വിനാശകാലേ വിപരീത ബുദ്ദി

Time Taken To Read 7 Minutes

ഇപ്പോൾ എങ്ങും ചർച്ചാ വിഷയമാണ് ജനസംഘ്യാ കണക്കെടുപ്പും  ജനപ്രാതിനിത്യ വർദ്ധനവും അതനുസരിച്ചുള്ള മണ്ഡല പുനർനിർണ്ണയവും….. വനിതാ സംവരണവും.

ഇതുവരെ രാഹുലും സംഘവും പറഞ്ഞു നടന്നത് ജാതി സംവരണം പുനർ നിർണ്ണയം നടത്തണമെന്നതായിരുന്നു!  വർദ്ദിച്ചുവരുന്ന ജനസംഖ്യയുടെ അനുപാതത്തിൽ പിന്നോക്ക വിഭാഗക്കാർക്ക് ആനുപാതീകമായിട്ടുള്ള സംവരണം ലഭിക്കുന്നില്ല ഇതൊക്കെയായിരുന്നു നരേന്ദ്രമോദിജിക്കുമേലുള്ള പ്രധാന ആരോപണം . ഏറ്റവും അവസാനമായി ജനസംഘ്യാ കണക്കെടുപ്പ് നടത്തിയത് 2011 ൽ! അന്ന് ഭാരതം ഭരിച്ചത് മൻമോഹൻ സിങ്ങും .

നമുക്കെല്ലാവർക്കും അറിയുന്നത് പോലെ ഭാരതത്തിൽ പഞ്ചായത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടത്താത്ത ഏക സംസ്ഥാനം പുതുച്ചേരിയാണ്. അതിനു തടസ്സം പറഞ്ഞു നടന്നത് മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെ. അതിനു വേണ്ടി വാദിച്ചതും തിരഞ്ഞെടുപ്പ് തടഞ്ഞതും കോൺഗ്രസ്സുകാർ .

എന്നാൽ  ശ്രീ നരേന്ദ്ര മോദിജി 2026 ൽ സെൻസർ ഷിപ്പ് നടത്തി അർഹിക്കുന്ന പ്രാതിനിത്യം എല്ലാ മേഖലയിലും കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷങ്ങൾ എന്തിനാണെതിർക്കുന്നതു .?

ഈ വിഷയത്തിൽ സ്റ്റാലിന്റെ വാക്കുകൾ കുറച്ചു അതിരുകടന്നിട്ടില്ലേ ?

രാഹുലും ഖാർഗെയും പ്രിയങ്കയുഉം ആവശ്യപ്പെട്ടതെ നരേന്ദ്ര മോഡി നടപ്പിലാക്കാൻ ശ്രമിക്കുന്നുള്ളൂ .!

അതായത് ഡി ലിമിറ്റേഷൻ പ്രക്രിയ അത് പ്രകാരം 2011 ൽ നമുക്ക് നഷ്ടമായത്? മയ്യഴിയുടെ കാര്യമാണ് പറഞ്ഞത് ഒരു സീറ്റു നിയമസഭയിലേക്കുള്ളത് ഇല്ലാതായില്ലേ?

സ്റ്റാലിനും സോണിയയും രാഹുലും പ്രിയങ്കയും ഇപ്പോൾ പറഞ്ഞു  നടക്കുന്നത് ഡി… ലിമിറ്റേഷൻ അനുവദിക്കില്ല; കാരണം ദക്ഷിണേന്ത്യയുടെ പ്രാധിനിത്യം കുറയും ഉത്തരേന്ത്യ ആധിപത്യം സ്ഥാപിക്കുമെന്നൊക്കെ.??

നരേന്ദ്രമോദിജി വെക്തമായി പറഞ്ഞിട്ടുണ്ട് മൻമോഹൻ സിങ് ചെയ്തതുപോലെ നിലവിലെ  അംഗ സംഘ്യ കുറഞ്ഞതിന് അനുപാതീകമായി കുറയ്ക്കില്ല, നിലവിലെ സ്ഥിതി അതേപടി തുടരുമെന്ന് അതിൽ ആർക്കും ആശങ്കവേണ്ട .! ജനസംഘ്യ വർദ്ദിച്ച സംസ്ഥാനങ്ങളിൽ അതിർത്തി പുനർ നിർണ്ണയിച്ചു വേണ്ടത് ചെയ്യുമെന്ന് ! എന്താ ചെയ്യേണ്ടേ…?  ചെയ്തിട്ടില്ലേ ? ചെയ്താൽ അല്ലേ രാഹുലിന്റെയും ഗാർഘേയുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ സാദിക്കുകയുള്ളൂ…

ഉദാഹരണത്തിന് സ്വതന്ത്ര ഭാരതത്തിലെ ആദ്യ പാർലമെന്റ് അംഗസംഖ്യ എത്രയായിരുന്നു? നമുക്ക് കണക്കുകൾ ഒന്ന് നോക്കാം.

ലോക്സഭ

  • ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത്1951-52 ൽ. ആദ്യ ലോക്സഭ? 1952 ഏപ്രിലിൽ രൂപീകരിച്ചു.
  • ആകെ അംഗസംഖ്യ: 489 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ + ആംഗ്ലോ – ഇന്ത്യൻ സമുദായത്തിൽ നിന്ന് 2 നോമിനേറ്റഡ് അംഗങ്ങൾ = 491. ഒന്നാം ലോക്സഭയിൽ 10 നോമിനേറ്റഡ് അംഗങ്ങളും ഉണ്ടായിരുന്നു.
  • ആദ്യ ലോക്സഭാ സ്പീക്കർ ജി.വി. മാവ്‌ലങ്കർ ആയിരുന്നു .

പിന്നീട് സീറ്റുകൾ വർദ്ദിപ്പിച്ചില്ലേ? ആരായിരുന്നു പ്രധാനമന്ത്രി? എന്തുകൊണ്ടാണ് സീറ്റുകൾ വർദ്ദിപ്പിച്ചത്?

  • ആദ്യം 489 ആയിരുന്ന ലോക്സഭാ സീറ്റുകൾ പലതവണ വർദ്ധിച്ചു. ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന സീറ്റുകൾ 543 ആണ്. (1976 മുതൽ 2002 വരെ മണ്ഡല പുനർനിർണയം മരവിപ്പിച്ചിരുന്നു.)
  • ജനസംഖ്യാ വർദ്ധനവ് അനുസരിച്ച് പ്രാതിനിധ്യം ഉറപ്പാക്കാനാണ് സീറ്റുകൾ കൂട്ടിയത്. ഭരണഘടനയുടെ 82-ാം വകുപ്പനുസരിച്ച് ഓരോ സെൻസസിനുശേഷവും മണ്ഡല പുനർനിർണയം നടത്തണം. 1952ൽ 37 കോടി ജനസംഖ്യ ആയിരുന്നു. 2011ൽ അത് 121.09 കോടിയായി.
  • രാഹുലും ഖാർഗെയും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ട പിന്നോക്ക വിഭാഗക്കാർക്കു അർഹതപ്പെട്ട സംവരണം നടപ്പിലാക്കണമെങ്കിൽ ഇവിടെ 15 കൊല്ലമായി നടത്താത്ത ജനസംഘ്യാ കണക്കെടുപ്പ് നടത്തണം. അതെ ഇപ്പോൾ മോദിജി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളൂ
  •  അതനുസരിച്ചു  അടുത്ത വർദ്ധനവ്  2026 സെൻസസിനു ശേഷം മണ്ഡല പുനർനിർണയം വരും. അപ്പോൾ ലോക്സഭ 543 – ൽ നിന്ന് 816 വരെ ആകാം എന്ന് കണക്കാക്കുന്നു. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങൾ 20ൽ നിന്ന് 30 ആയേക്കാം.
  • എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ച 2026ലെ സെൻസസുമായി ബന്ധപ്പെട്ടാണ്. ശ്രീ നരേന്ദ്ര മോദിജി പ്രധാന മന്ത്രി ആയതുമുതൽ  അദ്ദേഹത്തിന്റെ മേൽ പറ്റാവുന്ന എല്ലാ വ്യാജ  ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടികളും ഒപ്പം രാഹുലും സോണിയാ കുടുംബവും ചേർന്ന് ഉന്നയിച്ചിട്ടും ജനങ്ങൾ തള്ളിക്കളഞ്ഞു, മൂന്നാം തവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്തു . 
  • അങ്ങനെ 2024 ജൂണിൽ നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി. 
  •  നരേന്ദ്ര മോദിക്കെതിരെയുള്ള ഏലക്കാ ആയുധങ്ങളും പരാജയപ്പെട്ടപ്പോൾ ഭാരതത്തിലെ പിന്നോക്ക വിഭാഗക്കാരുടെ അവസ്ഥ പരിതാപകരമാണ് 2011 നു ശേഷമുണ്ടായിട്ടുള്ള ജനസംഘ്യാ വർദ്ധനവിനനുസരിച്ചു പിന്നോക്ക വിഭാഗക്കാർക്ക് എല്ലാ മേഖലകളിലും അവർ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു അവർക്കു അർഹിക്കുന്ന പ്രാധിനിത്യം ലഭിക്കുന്നില്ല മോദിജി സവർണ്ണ മേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ
  •  അപ്പോഴാണ് രാഹുലും ഖാർഗെയും പുതിയ ആരോപണവുമായി വന്നത്   ഇവർ ആദ്ദ്യം പറഞ്ഞതും ആവശ്യപ്പെട്ടതും മറന്നു . ഇപ്പോഴത്തെനിലപട് അപ്പോൾ കാണുന്നവനെ അപ്പാ എന്നുവിളിക്കുന്നതാ …. അതുകൊണ്ടായിരിക്കാം മോദിജിയും പറഞ്ഞത് ജനസംഘ്യ വർദ്ധനവിനനുസരിച്ചു സീറ്റു വർധിപ്പിക്കുമെങ്കിലും ആശങ്കവേണ്ട നിലവിലെ അംഗങ്ങളെ ഒന്നും കുറയ്ക്കില്ല അത് അതെ നിലപാടിൽ തുടരും …. സമജ്ജ …

ഇവരുടെ വെപ്രാളം കാണുമ്പോൾ തോന്നും ഇതുവരെ സംസ്ഥാന നിയമസഭകളിൽ എം എൽ എ സീറ്റുകളും, രാജ്യസഭയിലും ലോക സഭയിലും സീറ്റുകൾ വർദ്ദിപ്പിക്കുന്നതു ഇതാദ്ധ്യമായിട്ടാണെന്നു? 

എന്താ വർദ്ധിപ്പിച്ചിട്ടില്ലേ?

ഉദാഹരണത്തിന് കേരളത്തിലേയും മയ്യഴിയിലേയും സ്ഥിതി നോക്കാം നമുക്ക്?

  • 1957ൽ കേരളത്തിൽ114 മണ്ഡലങ്ങൾ = 126 അംഗങ്ങൾ ആയിരുന്നു.  1961ൽ 133 ആയി. അന്ന് 12 ഓളം മണ്ഡലങ്ങളിൽ 2 പേർ വീതം അങ്ങനെയാണ് 126 ആവുന്നത്!
  • 1961 ൽ ദ്വയാംഗ മണ്ഡലങ്ങൾ നിർത്തലാക്കി 133 ആയി പുനർ നിർണ്ണയിച്ചു
  • 1977ലെ തെരഞ്ഞെടുപ്പിലാണ്   പുനർനിർ ണ്ണയിച്ചു 140 അംഗങ്ങൾ ആയത്. 2008ൽ അതിർത്തികൾ മാറിയെങ്കിലും എണ്ണം 140 ആയി തുടർന്നു.
  • ഇനി മയ്യഴിയിൽ 2011 ൽ ആണെന്ന് തോന്നുന്നു രണ്ടെന്നുള്ളത് ഒറ്റമണ്ഡലമാക്കിയത് അതും കോൺഗ്രസ്സ് സർക്കാർ!
  • 2026 ലേ സെൻസർഷിപ്പ് കഴിയുന്നതോടെ അടുത്ത വർദ്ധനവ്: വനിതാ സംവരണവും പുതിയ സെൻസസും വരുമ്പോൾ കേരള നിയമസഭ 140ൽ നിന്ന് 210 വരെ ആയേക്കാം. അപ്പോൾ ഭൂരിപക്ഷം 71ൽ നിന്ന് 106 ആകും.

ജനസംഖ്യാ വർദ്ധനവനുസരിച്ച് അംഗങ്ങളെ കൂട്ടാൻ ഭരണഘടന അനുവദിക്കുന്നപ്രകാരം?

  • ഭരണഘടനയുടെ അനുച്ഛേദം 82 പ്രകാരം ഓരോ സെൻസസിനുശേഷവും മണ്ഡല പുനർനിർണയ കമ്മിഷനെ നിയമിക്കണം.
  • അനുച്ഛേദം 81:പ്രകാരം ലോക്സഭയുടെ ഘടന പറയുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി സംസ്ഥാനങ്ങൾക്ക് സീറ്റ് വീതിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ 1976ലെ 42-ാം ഭേദഗതിയിലൂടെ 2001 വരെയും പിന്നീട് 2026 വരെയും സീറ്റുകളുടെ എണ്ണം മരവിപ്പിച്ചു. 2026ലെ സെൻസസിനു ശേഷം പുനർനിർണയം നടക്കും എന്ന് നമുക്കാശ്വസിക്കാം.
  • അനുച്ഛേദം 170:പ്രകാരം സംസ്ഥാന നിയമസഭകളിലെ അംഗസംഖ്യയും ജനസംഖ്യാ അടിസ്ഥാനത്തിൽ നിശ്ചയിക്കണം. 1 ലക്ഷത്തിൽ കുറയാത്ത ജനസംഖ്യയ്ക്ക് 1 അംഗം എന്നതാണ് അനുപാതം. അതുകൊണ്ടാണ് 2.13 കോടി ജനസംഖ്യ ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ 140 മണ്ഡലങ്ങൾ വന്നത്. ഇപ്പോൾ 3.34 കോടി ആയതിനാൽ 210 ആകാം.

ചുരുക്കിപ്പറഞ്ഞാൽ

  • ആദ്യ ലോക്സഭ: 491 അംഗങ്ങൾ – 1952.
  • വർദ്ധനവ്: ജനസംഖ്യ കൂടിയതുകൊണ്ട് 543 ആയി. 2026നു ശേഷം 790 – 816 വരെ ആകാൻ സാധ്യത.
  • കേരള നിയമസഭ: 126 → 133 → 140 ആയി. അടുത്തത് 210 ആയേക്കാം.
  • ഭരണഘടന: അനുച്ഛേദം 81, 82, 170 പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തിൽ സീറ്റ് കൂട്ടാൻ വ്യവസ്ഥയുണ്ട്, പക്ഷേ 2026 വരെ മരവിപ്പിച്ചിരിക്കുകയാണ്.

ഓരോ സംസ്ഥാനത്തിനും കിട്ടുന്ന സീറ്റുകൾ ജനസംഖ്യയ്ക്ക് ആനുപാതികമായി വേണം. അതായത് ജനസംഖ്യ കൂടുതലുള്ള സംസ്ഥാനത്തിന് കൂടുതൽ എം പി മാർ.

ഓരോ സംസ്ഥാനത്തെയും മണ്ഡലങ്ങളായി വിഭജിക്കുമ്പോൾ, ഓരോ മണ്ഡലത്തിലെയും ജനസംഖ്യ – എം പി അനുപാതം ഏകദേശം തുല്യമായിരിക്കണം.

എന്തിനാണ്: “ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം” എന്ന തത്വം പാർലമെന്റിൽ ഉറപ്പാക്കാൻ. ജനസംഖ്യ കൂടുമ്പോഴോ മാറുമ്പോഴോ പ്രാതിനിധ്യവും മാറണം.

അനുച്ഛേദം 82 പ്രകാരം – ഓരോ സെൻസസിനു ശേഷവും  പാർലമെന്റ് ഒരു മണ്ഡല പുനർനിർണയ കമ്മീഷനെ നിയമിക്കണം.

പുതിയ ജനസംഖ്യാ കണക്ക് അനുസരിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ലോക്‌സഭാ സീറ്റുകൾ വീണ്ടും വീതിക്കുക.

ഓരോ സംസ്ഥാനത്തിനകത്തും മണ്ഡലങ്ങളുടെ അതിർത്തി വീണ്ടും വരയ്ക്കുക.

ഇന്ത്യയുടെ ജനസംഖ്യ സ്ഥിരമല്ല. ഇത് ചെയ്തില്ലെങ്കിൽ 1951ലെ ഒരു എംപി 5 ലക്ഷം പേരെ പ്രതിനിധീകരിക്കുമ്പോൾ 2026ലെ എംപി 30 ലക്ഷം പേരെ പ്രതിനിധീകരിക്കും. അത് നീതിയല്ല.

1976 ലെ 42-ാം ഭേദഗതിയിലൂടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് ശിക്ഷയാകാതിരിക്കാൻ സീറ്റുകളുടെ എണ്ണം 2000 വരെ മരവിപ്പിച്ചു. 84-ാം ഭേദഗതി അത് 2026 വരെ നീട്ടി. അതുകൊണ്ട് ഇപ്പോഴും 1971ലെ സെൻസസ് കണക്കാണ് ഉപയോഗിക്കുന്നത്. 2026 സെൻസസിനു ശേഷം പുനർനിർണയം വീണ്ടും തുടങ്ങും.

അനുച്ഛേദം 170 – സംസ്ഥാന നിയമസഭകളുടെ ഘടന
എന്ത് പറയുന്നു:

ഓരോ സംസ്ഥാന നിയമസഭയിലും കുറഞ്ഞത് 60, കൂടിയത് 500 അംഗങ്ങൾ വേണം.

സീറ്റുകൾ സംസ്ഥാനത്തിന്റെ ജനസംഖ്യയ്ക്ക് ആനുപാതികമാണ്. കുറഞ്ഞത് 1 ലക്ഷം ജനസംഖ്യയ്ക്ക് 1 എംഎൽഎ എന്നതാണ് കണക്ക്.

ലോക്‌സഭ പോലെ തന്നെ, സംസ്ഥാനത്തിനകത്ത് ഓരോ മണ്ഡലത്തിലെയും ജനസംഖ്യ-എംഎൽഎ അനുപാതം തുല്യമായിരിക്കണം.

എന്തിനാണ്: ലോക്‌സഭയുടെ അതേ യുക്തി തന്നെ സംസ്ഥാനത്തിനും ബാധകമാക്കാൻ. 1957ൽ 1.5 കോടി ജനസംഖ്യ ഉണ്ടായിരുന്ന കേരളത്തിൽ 126 എം എൽ എ ആയിരുന്നു. 1977ൽ 2.13 കോടി ആയപ്പോൾ 140 എംഎൽഎ ആയി. ഇപ്പോൾ 3.34 കോടി ഉള്ളതിനാൽ അടുത്ത പുനർനിർണയത്തിൽ ∼210 ആയേക്കാം.

ഇപ്പോൾ ഈ 3 അനുച്ഛേദങ്ങൾ പ്രധാനമാകുന്നത്  എന്തുകൊണ്ടെന്നാൽ?

2026ലെ സെൻസസ് + മണ്ഡല പുനർനിർണയം വരുന്നു. മരവിപ്പിക്കൽ 2026ൽ അവസാനിക്കും. അനുച്ഛേദം 82 പ്രകാരം 2026ലെ കണക്ക് ഉപയോഗിച്ചാൽ ലോക്‌സഭ 543ൽ നിന്ന് ∼790 – 816 സീറ്റായി കൂടാം. ജനസംഖ്യാ വളർച്ച കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വിഹിതം കുറയുമോ എന്ന പേടിയുണ്ട്. യു പി, ബീഹാർ, എംപി, രാജസ്ഥാൻ എന്നിവയ്ക്ക് സീറ്റ് കൂടും.

ഈ സംശയങ്ങളും വസ്തുതയും മികവിലയ്‌ക്കെടുത്തു തന്നെയാണ് മോദിജി പറയുന്നത് നിലവിലുള്ള ഒരംഗത്തെയും വെട്ടിക്കുറക്കില്ല അത് അതേപടി തുടരും എന്ന് . പിന്നീട് എന്തനാണ് രാഹുലും സ്റ്റാലിനും പ്രേമചന്ദ്രനും മമതയും വെപ്രാളപ്പെടുന്നത് ? ജനങ്ങൾ ചിന്തിക്കേണ്ടതെവിടെയാണ് ….!

ചുരുക്കിപ്പറഞ്ഞാൽ ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് എന്ന് പറയുന്നതുപോലെയോ? ഉർവ്വശി ശാപം ഉപകാരം എന്ന് പറഞ്ഞതുപോലേയായി … ബി ജെ പി നേട്ടം കൊയ്യും ….

ആതായതു ഫലത്തിൽ വേലിയിലിരുന്ന പാമ്പിനെ രാഹുലും ഖാർഗെയും അരഞ്ഞാണ ക്കയറായി കെട്ടി ഇപ്പോൾ അത് തിരിഞ്ഞു കൊത്തുന്നു …

മഠത്തിൽ ബാബു ജയപ്രകാശ്………✍️  My Watsapp Contact No 9500716709

Leave a Comment