ശ്രീ നരേന്ദ്ര ദാസ് ദാമോദർ മോഡി! “അവാർഡുകളുടെ തോഴൻ” ?

Time Taken To Read 8 Minutes

2014 ൽ നരേന്ദ്ര മോദി മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഒരു ഉപമ വളരെ പ്രശസ്തമാണ്. “മാലിന്യം പരത്തുന്ന ഈച്ചകളെ പോലെയാവരുത്, പകരം പരാഗണം നടത്തുന്ന പൂമ്പാറ്റകളെ പോലെയാവണം” എന്ന് അദ്ദേഹം ഉപദേശിച്ചത് 2014-ലെ ഒരു മാധ്യമ സമ്മേളനത്തിലാണ് .

ഒരു രാജ്യത്തിന്റെ അഖണ്ഡതകയ്ക്കും പുരോഗതിക്കും മാധ്യമങ്ങളുടെ പങ്ക് എത്രത്തോളം നിർണായകമാണെന്ന് വിശദീകരിക്കുകയായിരുന്നു മോദിജി

ഈച്ചകൾ മാലിന്യത്തിൽ വളരുകയും അത് പരത്തുകയും ചെയ്യുമ്പോൾ, പൂമ്പാറ്റകൾ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പരാഗണം നടത്തി ജീവൻ നൽകുന്നു.

മാധ്യമങ്ങൾ സമൂഹത്തിന് നല്ലത് ചെയ്യുന്ന “പൂമ്പാറ്റകൾ” ആയിരിക്കണമെന്നും, അല്ലാതെ നെഗറ്റീവ് വാർത്തകൾ കൊണ്ട് “മാലിന്യം പരത്തുന്ന ഈച്ചകൾ” ആകരുതെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

ഇപ്പോൾ ഇവിടെ ഇതേപ്പറ്റി എടുത്തു പറയാൻ കാരണമുണ്ട് അത്രമാത്രം അധപ്പതിച്ചിരിക്കുന്നു ഇന്നത്തെ പല മാദ്ധ്യമ സ്ഥാപനങ്ങളുടെയും പ്രവർത്തന രീതികണുമ്പോൾ

പറയാൻ ഒട്ടേറെ ഉദാഹരണങ്ങളുണ്ട് ഈയ്യിടെ കണ്ട തിരഞ്ഞെടുപ്പ് ഫലത്തിന്റെ റിപ്പോർട്ടിങ് രീതി ഇന്നും മനസ്സിൽനിന്നും മായുന്നില്ല!

തെരുവ് പട്ടികൾ കൂട്ടമായിരുന്നു കുരക്കുന്നത്ത്പോലെ. പട്ടികൾ ഇതിലും ബേദമെന്നു തോന്നിയിട്ടുണ്ട് കുറെ കുരച്ചു കഴിഞ്ഞാൽ അവറ്റകൾ കുര നിർത്തിപ്പോകും.

എന്നാൽ ഈ മാദ്ധ്യമ വാലാട്ടികൾ ഒരു പ്രത്യേക ബ്രീഡാണ് എത്രകുരച്ചാലും തളരില്ല! കുരച്ചുകൊണ്ടേയിരിക്കും. ഒരു തരം പകർച്ചവ്യാധിപോലെയാണ്..

അലോസരം തോന്നി ചാനൽ മാറ്റിയാൽ അവിടെയും ഈ കുരതന്നെയായിരിക്കും കേൾക്കുക കാണുക. വിവാദമുണ്ടാക്കാനായിട്ടു മൈക്കും പിടിച്ചു ഓടുക!

സുരേഷ് ഗോപി, രാഹുൽ മാങ്കൂട്ടം, ഇപ്പോൾ ദിലീപ്! അങ്ങനെ അങ്ങനെ …. ഒരു രാഷ്ട്ര ബോധവുമില്ലാത്ത പ്രവർത്തി !

ഇന്നലെയും കണ്ടു റസൂൽ പൂക്കുട്ടിയുടെ പിന്നാലെ? അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട് അദ്ദേഹത്തിന്റെ നിലപാടുകൾ! അതൊന്നും ചെവിക്കൊള്ളാതെ വീണ്ടും വീണ്ടും കുത്തിത്തിരിപ്പു ചോദ്ധ്യങ്ങൾ?

ആ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവരുടെ മുഖത്തു കാർക്കിച്ചുതുപ്പിയെനെ! ഇതുപോലേ ദിലീപ് പ്രശ്നത്തിൽ രഞ്ജിത്തിന്റെ പിന്നാലെയും..  രണ്ടുപേരും മുഖത്തടിച്ച മറുപടി കൊടുത്തിട്ടും പഠിക്കാത്ത വർഗ്ഗങ്ങൾ. വിഷയം മാറിപ്പോകുന്നു … എഴുത്തിലേക്കുവരാം..

നരേന്ദ്ര മോദി, ഇന്ത്യയുടെ പ്രധാനമന്ത്രിയായി 2014 മുതൽ ഭാരതത്തെ നയിക്കുന്ന ഒരു നേതാവാണ്. അദ്ദേഹത്തിന്റെ ഭരണ മികവും ലോകരാജ്യങ്ങളോടുള്ള കരുതലും പരിഗണിച്ചു വിവിധ രാജ്യങ്ങൾ സമ്മാനിച്ച  പരമോന്നത ബഹുമതികൾ, അദ്ദേഹത്തിന്റെ നയതന്ത്ര ശ്രമങ്ങളുടെയും ആഗോള നേതൃത്വത്തിന്റെയും പ്രതീകമാണ്. പ്രത്യേകിച്ചും, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ മോദിജിക്ക് നൽകിയ ബഹുമതികൾ, ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ “മോദിയും RSS-ഉം ഇസ്ലാം വിരുദ്ധരാണ്” എന്ന ആരോപണത്തിന് ഒരു ഉത്തരമാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ!

ഇസ്ലാമിക രാജ്യങ്ങൾ മോദിജിയെ ഇഷ്ട്ടപെട്ടു ചേർത്ത് പിടിക്കുന്നത്?

മോദിജിയുടെ പ്രോ-ആക്റ്റീവ് നയതന്ത്രത്തിലൂടെ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി കൂടുതൽ ദൃഢത വരുത്തുന്നു എന്ന് ഉറപ്പിച്ചതുകൊണ്ടുതന്നെയാണ്

സാമ്പത്തിക പങ്കാളിത്തത്തിലൂടെ  വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയും സാങ്കേതികവിദ്യയും. സാംസ്കാരിക ബന്ധങ്ങളിലൂടെ ഇന്ത്യ – ഇസ്ലാമിക   ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ഉറപ്പിക്കാനുള്ള നടപടി കൈക്കൊള്ളുന്നു 

അപ്പോഴും ഭാരതത്തിലെ പ്രതിപക്ഷത്തിന്റെ ആരോപണം:

മോദിയും RSS ഉം ഇസ്ലാം വിരുദ്ധരാണ് എന്നാണ്! എന്നാൽ അദ്ദേഹത്തിന്  ഇതുവരെ ലഭിച്ച അവാർഡുകളിൽ മിക്കതും  ഇസ്ലാമിക രാജ്യങ്ങളുടെ  ബഹുമതികൾ, ഈ ആരോപണത്തെ പാടെ തള്ളിക്കളയുന്നു . എന്നിട്ടും അവർ ഇത് ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പറഞ്ഞുവരുന്നത് മോദിജിക്ക്‌ ലഭിച്ച അവാർഡുകളെ പറ്റിത്തന്നെ!

2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ലഭിച്ച രണ്ടു വിദേശരാജ്യങ്ങളുടെ പരമോന്നത പദവി

അഫ്ഘാനിസ്ഥാന്റെ സ്റ്റേറ്റ് ഓർഡർ ഓഫ് ഖാസി അമീർ അമാനുള്ള ഖാൻ അവാർഡ് അഫ്ഘാനിസ്ഥാന്റെ  പരമോന്നത സിവിലിയൻ ബഹുമതി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനും സംഭാവന നൽകിയവർക്ക് നൽകുന്നു. 

ഇന്ത്യ – അഫ്ഘാൻ ബന്ധം ശക്തിപ്പെടുത്തിയതിന്. മോദിജി നൽകിയ സംഭവനയെ മാനിച്ചു നൽകിയ അവാർഡ് 

സൗദി അറേബ്യയുടെ ഓർഡർ ഓഫ് കിംഗ് അബ്ദുൾ അസീസ് അവാർഡ്

സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി.

രാജ്യത്തലവന്മാർക്കും പ്രത്യേക സംഭാവനകൾ നൽകിയവർക്കും  നൽകിവരുന്ന അവാർഡ്!  ഇന്ത്യ – സൗദി ബന്ധം മെച്ചപ്പെടുത്തിയതിന്

മോദിജിക്ക് അദ്ദേഹത്തിന്റെ 2016-ലെ സൗദി സന്ദർശന വേളയിൽ,  ഈ അവാർഡ് നൽകി ആദരിച്ചു.

ഇന്ത്യ – സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനായി മോഡിജി മൂന്ന് തവണ സൗദി സന്ദർശിച്ചു. ഇതോടെ സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി

പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നിവയിൽ സഹകരിക്കുന്നതിനുള്ള തീരുമാനമെടുത്തു 

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അതായത് 2018 ൽ മോഡിജിയെ തേടിയെത്തിയത്? ഏറെ കലുഷിതമായിക്കൊണ്ടിരിക്കുന്ന ഇന്നും വിവാദങ്ങൾകെട്ടടങ്ങാത്ത പലസ്തീനെന്ന രാഷ്ട്രത്തിൽനിന്നു!

2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച പലസ്തീന്റെ പരമോന്നത ബഹുമതിയാണ് ഗ്രാൻഡ് കോളർ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീൻ . ഇന്ത്യയും പലസ്തീനും തമ്മിലുള്ള ദീർഘകാല ബന്ധവും മോദിജിയുടെ നയതന്ത്ര ശ്രമങ്ങളും അംഗീകരിച്ചാണ് ഈ ബഹുമതി നൽകിയത് 

പലസ്തീന്റെ സാഹചര്യം വിലയിരുത്തുമ്പോൾ

ഇസ്രായേൽ – പലസ്തീൻ സംഘർഷം തുടരുന്ന കലുഷിത പ്രദേശം.

ഇന്ത്യ പലസ്തീനെ പിന്തുണയ്ക്കുന്നു, എന്നാൽ ഇസ്രായേലുമായും ബന്ധം നിലനിർത്തുന്നു. പ്രത്യേകിച്ച മോഡിജിയെ ഇസ്‌ലാം വിരുദ്ധനെന്നു മുദ്രകുത്തി  ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ  പലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്ന അവസരത്തിൽ ലഭിച്ച ഈ അവാർഡിന് ഏറെ പ്രാധാന്യമുണ്ട്.

2019 – ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച മൂന്ന് പ്രധാന ബഹുമതികൾ 

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE): ഓർഡർ ഓഫ് ഷേഖ് സെയ്ദ് ബഹുമതി!

UAEയുടെ പരമോന്നത സിവിലിയൻ ബഹുമതി. രാജ്യത്തലവന്മാർക്കും  രാജ്യത്തിന്റ ഉന്നമനത്തിനുവേണ്ടി പ്രത്യേക സംഭാവനകൾ നൽകിയവർക്കും നൽകുന്ന യു എ യുടെ പരമോന്നത ബഹുമതി! 

മോദിജിക്ക് ഇന്ത്യ – UAE ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയിൽ കേന്ദ്രീകരിച്ചു സഹകരിച്ചു പ്രവർത്തിച്ചതിന്റെ പേരിൽ ലഭിച്ച അവാർഡ്.

മാലിദ്വീപ്ന്റെ ഡിസ്റ്റിംഗ്ഇഷ്‌ഡ് റൂൾ ഓഫ് നിഷാൻ ഇഷുദ്ദീൻ അവാർഡ് മാലിദ്വീപിന്റെ പരമോന്നത ബഹുമതി.

രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക വികസനം എന്നിവയിൽ സംഭാവനകൾ നല്കിയവർക്കായി നൽകപ്പെടുന്നു.

മോഡിജിക്ക് ഇന്ത്യ – മാലിദ്വീപ് ബന്ധം മെച്ചപ്പെടുത്തിയതിന്, പ്രത്യേകിച്ച് മാരിടൈം സെക്യൂരിറ്റിയിൽ  സഹകരിച്ചു പ്രവർത്തിച്ചതിനു നൽകിയ അവാർഡ്

ബഹറൈൻ നൽകിയ കിംഗ് ഹമദ് ഓർഡർ ഓഫ് ദ് റിനൈസൻസ് ബഹറൈന്റെ പരമോന്നത സിവിലിയൻ ബഹുമതി.

രാജ്യത്തിന്റെ വികസനത്തിലും അന്താരാഷ്ട്ര ബന്ധത്തിലും സംഭാവനകൾക്കായുള്ള അവാർഡ്

മോദിജിയുടെ ഭരണ കാലത്തു ഇന്ത്യ-ബഹറൈൻ ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് ഊർജം, സാമ്പത്തികം എന്നിവയിൽ 

2014 മുതൽ  മോഡിജീയുടെ ഭരണ മികവിലൂടെ  ഇന്ത്യ – ഗൾഫ് ബന്ധം: “അതായതു വിദേശ  ” നയത്തിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തിയെന്നു പൊതുവെ ഗൾഫ് രാഷ്ട്രങ്ങൾ വിലയിരുത്തുന്നു.

ശ്രീ മോഡിജിയെ ഇസ്‌ലാം വിരുദ്ധനെന്നു മുദ്രകുത്തി അമേരിക്കയടക്കം യൂറോപ്പിയൻ രാജ്യങ്ങളെയും ഒപ്പം ഗൾഫ് രാജ്യങ്ങളെയും വിശ്വസിപ്പിക്കാൻ ലോകം മുഴുവൻ പ്രചരിപ്പിച്ചതു ഭാരതത്തിലെ മോഡിവിരുദ്ധർ?

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ എന്ന് വിലയിരുത്തി വെടക്കാക്കി തനിക്കാക്കുന്ന ഭാരതത്തിലെ പ്രതിപക്ഷങ്ങളുടെ പ്രത്യേകിച്ച് മോഡിവിരുദ്ധ ശക്തികളുടെ !  വായടപ്പിച്ചുകൊണ്ടു! മോഡിയെ തേടിയെത്തിയ അവാർഡുകളിൽ അധികവും ഇസ്‌ലാമീക രാജ്യങ്ങളിൽനിന്നും. പറഞ്ഞുവരുമ്പോൾ 2016 ലും 2018 ലും 2019 ലും മോഡിജിക്ക്‌ ലഭിച്ച എല്ലാ അവാർഡുകളും ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നു.

ഈ അവാർഡുകൾ ലഭിച്ചതോടെ ലോക പോലീസ് ചമഞ്ഞു, അമ്മാവനാണെകിൽ അടുപ്പിലും ആവാമെന്ന അഹകാരം തലയ്ക്കു പിടിച്ച കാലം! നമ്മുടെ സായിപ്പു? അതായത് അമേരിക്ക പണ്ട് മോഡിജിക്കേർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചു മോഡിജിയെ.

കാരണമറിഞ്ഞാൽ ഞെട്ടും. എല്ലാവിഷയത്തിലും വല്യേട്ടൻ ചമഞ്ഞു ചാടി മുന്നിൽ വന്നു പ്രഖ്യാപനങ്ങൾ നടത്തും! അമേരിക്കപറഞ്ഞാൽ പിന്നെ മറുവാക്കില്ല ….! അങ്ങനെ ഭാരതത്തിലെ കൊങ്ങികളും കമ്മികളും പാടിനടന്ന സംഖിപട്ടം പുച്ഛിച്ചു തള്ളി ആറു ഇസ്‌ലാമിക രാജ്യങ്ങൾ പരമോന്നത ബഹുമതി നൽകി മോഡിജിയെ ആദരിച്ചപ്പോൾ? ഇവരുടെ ചോര കുടിച്ചു കൊഴുത്ത അമേരിക്കൻ സായിപ്പിനും വന്നു ബോധം!

ഇനി അമാന്തിച്ചാൽ ഇത്തിക്കണ്ണികളായ അമ്മാവൻ മോഡിപ്രഭാവത്തിൽ ലോകക്രമത്തിൽനിന്നും തഴയപ്പെട്ടേക്കാം എന്ന ശങ്കയിൽ  ഒരു മുഴം മുൻപേ എറിയേണ്ടതായിരുന്നു എന്ന വൈകിവന്ന വിവേകം അത്രയേയുള്ളൂ…. പിന്നെ ഒന്നും നോക്കിയില്ല!

മോദിജിക്ക് അമേരിക്ക നൽകിയ ലജിയോൻ ഓഫ് മെറിറ്റ് (Legion of Merit)  അമേരിക്കയുടെ പരമോന്നത സൈനിക ബഹുമതിയാണ്. 2020  ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിജിക്ക് ഈ ബഹുമതി സമ്മാനിച്ചു.

 ഏറേ പ്രത്യേകതകൾ ഉള്ളതും ചരിത്രപരവുമായി വിലയിരുത്തുമ്പോൾ തങ്കലിപികളാൽ എഴുതിവെക്കേണ്ട സംഭവം

ട്രംപ് നേരിട്ട് ചുവന്ന പരവതാനി വിരിച്ച് മോദിജിയെ സൈനിക  ബഹുമതി നൽകി സ്വീകരിച്ചു. അമേരിക്കൻ സായുധ സേനയുടെ മികച്ച സേവനങ്ങൾക്ക് നൽകുന്ന അവാർഡ്

ഇന്ത്യ – അമേരിക്ക ബന്ധത്തിലൂടെ പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തിയതിന് സഹായിച്ചു

ഇതിനാണ് ഞങ്ങളുടെ ഭാഷയിൽ പറയുക കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിപ്പിക്കുക എന്ന്. അതിനൊരു ദൂഷ്യഫലമുണ്ട് പിന്നെ അധികം പ്രതാപമൊന്നുമുണ്ടാകില്ല വർഷം കഴിയുന്തോറും ക്ഷയിച്ചുപോവും …. ഒടുവിൽ പഴയ തറവാടുകൾപോലെ ഇല്ലങ്ങളുടെ കഥപോലെ എല്ലാംക്ഷയിച്ചു ആരും വിലവെക്കാതെ പഴയ പ്രതാപവും പറഞ്ഞു ഇങ്ങനെ നടന്നുകൊള്ളൂ… മോഡിജി പഹൽഗാം സംഭവത്തിലൂടെ അമേരിക്കയ്ക്ക് മനസ്സിലാക്കിക്കൊടുത്തു.

ഭൂട്ടാന്റെ ഓർഡർ ഓഫ് ദ് ഡ്രക്ക് ഗ്യാൽപോ (Order of the Druk Gyalpo) ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ്. 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ബഹുമതി സമ്മാനിച്ചു.

ഡ്രക്ക് ഗ്യാൽപോ: “ഭൂട്ടാന്റെ ത്രസ്ട് ഡ്രാഗൺ കിംഗ്” എന്നർത്ഥം.

രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതി: രാജ്യത്തലവന്മാർക്കും പ്രത്യേക സംഭാവനകൾ നൽകിയവർക്കും നൽകുന്ന അവാർഡ്.

മോദിജിക്ക് ഇത് ലഭിച്ചത് ഇന്ത്യ-ഭൂട്ടാൻ ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ഊർജം, സംസ്കാരം എന്നിവയിൽ  ഭാരതവുമായി ഉണ്ടാക്കിയ കരാർ.

ഇന്ത്യ-ഭൂട്ടാൻ ബന്ധം:

ഹൈഡ്രോപവർ പ്രൊജക്ടുകൾ: 3,000 MW പദ്ധതികൾ നടപ്പാക്കി.

സാംസ്കാരിക ബന്ധങ്ങൾ: ഭൂട്ടാന്റെ 50% ജനങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യാപാരം: ഇന്ത്യ ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിആയി മാറി ഇതിലൂടെ

2023 ലേക്കെത്തുമ്പോൾ ആ വർഷം ഫിജി, പപ്പാഉ ന്യൂഗുനിയാ, റിപ്പബ്ലിക് ഓഫ് പാലാഉ, ഈജിപ്ത്, ഫ്രാൻസ്, ഗ്രീസ് അടക്കം ആറ് രാജ്യങ്ങളാണ് അവരവരുടെ രാജ്യത്തിൻറെ പരമോന്നത  ബഹുമതി നൽകി ആദരിച്ചത് !

ഫിജിയുടെ കംപാനിയൻ ഓഫ് ഓർഡർ ഓഫ് ഫിജി (ന ടക്കാനിരിക്കെ of the Order of Fiji)  – ഫിജിയുടെ ഒരു ഉന്നത സിവിലിയൻ ബഹുമതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014-ൽ ഈ ബഹുമതി സമ്മാനിച്ചു.

ഓർഡർ ഓഫ് ഫിജി; ഫിജിയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി. മോദിജിയുടെ കാലഘട്ടത്തിൽ ഇന്ത്യ – ഫിജി ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് സാമ്പത്തികം, സംസ്കാരം എന്നിവയിൽ 

ഇന്ത്യ – ഫിജി ബന്ധം  വിലയിരുത്തുമ്പോൾ ഫിജിയിലെ ഇന്ത്യൻ വംശജർ 37% ജനസംഖ്യ. അതുകൊണ്ടു തന്നെ സാമ്പത്തീക ഇടപെടലുകൾ വിലയിരുത്തുമ്പോൾ ഇന്ത്യ ഫിജിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണെന്ന് മനസ്സിലാവും. സാംസ്കാരിക ബന്ധങ്ങൾ? ഹിന്ദി,ഭാഷയിലൂടെ ഇന്ത്യൻ  സംസ്കാരം ഫിജിയിൽ പ്രബലമായി ഇന്നും കൈകാര്യം ചെയ്യുന്നു.

പപ്പുവ ന്യൂഗിനിയയുടെ ഓർഡർ ഓഫ് ലോഗൊഹു (Order of Logohu)  രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ബഹുമതി സമ്മാനിച്ചിട്ടുണ്ട്.

ലോഗൊഹു എന്നത് പപ്പുവ  ന്യൂഗിനിയയുടെ ദേശീയ ചിഹ്നമായ റാഗിയാന പക്ഷിയെ സൂചിപ്പിക്കുന്നു.

ഇന്ത്യ – പപ്പുവ ന്യൂഗിനിയ ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് സാമ്പത്തികം, സംസ്കാരം എന്നിവയിൽ ഊന്നിക്കൊണ്ടായിരുന്നു. അതിന്റെ പിൻബലത്തിൽ

ഇന്ത്യ പപ്പുവ ന്യൂഗിനിയയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നായി മാറി.

കൂടാതെ  സാംസ്കാരിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ പരിപൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു.

റിപ്പബ്ലിക് ഓഫ് പലാവുവിൽ നിന്നുള്ള അവാർഡിനെ കുറിച്ച് പറയുമ്പോൾ

നരേന്ദ്ര മോദിക്ക് പലാവുവിന്റെ Ebakl Award 2023-ൽ ലഭിച്ചു. പലാവു പ്രസിഡന്റ് സുരാങ്കൽ വിപ്സ് ജൂനിയർ നൽകിയ ഈ ബഹുമതി,

കാലാവസ്ഥാ പ്രവർത്തനത്തിലും ദ്വീപ് രാജ്യങ്ങളുമായുള്ള സഹകരണത്തിലും ഇന്ത്യയുടെ നേതൃത്വം നൽകിയ സംഭാവന പരിഗണിച്ചു നൽകിയ അവാർഡ്

പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തിയതിന്.

അതേവർഷം

ഈജിപ്തിന്റെ  പരമോന്നത സിവിലിയൻ ബഹുമതിയായ. ഓർഡർ ഓഫ് ദ് നൈൽ (Order of the Nile) 2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ  സമ്മാനിച്ചു.

ഈജിപ്ത് മായി സഹകരിക്കുന്ന രാഷ്ട്രത്തലവന്മാർക്കു നൽകുന്നതിനായി ഓർഡർ ഓഫ് ദ് നൈൽ 1915-ൽ സുൽത്താൻ ഹുസൈൻ കാമിൽ ഏർപ്പെടുത്തിയതാണ് ഈ പരമോന്നത പദവി 

മോദിജിക്ക്  ഈ അവാർഡ് ലഭിച്ചത് ഇന്ത്യ – ഈജിപ്ത് ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് ഊർജം, പ്രതിരോധം, സാംസ്കാരികം എന്നിവയിൽ. ഈ കരാറിലൂടെ

ഇന്ത്യ – ഈജിപ്ത് സാമ്പത്തിക ബന്ധങ്ങൾ വളർത്തുന്നതിലൂടെ ഇന്ത്യ ഈജിപ്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായി മാറി.

സാംസ്കാരിക ബന്ധങ്ങൾ വിലയിരുത്തുമ്പോൾ 2000 വർഷത്തെ പുരാതന ബന്ധം, ഹിന്ദു-ഈജിപ്ത് സാംസ്കാരിക കൈമാറ്റം.

പ്രതിരോധം, മാരിടൈം സെക്യൂരിറ്റി, തീവ്രവാദ വിരുദ്ധ സഹകരണം  എന്നിവയിലും വാഗ്ദാനം ചെയ്യുന്നു

ഫ്രാൻസിന്റെ ഗ്രാൻഡ് ക്രോസ്സ് ഓഫ് ദ് ഓർഡർ ഓഫ് ലിജിയോൻ ഹോണർ (Grand Cross of the Order of the Legion of Honour) ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2023-ൽ ഈ ബഹുമതി സമ്മാനിച്ചു.

ലിജിയോൻ ഹോണർ1802-ൽ നെപ്പോളിയൻ ബോണപാർട്ട് സ്ഥാപിച്ചു. ഗ്രാൻഡ് ക്രോസ്സ് (രാജ്യത്തലവന്മാർക്ക്), ഗ്രാൻഡ് ഓഫീസർ, കമാൻഡർ, മറ്റു രാഷ്ട്ര തലവന്മാർക്കു നൽകിവരുന്നു .

മോഡിജിയുടെ ഭരണത്തിലൂടെ ഇന്ത്യ-ഫ്രാൻസ് ബന്ധം പ്രത്യേകിച്ച് പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നിവയിലൂടെ   ശക്തിപ്പെടുത്തിയതിനും തുടർന്ന്, റാഫേൽ യുദ്ധവിമാന കരാർ നാവിക സഹകരണം മുതലായവയിലൂടെ ഇന്ത്യ ഫ്രാൻസിന്റെ 10 ആ മത് വവലിയ വ്യാപാര പങ്കാളിയായി മാറി 

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക ബന്ധം പുരാതന കാലം മുതൽ  ആരംഭിച്ചിട്ടുണ്ടെന്നും ചരിത്ര രേഖകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രപരമായ ബന്ധം പറയുമ്പോൾ

1673: ഫ്രാൻസിന്റെ കോളനിയായി പുതുച്ചേരി (കാരിക്കൽ യാനം മാഹി) ഉൾപ്പെടുത്തി ഫ്രഞ്ച ഭരണം നടത്തിയിട്ടുണ്ട്. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും ഫ്രാൻസ്-ഇന്ത്യ ബന്ധം തുടർന്നു.

ഗ്രീസ് അവരുടെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ്സ് ഓഫ് ദ്  ഹോണർ  നൽകി ആദരിച്ചു.

പിന്നീടങ്ങോട്ട് അവാർഡുകളുടെ പെരുമഴ പെയ്യിച്ചു കൊണ്ടാണ് ലോക രാജ്യങ്ങൾ മോഡിജിയെ വരവേറ്റത്

2024 ൽ റഷ്യ അവരുടെ പരമോന്നത ആവാർഡായ ഓർഡർ ഓഫ് സെയ്ന്റ് ആൻഡ്രു നൽകി ആദരിച്ചു

റിപ്പബ്ലിക് ഓഫ് ഡോമിനിക്ക അവരുടെ പരമോന്നത ബഹുമതിയായ ഡൊമനിക്കാ അവാർഡ് ഹോണർ നൽകി ആദരിച്ചു

നൈജീരിയ അവരുടെ പരമോന്നത ബഹുമതിയായ ഗ്രാന്റ് കമാന്റർ ഓഫ് ദ് അവാർഡ് നൽകി ആദരിച്ചു

ബാർബഡോസ് അവരുടെ പരമോന്നത ബഹുമതി ഓർഡർ ഓഫ് ഫ്രീഡം നൽകി ആദരിച്ചു

ഗുയാന അവരുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് എക്സലൻസ് നൽകി ആദരിച്ചപ്പോൾ

അതെ വർഷം മറ്റൊരു ഇസ്‌ലാമീക രാജ്യമായ കുവൈറ്റ് അവരുടെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ എന്ന ബഹുമതി നൽകി അവരുടെ സ്നേഹം പ്രകടിപ്പിച്ചു.

അങ്ങനെ 2025 ലേക്ക് പ്രവേശിച്ചപ്പോൾ ലോകം മോഡ്‌ജിയിയെ വരവേൽക്കാൻ  വരിവരിയായി നിൽക്കുന്ന അവസ്ഥയിലേക്കെത്തി. ഈ കാത്തിരിപ്പ് മോഡിജിയെ സംബന്ധിച്ചെടുത്തോളം ബഹുമതികളുടെ പെരുമഴക്കാലമെന്നു വിശേഷിപ്പിക്കാം.

നരേന്ദ്ര മോദിക്ക് മൗറീഷ്യസ് അവരുടെ പരമോന്നത ബഹുമതിയായ ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ 2025 മാർച്ച് 11ന് മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂൽ ഈ ബഹുമതി നൽകി  ആദരിച്ചു

ഇന്ത്യ – മൗറീഷ്യസ് ബന്ധം ശക്തിപ്പെടുത്തിയതിന്, പ്രത്യേകിച്ച് സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങൾ. ഈ ബഹുമതി ലേകുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദിജി

ലോകത്ത്  ഇതുവരെ 5 പേർക്കാണ് ഈ അവാർഡ് നൽകിയിട്ടുള്ളത്!  നെൽസൺ മണ്ടേല, മൗറീഷ്യസ് പ്രധാനമന്ത്രിമാർ തുടങ്ങിയവർക്ക് മാത്രം ലേകിയിട്ടുള്ള ബഹുമതി.

അവാർഡ്ദാനച്ചടങ്ങിൽ മറുപടിയായി മോഡിജി പ്രസംഗിച്ചു.. 

“1.4 ബില്യൺ ഇന്ത്യക്കാർക്കുമുള്ള ബഹുമതി”ഞാൻ ഏറ്റുവാങ്ങുന്നു. 

“ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തും”.

“ഗ്ലോബൽ സൗത്തിലെ പരസ്പര പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്”ഈ ഊഷ്മള ബന്ധം. ഈ സന്ദർശനത്തിന്റെ ഉദ്ദേശം

പ്രധാനമായും ഇന്ത്യ-മൗറീഷ്യസ് ബന്ധം ശക്തിപ്പെടുത്തുക.

സാംസ്കാരികം, സുരക്ഷ, സുസ്ഥിര വികസനം. 

ഭാരതത്തിന്റെ പ്രതീകമായി മോഡിജി മഹാകുംഭത്തിൽ നിന്നുള്ള സംഗമജലം, മഖാന, ബനാറസി സിൽക്ക് സാരി  എന്നിവ ധരംബീർ ഗോഖൂലിനു കൈമാറി.

ശ്രീലങ്ക അവരുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ പദവി നൽകി മോടിജിയെ ആദരിച്ചു.

സൈപ്രസ് അവരും തുർക്കിയുമായുള്ള ആഭ്യന്തര പ്രശ്നം നിലനിൽക്കെ മോടിജിയുടേ സന്ദർശനത്തിൽ സൈനീക സഹകരണമടക്കം പല കരാറിലും ഉടമ്പടിയുണ്ടാക്കി ഒപ്പം അവരുടെ പരമോന്നത ബഹുമതിയായ  മക്കാറിയോസ് III മോഡിജിക്ക് നൽകി ആദരിച്ചു.

ഘാന ശ്രീ മോടിജിയെ വരവേറ്റത് അവരുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദി സ്റ്റാർ നൽകിക്കൊണ്ടാണ്.

ട്രിനി ഡി ഡാഡ് & ടോബോഗ് മോഡിജിക്ക്‌ അവരുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ് റിപ്പബ്ലിക് എന്ന അവാർഡ്  നൽകിക്കൊണ്ടാണ്

മോഡിജിയെ ബ്രസിൽ വരവേറ്റത് അവരുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദി സതേൺ ക്രോസ്സ് എന്ന പദവി നൽകിക്കൊണ്ടാണ്

നരേന്ദ്ര മോദിക്ക് നമീബിയ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി മോസ്റ്റ് ഏൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ് 2025 ജൂലൈ 9-ന് നൽകി. ഇത് മോദിജിയുടെ 27-ാമത്തെ അന്താരാഷ്ട്ര തലത്തിൽ ലഭിച്ച ബഹുമതിയാണ്  

ഓർഡർ ഓഫ് ദി മോസ്റ്റ് ഏൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ് 1995-ൽ സ്ഥാപിതമായ, നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതി.

വെൽവിച്ചിയ മിറാബിലിസ് നമീബിയയിൽ മാത്രം കാണപ്പെടുന്ന, പ്രതിരോധശേഷിയും ദീർഘായുസ്സും സൂചിപ്പിക്കുന്ന ഒരു മരുഭൂമി സസ്യം.

മോടിജിയുടെ ഭരണ കാലത്തു ഇന്ത്യ  – നമീബിയ ബന്ധം ശക്തിപ്പെടുത്തിയതിന് ലഭിച്ചതാണു ഈ അവാർഡ്

നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ 2025 ഡിസംബർ 16-ന്  എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ആഡിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഈ ബഹുമതി നൽകി 

ഇന്ത്യ – എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തിയതിനും മോദിജിയുടെ ആഗോള നേതൃത്വത്തിനേയും അംഗീകരിച്ചുകൊണ്ടാണ് ഈ അവാർഡ് നൽകിയത്  

മോദിജിയുടെ പ്രതികരണം “1.4 ബില്യൺ ഇന്ത്യക്കാർക്കും എത്യോപ്യക്കാർക്കും വേണ്ടി ഈ ബഹുമതി സമർപ്പിക്കുന്നു” 

സന്ദർശനത്തിന്റെ ഭാഗമായി

ഇന്ത്യ-എത്യോപ്യ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുക. ചർച്ചകളിലൂടെ ഭക്ഷ്യസുരക്ഷ, ആരോഗ്യം, സാങ്കരികവിദ്യ, ഊർജ്ജം, ധാതുക്കളുടെ കൈമാറ്റം .

മുതലായ തന്ത്ര പ്രധാനമായ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

മറുപടി പ്രസംഗത്തിൽ മോഡിജി ഇങ്ങനെപറഞ്ഞു “ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിൽ ഒന്നായ എത്യോപ്പയിൽ നിന്നും ഈ ബഹുമതി ലേകുന്നത് വലിയ അഭിമാനമാണ്. “ദേശീയ ഐക്യം, സുസ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവ പ്രോത്സാഹിപ്പിച്ചതിന് ഡോ. അബിയെ അഭിനന്ദിക്കുന്നു” ഏറെ കരഘോഷത്തോടെയാണ് ഈ പ്രസംഗം എത്യോപ്യൻ ജനത സ്വീകരിച്ചത് .

ഏറ്റവും ഒടുവിൽ മലയാളികൾ ഏറെ താമസിക്കുന്ന ഒമാനിലെത്തിയപ്പോൾ ഇസ്‌ലാമിക നിയമം പാലിക്കുന്ന ഒമാന്റെ സുൽത്താൻ ഹൈതം ബിൻ താരിക് അൽ സെയ്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ അവാർഡ് “ദി ഫീസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ” ആണ്. ഇത് ഒമാന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ്, മുമ്പ് ക്വീൻ എലിസബത്ത്, നെൽസൺ മണ്ടേല, ജപ്പാന്റെ എമറർ അകിഹിതോ എന്നിവർക്ക് നൽകിയിട്ടുണ്ട്. ഇത് മോദിജിയുടെ 29-ാമത് ആഗോള ബഹുമതിയാണ്

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മോദിജിയുടെ സംഭാവനകൾക്ക് അദ്ദേഹത്തിന് ഈ അവാർഡ്. ഈ അവാർഡ് ഇന്ത്യയും ഒമാനും തമ്മിലുള്ള 70 വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ വാർഷികത്തിൽ നൽകപ്പെട്ടു, ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നു

ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് മറ്റൊരു രാജ്യം പരമോന്നത ബഹുമതി നൽകുമ്പോൾ? കൊടുക്കുന്ന രാജ്യത്തിനും സ്വീകരിക്കുന്ന രാജ്യത്തിനും ഉണ്ടാകുന്ന നേട്ടങ്ങൾ വളരെ പ്രധാനമാണ് 

ദ്വിപക്ഷ ബന്ധം (Bilateral relations) ശക്തിപ്പെടുത്തൽ  അതായത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്ന നടപടി 

ഒരു രാജ്യം മറ്റു രാജ്യങ്ങളെ ബലപ്രയോഗമോ സമ്മർദ്ദമോ ഇല്ലാതെ സ്വാധീനിക്കുന്ന പ്രക്രിയ  അതായത് സൈനിക ശക്തിയോ സാമ്പത്തിക സമ്മർദ്ദമോ ഇല്ലാതെ, പകരം സാംസ്കാരികം, സാമൂഹികം, നയതന്ത്രപരം, വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുന്നതിലൂടെ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുക, ടൂറിസത്തിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്തുക എന്നിവയിലൂടെയുള്ള സ്വാധീനം കൊണ്ട് പരസ്പ്പരം സഹകരിച്ചുള്ള മുന്നേറ്റം ഇതൊക്കെ തന്നെയാണ് ഇത്തരം അവാർഡുകൊണ്ട് ഉദ്ദേശിക്കുന്നതുമെന്നു പറഞ്ഞു നിർത്തട്ടെ

മഠത്തിൽ ബാബു ജയപ്രകാശ്………….  My Watsapp Contact No 9500716709

1 Comment

  1. Unknown's avatar Anonymous says:

    Thank you Babu Jayaprakash for sharing a lovely write up.

    Like

Leave a Comment