോ ഒരു സംശയം – ഗംഗാ ബോണ്ടൻ ആയാലും, തേങ്ങ ഇടാൻ ആള് വേണ്ടേ? അതിനും ട്രെയിനിങ് ഉണ്ട് കേട്ടോ, നാഗ്പൂരിൽ…
എനിക്ക് പറയാനുള്ളത്?
തങ്ങായ്ക്കൊക്കെ നല്ല വിലയാ ഇപ്പോൾ മാർക്കറ്റ് ഇടിയുംമുമ്പേ വിറ്റ് കാശാക്കിക്കോ. 2026 ലെ വിളവെടുപ്പിൽ ലഭിച്ചതെല്ലാം കഴഞ്ഞ 10 കൊല്ലം രാസവളവും കീടനാശിനിയും ഉപയോഗിച്ച് വിളഞ്ഞു കിട്ടിയതാ…. വാടി വീണതുമുണ്ട് കൂട്ടത്തിൽ!
ആലപ്പുഴയിൽ നിന്നും പയ്യന്നൂരിൽ നിന്നും പാലക്കാട് നിന്നും വിളവെടുത്ത തേങ്ങ തീരെ ഗുണം പോര എന്നാ കേൾവി ഇനിയും താമസിച്ചാൽ വലിയ നഷ്ട്ടം വരും
എന്താ വ്യത്യാസം എന്നല്ലേ?
അനുസരണയോടെ ഇന്നലെ തമിഴ് നാട്ടിൽ വിജയ് ജോസഫും പരീക്ഷിച്ചിട്ടുണ്ട്
മോദിജി ഇന്നലെ രേവന്തണ്ണന് കണക്ക് ക്ലാസ് എടുത്തു എന്ന് പറഞ്ഞല്ലോ? വീഡിയോ കണ്ടു കാണും! അതാണ് ട്രെയിനിങ് സാറേ.
ഇനി ആർ എസ എസ സ്റ്റുഡന്റ് രേവന്തണ്ണന്റെ വിശേഷം പറയാം
മോഡിയുടെ കൊട്ട് രേവന്ത ചോദിച്ചു വാങ്ങി
ഇന്ന് മോദിജി തെലുങ്കാനയിൽ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ രേവന്ത് റെഡ്ഡി വക ഒരു കമൻ്റ്. മോദിജി ഇതൊരു പൊളിറ്റിക്കൽ പ്രോഗ്രാമല്ല അതുകൊണ്ട് രാഷ്ട്രീയം പറയല്ലേ എന്ന് പറഞ്ഞിട്ട്….ചിരിച്ചുകൊണ്ട് തുടർന്നു മോദിജി….
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിങ് പത്ത് വർഷം സഹായിച്ചത് കൊണ്ടാണ് ഗുജറാത്ത് മോഡൽ ഉണ്ടാക്കാൻ കഴിഞ്ഞത്. അതുപോലെ തെലുങ്കാനയ്ക്ക് പത്ത് വർഷം കൊണ്ട് വൺ ട്രില്യൺ ഡോളർ ജിഡിപി ഉണ്ടാക്കാൻ മോദിജി സഹായിക്കണം എന്ന്. ?
അതിൻ്റെ മറുപടി ആയി മോദിജി പറഞ്ഞതാണ് വൈറൽ ആയത്.
എന്നെയും ഗുജറാത്തിനെയും സഹായിച്ചത് പോലെ തെലുങ്കാനയേയും രേവന്തിനെയും സഹായിക്കാൻ ഞാൻ റെഡിയാണ്. പക്ഷെ അങ്ങനെ ഞാൻ ചെയ്താൽ, ഇപ്പൊ ഞാൻ തെലുങ്കാനയ്ക്ക് തന്നു കൊണ്ടിരിക്കുന്നതിൻ്റെ പകുതി ആയി കുറയും. നിങ്ങള് എവിടെ എത്തണമെന്ന് സ്വപ്നം കാണുന്നോ അവിടെ ഒരിക്കലും എത്താൻ കഴിയില്ല. വികസിത തെലുങ്കാന മോഡൽ ഉണ്ടാക്കാൻ പറ്റില്ല. അത് കൊണ്ട് നീ ഒരു കാര്യം ചെയ്യൂ എൻ്റെ കൂടെ കൂടിക്കോ… മോടിജിക്കു അങ്ങനെ പറയാം
രേവവന്ത് റെഡ്ഡി വിദ്യാർത്ഥിയായിരിക്കുമ്പോൾ എ ബി വി പി യുടെ അംഗമായിരുന്നു. എ ബി വി പി എന്നാൽ RSS ന്റെ വിദ്യാർത്ഥി സംഘടനയാണ്.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (All India Students’ Council). 1948ൽ തുടങ്ങി. RSS ന്റെ വിദ്യാർത്ഥി വിഭാഗവുമാണ്.
രേവവന്ത് പഠിക്കുന്ന കാലത്ത് എ ബി വി പി യുടെ നിലപാടുകൾ (1990 കളിൽ)
ദേശീയതയും സാംസ്കാരിക സ്വത്വവും ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി “രാഷ്ട്ര പുനർനിർമ്മാണം” എന്നതായിരുന്നു പ്രധാന ലക്ഷ്യം. അഖണ്ഡ ഭാരതം, സാംസ്കാരിക ദേശീയത തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ചു
വിദ്യാഭ്യാസത്തിൽ ഇന്ത്യൻ ഭാഷകൾക്കും ചരിത്രത്തിനും പാരമ്പര്യത്തിനും ഊന്നൽ നൽകി
വിദ്യാർത്ഥി പ്രശ്നങ്ങൾക്ക് മുൻഗണന ? ഹോസ്റ്റൽ സൗകര്യങ്ങൾ,? ഫീസ് വിഷയങ്ങൾ,? കാമ്പസ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വേണ്ടി സമരം ചെയ്തു. വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തെ എതിർത്തു!
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി പ്രചാരണം നടത്തി!
കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് വിലയിരുത്തുമ്പോൾ
SFI, AISF പോലുള്ള കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനകളെ എതിർക്കാനാണ് ABVP പ്രധാനമായും രൂപീകരിച്ചത് ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന് എതിരെ വലതുപക്ഷ നിലപാട് എടുത്തു
RSS ന്റെ ലോകവീക്ഷണം പിന്തുടരുന്നു ഹിന്ദുത്വം എന്നാൽ മതം മാത്രമല്ല, സാംസ്കാരിക ദേശീയത കൂടിയാണ്. ABVP അംഗങ്ങൾ പിന്നീട് പലപ്പോഴും BJP യിൽ ചേരാറുണ്ട്. പക്ഷെ ABVP ഔദ്യോഗികമായി BJP യുടെ വിദ്യാർത്ഥി വിഭാഗമല്ല
“വ്യക്തിത്വ വികസനം”, സാമൂഹ്യ സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു
രേവവന്ത്ന് ഇത് എങ്ങനെ ബാധിച്ചു
1990 കളിൽ തെലങ്കാന/ആന്ധ്ര കോളേജുകളിൽ ABVP വലിയ ശക്തിയായിരുന്നു. NSUI (കോൺഗ്രസ്), SFI (ഇടത്) എന്നിവയുമായി മത്സരിച്ചു നിന്നു. ABVP യിൽ ചേരുക എന്നാൽ നിങ്ങൾ ദേശീയവാദി, RSS അനുകൂല വിദ്യാർത്ഥി രാഷ്ട്രീയ ക്യാമ്പിലാണ് എന്നാണ് അർത്ഥം.
രസകരമായ കാര്യം ഈ ABVP പശ്ചാത്തലം പിന്നീട് 2017ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നപ്പോൾ വിവാദമായി. “അദ്ദേഹം RSS പശ്ചാത്തലത്തിൽ നിന്ന് വരുന്നു, വിദ്യാർത്ഥി കാലത്ത് ABVP നേതാവായിരുന്നു” എന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കൾ TPCC പ്രസിഡന്റ് ആക്കുന്നതിനെ എതിർത്തിരുന്നു.
അതുകൊണ്ട് ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിയാണെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ വേരുകൾ ABVP/RSS വിദ്യാർത്ഥി രാഷ്ട്രീയത്തിലായിരുന്നു
ഇന്നലത്തെ രേവന്ത് റെഡ്ഢിയുടെ കുസൃതി ചോദ്ധ്യവും ഉരുളയ്ക്കുപ്പേരിപോലെയുള്ള മോടിജിയുടെ മറുപടിയും സദസ്സിലെ ചിരിയും കണ്ടപ്പോൾ ആർ എസ എസ ലൂടെ വളർന്ന എ ബി വി പി യി ലൂടെ രാഷ്ട്രീയം കണ്ട രേവന്ത റെഡ്ഢി ഇനി ബി ജെ പി യിലേക്കെങ്ങാനും ചേക്കേറുമോ എന്തായാലും മോദിജി ക്ഷണിച്ചിട്ടുണ്ട് ! പിന്നാമ്പുറ വാർത്തകൾ രംഗവും വീഡിയോവും കണ്ടിട്ട് രാഹുലിനും പരിവാരത്തിനും ആശങ്ക എന്ന് കേൾക്കുന്നു!
തീയ്യിൽ കുരുത്തതൊന്നും വാടില്ല
മഠത്തിൽ ബാബു ജയപ്രകാശ്……….✍️My Watsapp Contact No – 9500716709
