Time Taken To Read 5 Minutes
രണ്ടു മൂന്നു ദിവസം മുൻപ് ഫേസ്‌ബുക്കിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിന്റേതു (ഡിവിഷനേതെന്നു ഓർക്കുന്നില്ല) ഒരു പോസ്റ്റ് കണ്ടു. 19771 ലെ ബഗ്ളാദേശ് രൂപീകരണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ദത്തിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റ്. നല്ലതു ആഘോഷിക്കേണ്ടത് തന്നെ. ആ ആഘോഷത്തിന്റെ വീഡിയോ കണ്ടപ്പോൾ പെട്ടെന്നോർമ്മയിലെത്തിയത് കുറച്ചു ദിവസം മുൻപ് കണ്ട മറ്റൊരു യുട്യൂബ് ഇന്റർവ്യുവിന്റെ വീഡിയോവാണ്.
യുദ്ധത്തെയോ അതുണ്ടാവാനുള്ള കാരണമോ ഒന്നുമല്ല വിഷയം. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യക്കും ആ യുദ്ദം അനിവാര്യമായിരുന്നു. അതിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു; തുടർന്നുള്ള നടപടികളാണ് അന്നത്തെ ഭരണകൂടത്തിന്റെ നിസ്സംഗമമായ നിലപാടുകൊണ്ടു വഷളായതും; ഇന്ന് നമ്മളനുഭവിക്കുന്ന എല്ലാ പോരായ്മ്മയ്ക്കും ?കാരണമാകുന്നതും; അത് പറയാതെ പോവുന്നത് നീതികേടാണ് .
ആ യുദ്ധത്തിൽ പാർത്ഥ സാരഥിയായി തേർ തെളിച്ച ഭാരതത്തിന്റെ വിജയത്തിന്റെ ശില്പിയായ ജനറൽ മനേക്ഷായുടെ അഭിപ്രായത്തെ മാറികടന്നു (പിന്നീട ഫീൽഡ് മാർഷൽ ആയി സ്ഥാനക്കയറ്റം ലഭിച്ച) എക്കാലവും വേദനയുണ്ടാക്കുന്ന തീരുമാനം ഏകപക്ഷീയമായി ശ്രീമതി ഇന്ദിരാഗാന്ധി നടപ്പിലാക്കിയത്!
അതിൽ ജനറൽ മനേക്ഷയ്ക്കു എതിർപ്പുണ്ടായിരുന്നു വെന്നും, ആ എതിർപ്പ് പിന്നീടൊരവസരത്തിൽ മനേക്ഷാ പ്രകടിപ്പിച്ചതിന്റെ പേരിൽ ഇന്ദിരയും മനേക്ഷയും തമ്മിൽ അകൽച്ചയുണ്ടായി എന്നും, ഇതിന്റെയൊക്കെ മറപിടിച്ചു അദ്ദേഹത്തിന് ലഭിക്കാനുള്ള ആനുകൂല്യം ദീര്ഘിപ്പുച്ചുവെന്നും എവിടെയോ വായിച്ചതായി ഓർമ്മ.
അത്രമാത്രം പകയുണ്ടായിരുന്നുവെന്നു കഥ അറിഞ്ഞാൽ മനസ്സിലാവും.
2002-ൽ ആണെന്ന് തോന്നുന്നു ഡോ. അബ്ദുൽ കലാം പ്രസിഡന്റായിരിക്കെ, ജനറൽ മനേക്‌ഷാ കൂണൂരിലെ മിലിറ്ററി ഹോസ്പിറ്റലിൽ അസുഖം ബാധിച്ചു കിടപ്പിലായപ്പോൾ.
പ്രഡിഡൻറ് അബ്ദുൾ കലാം അദ്ദേഹത്തെ സന്ദർശിച്ച്, അസുഖവിവരമന്വേഷിച്ചു മടങ്ങാൻ നേരം ചോദിച്ചു “ഞാൻ എന്തെങ്കിലും താങ്കൾക്കായി ചെയ്തു തരേണ്ടതുണ്ടോ?
മനേക്ഷയയുടെ മറുപടി : മിസ്റ്റർ പ്രഡിഡന്റ്, എന്റെ “ഫീൽഡ് മാർഷൽ പെൻഷനാനുകൂല്യങ്ങൾ 20 വർഷമായി തടഞ്ഞുവെച്ചത് തടസ്സം നീക്കി ലഭ്യമാക്കിത്തരാനുള്ള നടപടി സ്വീകരിച്ചാൽ ഉപകാരം.
അബ്ദുൾ കലാം ഒരു ആഴ്ചയ്ക്കുള്ളിൽ ആ ഫയലിന്റെ തടസ്സങ്ങൾ മാറ്റി ₹1.25 കോടിയുടെ ചെക്ക് അയച്ചു കൊടുത്തു. എനിതിങ് മോർ യു നീഡ് ?
മനേക്‌ഷാ ആ ചെക്ക് ആർമി റിലീഫ് ഫണ്ടിലേക്ക് ദാനം ചെയ്തു, “സല്യൂട്ട് ചെയ്യാൻ കഴിയാത്തതാണ് എന്റെ ദുഃഖം” എന്ന് പറഞ്ഞു.
പറഞ്ഞുവരുന്നത് എല്ലാ അർത്ഥത്തിലും ഭാരതം പറയുന്നേടത്തു ഒപ്പുവെക്കേണ്ട സാഹചര്യമുണ്ടായിട്ടും സന്ദരനും സുന്ദരിയുമായ രണ്ടു ഭരണാധികാരികൾ അടച്ചിട്ടമുറിയിൽ മണിക്കൂറുകളിരുന്നു ഉണ്ടാക്കിയ കരാർ ഒരു തലമുറയ്ക്കും അംഗീകരിക്കാൻ സാദിക്കാത്തതാണ്.
93000 പട്ടാളക്കാരെയും പിടിച്ചെടുത്ത സ്ഥലവും കാശ്മീരും വിട്ടുകൊടുക്കുമ്പോഴും നമ്മുടെ 54 പട്ടാളക്കാരെ തിരികെ വേണമെന്ന് ആവശ്യപ്പെടാത്ത തീരുമാനത്തെ ഒരു തലമുറയിലെ ആളുകളും അംഗീകരിക്കില്ല. ആ ജീവച്ഛവമായി ജീവിക്കേണ്ടിവന്ന 54 ധീര സൈനികരുടേയും അവരുടെ കുടുംബങ്ങളുടേയും ശാപവും പ്രാക്കുമാണ് അന്നത്തെ പ്രധാന മന്ത്രിയുടെ ഇന്നത്തെ തലമുറയിൽ ജീവിച്ചിരിക്കുന്ന ചെറിയ വലിയ മക്കളും അനുഭവിക്കുന്നത് ….!
1971 ലെ ഇന്തോ-പാക് യുദ്ധത്തിൽ കാണാതായ ഇന്ത്യൻ മിലിട്ടറിറിയിലെ രണ്ടു സൈനികരുടെ വിധവകളുടെ ഹൃദയഭേദകമായ കഥയാണ്
മേജർ ശരൺജിത് സിംഗ് വാരായിച്ചിന്റെ വിധവയായ സിമി വാരായിച്ചും, ഫ്ലൈറ്റ് ലെഫ്റ്റനന്റ് വിജയ് വസന്ത് താംബായിയുടെ ഭാര്യ ദമയന്തി താംബായിയും. തങ്ങളുടെ ഭർത്താക്കന്മാരുടെ ദുർവിധിക്ക് പരിഹാരം കാണാനുള്ള പോരാട്ടങ്ങളെക്കുറിച്ചും അവരനുഭവിച്ച വേദനകളുടെയും മാനസീക സമ്മർദ്ദങ്ങളുടെയും അനുഭവങ്ങളായിരുന്നു ആ അഭിമുഖത്തിന്റെ വീഡിയോവിലുടനീളം…… ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മനുഷ്യ കുലത്തിൽ പിറന്ന ആർക്കും ആ വീഡിയോ കണ്ടു തീർക്കാൻ സാദിക്കുകയുള്ളൂ.
1971- ലെ ഇന്ത്യ – പാക് യുദ്ധം ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ചു, എന്നാൽ ഭാരതത്തിലെ കോൺഗ്രസ്സുകാർ മറന്ന് മറ്റൊരദ്ദ്യായംകൂടിയുണ്ട് വിജയത്തിനിടയിലും, ഇന്ത്യയുടെ മറന്നുപോയ 54 യുദ്ധത്തടവുകാർ? ഒരു വേദനാജനകമായ അധ്യായമായി ഇന്നും തുടരുന്നു.
ആ വിജയം കൊണ്ട് ഇന്ന് ബംഗ്ളാദേശികളെക്കൊണ്ട് ഭാരതത്തിനുണ്ടാകുന്ന സാമ്പത്തീക ബാദ്ധ്യതയും അവരിലൂടെ വളർന്നുവരുന്ന ജനപ്പെരുപ്പവും അതുമൂലം സ്ര്യഷ്ടിക്കുന്ന ക്രിമിനൽ പാശാത്തലവും കൊണ്ട് ഭാരതത്തിനുണ്ടാക്കിയേക്കാവുന്ന സുരക്ഷാ പ്രശ്നം ചർച്ച ചെയ്യേണ്ട പ്രതിപക്ഷ നേതാവ് ജർമ്മിനിയിൽ ബി എം ഡബ്ല്യൂ ഓടിച്ചുകളിക്കുന്നു.
ഇത് ചൂണ്ടിക്കാട്ടാൻ ജോൺ ബ്രിട്ടാസെങ്കിലും ഉണ്ടായതു നല്ലകാര്യം. രാഹുലിന്റെ തുടർച്ചയായുള്ള നിരുത്തരവാദിത്തമായ പെരുമാറ്റം തിരിച്ചെറിഞ്ഞ മോഡിജി ഈ ഉത്തരവാദിത്തം ശശി തരൂരിനെ ഏല്പിച്ചിരിക്കുന്നു എന്നുകേൾക്കുന്നു.
ഏകദേശം 54 ഇന്ത്യൻ സൈനികരെ യുദ്ധത്തിൽ കാണാതായതായി പ്രഖ്യാപിച്ചു, ചിലരെ പാകിസ്ഥാനിൽ തടവിലാക്കിയിരിക്കാമെന്ന് അന്നത്തെ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്തതായി ഓർക്കുന്നു.
പിടിക്കപ്പെട്ട സൈനികരെ ക്രൂരമായി പീഡിപ്പിച്ചതായി പിന്നീട് വെളിപ്പെടുത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു, അതിൽ സിഗരറ്റ്കൊണ്ട് പൊള്ളിക്കപ്പെട്ടതും, കണ്ണ് ചുഴന്നെടുത്തതും, തലയോട്ടിതല്ലി തകർത്തനിലയിലും അസ്ഥികൾ അടിച്ചോടിച്ചനിലയിലും കാണപ്പെട്ടെന്നു റിപ്പോർട്ട്
മേജർ അശോക് സൂരിയുടെ കൈപ്പടയിലെഴുതിയ കുറിപ്പിൽ (1974) “എനിക്ക് ഇവിടെ സുഖമാണ്” എന്ന് സൂചന നൽകി. ടൈം മാഗസിൻ ഫോട്ടോയിൽ (1971) മേജർ എ.കെ. ഘോഷ് പാകിസ്ഥാൻ കസ്റ്റഡിയിലാണെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോർട്ടുണ്ടായിരുന്നു
പിന്നീട് വിട്ടയക്കപെട്ട സിവിലിയൻ സഹ തടവുകാർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ സത്യം ഇന്ത്യൻ യുദ്ധത്തടവുകാരെ ലാഹോറിലെ കോട്ട് ലഖ്പത് റായ് ജയിലിൽ അടച്ചിട്ടുണ്ടെന്നും നിലവിളി കേൾക്കുന്നുണ്ടെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു പല റിപ്പോർട്ടുകളും അക്കാലങ്ങളിൽ പുറത്തുവന്നിരുന്ന.
പറഞ്ഞുവരുന്നത് ഷിംല കരാർ (1972) വഴി ഇന്ത്യ 93,000 പാകിസ്ഥാൻ തടവുകാരെ മോചിപ്പിച്ചു, പക്ഷേ ഇന്ത്യൻ തടവുകാരെ തിരിച്ചു ചോദിച്ചില്ല, അനുരഞ്ജനത്തിന് മുൻഗണന നൽകി.
ഷിംല കരാർ ഒപ്പിടാനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുമായി ഒരു മുറിയിൽ അടച്ചിട്ടിരുന്ന ചർച്ച നടത്തിയെന്നു മുകളിൽ പറഞ്ഞുവെങ്കിലും അത് നിസ്സാരമല്ല അതുകൊണ്ടാണ് വീണ്ടും ആവർത്തിച്ചു എഴുതിയത്! ആ ചർച്ചയും തിരഞ്ഞെടുത്ത സ്ഥലവും അതിന്റെ മുന്നൊരുക്കങ്ങളും ഇന്നും വിവാദമാകുന്നു വാർത്തയാണ്
ഈ വിഷയത്തിൽ മനേക്‌ഷായുടെ നിർദ്ദേശം / അഭിപ്രായം / തർക്കം? ഭീഷണി (വായിക്കുന്നവരുടെ വികാരമനുസരിച്ചു എതാർത്ഥത്തിലുമെടുക്കാം)
പാകിസ്ഥാനെ വിശ്വസിക്കരുത് മനേക്‌ഷാ ഇന്ദിരാഗാന്ധിയോട് പറഞ്ഞു, “പാകിസ്ഥാൻ സൈനികരെ വിട്ടയച്ചാൽ അവർ ഇന്ത്യൻ സൈനികരെ തിരികെ നൽകില്ല!
തടവിലാക്കപ്പെട്ട സൈനികരെ നിർബന്ധമായും തിരികെ വിട്ടുകിട്ടണം.
കരാറിൽ ഇന്ത്യൻ സൈനികരുടെ വിഷയം ഉൾപ്പെടുത്തണമെന്ന് മനേക്‌ഷാ നിർബന്ധിച്ചു!.
എന്നാൽ അനുരഞ്ജനത്തിന് മുൻഗണന നൽകി, സൈനികരെ ചോദിക്കാതെ കരാർ ഒപ്പിട്ടു. ഏകപക്ഷീയമായിരുന്നു ഇന്ദിരാഗാന്ധിയുടെ തീരുമാനം.
മനേക്‌ഷാ തുറന്നടിച്ചു യുദ്ദം ജയിക്കാൻ ഞാനും എന്റെ സൈനികരും.
നിങ്ങൾ (ഇന്ദിരാഗാന്ധി) തെറ്റ് ചെയ്തു, എന്റെ വാക്കുകൾ തള്ളി പാക്കിസ്ഥാനെ വിശ്വസിച്ചു 54 സൈനികരുടെ കുടുംബങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു!
അപ്പോഴും ഇന്ദിരാഗാന്ധിയുടെ നിലപാട്: അനുരഞ്ജനം പ്രധാനം പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, ഭാവിയി യുദ്ധം ഒഴിവാക്കാനും സ്ഥിരത ഉറപ്പിക്കാനും തടവിലാക്കപ്പെട്ട 54 സൈനികർക്ക് നീതി നിഷേധിക്കപ്പെട്ടു. പച്ചയായിപ്പറഞ്ഞാൽ പാക്കിസ്ഥാന് ഇന്ത്യയുടെ വിജയത്തിലുള്ള പകതീർക്കാൻ കുരുതികൊടുത്തു.
തുടർന്നു ഭരണവർഗത്തിന്റെ കനിവാനായി തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങൾ കേണപേക്ഷിച്ചിട്ടും ഒരു അനുകൂല നിലപാടും കഠോര ഹൃദയക്കാരുടെ ഇടയിൽനിന്നുമുണ്ടായില്ല ഉത്തരരവുകൾക്കായി കുടുംബങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്നു, തടവിലാക്കപ്പെട്ടവരിൽ പലരും ദൈനംദീന പീഡനങ്ങൾ ഏറ്റുകൊണ്ട് മരിച്ചു.
അതിജീവിച്ചവരിൽ ചിലർ ഭ്രാന്തന്മാരായി അല്ലെങ്കിൽ ദുരൂഹമായി മരിച്ചു. ഇതിന്റെ കഥ മേജർ രവി ഒരിക്കൽ പറഞ്ഞു സിനിമായായും പുറത്തിറങ്ങി.
വേദനാജനകമായ ദുരൂഹ കഥ മറന്നുകൊണ്ടുള്ള ഒരാഘോഷത്തിനും പ്രസക്തിയില്ല എന്ന്കൂടി ഓർമ്മിപ്പിച്ചു നിർത്തുമ്പോഴും അഭിമാനത്തോടെ ഓർക്കുന്നു…. ആ ധീര ദേശാഭിമാനികളായ 54 പേരുടെ പേരുകൾ.
1971 ഇന്തോ-പാക് യുദ്ധത്തിൽ കാണാതായ 54 ഇന്ത്യൻ സൈനികരുടെ പട്ടിക
ആർമി ഓഫീസർസ്:
മേജർ എസ് പി എസ് വാരൈച്ച് (IC-12712, 15 പഞ്ചാബ്)
മേജർ കൻവൽജിത് സിംഗ് സന്ധു (IC-14590, 15 പഞ്ചാബ്)
മേജർ ജെ എസ് മാലിക് (IC-14457, 8 രാജ് റിഫ്)
ക്യാപ്റ്റൻ കല്യാൻ സിംഗ് റാത്തോഡ് (IC-23148, 5 അസാം)
ക്യാപ്റ്റൻ ഗിരിരാജ് സിംഗ് (IC-23283, 5 അസാം)
ക്യാപ്റ്റൻ രവീന്ദർ കൗറ (SS-20095, 39 മീഡിയം റെജിമെന്റ്)
ലെഫ്റ്റനന്റ് വിജയ് കുമാർ ആസാദ് (IC-58589, 1/9 GR)
എയർ ഫോർസ് ഓഫീസർസ്:
സ്ക്വാഡ്രൺ ലീഡർ ജതീന്ദർ ദാസ് കുമാർ (4896 F(P), 3 സ്ക്വാഡൺ)
ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഗുരുദേവ് സിംഗ് റായി (9015 F(P), 27 സ്ക്വാഡൺ)
ഫ്ലൈറ്റ് ലെഫ്റ്റനന്റ് അശോക് ബാലവന്ത് ധവാലെ (9030 F(P), 1 സ്ക്വാഡൺ)
ഫ്ലൈറ്റ് ലെഫ്റ്റനന്റ് സുധീർ കുമാർ ഗോസ്വാമി (8956 F(P), 5 സ്ക്വാഡൺ)
നേവി ഓഫീസർസ്:
ലെഫ്റ്റനന്റ് കമാൻഡർ അശോക് റോയ് (R-295Z, INAS 310)
ജൂനിയർ ഓഫീസർസ് & സൈനികർ:
സുബേദാർ അസ്സാ സിംഗ് (JC-41339, 5 സിഖ്)
ലാൻസ് നായക് ഹസൂറ സിംഗ് (682211303)
സിപ്പോയ് ജഗീർ സിംഗ് (2459087, 16 പഞ്ചാബ്)
ഗണ്ണർ മദൻ മോഹൻ (1157419, 94 ഫീൽഡ് റെജിമെന്റ്)
പൂർണ്ണ പട്ടിക ലോക്സഭയിൽ 1979-ൽ സമരേന്ദ്ര കുണ്ടു ( പ്രതിരോധ സഹമന്ത്രി) അവതരിപ്പിച്ചു.
ഇവരെ വിട്ടുകിട്ടാൻ കുടുംബങ്ങളുടെ നിരന്ത സമ്മർദ്ദമുണ്ടായപ്പോൾ?
പാകിസ്ഥാൻ ജയിലുകളിൽ അവർ ഉണ്ടെന്നതിന് തെളിവുകൾ ഉണ്ടോ ?
ഈ സൈനികരുടെ കുടുംബങ്ങൾ എങ്ങനെ തിരച്ചറിയൽ നടത്തി?
പാകിസ്ഥാൻ അവരെ തടവിലാക്കിയെന്നതിന് എന്ത് തെളിവുണ്ട്?
എന്ന മറുചോദ്ധ്യമാണ് കുടുംബങ്ങളെ വേദനിപ്പിച്ചത്.?
മേജർ രവി മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിന്റെ കഥ പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ നിഴഞ്ഞുകയറ്റത്തെ പറ്റി നിരന്തരം റിപ്പോർട്ട്ചെയ്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച മേലധികാരികളെ ധിക്കരിച്ചുകൊണ്ടു കൂടെയുള്ള സൈനികരെയും (ബഡ്‌ഡികൾ) കൂട്ടി ബോർഡർ കടന്നു ശത്രുക്കളെ നശിപ്പിച്ച് വന്നപ്പോൾ തെളിവ് ചോദിച്ചുവെന്നും അതറിയാവുന്ന മൽഹോത്ര ബാക്ക്പെക്കിൽ നിന്നും ശത്രുക്കളുടെ അറുത്തെടുത്ത ചെവി മുൻപിലിട്ടുകൊടുത്തു ഭാരം കാരണം ഇത്രയും ദൂരം ശരീരം കൊണ്ടുവരുവാൻ സാദിച്ചില്ല എന്ന്?
കോൺഗ്രസ് മന്ത്രിമാർ അന്ന് ചോദിച്ച ഇതേ ചോദ്ധ്യമാണ് കാർഗിൽ യുദ്ദം കഴ്ഞ്ഞിഞ്ഞപ്പോഴും ബാലക്കോട്ട്‍ അക്രമം കഴിഞ്ഞപ്പോഴും പഹൽഗാം അക്രമം കഴിഞ്ഞപ്പോഴും അവരുടെ ഇളം തലമുറയിൽ പെട്ട അഭിനവ പപ്പുവും സംഘവും ഇന്നും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്!
അതുഭുതപ്പെടാനൊന്നുമില്ല …. 93000 പാക്കിസ്ഥാൻ പട്ടാള ക്കാരെ വിട്ടയക്കാൻ മണിക്കൂറുകളോളം അടച്ചിട്ടമുറിയിൽ ചർച്ചനടത്തിയ കഥയുടെ പിന്നാമ്പുറ കഥയും പ്രസിദ്ധമാണ്
അവിടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ദമാന്റെ കഥ വേറിട്ടു നിൽക്കുന്നത്? ധൈര്യത്തിന്റെയും സഹനശക്തിയുടെയും കഥയാണ്. ഭരണകൂടത്തിന്റെ നിശ്ചയ ധാർഡ്ഡ്യത്തിന്റെ കഥയാണ്
2019 ഫെബ്രുവരി 27 ന്, ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം, പാകിസ്ഥാന്റെ എഫ് -16 ജെറ്റുകളുമായുള്ള വ്യോമാക്രമണത്തിനിടെ അഭിനന്ദന്റെ മിഗ് -21 ബൈസൺ വെടിയേറ്റ് വീണു. അദ്ദേഹം പുറത്തേക്ക് ചാടി പാക് അധിനിവേശ കശ്മീരിൽ വന്നിറങ്ങി, അവിടെ വെച്ച് അദ്ദേഹത്തെ പിടികൂടി തുടർന്ന് നാട്ടുകാരുടെയും പാകിസ്ഥാൻ സേനയുടെയും ക്രൂരമായ പെരുമാറ്റം അഭിനന്ദന് നേരിടേണ്ടിവന്നു,
ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഉറച്ചതും നയതന്ത്രപരവുമായിരുന്നു. അദ്ദേഹം പറഞ്ഞത് അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് മോദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി, തീവ്രവാദികളെ ജീവിക്കാൻ വിടുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു
പക്ഷേ 2019 മാർച്ച് 1 ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ “സമാധാന സൂചന”യായി അദ്ദേഹത്തെ വിട്ടയച്ചു.
“സ്വദേശത്തേക്ക് സ്വാഗതം വിങ് കമാൻഡർ അഭിനന്ദൻ! നിങ്ങളുടെ മാതൃകാപരമായ ധൈര്യത്തിൽ രാഷ്ട്രം അഭിമാനിക്കുന്നു” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പഴയ തലമുറയിലെ മിഗ് വിമാനമുപയോഗിച്ചു അമേരിക്കയുടെ അത്യധുനീക ശ്രേണിയിൽപ്പെട്ട F -16 വിമാനം വെടിവെച്ചിട്ടതിന് വീർ ചക്രയ്ക്ക് ശുപാർശ ചെയ്തു; ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകി.
ഇതും ചരിത്രം
43 കൊല്ലം കഴിയേണ്ടിവന്നു ഇങ്ങനെ പറയാൻ അതും എൻ ഡി എ സാരഥി, ആർ എസ എസ എന്ന പ്രസ്ഥാനത്തിലൂടെ വളർന്നു ബി ജെ പി എന്ന പ്രസ്ഥാനത്തിന്റെ ലേബലിൽ മൽസരിച്ചു 3 തവണ പ്രധാനമന്ത്രിയായി അവതാര പുരുഷനായി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജി.
ഭാരതം മാത്രമല്ല! ഇന്നറിഞ്ഞു എത്തിയൊപ്പയുടെ പരമോന്നത ബഹുമതിയും ലഭിച്ചിരിക്കുന്നു!
ലോകത്തു ഇന്നുവരെ ആർക്കും ലഭിക്കാത്ത അംഗീകാരത്തോടെ ഇതോടെ 28 ലോകരഷ്ട്രങ്ങൾ പരമോന്നത ബഹുമതി നൽകി ആദരിച്ചിരിക്കുന്നു…
അഭിമാനിക്കാം ഓരോഭാരതീയനും
ജെയ് ഹിന്ദ്
വാൽക്കഷ്ണം
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തി വീടുകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയുമാണ് കടന്നുപോകുന്നത്. ചില വീടുകളിൽ, ഒരു മുറി ഇന്ത്യയിലും മറ്റൊരു മുറി ബംഗ്ലാദേശിലുമാണ്. ഒരു വീടിന്റെ ഒരു വാതിൽ ഇന്ത്യയിലേക്കും മറ്റേ വാതിൽ ബംഗ്ലാദേശിലേക്കും തുറക്കുന്നു.
ഇതാണ് അടിസ്ഥാന യാഥാർത്ഥ്യം – അതിർത്തിയിൽ വേലി കെട്ടുക, കാവൽ നിൽക്കുക, നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയുക എന്നിവ തോന്നുന്നത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ടെന്ന് ഇത് വ്യക്തമായി വിശദീകരിക്കുന്നു.
കേന്ദ്രസർക്കാർ അതിനുള്ള ശ്രമത്തിലാണ് മമത സർക്കാരിന്റെ പൂർണ പിന്തുണ അനിവാര്യം തുടർച്ചായി കോൺഗ്രസ്സും സി പി എമ്മും പിന്നീട് മമതയും ഉണ്ടാക്കിവെച്ച കേൻസർ മറ്റു പോംവഴിയില്ലെങ്കിൽ എന്നന്നേക്കുമായി മുറിച്ചു മാറ്റുക.
മഠത്തിൽ ബാബു ജയപ്രകാശ്………… My Watsapp Contact No – 9500716709



A brilliant write up ,Babu Jayaprakash.
Keep going with present day topics.
LikeLike