ഓരു നൊബേൽ സമ്മാന മോഹം വരുത്തിവെച്ച വിന

Time Taken To Read 5 Minutes

ഇപ്പോൾ ഇവിടെ പറയുന്നത് യുദ്ധക്കൊതിയൻ ട്രംപ് ആട്ടിൻ തോലണഞ്ഞു പാക്കിസ്ഥാനെ കൊണ്ട് പഹൽഗാം ആക്രമണവും നടത്തിച്ചു ഒടുവിൽ ഗതികേട്ടപ്പോൾ കാലുവാരി ഇന്ത്യയോട് യുദ്ദം നിർത്താൻ ഞാനാണ് ആവശ്യപ്പെട്ടത് എന്ന് എട്ടു കാലി മമ്മൂഞ്ഞു പ്രസ്താവന നടത്തി; ഭാരതം അത് നിഷേധിക്കുകയുംകൂടി, ചെയ്തപ്പോൾ ട്രംപിനെ സമനില തെറ്റിയത് പോലെയാണ് ലോകം കണ്ടത്….  പിന്നെ പറയുന്നതെന്താ ചെയ്യുന്നതെന്താണെന്നു ട്രംപിന് തന്നെയറിയുന്നില്ല.! 

ഇടയ്ക്കു കഥ പറയുമ്പോൾ എന്ന സിനിമയിൽ സ്‌കൂൾ അധികൃതർ അശോക്‌രാജിന് സ്വീകരണം നൽകാൻ തീരുമാനിച്ചതറിഞ്ഞു അശോക്‌രാജിനെ പരിചയപ്പെടാൻ വേണ്ടി ഇന്നസെന്റ് കോട്ടയം നസീറിനെ കൊണ്ട് ഒരു ഡയലോഗ് പറയിപ്പിക്കുന്നുണ്ട് അതായത് വേണമെങ്കിൽ ഈച്ചപ്പൻ …. ശേ ഈപ്പച്ചൻ മൊതലാളി രണ്ടുവാക്ക് സംസാരിക്കും പക്ഷേ നിങ്ങൾ പറയണം ആ സീനാ ഓർമ്മ വന്നത് . അതുപോലെ ?

അതായത് പാക്കിസ്ഥാനെക്കൊണ്ട്  സമാദാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ട്രംപിന്റെ പേര് ശുപാർശ ചെയ്തത് നമ്മൾ കേട്ട വർത്തയാണല്ലോ ഇതിനെ കൃത്യമായി വിലയിരുത്തുമ്പോൾ മനസ്സിലാക്കാവുന്നത്?  ഒരൽപ്പനേ ശുപാർശചെയ്യാൻ മറ്റൊരു അധമനോട് കൂട്ടുകൂടിയതുപോലെ

ഒടുവിൽ നൊബേൽ സമ്മാനം കിട്ടില്ല എന്ന് വെക്തമായപ്പോൾ താനണിഞ്ഞ ആട്ടിൻതോൽ അഴിച്ചു പൂർണ്ണ രൂപം പൂണ്ടു ഇറാനെ ആക്രമിക്കുന്നതും ഇപ്പൊൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ഏകദേശം ഒന്നൊന്നര മാസം മുൻപ് ഇറാനെതിരെ യു എൻ പ്രമേയം പാസാക്കാനുള്ള സമ്മേളനത്തിൽ വോട്ടിനിട്ടപ്പോൾ യൂറോപ്പടക്കാം പ്രമേയത്തിന് അനുകൂലിച്ചു വോട്ടു ചെയുകയും? ചൈനയടക്കം ഗൾഫ് രാജ്യങ്ങളും വോട്ടിങ്ങിൽ നിന്നും വിട്ട് നിന്ന് നിഷ്പക്ഷത പാലിച്ചു . 

ഭാരതം സ്വതന്ദ്രമായതിനു ശേഷം  നാളിതുവരെ  ഇത്തരം പ്രശ്നങ്ങളിൽ ഒരു രാജ്യത്തോടും പക്ഷം ചേരാതെ നിഷ്പക്ഷത പാലിക്കുന്നതായിരുന്നു നമ്മൾ കണ്ടു കൊണ്ടിരുന്നത്. 

എന്നാൽ അതിനു വിപരീതമായി ചരിത്രവും കീഴ് വഴക്കവും തെറ്റിച്ചു യു എൻ ന്നിന്റെ ഇറാനോടുള്ള നിലപാടിന്റെ അപകടം മനസ്സിലാക്കി ശ്രീ മോഡിജി പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തു ഇറാനോടൊപ്പം നിന്നു .

ഈ മേഘാലയിലൊരു യുദ്ധമുണ്ടായാലുണ്ടാകുന്ന ഭവിഷ്യത് ഒട്ടേറെ അനുഭവച്ചവരാണ് ഭാരതീയർ എന്ന് മറ്റെല്ലാ രാജ്യക്കാരേക്കാളും ഭാരതത്തിന്റെ സാരഥിക്കറിയാം  

പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ മോദിജിയുടെ സർക്കാർ സജീവമായി ഇടപെട്ടിട്ടുണ്ട്. 
2025 ൽ 3,597 ഇന്ത്യക്കാരെ ഇറാനിൽ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു, ഓപ്പറേഷൻ സിന്ധുർ സമയത്തു 517 പേരെ കൂടി ഒഴിപ്പിച്ചു.


ഇസ്രായേലിൽ നിന്നും 2025-ൽ 818 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.

യെമനിൽനിന്നും 2015-ലെ ഓപ്പറേഷൻ റാഹത്തിൽ 41 രാജ്യങ്ങളിൽ നിന്നുള്ള 960 വിദേശ പൗരന്മാർ ഉൾപ്പെടെ 5,600-ലധികം പേരെ ഒഴിപ്പിച്ചു.

സിറിയയിൽനിന്നും 2024-ൽ 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.


അഫ്ഗാനിസ്ഥാനിൽ നിന്നും 2021-ൽ ഓപ്പറേഷൻ ദേവി ശക്തിയുടെ ഭാഗമായി ഇന്ത്യൻ പൗരന്മാരും അഫ്ഗാൻ സിഖുകാരും ഹിന്ദുക്കളും ഉൾപ്പെടെ 800-ലധികം പേരെ ഒഴിപ്പിച്ചു.


ഉക്രേയ്‌നിൽ നിന്നും 2022-ലെ ഓപ്പറേഷൻ ഗംഗയിൽ 22,500-ലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു.


ദക്ഷിണ സുഡാനിൽ നിന്നും 2016-ലെ ഓപ്പറേഷൻ സങ്കട് മോചനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 150-ലധികം പൗരന്മാരെ ഒഴിപ്പിച്ചു.


നേപ്പാളിലേ 2015-ലെ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് 5,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു.


യിലേയും ഇറാഖിലെയും ആയിരക്കണക്കിന് തൊഴിലാളികളെയും നഴ്‌സുമാരെയും ഒഴിപ്പിച്ചു.  തിക്രിത്തിൽ നിന്ന് ഉയർന്ന അപകടസാധ്യതയുള്ള ഒരു ഓപ്പറേഷനിൽ രക്ഷപ്പെടുത്തിയ 46 ഇന്ത്യൻ നഴ്‌സുമാരെ ഉൾപ്പെടെ ഒഴിപ്പിച്ചു.

മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ നടത്തിയ നിരവധി ഒഴിപ്പിക്കൽ പ്രവർത്തനങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. 

ഇന്നലെയും മോഡിജി അസഗ്നിദ്ദമായി പറഞ്ഞു ഭാരതീയർക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ ഭാരതം നേരിട്ടിടപെടുമെന്നു .

അതിനു ഇത്രയേ അർത്ഥമുള്ളൂ.. വേണ്ടിവന്നാൽ വിവിധ ഗൾഫ് രാഷ്ട്രങ്ങളിലുള്ള 90 ലക്ഷത്തോളം വരുന്ന ഭാരതീയരെ എല്ലാ സുരക്ഷയും നൽകി ഭാരതത്തിലെത്തിക്കുമെന്നു. കുറച്ചുകൂടി യുക്തിപരമായി പറഞ്ഞാൽ ഗൾഫ് രാഷ്ട്രങ്ങൾക്ക് വേണ്ടി  ഒപ്പം നിന്ന് പൊരുതുമെന്നും അർത്ഥമുണ്ട്; ഒരേ സമയം അമേരിക്കയെയും ഇസ്രയേലിനെയും ഇറാനെയും കൂടെ നിർത്തുന്ന അതാണ് ഭാരതത്തിന്റെ നയതന്ത്ര മിടുക്കു.

വാസ്‌തവത്തിൽ നമ്മൾ ഇറാനുമായി സൗഹൃദം തുടരുമ്പോഴും കാശ്മീർ പ്രശ്നത്തിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെതിരെ ഭാരതത്തിനെതിരെ നിലപാടെടുത്ത രാജ്യത്തിൻറെ തലവനാണ് ഖുമേനി എന്നുകൂടി ഓർക്കണം? ആ ശത്രുതയൊന്നും മോഡിജി അവിടെ കാട്ടിയില്ല യുദ്ധമൊഴിവാക്കാനുള്ള സാദ്ധ്യത തേടിത്തന്നെയാണ് മോഡിജി പ്രമേയത്തെ എതിർത്തു വോട്ടുചെയ്തത്.

ഖുമേനിയുടെ നിലപാടിനെതിരെ ലോകം മുഴുവൻ ഒത്തുചേർന്നു പ്രമേയംപാസാക്കി ഒറ്റപെടുത്തുമ്പോൾ അനുനയമാണ് എന്ന് മനസ്സിലാക്കി സമാദാനത്തിന്റെ പാത സ്വീകരിച്ച നരേന്ദ്ര മോഡിജി മാതൃകയായി കരുതലായി….

അപ്പോൾ സമാദാനത്തിനുള്ള നൊബേൽ സമ്മാനം ആർക്കാണ് നൽകേണ്ടത് ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജിക്ക്‌  അർഹതപ്പെട്ടതല്ലേ? യുദ്ധക്കൊതിയൻ ട്രംപ് ആണോ?

കാരണം നരേന്ദ്ര മോദിയെ ഇതിനകം 8 മുസ്ലീം രാജ്യങ്ങൾ പരമോന്നത ബഹുമതി നൽകി ആദരിച്ചിരിക്കുന്നു, അതിൽ സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, പലസ്തീൻ, മാൽഡ്വീപ്സ്, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഈജിപ്ത്, കുവൈറ്റ് എന്നിവ ഉൾപ്പെടുന്നു. മൊത്തത്തിൽ, ഇന്ത്യയുടെ വളരുന്ന ആഗോള സ്വാധീനം പ്രതിഫലിപ്പിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നടക്കം അദ്ദേഹത്തിന് 29 അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട് .

ഇപ്പോൾ ഉണ്ടായിട്ടുള്ള പശിമേഷ്യൻ അസ്വസ്ഥതകൾ മോഡിജി മുൻപേ തിരിച്ചറിഞ്ഞിരിക്കുന്നു അതുതന്നെയാണ് മോഡിജി ഇറാനോട് സഹകരിച്ചു പ്രമേയത്തെ എതിർത്തത്.    അപ്രതീക്ഷിതമായുണ്ടായ അമേരിക്കൻ ആക്രമണം വഴിമാറി ഗൾഫ് മേഖല കേന്ദ്രീകരിച്ചു ഗതിമാറിയ സ്ഥിതിക്ക് ഇതിനു പരിഹാരം കാണാൻ  ഒരുപക്ഷെ ഒരു മദ്ധ്യസ്ഥതക്കു സാദ്ധ്യത തെളിയുകയാണെങ്കിൽ ഏറ്റവും ഉചിതമായ വെക്തി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജി തന്നെ .

കുറച്ചു കാര്യം കൂടി പറയട്ടെ    പരമ്പരാഗതമായ സുഹൃത്ബന്ധവും കാശ്മീർ വിഷയത്തിൽ ഭാരതത്തിനെതിരെ പ്രവർത്തിച്ചിട്ടും ശത്രുത പുലർത്താതെ ഒരു ശാസനയിൽ ഒതുക്കി ഇറാനുമായി സുഹ്ർ ബന്ധം തുടരുമ്പോഴും അവരുടെ കൂടെ നിന്ന വെക്തി എന്ന നിലയിൽ എന്തുകൊണ്ടും മോഡിജി ആണ് ബെസ്റ്റ് ഓപ്ക്ഷൻ.

ലോക പോലീസ് ചമഞ്ഞു നടക്കുന്ന ട്രംപിനെ വരുതിയിലാക്കാൻ ഇപ്പോഴത്തെ നിലയിൽ ഖുമേനി ഭരണകൂടത്തിനും നരേന്ദ്ര മോഡിജി തന്നയായിരിക്കും പ്രിയം ചതിക്കില്ല! കാരണം ട്രംപിനെ കൊണ്ടു മോഡിജി മൂക്കുകൊണ്ടു “ക്ഷ”  “ണ്ണ” വരപ്പിച്ചത് ഖുമേനി ഭരണകൂടത്തിനറിയാം

പറഞ്ഞുവരുന്നത് പഹൽഗാം ആക്രമണവും നടത്തിച്ചു ഒടുവിൽ ഗതികേട്ടപ്പോൾ കാലുവാരി ഇന്ത്യയോട് യുദ്ദം നിർത്താൻ ഞാനാണ് ആവശ്യപ്പെട്ടത് എന്ന് എട്ടു കാലി മമ്മൂഞ്ഞു പ്രസ്താവന നടത്തിയപ്പോൾ ഭാരതം അത് നിഷേധിക്കുകയും, 

ഒടുവിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നുപറഞ്ഞതുപോലെ റഷ്യൻ എണ്ണ വാങ്ങരുതെന്ന ശാസന ഇറക്കി നോക്കി; മോദിജി നെഞ്ചുംവിരിച്ചു പറഞ്ഞു പോയി പണിനോക്കാൻ ..

ഒടുവിൽ ഗർവ് മൂത്തു നാണംകെട്ടു 50 ശതമാനം ചുങ്കമെന്ന അംഗം കുറിച്ചപ്പോഴും നരേദ്രൻ കുലുങ്ങിയില്ല.!

ഒടുവിൽ സ്വയം കീഴടങ്ങി 15 ശതമാന മാക്കിയപ്പോഴും ഭാരതം അമിതാവേശമൊന്നും കാട്ടിയിട്ടില്ല ഇതുവരെ .. വരുന്നേടത്തുവെച്ചു കാണാമെന്ന നിലപാടിലാണ് .

ഇതിനിടയിൽ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറഞ്ഞതുപോലെ  സെനറ്റ് ബഡ്ജറ്റ് തടഞ്ഞു, ഒപ്പം  കോടതി ട്രംപിന്റെ ചുങ്കമേർപ്പെടുത്തിയ നടപടിയും തടഞ്ഞു അകെ നാണം കേട്ടപ്പോൾ പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കി എങ്ങനെയെന്ന് ഞാൻ എഴുതേണ്ടല്ലോ ?

ഇപ്പോൾ കേട്ടു അതേ പാക്കിസ്ഥാൻ അതായതു സമാദാനത്തിനു ശുപാർശ ചെയ്ത രാജ്യം പാക്കിസ്ഥാനിലെ അമേരിക്കൻ എംബസിക്കു തീയ്യിട്ടിരിക്കുന്നു എന്ന് (വാർത്ത ടി വി യിൽ കണ്ടതാണ് സ്ഥിരീകരിക്കേണ്ടിയിരുക്കുന്നു.

എതു രാജ്യവും ആ രാജ്യത്തിന്റെ സുരക്ഷയ്ക്കായി മറ്റൊരു പറ്റാവുന്ന രാജ്യവുമായി കൂട്ടുകൂടും ഇവിടെ ഭാരതം; ഭാരതത്തിൻ്റെ സുരക്ഷയ്ക്കായി ഇസ്രേയലിനോട് കൈ കോർക്കുന്നു അതിനു മറ്റുരാജ്യങ്ങൾക്കെന്താണ് കുഴപ്പം .. പാലസ്തീൻ്റെ കാര്യം നോക്കാൻ ഓർഗ്ഗ നൈസേഷൻ ഓഫ്  ഇസ്ലാമിക് കൺട്രീ സിലെ 57 രാജ്യങ്ങൾ ഉണ്ട്.. 

“ഇന്ത്യയുടെ സുരക്ഷ നോക്കാൻ ഇന്ത്യ മാത്രം.. അതുപോലെ ഇസ്രായേലിൻ്റെ സുരക്ഷ നോക്കാൻ ഇസ്റായേലും മാത്രം ” എന്താ ശരിയല്ലേ?

മുസ്ളീങ്ങൾ ഹിന്ദുക്കളോട് യുദ്ധത്തിന് വന്നാൽ സന്തോഷത്തോടെ മരിക്കാൻ തയ്യാറാകാൻ പണ്ട് ഗാന്ധിജി പറഞ്ഞതിനോട് ഇനിയും യോജിക്കാൻ പറ്റില്ല .. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവർ ഇപ്പോഴും മൂഢ സ്വർഗ്ഗത്തിലാണെന്നേ പറയുന്നുള്ളൂ 

ഒരുകാര്യം കൂടി എടുത്തുപറയുന്നു ഹമാസിൻ്റെതായാലും യഹൂദികളുടെതായാലും ഐ എസ എസ ന്റെ തായാലും അൽ ഖൊയ്‌ദ യായാലും ആരായാലും  തീവ്രവാദത്തെ തീവ്രവാദമെന്ന് തന്നെ പറയണം..

പറഞ്ഞുവരുന്നത്  എൻ ഡി എ സർക്കാർ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞപ്പോൾ ഇന്ത്യക്കകത്തുനിന്നും പുറത്തു നിന്നും എതിർപ്പുണ്ടായപ്പോൾ   ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിച്ച രാജ്യം ഏതാണ്? ഇസ്രായേലാണോ പലസ്തീനാണോ? ഉത്തരം ഇസ്റായേൽ …

പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിനെതിരെ ഭാരതത്തോടൊപ്പം ഉറച്ചുനിൽക്കുന്ന രാജ്യം ഏതാണ്? ഇസ്രായേലാണോ പലസ്തീനാണോ? ഉത്തരം ഇസ്റായേൽ …

കാർഗിൽ യുദ്ധസമയത്ത് ഭാരതത്തെ പിന്തുണച്ച രാജ്യം ഏതാണ്? ഇസ്രായേ ലാണോ പലസ്തീനാണോ? ഉത്തരം ഇസ്റായേൽ …

ഏത് പാർട്ടി അധികാരത്തിലിരുന്നാ ലും,  കാർഗിൽ / ഉറി/പുൽവാമ / പഹൽഗാം ഉൾപ്പെടെയുള്ള പ്രയാസകരമായ സമയങ്ങളിൽ ഭാരതത്തോടൊപ്പം നിന്ന രാജ്യം ഏതാണ്? ഇസ്രായേലാണോ പലസ്തീനാണോ? ഉത്തരം ഇസ്റായേൽ …!  

ലോകത്തിൽ ആദ്യമായി / ആദ്യ രാജ്യ മായി 1974-ൽ ഇന്ത്യ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (PLO) അംഗീകരിച്ചിട്ടില്ലേ.? അതിനുശേഷം പലസ്തീൻ ഓർ ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പ റേഷനിൽ (OIC) സജീവമായി. അവിടെ പാകിസ്ഥാൻ സ്ഥിരമായി കാശ്മീർ വിഷയം ഉന്നയിക്കാറുമുണ്ടായിരുന്നു.

പലസ്തീൻ ആരെയാണ് പിന്തുണച്ചത്?

ഇസ്ലാമിക് ബ്ലോക്കിലെ അംഗമെന്ന നില യിൽ, കാശ്മീർ വിഷയത്തിൽ പാകി സ്ഥാന്റെ നിലപാടിനോട് യോജിക്കുന്ന OIC പ്രമേയങ്ങളെയല്ലേ പലസ്തീൻ പിന്തുണച്ചത്.

കാശ്മീരിലെ “സ്വയം നിർണ്ണയാവകാശ ത്തിനായുള്ള” പാകിസ്ഥാന്റെ ആവശ്യ ത്തെ OIC കോൺടാക്റ്റ് ഗ്രൂപ്പ് ആവർത്തിച്ച് പിന്തുണച്ചു. അന്ന്  പലസ്തീൻ ആരെയാണ് പിന്തുണച്ചത്?

തീർച്ചയായും പാകിസ്ഥാനെത്തന്നെ!

2019 ഓഗസ്റ്റിൽ ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ, അന്താരാഷ്ട്ര വേദിക ളിൽ പാകിസ്ഥാൻ ഇന്ത്യയെ ശക്തമായി അപലപിച്ചു.

അന്നും പലസ്തീൻ ആരെയാണ് പിന്തു ണച്ചത്?

പാകിസ്ഥാനെ!!

ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, ഓർ ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷൻ ഇന്ത്യക്കെതിരായ പാകി സ്ഥാന്റെ കാഴ്ചപ്പാടുകൾക്കും നിലപാടു കൾക്കും ഒപ്പം നിന്നു.

പലസ്തീൻ എന്തുചെയ്തു?

എതിർത്തില്ല എന്ന് മാത്രവുമല്ല തുർക്കി യോടും അസർബൈജാനോടും കൂടി ചേർന്ന് പാകിസ്ഥാനെ പിൻതുണച്ചു.

മേൽപ്പറഞ്ഞ എല്ലാ സന്ദർഭങ്ങളിലും ഇ ന്ത്യയുടെ നിലപാടിനൊപ്പം ഉറച്ചുനിന്നത് ആരാണ്?

ഇസ്രായേൽ…..ഇസ്രായേൽ….ഇസ്രായേൽ

ഇപ്പോൾ ഭാരതം ആരെയാണ് പിന്തുണയ്‌ ക്കേണ്ടത്? എന്തിനു മടിച്ചുനിൽക്കണം ദേശ സ്നേഹമുള്ള രാജ്യസ്നേഹമുള്ള ഭാരതീയർ ഉറക്കെ പറയൂ.. ചങ്കൂറ്റത്തോടെ ഉച്ചത്തിൽ പറയൂ ഇന്ത്യ ആരെയാണ് പിൻ തുണയ്ക്കേണ്ടത്?

ഭാരതത്തിന്റെ ശത്രുവിനെ പിൻതാങ്ങുന്നവനേയോ അതോ നമ്മളെ സഹായിക്കുന്നവനേയോ? 

അവസാനമായി ….

പഹൽഗാമിൽ 26 ഹിന്ദുക്കളെ മതം നോക്കി / തുണി പൊക്കി നോക്കി വെടി വച്ച് കൊന്നത് തെറ്റാണ് എന്ന് ഈ പാലസ്തീൻകാര് പാകിസ്ഥാനോട് പറഞ്ഞോ??

പല പ്രാവശ്യം പാകിസ്ഥാൻ സന്ദർശിക്കാൻ പാലസ്തീൻകാർ പാകിസ്ഥാനിൽ എത്തി യിരുന്നു.. പറഞ്ഞില്ല.. കമാ എന്ന് ഒറ്റ അക്ഷരം പോലും മിണ്ടിയില്ല.. കാരണം ജൂതനും ഹിന്ദുവും കൃസ്ത്യാനിയുമെല്ലാം പാകിസ്ഥാനികൾക്കും  പാലസ്തീൻ കാർക്കും  കാഫിർമാരാണ്.. അവരെ കൊല്ലേണ്ട ലിസ്റ്റിലാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്..

ഞാൻ വിളിക്കും… ആർത്തുവിളിക്കും

ഭാരത് മാതാ കീ ജയ്.. ശ്രീമാൻ നേര്ന്ദ്ര മിഡീജീ കീ ജയ്

കൂട്ടത്തിൽ .. ഇസ്റായേൽ കീ ജയ്…എന്ന്. കൂടി വിളിച്ചോളൂ ദോഷം വരില്ല..

ആപത്തിൽ സഹായിക്കുന്നവനാണു ബന്ധു .

ശുഭാപ്തി വ്ശ്വാസത്തോടെ പറയട്ടെ കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതെ പശിമേഷ്യൻ അസ്വസ്ഥത പരിഹരിക്കാൻ ഇപ്പോൾ മോഡിജിക്കെ കഴിയൂ … അതിനുള്ള സാദ്ധ്യതകൾക്കായി ലോക രാജ്യങ്ങളോടൊപ്പം ലക്ഷക്കണക്കിന് അന്നദാതാവാകുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായി 140 കോടിയിലധികം വരുന്ന ഭാരതീയരായ നമുക്കും പ്രാർത്ഥിക്കാം.

കൂട്ടപ്രാർത്ഥനയ്ക്കു ഫലം കാണും പ്രത്യേകിച്ച് ഈ പുണ്ണ്യ മാസത്തിൽ …

കൊറോണക്കാലത്തും ഭൂമികുലുക്കം ഉണ്ടാകുമ്പോഴും മരുന്നും ഭക്ഷണവും വസ്ത്രങ്ങളും ഒപ്പം ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും ശതൃത കളഞ്ഞു സഹായിച്ചവരാണ് നമ്മൾ നമ്മളെ തിരിച്ചു ചതിച്ച പാരമ്പര്യം ഉള്ള രാജ്യങ്ങളെ തന്നെയാണ് നമ്മൾ വീണ്ടും സഹായിക്കുന്നത് …

പശിമേഷ്യൻ പ്രശ്നങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ നിലപാടിനെ എതിർത്തു പറയുമ്പോഴും?

യു എ ഇ സർക്കാർ ചെയ്ത ഒരു മഹത്തര കാര്യം   വിവിധ രാജ്യങ്ങളിൽ നിന്നായി യു എ ഇ അന്താരഷ്ട്ര വിമാനത്തിൽ കുടുങ്ങിപ്പോയ 22700 റോളം യാത്രക്കാർക്ക് യു എ ഇ അധികൃതരുടെ കരുതലും ചേർത്തുപിടിക്കലും കൊണ്ട് ലോകത്തെ ഞെട്ടിച്ചിരുന്നു .

ഭരണാധികാരികൾ പറഞ്ഞിരിക്കുന്നു ഒന്നുകൊണ്ടും ആരും ഭയപ്പെടേണ്ട എത്രനാൾ കഴിഞ്ഞാണോ യാത്രാ സൗകര്യമുണ്ടാവുക അത്രയും നാൾ വരെ അവരുടെ താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളും യു എ ഇ സർക്കാർ വഹിക്കുമെന്ന് !

ഒപ്പം ഇന്ത്യൻ വ്യവസായ പ്രമുഖൻ എം എ യൂസഫ് അലി വാർത്താ സമ്മേളനത്തിൽ അസന്നിഗ്ധമായി പ്രസ്താവനയിലൂടെ യു എ ഇ നിവാസികൾക്ക്‌ ഭക്ഷ്യ സുരക്ഷയ്‌യുടെ കാര്യത്തിൽ ഉറപ്പു നൽകിയിരിക്കുന്നു. ദുബായിലെ താമസക്കാർക്ക് ഒരു ഭക്ഷണ സാധനങ്ങൾക്കും ദൗർല്ലഭ്യമുണ്ടാവില്ല ആവശ്യത്തിനുള്ള സ്റ്റോക്കുകൾ ലഭ്യമാണ് അനാവശ്യ ധൃതികാട്ടി ബുദ്ദിമുട്ടുണ്ടാകരുതെന്നു .

ഇതിനിടയിൽ ആശ്വാസ വാർത്തയും വരുന്നു ഒമാന്റെ നേതൃത്വത്തിൽ ഒരു മദ്ധ്യസ്ഥ ശ്രമം വിജയത്തോടടുക്കുന്നുവെന്നു ….

140 കോടി ജനങ്ങളുടെ മനസ്സിനും കാതിനും സുഖം പകരുന്ന വാർത്തകൾ കേൾക്കാനായുള്ള ഒരു പുലരിയാവട്ടെ നാളെ പുലരുന്നത്

കാരണം …. നമ്മുടെ മുനിമാർ നമുക്ക് പകർന്നുതന്ന അറിവുകൾ വസുദൈവക കുടുംബകമെന്നും

ലോകാ സമസ്താ സുഖിനോ ഭവന്തുഎന്നൊക്കെയാണ്

മഠത്തിൽ ബാബു ജയപ്രകാശ്………..✍️. My Watsapp Contact No 9500716709

Leave a Comment