Time Taken to Read 3 Minutes
(കേരളത്തിൽ ഇന്ന് വിരിഞ്ഞ 3 താമരകൾ)
കേരള രാഷ്ട്രീയത്തിന്റെ കുളം 1957 മുതൽ രണ്ടു കർഷകഗ്രൂപ്പുകളുടെ കൈയിലാണ്. ഇടതനും വലതനും. അഞ്ചഞ്ചു വർഷം കൂടുമ്പോൾ ഊഴം മാറി ഇവർ കുളത്തിലിറങ്ങും.
ആദ്യത്തെ അഞ്ചുവർഷം ഇടതൻ കുളത്തിൽ ചളി നിറച്ചു പിന്നീടുള്ള അഞ്ചു വർഷം വലതൻ കുളത്തിലെ ചളി വാരും. ചളി വാരി എതിർഗ്രൂപ്പിന് നേരെ എറിഞ്ഞു തുടങ്ങും. ചളി വാരിക്കഴിഞ്ഞാൽ അത് പിന്നെ കൂടെ നടക്കുന്ന ആരുടെയെങ്കിലും മേൽ തേക്കണം അത് ഇന്ന ആളുടെ പേരൊന്നൊന്നുമില്ല അത് ഒരു വർഗ്ഗ സ്വഭാവമാ തൂവെള്ള ഖദർ വേണമെന്നേയുള്ളൂ അഗനെ ചളി വാരിയും എറിഞ്ഞും തേച്ചും 5 കൊല്ലം തികക്കും എറിഞ്ഞു എറിഞ്ഞു അഞ്ചു വർഷം കഴിയാറാവുമ്പോൾ ഇടതന് കുളത്തിലിറങ്ങേണ്ട അവസ്ഥ ഒരുക്കിക്കൊടുക്കും.
ഇടതന്മാർ ചളി നിറയ്ക്കാൻ എക്സ്പെർട്ടാണ് അവർ വീണ്ടും ചളി നിറയ്ക്കും. വലതൻ പിന്നെയും വാരും. എറിയും. 1957 മുതൽ ഇങ്ങനെ മാറിമാറി ചളി നിറച്ചും വാരിയും കേരളത്തെ ഒരു വലിയ ചളിക്കുണ്ടാക്കി വെച്ചു.
ഇഗനെ ചളിവാരിയും എറിഞ്ഞും കളിച്ചു കൊണ്ടിരിക്കുമ്പോൾ ചളിയിൽ ഒരു താമര വരിഞ്ഞു. അതായത് 2016 ൽ . നല്ല ഇനം താമരയായിരുന്നു വാടിയിട്ടില്ലെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞ ഒരു താമര. താമരയെ പരിചരിക്കേണ്ടവർ വലതന്മാരോടും ഇടതന്മാരോടും ചേർന്ന് താമരയെ സംരക്ഷിക്കാൻ സാദിച്ചില്ല അതിനെ ശരിയായ രീതിയിൽ പരിചരിക്കാൻ അനുവദിച്ചില്ല അതുകാരണം
2021 ൽ അത് തീർത്തും വാടി അവിടെ ഇടതൻ ചളി നിറച്ചു . അങ്ങനെ 2016 മുതൽ 2021 വരെ ഇടതന്മാർ ചളി നിറച്ചുകൊണ്ടിരുന്നു വലതന്മാർ വാരി എറിയുന്നുണ്ടെങ്കിലും 10 കൊല്ലം കൊണ്ട് നിറഞ്ഞ ചളിയിൽ തൃശൂരിൽ നിന്നും വളർത്തിയ താമരവിത്തു 2026 ൽ പ്രതീക്ഷയോടെ 10 – 20 വിത്ത് ഇട്ടു വെച്ചിരുന്നു
പതിറ്റാണ്ടുകളായി രണ്ടുപേർ മാത്രം നട്ടും കൊയ്തും ശീലിച്ച കുളത്തിൽ താമരവിത്ത് പാകി താമര വിരിയാൻ കാത്തിരുന്നു . വിരിയിക്കില്ല എന്ന് ഇടതനും വലതനും കട്ടായം.
അതായത് താമര വിരിയാതിരിക്കാൻ ചളിയോടൊപ്പം പച്ചനിറത്തിലുള്ള കുപ്പിക്കഷണവും ആമയിഴഞ്ചാൻ തോട്ടിലെ ചളിയും നിറച്ചുകൊണ്ടിരുന്നു
എങ്കിലും 10 വർഷം കാത്തിരുന്നു മുഷിഞ്ഞ പച്ചക്കായ കൃഷിക്കാരുടെയും അനുബന്ധ പച്ച കോവൽ പച്ച പാവക്ക കൃഷിക്കാരുടെയും പിന്തുണയോടെ താമര വിരിയാതിരിക്കാൻ കുളം കൽക്കിക്കൊണ്ടേ ഇരുന്നു. ഇടയ്ക്കു ചളി വാരി പരസ്പ്പരം ഏറിയും എങ്കിലും 2026 ലെ വിളവെടുപ്പിൽ കൂട്ടിയിട്ട ചളിക്കിടയിൽ നിന്ന് മൂന്ന് താമര വിരിഞ്ഞു. വിരിയേണ്ടിയിരുന്നത് കുറഞ്ഞത് 9 എങ്കിലും ആയിരുന്നു.
പക്ഷേ ഇടത്തനും വലത്തനും ചേർന്നുള്ള അനൗദ്യോഗിക ഗ്രൂപ്പ്, വലതിലെ ഔദ്യോഗിക പരാഗണത്തിലൂടെ പണി തുടങ്ങി. മഞ്ചേശ്വരം, കാസർകോട്, തൃശൂർ, ഗുരുവായൂർ, വട്ടിയൂർക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് ഈ പാരമ്പര്യ കൃഷിരീതി പരീക്ഷിച്ചത്. അത്തോളി, വിജയവാഡ മാതൃക കണ്ടുപഠിച്ച പരീക്ഷണം ഇവിടെ പ്രാവർത്തീക മാക്കി (അത്തോളി വിജയവാഡ മാതൃക ഒരു സീക്രട്ടാ നേരിട്ട് വിളിച്ചാൽ പറഞ്ഞുതരാം)
ഇതേ കൃഷിരീതി നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലും പരീക്ഷിച്ചെങ്കിലും ഏശിയില്ല. കാരണം അവിടുത്തെ വിത്തിന് പ്രതിരോധ ശേഷി കൂടുതലായിരുന്നു. ചളിയെറിഞ്ഞിട്ടും കരിഞ്ഞില്ല. മാരകമായ കീട നാശിനി ഉപയോഗിച്ചെങ്കിലും വാടിയില്ല.
ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ നഷ്ടപ്പെട്ട മണ്ഡലങ്ങളിൽ അടുത്ത തവണ കൂടുതൽ പ്രതിരോധ ശേഷിയുള്ള വിത്തുകൾ ഇറക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ഓൺലൈൻ പ്രചാരണത്തിൽ നിന്ന് 3 സീറ്റ് 4 ആയ സ്ഥിതിക്ക്, അടുത്ത തവണ 4 ൽ നിന്ന് 40 ആക്കാനുള്ള പരീക്ഷണം ഇപ്പോഴേ തുടങ്ങി.
കേരളത്തിൽ ഒരു താമര പോലും വിരിയിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ ഇടതനും വലതനും അടുത്ത തിരഞ്ഞെടുപ്പാകുമ്പോഴേക്കും താമര വാടിപ്പോകാനുള്ള മരുന്ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ശ്രമം നടക്കുന്നു.
ഇത് മനസ്സിലാക്കി ബി ജെ പി കൃഷിക്കാർ കൂടുതൽ പ്രതിരോധ ശേഷിയുള്ള താമരവിത്തുകൾ ഇസ്രേയലിൽ വെച്ച് ശാസ്ത്രജ്ഞൻമാർ വികസിപ്പിച്ചു കൊണ്ടിരിക്കയാണ്
2029 ലോ 2031 ലോ കൃഷിയിറക്കുമ്പോൾ ഈ വിത്തായിരിക്കും പരീക്ഷിക്കുക കുറഞ്ഞത് 40 ഓ 50 ഓ താമര വിരിയിക്കാനാണ് പദ്ധതി . ഒപ്പം കൂട്ട് കൃഷി സമ്പ്രദായവും പരീക്ഷിക്കുന്നുണ്ട്
കാരണം താമര വിരിയാൻതക്ക ഫലഭൂയിഷ്ടമായ ചളിയും വെള്ളവുമാണ് ഇപ്പോൾ കേരളത്തിലെ പല മണ്ഡലങ്ങളിലും ഉള്ളതെന്ന് ബി ജെ പി തിരിച്ചറിഞ്ഞിരിക്കുന്നു.
കുളം നിറയെ ചളിയാണെങ്കിലും താമര വിരിയുമെന്ന് 2016 ലും, 2021 ലും 2026 ലും തെളിഞ്ഞു. ഇനി വിത്തിന്റെ പ്രതിരോധ ശേഷിയിലാണ് കാര്യം. അതുവരേക്കും വിട. കണക്കുകൂട്ടലുകൾ തുടരട്ടെ.
ഇനി ചളി അധികമുണ്ടാകില്ല തടയാൻ കാവൽക്കാരായി 3 പേരുണ്ട്. ചിലപ്പോൾ താമരകണ്ടു ആരെങ്കിലും മോഹിച്ചു വരാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല! എന്തായാലും ഭയമില്ല ചളിയില്ലെങ്കിലും ശുദ്ധവെള്ളത്തിൽ താമര വിരിയിക്കാമെന്നു ഇസ്രേയൽ കാർഷിക ശാസ്ത്രജ്ഞന്മാർ തെളിയിച്ചിട്ടുണ്ട്
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No 9500716709

