ഗ്രേറ്റ് നിക്കോബാർ തുറമുഖ പദ്ധതിയും കോൺഗ്രസിന്റെ എതിർപ്പും:

Time Taken To Read 7 Minutes

വിഷയത്തെപ്പറ്റി വിശദമായി പറയുന്നതിന് മുൻപ്  കോൺഗ്രസ്സ് ഭരണ കാലത്തു സമാനമായ പദ്ധതികൾ നടപ്പിലാക്കാൻ ഇവർ കാട്ടിക്കൂട്ടിയതെന്തെന്നു കൂടി അറിയുന്നത് നല്ലതാണു.  എങ്കിലേ കോൺഗ്രസ്സിന്റെയും രാഹുലിന്റെയും ഇരട്ടത്താപ്പും ഉള്ളിലിരിപ്പും അതിന്റെ പിന്നിലെ ചാലകശക്തിയെയും തിരിച്ചറിയാൻ സാദിക്കുകയുള്ളൂ

വളരെ പഴയ കാലത്തിലേക്കൊന്നും ഞാൻ പോകുന്നില്ല കോൺഗ്രസ്സിന്റെ അവസാന കാലങ്ങളിലെ പദ്ധതികളെ പറ്റി പറഞ്ഞുകൊണ്ട് തുടങ്ങാം ..

യു പി എ ഭരണകാലത്ത്  (2004-2014) “വികസനത്തിന് തടസ്സം” എന്ന ആക്ഷേപവും “പരിസ്ഥിതി നിയമങ്ങൾ അവഗണിച്ചു” എന്ന ആക്ഷേപവും ഒരുപോലെ ഉയർന്നിരുന്നു. എൻ ജി ടിയും – സി എ ജി യും പിന്നീട് റദ്ദാക്കുകയോ വിമർശിക്കുകയോ ചെയ്ത ചില പ്രധാന കേസുകൾ?

വെൽസ്പൺ 1320 എം ഡബ്ല്യൂ പ്ലാന്റ്, മിർസാപൂർ, ഉത്തർപ്രദേശ്: 2014-ൽ യു പി എ കാലത്ത് പരിസ്ഥിതി അനുമതി നൽകി. ആര് നമ്മുടെ റിമോട്ട് പ്രധാനമന്ത്രി മൻമോഹൻ സിങ്!  2016-ൽ എൻ ജി ടി അനുമതി റദ്ദാക്കി.  അതിനുള്ള കാരണം? നടപടിക്രമം പാലിക്കാതെ അനുമതി നൽകി അതായത്?

താപവൈദ്യുത നിലയങ്ങൾ ആരംഭിക്കാൻ അതിനു ചുറ്റും താമസിക്കുന്നവർക്ക് എതിർപ്പുകളൊന്നുമില്ല എന്ന് വരുത്തിത്തീർക്കാൻ പൊതുജനാഭിപ്രായ ശേഖരണത്തിന് “തോക്കിൻ മുനയിൽ എതിർക്കുന്ന ജനങ്ങളെ നിർത്തി ഭയപ്പെടുത്തി വാങ്ങിച്ച സമ്മതപത്രം! – സ്വതന്ത്രവും നീതിപൂർവവുമായ ഹിയറിങ് നടത്തിയല്ല എന്ന ആരോപണം ശരിവെച്ചുകൊണ്ടായിരുന്നു

പ്ലാന്റ് സൈറ്റിന് ചുറ്റും 11 റിസർവ് വനങ്ങൾ ഉണ്ടെന്ന വസ്തുത കമ്പനി മറച്ചുവച്ചു. ഇ ഐ എ റിപ്പോർട്ടിൽ “വനഭൂമി ഇല്ല” എന്ന് തെറ്റായി കാണിച്ചു.

വ്യാപകമായ ആരോപണങ്ങളുടെ പാശ്ചാത്തലത്തിൽ  നടത്തിയ  പുനരന്വേഷണത്തിൽ “അനുമതി നൽകിയ മുഴുവൻ നടപടിക്രമവും കളങ്കിതമാണ്” എന്ന് എൻ ജി ടി പറഞ്ഞു.

മറ്റൊന്ന് ഛത്തീസ്ഗഡ്ലെ കോർബ താപവൈദ്യുത നിലയം,  പുനരധിവാസ പദ്ധതി നടപ്പിലാക്കാതെ, പൊതുജനാഭിപ്രായത്തിൽ ഉയർന്ന മലിനീകരണ-ഭൂഗർഭജല ആശങ്കകൾ അവഗണിച്ച് അനുമതി നൽകി. എൻ ജി ടി കണ്ടെത്തിയ കാര്യങ്ങൾ  ഈ വിഷയം  ഉപരിപ്ലവമായി മാത്രം പരിഗണിച്ചു, യഥാർത്ഥ ആശങ്കകൾ പരിഹരിച്ചില്ല” എന്നും കണ്ടെത്തി

ഝാർഖണ്ഡ്ലെ ഇലക്ട്രോസ്റ്റീൽ കാസ്റ്റിംഗ്, സാരണ്ട വനം, 2005-ൽ ഝാർഖണ്ഡ് സർക്കാർ 192.5 ഹെക്ടർ വനഭൂമി  വനാനുമതിയിൽ ക്രമക്കേടുകൾ നടത്തി  ഖനനത്തിന് ശുപാർശ ചെയ്തു. 2012 ഫെബ്രുവരിയിൽ അന്നത്തെ പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ 55.79 ഹെക്ടറിന് അനുമതി നൽകിയത്. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് സി ബി ഐ അന്വേഷിച്ചു എഫ് ഐ ആർ പ്രകാരം

കണ്ടെത്തിയ കാര്യങ്ങൾ മുൻ മന്ത്രി നിരസിച്ച അതേ ഫയൽ, സാഹചര്യത്തിൽ മാറ്റമില്ലാതെ അനുമതി നൽകി. ഡി ജി ഫ് & എസ എസ’ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റിക്ക് തിരിച്ചയയ്ക്കണംഎന്ന് ഉപദേശിച്ചിട്ടും മന്ത്രി നേരിട്ട് അനുമതി നൽകി. കൂടാതെ സുപ്രീം കോടതി നിർദ്ദേശങ്ങളും നിലവിലുള്ള ഖനന-പരിസ്ഥിതി നിയമങ്ങളും ലംഘിച്ചുവെന്ന് ആരോപണം ശരിവെച്ചുകൊണ്ടായിരുന്നു സി ബി ഐ യുടെ റിപ്പോർട്ട്.

ജിൻഡാൽ സ്റ്റീൽ പവർ മിൽ (ജെ സ് പി ൽ) – സാരണ്ട വനം: 2007-13 കാലത്ത് 512.43 ഹെക്ടറും 998.70 ഹെക്ടറും വനഭൂമി  നിയമം ലംഘിച്ചു തരാം മാറ്റി അനുമതി നൽകി! സി ബി ഐ യുടെ കണ്ടെത്തൽ? ‘വന്യജീവി പരിപാലന പദ്ധതി ഇല്ലാതെ; അനുമതി നൽകി,  മാത്രമല്ല  സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് അനുമതി നൽകി.

നയപരമായ ഇളവുകൾ പ്രഖ്യാപിച്ചു    ഗ്രാമസഭയേ ഒഴിവാക്കിക്കൊണ്ടു 2013 ഫെബ്രുവരിയിൽ യു പി എ സർക്കാർ “ലീനിയർ പ്രോജക്ടുകൾ” – റോഡ്, ട്രാൻസ്മിഷൻ ലൈൻ, പൈപ്പ്ലൈൻ – വനാവകാശ നിയമപ്രകാരമുള്ള ഗ്രാമസഭയുടെ അനുമതിയിൽ നിന്ന് ഒഴിവാക്കിക്കിക്കൊണ്ടായിരുന്നു ഉത്തരവിട്ടത്.

കാരണം പറഞ്ഞത്? “നൂറുകണക്കിന് ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതികൾക്ക് ഓരോ ഗ്രാമസഭയുടെയും അനുമതി വാങ്ങുന്നത് സമയം എടുക്കും”എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ വിമർശനം ഗോത്ര വർഗ്ഗക്കാരുടെ അവകാശങ്ങൾ അട്ടിമറിക്കുന്നു എന്നതായിരുന്നു.

പരാതികളുടെ കുത്തൊഴുക്ക് കാരണം ഒടുവിൽസി എ ജി അന്വേഷച് കണ്ടെത്തിയ റിപ്പോർട്ട് പ്രകാരം 2016 ലെ പഴയ വ്യവസ്ഥകൾ പാലിക്കാതെ പുതിയ അനുമതി നൽകി എന്നതായിരുന്നു! മുൻ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പാലിച്ചോ എന്ന് പരിശോധിക്കാതെയാണ് പുതിയ ഇ സി നൽകിയത് എന്നും കണ്ടെത്തി.

പൊതുജനാഭിപ്രായംത്തിൽ ജനങ്ങളുടെ ആശങ്കകൾ അന്തിമ ഇ ഐ എ റിപ്പോർട്ടിൽ പരിഹരിക്കുന്നതിനും, കമ്പനി നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും സംവിധാനം ഉണ്ടായിരുന്നില്ല എന്നതായിരുന്നു മറ്റൊരു കണ്ടെത്തൽ.

മലിനീകൃത പ്രദേശങ്ങൾ അതായത് ക്രിറ്റിക്കലി പൊള്ളിയൂട്ടഡ് ഏരിയയിൽ പരിസ്ഥിതി ഗുണനിലവാര നിരീക്ഷണം മന്ത്രാലയം/സി പി സി ബി നടത്തിയില്ല എന്നും ആരോപണമുണ്ട്

വ്യവസായികളുടെ പരാതി: ജയന്തി നടരാജന്റെ കാലത്ത് 350-ഓളം ഫയലുകൾ “മന്ത്രിയുടെ മേശപ്പുറത്ത് കെട്ടിക്കിടന്നു”. റോഡ് പദ്ധതികൾക്ക് ശരാശരി 18 മാസം എടുത്തു, മുമ്പ് 6-7 മാസം മതിയായിരുന്നു.

വീരപ്പ മൊയ്‌ലി വന്നപ്പോൾ: 2 മാസത്തിനുള്ളിൽ 9 താപവൈദ്യുത നിലയങ്ങൾക്കും 53 കൽക്കരി ഖനികൾക്കും അനുമതി നൽകി. ₹1.5 ലക്ഷം കോടിയുടെ പദ്ധതികൾ 2014 തിരഞ്ഞെടുപ്പിന് മുമ്പ് ക്ലിയർ ചെയ്തു. അങ്ങനെ പരാതികളുടെ ഘോഷയാത്ര.

മറ്റൊരു പദ്ധതിയായ എഴിമല 2009-ൽ യു പി എ കാലത്ത് കമ്മീഷൻ ചെയ്തതാണ്. 4.2 ലക്ഷം തൈകൾ നടൽ, 3MW സോളാർ പ്ലാന്റ് തുടങ്ങിയ നടപടികൾ ഉണ്ടായിരുന്നു. എന്നാൽ 2016-ൽ മലിനജല പ്ലാന്റ് കാരണം 300+ കിണറുകൾ മലിനമായെന്ന് പരാതി ഉയർന്നു. അതായത്, പരിസ്ഥിതി നടപടികൾ പറഞ്ഞിട്ടും പ്രാദേശിക ആഘാതം ഉണ്ടായിട്ടുണ്ട് എന്നിട്ടും പദ്ധതി നടപ്പിലാക്കി . ചില പദ്ധതികൾ അങ്ങനെത്തന്നെ യായിരിക്കും രാജ്യ സുരക്ഷയ്ക്കായി കണ്ണടച്ചേ മതിയാവൂ അംഗീകരിക്കുന്നു.

പറഞ്ഞുവരുന്നത്  ഓരോ പദ്ധതിയും അതിന്റെ ശാസ്ത്രീയ ഇ ഐ എ പൊതുജനാഭിപ്രായം വ്യവസ്ഥകൾ പാലിക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ വേണം വിലയിരുത്താൻ എന്നതുതന്നെയാണ്

ഇതൊക്കെ ചെയ്ത ടീമാ ഇപ്പോൾ ഗ്രേറ്റ് നിക്കോബാർ തുറമുഖ പദ്ധതിയേ എതിർക്കുന്നത്. എതിർക്കുന്നതിന്റെ കാരണം?

എന്താണ് ഗ്രേറ്റ് നിക്കോബാർ പദ്ധതിഎന്ന് ചുരുക്കിപറയട്ടെ

ഇന്ത്യയുടെ തന്ത്രപ്രധാനമായ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ₹81,000 – ₹92,000 കോടി ചെലവിൽ നടപ്പാക്കുന്ന മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണിത്. നാല് പ്രധാന ഘടകങ്ങൾ?

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടും വാണിജ്യവുമായി ബന്ധപ്പെട്ടുമൊക്കെ പ്രാധാന്ന്യം നൽകി മുൻ‌തൂക്കം നൽകി നടപ്പിലാക്കേണ്ട പദ്ധതി.

രാഹുലിന് ഇതൊക്കെ അറിയാം. പണ്ട് നെഹ്‌റു പുല്ലുവരെ മുളക്കില്ല എന്ന് പറഞ്ഞു ചൈനയ്ക്കു സൗജന്യമായി പതിച്ചു നൽകിയത് പോലെ പരിസ്ഥിതി പ്രശ്നം പറഞ്ഞു ചൈനയ്ക്ക് വിട് പണി ചെയ്യുന്നൂ എന്നാണു കോൺഗ്രസുകാരുവരെ പറഞ്ഞു നടക്കുന്നത് പണ്ടാരോ പറഞ്ഞത് പോലെ ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ ?

ഇയാൾക്കിതെന്തിന്റെ കേടാണെന്നാ അണികൾ ചോദിക്കുന്നത്?

ഇത് പ്രാവർത്തികമായാൽ ഇന്റർനാഷണൽ കണ്ടെയ്നർ  ട്രാന്ഷിപ്മെന്റ് ടെർമിനൽ (ഐ സി ടി ടി ഗലാത്തിയ ബേയിൽ 14.2 ദശലക്ഷം  ടി ഇ യു ശേഷിയുള്ള തുറമുഖം.

അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി നിലയം, ടൗൺഷിപ്പ്

ഇന്ത്യ ഇപ്പോൾ വലിയ കപ്പലുകൾക്ക് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളെ ആശ്രയിക്കുന്നു. പുതിയ തുറമുഖം വഴി ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ സാന്നിധ്യം ശക്തമാകും. ചൈനയുടെ ഊർജ്ജ കയറ്റുമതി റൂട്ടിന് സമീപം സൈനിക സാന്നിധ്യം ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്ന് മുൻ വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം 42 പ്രത്യേക വ്യവസ്ഥകളോടെ പാരിസ്ഥിതിക അനുമതി നൽകിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലും പദ്ധതിക്ക് അനുമതി നൽകി.

ഈ പദ്ധതി നടപ്പിലാക്കണ്ടത് ഭാരതത്തിന് തന്ത്രപരമായ ആവശ്യം: മലാക്ക കടലിടുക്കിന് സമീപമുള്ള ഈ തുറമുഖം ഇന്ത്യയുടെ സമുദ്ര-പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

അതിനായി പാരിസ്ഥിതിക മുൻകരുതൽ നൽകിക്കൊണ്ട് തന്നെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്  അതായതു പദ്ധതി “സെൻസിറ്റീവും സമഗ്രവുമായ സമീപനം” പിന്തുടരുന്നുവെന്നും ഗോത്രക്ഷേമ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും P I B വ്യക്തമാക്കിയിട്ടുണ്ട്

കൂടാതെ N G T അനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതിക്ക് അനുമതി നൽകിയത് “സത്യത്തിന്റെ വിജയം” ആണെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.

ഒപ്പം ഒരു കാരണവശാലും  ഗോത്ര വർഗ്ഗക്കാരെ മാറ്റില്ല. നിക്കോബാരീസ്, ഷോംപെൻ ആവാസകേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കില്ലെന്ന് സർക്കാർ ഫാക്ട്ഷീറ്റിൽ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്

എന്നിട്ടും രാഹുൽ അവിടെപ്പോയി ചെപ്പടാച്ചി വിദ്ദ്യ പയറ്റിനോക്കുന്നു ആർക്കുവേണ്ടി

രാഹുലേ നിങ്ങളും അമ്മച്ചിയും പെങ്ങളും കെട്ടിയോനും ഇവർക്കൊക്കെ പിന്തുണ നൽകുന്ന ജോർജ് സോറസ്സും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും വിചാരിച്ചാലും നടക്കില്ല ഇത് തടയാൻ.

തടയാൻ വന്നാൽ തടയുന്നവനെ മോഡിജിയും അമിത്ഷാജിയും ജയശങ്കർജിയും അജിത് ഡോവലും പൂട്ടും… സാക്ഷാൽ ദിണ്ടിക്കൽ പൂട്ടിട്ടു പൂട്ടും ഒപ്പം ചൈനയുടെ കഴുത്തിനും കയറിടും .

സൂക്ഷിച്ചോ  പണ്ട് താളവട്ടത്തിൽ ജയന്തി ശ്രീകുമാർ സോമനോട് പറഞ്ഞതുപോലെ മോനെ രാഹുലെ? മര്യാദയ്ക്ക് ഷി പിങിനോടും ജോർജ് സോറസിനോടും പോയി പറഞ്ഞേക്കു നാറ്റിക്കുമെന്നു … അവരു നാറിയാൽ ?

പണ്ടാരോ പറഞ്ഞതുപോലെ തൂറിയവനെ ചുമന്നാൽ ചുമന്നവൻ നാറും … നിങ്ങൾ നാറിക്കൊണ്ടിരിക്കുന്നതു അവർ അറിഞ്ഞില്ല അറിഞ്ഞാൽ അന്തമാൻ കടലിലെ വെള്ളം മുഴുവൻ കൊണ്ട് കഴുകിയാലും നാറ്റം പോവില്ല..

ഇതൊന്നുമല്ല കണ്ട കളി! കളികൾ പിറകെ ഒന്നൊന്നായി വരുന്നുണ്ട്.

അബുദാബി മുംബൈ പൈപ്പ്ലൈൻ പദ്ധതികൂടിയായാൽ ഒരു ഹോർമൂസുമില്ല ഭാരതത്തിനു മുന്നിൽ!

ശ്രീകൃഷ്ണന്റെ സുദർശന ചക്രമാ ഇപ്പോൾ മോഡിജീയുടെ കൈവശമുള്ളതു ജാഗ്രതൈ…

മഠത്തിൽ ബാബു ജയപ്രകാശ്………..✍️ My Watsapp Contact No 9500716709

Leave a Comment