T N C C ? തമിഴ് നാട് നാണംകെട്ട കോൺഗ്രസ്സ് കമ്മിറ്റി.

Time Taken To Read 5 Minutes.

ഇത്തിക്കണ്ണിയായി മാറിയ എ.ഐ.സി.സി

തമിഴ്നാട്ടിലെ കോൺഗ്രസ്സ്: അധികാരത്തിന്റെ പിറകെ പറ്റിപ്പിടിക്കുന്ന രാഷ്ട്രീയം തുടരുന്നൂ..

ഒരുകാലത്ത് കാമരാജിന്റെ തണലിൽ തമിഴ്നാട് ഭരിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. 1967-ൽ അധികാരം നഷ്ടപ്പെട്ടതോടെ തുടങ്ങിയ പതനം ഇന്നും തുടരുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പ് നഷ്ടപ്പെട്ട കോൺഗ്രസ്സ് പിന്നീട് ഡിഎംകെയുടെ തണലിലേക്ക് ചേക്കേറി. ഒരു ഇത്തിക്കണ്ണിയെപോലെ ഡി.എം.കെ.യി.ൽ പറ്റിപ്പിടിച്ച് ജീവിക്കുന്ന അവസ്ഥയിലേക്ക് അവർ അധഃപതിച്ചു.

ഡി.എം.കെ.യു മായി സഖ്യമുണ്ടാക്കിയിട്ടും കോൺഗ്രസ്സിന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. തമിഴ്നാട്ടിൽ ബൂത്തുതലത്തിൽ പോലും സംഘടന ഇല്ലാത്ത അവസ്ഥ.! പ്രവർത്തകരില്ല,! ജനപിന്തുണയില്ല.! എന്നിട്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ ഡി.എം.കെ യുടെ ദയയിൽ കുറച്ച് സീറ്റുകൾ വാങ്ങി മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും 25 സീറ്റിൽ മത്സരിച്ച് കഷ്ടിച്ച് 5 സീറ്റ് മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. സ്വന്തം വോട്ട് ബാങ്ക് എന്നൊന്ന് കോൺഗ്രസ്സിന് തമിഴ്നാട്ടിൽ ഇല്ലെന്ന് ഇത് തെളിയിക്കുന്നത്..

രാഷ്ട്രീയത്തിൽ സഖ്യം എന്നത് ആശയപരമായ യോജിപ്പിന്റെ അടിസ്ഥാനത്തിലാകണം. വിജയ-പരാജയങ്ങളിൽ ഒപ്പം നിൽക്കുന്നതാണ് മുന്നണി മര്യാദ. എന്നാൽ ഡി.എം.കെ തിരഞ്ഞെടുപ്പിൽ സീറ്റ് കുറഞ്ഞ് തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസ്സ് കാണിച്ചത് പച്ചയായ അവസരവാദമാണ്. 

തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സഖ്യകക്ഷിക്കൊപ്പം നിൽക്കേണ്ട സമയത്ത്, കോൺഗ്രസ്സ് ചെയ്തത് എന്താണ്? ഫലം വന്ന് രണ്ടാം ദിവസം തന്നെ നടൻ വിജയ്യുടെ പുതിയ കൂട്ടുകെട്ടിലേക്ക് ചാടി. തോൽക്കുമ്പോൾ കൂടെ നിൽക്കാതെ, അധികാരത്തിന്റെ പുതിയ സാധ്യത തേടി ഓടുന്ന ഈ രാഷ്ട്രീയം ഒരിക്കലും അനുകൂലിച്ചുകൂടാത്തതാണ് പ്രത്യേകിച്ച് 75 – 70 കൊല്ലം രാജ്യം ഭരിച്ച കോൺഗ്രസ്സ്.

കൊള്ളാവുന്ന ഒരു പ്രതിപക്ഷമായി പോലും പ്രവർത്തിക്കാൻ കഴിയാത്ത കോൺഗ്രസ്സ്, ഭരണത്തിന്റെ ഓരം ചേർന്ന് നിൽക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഡി. എം. കെ ജയിച്ചപ്പോൾ അവരുടെ കൂടെ. ഡിഎംകെ തോറ്റപ്പോൾ വിജയ്യുടെ കൂടെ. നാളെ വിജയ്യുടെ പാർട്ടി ക്ഷീണിച്ചാൽ വേറെ ആരുടെയെങ്കിലും കൂടെ പോകും. ഇതിൽ എവിടെയാണ് ആദർശം? എവിടെയാണ് നിലപാട്?

ഒരു ദേശീയ പാർട്ടി എന്ന നിലയിൽ തമിഴ്നാട്ടിൽ സ്വന്തം അടിത്തറ ഉണ്ടാക്കാൻ ശ്രമിക്കാതെ, മറ്റുള്ളവരുടെ വിജയത്തിൽ പങ്കുപറ്റി ജീവിക്കുന്ന ഈ രീതി കോൺഗ്രസ്സിന്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. കാമരാജിന്റെ പാരമ്പര്യം പറഞ്ഞ് വോട്ട് ചോദിക്കുന്നവർ, അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഏഴയലത്തു പോലും എത്തില്ല.

തമിഴ്നാട്ടിലെ കോൺഗ്രസ്സ് ഇന്ന് ഒരു സീറ്റ് കച്ചവട പാർട്ടിയായി മാറിയിരിക്കുന്നു. ധാർമികതയും കൂറും രാഷ്ട്രീയ മര്യാദയും ഇല്ലാത്ത ഈ അവസരവാദ നിലപാട് തമിഴ് ജനത തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കഴിയുംതോറും അവർ ജനങ്ങളിൽ നിന്ന് അകന്നുപോകുന്നത്.

ഇങ്ങനെയൊക്കെ പറഞ്ഞുവരുമ്പോൾ?     ഒടുവിൽ വൻ വടവൃക്ഷത്തിൽ നിന്ന് ഇത്തിക്കണ്ണിയിലേക്ക് ! കോൺഗ്രസ്സിന്റെ പതനം പൂർണ്ണമായി എന്ന് വിലയിരുത്തുന്നതല്ലേ ശരി?

ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വടവൃക്ഷമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. സ്വാതന്ത്ര്യ സമരത്തിന്റെ കരുത്തിൽ, നെഹ്റുവിന്റെ ദീർഘവീക്ഷണത്തിൽ, ഇന്ദിരാഗാന്ധിയുടെ ഉരുക്കുമുഷ്ടിയിൽ പടർന്നുപന്തലിച്ച വടവൃക്ഷം. ആ വൃക്ഷത്തിന്റെ തണലിൽ ലക്ഷക്കണക്കിന് പ്രവർത്തകരും കോടിക്കണക്കിന് ജനങ്ങളും അഭയം തേടി. എന്നാൽ ഇന്ന് ആ വടവൃക്ഷം ഉണങ്ങി വെറും ഇത്തിക്കണ്ണിയായി മാറിയിരിക്കുന്നു.

ഇന്ദിരാഗാന്ധിയുടെ കാലശേഷം കോൺഗ്രസ്സിന് കരുത്തുറ്റ നേതൃത്വം ഉണ്ടായില്ല. ഉണ്ടായിരുന്ന കെ കരുണാകരനെ കാലുവാരി ! പിറകെ മാധവ് റാവു സിന്ധ്യ രാജേഷ് പയലറ്റ് പോലുള്ളവരുടെ ദുരൂഹ മരണം! ഇടയ്ക്കു നരസിംഹറാവുവും മൻ മോഹൻ സിങ്ങും വന്നുവെങ്കിലും രണ്ടുപേരെയും അവഹേളിച്ചല്ലേ  കോൺഗ്രസ്സ് നേതൃത്വം. പെരുമാറിയത്

ഒടുവിൽ വേരുകൾക്ക് ബലം നഷ്ടപ്പെട്ടപ്പോൾ, മരത്തിന്റെ ശിഖരങ്ങളിൽ ഇത്തിക്കണ്ണികൾ പറ്റിപ്പിടിച്ചു തുടങ്ങി. കഴിവുകെട്ട നേതൃത്വം ഈ ഇത്തിക്കണ്ണികൾക്ക് അഭയം കൊടുത്തു. അധികാരത്തിന്റെ ചാറ് ഊറ്റിക്കുടിക്കാൻ വന്ന കൂട്ടർ പാർട്ടിയുടെ ഉള്ളറകളിൽ കയറിക്കൂടി.

സ്വന്തമായി നിലനിൽക്കാൻ കഴിവില്ലാത്തവർ, സ്വന്തമായി ജനപിന്തുണയില്ലാത്തവർ, സ്വന്തമായി ആശയമില്ലാത്തവർ കോൺഗ്രസ്സിന്റെ മേൽ പടർന്നു കയറി. കോൺഗ്രസ്സ് എന്ന വടവൃക്ഷം പതിയെ അവരുടെ ഭക്ഷണമായി മാറി. നേതാക്കൾക്ക് നട്ടെല്ലില്ലാതായപ്പോൾ, ഇത്തിക്കണ്ണികൾ തന്നെ പാർട്ടിയെ നിയന്ത്രിച്ചു തുടങ്ങി.

ഇന്ന് എ ഐ സി സി സ്വയം ഒരു ഇത്തിക്കണ്ണിയായി മാറിയിരിക്കുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. തമിഴ്നാട്ടിൽ ഡി എം കെ യുടെ മേൽ, ബിഹാറിൽ ആർജെഡിയുടെ മേൽ, യുപിയിൽ എസ്പിയുടെ മേൽ, മഹാരാഷ്ട്രയിൽ ശിവസേനയുടെ മേൽ – അങ്ങനെ ഓരോ സംസ്ഥാനത്തും പ്രാദേശിക കക്ഷികളുടെ മേൽ പറ്റിപ്പിടിച്ചാണ് ജീവിക്കുന്നത്.

വിരോദാഭാസം ഇവരൊക്കെ ഒരുകാലത്തു കോൺഗ്രസ്സിന്റെ ശത്രുക്കളായിരുന്നു കോൺഗ്രസ്സിന്റെ നേതാക്കളെ തള്ളിപ്പറഞ്ഞു പാർട്ടിവിട്ടു പാർട്ടിയുണ്ടാക്കിയവർ ഇപ്പോൾ?

ഒരുകാലത്ത് മറ്റുള്ളവർക്ക് തണൽ നൽകിയ വടവൃക്ഷം, ഇന്ന് മറ്റുള്ളവരുടെ തണൽ തേടി അലയുന്നു. സഖ്യം എന്ന പേരിൽ സീറ്റ് യാചിച്ച് നിൽക്കുന്നു. അഞ്ചും പത്തും സീറ്റിന് വേണ്ടി ആത്മാഭിമാനം പണയം വെക്കുന്നു. ഇന്ദിരാഗാന്ധി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അധഃപതനം.

ഇത്തിക്കണ്ണികൾക്ക് പൊതുവെ ഒരു സ്വഭാവമുണ്ട് എന്താണ്? സ്വന്തമായി വേര് ഇല്ല. സ്വന്തമായി തടിയില്ല. മറ്റൊരു മരത്തിന്റെ മേൽ പടർന്ന് അതിന്റെ നീരൂറ്റി ജീവിക്കും. ഒടുവിൽ ആ മരത്തെ തന്നെ നശിപ്പിക്കും. കോൺഗ്രസ്സ് ഇന്ന് അതാണ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പിൽ തോറ്റാൽ സഖ്യകക്ഷിയെ കുറ്റം പറയും. ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സ്വന്തമാക്കും. ഡിഎംകെ തോറ്റപ്പോൾ വിജയ്യുടെ പിറകെ പോയത് ഈ ഇത്തിക്കണ്ണി സ്വഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം. കൂറില്ല, നിലപാടില്ല, ധാർമികതയില്ല. അധികാരത്തിന്റെ ചാറ് എവിടെ കിട്ടുമോ അവിടേക്ക് പടർന്നുകയറും.

ഇവരുടെ മൂക്കാതെ പഴുത്ത നേതാവും കുടുംബവും രാജ്യത്തുനിന്നും ലഭിക്കാവുന്നതൊക്കെ ഊറ്റിയെടുത്തു ഇത് മനസ്സിലാക്കി ഈർക്കിൽ പാർട്ടിയെ വരെ കൂട്ടുപിടിച്ചു വീണ്ടും ഭാരതാംബയെ ഊറ്റിക്കുടിച്ചു ശത്രുരാജ്യത്തിനു വിടുപണിചെയ്യുന്നു.

ഒരു പ്രസ്ഥാനം നശിക്കുന്നത് പുറത്തുനിന്നുള്ള ആക്രമണം കൊണ്ടല്ല, അകത്തുനിന്നുള്ള ജീർണത കൊണ്ടാണ്. കോൺഗ്രസ്സിന്റെ വേരുകൾ ഉണങ്ങിയത് ഇത്തിക്കണ്ണികളെ പോറ്റിപ്പോറ്റിയാണ്. ഇന്ന് ആ വടവൃക്ഷം വെറും ഉണക്കമരം. അതിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഇത്തിക്കണ്ണികൾ മാത്രം.

കാമരാജും ഇന്ദിരയും നട്ടുവളർത്തിയ വടവൃക്ഷം ഇത്തിക്കണ്ണികൾക്ക് തീറെഴുതിക്കൊടുത്ത നേതൃത്വം ചരിത്രത്തോട് മാപ്പ് പറയേണ്ടിവരും. സ്വന്തം വേരിൽ വെള്ളമൊഴിക്കാതെ, മറ്റുള്ളവരുടെ വേരിൽ പറ്റിപ്പിടിച്ച് ജീവിക്കുന്ന പ്രസ്ഥാനത്തിന് ഭാവിയില്ല.

ഇത്തിക്കണ്ണിക്ക് ഒരിക്കലും വടവൃക്ഷമാകാൻ കഴിയില്ല. അത് മറ്റൊരു മരത്തെ നശിപ്പിച്ച് സ്വയം നശിക്കുകയേ ഉള്ളൂ. കോൺഗ്രസ്സിന്റെ വിധിയും അതുതന്നെ.

പത്തു കൊല്ലം കേരളത്തിൽ പാർട്ടിക്കിവേണ്ടി പണിയെടുത്തു പ്രതിപക്ഷത്തിരുന്നു വർഗീയ കക്ഷികളുടെയും മത മേലാളന്മാരുടെയും തിണ്ണ നിരങ്ങി കേവല ഭൂരിപക്ഷത്തിനും മുകളിൽ സീറ്റു നേടിയപ്പോൾ കെട്ടിയിറക്കുന്നു മുഖ്യമന്ത്രിയാവാൻ ഒരാളെ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ? അതുഭുതമൊന്നും തോന്നുന്നില്ല മുൻപും ഇത് ചെയ്തിട്ടുണ്ട് ആ കഥ നാളെ ….  തുടരും

മഠത്തിൽ ബാബു ജയപ്രകാശ്…….✍️ My watsapp Contact No – 9500716709

Leave a Comment