Time Taken To Read 6 Minutes
നല്ലൊരു രാഷ്ട്രം ഉണ്ടാകണമെങ്കിൽ നല്ല ജനതയുണ്ടാകണം. നല്ല ജനതയുണ്ടാകാൻ ആരോഗ്യവും വിദ്യാഭ്യാസവും സാമ്പത്തിക സുതാര്യതയും അത്യന്താപേക്ഷിതമാണ്. ഈ മൂന്ന് തൂണുകളും ഒരുപോലെ സമൂഹത്തിന് സമർപ്പിക്കുന്ന, മയ്യഴിയുടെ മണ്ണിൽ വേരുകളുള്ള ഒരു കുടുംബത്തിന്റെ കഥയാണിത്.
ഈ കുടുംബത്തിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ കണ്ടെത്തുക? സേവനത്തിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളാനാവുക? മയ്യഴി ചൂടിക്കോട്ട റോഡിലുള്ള പുത്തൻപുര തറവാട്ടിലേക്കാണ്…! സാമൂഹിക സേവനത്തിലൂടെയും, സ്വാതന്ദ്ര്യ സമരത്തിലൂടെയും, ആത്മീയതിയിലൂടെയും ജനങ്ങൾക്ക് മാതൃകയായ തറവാട്! എന്റെയും തറവാട്!
ചിട്ടയായ ജീവിതത്തിലൂടെ ശ്രീ മോഹനനും പി രവീന്ദ്രനും വളർന്നുവന്നത് ഭാരതീയ വായു സേനയിൽ നിന്ന് വിരമിച്ച ഹോണററി ഫ്ലയിങ് ഓഫിസറായ ജി.കെ. നായരുടെയും ഭാര്യ വിജയലക്ഷ്മിയുടെയും ശിക്ഷണത്തിലാണ്.
ഇവർ രണ്ടുപേർക്കും മറ്റൊരു വിശേഷണം നൽകുമ്പോൾ തായ്‌വേര് ചെന്നെത്തുന്നത്? മുകളിലെഴുതിയതുപോലെ മയ്യഴിയിൽ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ സേവനം ചെയ്ത് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ എം.എൽ.എയും, മയ്യഴി ശ്രീകൃഷ്ണ ക്ഷേത്ര സ്ഥാപകനുമായ ശ്രീ പി കെ രാമന്റെ പേരക്കുട്ടികളാണ് പി.മോഹനനും, പി രവീന്ദ്രനും. ആ വലിയ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഇവരുടെ ഓരോ സംരംഭങ്ങളും.
ശ്രീ മോഹനനെ പറ്റി പറയുമ്പോൾ സി എ പഠനം കഴിഞ്ഞ ശേഷം ഹൈദരാബാദിലേ ഇന്ത്യൻ ഡയനാമിറ്റ്സ് ലിമിറ്റഡ് (ഐ -ഡി- എൽ) എന്ന സ്ഥാപനത്തിൽ ഫൈനാൻസ് മേനേജരായി ജോലി നോക്കിയെങ്കിലും
തന്റെ കഴിവ് ആരുടെ കീഴിലും തളച്ചിടേണ്ടതല്ല എന്ന തിരിച്ചറിവോടെ? കുറച്ചു പേർക്കെങ്കിലും ഈ മേഘലയിൽ പ്രാവിണ്യം നൽകി സ്വയം തൊഴിൽ സംരഭകനായിക്കൊണ്ട് ബിസ്നസ്സുകാരിൽ ദിശാബോധം നൽകി രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയ്ക്കു ഒരുകൂട്ടയി നിൽക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ അകൗണ്ടിങ് ഫേം ആയിരുന്നു മോഹൻ അസോസിയേറ്റ്സ്.
തലശേരിയിൽ വർഷങ്ങൾക്ക് മുൻപ് (25 – 30) ശ്രീ മോഹനൻ ആരംഭിച്ച മോഹൻ അസ്സോസിയേറ്റ്സ് എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം ഈയിടെ തങ്ങളുടെ ജൂബിലി ആഘോഷിച്ചു.
പ്രദേശത്തുള്ള ബിസിനസ്സുകാരുടെയും വ്യക്തികളുടെയും കണക്കുകൾ തെറ്റാതെ ജീവിതം നയിക്കാൻ, സ്ഥാപനങ്ങൾക്ക് വളരാൻ, നല്ല അകൗണ്ടബിലിറ്റി സമൂഹത്തിൽ വളർത്താൻ അവർ കഴിഞ്ഞ 25 – 30 വർഷമായി നൽകിവരുന്ന സേവനം വിലമതിക്കാനാവാത്തതാണ്.
ഈ യാത്രയിൽ അദ്ദേഹത്തോടൊപ്പം കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്തി ഭാര്യ സുചിത്ര മോഹൻ, സർക്കസ്സിന്റെ കുലപതികളിൽ ഒരാളായ ഗ്രേറ്റ് ബോംബെ സര്ക്കസ്സിന്റെ ഉടമ പരേതനായ കെ എം ബാല ഗോപാലൻ നായരുടെ മകൾ കൂടിയാണ്.
തിരിഞ്ഞു നോക്കുമ്പോൾ കലയുടെയും കണക്കിന്റെയും താളം തെറ്റാത്ത അപൂർവ്വ സംഗമം ഈ കുടുംബത്തിൽ കാണാം.
ഇനി അനുജൻ രവീന്ദ്രനിലേക്കെത്തുമ്പോൾ
മുൻ കോളേജ് പ്രൊഫസറായ പി. രവീന്ദ്രൻ വിദ്യാഭ്യാസ രംഗത്താണ് തന്റെ കർമ്മമണ്ഡലം കണ്ടെത്തിയത്. നല്ല വിദ്യാഭ്യാസം നൽകാൻ നല്ല സ്കൂളുകളും അധ്യാപകരും വേണം എന്ന തിരിച്ചറിവിൽ നിന്നാണ് എക്സൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്.
വിദ്യാഭ്യാസത്തിനൊപ്പം പ്രൊഫഷണൽ കോച്ചിങ് സെന്റർ-ലൂടെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും യുവാക്കളെ പ്രാപ്തരാക്കുന്നുമുണ്ട്.
ശ്രീ രവീന്ദ്രന്റെ ഈ യാത്രയിൽ കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്തി അദ്ദേഹത്തിന്റെ ഭാര്യ ബീന രവീന്ദ്രൻ കൂടെയുണ്ട്. ശ്രീമതി ബീന രവീന്ദ്രൻ? പേരാമ്പ്രയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ ബാലകൃഷ്‌ണൻ നായരുടെ മകളാണ്.
ഈ സ്ഥാപനത്തെ പറ്റിയും ശ്രീ രവീന്ദ്രനെ പറ്റിയുമുള്ള പൂർണ്ണ വിവരണം എന്റെ ബ്ലോഗ് ലിങ്കിൽ എഴുതിയിട്ടുണ്ട്. ഈ ലേഖനത്തിന്റെ ഒടുവിൽ ആ ലിങ്ക് ചേർത്തിയിട്ടുണ്ട് താല്പര്യമുള്ളവർക്ക് വായിക്കാം
ഇവരുടെ ഉടമസ്ഥതയിൽ ഇപ്പോൾ
ആധുനിക കാലത്തിന്റെ വെല്ലുവിളിക്ക് ഒരു പരിഹാരം കണ്ടെത്താൻ ന്യൂറോ കെയർ സെന്റർ ആരംഭിച്ചിരിക്കുന്നു ….
ഇന്ന് ജീവിതശൈലി, സെൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ മൂലം നാഡീ സംബന്ധമായ അസുഖങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാമൂഹിക പ്രശ്നം തിരിച്ചറിഞ്ഞ് രവീന്ദ്രന്റെ മരുമകൻ ഡോക്ടർ തുഷാർ വി പിയും, മകൾ ഡോക്ടർ സ്‌നേഹാ രവീന്ദ്രന്റേയും പരിചരണത്തിൽ കോഴിക്കോട് പുതുതായി ന്യൂറോ കെയർ സെന്റർ കൂടി ആരംഭിച്ചിരിക്കുകയാണ്.
ഇതൊരു ആശുപത്രി മാത്രമല്ല. ആധുനിക ജീവിതത്തിന്റെ സമ്മർദ്ദങ്ങളെ ചെറുക്കാൻ, പ്രതിരോധ ബോധവൽക്കരണം നടത്താൻ, ചികിത്സയ്ക്കൊപ്പം പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സംരംഭം കൂടിയായിരിക്കുമിത് എന്ന് ഇവരുടെ മറ്റു സ്ഥാപനങ്ങൾ നടത്തുന്ന സേവനങ്ങളെ താരതമ്മ്യം ചെയ്തു മുൻവിധിയോടെ ഞാൻ വിലയിരുത്തുന്നു.
ഒരു കുടുംബം, മൂന്ന് സേവനങ്ങൾ, ഒരു ലക്ഷ്യം
മുത്തച്ഛൻ! (അച്ചാച്ചൻ എന്ന് വിളിക്കുന്ന അമ്മയുടെ അച്ഛൻ) പി കെ രാമനിൽ നിന്ന് പകർന്നുകിട്ടിയ സേവന മനോഭാവം, പിതാവിൽ നിന്നും പകർന്നു കിട്ടിയ രാജ്യ സ്നേഹം ഭാരത്തിലുടനീളമുള്ള സെൻട്രൽ സ്‌കൂളുകളിൽ നിന്നും പകർന്നുകിട്ടിയ ഭാഷാ പരിജ്ഞാനവും ജീവിത ശൈലിയും ഇവരെ സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മൂന്ന് മേഖലകളിലൂടെ മോഹനനും രവീന്ദ്രനും സമൂഹത്തിന് തിരികെ നൽകുന്നു.
കണക്കിലെ കൃത്യതയിൽ നിന്ന് തുടങ്ങി, അറിവിന്റെ വെളിച്ചം പകർന്ന്, ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഈ യാത്ര ശരിക്കും മാതൃകാപരമാണ്.
മോഹൻ അസ്സോസിയേറ്റ്സ്-ന്റെ 25 – 30 വർഷത്തെ ജൂബിലി- യ്ക്കും, എക്സൽ പബ്ലിക് സ്കൂൾ-ന്റെയും പുതിയ ന്യൂറോ കെയർ സെന്റർ-ന്റെയും എല്ലാ പ്രവർത്തനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ സംരംഭങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മോഹനൻ, രവീന്ദ്രൻ, എന്നിവരുൾപ്പെടുന്ന മുഴുവൻ ടീമിനോടും സമൂഹം കടപ്പെട്ടിരിക്കുന്നു.
കോഴിക്കോട് സിറ്റിയിൽ പുതുതായി ഒരു ന്യൂറോ കെയർ സെന്റർ ആരംഭിക്കുന്നു എന്നറിയിച്ചുള്ള ഒരു വീഡിയോ ഇന്ന് കാലത്തു ഞാൻ അംഗമായിട്ടുള്ള ഗ്രൂപ്പിലൂടെ അറിഞ്ഞപ്പോൾ ഒരുബെസ്റ്റ് വിഷസ്സിൽ ഒതുക്കാനിരുന്നതാണ്… എഴുതിത്തുടങ്ങിയപ്പോൾ ആമുഖമായി ചിലതെഴുതി ഒടുവിൽ ഈരൂപത്തിലായി.
മുൻവിധിയോടെ ആലോചിച്ചെഴുതാത്തതുകൊണ്ടുള്ള പോരായ്മ്മകളുണ്ടാവാം, എന്നെ ഇതുവരെ വായിച്ചവർ ക്ഷമിക്കുമെന്നുള്ള വിശ്വാസത്തോടെ ഈ സ്ഥാപനത്തിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികകൾക്കു ഈ സ്ഥാപനം ഒരാശ്രയമാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഭാവുകങ്ങൾ നേരുന്നു.
സ്നേഹത്തോടെ
EXCEL PUBLIC SCHOOL https://chuvannakatukanittamayyazhi.com/2024/11/29/excell-public-school/
മഠത്തിൽ ബാബു ജയപ്രകാശ് ……….✍️ My Watsapp Contact No … 9500716709





