“നീതിയുടെ പാതയിൽ 32 വർഷം”

Time Taken To Read 5 Minutes

https://photos.app.goo.gl/v8Mc2tW3t9TRj2s4A

(Click link copy & paste to view the video)

എല്ലാവർക്കും ഉണ്ടാകും ഉന്നതമായ ചില ലക്ഷ്യങ്ങൾ. അവ നേടുന്നതിനായി നമ്മൾ കാണുന്ന സ്വപ്നങ്ങളും അത് പ്രവർത്തികമാക്കാനുള്ള  പോരാട്ടത്തിനിടയിൽ ഒത്തിരി പ്രതിബന്ധങ്ങൾ നമുക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെടും. അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പിൽ നമ്മുടെ ഇച്ഛാശക്തിക്കും ആത്മധൈര്യത്തിനും മുകളിലേക്കുയരാൻ ഒരു ദുഷ്ട ശക്തിക്കും തടസ്സപ്പെടുത്താനാവില്ല എന്ന്  സ്വയം  വിശ്വസിക്കുക.

അപ്പോഴും നമ്മുടെ മനസ്സിലെ സ്വപ്നങ്ങൾ  സാക്ഷാത്കരിക്കാനുള്ള അഭിലാഷം നമുക്കുള്ളിൽ  തീവ്രമായിരിക്കണം; എങ്കിൽ മുന്നിൽ വരുന്ന എല്ലാ തടസ്സങ്ങളെയും നമുക്ക്‌ അതിജീവിക്കാനാകും. താങ്കളുടെ കർമ്മമണ്ഡലത്തിലൂടെ ഈ വസ്തുത താങ്കൾ തെളിയിച്ചിരിക്കുന്നു.

1993-ൽ ടി.സി.ശേഖരപ്പണിക്കരുടെ കീഴിൽ ആരംഭിച്ച  അഭിഭാഷക വൃത്തി; പിന്നീട് വടകര കോടതിയിൽ.. 1995-ൽ സ്വതന്ത്ര പ്രാക്ടീസ് ആരംഭിക്കാനുള്ള പ്രചോദനമായി.. പിന്നീടു  താങ്കൾ പ്രവർത്തന മേഖലയായി തിരഞ്ഞെടുത്തത് മാഹി.. തലശ്ശേരി.. വടകര  കോടതികൾ ആയിരുന്നു. 

2000- ത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കം അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ. (സബ് കോടതി മാഹി..) എന്ന തസ്തികയിൽ ചുമതല ഏറ്റെടുത്തു, 

ഇതിന് നിമിത്തമായത് എൻറെ ഓർമ്മയിൽ നിന്നും എടുത്തെഴുതുമ്പോൾ കണ്ടെത്താനായത്? 

കാലാകാലമായി മയ്യഴിക്ക് ഉണ്ടാവേണ്ടതായ വളർച്ച മന്ദഗതിയിലായി കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മയ്യഴിക്കാരനായ ഒരാൾ ഇ. വൽസരാജ് പുതുച്ചേരിയിൽ ആഭ്യന്തരമന്ത്രിയും ഏഴോളം വകുപ്പുകൾ കൈകാര്യം ചെയ്ത് അധികാരം ഏൽക്കുന്നത്.

ഇയ്യിടെ അറിയാൻ കഴിഞ്ഞു ശ്രീ വൽസരാജിന്റെ സഹായവും ആശിർവാദവും ഈ ഔദ്യോഗത്തിലേക്കാൻ സഹായിച്ചിട്ടുണ്ട് എന്ന്.

രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കൽപ്പിച്ചതും പാൽ  എന്ന് പറയുന്നതുപോലെ  ഇതേ അവസരത്തിൽ കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട്  മെയ്യഴിക്കാർക്ക് ചെറുതും വലുതുമായ എല്ലാ കേസുകൾക്കും പുതുച്ചേരി കോടതിയെ സമീപിക്കേണ്ട അവസ്ഥ  ചൂണ്ടിക്കാണിച്ചുകൊണ്ട് 2015-ൽ

എക്കാലത്തും മയ്യഴിയിലെ പൊതുകാര്യങ്ങളിൽ സ്വാർത്ഥത താൽപര്യം കൂടാതെ പ്രവർത്തിക്കുന്ന അഡ്വക്കേറ്റു ശ്രീ അശോക് കുമാർ മാഹിയിൽ ഒരു സ്ഥിരം ജില്ലാ കോടതി വേണമെന്നാവശ്യപ്പെട്ട്   ചെന്നൈ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ  ഹരജി ഫയൽ ചെയ്യുകയും, ഏറെ നാളത്തെ ഒറ്റയാൾ പോരാട്ടത്തിന് ശേഷം മാഹിയിൽ രണ്ട് കോടതികൾ പ്രവർത്തിക്കാൻ ഉത്തരവാകുന്നതും.. അതായത് (മുനിസിഫ് കം മജിസ്ട്രേറ്റ് കോടതിയും, സെഷൻസ് കോടതിയിൽ സബ് കോടതി കം അസിസ്റ്റന്റ് സെഷൻസ് കോടതിയും.. 

ഒരു നിമിത്തമായി കരുതുകയാണെങ്കിൽ  താങ്കൾക്ക് ഈ പദവി ഏറ്റെടുക്കാൻ  സാധ്യമായതിനു കാരണം ഇതായിരിക്കാം.

സർക്കാരിന്റെ വ്യവഹാര ജോലികൾ രണ്ടു പബ്ലിക് പ്രോസിക്യൂട്ടർക്ക് ചെയ്യേണ്ടതാണെങ്കിലും .. അത് ഒഴിവാക്കിക്കൊണ്ട് 2015 മുതൽ താങ്കൾക്ക് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അധിക ചുമതലകൾ കൂടി നൽകിക്കൊണ്ട് ഉത്തരവായതും താങ്കൾക്ക് അനുകൂലമായ ഒരു ഘടകം തന്നെ!

അതായത്  എ. പി. പി കം,  എ . ജി .പി ഒപ്പം അഡീഷണൽ ഡ്യൂട്ടിയായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കം അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എന്ന തസ്തിക നൽകി ഉത്തരവാദിത്തമേൽപ്പിച്ചത്. 

പിന്നീട് 2022  ൽ  സ്ഥിരം – തസ്തിക സൃഷ്ടിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കം അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചു ഉത്തരവായി

എൻറെ അറിവുകൾക്ക് പരിധിയുണ്ടെങ്കിലും പറയട്ടെ ഇന്ത്യയിൽ നാളിതുവരെയായി തുടർച്ചയായി 25 വർഷം പ്രോസിക്യൂട്ടർ കം പ്ലീഡറുടെ സേവനം ഒരുമിച്ചു ആരും പൂർത്തിയാക്കിയിട്ടില്ല, മയ്യഴിക്കാരനായ ഒരാൾ ഇത്തരമൊരു പദവി ഏറ്റെടുത്തിതിലൂടെ മയ്യഴിക്ക് അഭിമാനമാകുകയാണ് താങ്കളുടെ സേവനം.

നീതിയോടും നിയമവ്യവസ്ഥയോടുമുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നാഴികക്കല്ല്. ….. ഇതൊക്കെ തിരിച്ചറിഞ്ഞു തന്നെയാണ് പുതുച്ചേരി സർക്കാരിനും പൊതുജനങ്ങൾക്കും വേണ്ടിയുള്ള നിങ്ങളുടെ സേവനത്തെ ഉൾക്കൊണ്ടുകൊണ്ട്

മാഹി പോലീസ് മേലധികാരികൾ താങ്കളുടെ മികച്ച സേവനത്തെ അംഗീകരിക്കാനും ആദരിക്കാനും മുൻകൈ എടുത്ത് അവരുടെ ആദരവ് പ്രകടിപ്പിക്കാൻ താങ്കളുടെ വസതി സന്ദർശിച്ച് പൊന്നാട അണിയിച്ചത് താങ്കളുടെ സമർപ്പണത്തിനും സംഭാവനകൾക്കും നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരമാക്കിമാറ്റിയ മയ്യഴിയിലെ പോലീസ് അധികാരികൾക്കും എന്റെ അനുമോദനങ്ങൾ

ഇനിയും നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വിജയം നേടുന്നതിന് സാധിക്കട്ടെ ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

ഒരു അഭിഭാഷകനെന്ന നിലയിൽ 32 വർഷത്തെ സമർപ്പിത സേവനം പൂർത്തിയാക്കിയതിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

തിരക്കുപിടിച്ച ഔദ്യോഗിക ജോലികൾക്കിടയിലും മയ്യഴിയിൽ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമിയുടെ സാരഥിയായും പ്രവർത്തിച്ചുകൊണ്ട് കലാ കായികരംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിക്കുന്നതിനോടൊപ്പം ?

താങ്കളുടെ കുടുംബ പാശ്ചാത്തലത്തെ പറ്റി പറയുമ്പോൾ  മയ്യഴിയിലെ പഴയകാല പ്രമുഖ ബിസിനസ് സ്ഥാപനമായ  പികെ ചാപ്പൻ നായർ & സൺസിന്റെ ഉടമയുമായ  പികെ ചാപ്പൻ നായരുടെ മകൻ പി കെ രാമകൃഷ്ണന്റെ മൂത്ത പുത്രൻ!  മയ്യഴിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ സ്ഥിരം സാന്നിധ്യമായതും മയ്യഴി ശ്രീകൃഷ്ണ  ക്ഷേത്രത്തിൻറെ സ്ഥാപകനും മുൻ എംഎൽഎയും ആയിരുന്ന പരേതനായ പി കെ രാമൻറെ പൗത്രൻ. എന്നീ നിലകളിലും താങ്കളെ അറിയപ്പെടും മയ്യഴിയിലെ ജനങ്ങൾ.

മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My Watsapp Contact No 9500716709

1 Comment

  1. Lathika Vijyan's avatar Lathika Vijyan says:

    superb

    Like

Leave a reply to Lathika Vijyan Cancel reply