Time Taken To Read 7 Minutes.
സംവരണവും ഡീ ലിമിറ്റേഷനുമായി ബന്ധപ്പെട്ടു വിനാശകാലേ വിപരീത ബുദ്ദി എന്ന തലവാചകത്തോടെ 16/04/ 2026 ന് ഞാൻ ബ്ലോഗിൽ എഴുതിയ ആർട്ടിക്കിളിനു ദേശത്തുനിന്നും വിദേശത്തുനിന്നും പിന്തുണച്ചുകൊണ്ട് നല്ല പ്രതികരണമാണുണ്ടായത്. ഇന്നും ആ വിഷയവുമായി ബന്ധപെട്ടു തന്നെയാണ് എഴുതുന്നത്! അതിനു കാരണമായത്?
പ്രസ്തുത വിഷയത്തിൽ; അതായത് വനിതാ സംവരണ ബിൽ ഇന്നലെ പാർലിമെന്റിൽ അവതരിപ്പിച്ചു പരാജയപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ചു, ഉജാലമുക്കിയ വസ്ത്രവും, ഹാർപ്പിക്കു തേച്ചു മാറ്റുകൂട്ടിയ ചിരിയോടുകൂടി എന്തോ ഹിമാലയൻ കൊടുമുടി കീഴടക്കിയ ഭാവത്തോടെ ആജീവനാനന്ത നിയുക്ത അങ്കമാലിയിലെ പ്രധാനമന്ത്രിയായി വാഴാൻ കാത്തിരിക്കുന്ന ആളുടെ ഒരുഫോട്ടോവും കണ്ടു .
ആദ്ദ്യം ഫോട്ടോവോട് കൂടിയാണ് എഴുതാനിരുന്നത് . അതിനു ഉചിതമായ ഒരു തലവാചകവും കൊടുത്തു എന്നെ കണ്ടാൽ കിണ്ണം കട്ട കള്ളനെ പ്പോലെ തോന്നുന്നുണ്ടോ? എന്ന സംശയ മുഖഭാവത്തോടെയുള്ള ഫോട്ടോ.?
ഇപ്പോൾ ഫോട്ടൊവൊക്കെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റിൽ പെടുത്തുന്ന കാലത്തായതുകൊണ്ടു വേണ്ടെന്നു വെച്ചു.
ആ ഫോട്ടോവും അതിനോടനുബന്ധിച്ചു വന്ന വാർത്തയും വായിച്ചപ്പോൾ മണിച്ചിത്രത്താഴ് സിനിമയിലെ ഡോക്ടർ സണ്ണിയുടേയും, കുതിരവട്ടം പപ്പുവിന്റെയും കഥാപാത്രം ഓർത്തു!
ഡോക്ടർ സണ്ണി (മോഹൻലാൽ) കാട്ടുപറമ്പൻ (കുതിരവട്ടം പപ്പു)
കാട്ടുപറമ്പനും ഡോക്ടർ സണ്ണിയും തമ്മിലുള്ള കണക്ഷൻ? അതായത് കാട്ടുപറമ്പൻ എന്ന കഥാപാത്രത്തിനു സിനിമയിൽ ഒരു പ്രത്യേകതയുണ്ട്:?
ഗംഗയിലൂടെ (ശോഭന) നാഗവല്ലിയെ ആദ്യം നേരിൽ കണ്ടത് കാട്ടുപറമ്പൻ മാത്രമാണ്*. ഗംഗ നാഗവല്ലിയായി മാറുന്നത് ആദ്യം തിരിച്ചറിയുന്നതും അയാളാണ്. അതുകൊണ്ടാണ് ഡോക്ടർ സണ്ണി കാട്ടുപറമ്പനെ അവസാനം വരെ ചികിത്സിക്കാതിരുന്നത്.
കാട്ടുപറമ്പന്റെ അസുഖം ഒരു തട്ട് കൊണ്ട് മാറുന്നതാണെന്ന് സണ്ണിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷേ അയാളെ നേരത്തെ ശരിയാക്കിയാൽ ഗംഗയാണ് നാഗവല്ലി എന്ന് അയാൾ വിളിച്ചുപറയും. പിന്നെ കഥയ്‌ക്കെന്തു ത്രിൽ?
ഈ വിവരം ഗംഗയെ അറിയിക്കാതെ ചികിത്സിക്കാൻ സണ്ണിക്ക് സമയം വേണമായിരുന്നു. അതുകൊണ്ടാണ് ; വെള്ളം ചവിട്ടണ്ട ; എന്നൊക്കെ പറഞ്ഞ് കാട്ടുപറമ്പനെ അങ്ങനെ തന്നെ നടത്തിയത്. സിനിമയുടെ ക്ലൈമാക്സ് കഴിഞ്ഞു എല്ലാം ഭദ്രമായപ്പോൾ മാത്രമാണ് സണ്ണി ഒരു തട്ട് കൊടുത്ത് കാട്ടുപറമ്പനെ ശരിയാക്കുന്നത്.
നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാകും വനിതാ സംവരണ ബില്ലും മാണിചിത്രത്താഴും, സണ്ണിയും…., കാട്ടു പറമ്പനും എന്തിനാണ് കൂട്ടിക്കലർത്തുന്നതെന്നു …?
ബുദ്ദിയുള്ളവർക്കു ഞാനെന്താണ് പറയാനുദ്ദേശിക്കുന്നതു എന്ന് മനസ്സിലായിക്കാണും.
സംവരണ ബില്ല് പാർലിമെന്റിൽ പരാജയപ്പെട്ടതിന്റെ ഭവിഷ്യത് ഇതിനകം പലർക്കും മനസ്സിലായിട്ടുണ്ട്! അതാണ് ഇപ്പോൾ വ്യക്തമാകുന്നത് ? എന്നാൽ കോൺഗ്രസ്സുകാർക്കും ഇണ്ടി മുന്നണിക്കും ഇപ്പോഴും മനസ്സിലായിട്ടില്ല !
പറഞ്ഞുവരുന്നത് 528 അംഗ സംഘ്യയുള്ള സഭയിൽ 298 പേരുടെ പിന്തുണയുള്ളൂ എന്ന് ബി ജെ പി ക്കാർക്ക് ആദ്ധ്യമേ നല്ല നിശ്ചയമുണ്ട് . ഇവിടെ ബി ജെ പി സണ്ണിയുടെ റോളാണ് എടുത്തത് . കാട്ടുപറമ്പന് ഇത് മനസ്സിലായിട്ടില്ല! അത് നേരത്തെ പറഞ്ഞാൽ പിന്നെ പ്രശ്‌നമാ അതുകൊണ്ടു ബി ജെ പി വോട്ടിങ് നീട്ടി..!
2023 സെപ്റ്റംബർ 19: പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ദിവസം തന്നെ നിയമ മന്ത്രി അർജുൻ രാം മേഘ്‌വാൾ ഭരണഘടന (128-ാം ഭേദഗതി) ബിൽ, 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എല്ലാവർക്കുമറിയാമല്ലോ?
പാർലമെന്റിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയവും “സ്ത്രീ ശാക്തീകരണ ബിൽ” (വനിതാ സംവരണ ബിൽ ആണ്). ഔദ്യോഗികമായി നാരി ശക്തി വന്ദൻ അധീനിയം അല്ലെങ്കിൽ ഭരണഘടന (128-ാം ഭേദഗതി) ബിൽ, 2023 എന്ന് വിളിക്കുന്നു.
ലോക്സഭ: 2023 സെപ്റ്റംബർ 20, ബുധനാഴ്ച ചേർന്നു!
2. രാജ്യസഭ: 2023 സെപ്റ്റംബർ 21, വ്യാഴാഴ്ച ചേർന്നു.
- 2023 സെപ്റ്റംബർ 20 ന് ചർച്ചയ്ക്കു ശേഷം വോട്ടിനിട്ടപ്പോൾ 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും ലോക്‌സഭയിൽ അന്ന് വോട്ട് ചെയ്തു.
2 എംപിമാർ അതായത് (AIMIM* പാർട്ടിയിലെ 2 ലോക്സഭ എംപിമാർ മാത്രമാണ് എതിർത്തത്)
1. അസദുദ്ദീൻ ഒവൈസി – AIMIM പ്രസിഡന്റ്, ഹൈദരാബാദ് എംപി
2. ഇംതിയാസ് ജലീൽ – AIMIM എംപി, ഔറംഗാബാദ്
എതിർത്തതിന്റെ കാരണം ഈ ബിൽ “സവർണ സ്ത്രീകളുടെ പങ്കാളിത്തം” മാത്രമേ ഉറപ്പാക്കൂ എന്നും OBC, മുസ്ലീം സ്ത്രീകൾക്ക് ഉപ-സംവരണം വേണമെന്നും ഒവൈസി ചർച്ചയിൽ പറഞ്ഞു. അദ്ദേഹം ഭേദഗതി കൊണ്ടുവരികയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. - 2023 സെപ്റ്റംബർ 21ന് ഈ ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ രാജ്യസഭ ഐക്യകണ്ഠേന ബിൽ പാസാക്കി – 214 പേർ അനുകൂലിച്ച് വോട്ട് ചെയ്തു, എതിർത്ത് ആരുമില്ല. പ്രധാനമന്ത്രി മോദി ഇതിനെ “ചരിത്ര നിമിഷം” എന്ന് വിളിച്ചു.
- 27 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. 1996 സെപ്റ്റംബർ 12-ന് ലോക്‌സഭയിൽ ആദ്യമായി ബിൽ അവതരിപ്പിച്ചെങ്കിലും 2023 വരെ പാസായിരുന്നില്ല.!
ഏപ്രിൽ 2026 – നടപ്പാക്കുന്നതിനെ കുറിച്ചുള്ള നിലവിലെ ചർച്ച
- 2026 ഏപ്രിൽ 16 ന് ചേർന്ന് 2029-ന് മുൻപായി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതികൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തു.
- 2026 ഏപ്രിൽ 8 നും ഏപ്രിൽ 16-നും ബജറ്റ് സെഷൻ വീണ്ടും ചേരുമ്പോൾ അവതരിപ്പിക്കുന്ന വനിതാ സംവരണ നിയമം, 2023 ൽ പാർലിമെന്റിൽ ബേദഗതി വരുത്തിയ ബില്ലിനെ എല്ലാ എം പി മാരും പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു.
നിലവിലെ ചർച്ചയിലെ പ്രധാന കാര്യങ്ങൾ
2026 ഏപ്രിലിൽ ചർച്ച ചെയ്യുന്ന പുതിയ ബില്ലുകൾ:
- ഭരണഘടന (131-ാം ഭേദഗതി) ബിൽ, 2026 – നടപ്പാക്കുന്നത് 2027-ന് ശേഷമുള്ള സെൻസസിൽ നിന്ന് 2011 സെൻസസിലേക്ക് മാറ്റാൻ
- ഡീലിമിറ്റേഷൻ ബിൽ, 2026 – ലോക്‌സഭയിലെ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു
2023-ലെ നിയമം സ്ത്രീ സംവരണത്തെ അടുത്ത സെൻസസ് + മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചത് 2029-ന് ശേഷം മാത്രമേ നടപ്പാകൂ എന്ന സ്ഥിതിയുണ്ടാക്കി. പുതിയ നീക്കത്തെ പ്രതിപക്ഷം “സ്ത്രീ സംവരണത്തിന്റെ പേരിൽ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബിൽ” എന്ന് വിളിക്കുമ്പോൾ, സർക്കാർ ഇതിനെ “സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ചരിത്രപരമായ ചുവട്” എന്നാണ് വിശേഷിപ്പിക്കുന്നത്.
സംവരണവുമായി ബന്ധിപ്പിച്ച പാർലമെന്റ് വിപുലീകരണ ബിൽ 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വോട്ടിനിട്ട് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെട്ടു.
ചുരുക്കത്തിൽ 2023 സെപ്റ്റംബർ 19 – 21 ൽ ആദ്യം പാസാക്കി, 2026 ഏപ്രിൽ 16 – 18 ൽ നടപ്പാക്കലും മണ്ഡല പുനർനിർണയവും സംബന്ധിച്ച ഭേദഗതികൾക്കായി വീണ്ടും ചർച്ച ചെയ്തു.
മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടില്ലെന്നറിഞ്ഞിട്ടും ബില്ല്സഭയിൽ അവതരിപ്പിച്ചു…. ഒരു വലിയ കൊട്ട് കൊടുത്തു… കാര്യങ്ങൾ അനുകൂലമാക്കിയത്! .
പിന്നീട് കാട്ടുപറമ്പനോട് സണ്ണി വെള്ളം വെള്ളം എന്ന് പറയുമ്പോൾ കാട്ടു പറമ്പൻ ചാടി ചാടി പോകുന്നത് കണ്ടിട്ടില്ലേ?
… ഒറ്റ മാറ്റമേയുള്ളൂ …. വെള്ളം വെള്ളം എന്ന് പറയുന്നതിന് പകരം ഡീ ലിമിറ്റേഷൻ …. ഡീ ലിമിറ്റേഷൻ… എന്ന് പറയുന്നൂ എന്ന് മാത്രം ….!
ഇണ്ടി മുന്നണി നേതാവ് ഇതുകേൾക്കുമ്പോൾ ചാടി…. ചാടി അടിമുടിയിളകി ചാടിക്കൊണ്ടേയിരിക്കുന്നു…
ഈ ചാട്ടം ഡീ ലിമിറ്റേഷൻ ബിൽ നിയമമാക്കുന്നതുവരെ ചാടിക്കൊണ്ടേയിരിക്കും…. അതുവരെ നമുക്ക് കണ്ടാസ്വദിക്കാം അതിനുള്ള അവസരം തരണമേ എന്നുള്ള ഒരു പ്രാർത്ഥനയേയുള്ളൂ….
കാരണം പെന്റിങ്ങിലുള്ള പൗരത്വ സ്ഥിരീകരണ കേസിൽ എല്ലാ അനസചിതത്വവും നീക്കി അലഹബാദ് ഹൈക്കോർട്ട് വിധി പ്രസ്താവിച്ചിരിക്കുന്നു; കേസ് സിബി ഐ യോ? എൻ ഐ യേയോ അന്വേഷിക്കണമെന്ന് ?
കേസിന്റെ വിധി എതിരായാൽ ചാട്ടം കാണാൻ കമ്പോഡിയയിലോ? ഇറ്റലിയിലോ? ഇഗ്ലണ്ടിലോ? മലേഷ്യയിലോ പോകേണ്ടിവരും.
ഇത് തിരിച്ചറിഞ്ഞു ടൂർ ഓപ്പറേറ്റർമാർ മുകളിൽപ്പറഞ്ഞ സെകറ്റർ ഉൾപ്പെടുത്തി ടൂർ പ്രോഗ്രാം ആരംഭിക്കുന്നൂ എന്നുകേട്ടു !
ഇനി വിഷയത്തിലേക്കു വരാം
വനിതാ സംവരണം 2023 ൽ തന്നെ പാസ്സായത് ആണല്ലോ? നിലവിൽ അത് 33% സീറ്റ് പ്രാബല്യത്തിൽ ആയി, അതിനെ കോൺഗ്രസ്സ് ഉൾപ്പെടെയുള്ളവരെക്കൊണ്ട് അംഗീകരിപ്പിച്ചു അതിനു വേണ്ടി മാരത്തോൺ ചർച്ചകളും നടത്തിയിട്ടുണ്ട് ഒടുവിൽ കോൺഗ്രസ്സിനും വഴിപ്പെടേണ്ടിവന്നു ഇല്ലെങ്കിൽ സ്ത്രീകളുടെ ശക്തിയെന്തെന്നു കോൺഗ്രസ്സ അറിഞ്ഞേനെ….
ഇതിപ്പോൾ സഭയിൽ സീറ്റ് വർധിപ്പിക്കുന്ന കാര്യത്തിൽ ആണ് പ്രതിപക്ഷം എതിർപ്പ് അറിയിച്ചത്. സർക്കാർ മുന്നോട്ട് വച്ച ഫോർമുലകളെയാണ് എതിർത്തത്.
ഇത്രയും സുപ്രധാനമായ ഒരു തീരുമാനം ഇത്ര തിടുക്കത്തിൽ ആണോ എടുക്കേണ്ടത്? മതിയായ ചർച്ചയോ മറ്റോ ഉണ്ടായില്ല! അതിനെയൊക്കെ കണ്ടില്ലെന്നു നടിക്കാനാക്കുമോ? ആ നിലയ്ക്കു യാഥാർഥ്യം കണ്ടില്ലെന്നു നടിച്ചു കേവലമായി തെറ്റിദ്ധാരണ പരത്തുന്നത്?
അതിനു അവർപറയുന്ന കാരണം പണ്ടാരോ പറഞ്ഞതുപോലെ? ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ഓരോ വഴി ആലോചിച്ചു അതിലെല്ലാം ഓരോ മുടക്കു കണ്ടു ഒടുവിൽ മലയിടുക്കിൽ ചാടി മരിക്കാൻ തീരുമാനിച്ചു! പോകുമ്പോൾ പാമ്പിനെ കണ്ടിട്ട് തിരിച്ചുപോന്നു എന്നുപറഞ്ഞതുപോലെയാ രാഹുലിന്റെ കാര്യം….!
ഇയാളുടെ അനുയായികളും എന്തോ ഹിമാലയം കീഴടക്കിയ ഭാവത്തോടെ ഞെളിഞ്ഞു നടക്കുമ്പോൾ; അറിയുന്നില്ല ഇവരൊക്കെ ഭാരതത്തിലെ 710 മില്യനോളം വരുന്ന സ്ത്രീ സമൂഹത്തെയാണ് അപമാനിച്ചതെന്നു? അല്ലെങ്കിൽ അവരുടെ ശാസ്തീകരണത്തിനാണു തടയിട്ടതെന്നു !
ആർക്കുവേണ്ടി ? അവിടെയാണ് അതിന്റെ / അതിനുള്ളിലെ ഹിഡൻ അജണ്ട …!! സ്ത്രീകളെ ഇന്നും അടിമകളായി കാണുന്ന ഒരു വിഭാഗമുണ്ട് അവരുടെ പരോക്ഷ സമ്മർദ്ദമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം അവരാണല്ലോ ഇവരുടെ ഇപ്പോഴത്തെ നിലനില്പിന്റേ തന്നെ അത്താണി!
ഇണ്ടി മുന്നണിയുടെ രാഷ്ട്രീയ നിരീക്ഷണത്തിൽ പാർലിമെന്റിൽ കൊണ്ടുവന്ന വനിതാ സംവരണ ബില്ല് പരാജയപെട്ടല്ലോ എന്ന മൂഢമായ ചിന്തയാണ്! ഇവിടെ നിലവിലെ എൻ ഡി എ മുന്നണിയല്ല പരാജയപ്പെട്ടത് പരാജയപ്പെട്ടത് / തോറ്റത് ഭാരതത്തിലെ സ്ത്രീകളാണ് ….! അവരുടെ ശാക്തീകരണത്തെയാണ് ഇവർ ഇല്ലാതാക്കിയത്! ഇത് താൽക്കാലീകമായ നിലനിൽപ്പേയുള്ളൂവെന്നു ഈ മണ്ടശിരോമണികൾ അറിയാതെപോവുന്നു.
അതിനു അവർ പറഞ്ഞു നടക്കുന്ന കാരണമാണ് അടുത്ത തമാശ
സീറ്റ് കൂടിയാൽ ഗുണം ബി ജെ പിക്ക് ആണെന്ന്! ചില രാഷ്ട്രീയ പാർട്ടിക്കാർ ചിന്തിക്കുന്നു. പുതുതായി ഉണ്ടാക്കുന്ന മണ്ഡലത്തിൽ എല്ലാവരും B J P ക്കു മാത്രമേ വോട്ടു ചെയ്യൂ…. എന്ന പ്രതിപക്ഷ ചിന്ത എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല
ഉദാഹരണത്തിന് കേരളത്തിൽ 50 ശതമാനം വർദ്ദിക്കുമെന്നു കരുതുക. നിലവിലെ 20 + 9 സീറ്റ്. 50 ശതമാനം വർദ്ധനവ് വന്നാൽ അത് 30 + 13 /14 ആയാൽ പുതിയ സീറ്റ് മുഴുവൻ B J P തന്നെ ജയിക്കും എന്ന പ്രതിപക്ഷത്തിന്റെ പേടി എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
വർദ്ദിക്കുന്ന മണ്ഡലങ്ങളിൽ പ്രതിപക്ഷത്തിനും വിജയ സാധ്യത ഇല്ലേ? ഇന്ത്യയിലെ മുഴുവൻ പുതിയ സീറ്റിലും B J P തന്നെ ജയിക്കുമെന്ന് മുൻകൂട്ടി കാണുവാൻ പറ്റുമോ?
വനിതകൾ അടുക്കളയിൽ പണി എടുത്തു ജീവിക്കട്ടെ, സ്ത്രീകൾക്ക് വിദ്ദ്യാഭ്യാസവും കൊടുക്കേണ്ട അവർ പ്രസവിക്കുവാനുള്ള ഒരു യന്ത്രമായി വീടിന്റെ അകത്തളങ്ങളിൽ ഒതുക്കുവാനുള്ള ചിലരുടെ ശ്രമമല്ലേ ഈ എതിർപ്പ് ? പാർലമെന്റ്, നിയമസഭ ഒക്കെ ആണുങ്ങൾ മാത്രം മതി എന്ന ചിന്താഗതി ഉള്ളവരാണ് വനിതാ സംവരണ ബില്ല് എതിർത്തത്…
ചുരുക്കിപ്പറഞ്ഞാൽ ചിലരുടെ പുരുഷ മേധാവിത്വം വനിതാ സംവരണ ബിൽ പരാജയപ്പെടുത്തി എന്നു സാരം.
24 മണിക്കൂറും സ്ത്രീ സമത്വം പറയുന്ന കപട രാഷ്ട്രീയക്കാരുടെ തനിനിറം മനസ്സിലായല്ലോ….? കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരാത്തതിനു കാരണവും ഈ ചിന്താഗതിയാണ്.. )
ഈ മേൽഗതി ചിന്തയല്ലേ പണ്ട് കെ ആർ ഗൗരിയമ്മയെ തടഞ്ഞത് … കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷൈലജടീച്ചറെ തടഞ്ഞത്!
വനിത സംവരണ ബിൽ 2023ൽ പാസായി കഴിഞ്ഞുഇപ്പോൾ പരാജയപ്പെട്ടത് എം പി മാരുടെ എണ്ണം വർദ്ധിപ്പിക്കുന്ന ബില്ലാണ് എം പിമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് സ്ത്രീകൾക്ക് എന്താണ് പ്രത്യേകത ഗുണം നിലവിലുള്ള എംപിമാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും കൊടുത്തു രാജ്യം മുടിയുന്നു എം പിമാരുടെഎണ്ണം വർദ്ധിപ്പിച്ചതുകൊണ്ട് രാജ്യത്തിലെ ആർക്കും തന്നെ ഒരു ഗുണവുമില്ല! ഗുണം ഉള്ളത് രാഷ്ട്രീയ പ്രവർത്തകർക്കാണ് അവർക്ക് മത്സരിക്കാനും എംപി ആകാനും കഴിയും ഇങ്ങനെയൊക്കെ പറഞ്ഞു വെടക്കാക്കി തനിക്കാക്കുക അതാണ് ഉദ്ദേശം.?
3ൽ 2ഭൂരിപക്ഷം കിട്ടില്ല എന്നറിഞ്ഞിട്ടും
രാഹുലിനെക്കൊണ്ടും ഇൻഡി മുന്നണിയെക്കൊണ്ടും ഇങ്ങനെ പറയിപ്പിക്കുന്ന ടീം ആരാണ് എന്നറിയാമോ
അതാണ് മോദി അമിത്ഷാ കൂട്ട് കെട്ട്
വെറുതെയുള്ള കളിയല്ല! …. വരുന്നുണ്ട് കളികൾ??? ഇനി ഒന്നുപറയാം ഇപ്പോഴേ അതിനു മുൻപിൽ ചാടിക്കൊടുത്തു
ഇപ്പോൾ കേൾക്കുന്ന വാചകക്കസർത്തു? വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം.! വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സഭയിൽ ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ പരാജയപ്പെട്ടത്.!
രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണത്തിന് കരുത്തു പകരുമായിരുന്ന സുപ്രധാന നിയമനിർമ്മാണത്തെ സാങ്കേതിക കാരണങ്ങളുടെ മറ പിടിച്ച് പ്രതിപക്ഷം! എതിർക്കുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകേണ്ടിയിരുന്ന ബിൽ ഇതോടെ അട്ടിമറിക്കപ്പെട്ടു.
വോട്ടെടുപ്പിന് മുൻപ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാരിക അഭ്യർത്ഥന നടത്തിയെങ്കിലും പ്രതിപക്ഷം അത് നിരസിക്കുകയായിരുന്നു.
അവന്മാർകൊണ്ടുവന്നത് അവന്മാർതന്നെ തോൽപ്പിച്ചു , ഇതുകൊണ്ട് വരുന്ന ഇലക്ഷനു കളിൽ NDA വൻ നേട്ടം ഉണ്ടാക്കുമെന്ന് അറിയാത്ത പമ്പര മന്ദബുദ്ധികൾ…
സംവരണമില്ലാതെയും സ്ത്രീ പ്രാതിനിധ്യം കൂട്ടാം. വിജയിക്കും എന്നുറപ്പുള്ള എല്ലാ സീറ്റിലും എല്ലാവരും സ്ത്രീകളെ മത്സരിപ്പിച്ചാൽ മതിയല്ലോ.?
സംവരണത്തിൽ ചിലർക്ക് സംവരണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു എട്ടിന്റെ പണിയല്ല ഉത്തരമായി അമിത്ഷാജി ഈ കാട്ടുപ്പറമ്പന്മാർക്കു നൽകിയത് …. അത് എണ്ണട്ട് അറുപത്തിനാലിന്റെ പണിയായിപ്പോയി (കാട്ടുപ്പറമ്പന്മാർക്കു) അമിത്ഷാജി (ഡോക്ട്ടർ സണ്ണിയുടെ) കൊട്ട് കൊടുത്തത്
വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണെന്ന് 2029 ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പോടെ വനിത സംവരണ ബിൽ വീണ്ടും പാർലമെന്റിൽ വരും.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അത് പാസാകും.
പക്ഷേ, ആ ചരിത്ര നിമിഷം കാണാൻ നിങ്ങൾ പാർലമെന്റിൽ ഉണ്ടാകില്ല..
ഭാരതത്തിലെ സ്ത്രീകൾ നിങ്ങളെ വീട്ടിലിരുത്തും. ഇതിനിടയിൽ പൗരത്വത്തിനു മേലുള്ള കേസിന്റെ വിധി പ്രതികൂലമായാൽ അധോഗതി തന്നെ !
വാൽക്കഷണം
കാട്ടുപറമ്പൻ? ഗംഗയിലെ നാഗവല്ലിയെ കണ്ടു പേടിച്ചു ചിത്തഭ്രമം കാട്ടിയതു പോലെ! നമ്മുടെ അഭിനവ ആജീവനാന്ത നിയുക്ത പ്രധാനമന്ത്രി 13 കൊല്ലത്തെ എൻ ഡി എ ഭരണം കണ്ടു ഭ്രമിച്ചിരിക്കുകയാ..
മോഹൻലാൽ കാട്ടുപ്പറമ്പന് കൈചുരുട്ടി ചെവിക്കു മുകളിലായി രണ്ടു ഭാഗവും ചെറിയ തട്ടുതട്ടി ശരിയാക്കി … ഇയാൾക്ക് അത് മതിയാവില്ല നല്ല മരമുട്ടികൊണ്ടു രണ്ടു തട്ടേണ്ടിവരും !
മഠത്തിൽ ബാബു ജയപ്രകാശ്…………✍️. My Watsapp Contact No 9500716709

Thank you Babu Jayaprakash for sharing the lovely write up on the present ongoing tug of war between BJP and INDIA alliance.
LikeLike