Time Taken To Read 8 Minutes
തലക്കെട്ടു വായിച്ചിട്ടു സംശയിക്കേണ്ട ഞാൻ എഴുതുന്നത് പുരാണമൊന്നുമല്ല! ഇപ്പോൾ നമ്മുടെ രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രധാന സംഭവങ്ങളെ പുരാണവുമായി താരതമ്മ്യം ചെയ്യാൻ ശ്രമിക്കുകയാണ്. കാരണം നമ്മുടെ പൂർവീകർ പറഞ്ഞു കേട്ടിട്ടുണ്ട് ഭാരതം കർമ്മ ഭൂമിയാണെന്ന് !
അതായത് ഇതുവരെ ഇവിടെ നടന്നതെല്ലാം ഹിന്ദുക്കളുടെ ഇതിഹാസങ്ങളായ മഹാഭാഗവാദത്തിലും, രാമായണത്തിലും മഹാഭാരത്തിലും വിവരിച്ചിട്ടുണ്ട്….
അതിൽ പറഞ്ഞതേ ഇതുവരെ ലോകത്തു സംഭവിച്ചിട്ടുള്ളൂ…. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു…. ഇനി ഭാവിയിലും അതിൽപറഞ്ഞതെ സംഭവിക്കുകയുള്ളൂ!
അതുകൊണ്ടു തന്നെ ഇപ്പോൾ പാർളി മെന്റിൽ വനിതാ സംവരണബില്ലിന്മേൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെയും വരാനിരിക്കുന്ന ഡീ ലിമിറ്റേഷനെയൊക്കെ ഞാൻ കംസന്റെ കഥയിൽ തുടങ്ങി പാഞ്ചാലീ വസ്ത്രാക്ഷേപത്തിൽ ഒതുക്കാമെന്നു കരുതുന്നു.
ഒതുങ്ങുമോ അല്ലെങ്കിൽ രാമായണംപോലെ മഹാഭാരതം പോലെ കഥകളും ഉപകഥകളുമായി നീണ്ടുപോകുമോ എന്നറിയില്ല.
ഈ എഴുത്തും ഇതിനു മുൻപ് എഴുതിയ രണ്ടു ആർട്ടിക്കിളിന്റെ തുടർച്ചയാണ് . (വിനാശകാലേ വിപരീത ബുദ്ദി! അടുത്തത് എന്നെ കണ്ടാൽ കിണ്ണം കട്ട കള്ളനെ പോലെ തോന്നുമോ ?)
ഇനിയൊരു ചാപ്റ്റർ ഈ ബിൽ നിയമമാവുന്നതോടെ രാമായണ കഥയോട് ഉപമിച്ചു എഴുതാം….
പറഞ്ഞുവരുന്നത് നിലവിലെ വനിതാ സംവരണ ബില്ലിനെ കോൺഗ്രസ്സടങ്ങുന്ന ഇണ്ടി മുന്നണി എതിർത്തു ഇല്ലാതാക്കിയതിനെ ഞാൻ താരതമ്മ്യം ചെയ്യുമ്പോൾ കംസന്റെ കഥയാ ഓർമ്മയിലെത്തിയത് ?
നമ്മുടെ വനിതാ സംവരണബില്ലും ഇതിനകം 8 തവണ പാർളി മെന്റിൽ പരാജയപ്പെട്ടു അല്ലെങ്കിൽ പരാജയപ്പെടുത്തി!
വസുദേവർക്കും ദേവകിക്കും ജനിക്കുന്ന കുട്ടിയെ ഞാൻ ഉപമിക്കുന്നത് വനിതാ സംവരണ ബില്ലിനെ കോൺഗ്രസ്സ് ഇല്ലാതാക്കിയ സംഭവം പറഞ്ഞുകൊണ്ടാണ്.
കംസൻ കേട്ട് അശരീരി… ! ദേവകിയുടെ എട്ടാമത്തെ കുട്ടിയാണ് കംസനെ വധിക്കുക. (ചുരുക്കി പറഞ്ഞാൽ ആസുരവാക്കു ദേവകിയുടെ 8-ആമത്തെ കുട്ടിആയിരിക്കും കംസനെ വധിക്കുക)
1 മുതൽ 6 വരെ കുട്ടികളേ കംസൻ ജനിച്ചപ്പോഴേ കൊന്നു കളയുന്നു- 7ആമത്തെ കുട്ടിയായി ബലരാമനെ ദേവകിയുടെ വയറ്റിൽ നിന്ന് രോഹിണിയുടെ വയറ്റിലേക്ക് മാറ്റി രക്ഷപ്പെടുത്തി-
8 ആമത്തെ കുട്ടിയായ ശ്രീ കൃഷ്ണ വാസുദേവൻ അച്ഛൻ ഗോകുലത്തിലേക്കു കൊണ്ടുപോയി യശോദയുടെ അടുത്ത് വളർത്തി. വളർന്നു കഴിഞ്ഞപ്പോൾ മഥുരയിൽ വന്നു കംസനെ വധിക്കുന്നു.
ഈ ബില്ലിനെ ഇല്ലാതാക്കുവാൻ കണ്ടെത്തിയ കാരണം ഒരശരീരിപോലെ അവരുടെ തലച്ചോറിൽ പതിഞ്ഞിരിക്കുന്നു സീറ്റ് കൂടിയാൽ ഗുണം ബി ജെ പിക്ക് ആണെന്ന്! ഇവരിലെ ചിലർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് ഇവർ ചിന്തിക്കുന്നു…? പുതുതായി ഉണ്ടാക്കുന്ന മണ്ഡലത്തിൽ എല്ലാവരും ബി ജെ പി ക്കു മാത്രമേ വോട്ടു ചെയ്യൂവെന്നു!
ഇങ്ങനെ ഇവർ ചിന്തിക്കാനുണ്ടായ കാരണം. 2014 മുതൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭരണം രാജ്യത്തു ദിനംതോറും ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ച ജനങ്ങൾ അംഗീകരിച്ചു പിന്തുണയ്ക്കുന്നതിൽ നിന്നുമുണ്ടാകുന്ന അസഹിഷ്‌ണതയിൽ എല്ലാ മോഡിജി എന്ത് ജനോപകാര പ്രദമായ നിയന നിർമ്മാണം നടത്തിയാലും കോൺഗ്രസ്സ് എതിർക്കും ! അതായതു
കോൺഗ്രസ്
വനിത സംവരണത്തെ എതിർത്തു
1996ൽ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭരണകാലത്തു
1998, 1999, 2002, 2003 ലും അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു
2010ൽ ഈ ചരിത്രമെല്ലാം മറന്ന്, യുപിഎ സർക്കാർ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ബി ജെ പി അതിനെ പിന്തുണച്ചു. എന്നാൽ ലോക്‌സഭയിൽ എത്തിയപ്പോൾ കോൺഗ്രസ് പിന്മാറി. ബിൽ ഒരിക്കൽ കൂടി അട്ടിമറിക്കപ്പെട്ടു.
2023ൽ മോദി സർക്കാർ വനിതാ സംവരണ ബിൽ പാസാക്കി. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ, തടസ്സം നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസിന് ബില്ലിനെ അനുകൂലിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
2026-ൽ എന്താണ് സംഭവിച്ചത്? എല്ലാം മാറിമറിഞ്ഞു … എൻ ഡി എ ക്കു ഭൂരിപക്ഷമില്ലെന്നു മനസ്സിലാക്കി വീണ്ടും അട്ടിമറിക്കപ്പെട്ടു..
8 തവണ ഒരു ബിൽ….! ഇതാണ് കംസനുമായി ഞാൻ ബന്ധപ്പെടുത്തി എഴുതാൻ ശ്രമിച്ചത് ചില പൊരുത്തക്കേടുകളുണ്ട് അത് 2029 ഓടെ ശരിയായിക്കോളും….
ഇത് കൂടാതെ ഇവർ എതിർത്ത ചില ബിൽ കൽ കൂടി പറഞ്ഞുപോകാം
സി എ എ യെ ….. പൗരത്വ ബില്ലിനെ എതിർത്തു
എസ ഐ ആറിനെ നെ എതിർത്തു
സി ഡി എസ നെ എതിർത്തു
ഓപ്പറേഷൻ സിന്ധൂറിനെ എതിർത്തു
സർജിക്കൽ സ്ട്രൈക്കിനെ എതിർത്തു
രാമ ക്ഷത്രത്തെ എതിർത്തു
ജി എസ ടി യെ എതിർത്തു
നാക്സൽ തീവ്രവാദം അടിച്ചമർത്തിയതിനെ എതിർത്തു
നോട്ട് നിരോധനത്തെ എതിർത്തു
മുത്തലാക്കി നെ എതിർത്തു
ആർട്ടിക്കിൾ 370 നിരോധനം എതിർത്തു (കശ്മീർ)
വഖഫ് നിയമ ഭേദഗത്തി ബില്ലിനെ എതിർത്തു
ഇവർ എന്തിനെയെങ്കിലും എതിർത്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് ഉറപ്പിക്കാം അത് രാജ്യത്തിനു ഗുണമുള്ള സംഗതി ആയിരിക്കും നൂറു ശതമാനം
കോൺഗ്രസിന്റെ തകർച്ചയുടെയും ബിജെപിയുടെ വളർച്ചയുടെയും കാരണങ്ങൾ
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം ജനങ്ങളും നേതാക്കളും കോൺഗ്രസിൽ നിന്ന് അകലാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്
പ്രത്യയശാസ്ത്രപരമായ അവ്യക്തതയും ദേശീയ വീഴ്ച്ചയും
ദേശീയ സുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ പലപ്പോഴും ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
നേതൃത്വ പ്രതിസന്ധിയും ദിശാബോധമില്ലായ്മയും.
പ്രീണന രാഷ്ട്രീയവും ജനവികാരവും
ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം കോൺഗ്രസിനെ വലിയ രീതിയിൽ വേട്ടയാടുന്നുണ്ട്.
അഴിമതിയും വികസന രാഷ്ട്രീയവും
യുപിഎ ഭരണകാലത്തെ വമ്പൻ അഴിമതി ആരോപണങ്ങൾ ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്.
ബി ജെ പി മുക്ത ഭാരതമെന്ന ഇടതനും വലതനും പറഞ്ഞു പറഞ്ഞു ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളെ അശരീരിയായി വേട്ടയാടിക്കൊണ്ടിരിക്കുന്നു…
അതായത് ഒരു തരം റിവേസ് എഫക്റ്റ്…. ബി ജെ പി വളരുംതോറും അധികാരത്തിലെത്താൻ സാദിക്കില്ല അത് കോൺഗ്രസ്സിന്റെ പതനത്തിലേക്കെത്തി ഒടുവിൽ ബി ജെ പി പറയുന്നതുപോലേ കോൺഗ്രസ്സ് മുക്തഭാരതം എന്ന് അശരീരിയായ കോൺഗ്രസ്സ് നേതാക്കിലുണ്ട്
സമാനമായ ചിന്ത തന്നെയായിരുന്നു കംസനും. ഒരുസംശയവും വേണ്ട…! ഹിന്ദുപുരാണങ്ങളിലെ കംസൻ തന്നേ? അതിലൊരു ഭാഗമുണ്ട് കംസവധവും അതിന്റെ കാരണവും.
സമാനമായ സംഭവങ്ങളാണ് 2014 മുതൽ ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്
കേരളത്തിലേ മണ്ടൻ മാപ്രകൾക്ക് ബോധം ഇല്ലെങ്കിലും അതുവരെ ദേശാഭിമാനിയും വീക്ഷണവും മൗതൃഭൂമിയും മനോരമയും അവരുടെ ചാനലും കണ്ട ശരാശരി മലയാളിക്കു ഭാരതീയന് ഇന്ന് വർത്തകളറിയാൻ സത്യസന്ധമായി വാർത്തകൾ നൽകുന്ന ധാരാളം ചാനലുകളുണ്ട് എന്നത് ഇവർ മറക്കരുതായിരുന്നു. പറഞ്ഞുവരുന്നത്?
മോദി സർക്കാർ ഇപ്പോൾ അവതരിപ്പിച്ച വനിത സംവരണ നിയമം കേരളത്തിനും തമിഴ് നാടിനും ഒക്കെ ഏറേ ഗുണം ചയ്യുന്നതായിരുന്നു.. കാരണം സീറ്റ്കൾ കൂടുതൽ കിട്ടുമായിരുന്നു. ഇനി സെൻസസ് കഴിഞ്ഞു നിയമപരമായി നടക്കുന്ന ഡീ – ലിമിറ്റെഷൻ കഴിയുമ്പോൾ ഇവിടെ (കേരളത്തിൽ) സീറ്റ് കുറയും
മുത്തലാഖ് നിരോധനത്തെയും വഖഫ് ബോർഡിനും, എൻ ആർ സി, ഏകീകൃത സിവിൽ നിയമം, എൻ ഡി എ സർക്കാർ കൊണ്ടുവരുന്ന നിയമത്തെഎതിർത്ത കോൺഗ്രസ് വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെടാൻ കാരണമായ പ്രതിപക്ഷ പാർട്ടികളെ രാജ്യത്തെ സ്ത്രീകൾക്ക് വിട്ടുകൊടുക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലത്തെ മൻ കീ ബാത്തിൽ വ്യക്തമാക്കിക്കൊണ്ടു പറഞ്ഞു?
ഇന്ത്യയിലെ സ്ത്രീകൾ ഒരിക്കലും അവർക്ക് മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതിന്റെ ചെറു രൂപമാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ ഉടനീളവും ഇദ്രപ്രസ്ഥത്തിൽ രാഹുലിന്റെ വീടിനുമുൻപിലും സിക്കിമിലെ തെരുവുകളിലും നമ്മൾ കണ്ടത് !
മോഡിജിയുടെ പ്രസംഗം കേട്ടപ്പോൾ പെട്ടെന്നോർമ്മയിലെത്തിയത് മഹാഭാരതത്തിലെ പാഞ്ചാലിയുടെ ഒരു കഥയാണ്. കൗരവ സഭയിൽ പാഞ്ചാലിയെ വസ്ത്രാക്ഷപം ചെയ്ത കഥ.
വനിതാ സംവരണ ബില്ലിന്റെ പാര്‍ലമെന്റിലെ തടസ്സവും പാഞ്ചാലിയുടെ കൗരവസഭാ അനുഭവം തന്നെയല്ലേ?
പാഞ്ചാലി കൗരവസഭയിൽ നീതി നിഷേധിക്കപ്പെട്ട്, ഭൂരിപക്ഷത്തിന്റെ മൗനത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു. ചോദ്യം ചോദിക്കാൻ അവകാശമുണ്ടായിട്ടും സഭ കേൾക്കാൻ തയ്യാറായില്ല.
വനിതാ സംവരണ ബിൽ 1996 മുതൽ പലതവണ ലോക്‌സഭയിൽ അവതരിപ്പിച്ചിട്ടും ചർച്ചകളിലും വോട്ടെടുപ്പിലും തടസ്സപ്പെട്ടു. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം എന്ന ന്യായമായ ആവശ്യം ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകളിൽ പെട്ടുപോയില്ലേ?
കോൺഗ്രസ്സിന് മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടായിട്ടും എന്തുകൊണ്ട് നിയമം പ്രാബല്ല്യത്തിൽ കൊണ്ടുവന്നില്ല! എന്നിട്ടു ഇപ്പോൾ ഈ വിഷയത്തിൽ മുതലക്കണ്ണീർ പൊഴിക്കുന്നു
തടസ്സത്തിന്റെ സ്വഭാവം വിലയിരുത്തുമ്പോൾ കൗരവസഭയിലേ ദുര്യോധനാദികളുടെ അഹങ്കാരവും, ഭീഷ്മർ-ദ്രോണർ തുടങ്ങിയവരുടെ മൗനവുമാണ് പാഞ്ചാലിയെ ഒറ്റപ്പെടുത്തിയത്. നിയമം ഉണ്ടായിട്ടും നടപ്പാക്കാൻ ഇച്ഛാശക്തി ഇല്ലായിരുന്നു.
ബില്ലിനെതിരെ നേരിട്ട് എതിർപ്പ് കുറവാണെങ്കിലും ‘സമവായം വേണം’, ‘ഉപസംവരണം വേണം’ എന്നിങ്ങനെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വർഷങ്ങളോളം മാറ്റിവെച്ചു. ഇച്ഛാശക്തിയുടെ കുറവ് തന്നെ പ്രധാന കാരണം.
ആരുടെ ഇച്ഛാശക്തി 60 -70 വർഷം ഭാരതം ഭരിച്ച കോൺഗ്രസ്സ്ന്റെ ഇച്ഛാ ശക്തി മാറി മാറി വരുന്ന നേതാക്കന്മാരുടെ ഇച്ഛാ ശക്തി.
ഇവരുടെ ഇച്ഛാ ശക്തി ഇവർ കാട്ടിയതു ഗോവധ നിരോധനത്തിന്റെ പേരിലുണ്ടായ സമരത്തിൽ പങ്കെടുത്ത നാഗ സന്ന്യാസി മാരെ വെടിവെച്ചിട്ടത്! , അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്! , മതത്തിന്റെ പേരിൽ വിഭജിച്ച രാജ്യത്തു സെക്യുലർ എന്നെഴുതി ചേർത്തത്! സിംലം കകരാറുണ്ടാക്കുമ്പോൾ പാലിക്കേണ്ടതായ തന്ത്ര പ്രധാനമായ കാര്യങ്ങൾ ചെയ്യാതിരുന്നത്! അങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ
പറഞ്ഞുവരുന്നത് പാഞ്ചാലിയെ സഭ മുഴുവൻ കൈവിട്ടപ്പോൾ ശ്രീ കൃഷ്ണന്റെ ഇടപെടൽ അഭയമായി. ധർമ്മം നിലനിർത്താൻ ശക്തമായ ഇച്ഛാശക്തിയുള്ള ഒരാൾ വേണ്ടിവന്നു.
അതുപോലെയാണ് 70 – 75 കൊല്ലം അടവെച്ചു കാത്തിരുന്ന വനിതാ സംവരണബിൽ പാസാക്കുവാൻ സാക്ഷാൽ നരേന്ദ്ര ദാമോദർ ദാസ് മോടിവേണ്ടിവന്നു വനിതാ സംവരണബിൽ സഭയിൽ പാസ്സാക്കിയെടുക്കാൻ അവിടെയാണ് ഇണ്ടി മുന്നണിയും കോൺഗ്രസ്സും ദുശ്ശാസനും ആയി മാറിയത്
ദുശ്ശാസനൻ പാഞ്ചാലിയെ മുടിക്ക് പിടിച്ച് സഭയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന്, അപമാനിക്കാൻ വേണ്ടി സാരി വലിച്ചഴിക്കാൻ തുടങ്ങി.
കർണ്ണൻ ആ പ്രവൃത്തിയെ പിന്തുണയ്ക്കുകയും, 5 ഭർത്താക്കന്മാരുള്ള അവളെ “പൊതുസ്ത്രീ” എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു.!
ഈ സംഭവത്തിലേക്ക് നയിച്ച ചൂതുകളി ആസൂത്രണം ചെയ്തത് ശകുനി ആണ്.
സഭയിൽ സന്നിഹിതരായിരുന്ന മുതിർന്നവരായ ധൃതരാഷ്ട്രരും ഭീഷ്മരും മൗനം പാലിച്ചു.
ഇത് അധർമ്മമാണെന്ന് പറഞ്ഞ് എതിർത്ത ഏക കൗരവൻ ദുര്യോധനന്റെ സഹോദരനായ വിക്രർണ്ണൻ ആയിരുന്നു.
ഈ സംഭവത്തെ വസ്ത്രാക്ഷേപം എന്ന് വിളിക്കുന്നു, ഇത് മഹാഭാരതത്തിലെ ഒരു പ്രധാന വഴിത്തിരിവായതുപോലെ? പാർലിമെന്റിൽ വനിതാ സംവരണബില്ലിന്റെ അവസ്ഥ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിനു തുല്ല്യമായിരുന്നു എന്ന് ഞാൻ വീക്ഷിക്കുന്നു …
ഇനി അറിയേണ്ടത് ദുര്യോധനൻ ആരായിരുന്നു ? ദുശ്ശാസനൻ ആരായിരുന്നു? ശകുനിയും കർണ്ണനും ആരായിരുന്നു… എന്ന് മാത്രമാണ്!
ഇതിനുള്ള ഉത്തരം ഭാരതം മുഴുവനുള്ള സ്ത്രീജനങ്ങൾ ഇന്നലെമുതൽ നൽകിത്തുടങ്ങി.
ഇപ്പോൾ NDAയും പല വനിതാ സംഘടനകളും പ്രതീക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയിലാണ്. 2023 സെപ്റ്റംബറിൽ ‘നാരീശക്തി വന്ദൻ അധിനിയം’ ആയി ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കി എന്നത് ആ പ്രതീക്ഷയ്ക്ക് ബലം നൽകുന്നു. അടുത്ത ലോക്‌സഭാ മണ്ഡല പുനർനിർണയത്തിന് ശേഷം നടപ്പാകും എന്ന വ്യവസ്ഥയിലാണ് ഇപ്പോഴുള്ളത്… പറഞ്ഞുവരുന്നത്?
കൗരവസഭയിൽ പാഞ്ചാലി നേരിട്ടത് നീതി നിഷേധവും സഭയുടെ മൗനവുമാണ്. വനിതാ സംവരണ ബില്ലും പതിറ്റാണ്ടുകളായി രാഷ്ട്രീയ മൗനവും കാലതാമസവും നേരിട്ടു. അന്ന് ശ്രീകൃഷ്ണന്റെ ഇടപെടൽ പോലെ, ഇന്ന് ശക്തമായ രാഷ്ട്രീയ തീരുമാനം തന്നെയാണ് പരിഹാരം എന്ന് NDA വിശ്വസിക്കുന്നു. അതുകൊണ്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിൽ നിയമമായി, നടപ്പാക്കലിന്റെ വഴിയിൽ എത്തിനിൽക്കുന്നത്.
നിയമം പാസായെങ്കിലും പൂർണമായി പ്രാബല്യത്തിൽ വരാൻ ഇനിയും കാത്തിരിക്കണം — അതാണ് ഇന്നത്തെ അവസ്ഥ.
ബിൽ പാസാക്കാൻ ആവശ്യമായ 66 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിലും, രാജ്യത്തെ 100% സ്ത്രീകളുടെയും അനുഗ്രഹം എൻഡിഎ സർക്കാരിന് ലഭിച്ചെന്നും മോദി ഇന്നലെ മൻകീ ബാത്തിലൂടെ ജനങ്ങളോടായി പറഞ്ഞു.
മുത്തലാഖ് നിരോധനത്തെ പോലും എതിർത്ത കോൺഗ്രസ് വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം രാജ്യത്തെ സ്ത്രീകളോട് ചോദ്യമുന്നയിച്ചു.
ഇന്ത്യയോടൊപ്പം തന്നെ സ്വാതന്ത്ര്യം നേടിയ മറ്റു പല രാജ്യങ്ങളും ഇന്ന് ഇന്ത്യയ്ക്ക് മുന്നിലെത്തിയത് പതിറ്റാണ്ടുകളോളം ഈ രാജ്യം ഭരിച്ച കോൺഗ്രസിന്റെ കഴിവുകേട് കൊണ്ട് മാത്രമാണ് എന്നും മോദി വ്യക്തമാക്കി.
ഈ സംഭവത്തോടെ ഒരു കാര്യം വെക്തമായി എന്തോരം മണ്ടന്മാരാണ് ഈ കോൺഗ്രസ്സിലും ഇണ്ടി മുന്നണിയിലുമുള്ളതെന്നു
പലരും ധരിച്ചുവെച്ചിരിക്കുന്നതു മണ്ഡല പുനർനിർണയം നടത്തണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നാണ്…
മണ്ഡല പുനർ നിർണ്ണയം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നടത്താറുണ്ടെന്നു പലരും ഓർക്കാതെപോവുന്നു.
മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാനും സ്ത്രീ സംവരണം 2029 ഇലക്ഷന് പ്രാബല്യത്തിൽ വരുത്താനുമാണ് പാർലമെൻ്റ് അംഗീകാരം വേണ്ടത്. അതിന് ഭരണഘടന ഭേദഗതി വേണം.അതിന് മുന്നിൽ രണ്ട് ഭൂരിപക്ഷം വേണം..ഇതാണ് ഇന്നലെ പരാജയപ്പെട്ടതും….
ഇനി നടക്കാൻ പോകുന്നത് എന്താണെന്ന് പറയാം,
മണ്ഡല പുനർനിർണയം അഥവാ ഡീലിമിറ്റേഷന് നടപ്പിലാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നില്ല.. എന്ന് മുകളിൽ വെക്തമാക്കിയല്ലോ? അത് ഭരണഘടനയുടെ ആർട്ടിക്കിൾ 82 പ്രകാരം സ്വാഭാവികമായി നടപ്പിലാകാൻ പോകുന്ന പ്രക്രിയയാണ്..! നിലവിൽ ബി ജെ പി കൊണ്ട് വന്ന ബില്ല് പാസാക്കാത്തത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയില്ല. സീറ്റ് എണ്ണം വർദ്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും??
നിലവിലുള്ള 543 സീറ്റുകൾ ജനസംഖ്യ അടിസ്ഥാനത്തിൽ വീണ്ടും പുനർ നിർണയിക്കപ്പെടും… സ്വാഭാവികമായും ജനസംഖ്യ കൂടുതലുള്ള ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കെല്ലാം സീറ്റ് കൂടും. ഈ കൂടുന്ന സീറ്റുകൾ എവിടുന്ന് കുറയും??
അത് കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുറയും… ഉത്തർ പ്രദേശിൻ്റെ സീറ്റുകൾ 91 ആകുമ്പോൾ കേരളത്തിൽ ലോക്സഭാ മണ്ഡലങ്ങൾ 14 ആയി കുറയും… ഇത് തമിഴ്നാടിനെ, ആന്ധ്രയെ, കേരളത്തെ ബാധിക്കും..
ഇത് ഒഴിവാക്കാനാണ് അമിത് ഷാ പ്രോ റേറ്റ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ജനസംഖ്യ അനുപാതം നോക്കാതെ 50% സീറ്റ് വർധന നൽകാം എന്ന് പറഞ്ഞത്…!
അങ്ങനെയെങ്കിൽ കേരളത്തിന് 30 ലോക്സഭ മണ്ഡലങ്ങൾ ലഭിക്കുമായിരുന്നു.. ആ ഓഫറാണ് രാഹുലും സ്റ്റാലിനുമൊക്കെ ഹീറോയിസം കാണിക്കുന്നു എന്ന ധാരണയിൽ തട്ടിത്തെറിപ്പിച്ചത്…!
ചുരുക്കം പറഞാൽ എന്താണോ ഇവന്മാർ എതിർത്തത് അതാണ് തത്വത്തിൽ ഇവന്മാർ നടപ്പിലാക്കിയിട്ട് ജയിച്ചെന്ന് കൂവുന്നത്… 2034 ഇലക്ഷന് ഉത്തർപ്രദേശിൽ നിന്ന് 91 ജനപ്രതിനിധികൾ ഉണ്ടാകുമ്പോൾ കേരളത്തിൽ നിന്ന് 14 ജനപ്രതിനിധികൾ മാത്രമേ ഉണ്ടാകൂ.. ഇതിൻ്റെ ബെസ്റ്റ് ഉദാഹരണമാണ് 2008ൽ കേരളത്തിൽ നടന്ന ഡീ ലിമിറ്റേഷൻ…!
അന്ന് കേരളത്തിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ ജനസംഖ്യ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്.. മലപ്പുറത്ത് ആറ് സീറ്റുകൾ വർധിച്ചപ്പോൾ ജനസംഖ്യ കുറഞ്ഞ ആലപ്പുഴയ്ക്കും പത്തനംതിട്ടയ്ക്കും സീറ്റുകൾ കുറഞ്ഞു…
ഇതേ കാര്യമാണ് ഇനി ഇന്ത്യ മുഴുവൻ നടക്കാൻ പോകുന്നത്.. അതിനാണ് ഇവന്മാരെല്ലാം ജയിച്ചെന്ന് കൂവുന്നത്….
ഏറ്റവും രസകരം രാഹുലിനും സ്റ്റാലിനുമടക്കം ഇതൊന്നും മനസിലായിട്ട് പോലുമില്ല എന്നതാണ്… ഇത് പ്രാബല്യത്തിൽ വരാൻ പോകുമ്പോഴാണ് ഇനി ഇവന്മാർക്കൊക്കെ വെളിവ് വരുന്നത്…
കൃത്യം കുറിച്ച് വെച്ചോ,
ഒരു മൂന്ന് നാല് വർഷത്തിനകം ഇവർ തന്നെ ഈ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കും.. പ്രതിപക്ഷത്തിന് വളരെ എളുപ്പം സ്കോർ ചെയ്യാൻ പറ്റുമായിരുന്ന ഒന്നായിരുന്നു ഇത്…
ഇതിപ്പോൾ ഇവരെല്ലാം സ്ത്രീകൾക്കെതിരാണ് എന്ന പേരിൽ ബി ജെ പിക്ക് സ്ത്രീ വോട്ടുകളും കൂടും, ഒപ്പം കൂടേണ്ട സംസ്ഥാനങ്ങളിൽ സീറ്റ് കൂടുകയും ചെയ്യും.. നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കൂട്ടി ബി ജെ പി എല്ലാ കാലവും ഭരിക്കാൻ പദ്ധതിയിടുന്നു എന്നതാണ് ഇവരുടെ പേടി..
ഇങ്ങനെ പേടിച്ചിരിക്കുന്ന ഗ്യാപ്പിൽ ബി ജെ പി കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും സീറ്റ് പിടിച്ച് ജയിക്കുകയും ചെയ്യും….
എങ്ങനെ നോക്കിയാലും ബി ജെ പിക്ക് ലാഭം തന്നെ!!!
കോൺഗ്രസിന്റെ തകർച്ചയുടെയും ബിജെപിയുടെ വളർച്ചയുടെയും കാരണങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം ജനങ്ങളും നേതാക്കളും കോൺഗ്രസിൽ നിന്ന് അകലാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്
പ്രത്യയശാസ്ത്രപരമായ അവ്യക്തതയും ദേശീയ സുരക്ഷയും വീഴ്ച്ചയും.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ പലപ്പോഴും ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
സൈനിക നടപടികൾക്ക് തെളിവ് ചോദിക്കുന്നതും, അതിർത്തിയിലെ വെല്ലുവിളികളിൽ സർക്കാരിനെ വിമർശിക്കുമ്പോൾ അത് സൈന്യത്തിന്റെ ആത്മവീര്യത്തെ ബാധിക്കുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ട്.
“രാജ്യമാണ് ആദ്യം” (Nation First) എന്ന ബിജെപിയുടെ ശക്തമായ നിലപാടിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിരോധം ദുർബലമാകുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് ഒരു കൃത്യമായ ലക്ഷ്യബോധമില്ല എന്ന വിമർശനം സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ ഉയർത്തുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ബന്ധമില്ലാത്തതും, നിർണ്ണായക സമയങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതും നേതാക്കളെ നിരാശരാക്കുന്നു.
ഇതാണ് ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയ കരുത്തരായ നേതാക്കൾ ബിജെപിയിലേക്ക് മാറാൻ കാരണമായത്.
ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം കോൺഗ്രസിനെ വലിയ രീതിയിൽ വേട്ടയാടുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെയും വിശ്വാസങ്ങളെയും (ഉദാഹരണത്തിന് രാമക്ഷേത്ര നിർമ്മാണം) അവഗണിക്കുന്നു എന്ന തോന്നൽ വലിയൊരു വിഭാഗം വോട്ടർമാരെ കോൺഗ്രസിൽ നിന്ന് അകറ്റി.
സനാതന ധർമ്മത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും കുറിച്ചുള്ള ചില സഖ്യകക്ഷികളുടെ പരാമർശങ്ങളിൽ കോൺഗ്രസ് പുലർത്തുന്ന മൗനവും അവർക്ക് തിരിച്ചടിയായി.
യു പി എ ഭരണകാലത്തെ വമ്പൻ അഴിമതി ആരോപണങ്ങൾ ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. മറുവശത്ത്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ബിജെപി കാണിക്കുന്ന വേഗത സാധാരണക്കാരെ ആകർഷിക്കുന്നു. “അഴിമതി രഹിത ഭരണം” എന്ന പ്രതിച്ഛായ ബിജെപിക്ക് കരുത്ത് നൽകുമ്പോൾ, കോൺഗ്രസിന് പഴയ അഴിമതിയുടെ കറ കഴുകിക്കളയാൻ സാധിക്കുന്നില്ല.
ജനവികാരം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതുമാണ് കോൺഗ്രസിനെ ശിഥിലമാക്കുന്നത്. ബിജെപി നൽകുന്ന ശക്തമായ നേതൃത്വവും വികസന അജണ്ടയും കൃത്യമായ ദേശീയതയും രാഷ്ട്രീയ നേതാക്കളെയും ജനങ്ങളെയും ഒരുപോലെ ആ പാർട്ടിയിലേക്ക് ആകർഷിക്കുന്നു.
ഇതൊരു സ്വാഭാവികമായ രാഷ്ട്രീയ മാറ്റമാണ്, അവിടെ പ്രസക്തിയില്ലാത്തവർ പിന്തള്ളപ്പെടുകയും ജനഹിതം തിരിച്ചറിയുന്നവർ മുന്നേറുകയും ചെയ്യുന്നു.
ഒറ്റ വാക്കിൽ വിലയിരുത്തിപ്പറഞ്ഞാൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഒരു പ്രസ്ഥാനത്തിന് ദേശീയ രാഷ്ട്രീയത്തിൽ എന്ത് നിലനിൽപ്പ്.
സിക്കിമിൽ സംഭവിച്ചത് അതല്ലേ? ഷീലാ ദീക്ഷിതിന്റെ ഭരണത്തിൽ നിർഭയ കേസിൽ സംഭവിച്ചത് അതല്ലേ?
മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ വരെ ഭരിച്ച പാർട്ടിയുടെ അനുയായികളും നേതാക്കളിൽ ചിലരും കോൺഗ്രസ്സിന്റെ തനതായ തത്വങ്ങകിളിൽ നിന്നും മാറി മതത്തിന്റെ പേരിൽ രാഷ്ട്രത്തെ വിഭജിച്ചവരോടൊപ്പം ചേർന്ന് കൂട്ടുകൂടിയതിൽ മനംമടുത്താണ് ബി ജെ പി യെ അധികാരത്തിലെത്തിച്ചത്
വരുംദിനങ്ങളിലും നമുക്കിത് കാണാം
വാൽക്കഷ്ണം
മണ്ഡല പുനർ നിർണ്ണയാമോ? വനിതാ സംവരണമോ? സി എ എ നടപ്പാക്കലോ? അല്ല ഇവിടെ വിഷയം! ഇത്തരം നിയങ്ങൾ രാജ്യത്തിനും ജനങ്ങൾക്കും എങ്ങനെ ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ ചിത്തഭ്രമമില്ലാത്ത നിഷ്പക്ഷരായ നല്ലൊരു ശതമാനം ജനങ്ങൾ തീരുമാനിക്കും ഇവിടെ ആരുഭരിക്കണമെന്നു അതിനുള്ള പ്രത്യക്ഷത്തിലുള്ള ഒരു ഉദാഹരണമാണ് 1977 ലെ തിരഞ്ഞെടുപ്പ് ഫലം
ജനാധിപത്യത്തിന്റെ വലിയ പാഠം
എത്ര വലിയ ഭരണാധികാരിയാണെങ്കിലും, അധികാരത്തിന്റെ യഥാർത്ഥ താക്കോൽ സാധാരണക്കാരായ ജനങ്ങളുടെ കൈകളിലാണെന്ന് ഈ ഫലം അടിവരയിട്ടുറപ്പിച്ചു. വോട്ടർമാരെയും ജനാധിപത്യത്തെയും വിലകുറച്ചു കണ്ടാൽ ഏത് വന്മരവും വീഴും എന്ന വലിയ പാഠമാണ് 1977-ലെ ഈ ചരിത്ര മുഹൂർത്തം നമുക്ക് നൽകിയത്
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്. വെറും 154 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങി. ജയപ്രകാശ് നാരായണൻ്റെ (JP) നേതൃത്വത്തിൽ ഒന്നിച്ച പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ജനതാ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ്-ഇതര പ്രധാനമന്ത്രിയായി ചരിത്രം കുറിക്കുകയും ചെയ്തു.
. (എങ്കിലും, തളരാതെ പോരാടിയ ഇന്ദിരാഗാന്ധി 1980-ൽ വീണ്ടും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയത് മറ്റൊരു ചരിത്രം!)
ഈ വസ്തുത നേരിട്ട് തിരിച്ചറിഞ്ഞ കോൺഗ്രസ്സ് എന്തിനു മോഡിജീ നടപ്പിലാക്കുന്ന നയങ്ങളെ എതിർക്കുന്നത്?
തിരഞ്ഞെടുപ്പ് സമയത്തു ജനങ്ങളുടെ മുൻപിൽ ഒരു മാനിഫെസ്റ്റോ വെച്ചു? ഞങ്ങൾ അധികാരത്തിലെത്തിയാൽ എന്തൊക്കെ ചെയ്യുമെന്ന് എണ്ണമിട്ടു പറഞ്ഞു കൊണ്ട് അധികാരത്തിലേത്തിയാൽ അത് നടപ്പിലാക്കാൻ അവർ ബാദ്ദ്യസ്ഥരാണ്.
അത് തെറ്റാണെങ്കിൽ രാജ്യവിരുദ്ധമാണെങ്കിൽ ഇവിടെ ഇനിയും 1977 സംഭവിക്കും കാരണം ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പ്രാധാന്ന്യം! ജനങ്ങൾക്കാണ് ശക്തി…!
ഇന്ദിരാജിയുടെ പതനവും തിരിച്ചുവരവും നമ്മൾ ഈ ഭാരതത്തിൽ കണ്ടവരാണ്
ഇങ്ങനെ പറഞ്ഞു നിർത്തുമ്പോഴും, അതായത് വനിതാ സംവരണ ബില്ലും, ഡിലിമിറ്റേഷൻ ബില്ലും, ഒപ്പം ജനസംഖ്യാ നിയന്ത്രണ ബില്ലും,
ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ചു പോളിംഗ് ബൂത്തുകളിൽ ബയോമെട്രിക് വോട്ടിംഗ് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിരൽ അടയാളവും കണ്ണ് സ്കാൻ ചെയ്തുകൊണ്ടുള്ള വെരിഫിക്കേഷൻ സംവിധാനങ്ങളും ഉപയോഗിക്കാനാണ് ആവശ്യം. തിരഞ്ഞെടുപ്പുകളിൽ സുതാര്യത വർദ്ധിപ്പിക്കുകയും പിഴവുകൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഫലപ്രാപ്തിയെയും സ്വാധീനത്തെയും കുറിച്ച് ഈ ആശയം ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
മറ്റൊരു പ്രധാന നിർദ്ദേശം മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് ഭരണഘടനയിലെ സെക്യുലർ പദവി നീക്കം ചെയ്യുന്നതും, രാമായണത്തിൽ സീത അഗ്നിശുദ്ധി വരുത്തിയത് പോലെ 2029-ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുവാനുള്ള ഇച്ഛാശക്തിയുമായി ബി.ജെ.പി അധികാരത്തിൽ ഏതുമെന്ന് ആശിച്ച് തൽക്കാലം നിർത്തുന്നു. ആ കഥയ്ക്കായി കാത്തിരിക്കുക…
മഠത്തിൽ ബാബു ജയപ്രകാശ്…………✍ My Watsapp Contact No 9500716709
