Time Taken To Read 1 Minute
കൂട്ടുകാരേ,
ഇന്ന് നമ്മളൊക്കെ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇന്ന് മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകില്ല. പക്ഷേ, ഫോൺ നോക്കി നോക്കി നമ്മുടെ പുസ്തകം വായിക്കാനുള്ള ശീലം കുറഞ്ഞു പോയി. ഫോൺ അധികം നോക്കുന്നത് കൊണ്ട് ചിലർക്ക് വിഷമം വരുന്നു. ചിലർക്ക് ദേഷ്യവും സങ്കടവും കൂടുന്നു.
പണ്ട് എങ്ങനെ ആയിരുന്നു? അന്ന് സ്കൂളിലും ക്ലബ്ബിലും കുട്ടികൾ കഥ എഴുതും. കവിത എഴുതും. ചിത്രം വരയ്ക്കും. അതൊക്കെ ചേർത്ത് കൈയ്യെഴുത്ത് മാസിക ഉണ്ടാക്കും. എല്ലാവരും അത് വായിച്ച് സന്തോഷിക്കും. പക്ഷേ ഇന്ന് 2026-ൽ അതൊന്നും കാണുന്നില്ല.
ഇന്ന് റീൽസും സെൽഫിയും ഉണ്ട്. അതിലൂടെ നമ്മുടെ കഴിവ് കാണിക്കാം. പക്ഷേ അതിനും കുഴപ്പമുണ്ട്. ഫോണിൽ നോക്കി ഇരുന്നാൽ സമയം പോകുന്നതറിയില്ല.
അതുകൊണ്ട് ഞാൻ ഒരു കാര്യം ചെയ്തു. നമ്മുടെ കുട്ടികളുടെ കഴിവ് കണ്ടെത്തണം. അവരെ കഥ പറയാൻ, പാട്ടു പാടാൻ, ചിത്രം വരയ്ക്കാൻ വിളിക്കണം. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത്, കഥ എഴുതി ഒരു ചെറിയ പുസ്തകം ആക്കണം. അത് അച്ഛനും അമ്മയ്ക്കും കൂട്ടുകാർക്കും കൊടുക്കണം. അത് കാണുമ്പോൾ മറ്റു കുട്ടികൾക്കും “ഞാനും എഴുതണം” എന്ന് തോന്നും.
അങ്ങനെയാണ് ഈ കൊച്ചു പുസ്തകം ഉണ്ടായത്. എന്റെ വീട്ടിൽ നടന്ന ഒന്നു രണ്ടു രസകരമായ കാര്യങ്ങൾ ഇതിൽ എഴുതിയിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. നിങ്ങളെ പോലെ മിടുക്കരായ ഒരുപാട് കുട്ടികൾ നമുക്കിടയിൽ ഉണ്ട്. ഈ പുസ്തകം കണ്ടിട്ട് നിങ്ങളും നിങ്ങളുടെ കഥ എഴുതുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഫോൺ കുറച്ച് മാറ്റിവെച്ച് നമുക്ക് വായിക്കാം. എഴുതാം. കളിക്കാം. ശരിയല്ലേ?
ഈ പുസ്തകം ഇഷ്ടമായോ ഇല്ലയോ എന്ന് നിങ്ങൾ പറയണം.
സ്നേഹത്തോടെ
നിങ്ങളുടെ
മഠത്തിൽ ബാബു ജയപ്രകാശ് അങ്കിൾ. ✍️ My watsapp Contact No 9500716709

A good write up on a beautiful subject,Babu Jayaprakash.
LikeLike
Thanks
LikeLike