വിശപ്പിന്റെ വേദന❦      ════ •⊰❂⊱• ════ ❦

Time Taken To Read 5 Minutes

ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി
രണ്ടു നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി നാല് നേരം ഭക്ഷണം കഴിക്കുന്നവൻ മഹാ ദ്രോഹി

നമ്മളെയൊക്കെ ഏതു ഗ്രൂപ്പിൽ പെടുത്തണം?

ആമുഘമായി പറയട്ടെ ഈ കുറിപ്പ് ഞാൻ അംഗമായിട്ടുള്ള കോളേജ് അലൂമിനി ഗ്രൂപ്പിലൂടെ ലഭിച്ചതായിരുന്നു അതിനൊരു ഹൃസ്വമായ മറുപടി എഴുതി അയച്ചു. പിന്നീട് ചിന്തിച്ചപ്പോൾ ഇതിൽ ഉന്നയിച്ച വിഷയത്തെപ്പറ്റി കൂടുതൽ എഴുതേണ്ടതല്ലേ എന്നായി ചിന്ത ഇതേപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാട് ഈ കുറിപ്പിന്റെ ഒടുവിൽ എഴുതിയിട്ടുണ്ട് വായനാ താൽപ്പര്യമുള്ളവർക്ക് വായിക്കാം …

🌻🌼🌸🌻🌼🌸🌻🌼
💧🍃പ്രചോദന കഥകൾ💧🍃
Date : 23-01 -2026
🌻🌼🌸🌻🌼🌸🌻🌼

“`“ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു കുഞ്ഞില്‍ നിന്നും പഠിച്ചു. “ഒരിക്കല്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞു.

ആ സംഭവം മദര്‍ വിവരിച്ചതിങ്ങനെ.

“ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിന്റെ മ്ലാനമായ മിഴികളിലും ഞാന്‍ കണ്ടു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഒന്നും ചോദിക്കാതെ കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് വളരെ പതുക്കെ കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ പറഞ്ഞു,

“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”

കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു,”ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”

“അന്നാണ് ഞാന്‍ വിശപ്പിന്റെ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പി നിന്നിരുന്നു. ഈ വിശപ്പിന്റെ വിളി നാം മറക്കരുത്, അവഗണിക്കരുത്.”
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ആയിരക്കണക്കിന് പേര്‍ അമിതാഹാരം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്റെ മരണം. ആഹാരം പാഴാക്കുമ്പോള്‍ തെരുവില്‍ വിശക്കുന്ന മിഴികളുമായി കഴിയുന്ന ഈ പിഞ്ചുകുഞ്ഞുങ്ങളെ ഓര്‍ക്കണം.“`

🌻🍂🍃🌻🍂🍃🌻🍂
കടപ്പാട് : ഓൺലെെൻ (നാം മുന്നോട്ട്)
➿➿➿➿➿➿➿
🦋അനൂപ് വേലൂർ🦋
➿➿➿➿➿➿➿

ഈ പോസ്റ്റിനാധാരമായ അനൂപ് വേലൂർ പങ്കുവെച്ച അൽബേനിയക്കാരിയായ മതർ തെരേസ വിശപ്പിനെ പറ്റി അവർ വിലയിരുത്തി എഴുതി എന്ന് പറയപ്പെടുന്ന കുറിപ്പിനോടുള്ള എന്റെ കാഴ്ചപ്പാടാണ് ഞാൻ എഴുതുന്നത്.

പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനായി അവർ ജീവിതത്തിന്റെ ഭൂരിഭാഗവും ഭാരതത്തിൽ ചെലവഴിച്ചതിനാൽ ലോകം മുഴുവൻ അവരെ പാവപ്പെട്ടവരുടെ രക്ഷകയായി കരുതി ആദരിക്കുന്നു.

ഭാരതത്തിൽ എക്കാലവും കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച വെസ്റ്റ് ബംഗാൾ കേന്ദ്രീകരിച്ചായിരുന്ന അവരുടെ പ്രവർത്തനങ്ങൾ; അതുകൊണ്ടുതന്നെ അവർക്കു ധാരാളം അശരണരായവരെയും കണ്ടെത്താൻ ഒട്ടും ബുദ്ദിമുട്ടേണ്ടി വന്നിട്ടില്ല! അതിനു ഭരണവർഗത്തിന്റെ കണ്ണടച്ചുകൊണ്ടുള്ള മൗനാനുവാദവും ലഭിച്ചതോടെ അവരുടെ പ്രവർത്തനത്തിനും ആക്കം കൂടിയെന്ന് വിലയിരുത്തുന്നതാവും ശരി; ഒരുതരം കൊടുക്കൽ വാങ്ങൽ (ഒരുവശം ദാരിദ്ര്യത്തിന്റെ മറവിൽ സംരക്ഷിച്ചു മതം വളർത്തുക മറുവശത്തു അതിനു മൗനാനുവാദം നൽകി വോട്ട് ബാങ്കായി മാറ്റുക!

ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പറയുന്നതും ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല! എങ്കിലും എഴുതട്ടെ

ഇങ്ങനെ പെറ്റുകൂട്ടി ഭക്ഷണം കൊടുക്കാതെ തെരുവിൽ തള്ളുന്നതിനെതിരെയല്ലേ ബോധവൽക്കരിക്കേണ്ടത്.?

ഇതിങ്ങനെ പ്രോത്സാഹിപ്പിച്ചാൽ ലോകം എവിടെച്ചെന്നവസാനിക്കും? ……… ?

ഈ രണ്ടു ചോദ്ധ്യങ്ങൾക്കു ഉത്തരം കണ്ടെത്താതെ ഒരു ശാശ്വത പരിഹാരമില്ല!

ഇത് വളരെ സങ്കീർണ്ണവും സെന്സറ്റീവായതുമായ വിഷയമാണ്.

പറഞ്ഞുവരുമ്പോൾ നമ്മൾ ചെന്നെത്തുക? ഭാരത്തിലേക്കു അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം, ചരിത്രപരമായ വേരുകളുള്ള ഒരു സങ്കീർണ്ണ പ്രശ്നമാണ്. അതായത് നുഴഞ്ഞുകയറ്റം എപ്പോൾ ആരംഭിച്ചു?

(ബംഗ്ലാദേശ്, പാകിസ്ഥാൻ, എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം?)

1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതുമുതൽ നടന്നുവരുന്നു. ഇതിനുപുറമെ അയൽ രാജ്യങ്ങളിലെ, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തീക തകർച്ച, വംശീയ സംഘർഷങ്ങൾ എന്നിവ കാരണം വർഷങ്ങളായി അഭയാർഥികളുടെ ഒഴുക്കുകൾ ഭാരതത്തിലേക്ക് ഈ രാജ്യങ്ങളിൽനിന്നും ഉണ്ടായിട്ടുണ്ട്! ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

അത് കണ്ടെത്തി തടയാൻ 2014 വരെ ഒരു സർക്കാരും ശ്രമിച്ചിട്ടില്ല അവർ അതൃത്തി സംസ്ഥാനങ്ങളിലെ മാറി മാറിവരുന്ന ഭരണാധികാരികളുടെ പിന്തുണയോടെ അവരവരുടെ താൽക്കാലിക ലാഭത്തിനായി നുഴഞ്കയറ്റത്തെ പിൻന്തുണച്ചു. ഇതല്ലേ സത്യം .?

ഏതാണ്ട് പണ്ടാരോ പറഞ്ഞതുപോലെ തൂമ്പകൊണ്ട് എടുത്തുകളയേണ്ടത് ഇപ്പോൾ ജെ സി ബി ഇട്ടു വലിക്കേണ്ട അവസ്ഥ !

അതാണ് എസ ഐ ആർ രൂപത്തിൽ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് തുടക്കത്തിൽ കുറച്ചു നിലവിളികളൊക്കെയുണ്ടായിരുന്നു ഇപ്പോൾ എല്ലാം കെട്ടടങ്ങിക്കൊണ്ടിരിക്കുന്നു.

മുൻകാലങ്ങളിലും ഇങ്ങനെയൊക്കെ  ത്തന്നെയായിരുന്നു! ഉപഗ്രഹം വിക്ഷേപിച്ചപ്പോഴും, റെയിൽവേ ബുക്കിങ്ങിനു ഓഫീസിൽ കമ്പ്യൂട്ടർ ഏർപ്പെടുത്തിയപ്പോഴും, കൊയ്ത്തിനു മെഷിൻ വന്നപ്പോഴൊക്കെ?

കെട്ടിട നിർമ്മാണത്തിന് ജെ സി ബിയും ബുൾഡോസറും വന്നപ്പോഴൊക്കെ തൊഴിൽ നഷ്ട്ടപ്പെടുമെന്നു പറഞ്ഞു സമരം നടത്തിയവർക്ക് ?

ഇന്ന് ചാനൽ 4 ആയി! ഇവരുടെ നേതാക്കൻമാർക്കു മുഴുവൻ ലാപ്ടോപ്പായി ! ഇവരയുടെ സംഘടന നേതൃത്വംകൊടുക്കുന്ന കൺസ്ട്രക്ഷൻ കമ്പനി ഇപ്പോൾ മുഴുവനും ഈ തൊഴിൽ തിന്നുന്ന ഭഗനെക്കൊണ്ടാണ് കഴിഞ്ഞുകൂടുന്നത്!

ദീർഘ വീക്ഷണത്തോടെ കണ്ട വിമാത്താവളത്തെ എതിർത്ത് എന്റെ നെഞ്ചിൽകൂടിയെ വിമാനമിറക്കാൻ അനുവദിക്കൂ എന്നുപറഞ്ഞ ആൾ വിമാനത്താവളത്തിന്റെ ചെയർമാൻ ആയി നെഞ്ചും വിരിച്ചു വിമാനമിറങ്ങുന്നതും നോക്കി അലവൻസും നക്കി ഇരിക്കുന്നത് നമ്മൾകണ്ടു

ദേശീയ പാതയെ എതിർത്തവർ തന്നെ കാലങ്ങൾ കഴിഞ്ഞു അതിവേഗ പാത നിർമ്മിക്കാൻ കേന്ദ്രവുമായി സഹകരിക്കുന്നു. അതിവേഗ റെയിൽ വേണമെന്നുപറഞ്ഞു വേണ്ടത്ര പഠനം നടത്താതെ കെ റെയിൽ എന്നുപറഞ്ഞു കുറെ കുറ്റി നാട്ടി. ഇന്നലെ മോഡിജി വന്നതോടുകൂടി ആ കുറ്റി ഇനി  പശുവിനെ കെട്ടാൻ ഉപയോഗിക്കാം. ചിലരുടെ അടുപ്പിലും കക്കൂസിലുമുണ്ട് കുറ്റി അവരെന്തുചെയ്യും ?

വിഷയം മാറിപ്പോയോ എന്ന സംശയമൊന്നുംവേണ്ട ഇതും അതിന്റെ ഭാഗമായിക്കണ്ടു തന്നെ എഴുത്തുന്റെ ഒഴുക്കിൽ വന്നതാണ്

പറഞ്ഞുവരുന്നത് ഈ വിഷയത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെയും നോക്കിക്കാണേണ്ടതുണ്ട്. മനുഷ്യർക്ക് കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ആവശ്യമാണ്. പാവങ്ങൾക്ക് വേണ്ടി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ഒരു രാജ്യവും പുരോഗതിയിലേക്ക് പച്ചപിടിക്കില്ല. സാമ്പത്തികശേഷിയുള്ളവർക്ക് അതിനനുസരിച്ചുള്ള കംഫർട്ട് ലെവൽ ലഭ്യമാക്കേണ്ടത് വികസനത്തിന്റെ ഭാഗമാണ്. രാജ്യം മുന്നോട്ട് പോകുമ്പോൾ ആധുനികമായ യാത്രാസൗകര്യങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

അതായത്  ദാരിദ്ര്യം പൂർണ്ണമായും മാറ്റിയതിനുശേഷം മാത്രമേ മറ്റ് വികസനങ്ങൾ പാടുള്ളൂ എന്ന ചിന്താഗതി പ്രായോഗികമല്ല. അങ്ങനെ ചിന്തിച്ചാൽ ലോകത്തെ ഒരിടത്തും വികസനം സാധ്യമാകില്ല.

ഇടതുപക്ഷങ്ങൾ സമരംചെയ്ത് ഇല്ലാതാക്കാൻ ശ്രമിച്ച സമരങ്ങളൊക്കെ വിജയിച്ചിരുന്നുവെങ്കിൽ നമ്മുടെ ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു മാത്രം ചിന്തിച്ചാൽ മതി.

ഇനി വിജയിച്ച സമരങ്ങളുടെ പട്ടിക എടുത്താൽ അതൊക്കെ എന്നന്നേക്കുമായി കേരളത്തിൽനിന്നും ഇല്ലാതായി. ഏറ്റവുമൊടുവിലത്തെ ഉദാഹരണം കിറ്റക്സ് ന്റെ കഥയാവട്ടെ എന്ന് നമുക്ക് ആശ്വസിക്കാം

ദാരിദ്ര്യ നിർമ്മാർജ്ജനം അതിന്റേതായ വഴിക്ക് നടക്കണം, അതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനവും ആധുനികവൽക്കരണവും അതിന്റെ വഴിക്ക് മുന്നോട്ട് പോകണം. എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പ്രധാനം.

പ്രീമിയം സേവനങ്ങൾ ആവശ്യമുള്ളവർക്ക് അത് നൽകുന്നതിനെ ഒരു വിഭാഗത്തിന്റെ തകർച്ചയായി കാണാൻ കഴിയില്ല.  ഇതൊക്കെ മുൻകൂട്ടിക്കണ്ടുകൊണ്ടു തന്നെയാണ് എൻ ഡി എ സർക്കാർ ശുദ്ദികലശത്തിനിറങ്ങിയത്.

അസം, ബീഹാർ, കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇത്തരം നുഴഞ്ഞുകയറ്റമാവസാനിപ്പിച്ചു എസ ഐ ആർ നടപ്പിലാക്കി അനധികൃത കുടിയേറ്ററാക്കാരെ കണ്ടെത്തി പുറത്താക്കിക്കൊണ്ടിരിക്കുന്നു . ചിലർ ആപത്തു തിരിച്ചറിഞ്ഞു സ്വയം പാലായനം ചെയ്തുകൊണ്ടിരിക്കുന്നു. ഇവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഏതാണ്ടവസാനിച്ചെങ്കിലും,  വെസ്റ്റ്‌ ബംഗാളിൽ മമത ഇതിനെ ഇന്നും പ്രോത്സാഹിപ്പിക്കുന്നു എന്നുവേണം കരുതാൻ?

നിലവിലെ നുഴഞ്ഞുകയറ്റത്തിന്റെ അനിയന്ത്രിതീതമായ സ്വഭാവം കാരണം കൃത്യമായ എണ്ണം കണക്കാക്കുന്നത് വെല്ലുവിളിയാണ്. എന്നിരുന്നാലും, വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 1-2 കോടി രേഖകളില്ലാത്ത കുടിയേറ്റക്കാരുണ്ട്, അവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. (ഇതിലുമപ്പുറമാണ് യഥാർത്ഥ കണക്കു)

ഫലം തെഴിലില്ലായ്മ്മ പട്ടിണി രോഗം പരിസരമലിനീകരണം രാജ്യ സുരക്ഷ എല്ലാത്തിലുമപരി പണപ്പെരുപ്പ അനുപാതത്തിലും, ജി.ഡി.പി.യിലും ഉണ്ടാകുന്ന സ്വാധീനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലെ നുഴഞ്ഞുകയറ്റത്തിന്റെ ആഘാതവും വളരെ വലുതാണെന്ന് പറയാതെ വയ്യ

ജി.ഡി.പി യിലേയും പണപ്പെരുപ്പത്തിന്റെയും ആഘാതവും സങ്കീർണ്ണമാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാർ പലപ്പോഴും അനൗപചാരിക ധന ഇടപാടുകൾ നടത്തുന്നതിനാൽ അതിന്റെ ആഘാതം എത്രയെന്നു നിർണ്ണയിക്കാൻ ഭാരതത്തെ പോലുള്ള രാജ്യത്തു വളരെ പ്രയാസം സൃഷ്ട്ടിക്കും. ഇതിന്റെ അതിന്റ മൂർദ്ധന്ന്യാവസ്ഥയിലെത്തിയപ്പോഴാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്

പട്ടിണി ദാരിദ്ര്യം തൊഴിലില്ലായ്‌മ എല്ലാവരും എടുത്തു പറഞ്ഞു സിംപതിക്കുവേണ്ടി ചെറിയ ചെറിയ സഹായങ്ങൾ നൽകി ജനശ്രദ്ധനേടും അവരുടെ നിലനിൽപ്പിനു അത്യാവശ്യമാണ് …

അവർക്കു ഒരു പോംവഴി നിർദേശിക്കാനില്ല … ഇല്ലാഞ്ഞിട്ടല്ല അവിടെ മതവും രാഷ്ട്രീയവും ചർച്ചയാക്കി പോംവഴി നിർദ്ദേശിക്കുന്നവനെ ഒറ്റപ്പെടുത്തും ഇതല്ലേ സത്യം ?

… എഴുതി നീണ്ടുപോകുന്നു ഇതൊരു ഡിബേറ്റിനു വേണ്ടിഎഴുതിയതല്ല വിശപ്പ് എനിക്കായാലും നിങ്ങൾക്കായാലും പണക്കാരനായാലും പാവപ്പെട്ടവനായാലും ഏതു മതക്കാരായാലും ഏതു ജാതിയിൽപെട്ടവരായാലും ഏതു രാഷ്ട്രീയക്കാരനായാലും വിശപ്പിന്റെ വിളി ഒന്നാണ്

ഒടുവിൽ ചെന്നെത്തുക ഭിക്ഷാടനം. അതിനു ഫലപ്രദമായ നടപടികളുണ്ടാവണം. ഭിക്ഷാടനം തദ്ദേശീയമായ മാഫിയകൾ കയ്യടക്കിവെച്ചിരിക്കയാണെന്നു വിലയിരുത്തന്നതിനുമപ്പുറം എത്തിയിരിക്കുന്നു

അത് ശരിയാണ്. സൗദി അറേബ്യയിൽ, പ്രത്യേകിച്ച് വിദേശികൾക്കിടയിൽ ഭിക്ഷാടനം തടയാൻ സൗദി അറേബ്യ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ എന്നിവയുടെ വീസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിച്ച് പ്രൊഫഷണൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന പാകിസ്താനികളും ബംഗ്ലാദേശികളും ഇതിൽ ഉൾപ്പെടുന്നു.

വാസ്തവത്തിൽ, സംഘടിത ഭിക്ഷാടനത്തിൽ ഏർപ്പെട്ടതിന് ഏകദേശം 56,000 പാകിസ്ഥാൻ പൗരന്മാരെ സൗദി അറേബ്യ നാടുകടത്തിയിട്ടുണ്ട്. ഭിക്ഷാടനം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി യു.എ. ഇ പാകിസ്ഥാനികൾക്ക് സാധാരണ വീസ നൽകുന്നത് നിർത്തിവച്ചു എന്ന വാർത്തയും നമ്മൾ വായിച്ചു.

ഈ പ്രശ്‌നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ ഇത് പാകിസ്ഥാനെ പ്രേരിപ്പിച്ചു.

ദാരിദ്ര്യവും തൊഴിലില്ലായ്മ്മയും യുദ്ധവും യുദ്ധക്കെടുതിയും മുതലാക്കി സമ്പാദിക്കുന്നവരെ പറ്റി എനിക്കറിയാം എന്റ അനുഭവത്തിൽ ഞാൻ കണ്ടിട്ടുണ്ട് . ഇതൊരു വലിയ അന്താരഷ്ട്ര ബന്ധമുള്ള മാഫിയാ സംഘമാണ്

യുദ്ധത്തിന്റെയും യുദ്ധക്കെടുതിയുടെയും കരളലിയിപ്പിക്കുന്ന ഫോട്ടോവും വീഡിയോവും എടുത്തു പ്രചരിപ്പിച്ചു ഇവർക്ക് വിതരണം ചെയ്യാനായി സ്വരൂപിക്കുന്ന വസ്ത്രങ്ങളും ചെരുപ്പ് ഷൂ ബെഡ്ഷീറ് അടിവസ്ത്രങ്ങൾ സോഫ്റ്റ് ടോയ് ബേഗുകൾ അങ്ങനെയുള്ള എല്ലാ വസ്തുക്കളും വിവിധ അന്താരാഷ്ട്ര സംഘടനകൾ സ്വരൂപിച്ചു ഗൾഫ്‌രാജ്യങ്ങളിലെത്തിച്ചു ആയിരക്കണക്കിന് സ്വകാര്യ കമ്പനികളുടെ വെയറ്ഹൗസിൽ എത്തിച്ചു

രണ്ടും മൂന്നും ഗ്രെയിഡുകളായി തരംതിരിച്ചു ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനു ഞാൻ സാക്ഷിയായിട്ടുണ്ട് നിരവധിതവണ.

ഒടുവിൽ അറിഞ്ഞേടത്തോളം ലാസ്റ്റ് ഗ്രെയ്‌ഡ്‌ വസ്തുക്കൾ മാത്രമായിരിക്കും അടിപ്പെട്ടവരിലേക്കെത്തുക !

ഇതൊക്കെ ഇവർക്കൊരു ബിസിനസ്സാണു … ഒന്നുമറിയാത്ത പാവങ്ങൾ ഇവരുടെ ആഹ്വാനങ്ങളും കേട്ട് ബലിയാടാകുമ്പോൾ വിദേശരാജ്യങ്ങളിലിരുന്ന് ഇവർ കുടുംബവുമായി ഉല്ലസിക്കുന്നു! അവരിലെ ചിലരെ ഈയ്യിടെ പടമാക്കിയ സംഭവവും നമ്മൾ കണ്ടു വായിച്ചു

ദാരിദ്ര്യവും ഭിക്ഷാടനവും തടയാൻ സഹായിക്കുന്ന ചില അടിയന്തര നടപടികളേപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭക്ഷണവും അഭയവും: ഭക്ഷണ ബാങ്കുകൾ, അഭയകേന്ദ്രങ്ങൾ, അടിയന്തര സഹായം എന്നിവയിലൂടെ ഉടനടി സഹായം നൽകുക. മതത്തിന്റെയും ജാതിയുടെയും മറവിൽ നടത്തുന്ന അനാഥ മന്ദിരങ്ങൾ നിരുൽസാഹപ്പെടുത്തി സന്നദ്ധസംഘടനകൾ (ലയൺസ് റോട്ടറി പോലുള്ളവരുടെ മേൽനോട്ടത്തിലോ സർക്കാർ മേൽനോട്ടത്തിലോ ആയിരിക്കണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്

ക്യാഷ് ട്രാൻസ്ഫർ പ്രോഗ്രാമുകൾ: ദുർബല വിഭാഗങ്ങൾക്ക് നേരിട്ടുള്ള പണം കൈമാറ്റം നടപ്പിലാക്കുക. (മോദിജി നടപ്പിലാക്കിയ ജൻധൻ അക്കൗണ്ട് പോലെ)

ജോലി അവസരങ്ങൾ: പൊതുമേഖലാ പദ്ധതികൾ പോലുള്ള താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

വിദ്യാഭ്യാസവും കഴിവുകളും: മികച്ച ജോലി സാധ്യതകൾക്കായി ആളുകളെ കഴിവുകളാൽ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസത്തിലും തൊഴിൽപരിശീലനത്തിലും നിക്ഷേപിക്കുക.

സാമ്പത്തിക ശാക്തീകരണം: സംരംഭകത്വം, മൈക്രോഫിനാൻസ്, ഉപജീവന സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുക.

സാമൂഹിക സുരക്ഷാ വലകൾ: ആരോഗ്യ സംരക്ഷണം, തൊഴിലില്ലായ്മ ആനുകേര്യം, പെൻഷൻ പദ്ധതികൾ എന്നിവ ഉൾപ്പെടെ ശക്തമായ സാമൂഹിക സുരക്ഷാ വലകൾ സ്ഥാപിക്കുക.

അസമത്വം പരിഹരിക്കുക: വരുമാന അസമത്വം കുറയ്ക്കുന്നതിനും നീതിയുക്തമായ വേതനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങൾ നടപ്പിലാക്കുക.

സമൂഹ വികസനം: അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ കമ്മ്യൂണിറ്റി വികസന പദ്ധതികളിൽ നിക്ഷേപിക്കുക.

പുനരധിവാസ കേന്ദ്രങ്ങൾ: അഭയം, ഭക്ഷണം, കൗൺസിലിംഗ് എന്നിവ നൽകിക്കൊണ്ട് ഭിക്ഷക്കാർക്കായി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക.

അവബോധ പ്രചാരണങ്ങൾ: ഭിക്ഷാടനത്തെ നിരുത്സാഹപ്പെടുത്തുന്നതിനും അന്തസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും അവബോധ പ്രചാരണങ്ങൾ സംഘടിപ്പിക്കുക.

ഇത്തരം കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ദാരിദ്ര്യവും  തൊഴിലില്ലായ്മയും നമുക്ക് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ

ഈ പറഞ്ഞതൊക്കെ ഇപ്പോൾ ഉണ്ടെങ്കിലും എല്ലാം മതത്തിന്റെയും ജാതിയുടെയും പേരിൽ തരംതിരിച്ചെടുത്തു അർഹതപ്പെട്ടവർക്ക് മുഴുവനായും ലഭിക്കുന്നില്ല ഇതിനെ നിയന്ത്രിക്കാൻ ഒരു വകുപ്പുതന്നെ ഉണ്ടാവേണ്ടിയിരിക്കുന്നു.

അതിനെ ഏറ്റക്കുറച്ചലില്ല ഇത്രയും പറഞ്ഞു നിർത്തുമ്പോഴും ഓർമ്മിപ്പിക്കട്ടെ!

വിശപ്പിനു നേഷണൽ എന്നോ ഇന്റർ നേഷണൽ എന്നോ വേർതിരിവില്ല! 

വിശപ്പിനു ജാതിയും മതവും വേർതിരിവില്ല! വിശപ്പിനു മനുഷ്യനെന്നോ മൃഗമെന്നോ ഉരകജീവിയെന്നോ പറവകളെന്നോ വേർതിരിവില്ല! 

വിശപ്പിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ല. വിശപ്പിനു മന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ പ്രധാനമന്ത്രിയെന്നോ പ്രസിഡണ്ടെന്നോ വേർതിരിവില്ല.

വിശപ്പിനു കുട്ടികളെന്നോ മുതിർന്നവരെന്നോ വേർതിരിവില്ല. 

വിശപ്പിനു ഒറ്റ വികാരമേയുള്ളൂ വിശക്കുമ്പോൾ തിന്നനോ  കുടിക്കാനോ എന്തെങ്കിലും കിട്ടണം ! എത്ര പണമുണ്ടായിട്ടും കാര്യമില്ല .

വിശപ്പു ഒരു യൂണിവേഴ്സൽ പ്രതിഭാസമാണ് … 

ഗൾഫ് വാർ സമയത്തു ദുബായ് എയർ പോർട്ടിൽ കുവൈറ്റിൽ നിന്നും വന്നു ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ ഭക്ഷണത്തിനായുള്ള ബുദ്ദിമുട്ടു നമ്മൾ കണ്ടതല്ലേ?  ഒരു ബിസിക്കറ്റെങ്കിലും? ഒരുതുള്ളി വെള്ളമെങ്കിലും ലഭിക്കുവാൻ വെപ്രാളപ്പെടുന്നവരെ നമ്മൾ കണ്ടതല്ലേ? 

അവരിൽ ആരും ദരിദ്രരെല്ലായിരുന്നു സമ്പന്നരെല്ലെങ്കിലും എല്ലാവർക്കും നാലുനേരം ഭക്ഷണം കഴിക്കാനുള്ള സമ്പത്തുണ്ടായിരുന്നു. ഉടുതുണിക്ക് മറുതുണിയുമുണ്ടായിരുന്നു…. 

എന്നാൽ സുഡാൻ എത്തിയോപ്പിയ പോലുള്ള രാജ്യങ്ങളിലെ സ്ഥിതി തികച്ചും വേറിട്ടതാണ്. പണ്ടൊക്കെ നമ്മുടെ സിനിമാ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ന്യൂസ് റിവ്യൂ കാണിക്കേണ്ടത് നിർബന്ധമായിരുന്നു.  

ഇതുപോലുള്ള ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ സംഭവങ്ങൾ കൂട്ടിയിണക്കി ജനങ്ങളേ ബോധവൽക്കരിക്കാനായി പ്രദർശിപ്പിക്കേണ്ടതു നിർബന്ധമായിരുന്നു. ഒരു തരം ബോധവൽക്കരണം. അത്തരം പ്രദർശ്ശനങ്ങൾകൊണ്ട് നമ്മുടെ രാജ്യത്തിന് ഒട്ടേറെ ഗുണം ലഭിച്ചിട്ടുണ്ട് അതിൽനിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് നമ്മുടെ രാജ്യം ഇന്നീക്കാണുന്ന പുരോഗമനങ്ങൾ കൈവരിച്ചതും. ഇതൊക്കെ ഇന്ന് ഇല്ലാതായിരിക്കുന്നു. 

ലോകത്തിന്റെ ഇപ്പോഴത്തെ ഗതിയനുസരിച്ചു ഇതൊക്കെ വീണ്ടും ജനങ്ങളിലേക്ക്‌ എത്തിക്കേണ്ടിയിരിക്കുന്നു. വർദ്ദിച്ചുവരുന്ന ജനസംഖ്യയും പ്രകൃതി നശീകരണവും രാജ്യസ്നേഹക്കുറവും രാജ്യദ്രോഹ കുറ്റങ്ങളിലിൽ നിന്നും ജനങ്ങളേ ബോധവൽക്കേണ്ടിയിരിക്കുന്നു …

ഇങ്ങനെ പറയാൻ കാരണം ലോകം മുഴുവൻ നമ്മുടെ പ്രധാനമന്ത്രിയെ ചേർത്ത് നിർത്തി വ്ശ്വഗുരുവായിക്കാണുമ്പോൾ. ലോകത്തെ മൂന്നാമത്തെ സാമ്പത്തീക ശക്തിയായി വളരുമ്പോൾ 11 ഓളം ഇസ്‌ലാമീക രാജ്യങ്ങൾ മോദിജിക്ക്‌ അവരുടെ രാജ്യത്തിൻറെ പരമോന്നത ബഹുമതി നൽകി ആദരിക്കുമ്പോൾ

അദ്ദേഹം ന്യൂന പക്ഷ ദ്വംസകനാണെന്നു പറഞ് നടക്കുകയും , ഭാരതത്തിന്റേതു ചത്ത എക്കണോമിയാണെന്നു പറഞ്ഞു നടക്കുന്ന പ്രതിപക്ഷ നേതാവിനും പാർട്ടി നേതാക്കളെയും ബിധാവൽക്കരിക്കേണ്ടത് അത്യാവശ്യമായിരിക്കയാണ് …

വന്നു വന്നു ഇപ്പോൾ ശരിക്കു ദേശീയ ഗാനം പോലും ആലപിക്കാനറിയാത്തവരായി മാറിയിരിക്കുന്നു….

മഠത്തിൽ ബാബു ജയപ്രകാശ്………..✍️ My Watsapp Contact No. 9500716709

1 Comment

  1. Unknown's avatar Anonymous says:

    Very good morning,Babu Jayaprakash.
    Thank you for sharing the nicely written write up on a sensitive subject,very much happening at various houses,places and countries.
    During my younger days,I had seen my sisters and brothers hungry situations ,during the Mahe liberation movement against French rule.
    Any way your write up has made me to remember our younger days.
    Thank you.
    I am not at all competent to comment on National or International situations on hunger. Please accept my apology dear.

    Like

Leave a reply to Anonymous Cancel reply