Time Taken To Read 5 Minutes
ഇന്നത്തെ ദിവസത്തിനു എനിക്ക് ഒരു പ്രത്യേകത അനുഭവപ്പെട്ടു! ആഗസ്റ്റ് 5 പൊതുവെ കൊണ്ടാടപ്പെടുന്നത് അദ്ദ്യാപകദിനം. എന്നാൽ 2025 ലെ ആഗസ്റ്റ് 5 നു നമ്മൾ പ്രത്യേകിച്ച് മലയാളികൾ ആഘോഷിക്കുന്നത് ഓണവും – നബിദിനവും. വളരേ അപൂർവ്വങ്ങളിൽ അപ്പൂർവ്വമായി ഒത്തുചേരുന്ന സംഗമം.
ത്രിവേണി സംഗമം, ഭാരതത്തിലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സ്ഥിതി ചെയ്യുന്ന ഗംഗ, യമുന, പുരാണത്തിലെ സരസ്വതി എന്നീ മൂന്ന് നദികളുടെ പുണ്യ സംഗമസ്ഥാനമാണ്. ഹിന്ദുമതത്തിൽ ഈ സ്ഥലത്തിന് വളരെയധികം ആത്മീയ പ്രാധാന്യമുണ്ട്, ആത്മീയ ശുദ്ധീകരണം, മോചനം, നിത്യാനുഗ്രഹങ്ങൾ എന്നിവയിലേക്കുള്ള ഒരു കവാടമാണിതെന്നും, ത്രിവേണി സംഗമത്തിൽ കുളിക്കുന്നത് മുൻകാല പാപങ്ങളെ ശുദ്ധീകരിക്കുകയും ആത്മീയ മോചനം (മോക്ഷം) നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
സംഗമസ്ഥാനം ദിവ്യശക്തിയാൽ നിറയപ്പെട്ടതായി കരുതപ്പെടുന്നു, ഇത് ആത്മീയ വളർച്ചയ്ക്കും ആത്മചിന്തയ്ക്കും ശക്തമായ ഒരു സ്ഥലമാക്കി മാറ്റുന്നു.
ഓരോ നദിയും അതുല്യമായ ആത്മീയ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു: അതായത്
ഗംഗ – പരിശുദ്ധിയും വിമോചനവും
യമുന – കാരുണ്യവും സ്നേഹവും
സരസ്വതി – അറിവും ജ്ഞാനവും
കുംഭമേള ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലുകളിലൊന്നായ കുംഭമേളയുടെ കേന്ദ്രബിന്ദുവാണ് ത്രിവേണി സംഗമം, ദശലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു.
എന്നു വിശ്വസിക്കുന്നതു പോലെ
തിരുവോണം പരിശുദിയ്യുടെയും വിമോചനത്തിന്റെ ദിനമായും, സുഭിക്ഷമായ കാലഘട്ടത്തിലൂടെ നമ്മുടെ പൂർവികരെ നയിച്ച അസുരചക്രവർത്തിക്ക് കർമ്മഫലംകൊണ്ടു പാതാളത്തിലേക്കു അയക്കപെട്ടുവെങ്കിലും, വർഷാവർഷമുള്ള തിരിച്ചുവരവ് മോചനത്തിന്റെ ദിനമായി ആചരിക്കുമ്പോൾ? ഇന്നത്തെ തലമുറയ്ക്ക് അസുരന്മാരിലും സുരൻമ്മാർ ഉണ്ടായിരുന്നു എന്നോർമ്മിക്കാനൊരു ദിവസം ഒരുമിച്ചായതു ആകസ്മീക മാണെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഇതിനു ഏറെ പ്രാധാന്യമുണ്ട്.
നബി ദിനം – കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ദിനമായും ഒരു നിമിത്തംപോലെ ഇന്നത്തെ ദിവസം കടന്നുപോകുന്നത് പ്രവാചകന്റെ തത്വങ്ങളിലൂടെ സമാധാനം, അനുകമ്പ, ദയ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. ഈ മൂല്യങ്ങൾ മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ഉൾക്കൊള്ളാനും. പ്രവാചകന്റെ മാതൃക പിന്തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഔദാര്യം പ്രകടിപ്പിക്കാനും മുസ്ലീങ്ങളെ – മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാർഗനിർദേശത്തിന്റെയും, നീതിയുടെയും സദ്‌ഗുണത്തിന്റെയും ഉറവിടമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാനവ രാശിയെ മുന്നോട്ടു നയിക്കാനുതകട്ടെ എന്ന പ്രത്യാശയോടെ നമുക്ക് ഈ ദിവസമാഘോഷിക്കാം,
ഇത്തരം അറിവുകളെല്ലാം നമുക്ക് പകർന്നു തന്ന അദ്ദ്യാപകരെ ഓർക്കാനുള്ള ഒരു ദിവസം… സപ്റ്റംബർ 5 അദ്ദ്യാപക ദിനം അറിവിന്റെയും ജ്ഞാനത്തിന്റെയും ദിനമായി കരുതി ആചരിക്കാം നമുക്ക് …
വിവിധ പാരമ്പര്യങ്ങളിൽ 3 എന്ന സംഖ്യയ്ക്ക് സാംസ്കാരികവും ആത്മീയവും പ്രതീകാത്മകവുമായ അർത്ഥമുണ്ട്. ഉദാഹരണത്തിന്
ത്രിത്വവും ഐക്യവും പല സംസ്കാരങ്ങളിലും, 3 എന്നത് ത്രിത്വത്തെയോ ആശയങ്ങളുടെ ഐക്യത്തെയോ പ്രതിനിധീകരിക്കുന്നു,
ഉദാഹരണത്തിന് ക്രിസ്തുമതത്തിലെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, അല്ലെങ്കിൽ ഹിന്ദുമതത്തിലെ ദിവ്യത്വത്തിന്റെ മൂന്ന് വശങ്ങൾ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ).
സമയത്തിന്റെ മൂന്ന് വശങ്ങൾ (ഭൂതകാലം, വർത്തമാനം, ഭാവി) അല്ലെങ്കിൽ സ്ഥലത്തിന്റെ മൂന്ന് മാനങ്ങൾ (നീളം, വീതി, ആഴം) എന്ന ആശയത്തിൽ കാണുന്നതുപോലെ, 3 എന്ന സംഖ്യ പലപ്പോഴും സന്തുലിതാവസ്ഥയുമായും ഐക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ചില സംസ്കാരങ്ങളിൽ, ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ (ജനനം, ജീവിതം, മരണം) അല്ലെങ്കിൽ സ്വയത്തിന്റെ മൂന്ന് വശങ്ങളിൽ (ശരീരം, മനസ്സ്, ആത്മാവ്) കാണപ്പെടുന്നതുപോലെ, 3 എന്നത് പൂർണ്ണതയുടെ ഒരു സംഖ്യയായി കണക്കാക്കപ്പെടുന്നു.
പല ആത്മീയ പാരമ്പര്യങ്ങളിലും, 3 എന്നത് ആത്മീയ വളർച്ച, പ്രബുദ്ധത, ബോധത്തിന്റെ ഉയർന്ന അവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
3 ന്റെ പ്രാധാന്യത്തിന്റെ ചില പ്രത്യേക ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ബുദ്ധമതത്തിൽ, മൂന്ന് രത്നങ്ങൾ (ബുദ്ധൻ, ധർമ്മം, സംഘം) വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ പ്രതിനിധീകരിക്കുന്നു.
ഹിന്ദുമതത്തിൽ, ദൈവത്തിന്റെ മൂന്ന് വശങ്ങൾ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സൃഷ്ടി, സംരക്ഷണം, നാശം എന്നിവയുടെ ചക്രത്തെ പ്രതിനിധീകരിക്കുന്നു.
മൊത്തത്തിൽ, 3 എന്ന സംഖ്യ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും വ്യത്യാസമുള്ള സമ്പന്നവും സങ്കീർണ്ണവുമായ ഒരു പ്രതീകാത്മകത ഉൾക്കൊള്ളുന്നു.
പറഞ്ഞുവരുന്നത് നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാൻ വേണ്ടി മാത്രം ജീവിതത്തെ നാം ക്രമീകരിക്കരുത്. എന്തൊക്കെ കൈവശപ്പെടുത്തി എന്നതു മാത്രമല്ല മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി എന്തൊക്കെ നാം കൈവിട്ടുകളഞ്ഞു എന്നതും സന്തോഷത്തിന്റെ അളവുകോലാണ്
ഓർക്കുക ആകസ്മികതയിലൂടെ കടന്നു പോകുമ്പോൾ നാം പകച്ചുനിൽക്കുകയല്ല വേണ്ടത്, ഒന്നു ചുറ്റും കണ്ണോടിച്ചു നോക്കണം. അസാധാരണമായ അദ്ഭുതക്കാഴ്ചകൾ അവിടെ കാണാം, അവ തുടർജീവിതത്തിന്ന് ഉണർവും ഊർജവും പകരും. സമ്മർദ്ദങ്ങളും നിർബന്ധങ്ങളും, ബുദ്ധിമുട്ടുകളും, തടസ്സങ്ങളും, എല്ലാം നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുമുണ്ടാകും. അതിനു ഏറ്റക്കുറച്ചിൽ കാണുമെന്നെയെയുള്ളൂ.
ഒന്നിന് മാത്രം പ്രതീക്ഷിക്കാതെ നമ്മുടെ മുൻപിൽ ഉള്ള പല പല രീതിയിലുള്ള ചെറുതും വലുതുമായ ഉപായങ്ങളും, പാതകളും, നിർദേശങ്ങളും, അഭിപ്രായങ്ങളും, പയത്നങ്ങളും നമ്മൾ പ്രശ്ന പരിഹാരത്തിനായി ഉപയോഗിക്കാൻ ശ്രമിക്കണം. അപ്പോൾ അതിന് ഒരു പരിഹാരം ഉരുത്തിരിഞ്ഞു വരും.
സൂര്യോദയം കാണാൻ മാത്രം വാശിപിടിച്ച് നിൽക്കുമ്പോൾ ഓർമ്മിക്കുക അസ്തമയ സൂര്യന്റെ മാസ്‌മരികത നമ്മുടെ കണ്ണിനു നിഷേധിക്കുന്നത്. സന്ധ്യാ സൂര്യന്റെ മാസ്മരിക വർണ്ണ പ്രപഞ്ചം ആണ് നമ്മൾ കാണാതിരിക്കുന്നത്.. ആസ്വദിക്കാതിരിക്കുന്നത് എന്ന്.

Thank you,Babu Jayaprakash for sharing the lovely write up of the day .
LikeLike
Once again it is a pleasure to go through your write up. Thank you Babu.
LikeLike
😊
LikeLike