ക്രിക്കറ്റ് വിവാദങ്ങളും പഹൽഗാമും മാന്യതയുടെ അതിർ ലംഘിച്ചോ ?

Time Taken To Read 5 Minutes.

ഏഷ്യാ കപ്പ് മത്സരത്തിലെ ഭാരത ടീമിന്റെ മാന്യത അളക്കുന്ന ചർച്ചകളാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ ? അതേപ്പറ്റിയുള്ള എന്റെ നിരീക്ഷണവും കാഴ്ചപ്പാടും വിലയിരുത്തലുമാകട്ടെ ഇന്നത്തെ വിഷയം..

പലരും ശ്രദ്ദിക്കാതെ പോയതോ മനപ്പൂർവ്വം മറക്കുന്നതോ ആയ ഒരു കാര്യമുണ്ട് തികച്ചും എന്റെ നിരീക്ഷണമാണ് . പലരും പറയുന്നതുപോലെ ക്രിക്കറ്റ് എന്നല്ല എല്ലാ സ്പോർട്സ് ആൻഡ് ഗെയിംസും മാന്ന്യതയുടെ കളിയായിത്തന്നെ കാണണം! ഒളിമ്പ്കസും, ഫുട്ബോൾ ക്രിക്കറ്റ് ലോകകപ്പ് മൽസരവും, വിംബിൾഡൺ ടെന്നീസും, ചെസ്സും, ഒക്കെക്കൊണ്ട്‌ ഉദ്ദേശിക്കുന്നതു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കൽതന്നെയാണ് ? 

മാന്യത എന്നുപറയുന്നത് മാന്യന്മാരോട് കാട്ടേണ്ടതാണ്. പറഞ്ഞുവരുന്നത് ടോസ് നടന്നുകഴിഞ്ഞാൽ ആർക്കാണോ ടോസ് ലഭിക്കുന്നത് ആ ടീമംഗത്തിന്റെ കേപ്റ്റൻ ഇനീഷ്യേറ്റ് ചെയ്തു ടോസ് നഷ്ട്ടപ്പെട്ട ടീമ്കേപ്റ്റനു ഹസ്തദാനം ചെയ്യുന്നതാണ് കീഴ് വഴക്കം; ഇവിടെ അത് എനിക്ക് കാണാൻ സാദിച്ചിട്ടില്ല. സ്വാഭാവികമായും അത് ഒരുപക്ഷെ സൂര്യകുമാറിന് മനഃപ്രയാസമുണ്ടാക്കിയിരിക്കും. ഈ കാര്യത്തിൽ സൂര്യകുമാർ ചെയ്തതും പറഞ്ഞതും തന്നെയാണ് ശരി. 

ഓപ്പറേഷൻ സിന്ദൂറിനു ശേഷം സർവത്ര മേഖലയിലും പാക്കിസ്ഥാനുമായി അകൽച്ചയിലാണ് ഭാരതം. രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരകളും വൺ ഡേ മത്സരവും 20 – 20 മത്സരവും രാജ്യങ്ങളുടെ ഇഷ്ട്ടപ്രകാരം കളിക്കുകയോ കളിക്കാതിരിക്കുകയോ ചെയ്യാം. 

പറഞ്ഞുവരുന്നത് നിബന്ധനകൾ വെക്കാം. അങ്ങനെ വെച്ചിട്ടുമുണ്ട്? ഇതിനു മുൻപ് ഭാരതം ഒരുമത്സരവും പാക്കിസ്ഥാനിൽപ്പോയി കളിക്കില്ലെന്നു.? ഐ. സി. സി. യും  –  ബി. സി. സി യും തമ്മിലെലുണ്ടാക്കിയ ധാരണയിലൂടെ അംഗീകരിച്ചിട്ടുണ്ട് പാക്കിസ്ഥാനും ? അതിങ്ങനെ 

ഭാരതവും പാക്കിസ്ഥാനുമായിക്കളിക്കേണ്ട മത്സരങ്ങൾ ദുബായിൽവെച്ചു നടത്തുക ആ സമവായത്തിൽ മൽസരിച്ചു വിജയിച്ചിട്ടുമുണ്ട്..

എന്നാൽ അന്താരഷ്ട്രാ നിബന്ധനകൾ അനുസരിച്ചുള്ള മൽസരങ്ങളിൽ നിന്ന് പിന്മാറുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഭാരതം പാലിച്ചു . അത്രയേ ഇവിടെയും നടന്നിട്ടുള്ളു. വിമർശിക്കുന്നവരുടെ ഉദ്ദേശം മനസ്സിലാവുന്നുണ്ട്? കളിക്കില്ല എന്നുതീരുമാനം ഭാരതമെടുത്താൽ ഐ സി സി വിലക്ക് ബി സി സി ക്കു വീണാൽ പി സി സി ക്കു . പാക്കിസ്ഥാനെ പരോക്ഷമായി പിന്തുണയ്ക്കാം എന്ന ഒരൊറ്റ വിചാരമേയുള്ളൂ…. 

പറഞ്ഞുവരുന്നത് അങ്ങാടിയിൽതോറ്റാലും അമ്മയുടെ നെഞ്ചത്ത് എന്നു പറഞ്ഞത് പോലെയാ കാര്യങ്ങൾ? എക്കാലവും; അതിനി ക്രിക്കറ്റായാലും, ഹോക്കിയായാലും കബഡിയായാലും, യുദ്ധമായായാലും  എന്തായാലും ഭാരതവിരുദ്ധർക്ക് ഒരൊറ്റ ചിന്തയേയുള്ളൂ …. കുറ്റം പറയണം ! ഇതിപ്പോൾ പണ്ടാരോ പറഞ്ഞതുപോലെ അച്ഛൻ കഴിക്കുന്നത് പട്ടി നക്കിയ കറിയായാണെന്നു പറഞ്ഞാൽ അച്ഛൻ അമ്മയെത്തല്ലും …! പറയാതിരിന്നാൽ അച്ഛൻ പട്ടി നക്കിയ കറി കഴിക്കും! അതുപോലെയാണ് ഈ വിഷയത്തിൽ വിമർശകരുടെ കാര്യം.. 

ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഭാരതത്തിന്റെ പ്രതിപക്ഷ നേതാവിനടക്കം ഇത്തരം ചിന്തയും മനോഭാവവുമല്ലേ !

ഭാരതം പാക്കിസ്ഥാന്റെ മുൻപിൽ തലകുനിക്കണം …. തല കുനിക്കില്ല ഇതിനർത്ഥം എല്ലാകാലവും ഭാരതം പാക്കിസ്ഥാനെ തോൽപ്പിക്കും എന്നല്ല … കളിയാണ് അത് പല ഘടകങ്ങൾക്കനുസരിച്ചു മാറിമറഞ്ഞുകൊണ്ടിരിക്കും.

എങ്കിലും ഒരു സ്ഥിരതയുള്ള ഡിസിപ്ലിനുള്ള നിലവിൽ ഐ. സി. സി യോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാടീമിനോടും സൗഹ്രദം കാത്തുസൂക്ഷിക്കുന്ന ടീമാണ് ഭാരതത്തിന്റേതു. അതിന്റെ റിസൾട്ട് കാണാനുമുണ്ട് കളിക്കളത്തിൽ. ആ മാന്യത പാകിസ്ഥാനൊഴിച്ചു എല്ലാവരും പരസ്പ്പരം പുലർത്തുന്നുമുണ്ട് .

പാകിസ്ഥാനെതിരെ മത്സരം ജയിച്ച ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞതിങ്ങനെ

ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. 

പാകിസ്ഥാനെതിരായ ഈ വിജയം ഞങ്ങൾ ഞങ്ങളുടെ അഭിമാനമായ സൈനികർക്ക് സമർപ്പിക്കുന്നു. അവർ ഞങ്ങളെ തുടർന്നും പ്രചോദിപ്പിക്കട്ടെ; അവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങൾ ലഭിക്കട്ടെ.

ബഹിഷ്കരണത്തെക്കാൾ മധുരമില്ലേ ഈ വാക്കുകൾക്ക് ?

ഈ പറഞ്ഞതിൽ എന്താണ് തെറ്റ് ഈ വിഷയത്തിൽ രാഹുൽഗാന്ധിയടക്കം ഇപ്പോഴും നഷ്ട്ടപെട്ട ആയുധങ്ങളുടെ കണക്കും തപ്പിനടക്കുകയല്ലേ? ഇതാണോ ഒരു ക്രിയാത്മക പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്? 

ഇദ്ദേഹത്തിന്റെ മുത്തച്ചി ശ്രീമതി ഇന്ദിരാഗാന്ധി ഭരിക്കുമ്പോൾ ബംഗ്ളാദേശ് യുദ്ധസമയത്തു ഇന്ദിരാജിക്കു പൂർണ്ണ പിന്തുണ നൽകി പറഞ്ഞനേതാവിനെ അറിയാമോ ? അദ്ദേഹത്തിന്റെ പേരാണ് അടൽ ബിഹാരി വാജ്‌പേയി ? അദ്ദേഹം പറഞ്ഞ വാക്കാണ് നിങ്ങൾ ഭാരതത്തെ രക്ഷിക്കുന്ന ദുർഗ്ഗയാണെന്നു.!

എന്തെതിർപ്പുണ്ടെങ്കിലും രാജ്യം നിർണ്ണായക ഘട്ടത്തിലൂടെ പോകുമ്പോൾ പ്രതിപക്ഷ കക്ഷികൾക്കും വേണം മിനിമം ഉത്തരവാദിത്തം. 

വാൽക്കഷ്ണം

റോഡപകടം ഉണ്ടാകാതിരിക്കാനാണ് കവലകളിൽ സിഗ്നൽ സ്ഥാപിക്കുന്നത് അത് വാഹനമോടിക്കുന്നവർ പാലിക്കേണ്ടതാണ്. മാനുഷീക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവർ അത് പാലിക്കും. കാരണം അവർക്കറിയാം പാലിച്ചില്ലെങ്കിൽ അശ്രദ്ധ മാറ്റുവാഹനങ്ങളെ അപകടത്തിലേക്ക് നയിക്കും, ഒപ്പം സ്വന്തം ജീവനും ഭീഷണിയാണെന്ന്?. 

എന്നാൽ പ്രതിപക്ഷനേതാവടക്കം ഭാരതവിരുദ്ധർ ഒന്നടങ്കം ഈ നിയമങ്ങളൊന്നും പാലിക്കാൻ തെയ്യാറല്ല സൂയിസൈഡ് ബോംബറേപ്പോലെ സ്വന്തം സെക്യുരിറ്റിപോലും വേണ്ടെന്നുവെച്ചുള്ള യാത്ര ചെയ്യുന്നത് എന്തുറപ്പിന്റെ പേരിലാണ്?. 

വായിക്കുവന്നത് കോതയ്ക്ക് പാട്ടു എന്നുപറഞ്ഞതുപോലെയല്ലേ ഭാരതത്തിലും വിദേശത്തുംപോയി പുലമ്പുന്നത് ? ഇവനോടും ഇവനെപിന്തുണയ്ക്കുന്നരോടും എന്തുപറയാൻ….? 

ആദ്ദ്യം പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ . മാനുഷീക മൂല്യമുൾക്കൊള്ളുന്നവരോട് അതേരീതിയിലുള്ള പെരുമാറ്റം ? മനുഷ്യാവകാശ ദ്വംസകരോട് എന്ത് മനുഷ്യാവകാശം . മാന്യൻമാരോട് മാന്യത കാട്ടും … 

ബി സി സി ഐ യേയും ഭാരതത്തിന്റെ ക്രിക്കറ്റ് ടീമിനെയും കുറ്റപ്പെടുത്തി ഈ മഹാനെന്നു ഭവിക്കുന്നവൻ ചിലപ്പോൾ ചോദിച്ചേക്കാം … 

ഭാരതം ജയിച്ചതൊക്കെ കൊള്ളാം … എത്ര കളിക്കാരെ ഭാരതം നഷ്ടപ്പെടുത്തി ? 

എത്ര ബോൾ അനാവശ്യമായി എറിഞ്ഞു? 

മോഡിയുടെ ഒത്താശയോടെയാണോ ഭുമ്ര? ആദ്ധ്യമായി പാകിസ്ഥാൻ കളിക്കാർക്ക്‌ സിക്സർ അടിക്കാൻ അവസരമിരുക്കിയത് ?

പാക്കിസ്ഥാന്റെ 10 വിക്കറ്റെടുത്തിട്ടു അവർക്കു തിരിച്ചു നൽകിയത് 3 വിക്കറ്റ് മാത്രമല്ലേ ? ബാക്കി 7 വിക്കറ്റ് എപ്പോൾ തിരിച്ചുകൊടുക്കും ? 7 വിക്കറ്റിന്റെ കടം ബി സി സി ഐ എപ്പോൾ തീർക്കും ?

പാക്കിസ്ഥാന് 127 റൺസ് കൊടുത്തിട്ടു എന്തിനു 131 റൺസ് അവരിൽനിന്നും നിന്നുമെടുത്തു ? ഈ വകയിലും 4 റൺസിന്റെ ബാദ്ധ്യത ബി സി സി എന്തിനു വരുത്തി ?. എല്ലാത്തിനും മോഡിയും ബി സി സി ചെയർമാനും സൂര്യകുമാറും മറുപടി പറഞ്ഞേ മതിയാവൂ

പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം തന്‍വീര്‍ അഹമ്മദ് സ്പോർട്സ്മാൻ സ്പിരിറ്റോടെ മാന്യതയോടെ   പറഞ്ഞത്ത്പോലെ ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കാൻ ഓള്‍റൗണ്ടര്‍ സയിം അയൂബിനെ അനുവദിക്കേണ്ടേ?

ഹാര്‍ദിക്എറിഞ്ഞ ആദ്യ പന്ത് സയിം അയൂബ് കൃത്യം ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ചിട്ടും അമ്പയർ അദ്ദേഹത്തെ കളിതുടരാൻ അനുവദിച്ചില്ല അതുകൊണ്ടാണ് ആ അമ്പയർ ഉണ്ടെങ്കിൽ ഇനിമുതൽ കളിക്കില്ല എന്നഭീഷണി !

ഈ നടപടി ബി ഡി സി ഐ യും അമ്പയറും തമ്മിലുള്ള ഗൂഢാലോചനയാണ്!

എന്നൊക്കെ പറയാതിരിക്കാനുള്ള ചോദിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിക്കുമെന്ന് നമുക്കാശ്വസിക്കാം … 

വിദേശത്തുനിന്നും തെയ്യാറാക്കിയ പി ഡി എഫ് ഫയലും പൊക്കിപ്പിടിച്ചുള്ള ചോദ്ധ്യങ്ങളുടെ ഊരാക്കുടുക്കിൽ പെട്ടതുകൊണ്ടു ചിലപ്പോൾ ചോദിക്കില്ലായിരിക്കും, എന്ന് തൽക്കാലം നമുക്ക് കരുതി ആശ്വസിക്കാം … 

ഏതായാലും കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് ബാക്കിയുള്ള മൽസരങ്ങളിൽനിന്നും വിജയ പ്രതീക്ഷകൾ പുലർത്തി ഭാരതത്തിന്റെ ടീമിനോട് ഭിന്നതമറന്നു ഐക്ക്യ ധാർഡ്ഡ്യം പ്രഖ്യാപിക്കാം നമുക്ക് രാജ്യസ്നേഹികൾക്കു!

ഒപ്പം പാക്കിസ്ഥാനും ഭാരതത്തിന്റെ പ്രതിപക്ഷ നേതാവിനും അദ്ദേഹത്തെയും താങ്ങിനടക്കുന്നവർക്കും സൽബുദ്ദിയും രാജ്യസ്നേഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം … 

അപ്പോഴും പറയട്ടെ ക്രിക്കറ്റ് എന്നല്ല എല്ലാ സ്പോർട്സ് ആൻഡ് ഗെയിംസും മാന്ന്യതയുടെ കളിയായിത്തന്നെ കാണണം! ഒളിമ്പ്കസും, ഫുട്ബോൾ ക്രിക്കറ്റ് ലോകകപ്പ് മൽസരവും, വിംബിൾഡൺ ടെന്നീസും, ചെസ്സും, ഒക്കെക്കൊണ്ട്‌ഉദ്ദേശിക്കുന്നതു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കൽതന്നെയാണ് ? 

ശ്രീജിത്ത് പണിക്കരുടെ ഇന്നത്തേപോസ്റ്റാ ഒന്ന് വായിച്ചോളൂ നഷ്ട്ടം വരില്ല ആ പോസ്റ്റ് അതേപടി അദ്ദേഹത്തിന് കടപ്പാടറിയിച്ചു ഷെയർ ചെയ്യുന്നൂ …

ഞമ്മളെ തോൽപ്പിച്ചവരുണ്ട്, പലരും, പലവട്ടം. ടോസിന് വന്നപ്പോൾ മുഖം തരാതെ സൂര്യ ആദ്യം ഞമ്മളെ തോൽപ്പിച്ചു. കളിക്കു മുന്നേ ഞമ്മടെ ദേശീയഗാനത്തിനു പകരം ജലേബി ബേബി പാട്ടിട്ട് ഡിജെ അത് കഴിഞ്ഞ് ഞമ്മളെ തോൽപ്പിച്ചു. കളി തുടങ്ങിയപ്പോൾ ഞമ്മടെ ബാറ്റർമാരെ നിലം തൊടീക്കാതെ കുൽദീപും വരുണും അക്ഷറും പിന്നെ ഞമ്മളെ തോല്പിച്ചു. ഞമ്മടെ സ്റ്റാർ ബോളറെ പഞ്ഞിക്കിട്ട് അഭിഷേക് പിന്നെ ഞമ്മളെ തോല്പിച്ചു. കളികഴിഞ്ഞ് കൈ തരാതെ സൂര്യയും ദുബെയും കൂടി വീണ്ടും ഞമ്മളെ തോല്പിച്ചു. അതും പോരാഞ്ഞ് ഡ്രസ്സിങ് റൂമിന്റെ വാതിൽ അടച്ചുപൂട്ടി ഇന്ത്യൻ ടീമിന്റെ മാനേജ്മെന്റും ഞമ്മളെ തോൽപ്പിച്ചു. കളി കഴിഞ്ഞുള്ള അഭിമുഖത്തിൽ ഞമ്മടെ രാജ്യത്തെയടക്കം തേച്ച് സൂര്യ പിന്നെയും ഞമ്മളെ തോല്പിച്ചു. അവസാനം പൊന്നിനും പണത്തിനുമൊപ്പം രാജ്യസ്നേഹം കൂടി തൂക്കി നോക്കിയപ്പോൾ അഭിമുഖത്തിന് ഞമ്മടെ ക്യാപ്റ്റനെ വിളിക്കാതെ സ്നേഹിച്ച സംഘാടകരും ഞമ്മളെ തോല്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ ഞമ്മടെ ജീവിതം പിന്നെയും ബാക്കി. മടങ്ങിപ്പോ മക്കളേ, മടങ്ങിപ്പോ. അല്ലെങ്കിൽ ഞമ്മള് കരയും, കരഞ്ഞു പൊടിക്കും.

മഠത്തിൽ ബാബു ജയപ്രകാശ്………✍.     My Watsapp Contact No. 9500716709

1 Comment

  1. Unknown's avatar Anonymous says:

    very nice analysis 👍

    Like

Leave a Comment