എന്ന് സ്വന്തം വാസൻ..!

Time Taken To Read 10 Minutes

കുറച്ചുദിവസം മുൻപ് ഫേസ്‌ബുക്കിൽ കണ്ട രണ്ടു ഫോട്ടോവാണ് എന്റെ ഈ എഴുത്തിനുള്ള പ്രചോദനം.

ഒന്ന്  ഒരു ബഹുമുഖ പ്രതിഭ യമപുരിയിൽ ചിത്രഗുപ്തനോടും കാലനോടുമൊത്തു നർമ്മ സല്ലാപം നടത്തുന്ന എ ഐ ഫോട്ടോ രണ്ടാമത്തേത് മണ്മറഞ്ഞ ചില സുഹൃത്തുക്കളോടോപ്പമുള്ളതു.

മുകളിൽ പറഞ്ഞതിനെ ആസ്പദമാക്കിക്കൊണ്ടു സർഗ്ഗ വാസനയുള്ള ഒരു ആത്മാവ്  യമപുരിയിൽ യമരാജനും ചിത്രഗുപ്‌തമനുമായി നടത്തിയ പ്രാഥമീക ചർച്ചയുടെ വിവരം വാസനെന്ന ഞാൻ സാങ്കൽപ്പീകമായി  സൃഷ്ട്ടിച്ചു യമപുരി വിശേഷങ്ങൾ കഥാ രൂപത്തിൽ  എഴുതാൻ ശ്രമിക്കുകയാണ്.

“This is a work of fiction. Names, characters, and incidents are either the product of the author’s imagination or are used fictitiously. Any resemblance to actual events or persons, living or dead, is purely coincidental.”

“ഇതൊരു സാങ്കൽപ്പിക സൃഷ്ടിയാണ്. പേരുകൾ, കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവ രചയിതാവിന്റെ ഭാവനയുടെ സൃഷ്ടിയാണ് അല്ലെങ്കിൽ സാങ്കൽപ്പികമായി ഉപയോഗിച്ചതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ യഥാർത്ഥ സംഭവങ്ങളുമായോ വ്യക്തികളുമായോ എന്തെങ്കിലും സാമ്യം ഉണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.”

പ്രിയ സുഹൃത്തു വായിച്ചറിയുവാൻ വാസനെന്ന ഞാൻ ! എഴുതുന്നത്?

വിഷ്ണുലോകത്തെ യമപുരിയിലെത്തിയിട്ട് ഇന്നേക്ക് 16 ആം ദിവസം. തികച്ചും പുതിയ സ്ഥലം. 

നാട്ടിൽ നിന്നും  പുറപ്പെടുമ്പോൾ യമപുരിയെപ്പറ്റി കേട്ടറിഞ്ഞ ചില സങ്കല്പങ്ങളുണ്ടായിരുന്നു. നമ്മളൊക്കെ കേട്ടതുപോലെയല്ല യമപുരി സങ്കല്പങ്ങൾ എന്ന തിരിച്ചറിവു ഇവിടെ എത്തിയപ്പോഴാണുണ്ടായത്.

എത്ര എത്ര നുണപിടിപ്പിച്ച കഥകളാ യമപുരിയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത് കേട്ടതൊന്നും? ശരിയല്ല അതൊക്കെ വഴിയേ പറയാം.

എൻറെ ഭൂമിയിലെ  ജീവിതത്തിൻറെ  കാലാവധി  അവസാനിക്കുന്നതിനു മുൻപായി  എൻറെ പൂർണ്ണ വിവരം     യമരാജന് സമർപ്പിക്കാനായി    ചിത്രഗുപ്തന്റെ നിർദ്ദേശപ്രകാരം     യമദൂതന്മാർ ആശുപത്രി സൈറ്റ് വിവരങ്ങൾ കൈമാറിയതനുസരിച്ചു  എന്നെ വരവേൽക്കാൻ കാലൻ കൃത്യ സമയത്തു തന്നെ എത്തി.

എന്നാൽ നല്ലൊരു കറവപ്പശുവിനെ കിട്ടി  എന്ന പ്രതീക്ഷയിലുള്ള ആശുപത്രി അധികൃതർ എന്നെ കൊണ്ടുപോകാൻ വന്ന യമകിങ്കരൻമ്മാരുടെ കണ്ണുവെട്ടിച്ചു   കാലന് വിട്ടുകൊടുക്കാതിരിക്കാൻ ഡോക്ടർമാരും നേഴ്സുമാരും പരമാവതി. ശ്രമം നടത്തിയെങ്കിലും കിങ്കരന്മാർ പിറകേ കൂടി അതില്ലാതാക്കി .

യമരാജന്റെ കല്പനയനുസരിച്ചു ചിത്രഗുപതൻ തെയ്യാറാക്കുന്ന ലിസ്റ്റിൽ ഒരു മാറ്റം വരുത്താൻ ആർക്കുമവകാശമില്ല!

ഏറെ തർക്കങ്ങൾക്കും പിടിവലിക്കുമൊടുവിൽ ഞാൻ കാലനോടൊപ്പം യാത്രയാകാൻ നിർബന്ധിതനായി.

അതിനാൽ ആരോടും കാര്യമായി യാത്ര പറയാൻ സാദിച്ചിട്ടില്ല എല്ലാവരോടും ആദ്ദ്യമായി ക്ഷമ ചോദിക്കുന്നു.

നമ്മൾ കേട്ടതുപോലെയൊന്നുമല്ല യമപുരിയിലെ കാര്യങ്ങൾ. കിങ്കരന്മാരോടോത്തു അനുഗമിച്ചു വരുന്ന ആത്മാക്കൾക്കു നേരെ യമപുരിയുടെ അന്തപുരങ്ങളിൽ  പ്രവേശനമില്ല.

ഇവിടെ വന്നു ആദ്ദ്യം മനസ്സിലാക്കിയത്? ലോകത്തിന്റെ ഏതുകോണിൽ നിന്ന് മരണപ്പെട്ടാലും യമപുരിയിൽ വിശാലമായി നിർമ്മിച്ച ഹാൾ ഉണ്ട് അവിടെയാണ് എത്തിയവരെ സ്വീകരിച്ചിരുത്തിക. ഇവിടെ വലിയവനെന്നോ ചെറിയവനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിവില്ല.

ഇവിടെയെത്തുന്നവരെ മുൻഗണനാ ക്രമത്തിൽ ഫസ്റ്റ് കം ഫസ്റ്റ് അനുസരിച്ച,  യമലോക കവാടത്തിലെ വിശാലമായ ഹാളിൽ ഇരുത്തിയിരിക്കയാണ്.

പല ഭാഷക്കാരും രാജ്യക്കാരുമുണ്ട്! എങ്കിലും ഓരോരുത്തരേയും രാജ്യം, ഭാഷാ അടിസ്ഥാനത്തിലാണ് തരംതിരിക്കുന്നതു!

ആകെ ബഹളമാണ് ദുബായ് വിമാനത്താവളത്തിലിറങ്ങിയ പോലെയാണ് യമപുരിയിലെ ലേൻഡിങ് ഏരിയ.

ഇവിടെക്കു വരുന്നവരെല്ലാം കൈയ്യും വീശിയാണ് വരുന്നത്. ലഗ്ഗേജ് ബെൽട്ടൊന്നും ഇല്ല. ഭൂമിയിൽ നിന്നുള്ള ഒരു സാദനവും ഇവിടെ അനുവദനീയമല്ല .

ചിലർ അതുഭത്തോടെ എന്നെനോക്കി എന്തോ പറയുന്നുണ്ട്? എന്റ കീശയിലാണ് നോട്ടം?

എന്തായിരിക്കും എന്നെ എല്ലാവരും പ്രത്യേകം ശ്രദ്ദിക്കുന്നതു?

ഇനി ഞാനൊരു സെലിബ്രിറ്റിയാണെന്നു ഇവർക്ക്‌ മനസ്സിലായിക്കാണുമോ?. ചിലർ അത്ഭുതത്തോടെ എന്നെചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുന്നതു ശ്രദ്ദിച്ചു .

എനിക്ക് തോന്നുന്നു നീ എന്നെ ഏൽപ്പിച്ച കടലാസ്സും പേനയും ആയിരിക്കുമോ ? ഞാൻ ശ്രദ്ദിച്ചു നോക്കി ആർക്കും കീശപോലുമില്ല!

ഒരു പേടിയുണ്ട് എൻട്രി സമയത്തു ഇത് ചോദ്ദ്യംചെയ്യുമോ എന്ന്?

ആദ്ദ്യമായിട്ടല്ലേ അതുകൊണ്ടൊരു ഭയമില്ലാതില്ല.!

20 ന് ഞാൻ എത്തിയെങ്കിലും ബംഗ്ളാദേശിൽനിന്നും, ഉക്രെയിൻ, പലസ്തീൻ, നൈജീരിയ സുഡാനിൽനിന്നുമൊക്കെ ആളുകൾ കൂട്ടത്തോടെ വരുന്നത് കൊണ്ട് നല്ല തിരക്കായിരുന്നു.

ഇന്നലെയാണ് എനിക്ക് യമ പുരിയുടെ അകത്തളങ്ങളിലേക്ക് പ്രവേശനം സാദ്ധ്യമായതു.

വിചാരിച്ചതുപോലെ ബുദ്ദിമുട്ടിയില്ല യമന്റെ കിങ്കരന്മാർ എന്റെ കീശയിലുള്ള കടലാസ്സും പേനയും വാങ്ങിച്ചുവെച്ചു അവർ ആദ്ദ്യമായി കാണുന്നതുപോലെ മണത്തും നക്കിയും ഒക്കെ നോക്കി, അവിടെ ഒരു ഭാഗത്തു വെച്ചു.

പിന്നെ എന്നോടായി ചോദ്ധ്യങ്ങൾ?

ചോദ്ധ്യങ്ങളൊന്നും എനിക്ക് മനസ്സിലാവുന്നില്ല!

ഞാൻ എന്തൊക്കയോ പറഞ്ഞു. പണ്ട് രാകേഷിനു വേണ്ടി കൊടുമുടിയോട്  അറബിവേഷം കെട്ടി പറഞ്ഞത് പോലെ !

അവിടന്ന് പുറപ്പെട്ടതുമുതൽ  തലയ്ക്കും ശരീരത്തിനും ഒരു മരവിപ്പ് ഒന്നും ഓർമ്മകിട്ടുന്നില്ല, ഭാഷയും വശമില്ല..

പിന്നെ …. ചാടരുതമ്മാവാ ആളെ മനസ്സിലായി എന്ന ബാലേയിലെ ഡയലോഗ്‌ ഓർമ്മയിലെത്തി.  ഭാഗ്യം!

ഒരുവിധത്തിൽ തപ്പി തടഞ്ഞു ഫിലിം…. ചലച്ചിത്രം…നടൻ…നടൻ ആക്ടർ…. ‘അമ്മ… മെമ്പർ … മെമ്പർ.. എന്ന് പറഞ്ഞു

അയാൾ എന്നെ  ഒന്ന് സൂക്ഷിച്ചു നോക്കി കേരളാ പവലിയനിലേക്കു  കടത്തിവിട്ടു. .

യമദൂതന്മാർ കേരളത്തിൽ നിന്നാണെന്നു പറഞ്ഞിട്ടും ചില പരീക്ഷണങ്ങൾക്കു വിധേയമാക്കിയിട്ടേ അകത്തേക്ക് കടത്തിവിട്ടുള്ളൂ.

കേരളത്തിൽ ധാരാളം അന്ന്യസംസ്ഥാനക്കാർ ഉള്ളതുകൊണ്ട് ഒരു മുൻകരുതൽ എന്നാണ് കിങ്കരന്മാർ എന്നോട് പറഞ്ഞത്.

ആ സമയത്തു പണ്ട് ഇടഞ്ഞ ബാലു ചെന്നൈയിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ ജയയുടെയും – പ്രസിഡന്റിന്റെയും അരികിൽ ഇരുന്ന കഥ കമലേഷ് … ഷാരടി പറഞ്ഞത് പെട്ടെന്നോർത്തു ചിരിച്ചുപോയി

ചിരിയുടെ ശബ്ദം കെട്ടണോ എന്നറിയില്ല യമകിങ്കരൻ എന്നെ തിരിച്ചു വിളിച്ചു … 

അവിടെ നിശബ്ദ്ദത പാലിക്കുക എന്നെഴുതിയത് വെപ്രാളത്തിൽ ഞാൻ ശ്രദ്ദിച്ചിരുന്നില്ല; ഞാനൊന്നു ഭയന്ന് …

തിരിഞ്ഞു നോക്കുമ്പോൾ എന്റെ കയ്യിൽനിന്നും എടുത്ത പെന്നും പേപ്പറും തിരിച്ചു തന്നു.

ഇടയിൽ ഒരു കാര്യമെഴുതാൻ വിട്ടു.

നമ്മുടെ നാട്ടിലേതുപോലെ ഇവിടെയും നുഴഞ്ഞു കയറ്റക്കാർ ഉണ്ട് എന്ന് തോന്നുന്നു.

ഇവിടെ എത്തിയതുമുതൽ മലയാളിയാണെന്ന് പറഞ്ഞെങ്കിലും;  ഉറപ്പിക്കാൻ അമ്മാമൻ രവി, ഏതോ സിനിമയിൽ റിച്ചാർഡ് സായിപ്പിനോട്  അംബല പ്പുഴ, എന്നുപറയാൻ ആവശ്യപ്പെട്ടുതുപോലെ എന്നോടും ആവശ്യപ്പെട്ടു .

അന്ന് അമ്മാമൻ രവി, റിച്ചാർഡ് സായിപ്പിനോട് അംബലപ്പുഴ എന്ന് പറയാനേ ആവശ്യപ്പെട്ടുള്ളൂ.

റിച്ചാർഡ് സായിപ്പ് അത് റിപ്പീറ്റ ചെയ്യാൻ എടുത്ത രംഗം നീ കണ്ടതല്ലേ ?

എന്നോട് ഇവർ ഋഷ്യ ശൃങ്കൻ, വക്ര തുണ്ടം , പുഴുങ്ങിയ പഴം എന്നും പറയിപ്പിച്ചിട്ടേ  മലയാളി ആണെന്ന് ഉറപ്പിച്ചുള്ളൂ… അത്രയ്ക്ക് ആൾമാറാട്ടം ഇവിടെയുമുണ്ട്…

യമപുരിയിലുള്ളവരും മനസ്സിലാക്കിയിരിക്കുന്നു *ഴ* എന്ന അക്ഷരം മലയാളിക്കെ വഴങ്ങൂവെന്ന്.

വാസ്തവത്തിൽ ഞാൻ മലയാളിയായിട്ടും കുറച്ചു ബുദ്ദിമുട്ടി. പിന്നെ രണ്ടു ദിവസം ഗേറ്റിനു പുറത്തു ഇരിന്നതുകൊണ്ടു മരവിച്ച ശരീരത്തിനും നാക്കിനും ഉണ്ടായ മരവിപ്പ് പോയിക്കിട്ടിയതുകൊണ്ടു ശരിക്കും ഉച്ചരിക്കാൻ പറ്റി .

എനിക്കുമുൻപ് പോയ രണ്ടു മൂന്നു പേരോടും ഇതേ ചോദ്ദ്യം ചോദിച്ചിട്ടു മാറ്റി നിർത്തിയത് കണ്ടു….

കണ്ടിട്ട് ബംഗാളി ലുക്കുണ്ട്.

എനിക്ക് തൊട്ടു പിറകിൽ നിന്ന് ഒന്ന് രണ്ടു പേർ ആവർത്തിച്ചാ…വർത്തിച്ച് ഈ വാക്കുകൾ കഷ്ടപ്പെട്ട് ഉരുവിടുന്നുണ്ട് അവരെയും കണ്ടിട്ട് നുഴഞ്ഞുകയറ്റക്കാരെ പോലെയുണ്ട്

ഞാൻ ചിന്തിക്കുകയായിരുന്നു എസ. ഐ. ആർ നടപ്പിലാക്കുന്നതിന് വരെ ഇത്ര കർശന പരിശോധനയില്ല!

ഗേറ്റിനുള്ളിലേക്കു കടക്കുമ്പോൾ ദൂരെനിന്നും ഞാൻ കണ്ടു;

അങ്ങ് ദൂരെ എനിക്ക് മുൻപേ ഇവിടെയെത്തിയ സിനിമാ സാമൂഹിക രാഷ്ട്രീത്തിൽ പ്രവർത്തിച്ചവരെ. കണ്ടു പരിചയമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ പേരുണ്ടവിടെ എല്ലാവരുടെയും പേരു എഴുതുന്നില്ല. 

സത്യൻ, നസീർ, ഉമ്മർ, ജയൻ, വിൻസെന്റ്, സോമൻ, സുകുമാരൻ, രതീഷ്,  അങ്ങനെ മുൻ നിര ആൾക്കാർ പിന്നെയും ഒരു നീണ്ട നിരയുണ്ട് ഏറെ മഞ്ഞു പുക മൂടിയിരിക്കുന്നതിനാൽ ഒന്നും വ്യക്തമാകുന്നില്ല

മറ്റൊരുഭാഗത്തു  കെ. നായർ, ജോ പ്രകാശ്,  പി. ദേവ്, കൂടെ തിലകൻ, കൊടുമുടി വേണു, ഏറ്റവും ഒടുവിൽ ഉണ്ണികൃഷ്‌ണൻ.

അടുത്തുതന്നെ  ഭാസിയും,  പിള്ളയും, ബഹദൂറും,  അരവിന്ദനും, ആടിയും, കോയയും, അബി,  ഹനീഫയും

തൊട്ടടുത്തായി കുറച്ചുപേർ കൂടിയുണ്ട് ആലൻ കാഥർ ഭായിയും, ഗഫൂർക്കയും, പട്ടം സദനുമാണെന്നു തോന്നുന്നു? അവിടെയും മഞ്ഞു പുകമൂടിയിരിക്കുന്നതിനാൽ ഒന്നും വ്യക്തമല്ല!

കുറെ സ്ത്രീ ശബ്ദം കേൾക്കുന്നുണ്ട്.  കൂട്ടത്തിൽ പാട്ടും ബഹളവും തന്നെ. ശബ്ദവും ട്യൂണും കേട്ടിട്ട് പാടുന്നത് രാധികയാണോ……. !  ലീലയാണോ എന്ന് വ്യക്തമല്ല.

ഡാൻസ് കളിക്കുന്നത് ചന്ദ്ര റാണിയും ശ്രീ വിജയയും. എല്ലാം നിയന്ത്രിച്ചു … കുമാരിച്ചേച്ചി ഓടിനടക്കുന്നുണ്ട് എല്ലാവരും തിരക്കിലാണ്.

എന്തോ പ്രോഗ്രാമിനുള്ള റിഹേസൽ പോലുണ്ട് അവിടത്തെ അന്തരീക്ഷം.

ഞാനോർത്തു ക്രിസ്തുമസ്സും പുതുവർഷവും വരികയല്ലേ അതുമായി ബന്ധപ്പെട്ടുള്ള പ്രോഗ്രാമോ മറ്റോ ആയിരിക്കും.

പലരും എന്നെ ശ്രദ്ദിക്കുന്നില്ല   അവരുടെയൊക്കെ നിസ്സംഗ ഭാവം കണ്ടിട്ട് എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

എങ്കിലും  ചിലരേ കണ്ടപ്പോൾ എന്റെ വരവും പ്രതീക്ഷിരിക്കുന്നതു പോലെ തോന്നി ! അവരുടെ പേരെടുത്ത ഇപ്പോൾ പറയുന്നില്ല.

ആരുമായും ഇതുവരെ സംവദിച്ചിട്ടില്ല എല്ലാവരോടും ആംഗ്യഭാഷയിലാണ് ഞാൻ പറയുന്നത്! അവരൊക്കെ സംസാരിക്കുന്നതു എനിക്ക് കേൾക്കാം

ഞാൻ ഇവിടെ എത്തിയെങ്കിലും ഇവിടത്തെ വി .പി .ആർ .സി കാർഡ് (വിഷ്‌ണുലോകം പെർമനന്റ് റസിഡൻസി കാർഡ്) കിട്ടിയാലേ എന്റെ ശബ്ദം  ഇവിടെയുള്ളവർക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ..

അതിനു 41 ദിവസത്തെ വയറ്റിങ് പിരീഡുണ്ട്, സുഹൃത്തേ …. 

എങ്കിലും ഇവരുടെയെല്ലാം മനസ്സിലെ സന്തോഷവും ആഹ്ലാദവും ഇവരുടെ സ്നേഹപ്രകടനത്തിലൂടെ എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.

എന്നോട് സംവദിക്കാനുള്ള തിടുക്കവും വെപ്രാളവും കണ്ടു; അതായതു ഇവിടെയുള്ളവർ ചോദിക്കുന്ന ചിദ്ധ്യങ്ങൾക്കു കൃത്യമായി ഞാൻ ഉത്തരം പറയുന്നുണ്ടെങ്കിലും?

അവർക്കു  വെക്തമായി കേൾക്കാൻ സാധിക്കാത്തതിനാൽ ഉച്ചത്തിൽ ചോദ്ദ്യം ആവർത്തിക്കുന്നത് കേട്ട്

ഇന്നസന്റായി ഒരു ചേട്ടൻ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു “കമ്പളി പുതപ്പു … കമ്പളി പുതപ്പെന്നു!

ഇതുകേട്ട്  കൂടെയുള്ളവരോടൊപ്പം,   പൊന്നമ്മയും,  ലളിതയും ഫിലോമിനയും ചിരിക്കുന്നത് കണ്ടു.

തിക്കുറിശ്ശി ഈ രംഗങ്ങളൊക്കെ വീക്ഷിച്ചുകൊണ്ടു വളരെ ഗൗരവത്തിൽ എല്ലാവരോടുമായിപ്പറഞ്ഞു…

നിങ്ങൾക്കൊക്കെ എന്താ ഇത്ര തിരക്ക് ? അവൻ വന്നിട്ടല്ലേയുള്ളു…! അവന്റെ ആത്മാവ് ഇവിടെ പൂർണ്ണമായും എത്തിയിട്ടില്ല.

ഭൂമിയിലേ കർമങ്ങളൊക്കെ കഴിഞ്ഞാലേ അവന്റെ ആത്മാവ് പൂർണ്ണമായും ഇവിടെ എത്തുകയുള്ളൂ. അതുവരെ അവൻ വിശ്രമിക്കട്ടെ ! 

ഇതുകേട്ട് കൊടുമുടി ചേട്ടനും എന്തോ കമന്റു പറഞ്ഞു..

തുടർന്ന് വീണ്ടും കൂട്ടച്ചിരി

 …അതറിയാനായി എല്ലാവരുടെയും ആകാംക്ഷ. പരസ്പ്പരം എന്താണ് പറഞ്ഞതെന്നു  എല്ലാവരും ചോദിക്കുന്നുണ്ട്.

ഒടുവിൽ കേട്ടേ തീരൂ എന്നായപ്പോൾ കൊടുമുടി ചേട്ടൻ  പറഞ്ഞു .

അത് ഏകദേശം ഒന്ന് – രണ്ടു വർഷമായില്ലേ വാസൻ വിശ്രമിക്കുന്നു.. 

പണ്ട് ദാസനോട് വിജയൻ പറഞ്ഞതുപോലെ ജോലികിട്ടിയിട്ടു വേണം ലീവെടുത്തു അൽപ്പം വിശ്രമിക്കാൻ …

ഇത് കേട്ടതും ഗൗരവത്തിലുരുന്ന തിക്കുറുശ്ശിയും ചിരിച്ചുപോയി.

അപ്പോഴാണ് കുതിരവട്ടം ചേട്ടനും കലാഭവൻ മണിയും മാളയും കടന്നുവരുന്നത്.

പപ്പുച്ചേട്ടൻ മണിയോട് ചോദിച്ചു ഞാനും മാളയും എത്ര നേരമായാടോ നിന്നെയും കാത്തു യമപുരി ജംക്ഷനിൽ നിൽക്കുന്നു

കൃസ്തുമസ് ആണെന്ന് തനിക്കറിയില്ലേ? നമ്മുടെ സ്കിറ്റിന്റെ റിഹേസൽ എടുക്കാൻ സമയമായി നീ എന്താണ് വൈകിയത്?

മണി പറഞ്ഞു, എന്റെ ബുൾഡോസർ റിപ്പേറായി ചേട്ടാ … (ബുള്ളറ്റെന്നു പറയുന്നത് മാറിപ്പോയതാ) 

ഇതുകേട്ട് പപ്പുച്ചേട്ടൻ തമാശിക്കാല്ലേ തമാശിക്കല്ലേ ?

ഞാൻ വലിയ വണ്ടിമാത്രമല്ല ചെറിയവണ്ടിയും റിപ്പയർ ചെയ്യും മണീ … 

ഉടനേ മണി…. പപ്പുച്ചേട്ടാ…. എന്റെ ബുള്ളറ്റോന്നു ശരിയാക്കിത്തരണം? കേൾക്കേണ്ട താമസം പപ്പുച്ചേട്ടൻ? 

ഇപ്പ….. ശരിയാക്കിത്തരാമെന്നു; മാളയോട് ..!

മാളേ…. ഞ്ഞി…. ആ ചെറീ….യ സ്ക്രൂഡ്രൈവർ ഇങ്ങടുത്തേന്ന്!  പറഞ്ഞു മണിയോടൊപ്പം പോയി .

മണിയും പപ്പുവും എന്നോട് ലോഗ്യമൊന്നും ചെയ്തില്ല ഒരുപക്ഷെ….? എന്റെ രൂപം കണ്ടു മനസ്സിലായി കാണില്ല… 

ഞാൻ പറഞ്ഞുവല്ലോ  അവിടെയുള്ളവരുടെ ശബ്ദം എനിക്ക് കേൾക്കാമെങ്കിലും; ഞാൻ സംസാരിക്കുബോൾ ഉച്ചാരണം ശബ്ദം പുറത്തേക്ക്  മുറിഞ്ഞു മുറിഞ്ഞേ വരുകയുള്ളൂവെന്നു

ഇവിടത്തെ അന്തരീക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്; അതുകണ്ടു തന്നെ അവർക്കും കേൾക്കാൻ സാധിക്കില്ല.

എന്നെ ഇവർക്കു പൂർണ്ണമായും കേൾക്കാൻ സാധിക്കണമെങ്കിൽ ഭൂമിയിലെ 41 ദിവസത്തെ ചടങ്ങിൽ? 

ആൾരൂപത്തിൽ എന്റെ ആത്മാവിനെ  ആവാഹിച്ചു, തിരുനെല്ലിയിലോ തിരുനാവാഴയിലോ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ എനിക്ക് വിഷ്ണു ലോകത്തെ വി പി സി കാർഡ് ലഭിക്കും.

അതോടെ ഭൂമിയിലെ എന്റെ എല്ലാ ബന്ധങ്ങളും ഇല്ലാതാവും. പിന്നെ എനിക്ക് ഭൂമിയിലേക്ക് മടക്കമില്ല.

നിനക്കറിയാമല്ലോ ഞങ്ങള കണ്ണൂരിൽ പ്രത്യേകിച്ച് പെരളശ്ശേരി, കൂത്തുപറമ്പ്, പാട്ട്യം, പോലുള്ള സ്ഥലങ്ങളിൽ മരിച്ചു പരലോകം പൂകിയവർ തിരഞ്ഞെടുപ്പ് കാലത്തു വന്നു വോട്ടുചെയ്തു പോകാറുണ്ട് ?

എന്നാൽ മോഡിജി ഭരണത്തിൽ വന്നതോടെ ഒട്ടേറെ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ കൂടെ ആധാർ ആയി!…. ഇപ്പോൾ എസ ഐ ആറും. അതോടെ പൂർണ്ണമായും വോട്ടേസ് പട്ടികയിൽനിന്നും പുറത്തായി.

എങ്കിലും കേരളത്തിൽ പുതുതായി ഏർപ്പെടുത്താൻ പോകുന്ന നേറ്റിവിറ്റി കാർഡ് ഇവിടെ പ്രായോഗീകമായാൽ മതിയായിരുന്നു ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് സമയത്തുവരാമല്ലോ ?

ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അത്ഭുതമായ ഒരു കാഴ്ച കണ്ടത്?

കേ. ക്കേയും,  ഇ .കേയും,  പിള്ളയും, അച്ചു വേട്ടനും ഗൗരിയും,  കമലവും, , ചാണ്ടിയും  ഒരുമിച്ചു ചിരിച്ചു കളിച്ചു നടന്നു വരുന്നു..

ഞാൻ ആലോചിച്ചു ഇതെന്തൊരത്ഭുതം അതേപ്പറ്റി ചിന്തിച്ചപ്പോഴാണ് യമരാജന്റെ  അശരീരി; ശബ്ദം കേട്ട് ഞാനൊന്നു നിന്നു!

പെട്ടെന്ന് വീണ്ടും “ഭയം വേണ്ട വാസാ കരുതൽ മതി!

ഈ സ്ലോഗൻ ഞാൻ എവിടയോ കേട്ടതുപോലെ? എനിക്കൊരു സംശയം ഞാൻ വീണ്ടും കേരളത്തിലെത്തിയോ എന്ന് ?

എന്റെ ആശയക്കുഴപ്പം കണ്ടിട്ടാവണം ചിത്രഗുപ്തൻ പറഞ്ഞു.

സംശയിക്കേണ്ട വാസാ… നിങ്ങൾ ഇപ്പോഴും യമപുരിയിൽ തന്നെയാണ് ഉള്ളതെന്ന്.. എന്നിട്ട് തുടർന്നു.

വാസൻ അറിഞ്ഞു കാണാൻ വഴിയില്ല.. ഇന്നലെയാണ് അവർ അത് ലോഞ്ചു ചെയ്തത്! 

ഞാൻ അന്തവിട്ടു കുന്തം വിഴുങ്ങിയത് പോലെയായി. എന്ത് എന്ന് ആലോചിക്കുന്നതിനിടയിൽ,

ചിത്രഗുപ്തൻ തുടർന്നു ബ്ലൂ ബേർഡ് ബ്ലാക്ക്- 2 വിന്റെ ടെക്നൊളജിയാ. എന്തും ഇവിടെയാണ് ആദ്ദ്യം പരീക്ഷിക്കുക.

അതിന്റെ ടെക്നൊളജിയുമായി ഇവിടത്തെ വാർത്താവിനിമയ സംബ്രതായം ലിങ്ക് ചെയ്തിരിക്കുകയാണ് താനിതൊന്നുമറിയാതെ കിടക്കുകയായിരുന്നല്ലോ?

പിന്നെ എന്നോടായി ഹൈ…. വാസൻ വെൽകം യാത്രയൊക്കെ എങ്ങനെ?

താൻ ഇവിടെ വരുന്നതിന്റെ യാത്രയയപ്പു ചടങ്ങൊക്കെ ഞാൻ കണ്ടിരുന്നുവെന്നും ചിലർ പറയുന്നൂ ആർക്കോ അവിടെ വിഷമമുണ്ടായി എന്നും…, മകൻ  എഴുന്നേറ്റില്ല മൈൻഡ് ചെയ്തില്ല എന്നൊക്കെ..?

ഞാൻ ഒന്നും പറയാൻ പോയില്ല.. പറഞ്ഞാൽ അത് വിവാദമാകും.

അല്ലെങ്കിലും ഞാൻ എങ്ങനെ കാണാനാ . മൂടിപ്പുതച്ചു കിടയ്ക്കുകയല്ലായിരുന്നോ ?

എന്തൊരു തണുപ്പായിരുന്നു അതിൽ ഐസിൽ കിടത്തിയത് പോലെ?

പോരാത്തതിന് നാട്ടിലുള്ള പൂക്കളും റീത്തും എന്നുപറഞ്ഞുഉള്ള കാട്ടുവള്ളികൾ മുഴുവൻ എന്റെമേൽ വെച്ച് കണ്ടു.

ആകെ വിമ്മിഷ്ട്ടപെട്ടു ശ്വാസം മുട്ടിനിൽക്കുമ്പോഴാണ്, നല്ല മുല്ലപ്പൂവിന്റെ മണം ഞാൻ അനുഭവിച്ചത്‌

പാർത്ഥിപൻ കൊണ്ടുവന്ന മുല്ലപ്പൂവിൽനിന്നും വന്നതാണെന്ന് ചിത്രഗുപ്തൻ പറഞ്ഞപ്പോഴാ എനിക്കതു മനസ്സിലായത്.

നീ അവനെ കണ്ടാൽ എന്റെ പ്രത്യേക നന്ദി പറയണം. അവൻ അവിടെ എത്താൻ ഒട്ടേറെ ബുദ്ദിമുട്ടിയെന്നു ചിത്രഗുപ്തൻ പറഞ്ഞു

വീണ്ടും ചിത്രഗുപ്തൻ എടോ താനൊരു നിരീശ്വര വിശ്വാസിയാണെന്നും ആൾ ദൈവങ്ങളിലും വിശ്വാസമില്ല എന്ന് പറയുന്നൂ …

അതാരാടോ താടിവെച്ച വെള്ളപുതച്ചു ഒരു സ്വാമി തന്റെ ശവസംസ്ക്കാര ചടങ്ങു ഹൈജാക്കു ചെയ്തത്?

അതുകേട്ടതും വാസ്തവത്തിൽ ഞാനൊന്നു ഞെട്ടി . താനൊക്കെ അവിടെയുണ്ടായിരുന്നില്ലേ? ഞാനാണെങ്കിൽ വയ്യായ്കയും കൊണ്ട് ക്ഷീണംപിടിച്ചു എന്നിട്ടും കിടക്കുന്നു ഒടുക്കത്ത തണുപ്പും.

ഇതൊക്കെക്കണ്ട് എഴുന്നേറ്റു രണ്ടു പൊട്ടിക്കാൻ ശ്രമിച്ചതാ അപ്പോഴുണ്ട് ആരോ എന്നോട് പറയുന്നു നീ മിണ്ടാണ്ട് അവിടെ കിടന്നോ നീ മരിച്ചു എന്ന് . പിന്നെ ഞാനൊന്നും പറഞ്ഞില്ല!

യമരാജൻ എല്ലാം ശ്രദ്ദിക്കുന്നതെല്ലാതെ ഒന്നും സംസാരിക്കുന്നില്ല.

ചിത്രഗുപ്തന്റെ അടുത്ത ചോദ്ദ്യം . ദിലീഷിന്റെ കേസ് കഴിഞ്ഞു അല്ലേ ? അതിന്റെ പേരിൽ സിനിമാക്കാർ രണ്ടു പക്ഷം പിടിച്ചു വാക്ക്തർക്കത്തിലാണല്ലോ വാസാ ?

ഞാൻ വീണ്ടും മൗനം പാലിച്ചു…. എന്റെ മൗനം കണ്ടിട്ടാവണം യമരാജൻ പറഞ്ഞു..

പേടിക്കേണ്ട ഇവിടെ അമ്മാതിരി പ്രശ്നങ്ങളൊന്നുമില്ല .

നിന്നെ ഞാൻ വിളിക്കുമ്പോൾ കണ്ടതല്ലേ ആ അത്ഭുത കാഴ്ച ….

നാട്ടിലെ വാശിയും വൈരാഖ്യവും ഒക്കെ ഇവിടെയെത്തിയാൽ എന്നെന്നേക്കുമായി മറക്കും.

ഇവിട ഇങ്ങനെയാ .

ഞാൻ ചോദിച്ചു ഇവിടെ തിരഞ്ഞെടുപ്പൊന്നുമില്ലേ …?

ചിത്രഗുപ്തൻ ചിരിച്ചുകൊണ്ട് ചോദിച്ചു

എടോ താൻ സിനിമയിലും മിമിക്രിയിലും ആണെന്ന് പറഞ്ഞിട്ട്  ആ ജാലിയൻ കണാരന്റെ പരിപാടിയൊന്നും കാണാറില്ലേ?

ഇവിടെ വരുന്ന എല്ലാ രാഷ്ട്രീയക്കാരും ചോദിക്കുന്ന ഒരു ചോദ്ധ്യമാ ഇവിടെ തിരഞ്ഞെടുപ്പൊന്നുമില്ലേ ഭരണമൊക്കെ എങ്ങനെയെന്നു?

ഇതുകേട്ട് മടുത്തിട്ടാ നിങ്ങളെയൊക്കെ ബോധവൽക്കരിക്കാൻ സ്കിറ്റും തയ്യാറാക്കി  കണാരനെ അവിടെയയച്ചത്.

ഈ ബോധമില്ലാത്ത നിങ്ങളോടെന്തു പറയാൻ. അന്ന് അവൻ പറഞ്ഞത് നീ കേട്ടിട്ടില്ലേ !

ഞാൻ കലാനാണ്…..! 

കലാനാണ് ഇവിടത്തെ സർവ്വാധികാരി! ഇവിടെ ഞാൻ പറഞ്ഞതെ ചിത്രഗുപ്തൻ നടപ്പിലാക്കൂ …

എന്റെ ആജ്ഞയാണ് ഫൈനൽ … ഇവിടെ തിരഞ്ഞെടുപ്പുമില്ല – മന്ത്രിസഭയുമില്ല.!

നിങ്ങളുടെ നാട്ടിൽ 5 കൊല്ലം കഴിയുമ്പോൾ കാലന്മാർ മാറി മാറി വരുമെന്ന് ജാലിയൻ കണാരൻ പറഞ്ഞത് നിങ്ങളെയൊക്കെ ബോധ വൽക്കരിക്കാനാ..

ഇതൊക്കെക്കേട്ടൂ ഞാൻ അന്തവിട്ടുപോയടോ?

നാട്ടിലെ സകല വിശേഷവും അപ്പപ്പോൾ ഇവിടെ ലഭിക്കും …

ഇനിയും ഒട്ടേറെ വിശേഷങ്ങളുണ്ടിവിടെ  ചിത്രഗുപ്തൻ പറഞ്ഞു

പുതുവർഷമാണ് വരുന്നത് എന്റെ പല നാടകങ്ങളെല്ലാം ബോറടിക്കുമ്പോൾ അവിടെയുള്ളവർക്കു കാണിച്ചുകൊടുക്കാറുണ്ട്. ഇവിടെയുള്ളവർക്കെല്ലാം താനും ഞാനും കൂടിചെയ്ത നാടകങ്ങളെല്ലാം ജീവിത ഗന്ധിയായ നാടകങ്ങളാണ്  പ്രത്യേകംഇഷ്ട്ടമാണ് എന്നും പറഞ്ഞു

ചിത്രഗുപ്തൻ പറഞ്ഞു യമരാജന്റെ നിർദ്ദേശം അനുസരിച്ച് ആ ശശി എത്രയെത്ര സിനിമകൾ ജനങ്ങളെ ഉദ്ധരിപ്പിക്കാനായി നിർമ്മിച്ചിട്ടുണ്ട്?

എല്ലാം ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്

ഉദാഹരണത്തിന് അങ്ങാടി, വാർത്ത, ഈ നാട്, ഇനിയെങ്കിലും, അടിമകൾ  ഉടമകൾ എന്തുകാര്യം എല്ലാം?  ജനങ്ങൾ സ്വീകരിച്ചെങ്കിലും  ഒരു പ്രയോജനവുമില്ല വെള്ളത്തിൽ വരച്ച വര പോലെ അറിയാഞ്ഞിട്ടല്ല എങ്കിലും നമുക്ക് ഒന്നുകൂടി ശ്രമിച്ചു നോക്കാം.

ഏതായാലും നീ ഇവിടെ എത്തിയല്ലോ നമുക്ക് യമലോക കഥ പറഞ്ഞുകൊണ്ട് ഭൂമിയിലെ ആളുകളെ ബോധവൽക്കരിക്കാൻ എന്നോട് ഒരു കഥയും തിരക്കഥയും എഴുതി തെയ്യാറാക്കി;  സംവിധാനം ചെയ്യണമെന്ന് പറഞ്ഞട്ടുണ്ട്

ഞാൻ മറുപടിയൊന്നും പറഞ്ഞിട്ടില്ല …!

എന്റെ പൊതുവെയുള്ള സ്വഭാവം വെച്ച് പ്രധാന കാര്യം പറയാൻ ഞാൻ മറക്കും അത് നിനക്കുമറിയാമല്ലോ ?

ഞാൻ അഭിമുഖമവസാനിപ്പിച്ചു ഇറങ്ങാൻ നേരം ചോദിച്ചു?

ഇവിടെ എനിക്കറിയുന്ന പല വിഭാഗങ്ങളിലുള്ള ആളുകളെ കണ്ടെങ്കിലും മൊത്തത്തിൽ മാപ്ര കളെ ആരേയും കണ്ടില്ലല്ലോ . ആദ്ദ്യം ഞാൻ കരുതിയത് അറിഞ്ഞുകാണില്ല എന്നാണു, ഇതേപ്പറ്റി യമരാജനോട് ഞാൻ ചോദിച്ചു ?

അല്ല…. രാജൻ? ഇവിടെ മാപ്ര കളെ ആരെയും കാണുന്നില്ലല്ലോ? (ടി. വി., യുട്യുബ്,  പത്രം വീക്കിലി മന്ത്‌ലി)?

യമരാജൻ ചിത്രഗുപ്തനോട് കണ്ണുകൊണ്ടു എന്തോ ആംഗ്യം കാണിച്ചു എന്തോ രഹസ്യം പറയുന്നതുപോലെ?

കിങ്കരന്മ്മാരെ ഒക്കെ ഒഴിവാക്കി  ചിത്രഗുപ്തൻ ആ രഹസ്യം എന്നോട് പറഞ്ഞത് 

യമ പുരിയിൽ മാപ്രകൾക്കു വിലക്കാണ്..! അവർക്കായി പ്രത്യേക പ്രൊട്ടക്റ്റഡ് സ്ഥലം കൊടുത്തിട്ടുണ്ട്. ഇവറ്റകളെ കൂട്ടത്തിൽ ചേർക്കാൻ പറ്റില്ല!

ഉള്ളടം കുത്തിത്തിരിപ്പുണ്ടാക്കി അടിപ്പിക്കും

അവർക്കു വാർത്തകൾ വേണം, അതിനു എന്ത് നെറികെട്ട പണിയും ചെയ്യും .

വന്നു വന്നു ഇപ്പോൾ പോലീസിന്റെയും കോടതിയുടെയും പണി ഇവർ ചെയ്യുന്നു!

തനിക്കും മുന്നനുഭവമുണ്ടല്ലോ എന്ന് ചോദിച്ചു

ഇപ്പോൾ നിങ്ങൾ തന്നെ കണ്ടില്ലേ? ശവസംസ്ക്കാര ചടങ്ങിൽ എന്തോ അരുതാത്തതു നടന്നു. എല്ലാവരും മറന്നതാ … അല്ലെങ്കിൽ മറക്കേണ്ടതാ …

ഇവന്മ്മാർ വാർത്ത യുണ്ടാക്കാനായി ചെയ്യിപ്പിച്ചതായിരിക്കുമെന്നാ യമരാജൻ പറയുന്നത്.

തിരുവനന്തപുരത്തെ കോർപ്പറേഷൻ മേയറുടെ കാര്യത്തിലും കുത്തിത്തിരിപ്പു തന്നെ?

പണ്ടാരോ പറഞ്ഞതുപോലെ പെറ്റ അമ്മച്ചിക്കില്ലാത്ത വേദനയാ പോറ്റു മുത്തച്ഛിക്കു എന്ന്

ഈ സ്വഭാവം തിരിച്ചറിഞ്ഞു യമപുരിയിൽ ഇവർക്ക് പണ്ടേ വിലക്കാ .

ഈ വിഭാഗത്തിന് മാത്രമേ ഇവിടെ വിലക്കുള്ളു. അത് ഇപ്പോഴും തുടരുന്നു..

അല്ലെങ്കിൽ ആ കോലും കുത്തിപ്പിടിച്ചു വരും, സഞ്ചാര സ്വാതന്ദ്ര്യം മുടക്കിക്കൊണ്ടു. ഇവിടത്തെ സ്വസ്ഥത ആകെ നശിക്കും

ആ  ഗോപിയെ അതിനുശേഷം  മാങ്കൂട്ടത്തെ? ദിലീഷിനെ ? അങ്ങനെ എത്ര എത്ര കേസ് ?

ഞാനോർത്തു !

അതേതായാലും നന്നായി എന്ന് ഞാനും കരുതി ….

ഇതുപറയാൻ കാരണം ഞാൻ പുതുതായി എഴുതുന്ന കഥയിലും തിരക്കഥയിലും ഇവരുടെ യമ പുരിയിലെ വാർത്തകൾ ൻ സാദിക്കാത്തതിനാലും …

പരസ്പ്പരം ചർച്ചകൾ ചെയ്യാൻ കഴിയാതെയും ഇരിക്കുമ്പോൾ? തമ്മിൽ തമ്മിൽ കുരച്ചു അവരുടെ ഫ്രസ്‌ട്രേഷൻ തീർക്കും.

തനിക്കു വേണണെങ്കിൽ ഈയ്യിടെ ബീഹാർ മദ്ധ്യപ്രദേശ് ഇലക്ഷൻ റിസൽട്ട് വായിക്കുന്ന രംഗമോർത്തു എഴുതാം!

മൊട്ട, ഓടക്കുഴൽ! കണ്ടൻ നായർ പരുത്തിക്കുരു, പാനി പ്രഭ്, യു – കേഷ്, ഹാഷിഷ് മീ… ഇവരൊക്കെ  കഥാപാത്രങ്ങളായി ഉണ്ടാവണം മറന്നുപോകരുതെന്നു! പ്രത്യേകം ഓർമ്മിപ്പിച്ചു.

നീ ഇനി ഇതാരോടും പറയേണ്ട ഇവിടത്തെ ചലച്ചിത്രം പുറത്തുവരുമ്പോൾ അതിന്റെ ത്രിൽ പോകും രഹസ്യമായി വെച്ചാൽ മതി .

ഇവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ കുറച്ചകലെയായി നാലാൾ പൊക്കത്തിൽ പഴയ കോട്ടയൊക്കെ കെട്ടുന്നത് പോലെ?

ചുറ്റും തടാകം തീർത്തു അതിന്റെ രണ്ടുകരയിലും മുള്ളുവേലികളും കരണ്ടുമായി ബന്ധിപ്പിച്ചു അതിനുള്ളിലാ തളച്ചിട്ടിരിക്കുന്നതു .

ദൂരെനിന്നും എനിക്ക് കാണാം ബംഗ്‌ളാദേശ് ബോർഡറിൽ വരേയില്ല ഇത്തരം സജ്ജീകരണങ്ങൾ?!

ഒരിക്കൽ അവിടെന്നാരോ രക്ഷപെടാൻ ശ്രമിച്ചിരുന്നു അപ്പോഴാണ് മതിലിനു പുറത്തു മുള്ളുവേലിയും കിടങ്ങും തീർത്തത്

അവിടെ ഒന്ന് പോയി അവരുടെ കുരയ്ക്കുന്ന ശബ്ദം കേൾക്കണം ..

ശേഷം വിവരങ്ങളെല്ലാം ഇവിടെയുള്ള നമ്മുടെ പഴയകാല സതീർത്ഥരോട് ചർച്ച ചെയ്തു തീരുമാനിച്ചിട്ടു തനിക്കെഴുതാം …

എല്ലാവർക്കും നന്മവരട്ടെ…………..! എന്നു നിന്റെ സ്വന്തം വാസൻ

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No. 9500716709

1 Comment

  1. Unknown's avatar Anonymous says:

    A well prepared write up ,Babu Jayaprakash. Thank you.

    Like

Leave a Comment